Contents

Displaying 23971-23980 of 24944 results.
Content: 24414
Category: 18
Sub Category:
Heading: കർദ്ദിനാൾ കൂവക്കാടിന്റെ വത്തിക്കാനിലെ നിയമനം സീറോമലബാർ സഭയ്ക്കു അഭിമാനം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിനു സാധിക്കട്ടെയെന്നു മേജർ ആര്‍ച്ച് ബിഷപ്പ് ആശംസാസന്ദേശത്തിൽ പറഞ്ഞു. "പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദത്തിന്റെ പാത പിന്തുടർന്നുകൊണ്ടും എല്ലാവരുടെയും പ്രാർത്ഥനയിൽ ആശ്രയിച്ചും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു" എന്ന കർദ്ദിനാൾ കൂവക്കാടിന്റെ വാക്കുകൾ പ്രചോദനാത്മകമാണ്‌. സാംസ്കാരിക വൈവിധ്യവും ബഹുമത വിശ്വാസങ്ങളുമുള്ള ഇന്ത്യയിൽ ജനിച്ചുവളർന്നതു മതാന്തര സംവാദങ്ങളുടെ ഈ ഉത്തരവാദിത്വ നിർവ്വഹണത്തിൽ അദ്ദേഹത്തിനു മുതൽക്കൂട്ടാകുമെന്നു കരുതുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ ഭരമേല്പിച്ച ഈ വലിയ ദൗത്യം വിജയകരമായി നിർവ്വഹിക്കുവാൻ കർദിനാൾ കൂവക്കാട് പിതാവിനു സീറോമലബാർസഭയുടെ മുഴുവൻ പ്രാർത്ഥനയും മേജർ ആര്‍ച്ച് ബിഷപ്പ് വാഗ്ദാനം ചെയ്തു.
Image: /content_image/India/India-2025-01-25-09:23:57.jpg
Keywords: തട്ടി
Content: 24415
Category: 18
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ജീവിത കഥ മലയാളത്തിൽ
Content: ആഗോള കത്തോലിക്കാ സഭയുടെ ആഗോള തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ' മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ഇറ്റാലിയനിൽ Life. La mia storia nella Storia എന്ന് പേരുള്ള (ഇംഗ്ലീഷ് : Life: My Story Through History ) ആത്മകഥ, കഴിഞ്ഞ മാർച്ച് അവസാനമാണ് ലോക വ്യാപകമായി റിലീസ് ചെയ്തത്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമായ പി ജെ ജെ ആന്റണി മൊഴിമാറ്റം ചെയ്തിട്ടുള്ളത്. മുപ്പതിൽപരം ഭാഷകളിലേക്ക് ഈ കൃതി ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളിലൂടെ മാര്‍പാപ്പ കടന്നുപോകുന്ന പുസ്തകമാണ് -'ജീവിതം'. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഹൃദയത്തിന്റെ വാതില്‍ തുറക്കുകയാണ്. വിശ്വാസം, കുടുംബം, ദാരിദ്ര്യം, മതാന്തര സംഭാഷണങ്ങള്‍, കായികലോകം, ശാസ്ത്രപുരോഗതി, ലോകസമാധാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വ്യക്തമായ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ വിഷയമാകുന്നുണ്ട്. നാസികളുടെ യഹൂദ വംശഹത്യ, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം, ജോര്‍ജ് റാഫേല്‍ വിദേശ സൈനിക വിപ്ലവത്തിലൂടെ അര്‍ജന്റീനയില്‍ അധികാരം നേടുന്നത്, ബെര്‍ലിന്‍ ഭിത്തിയുടെ പതനം, ലോകവ്യാപകമായ സാമ്പത്തികമാന്ദ്യം, പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗം - തുടങ്ങിയവയെല്ലാം ലോകത്തെയും തന്നെത്തന്നെയും മാറ്റിമറിച്ച ആ സംഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ. നോവാസ് ആർക് / വീ സീ തോമസ് എഡിഷൻസ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. 252 പേജുള്ള പുസ്തകത്തിന് 375 രൂപയാണ് വില. ** ഓർഡർ ചെയ്യാന്‍: Whatspp/ G Pay: 94476 35775 ** വിദേശത്തു ലഭിക്കാൻ : സെബാസ്റ്റ്യൻ മാണി : +1 (817) 800-1682 ** E mail: vcthomaseditions@gmail.com
Image: /content_image/India/India-2025-01-25-10:22:42.jpg
Keywords: പുസ്തക
Content: 24416
Category: 1
Sub Category:
Heading: ജീവന്റെ സംരക്ഷണത്തിന് തലേന്ന് പ്രാര്‍ത്ഥന, പിറ്റേന്ന് തെരുവില്‍ റാലി; അമേരിക്കയെ ഇളക്കി മറിച്ച് വീണ്ടും മാര്‍ച്ച് ഫോര്‍ ലൈഫ്
Content: വാഷിംഗ്ടൺ ഡി.സി: ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. ഇന്നലെ വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നിന്ന് സുപ്രീം കോടതി പരിസരത്തേക്ക് നടന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ എത്തിച്ചേരുകയായിരിന്നു. കൻസാസ് സിറ്റി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ പ്രാർത്ഥന നയിച്ചു. റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പുതിയ യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദേശം നല്‍കിയപ്പോള്‍ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നേരിട്ടു സന്ദേശം നല്‍കി. മാർച്ച് ഫോർ ലൈഫ് പ്രസിഡൻ്റ് ജെന്നി ബ്രാഡ്‌ലി ലിച്ചർ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്, നോർത്ത് ഡക്കോട്ടയിലെ സെനറ്റര്‍ ജോൺ തുൺ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ന്യൂജേഴ്‌സിയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്ത് തുടങ്ങീ ഒട്ടേറെ പ്രമുഖരും ജീവന് വേണ്ടി സ്വരമുയര്‍ത്തി സന്ദേശം നല്‍കി. റാലിയുടെ തലേന്ന് വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ ഇമ്മാക്കുലേറ്റ് കൺസെപ്‌ഷന്‍ കത്തീഡ്രലില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ അയ്യായിരത്തിലധികം വിദ്യാർത്ഥികളും നൂറുകണക്കിന് കത്തോലിക്ക വിശ്വാസികളും പങ്കെടുത്തു. കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, പ്രാരംഭ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കി. നാല് കർദ്ദിനാളുമാരും 21 ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പിനൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചു. 50 ഡീക്കൻമാരും 300 സെമിനാരി വിദ്യാര്‍ത്ഥികളും നിരവധി സന്യസ്ഥരും സന്നിഹിതരായിരുന്നു. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-25-12:18:05.jpg
Keywords: ലൈഫ്
Content: 24417
Category: 19
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | മര്‍ക്കോസ് | ഭാഗം 02
Content: വിശുദ്ധ ആഗസ്തീനോസ്, ഹിപ്പോളിറ്റസ്, അംബ്രോസ്, ഒരിജന്‍, തെര്‍ത്തുല്യന്‍, അപ്രേം, അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറി, ക്രിസോസ്‌തോം, ബീഡ്, നസിയാന്‍സിലെ ഗ്രിഗറി തുടങ്ങീയ സഭാപിതാക്കന്മാര്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോയുടെ മാമ്മോദീസയെ കുറിച്ചു വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. #{blue->none->b-> വചനഭാഗം: }# മര്‍ക്കോസ് 1,9-11: ഈശോയുടെ മാമ്മോദീസാ (മത്താ 3,3-17) (ലൂക്കാ 3,21-22) 9 അന്നൊരിക്കല്‍, ഈശോ ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്, യോഹന്നാനില്‍നിന്നു സ്‌നാനം സ്വീകരിച്ചു. 10 വെള്ളത്തില്‍നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. 11 സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. **************************************************************** ➤ #{red->none->b-> ആഗസ്തീനോസ്: }# #{black->none->b-> യോഹന്നാൻ നൽകിയ സ്‌നാനവും മിശിഹായുടെ സ്ന‌ാനവും }# സ്നാനം സ്വീകരിക്കുന്നവൻ പിന്നീട് യോഹന്നാന്റെ സ്നാനം തേടേണ്ടതില്ല. എന്നാൽ യോഹന്നാനിൽനിന്ന് സ്‌നാനം സ്വീകരിച്ചവർ പിന്നീട് തീർച്ചയായും മിശിഹാ നൽകുന്ന സ്നാനം സ്വീകരിച്ചു. മിശിഹായ്ക്ക് സ്‌നാനപ്പെടേണ്ട ആവശ്യമു ണ്ടായിരുന്നില്ല. അവിടുന്ന് സ്വാഭീഷ്ടപ്രകാരം ദാസനായ യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചത് നമ്മെ തന്റെ മാമ്മോദീസായിലേക്ക് അടുപ്പിക്കാനായിരിന്നു (Tractates on John 5.5.3.4). #{black->none->b->ദൃശ്യമായ വചനം }# എന്തുകൊണ്ടാണ് ദൈവപുത്രൻ മനുഷ്യനായും പരിശുദ്ധാരൂപി പ്രാവായും പ്രത്യക്ഷപ്പെട്ടത് (മത്താ 3, 16; മർക്കോ 1,10; ലൂക്കാ 3,22; യോഹ 1,32). ദൈവപുത്രൻ മനുഷ്യവംശത്തിന് ഒരു ജീവിതമാതൃക നൽകാൻ വന്നു: പരിശുദ്ധാരൂപി ഉത്കൃഷ്ട ജീവിതത്തിനാവശ്യമായ ദാനങ്ങൾ വർഷിക്കാൻ പ്രത്യക്ഷപ്പെട്ടു (റോമാ 8,2.10; ഗലാ 6,8). പുത്രനും പരിശുദ്ധാരൂ പിയും പ്രത്യക്ഷപ്പെട്ടത് മനുഷ്യനേത്രങ്ങളെപ്രതി യാണ്. കൂദാശകളിൽ നമ്മുടെ കണ്ണുകളാൽ കാണപ്പെടുന്നവയിൽനിന്നു മനസ്സുകൊണ്ട് ആത്മീയ മായി ഗ്രഹിക്കാവുന്നവയിലേക്ക് നമ്മൾ കടക്കണം. മനുഷ്യന്റെ വചനം സ്വരം പുറപ്പെടുവിച്ചശേഷം കടന്നുപോകുന്നു. എന്നാൽ ദൈവത്തിന്റെ വചനം ഉച്ചരിക്കപ്പെടുമ്പോൾ അതുവഴി സൂചിതമാകുന്നവ ഒരിക്കലും കടന്നുപോകുന്നില്ല (ഏശ 55,11) (Questions, Question 43). #{black->none->b->അരൂപിയാകുന്ന ദാനം }# പ്രാവ് വിൽപ്പനയ്ക്കുള്ള തല്ല; ദാനമായി നൽകപ്പെട്ടതാണ്. അതുകൊണ്ട് അത് കൃപ എന്നറിയപ്പെടുന്നു (Tractates on John 10.6.3) #{black->none->b->ത്രിത്വത്തിന്റെ സാന്നിധ്യം }# ത്രിത്വം തെളിവാർന്നു പ്രത്യക്ഷപ്പെടുന്നു. പിതാവ് സ്വരത്തിലും പുത്രൻ മനുഷ്യനിലും പരിശുദ്ധാരൂപി പ്രാവിൻ്റെ രൂപത്തിലും വെളിപ്പെടുന്നു (Tractates on John 6.5.1). #{black->none->b->ത്രിത്വൈക ദൈവം }# ത്രിത്വത്തിലെ മൂന്നാളുകളും അവിഭാജ്യമാംവിധം ഒന്നാണെങ്കിലും വി. ഗ്രന്ഥത്തിൽ പലയിടത്തും ഓരോ ആളിന്റെയും സവിശേഷതകൾ പ്രത്യേകം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ചില സൃഷ്‌ടികൾവഴി ഓരോ ആളിനെയും മറ്റൊരാളിൽനിന്ന് വ്യതിരിക്തമായി എടുത്തുകാണിക്കാറുമുണ്ട്. ഇപ്രകാരം "നീ എൻ്റെ പുത്രനാകുന്നു” (സങ്കീ 2,7; മത്താ 3,17; മർക്കോ 1,11; ലൂക്കാ 3,22; നടപടി 13,33; ഹെബ്രാ 5,5) എന്ന സ്വരത്തിൽ പിതാവും കന്യകയിൽനിന്നു സ്വീകരിച്ച മനുഷ്യത്വത്തിൽ പുത്രനും പ്രാവിന്റെ രൂപത്തിൽ പരിശുദ്ധാരൂപിയും വെളിപ്പെടുത്തപ്പെട്ടു. എന്നാൽ മൂന്നാളുകളും വിഭജിതരാണ് എന്നിതിനർത്ഥമില്ല. ഉദാഹരണമായി ഓർമ്മ, ഗ്രഹണശക്തി, ഇച്ഛാശക്തി എന്നീ മൂന്നും ചേർന്ന് ഒറ്റ ഘടകമാണല്ലോ. ഇവ മൂന്നിനെയുംകുറിച്ച് നമ്മൾ പ്രത്യേകം പ്രത്യേകം പരാമർശിക്കാറുണ്ടെങ്കിലും നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവയെല്ലാം ഇവ മൂന്നിൽ നിന്നുമാണ് രൂപംകൊള്ളുന്നത്. ഇവ അവിഭാജ്യമാംവിധം ഒന്നിച്ചു നില കൊള്ളുന്നു. ഈ ഉപമ ത്രിത്വത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളിലും പ്രസക്തമല്ലെന്നുകൂടി ഓർക്കണം. എന്തെന്നാൽ, സൃഷ്ട‌വസ്‌തുവിന് സ്രഷ്ട‌ാവിനെ പൂർണ്ണമായി പ്രതിബിംബിപ്പിക്കാൻ ഒരിക്കലും കഴിയില്ല (Letter 169, To Euodius). #{black->none->b->ഒരേ യാഥാർത്ഥ്യം വ്യത്യസ്‌ത ശൈലികളിൽ }# സ്വർഗത്തിൽനിന്നുണ്ടായ സ്വരത്തെ സംബന്ധിച്ച് വിവരിക്കുമ്പോൾ സുവിശേഷകന്മാർ പദങ്ങളിൽ വ്യത്യാസം വരുത്തുന്നത് ആശയം കൂടുതൽ പരിചിതമായ ശൈലിയിൽ വ്യക്തമാക്കാനാണ്. ഇപ്രകാരം എല്ലാ സുവിശേഷകന്മാരും അല്ലാത്തവരും നൽകുന്ന അടിസ്ഥാന ആശയം ഇതാണ് : നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. അതായത് എനിക്കു പ്രീതികരമായത് നീ വഴി ഞാൻ നിവർത്തിയാക്കും (Harmony of the Gospels 2.14.31). _____________________________________________________________ ➤ #{red->none->b-> ഹിപ്പോളിറ്റസ്: }# #{black->none->b-> സ്വര്‍ഗവും ഭൂമിയും ഒന്നാകുന്നു }# യോഹന്നാന്റെ വാക്കുകേട്ട് മിശിഹാ സ്‌നാനം സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ മഹത്തായ നിരവധി അനുഗ്രഹങ്ങള്‍ നമുക്ക് നഷ്ടപ്പെടുമായിരുന്നു. സ്വര്‍ഗം അടയ്ക്കപ്പെട്ട നിലയില്‍ത്തന്നെ തുടര്‍ന്നേനെ. ഉന്നതതലങ്ങള്‍ മനുഷ്യന് അപ്രാപ്യമാകുമായിരുന്നു. മുകളിലേക്കുള്ള വഴികാണാതെ മനുഷ്യര്‍ താഴേയ്ക്കു വീണുപോകുമായിരുന്നു. കര്‍ത്താവ് സ്‌നാനം സ്വീകരിച്ചപ്പോള്‍ പഴയ സൃഷ്ടി നവീകരിക്കപ്പെട്ടു. ചിതറിപ്പോയവരെ ദത്തവകാശത്തിന്റെ ചെങ്കോലിന്‍കീഴ് അവിടുന്ന് ഒരുമിച്ചുകൂട്ടുകയായിരുന്നു. ''സ്വര്‍ഗം അവനുനേരെ തുറക്കപ്പെട്ടു''. ദൃശ്യവും അദൃശ്യവുമായവ തമ്മില്‍ രമ്യതയുണ്ടായി. വാനവഗണങ്ങള്‍ ആനന്ദത്താല്‍ നിറഞ്ഞു; ഭൂമിയുടെ രോഗങ്ങള്‍ സുഖമാക്കപ്പെട്ടു. രഹസ്യം വെളിവായി. ശത്രുത മൈത്രിക്കു വഴിമാറി. (പരിശുദ്ധ ത്രിത്വത്തിലെ) മൂന്നു വിസ്മയങ്ങളെപ്രതി സ്വര്‍ഗം തുറക്കപ്പെട്ടു. മണവാളനായ മിശിഹായുടെ മാമ്മോദീസാവേളയില്‍ സ്വര്‍ഗീയ മണവറയുടെ പ്രതാപംനിറഞ്ഞ കവാടങ്ങള്‍ തുറക്കപ്പെടുക ഉചിതമായിരുന്നു. അതുപോലെതന്നെ, പരിശുദ്ധാരൂപി പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരികയും പിതാവിന്റെ സ്വരം എങ്ങും മുഴങ്ങി വ്യാപിക്കുകയും ചെയ്തപ്പോള്‍ ''സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ ഉയര്‍ത്തപ്പെടുന്നത്'' (സങ്കീ 24,9) അനുയോജ്യമായിരുന്നു (The Discourse on the Holy Theophany 106). #{black->none->b-> എന്റെ പ്രിയപുത്രന്‍ }# പിതാവിന്റെ വാക്കുകളുടെ വിശ്വാസ്യത വെളിപ്പെടുത്താനാണ് സ്വര്‍ഗത്തില്‍ നിന്നു പരിശുദ്ധാരൂപിയെ അവിടുന്നയച്ചത്. ''ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്നതാണ് പിതാവിന്റെ സ്വരം. അതായത് യൗസേപ്പിന്റെ മകനായി അറിയപ്പെടുന്നവന്‍ ദൈവികസത്തയില്‍ എന്റെ ഏകജാതനാകുന്നു. അതെ, എല്ലാവരെയും തീറ്റിപ്പോറ്റുമ്പോഴും വിശപ്പനുഭവിക്കുന്നവന്‍. പരിക്ഷീണര്‍ക്ക് വിശ്രമമരുളുന്നവന്‍തന്നെ ക്ഷീണിതനാകുന്നു (മത്താ 11,28-29). അവന് തലചായ്ക്കാനിടമില്ലെങ്കിലും (മത്താ 8,20; ലൂക്കാ 9,58) എല്ലാറ്റിനെയും കൈക്കുമ്പിളില്‍ വഹിക്കുന്നു. അവന്‍ സഹിക്കുന്നു, എങ്കിലും സഹനങ്ങള്‍ സുഖപ്പെടുത്തുന്നവനാണ്; അവന്‍ പ്രഹരിക്കപ്പെടുന്നു; എങ്കിലും ലോകത്തിനു വിമോചനം പകരുന്നു (ഹെബ്രാ 1,3; ലൂക്കാ 4,18; 1 കോറി 3,17). അവന്റെ പാര്‍ശ്വം പിളര്‍ക്കപ്പെടുന്നു; എങ്കിലും അവന്‍ ആദത്തിന്റെ പാര്‍ശ്വത്തെ സുഖപ്പെടുത്തുന്നു (The Discourse on the Holy Theophany 7). _____________________________________________________________ ➤ #{red->none->b-> അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറി: }# #{black->none->b-> പുതിയ നോഹ }# വിറയലോടും അതേസമയംതന്നെ ആനന്ദത്തോടും - തന്റെ വലതുകരം സാവധാനം ഉയര്‍ത്തി യോഹന്നാന്‍ ഈശോയെ സ്‌നാനപ്പെടുത്തി. യോഹന്നാന്റെ ശിഷ്യരും ദേശാന്തരങ്ങളില്‍നിന്നു വന്ന് ചുറ്റുംകൂടിയ ജനങ്ങളും പരസ്പരം സംസാരിക്കാനാരംഭിച്ചു: യോഹന്നാന്‍ ഈശോയെക്കാള്‍ വലിയവന്‍ തന്നെ. യോഹന്നാന്‍ ഈശോയെക്കാള്‍ വലിയവനാണെന്ന് നമ്മള്‍ കരുതിയതിനെ ഈ സംഭവം ശരിവയ്ക്കുന്നു. സ്‌നാനം നല്‍കുന്നവന്‍ വലിയവനും സ്വീകരിക്കുന്നവന്‍ ചെറിയവനുമല്ലേ? തങ്ങളുടെ അജ്ഞതയില്‍ അവര്‍ ഇപ്രകാരം ഓരോന്നു പറയുമ്പോള്‍ കര്‍ത്താവും പരിശുദ്ധനുമായവന്‍ സംസാരിച്ചു. ഏകജാതന്റെ പിതാവ് അവരുടെ വഴിതെറ്റിയ സങ്കല്പങ്ങളെ തിരുത്തി. അവിടുന്ന് പരിശുദ്ധാരൂപിയെ പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍, പ്രഭ ചൊരിയുംവിധം, അയച്ചു. അതുവഴി പ്രളയത്തിലാഴ്ന്നുകൊണ്ടിരുന്ന മനുഷ്യപ്രകൃതിക്ക് ദിശാബോധം പകരുന്ന നാവികനായ പുതിയ നോഹയെ, നോഹയുടെ സ്രഷ്ടാവിനെത്തന്നെ അവിടുന്ന് വെളിപ്പെടുത്തി. സ്വര്‍ഗത്തില്‍നിന്ന് അവിടുന്ന് വിളിച്ചുപറഞ്ഞു: ''ഇവന്‍ എന്റെ പ്രിയപുത്രന്‍'' (മത്താ 3,17; 17,5; മര്‍ക്കോ 1,11; 9,7; ലൂക്കാ 9,35). യോഹന്നാനല്ല ഈശോയാണ് അവിടുത്തെ പ്രിയപുത്രന്‍, സ്‌നാനപ്പെടുത്തിയവനല്ല, സ്‌നാനപ്പെട്ടവനാണ്. സമയത്തിനും കാലത്തിനും മുമ്പ് എന്നില്‍നിന്നു ജന്മമെടുത്തവനാണ്: സഖറിയായില്‍നിന്നു പിറന്നവനല്ല; ജഡപ്രകാരം മറിയത്തില്‍നിന്നു ജനിച്ചവനാണ്; എലിസബത്തിന്റെ ഉദരത്തില്‍നിന്നു വന്നവനല്ല; കന്യാത്വത്തിന്റെ ഫലമാണ്; സുഖപ്പെടുത്തപ്പെട്ട വന്ധ്യതയില്‍നിന്നുള്ള ശാഖയല്ല; നിങ്ങള്‍ക്കിടയില്‍ മുഖാമുഖം ജീവിച്ചവനാണ്; മരുഭൂമിയില്‍ വളര്‍ന്നവനല്ല. ഇവനാണ് ഞാന്‍ പ്രസാദിച്ച എന്റെ പ്രിയപുത്രന്‍. എന്റെ സത്തയില്‍നിന്നുള്ള സത്ത. കാണപ്പെടാത്ത സത്തയില്‍ എന്നോടു തുല്യന്‍, കാണപ്പെടുന്ന സത്തയില്‍ നിങ്ങള്‍ക്കു സമം; എങ്കിലും പാപരഹിതന്‍ (The Fourth Homily, On the Holy Theophany, or of Christ's Baptism). _____________________________________________________________ ➤ #{red->none->b-> അംബ്രോസ്: }# #{black->none->b-> പരിശുദ്ധാരൂപിയുടെ ആവാസം }# സ്‌നാനം നല്‍കിയവനായ യോഹന്നാന്‍ നോക്കിനില്‍ക്കെ, പരിശുദ്ധാരൂപി പ്രാവിനെപ്പോലെ ഇറങ്ങിവന്നു. പ്രാവ് ഇറങ്ങിവന്നു എന്നല്ല ''പ്രാവിനെപ്പോലെ'' ഇറങ്ങിവന്നു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. കര്‍ത്താവായ ഈശോയ്ക്ക് ശുദ്ധീകരണം ആവശ്യമുള്ളതുകൊണ്ടല്ല പരിശുദ്ധാരൂപി ആവസിച്ചത്. മറിച്ച് ഈശോയും പരിശുദ്ധാരൂപിയും നമ്മെ ശുദ്ധീകരിക്കുന്നതിനാണ് (The Sacraments 1.6). #{black->none->b-> നിത്യമായ ബന്ധം }# ദൈവപിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ മാനുഷികതലത്തിലൂടെ നോക്കിക്കാണാനാവില്ല. പുത്രന്റെ ആരംഭം മനുഷ്യര്‍ക്ക് അഗ്രാഹ്യമാണ്. പിതാവ് ജന്മമേകുന്നത് തന്റെ പ്രകൃതി വ്യത്യാസപ്പെടുത്താതെ തന്നെയാണ്. എന്നാല്‍, പിതൃത്വം അവിടുത്തെ സവിശേഷഭാവമാണ്. മനുഷ്യചിന്തയ്ക്കപ്രാപ്യമായ ഒരു നിമിഷത്തില്‍ സത്യദൈവം സത്യദൈവത്തിന് ജന്മമേകി എന്നു മാത്രമേ പറയാനാവൂ (Exposition of the Christian Faith 1.10.67). _____________________________________________________________ ➤ #{red->none->b-> ഒരിജന്‍: }# #{black->none->b-> പ്രാവിനെപ്പോലെ ആവസിച്ചു }# ഒതുക്കവും നിഷ്‌കളങ്കതയും ലാളിത്യവും പ്രാവിന്റെ സവിശേഷ ഗുണങ്ങളാണ്. അതിനാലത്രെ പ്രാവുകളുടെ നിഷ്‌കളങ്കത സ്വന്തമാക്കാന്‍ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത് ((Homilies on Luke, Homily 27). #{black->none->b-> സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരം }# യോര്‍ദ്ദാനില്‍ ത്രിത്വം മനുഷ്യവംശത്തിന് വെളിപ്പെടുത്തപ്പെട്ടു. പിതാവ് സാക്ഷ്യം നല്‍കി. പുത്രന്‍ സാക്ഷ്യം സ്വീകരിച്ചു. പരിശുദ്ധാരൂപി സാക്ഷ്യം ഉറപ്പിച്ചു (Fragments on Matthew 58). #{black->none->b-> ആരംഭമില്ലാത്തവന്‍ }# ദൈവമാണ് സ്വര്‍ഗത്തില്‍നിന്നു സംസാരിച്ചത്. അവിടുത്തേക്ക് എല്ലാ സമയവും 'ഇന്ന്' തന്നെ. ദൈവത്തെ സംബന്ധിച്ച് പ്രഭാതമോ പ്രദോഷമോ ഇല്ല. സമയം മാത്രം. ദൈവത്തെ സംബന്ധിച്ചിടത്തോളം പുതന്റെ ജന്മവും സംഭവിച്ചത് 'ഇന്ന്' തന്നെ. ഇപ്രകാരം പുത്രന്റെ ആരംഭ ദിവസമോ സമയമോ മനുഷ്യന് നിര്‍ണ്ണയിക്കാനാവില്ല (Commentary on John 1.32). _____________________________________________________________ ➤ #{red->none->b-> തെര്‍ത്തുല്യന്‍: }# #{black->none->b->ശിക്ഷാവിധി ഒഴിവാക്കല്‍ }# പരിശുദ്ധാരൂപി തന്റെ പ്രകൃതി വെളിവാക്കുന്നതിനായി അതീവ ലാളിത്യവും നിഷ്‌കളങ്കതയും നിറഞ്ഞ ഒരു സൃഷ്ടിയുടെ - പ്രാവിന്റെ - രൂപത്തില്‍ ഇറങ്ങിവന്നു. പ്രാവിന്റെ ശരീരത്തില്‍ കയ്പുരസം സ്രവിപ്പിക്കുന്ന അവയവം (ഗ്രന്ഥി) ഇല്ല. ലോകത്തിന്റെ അതിക്രമങ്ങളെ ഇല്ലായ്മ ചെയ്ത മഹാപ്രളയത്തിനുശേഷം, അതായത് ലോകം പ്രളയത്താലുള്ള സ്‌നാനമേറ്റതിനുശേഷം, സ്വര്‍ഗത്തിന്റെ കോപം ശമിച്ചതിന്റെ ദൂത് ഭൂമിയോട് പ്രഖ്യാപിക്കാനായി പ്രാവ് പേടകത്തില്‍നിന്നു പുറപ്പെടുകയും ജനതകള്‍ക്കിടയിലുള്ള സമാധാനത്തിന്റെ അടയാളമായ ഒലിവിന്‍ചില്ലയുമായി മടങ്ങുകയും ചെയ്തു (ഉത്പ 8,11) (On Baptism 8). _____________________________________________________________ ➤ #{red->none->b-> ക്രിസോസ്‌തോം: }# #{black->none->b-> ശാന്തമായ മോചനം }# പ്രാവ് മൃദുസ്വഭാവവും പരിശുദ്ധിയുമുള്ളതാണ്. പരിശുദ്ധാരൂപി ''ശാന്തതയുടെ അരൂപി'' (ഗലാ 5,22) ആയതിനാല്‍ പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. നോഹയെക്കുറിച്ചുള്ള സ്മരണ ഇവിടെ പ്രസക്തമാണ്. മുഴുവന്‍ ലോകവും മനുഷ്യവംശം ആകമാനവും നാശത്തിന്റെ വക്കിലെത്തിയപ്പോള്‍ പ്രാവ് കൊടുങ്കാറ്റില്‍നിന്നുള്ള മോചനത്തിന്റെ അടയാളമായി പ്രത്യക്ഷപ്പെട്ടു. അത് ഒലിവിന്‍ചില്ല വഹിച്ചുകൊണ്ട് ലോകത്തിനുമേല്‍ പരക്കാനിരുന്ന പ്രശാന്തതയുടെ സദ്‌വാര്‍ത്ത പ്രഘോഷണം ചെയ്തു (ഉത്പ 8,11). ഇവയെല്ലാം വരാനിരുന്നവയുടെ മുന്‍രൂപങ്ങളായിരുന്നു. മാമ്മോദീസാവേളയില്‍ പ്രാവ് പ്രത്യക്ഷപ്പെട്ടത് ഒലിവിന്റെ ശിഖരം വഹിച്ചുകൊണ്ടു തിന്മകളില്‍ നിന്നെല്ലാം നമ്മെ മോചിപ്പിക്കുന്നവനിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു. പ്രാവ് കൊണ്ടുവന്നത് കൃപാഭരിതമായ പ്രത്യാശയാണ്. ഈ പ്രാവ് പ്രത്യക്ഷപ്പെട്ടത,് ഒരു കുടുംബത്തെ മാത്രം പേടകത്തില്‍നിന്ന് പുറത്തുകൊണ്ടുവരാനല്ല, മറിച്ച് മുഴുവന്‍ ലോകത്തെയും സ്വര്‍ഗത്തിലേക്ക് നയിക്കാനാണ്. സമാധാനശകലമല്ല, എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ദത്തവകാശത്തിന്റെ സാധ്യതയാണ് ഈ പ്രാവ് കൊണ്ടുവരുന്നത് (The Gospel of St. Matthew, Homily 12.3). _____________________________________________________________ ➤ #{red->none->b-> ബീഡ്: }# #{black->none->b-> വിദ്വേഷത്തോട് വിട }# കര്‍ത്താവിന് പ്രീതികരമായ ലാളിത്യം നമ്മള്‍ അഭ്യസിക്കുന്നതിനാണ് പ്രാവിന്റെ മാതൃക നമുക്കു മുമ്പിലവതരിപ്പിക്കപ്പെട്ടത്. പ്രാവ് പരിശുദ്ധി നിറഞ്ഞ പക്ഷിയാണ്. അതുപോലെ കയ്പ്, കോപം, ഈര്‍ഷ്യ തുടങ്ങിയവ എല്ലാ മാലിന്യങ്ങളോടുമൊപ്പം നമ്മില്‍ നിന്നകറ്റാം. ചെറിയ ഇനം പക്ഷികളെപ്പോലെ തന്നെ പ്രാവുകളും കൊക്കുകൊണ്ടോ നഖംകൊണ്ടോ മറ്റുള്ളവയെ മുറിപ്പെടുത്താറില്ല. ചെറുജീവികളെയോ ഇളംപ്രാണികളെയോ അവ ഇരയാക്കാറുമില്ല. നമ്മുടെ പല്ലുകള്‍ അമ്പും ആയുധവുമാക്കാതിരിക്കാന്‍ ശ്രദ്ധിക്കാം (സങ്കീ 57,4) (Homilies on the Gospels 1.12). _____________________________________________________________ ➤ #{red->none->b-> അപ്രേം: }# #{black->none->b-> നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു }# ശുദ്ധീകരിക്കപ്പെട്ട ജലം. മാമ്മോദീസായില്‍ നല്‍കപ്പെടുന്ന കൃപകളുടെയെല്ലാം ഉറവിടമായവന്‍തന്നെ മാമ്മോദീസാ സ്വീകരിക്കാന്‍ യോര്‍ദ്ദാന്‍ നദിയിലേക്കു വന്നു. അവന്‍ വരുന്നതു കണ്ട യോഹന്നാന്‍ കൈനീട്ടി അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു: കര്‍ത്താവേ, നീ നല്‍കുന്ന സ്‌നാനത്താല്‍ സര്‍വ്വരെയും നീ ശുദ്ധീകരിക്കുന്നു. അതാണ് യഥാര്‍ത്ഥ സ്‌നാനം; അതുതന്നെയാണ് പരിപൂര്‍ണ്ണ വിശുദ്ധിയുടെ ഉറവിടവും. അങ്ങനെയുള്ള അങ്ങേയ്‌ക്കെങ്ങനെ ഞാന്‍ നല്‍കുന്ന സ്‌നാനം സ്വീകരിക്കാന്‍ ആഗ്രഹിക്കാനാകും? എന്നാല്‍ കര്‍ത്താവ് മറുപടി പറഞ്ഞു; ഞാനങ്ങനെ ആഗ്രഹിക്കുന്നു; ഞാനഭിലഷിക്കുന്നതുപോലെ ചെയ്യുക. വരിക, എന്നെ സ്‌നാനപ്പെടുത്തുക. നീ എന്തിനു ഭയപ്പെടണം? എന്തിന് സംശയിക്കണം? ഞാനാവശ്യപ്പെടുന്ന സ്‌നാനം എന്റെ അവകാശമാണെന്ന് നീ കാണുന്നില്ലേ? ഈ സ്‌നാനംവഴി എന്നില്‍നിന്ന് അഗ്നിയും അരൂപിയും സ്വീകരിച്ച് ജലം ശുദ്ധീകരിക്കപ്പെടും... ഇതാ പരമ പരിശുദ്ധനായ മണവാളന്‍ യോര്‍ദ്ദാനിലേക്കിറങ്ങുമ്പോള്‍ സ്വര്‍ഗീയഗണങ്ങള്‍ നിശ്ചലരും നിശബ്ദരുമായി നിലകൊള്ളുന്നു. സ്‌നാനം സ്വീകരിച്ചയുടനെ അവന്‍ ജലത്തില്‍നിന്നു കയറുമ്പോള്‍ അവന്റെ മഹത്വം ഭൂമിക്കുമേല്‍ പ്രഭ ചൊരിയുന്നു. സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു. പിതാവിന്റെ സ്വരം കേള്‍ക്കുന്നു: ''ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു''. അവന് സാക്ഷ്യം നല്‍കിക്കൊണ്ട് അരൂപി ഇറങ്ങിവരുമ്പോള്‍ ആളുകള്‍ അത്ഭുതംപൂണ്ടു നിന്നു. ജനതകളേ വരുവിന്‍, അവനെ ആരാധിക്കുവിന്‍. കര്‍ത്താവേ, അങ്ങേയ്ക്ക് സ്തുതി. നിന്റെ മഹത്ത്വമാര്‍ന്ന വെളിപ്പെടല്‍ ഞങ്ങള്‍ക്ക് ആനന്ദം പകരുന്നു. നിന്റെ വെളിപ്പെടുത്തലിന്റെ പ്രഭയാല്‍ ലോകം മുഴുവന്‍ പ്രകാശിതമായിരിക്കുന്നു ((Hymns on Nativity, Epiphany 14). _____________________________________________________________ ➤ #{red->none->b->നസിയാന്‍സിലെ ഗ്രിഗറി: }# #{black->none->b-> യോര്‍ദ്ദാനിലെ സ്‌നാനം }# മനുഷ്യനെന്ന നിലയില്‍ അവിടുന്ന് സ്‌നാനം സ്വീകരിച്ചു (മത്താ 3,16; ലൂക്കാ 3,21).ദൈവമെന്ന നിലയില്‍ പാപം മോചിച്ചു (യോഹ 1,29; മത്താ 9,2). അവിടുത്തേക്ക് ശുദ്ധീകരണകര്‍മ്മങ്ങള്‍ ആവശ്യമായിരുന്നില്ല; ജലം ശുദ്ധീകരിക്കാനാണ് അവിടുന്ന് സ്‌നാനം സ്വീകരിച്ചത് (Oration 19, On the Son). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
Image: /content_image/News/News-2025-01-25-15:31:18.jpg
Keywords: സുവിശേഷ ഭാഷ്യങ്ങള്‍
Content: 24418
Category: 1
Sub Category:
Heading: 23 പ്രോലൈഫ് പ്രവർത്തകർക്കു മാപ്പ്, ജീവനും കുടുംബവും സംരക്ഷിക്കും; ഭ്രൂണഹത്യയെ തള്ളി 'ട്രംപ് 2.0'
Content: വാഷിംഗ്ടണ്‍ ഡി‌സി: ഭ്രൂണഹത്യ ക്ലിനിക്കുകൾ ഉപരോധിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട 23 പ്രോലൈഫ് പ്രവർത്തകർക്കു മാപ്പു നല്‍കിയും ജീവന്റെ പ്രഘോഷണവുമായുള്ള മാര്‍ച്ച് ഫോര്‍ ലൈഫില്‍ സന്ദേശം നല്‍കിയും പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവസാക്ഷ്യം. നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന പ്രസ്താവന ട്രംപ് നടത്തിയെങ്കിലും അധികാരത്തില്‍ ഏറിയതോടെ സ്വീകരിച്ച നയങ്ങളാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ളാദം പകരുന്നത്. 2020 ഒക്ടോബറിൽ വാഷിംഗ്‌ടൺ ഡിസിയിലെ ഒരു അബോർഷൻ ക്ലിനിക്കിൽ ഉപരോധം നടത്തിയവർക്കു ട്രംപ് കഴിഞ്ഞ ദിവസം മാപ്പു നല്‍കി കുറ്റവിമുക്തരാക്കുകയായിരിന്നു. ഉത്തരവിൽ ഒപ്പുവയ്ക്കുന്നതു വലിയ ബഹുമതിയായി കരുതുകയാണെന്നും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലായിരിന്നുവെന്നും സമാധാനപരമായി പ്രതിഷേധിച്ചവർക്കാണു മാപ്പു നല്കിയതെന്നും ട്രംപ് പറഞ്ഞു. ഇന്നലെ അമേരിക്കയിലെ ഏറ്റവും വലിയ ഭ്രൂണഹത്യ വിരുദ്ധ റാലിയെ വീഡിയോയിലൂടെ ട്രംപ് അഭിസംബോധന ചെയ്തതും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തില്‍ ഏറി ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പേ ട്രംപ് വീഡിയോയിലൂടെ റാലിയെ അഭിസംബോധന ചെയ്യുകയായിരിന്നു. തങ്ങൾ അഭിമാനത്തോടെ ഒരിക്കൽ കൂടി കുടുംബങ്ങളെയും ജീവനെയും സംരക്ഷിക്കുമെന്ന് ഇന്നലെ തൻ്റെ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. “എന്റെ രണ്ടാം ടേമിൽ, ഞങ്ങൾ വീണ്ടും അഭിമാനത്തോടെ കുടുംബങ്ങളെയും ജീവനെയും സംരക്ഷിക്കും. ഞങ്ങൾ നേടിയ ചരിത്ര നേട്ടങ്ങൾ ഞങ്ങൾ സംരക്ഷിക്കും. ഒരിക്കലും പ്രതീക്ഷ കൈവിടാത്തതിനു നന്ദി. നിങ്ങളുടെ മഹത്തായ പിന്തുണയ്ക്ക് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ”- ട്രംപ് പറഞ്ഞു. 2020-ല്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അന്ന് പ്രസിഡന്‍റായിരിക്കെ ട്രംപ് പങ്കെടുത്തത് ചരിത്രത്താളുകളില്‍ ഇടം നേടാന്‍ കാരണമായിയിരിന്നു. പരിപാടിയില്‍ പങ്കുചേരുന്ന ആദ്യ പ്രസിഡന്‍റ് എന്ന ഖ്യാതിയോടെയാണ് ഡൊണാള്‍ഡ് ട്രംപ് അന്ന് റാലിയില്‍ അണിചേര്‍ന്നത്. 2024ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഗർഭഛിദ്രം പ്രധാന പ്രചാരണവിഷയമായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും മുൻ പ്രസിഡന്‍റ് ജോ ബൈഡനും ഭ്രൂണഹത്യയ്ക്കു വേണ്ടി അനുകൂല നിലപാടാണു സ്വീകരിച്ചിരിന്നത്. ജീവന്റെ സംരക്ഷണത്തിനായി ട്രംപ് സ്വീകരിക്കാന്‍ പോകുന്ന പുതിയ തീരുമാനങ്ങളും നയങ്ങളും പ്രോലൈഫ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-25-16:08:14.jpg
Keywords: ട്രംപ
Content: 24419
Category: 1
Sub Category:
Heading: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി അംഗീകരിച്ച് പാപ്പ; ആര്‍ച്ച് ബിഷപ്പ് ജോൺ റോഡ്രീഗസ് ഇനി നയിക്കും
Content: വത്തിക്കാന്‍ സിറ്റി: ബോംബെ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. 80 വയസ്സു കഴിഞ്ഞ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമർപ്പിച്ച രാജി ഇന്നലെ ശനിയാഴ്ചയാണ് (25/01/25) ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്. ഇതോടെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോൺ റോഡ്രീഗസ് സ്ഥാനമേൽക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സി9 ഉപദേശകസമിതി അംഗം, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ്, ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പ്രവർത്തിച്ചിട്ടുണ്ട്. 1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ് 2013ൽ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരിന്നു. 2013 മെയ് 15-നാണ് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായത്. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്. “ക്രിസ്തുവിൻറെ ഗാത്രം കെട്ടിപ്പടുക്കുക” എന്നതാണ് അദ്ദേഹത്തിൻറെ ആപ്തവാക്യം.
Image: /content_image/News/News-2025-01-26-17:48:25.jpg
Keywords: ബോംബൈ
Content: 24420
Category: 18
Sub Category:
Heading: നിരീശ്വരവാദം പ്രചരിപ്പിക്കുവാന്‍ ആസൂത്രിത നീക്കം; സഭാസ്ഥാപനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: നിരീശ്വരവാദ സംഘടനകളും നിരീശ്വരവാദ പ്രഭാഷകരും കത്തോലിക്കാ മാനേജ്‌മെന്റ് കോളേജുകളുടെ പ്രോഗ്രാമുകളുടെ ഭാഗമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത നിര്‍ദ്ദേശവുമായി കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. എസൻസ് ഗ്ലോബൽ എന്ന സംഘടനയും ആ സംഘടനയുടെ നെടുംതൂണുകളായ സി. രവിചന്ദ്രൻ ഉൾപ്പെടെയുള്ള വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമാകുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത കമ്മീഷന്‍ ക്രൈസ്തവ സ്ഥാപനങ്ങളുടെ അറിവിലേക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രമുഖ നിരീശ്വരവാദ ചിന്തകർക്കെല്ലാം വേദി നൽകുകയും നിരീശ്വരവാദത്തിന്റെ പ്രചാരണം മുഖ്യ ലക്ഷ്യമായി ഏറ്റെടുക്കുകയും ചെയ്തിരിക്കുന്ന സംഘടനയാണ് എസൻസ് ഗ്ലോബൽ. ശാസ്ത്ര ചിന്തയുടെയും യുക്തി ചിന്തയുടെയും മറവിൽ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണ് പ്രസ്തുത സംഘടനയുടെ മുഖ്യ ലക്‌ഷ്യം. അതിനാൽത്തന്നെ, ചെറുതും വലുതുമായ അവരുടേതായ പ്രോഗ്രാമുകളുടെയെല്ലാം ലക്ഷ്യങ്ങളിൽ പ്രധാനമായൊന്ന് മത - ദൈവവിശ്വാസ നിരാസത്തിന്റെ പ്രചാരണമാണ് എന്നത് വളരെ വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ എസൻസ് ഗ്ലോബൽ എന്ന സംഘടനയും ആ സംഘടനയുടെ നെടുംതൂണുകളായ സി. രവിചന്ദ്രൻ ഉൾപ്പെടെയുള്ള വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ജനുവരി 16, 17 തിയ്യതികളിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന കോൺക്ലേവിൽ എസൻസ് ഗ്ലോബൽ പങ്കാളിയാകാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ശാസ്ത്ര ചിന്തയുടെ മറവിൽ പ്രചരിക്കപ്പെടുന്ന ദൈവ-മത നിഷേധ ചിന്തകളുടെ അപകടം തിരിച്ചറിഞ്ഞ് കോളേജ് മാനേജ്‌മെന്റ് ചില നിബന്ധനകൾ വച്ചപ്പോൾ അതിൽനിന്ന് ആ സംഘടന പിന്മാറുകയുമുണ്ടായിരുന്നു. ആ പിന്മാറ്റം വിവിധ ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കുകയും സമൂഹമാധ്യമങ്ങളിൽ വിവാദമായി മാറുകയുമുണ്ടായി. അവിടെയും മുഖ്യമായും ആരോപിക്കപ്പെട്ടത് കത്തോലിക്കാ സ്ഥാപനങ്ങൾ "ശാസ്ത്ര ചിന്തകളോട്" അസഹിഷ്ണുത പ്രകടിപ്പിക്കുന്നു എന്നാണ്. കഴിഞ്ഞ വർഷം തേവര എസ്എച്ച് കോളേജിൽ നടന്ന പ്രോഗ്രാമിൽ പ്രഭാഷകനായെത്തിയ സി. രവിചന്ദ്രൻ പ്രാരംഭ പ്രാർത്ഥനാ വേളയിൽ എഴുന്നേൽക്കാൻ വിസമ്മതിച്ചതും പ്രിൻസിപ്പൽ അച്ചൻ അദ്ദേഹത്തെ വിമർശിച്ചതും വിവാദമായിരുന്നു. കത്തോലിക്കാ മാനേജ്‌മെന്റ് കോളേജുകൾ ഉൾപ്പെടെയുള്ള വിവിധ കോളേജുകളിൽ എസൻസ് ഗ്ലോബലും സി. രവിചന്ദ്രൻ ഉൾപ്പെടെയുള്ള പ്രഭാഷകരും ശാസ്ത്ര വിഷയങ്ങളിലുള്ള പ്രോഗ്രാമുകളുടെ ഭാഗമാകുന്നത് സമീപകാലത്തായി വർധിച്ചിട്ടുണ്ട്. ശാസ്ത്ര ചിന്ത എന്ന വ്യാജേന നിരീശ്വരവാദ ആശയങ്ങൾ പ്രചരിപ്പിക്കുക, എസൻസ് ഗ്ലോബൽ പോലുള്ള പ്രസ്ഥാനങ്ങളോടുള്ള അനുഭാവം വളർത്തുക തുടങ്ങിയ ഗൂഢ ലക്ഷ്യങ്ങളോടെ ഇക്കൂട്ടർ ആസൂത്രണം ചെയ്യുന്ന പദ്ധതികളിൽ കോളേജ് മാനേജ്‌മെന്റുകളും സംഘടനകളും വിദ്യാർത്ഥികളുടെ വിവിധ ക്ലബുകളും അകപ്പെട്ടുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക അനിവാര്യമാണെങ്കിലും അതിന് അനുബന്ധമായി മതം, വിശ്വാസം, ധാർമിക മൂല്യങ്ങൾ തുടങ്ങിയവയെല്ലാം ശാസ്ത്ര വിരുദ്ധമാണ് എന്ന തെറ്റായ ആശയം പ്രചരിപ്പിക്കപ്പെടാൻ കത്തോലിക്കാ വിദ്യാലയങ്ങളിൽ വേദിയൊരുക്കപ്പെടുന്നത് അഭികാമ്യമല്ല. ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന നിരീശ്വരവാദ സമ്മേളനങ്ങൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു വരുന്നുണ്ട്. കോളേജ് വിദ്യാർത്ഥികളുടെ നല്ലൊരു പങ്കാളിത്തം ഇത്തരം സമ്മേളനങ്ങൾക്കുണ്ട്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന കോൺക്ലേവിൽനിന്ന് പിന്മാറേണ്ടിവന്ന സാഹചര്യത്തിൽ, ഇരിഞ്ഞാലക്കുടയിൽ വച്ചുതന്നെ മറ്റൊരു സെമിനാർ എസൻസ് ഗ്ലോബൽ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളെ അവർ ലക്ഷ്യം വച്ചിട്ടുണ്ട് എന്നുള്ളതിൽ സംശയമില്ല. കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോട് നടന്ന "ലിറ്റ്മസ്" എന്ന പ്രോഗ്രാമിൽ നാലായിരത്തിൽ പരം രജിസ്‌ട്രേഷൻ ഉണ്ടായിരുന്നു എന്ന് എസൻസ് ഗ്ലോബൽ അവകാശപ്പെടുന്നു. ഇത്തരം പ്രോഗ്രാമുകളിൽ കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തം വർഷം തോറും കൂടിവരുന്നുണ്ട്. എസൻസ് ഗ്ലോബലിന്റെയും മറ്റ് നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും കോളജുകളിലേക്കുള്ള കടന്നുകയറ്റം ഇത്തരം പ്രോഗ്രാമുകളുടെയും പ്രചാരണത്തിന് കാരണമാകുന്നു. നിയന്ത്രിതമായ സാഹചര്യങ്ങളിൽ ഇത്തരക്കാരുമായുള്ള സംവാദം സംഘടിപ്പിക്കുന്നത് ഗുണകരമായേക്കാമെങ്കിലും പ്രോഗ്രാമിന്റെ നിയന്ത്രണം സ്വതന്ത്രമായി അത്തരക്കാരുടെ കരങ്ങളിൽ എത്തിച്ചേരുന്ന അവസ്ഥയും സി. രവിചന്ദ്രനെ പോലുള്ളവരുടെ ഏകപക്ഷീയമായ പ്രഭാഷണങ്ങളും കോളേജുകളിൽ ഒഴിവാക്കപ്പെടുന്നതാണ് യുക്തം. അക്കാര്യത്തിൽ സവിശേഷമായ ശ്രദ്ധ കോളേജ് മാനേജ്‌മെന്റുകൾക്ക് ഉണ്ടാകേണ്ടതുണ്ട്. നിരീശ്വരവാദ ചിന്തകൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ആസൂത്രിതമായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പക്വമായ ശാസ്ത്രാവബോധം നൽകാൻ കഴിയുന്ന ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരെയും ചിന്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകളും കോൺക്ലേവുകളും സംഘടിപ്പിക്കാനുള്ള പ്രത്യേകമായ പരിശ്രമം നമ്മുടെ സ്ഥാപനങ്ങളിൽ കൂടുതലായി ഉണ്ടാകുന്നത് എന്തുകൊണ്ടും അഭിലഷണീയമാണെന്നും കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പ്രസ്താവിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-27-11:03:05.jpg
Keywords: ജാഗ്രത
Content: 24421
Category: 18
Sub Category:
Heading: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മൂവായിരത്തോളം സിസ്റ്റേഴ്സ് ധ്യാനത്തിലേക്ക്; സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം നാളെ മുതല്‍
Content: ഈശോയുടെ ജനനത്തിന്റെ മഹാജൂബിലി വർഷത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സിസ്റ്റേഴ്സിനു വേണ്ടി മാത്രമായി ഒരുക്കുന്ന മലയാളം ഓൺലൈൻ ധ്യാനം നാളെ ആരംഭിക്കും. ജനുവരി 30 വരെ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മൂവായിരത്തോളം സിസ്റ്റേഴ്സാണ് പങ്കെടുക്കുക. പ്രമുഖ വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സുവിശേഷവത്ക്കരണ വിഭാഗത്തിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയ SH നേതൃത്വം നല്‍കും. ഇന്ത്യൻ സമയം രാത്രി 6.30നു ജപമാലയോടെ ആരംഭിച്ച് 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് 3 ദിവസത്തെയും ശുശ്രൂഷകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഏതൊരു ഭാഗത്തുനിന്നും സിസ്റ്റേഴ്സിന് സൂമിലൂടെ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാന്‍ താത്പര്യമുള്ള സിസ്റ്റേഴ്സിന് ധ്യാനത്തിൽ തുടര്‍ന്നും രജിസ്റ്റര്‍ ചെയ്യാമെന്നും താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയായി ധ്യാനത്തിനായുള്ള വാട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്നും എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു. (പോസ്റ്ററിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ വഴിയായും ധ്യാനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്). ➡ #{blue->none->b->ധ്യാനത്തിനായുള്ള ഗ്രൂപ്പിന്റെ ലിങ്ക് : ‍}# {{ https://chat.whatsapp.com/LHIPkzb05GMDEsC7U34wMd ‍-> https://chat.whatsapp.com/LHIPkzb05GMDEsC7U34wMd}} ➡(സിസ്റ്റേഴ്സിന് വേണ്ടി മാത്രം, മറ്റുള്ളവർ ജോയിൻ ചെയ്യരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു)
Image: /content_image/India/India-2025-01-27-11:36:39.jpg
Keywords: ധ്യാനം
Content: 24422
Category: 1
Sub Category:
Heading: ഓരോ കുഞ്ഞും ഒരു അത്ഭുതം, അത് ദൈവത്തിൽ നിന്നുള്ള സമ്മാനം: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്
Content: വാഷിംഗ്ടണ്‍ ഡി‌സി: ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇത്രയും ആഹ്ലാദകരമായ ഒരു ജനക്കൂട്ടത്തെ ഇതുവരെ കണ്ടിട്ടില്ല. കുടുംബത്തിന് അനുകൂലമായ ഒരു സമൂഹം സൃഷ്ടിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും പുതിയ വൈസ് പ്രസിഡൻ്റ്, നാഷണൽ മാളിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുഞ്ഞുങ്ങൾ വേണം. ഒപ്പം അവരെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ, അവരെ വളർത്താൻ ഉത്സുകരുമായ ചെറുപ്പക്കാരെയും യുവതികളെയും ഞാൻ ആഗ്രഹിക്കുന്നു. യുവ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് എളുപ്പമാക്കുവാനും അവരെ ലോകത്തിലേക്ക് കൊണ്ടുവരുവാനും ഇടപെടലുകള്‍ നടത്തേണ്ടത് സർക്കാരിന്റെ കടമയാണ്. ചൈൽഡ് ടാക്‌സ് ക്രെഡിറ്റും ബോൺ-എലൈവ് അബോർഷൻ സർവൈവേഴ്‌സ് ആക്ടിനുള്ള പിന്തുണയും വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നയവും വാൻസ് പങ്കുവെച്ചു. ഭ്രൂണഹത്യശ്രമം പരാജയപ്പെട്ടതിന് ശേഷം ജനിക്കുന്ന ശിശുക്കൾക്ക് ജീവൻരക്ഷാ ആരോഗ്യ സംരക്ഷണം നൽകാൻ സഹായിക്കുന്നതാണ് ഈ ആക്ട്. ജീവന് വേണ്ടി പൊരുതുന്നവര്‍ക്ക് നേരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ലായെന്നും നിലവില്‍ കുറ്റവിമുക്തരാക്കിയ പ്രോലൈഫ് പ്രവര്‍ത്തകരുടെ പിറകെ സർക്കാർ പോകില്ലായെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാൻസ് റാലിയില്‍ പറഞ്ഞു. നേരത്തെ വീഡിയോ സന്ദേശത്തിലൂടെ മാര്‍ച്ച് ഫോര്‍ ലൈഫിനെ ഡൊണാള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തിരിന്നു. അതേസമയം ഭ്രൂണഹത്യയെ തള്ളിയുള്ള പുതിയ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ നയത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരും കത്തോലിക്ക വിശ്വാസികളും ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-27-13:06:11.jpg
Keywords: അമേരിക്ക, ട്രംപ
Content: 24423
Category: 1
Sub Category:
Heading: ലോകമേ, സിറിയയെ പെട്ടെന്ന് മറക്കരുതേ: യാചനയുമായി ആലപ്പോ ഇടവക വികാരി
Content: ആലപ്പോ: യഥാർത്ഥ നിയമവാഴ്ചയും സുസ്ഥിരതയുള്ള ജനാധിപത്യ രാഷ്ട്രവുമായി മാറുന്നതിന് വളരെ മുന്‍പ് രാജ്യത്തെ ലോകം മറന്ന് തുടങ്ങിയെന്ന ആശങ്ക പങ്കുവെച്ച് ആലപ്പോ സെൻ്റ് ഫ്രാൻസിസ് അസീസി ഇടവക വികാരി ഫാ. ബഹ്ജത് കാരകായുടെ കത്ത്. കഴിഞ്ഞ ഒരു മാസത്തിനിടെ പലതും സംഭവിച്ചു. സിറിയയെക്കുറിച്ച് ലോകം മറക്കാൻ ഇനിയും സമയമായിട്ടില്ല: നിയമവാഴ്ച, സുസ്ഥിരവും ജനാധിപത്യപരവുമായ രാഷ്ട്ര സംവിധാനത്തിൽ എത്തുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഈ യാത്രയിൽ, രാജ്യത്തിനകത്തും പുറത്തുമുള്ള സിറിയക്കാരുടെയും ലോകമെമ്പാടുമുള്ള എല്ലാവരുടെയും സംഭാവന ഞങ്ങൾക്ക് ആവശ്യമാണ്. ഈ ഐക്യദാർഢ്യമില്ലാതെ വലിയ വെല്ലുവിളികളെ നേരിടാൻ കഴിയില്ലായെന്ന് അദ്ദേഹം 'ഏഷ്യ ന്യൂസി'ന് അയച്ച കത്തില്‍ കുറിച്ചു. രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച്, സ്ഥാപിക്കപ്പെടാനിരിക്കുന്ന സർക്കാരിൻ്റെ രൂപത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉത്കണ്ഠയ്ക്ക് യാതൊരു കുറവുമില്ല. രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിൽക്കുമോ അതോ മതത്തിന്റെ സങ്കുചിത വീക്ഷണം പങ്കിടാത്തവരെ ഒഴിവാക്കുന്ന ഒരു ഇസ്ലാമിസ്റ്റ് സർക്കാരായിരിക്കുമോ? വിവിധ സായുധ ഗ്രൂപ്പുകളുടെ അംഗത്വം വ്യക്തമല്ല - അക്രമവും വിവേചനവും തുടരുന്നു. അതേസമയം യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനുള്ള വ്യക്തമായ നയം ഇല്ല. പലപ്പോഴും, ഈ പകപോക്കലുകൾ ഒരു മതപരമായ സ്വഭാവം കൈക്കൊള്ളുന്നു, ഇത് നിരപരാധികളായ ഇരകളിലേക്ക് നയിക്കുന്നു. പൊതുഗതാഗതത്തിൽ, സ്ത്രീകളെ പുരുഷന്മാരിൽ നിന്ന് വേർതിരിക്കുന്നു, ചില ഗ്രൂപ്പുകൾ മുഖം ഉൾപ്പെടെ ശരീരം മുഴുവൻ മൂടുന്ന കറുത്ത വസ്ത്രമായ ബുർഖ സ്ത്രീകൾക്ക് വിതരണം ചെയ്യുന്നു. ഏറ്റവും അപകടകരമായ പ്രതിഭാസം, പുതിയ പോലീസുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരിക്കുന്നു. പരിശീലനം നേടുന്നതിന് മുമ്പ്, അവർ ഇസ്ലാമിക നിയമമായ ശരിഅത്തിൽ ഒരു കോഴ്‌സ് എടുക്കണം. മിതവാദികളായ മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ സിറിയക്കാർക്കും ഈ സ്ഥാനങ്ങളിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ഈ വസ്തുത സൂചിപ്പിക്കുന്നു. വലിയ തോതിലുള്ള രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കുന്ന അപകടസാധ്യത രാജ്യത്തു നിലനില്‍ക്കുകയാണെന്നും ഫാ. ബഹ്ജത് കാരകാ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാന്ത്രിക വടി ഇല്ലെന്ന് നമുക്കറിയാം. എങ്കിലും, നമ്മുടെ വിശ്വാസവും പ്രത്യാശയും പരാജയപ്പെട്ടിട്ടില്ല എന്നത് സിറിയയിൽ ഉണ്ടായ യഥാർത്ഥ ‘മാജിക്’ ആണെന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-27-16:44:02.jpg
Keywords: ആലപ്പോ