Contents
Displaying 23961-23970 of 24944 results.
Content:
24404
Category: 18
Sub Category:
Heading: ഏകസ്ഥരായ വനിതകള്‍ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്‍
Content: കൊച്ചി. ഏകസ്ഥര്‍ തങ്ങളുടെ ജീവിതം പ്രാര്‍ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി. കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ മാട്ടുകട്ടയിലുള്ള സെന്റ് ആന്‍സ് വില്ലയുടെ ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില്‍ അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദ കര്‍മ്മം കാഞ്ഞിരിപ്പിള്ളി രൂപപതാദ്ധ്യക്ഷനും കെസിബിസി ഫാമിലികമ്മീഷന്‍ വൈസ് ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. കേരള കത്തോലിക്കാ സഭയിലെ അവിവാഹിതരായ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി രജിസ്റ്റര്‍ ചെയ്ത ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ് 'സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്.' പ്രസ്തുത സൊസൈറ്റി അവിവാഹിതരായ സ്ത്രീകളുടെ ഉന്നമനത്തിനായി സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. കെസിബിസി ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഒമ്പത് അംഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് സൊസൈറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്. പ്രസ്തുത സൊസൈറ്റിക്ക് ഇപ്പോള്‍ മൂന്ന് വീടുകളാണുള്ളത്. കോതമംഗലം രൂപതയുടെ കീഴിലുള്ള ഫ്‌ളവര്‍വില്ല (ഊന്നുകല്‍), എറണാകുളം രൂപതയുടെ കീഴിലുള്ള മരിയഭവന്‍ (കറുകുറ്റി) എന്നിവിടങ്ങളില്‍ എല്ലാ മാസവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും ദിവ്യകാരുണ്യ ആഘോഷങ്ങളും കമ്മറ്റി യോഗങ്ങളും പതിവായി നടക്കുന്നു. മാട്ടുകട്ടയിലെ മൂന്നാമത്തെ വീടിനുള്ള സ്ഥലം ദാനം ചെയ്ത മേരികുളം ഇടവകയിലെ അന്നമ്മ ഇടപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായിരിക്കെ ഏകസ്ഥജീവിതത്തെ കേരളസഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാന്‍ നേതൃത്വം നല്‍കിയ അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെയും കെസിബിസി ഫാമിലികമ്മീഷന്‍ മുന്‍ സെക്രട്ടറി റവ. ഫാ പോള്‍ മാടശേരിയുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. മരിയന്‍ സിംഗിള്‍സ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ സ്വാഗതം ആശംസിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. തോമസ് തറയില്‍, ജീസസ് ഫ്രറ്റേണിറ്റി സ്റ്റേറ്റ് ഡയറക്ടര്‍ റവ. ഫാ. മാര്‍ട്ടിന്‍ തട്ടില്‍, മേരികുളം ഫൊറോന വികാരി റവ. ഫാ. വര്‍ഗീസ് കുളംപളളി, അസി. വികാരി റവ. ഫാ. തോമസ് കണ്ടത്തില്‍, സയോണ്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ഇമ്മാനുവേല്‍ കിഴക്കേതലക്കല്‍, റവ. സി. മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മരിയന്‍ സിംഗിള്‍സ് സൊസൈറ്റി പ്രസിഡന്റ് അച്ചാമ്മ തോമസ്, സെക്രട്ടറിമാരായ മേരിക്കുട്ടി ജെയിംസ്, ചിന്നമ്മ മണിമലയില്‍, ശ്രീ. വര്‍ഗീസ് വെട്ടിയാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2025-01-23-10:03:48.jpg
Keywords: കെസിബിസി

24405
Category: 18
Sub Category:
Heading: സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
Content: കൊച്ചി: പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി ഡിസ്റ്റിലറി അനുമതി നൽകിയ സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സമരജ്വാല' സമര പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്‌പമെങ്കിലും കൂറ് പുലർത്തുന്നുവെങ്കിൽ അതിനെ അട്ടിമറിക്കരുത്. മദ്യത്തിൻ്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരു ന്ന നയമായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നു പറഞ്ഞിരുന്നു. എന്നാൽ ആ നിലപാടിന് കടകവിരുദ്ധമായി 29 ബാറുകൾ മാത്രമുണ്ടായിരുന്നിടത്ത് ആയിര ത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റു തരത്തിലുള്ള മദ്യശാലകളും തുറന്നു കൊടുത്തു. സർവനാശത്തിനായി ഇപ്പോഴിതാ ബ്രൂവറി ഡിസ്റ്റിലറികൾക്കും അനുമതി നൽകി. ഈ നയം തിരുത്തണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് സമി തി കടക്കുമെന്നും ബിഷപ്പ് പറഞ്ഞു. ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഏകോപനസമിതി ജനറൽ സെക്രട്ടറി അ ഡ്വ. ചാർളി പോൾ, ഫാ. ആൻ്റണി അറയ്ക്കൽ, ഫാ. ജോസഫ് ഷെറിൻ, ജെയിംസ് കൊറമ്പേൽ, സി.എക്സ‌്. ബോണി, ഷൈബി പാപ്പച്ചൻ, കുരുവിള മാത്യൂസ്, ടി.എം. വർഗീസ്, ജെസി ഷാജി, കെ.കെ. വാമലോചനൻ, എം.എൽ. ജോസഫ്, എം.ഡി. റാഫേൽ, അലക്സ് മുല്ലാപറമ്പൻ, ജോൺസൺ പാട്ടത്തിൽ, രാധാകൃഷ്‌ണൻ കണ്ടുങ്ക ൽ, ചെറിയാൻ മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-01-23-10:06:38.jpg
Keywords: മദ്യ

24406
Category: 1
Sub Category:
Heading: ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് തന്റെ പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അടുത്തിടെയുണ്ടായ അഗ്നിബാധയുടെ ഇരകൾക്കും, യുക്രൈൻ ഉൾപ്പെടെ യുദ്ധബാധിതപ്രദേശങ്ങളിൽ ദുരിതത്തിലായിരിക്കുന്നവർക്കും തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാർത്ഥനകളും അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ജനുവരി 22 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് വിവിധ കാരണങ്ങളാല്‍ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങളെ പാപ്പ പ്രത്യേകമായി അനുസ്മരിച്ചത്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ അഗ്നിബാധമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരെയും, യുക്രൈൻ, പാലസ്തീന്‍, ഇസ്രായേൽ, മ്യാന്മാർ തുടങ്ങിയ ഇടങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ദുരിതത്തിലായിരിക്കുന്നവരെയും പാപ്പ പ്രത്യേകം അനുസ്മരിക്കുകയും അവർക്ക് പ്രാർത്ഥനകൾ നേരുകയും ചെയ്‌തു. വലിയൊരു ഭൂപ്രദേശത്തെയും, നിരവധി ജനവാസകേന്ദ്രങ്ങളെയും ചാരക്കൂമ്പാരമാക്കി മാറ്റിയ വൻ അഗ്നിബാധയിൽ ദുരിതമനുഭവിക്കുന്ന ലോസ് ആഞ്ചലസിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് പാപ്പ പറഞ്ഞു. പ്രദേശത്ത് അഗ്നിബാധയുമായി ബന്ധപ്പെട്ട ദുരിതങ്ങൾ തുടരുകയാണെന്ന കാര്യം സ്മരിച്ച പാപ്പ, അവിടെ കഴിയുന്ന ജനങ്ങൾക്കായി ഗ്വാഡലൂപ്പ മാതാവ് മാധ്യസ്ഥ്യം വഹിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ദുരിതങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനെയും പാലസ്തീന്‍, ഇസ്രായേൽ, മ്യാന്മാർ എന്നിവിടങ്ങളെയും പതിവുപോലെ പരാമർശിച്ച പാപ്പാ, സമാധാനത്തിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും യുദ്ധം എന്നും ഒരു പരാജയമാണെന്നും ആവര്‍ത്തിച്ചു. ഗാസായിലുള്ള ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ചര്‍ച്ചിലെ ഇടവക വൈദികനുമായ ഫാ. ഗബ്രിയേൽ റൊമനെല്ലി കഴിഞ്ഞദിവസം സംസാരിച്ചതിനെക്കുറിച്ച് പാപ്പ വെളിപ്പെടുത്തി. അവിടെയുള്ള ഇടവകയിലും കോളേജിലുമായി അറുനൂറോളം ജനങ്ങള്‍ കഴിയുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ഗാസാ പ്രദേശത്തും, ലോകത്തിന്റെ മറ്റിടങ്ങളിലും സമാധാനമുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിൽ ലാഭം കൊയ്യുന്നത് ആയുധനിർമ്മാതാക്കൾ മാത്രമാണെന്നും, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നുമുള്ള പാപ്പയുടെ സ്ഥിരം വാചകങ്ങള്‍ ഇന്നലെത്തെ പ്രഭാഷണത്തിലും ആവർത്തിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-23-14:27:31.jpg
Keywords: പാപ്പ

24407
Category: 1
Sub Category:
Heading: എന്നെങ്കിലും അവര്‍ ക്രിസ്തുവെന്ന സത്യത്തെ തിരിച്ചറിയും, ബൊക്കോഹറാമിന്റെ മാനസാന്തരത്തിന് പ്രാര്‍ത്ഥിക്കണം; ഭര്‍ത്താവിനെ നഷ്ട്ടപ്പെട്ട നൈജീരിയന്‍ സ്ത്രീയുടെ അഭ്യര്‍ത്ഥന
Content: മുബി: നൈജീരിയയില്‍ ശക്തമായി വേരൂന്നിയിരിക്കുന്ന ബൊക്കോഹറാമിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഭര്‍ത്താവിനെ നഷ്ട്ടപ്പെട്ട നൈജീരിയന്‍ ക്രൈസ്തവ വനിത. വടക്കുകിഴക്കൻ നൈജീരിയയിലെ മുബിയിൽ നിന്നുള്ള അഫോർഡിയയാണ് താന്‍ നേരിടുന്ന വിവിധ സഹനങ്ങള്‍ക്കിടയിലും തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചുക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ ഭർത്താവിനെ കൊന്നവർക്കുവേണ്ടി താന്‍ ക്ഷമിച്ച് പ്രാർത്ഥിച്ചുവെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ലായെന്നും അഫോർഡിയ പറയുന്നു. “ദൈവം ചെയ്യുന്നത് സത്യമാണ്. ക്രൈസ്തവ വിശ്വാസമാണ് സത്യം. രക്ഷിക്കുന്നത് ക്രിസ്തു മാത്രമാണ്. എന്നെങ്കിലും അവർ എന്നെ കൊല്ലും, എന്നാല്‍ ഞാൻ ക്രിസ്തുവിനെ പിന്തുടരുന്നത് നിർത്തില്ല, കാരണം അവൻ ഈ ശരീരത്തിൻ്റെ രക്ഷകനും ഈ ജീവിതത്തിന്റെ രക്ഷകനുമാണ്." ഒരു ക്രിസ്ത്യാനിയാണെന്ന് തുറന്നു സാക്ഷ്യപ്പെടുത്തിയ ശേഷം തന്റെ മുന്നിൽ വെടിയേറ്റ ഭർത്താവിന്റെ ജീവിതമാണ് മുന്നിലുള്ളതെന്നും അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും യേശു ക്രിസ്തുവിലുള്ള വിശ്വാസം ഒരിക്കലും കൈവിടില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച റോമിൽ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അഫോർഡിയയുടെ സാക്ഷ്യം. #{blue->none->b->അഫോർഡിയയുടെ ജീവിതക്കഥ }# കമ്മ്യൂണിറ്റി ഹെൽത്ത് വർക്കറും കോഴി കർഷകയുമായിരിന്നു അഫോർഡിയ. ട്രയംഫ് ഓഫ് ഫെയ്ത്ത് പെന്തക്കോസ്ത് ചർച്ചിലെ പാസ്റ്ററായിരിന്നു ഭർത്താവ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തീവ്രവാദ ഗ്രൂപ്പായി കണക്കാക്കിയിരിന്ന ഇസ്ളാമിക തീവ്രവാദ വിഭാഗമായ ബോക്കോ ഹറാം 2014 ഒക്‌ടോബർ 29-ന് നൈജീരിയയിലെ മുബിയിൽ ആക്രമണം നടത്തി. തോക്കുകളുടെയും ബോംബുകളുടെയും ശബ്‌ദത്താൽ പാതിരാത്രി സ്ഫോടനമുഖരിതമായി. അന്ന് ആക്രമണം ഉണ്ടായപ്പോള്‍ കാണാതായ തങ്ങളുടെ അഞ്ച് കുട്ടികളെ തിരയാൻ അവര്‍ പരക്കം പായുകയായിരിന്നു. ഇതിനിടെ തങ്ങളുടെ കാറില്‍ കയറി കുട്ടികളെ അന്വേഷിക്കുവാന്‍ പോകാന്‍ തുടങ്ങിയപ്പോഴേക്കും ഇതിന് വിലക്കിട്ട് തീവ്രവാദികള്‍ അവരുടെ മുന്നില്‍ എത്തിയിരിന്നു. "അവർ ഞങ്ങളെ തടഞ്ഞു, ഞങ്ങളോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടര്‍ന്നു ഭര്‍ത്താവിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി: 'നിങ്ങൾ ഒരു മുസ്ലീമാണോ അതോ അവിശ്വാസിയാണോ?'. ഞാൻ അവിശ്വാസിയല്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണ്.’ റോഡിൻ്റെ വലതുവശത്തേക്ക് തിരിയാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അത് അദ്ദേഹം ചെയ്തു. ഉടനെ അദ്ദേഹം പോയി മുട്ടുകുത്തി പ്രാർത്ഥിച്ചു. താന്‍ നോക്കി നിൽക്കെയാണ് തീവ്രവാദികൾ ഭർത്താവിന്റെ തലയിൽ അഞ്ച് തവണ വെടിയുതിർത്തത്". ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം, തീവ്രവാദികള്‍ അഫോർഡിയയിലേക്ക് തിരിയുകയായിരിന്നു. അതേ ചോദ്യങ്ങൾ അവളോട് ചോദിക്കുകയും ചെയ്തു. “അവർ എന്നെ എങ്ങനെ കൊല്ലുമെന്ന് കാണാൻ ഞാൻ ഭയപ്പെട്ടു, ഞാൻ കണ്ണുകൾ അടച്ചു. ഞാൻ എന്റെ രണ്ട് കൈകളും ആകാശത്തേക്ക് ഉയർത്തി. ഞാൻ ഹൃദയത്തിൽ പ്രാർത്ഥിക്കുകയായിരുന്നു, ‘കർത്താവേ, ഇന്ന് എന്റെ ആത്മാവിനെ സ്വീകരിക്കേണമേ'. ആ സമയത്ത് മറുവശത്ത് നിന്ന്, ആരോ പറയുന്നതു കേട്ടു, "ഇത് നിർത്തൂ! ഈ സ്ത്രീയെ കൊല്ലാൻ നിന്നോട് ആരാണ് ആവശ്യപ്പെട്ടത്? അവളെ വെറുതെ വിടൂ.'' അതിശയകരമെന്നു പറയട്ടെ, ആക്രമണകാരികൾ അഫോർഡിയയെ അവളുടെ കാറുമായി വിട്ട് ഓടിക്കാൻ അനുവദിച്ചു. താമസിയാതെ അവൾ തൻ്റെ ഇളയ കുട്ടിയെ കണ്ടെത്തി. രണ്ടുപേരും കാർ ഉപേക്ഷിച്ച് മലകളിലേക്ക് രക്ഷപ്പെടുകയായിരിന്നു. ഒടുവിൽ അവരെ തലസ്ഥാനത്തേക്ക് മാറ്റി. അവിടെ അഫോർഡിയ അവളുടെ മറ്റ് നാല് മുതിർന്ന കുട്ടികളുമായി വീണ്ടും ഒന്നിച്ചു. നഗരം സർക്കാർ മോചിപ്പിച്ചതിന് ശേഷം ഏകദേശം ഒരു മാസത്തിനുശേഷം അവൾ മുബിയിലേക്ക് മടങ്ങി. എന്നാൽ, മുബിയിലെ താമസക്കാരിൽ പലരും ആക്രമണത്തിന് ശേഷം തിരികെ വന്നിട്ടില്ലായിരിന്നു. “ഉറക്കമില്ലാത്ത രാത്രികൾ. ഞാൻ ഞാനായിരുന്നില്ല. ഞാൻ ഒരു ഭ്രാന്തിയെ പോലെ നടക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞില്ല. ” ഓപ്പൺ ഡോർസ് ഗ്രൂപ്പ് അഫോർഡിയയെ മാനസികാരോഗ്യ ചികിത്സയ്ക്ക് സഹായിച്ചു. ആക്രമണത്തെ തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടതിനാൽ അവർ സാമ്പത്തിക സഹായവും നൽകി. ഇന്ന് താന്‍ കടന്നുപോയ വലിയ സഹനങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയാണ് അഫോർഡിയ. ആഫ്രിക്കയില്‍ നിരവധി ക്രൂരമായ കാര്യങ്ങൾ സംഭവിക്കുന്നു. പീഡനങ്ങൾ കുറവുള്ള ക്രിസ്ത്യാനികൾ ആഫ്രിക്കയിലെ ക്രിസ്ത്യാനികൾക്കായി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ദൈവം അവരെ വിടുവിക്കട്ടെ, ദൈവം അവരെ കാണുകയും അവരെ രക്ഷിക്കുകയും ചെയ്യും. ജീവൻ നൽകുന്നത് ക്രിസ്തുവാണ്. ക്രിസ്തുവിൽ അല്ലാതെ മറ്റാരിലും രക്ഷയില്ലായെന്ന സത്യമാണ് തനിക്ക് ധൈര്യം പകരുന്നത്. മറ്റേതൊരു മതവും വിശ്വാസവും വരുന്നത് ദൈവം മനുഷ്യനുവേണ്ടി ആസൂത്രണം ചെയ്ത വലിയ പദ്ധതിയെ എതിർക്കാനാണെന്നും അഫോര്‍ഡിയ പറയുന്നു. ഇന്ന് അനേകര്‍ക്ക് മുന്നില്‍ ഈശോയേ പ്രഘോഷിക്കുകയാണ് ഈ നൈജീരിയന്‍ യുവതി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-23-16:35:47.jpg
Keywords: സാക്ഷ്യ

24408
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ഹിന്ദുത്വവാദികൾ ജീവനോടെ ചുട്ടുകൊന്നതിന് ഇന്നേക്ക് 26 വര്‍ഷം
Content: മുംബൈ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 26 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവര്‍ന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരില്‍ രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം സിനിമ വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-23-18:53:03.jpg
Keywords: ഗ്രഹാം

24409
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സാമീപ്യവുമായി പേപ്പല്‍ പ്രതിനിധി
Content: ആലപ്പോ: സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി രാജ്യത്തെ പ്രാദേശിക ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കും. പരിശുദ്ധ പിതാവിൻ്റെ സാമീപ്യവും പ്രാര്‍ത്ഥനയും പ്രതീക്ഷയും പകരുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പസ്തോലിക പ്രതിനിധി സിറിയയിലെ ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കുക. ജനുവരി 30 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ സിറിയ കൂടാതെ ലെബനോനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ബാഷർ ആസാദിൻ്റെ ഭരണത്തിന്റെ അവസാനത്തിനും ഇസ്ലാമിക മാതൃകയിലുള്ള പുതിയ സർക്കാർ വന്നതിനും ഏതാനും ആഴ്ചകള്‍ മാത്രമായിരിക്കെ, നടക്കാന്‍ പോകുന്ന സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടിയോട് സിറിയയിലെ കത്തോലിക്കർക്ക് തൻ്റെ പ്രാര്‍ത്ഥനയും ആശംസയും എത്തിക്കാൻ പരിശുദ്ധ പിതാവ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിക്കാസ്റ്ററി പ്രസ്താവനയിൽ അറിയിച്ചു. സിറിയക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയും നാടകീയമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെടുമെന്ന് മാർപാപ്പ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. സിറിയയിലേക്കുള്ള അപ്പസ്‌തോലിക് ന്യൂൺഷ്യോ കർദിനാൾ മരിയോ സെനാരിയോടൊപ്പം ജനുവരി 24 മുതൽ 29 വരെ ഗ്രീക്ക്-മെൽക്കൈറ്റ്, മാരോണൈറ്റ്, കല്‍ദായന്‍, സിറിയന്‍, അർമേനിയൻ, ലാറ്റിൻ തുടങ്ങീ രാജ്യത്തെ വിവിധ കത്തോലിക്കാ സമൂഹങ്ങളുമായി പേപ്പല്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തും. ഡമാസ്കസിലും ആലപ്പോയിലും അദ്ദേഹം പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കളുമായും വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുമായും കൂടിക്കാഴ്ച നടത്തും. ഹോംസിൽ നടന്ന അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരുടെ പ്ലീനറി അസംബ്ലിയിലും കർദ്ദിനാൾ ക്ലോഡിയോ പങ്കെടുക്കും. ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് വിമതര്‍ അധികാരം പിടിച്ചെടുത്തത്. വിമതര്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവര്‍ ആയതിനാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആശങ്ക ഇപ്പോഴും തുടരുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-23-20:45:20.jpg
Keywords: സിറിയ

24410
Category: 18
Sub Category:
Heading: സഭകൾ കരം കോർക്കേണ്ടത് കാലികമായ ആവശ്യം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കടുത്തുരുത്തി: സഭകൾ ഒത്തു കൂടേണ്ടതും കരം കോർക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തിൽ കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിൽ നടന്ന ക്രൈസ്‌തവ ഐക്യ പ്രാർത്ഥനകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ക്രിസ്തുവിന്റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സഭകൾ ക്രിസ്‌തുവിന്റെ പക്വതയി ലേക്കും വളരണമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. നിഖ്യസുനഹദോസിൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഭൈക്യ പ്രാർത്ഥനകൾക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ അബ്രഹാം മാർ യൂലിയോസ്, മലങ്കര മാർതോമ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നിലക്കൽ ഭദ്രാസന അധ്യക്ഷൻ ജോഷ്വാ മാർ നിക്കോദിമോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ്, സിഎസ്ഐ സഭ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.സാബു കോശി മലയിൽ, മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്നുള്ള സലീബാ റമ്പാൻ, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലെ ദേവലോകം അരമനയിലെ റവ. യാക്കോബ് റമ്പാൻ, മലബാർ സ്വതന്ത്ര സുറിയാനി-തൊഴിയൂർ സഭയിലെ റവ. സ്കറിയ ചീരൻ, കെസിസി ജനറൽ സെക്രട്ടറി ഡോ.അഡ്വ പ്രകാശ് പി. തോമസ്, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രൻകുന്നേൽ, സഹവികാരിമാരായ ഫാ.മാത്യു തയ്യിൽ, ഫാ.ജോസഫ് ചീനോത്തുപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-24-11:48:20.jpg
Keywords: തട്ടി

24411
Category: 18
Sub Category:
Heading: ദളിത് കത്തോലിക്ക മഹാജനസഭ സപ്‌തതിവർഷ ആഘോഷം നാളെ
Content: കോട്ടയം: ദളിത് കത്തോലിക്ക മഹാജനസഭ സപ്‌തതിവർഷ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനുകോട്ടയത്ത് നടക്കും. നല്ലിടയൻ ദേവാലയത്തിൽ വിജയപുരം രൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതബലി. തുടർന്ന് കാർമൽ ഓഡിറ്റോറിയത്തിൽ സിഡിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെസിബിസി എസ്‌സി, എസ്‌ടി, ബിസി കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ സന്ദേശം നൽകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖപ്രസംഗവും വിജയപുരം രൂപത ഡിസി എംഎസ് ഡയറക്ടർ ഫാ ജോസഫ് തറയിൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ പി സ്റ്റീഫൻ, ട്രഷറർ ഡി. എസ്. പ്രബലദാസ് ഓർഗനൈസർ ത്രേസ്യമ്മ മത്തായി, പി. ഒ. പീറ്റർ, സി. സി. കുഞ്ഞുകൊച്ച്, ശൂര്യാനാട് ഗിഗറി, വിൽഫ്രൻഡ് ചോക്കോ, ഡോ. പി.വി. ടി ജി എന്നിവർ പ്രസഗിക്കും. മുൻ സംസ്ഥാന പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെ യോഗത്തിൽ പൊന്നാട അണിച്ച് ആദരിക്കും. രാവിലെ 10 മുതൽ സംസ്ഥാന കമ്മിറ്റിയും 11.30 മുത ൽ സംസ്ഥാന കൗൺസിൽ യോഗവും കാർമൽ ഓഡിറ്റോറിയത്തിൽ നടക്കും.
Image: /content_image/India/India-2025-01-24-11:59:47.jpg
Keywords: ദളിത

24412
Category: 1
Sub Category:
Heading: മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി മലയാളിയായ കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അതേസമയം തന്നെ നിലവില്‍ അദ്ദേഹം നിര്‍വ്വഹിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ വിദേശയാത്രയുടെ ചുമതലകളും തുടർന്ന് വഹിക്കും. ഇന്നു ജനുവരി ഇരുപത്തിനാലാം തീയതിയാണ്, ഫ്രാൻസിസ് പാപ്പ പുതിയ നിയോഗത്തിനു കർദ്ദിനാളിനെ ചുമതലപ്പെടുത്തിയത്. പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും, തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദ പാതയിലും ആശ്രയിച്ചുകൊണ്ട്, എല്ലാവരുടെയും പ്രാർത്ഥനകളുടെ പിന്തുണയോടെ താൻ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കർദ്ദിനാൾ ജോര്‍ജ്ജ് കൂവക്കാട് പ്രതികരിച്ചു. തന്റെ കുറവുകള്‍ക്കിടയിലും മതങ്ങൾക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന ജനതകൾക്കിടയിൽ സമാധാനത്തോടെയുള്ള സഹവർത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാർത്ഥനകളും, ഡിക്കസ്റ്ററിയിൽ തന്റെ സഹപ്രവർത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കർദ്ദിനാൾ പങ്കുവച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ബഹുസാംസ്കാരികവും ബഹുമതപരവുമായ സമൂഹത്തിലാണ് താൻ ജനിച്ചത്, അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണ്. അതിനാൽ മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകൾ, പ്രത്യേകിച്ചും മറ്റു മതങ്ങൾ ഭൂരിപക്ഷം വരുന്ന രാജ്യങ്ങളിൽ, താൻ അനുഭവിച്ച മതസൗഹാർദ്ദ കൂട്ടായ്മകളും സംഭാഷണങ്ങളും തന്റെ ഈ പുതിയ ദൗത്യനിർവ്വഹണത്തിനു ഏറെ സഹായകരമാകുമെന്നും കർദ്ദിനാൾ പങ്കുവച്ചു. ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശന വേളയിൽ നജാഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽ-സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നതും കർദ്ദിനാൾ കൂവക്കാട് പറഞ്ഞു. 1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2021-ലാണ് പുതിയ നിയോഗമായി ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേര്‍ കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
Image: /content_image/News/News-2025-01-24-17:35:02.jpg
Keywords: കൂവക്കാ

24413
Category: 18
Sub Category:
Heading: നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾ: സർക്കാരിന്റെ ഇടപെടലുകൾ നിരുത്തരവാദിത്തപരമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സർക്കാർ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവൻകൂടി വയനാട്ടിൽ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്ക് തെളിവാണ്. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങൾ മനുഷ്യജീവനും സമാധാനപൂർണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ജീവിക്കുന്ന ഗ്രാമീണർക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഇത്തരം വെല്ലുവിളികൾ പതിനായിരക്കണക്കിന് ജനങ്ങൾ നേരിടുന്നതിനിടയിലും കൂടുതൽ ജനദ്രോഹപരമായ വകുപ്പുകൾ ഉൾപ്പെടുത്തി വനനിയമം പരിഷ്കരിക്കുന്നതിനാണ് സർക്കാർ നീക്കം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് പരിഷ്കരണ ശ്രമം സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും കഴിഞ്ഞ ദിവസം അതിനെതിരായി പ്രമേയം പാസാക്കിയ ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് ഫോറത്തിന്റെ നടപടി അത്യന്തം അപലപനീയമാണ്. ആ യോഗത്തിൽ സംസ്ഥാന വനം മന്ത്രി അധ്യക്ഷനായിരുന്നു എന്ന വസ്തുത ലജ്ജാകരമാണ്. വന്യജീവികൾ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കെ അതിനെ പ്രതിരോധിക്കാൻ യാതൊരു നടപടിയും വനം വകുപ്പ് കൈക്കൊള്ളുന്നില്ല എന്നുള്ളതാണ് വസ്തുത. വന്യജീവികൾ വനം നിറഞ്ഞ് നാട്ടിലേക്കിറങ്ങുന്ന സാഹചര്യം പരിഗണിച്ച് യുക്തമായ നടപടികൾ സ്വീകരിക്കാനും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാനും സർക്കാരിനും വനം വകുപ്പിനുമാണ് ഉത്തരവാദിത്തമുള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 344 ചതുരശ്ര കിലോമീറ്റർ മാത്രം വരുന്ന വയനാട് വന്യജീവി സങ്കേതത്തിൽ 2006 ൽ അറുപതിൽ താഴെ കടുവകളാണ് ഉണ്ടായിരുന്നതെങ്കിൽ, 2018 ആയപ്പോൾ അവയുടെ എണ്ണം വനത്തിന് താങ്ങാൻ കഴിയാത്തവണ്ണം നൂറ്റെൺപതോളമായി. ഇത്തരത്തിൽ കടുവകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാൽ വരും കാലത്ത് കടുവയുടെ ശല്യം വയനാട്ടിലും സമീപ പ്രദേശങ്ങളിലും കുത്തനെ ഉയരുമെന്ന് തീർച്ചയാണ്. മനുഷ്യജീവന് ഭീഷണിയുയർത്തുന്ന വിധത്തിൽ ആനകളുടെ ശല്യവും പലയിടങ്ങളിലായി വർധിച്ചുകൊണ്ടിരിക്കുന്നു. ജനുവരി 23 ന് മാധ്യമങ്ങൾ ഏറിയപങ്കും വലിയ വാർത്താ പ്രാധാന്യം നൽകിയത് ജനവാസമേഖലയിൽ കിണറ്റിൽ ഒരു ആന അകപ്പെട്ട സംഭവത്തിനും അതിരപ്പിള്ളിയിൽ ഒരു ആനയുടെ തലയിൽ പരിക്കേറ്റ സംഭവത്തിനുമായിരുന്നു. വന്യമൃഗങ്ങളാൽ മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾക്ക് അത്രപോലും ഗൗരവം നൽകാൻ മാധ്യമങ്ങളോ സർക്കാരോ തയ്യാറാകുന്നില്ല എന്നുള്ളത് ഖേദകരമാണ്. ഈ ഘട്ടത്തിൽ, മനുഷ്യജീവനും മനുഷ്യരുടെ സ്വൈര്യ ജീവിതത്തിനും തടസ്സമാകുന്ന വന്യമൃഗ ശല്യം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. വനം വിട്ട് വന്യജീവികൾ ജനവാസമേഖലകളിലേയ്ക്ക് ഇറങ്ങുന്ന സംഭവങ്ങളിൽ അതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടേത് ആയിരിക്കുമെന്ന നിലപാട് കൈക്കൊള്ളുകയും കൃത്യവിലോപത്തിന് കർശന നടപടികൾ സ്വീകരിക്കുകയും വേണം. വന്യമൃഗ അക്രമണങ്ങളാൽ മനുഷ്യജീവന് നഷ്ടപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിച്ചുകൂടായെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവിച്ചു.
Image: /content_image/India/India-2025-01-25-09:18:24.jpg