category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ് പാപ്പയുടെ ജീവിത കഥ മലയാളത്തിൽ
Contentആഗോള കത്തോലിക്കാ സഭയുടെ ആഗോള തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ 'ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ' മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ഇറ്റാലിയനിൽ Life. La mia storia nella Storia എന്ന് പേരുള്ള (ഇംഗ്ലീഷ് : Life: My Story Through History ) ആത്മകഥ, കഴിഞ്ഞ മാർച്ച് അവസാനമാണ് ലോക വ്യാപകമായി റിലീസ് ചെയ്തത്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമായ പി ജെ ജെ ആന്റണി മൊഴിമാറ്റം ചെയ്തിട്ടുള്ളത്. മുപ്പതിൽപരം ഭാഷകളിലേക്ക് ഈ കൃതി ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളിലൂടെ മാര്‍പാപ്പ കടന്നുപോകുന്ന പുസ്തകമാണ് -'ജീവിതം'. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഹൃദയത്തിന്റെ വാതില്‍ തുറക്കുകയാണ്. വിശ്വാസം, കുടുംബം, ദാരിദ്ര്യം, മതാന്തര സംഭാഷണങ്ങള്‍, കായികലോകം, ശാസ്ത്രപുരോഗതി, ലോകസമാധാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വ്യക്തമായ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ വിഷയമാകുന്നുണ്ട്. നാസികളുടെ യഹൂദ വംശഹത്യ, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം, ജോര്‍ജ് റാഫേല്‍ വിദേശ സൈനിക വിപ്ലവത്തിലൂടെ അര്‍ജന്റീനയില്‍ അധികാരം നേടുന്നത്, ബെര്‍ലിന്‍ ഭിത്തിയുടെ പതനം, ലോകവ്യാപകമായ സാമ്പത്തികമാന്ദ്യം, പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗം - തുടങ്ങിയവയെല്ലാം ലോകത്തെയും തന്നെത്തന്നെയും മാറ്റിമറിച്ച ആ സംഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ. നോവാസ് ആർക് / വീ സീ തോമസ് എഡിഷൻസ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. 252 പേജുള്ള പുസ്തകത്തിന് 375 രൂപയാണ് വില. ** ഓർഡർ ചെയ്യാന്‍: Whatspp/ G Pay: 94476 35775 ** വിദേശത്തു ലഭിക്കാൻ : സെബാസ്റ്റ്യൻ മാണി : +1 (817) 800-1682 ** E mail: vcthomaseditions@gmail.com
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-25 10:22:00
Keywordsപുസ്തക
Created Date2025-01-25 10:22:42