Contents
Displaying 23991-24000 of 24944 results.
Content:
24434
Category: 18
Sub Category:
Heading: മുനമ്പം: ശാശ്വത പരിഹാരം വേണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ
Content: കൊച്ചി: മുനമ്പത്തെ പ്രശ്‌നങ്ങളെ സാമുദായിക വിഷയത്തിനപ്പുറം ജനങ്ങളുടെ അടിസ്ഥാന നീതിയുടെയും അവകാശങ്ങളുടെയും വിഷയമായിക്കണ്ട് ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ. വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്കു പ്രവേശിക്കാതിരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും പാലാരിവട്ടം പിഒസിയിൽ നടന്ന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സർക്കാരുകൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. വന്യമൃഗങ്ങളുടെ വംശവർദ്ധനവ് ശാസ്ത്രീയമായി നിയന്ത്രിക്കണം. യുവജനങ്ങളുടെ ഇടയിൽ വർധിക്കുന്ന അക്രമവാസനയും ആത്മഹത്യാപ്രവണതയും ആശങ്കാജനകമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വികലമായ കാഴ്‌ചപ്പാട്, കുടുംബബന്ധങ്ങളിലെ ശിഥിലീകരണം, മദ്യത്തിന്റെയും മറ്റു ലഹരികളുടെയും ഉപയോഗം, ചെറിയ പ്രായത്തിലെ അപക്വമായ പ്രണയബന്ധങ്ങൾ, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന തെ റ്റായ സന്ദേശങ്ങൾ, സ്വഭാവരൂപീകരണത്തിന് ഊന്നൽ നൽകാത്ത വിദ്യാഭ്യാസ സ മ്പ്രദായം മുതലായവയും കാലഘട്ടം നേരിടുന്ന പ്രതിസന്ധികളാണ്. ഇത്തരം പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ സർക്കാരും മതങ്ങളും സഭ, സമുദായ, സാംസ്കാരിക സംഘടനകളും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും ഇന്റർ ചർച്ച് കൗൺസിൽ ആഹ്വാനം ചെയ്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. വിവിധ സഭകളിൽ നിന്നായി മെത്രാപ്പോലീത്തമാരായ മാർ ഔഗേൻ കുര്യാക്കോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, യൂഹാനോൻ മോർ പോളി ക്കാർപ്പസ്, ഫാ. സ്റ്റീഫൻ കുളത്തുകരോട്ട്, റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. സൈമൺ ജോസഫ്, ഫാ. തോമസ് ഉറുമ്പിത്തടത്തിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൗൺസിലിന്റെ അടുത്ത യോഗം 2026 ജനുവരി 13ന് കൊല്ലത്ത് നടക്കും.
Image: /content_image/India/India-2025-01-29-10:07:54.jpg
Keywords: ചർച്ച്

24435
Category: 18
Sub Category:
Heading: പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധൻ: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്കാരത്തിനു അർഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാർഡിയോ-തൊറാസിക് സർജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമർപ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യ ഗവണ്മെന്റ് ഈ പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജർ ആർച്ചുബിഷപ്പ് തന്റെ അഭിനന്ദനന്ദേശത്തിൽ പറഞ്ഞു. സീറോമലബാർസഭയുടെ അഭിമാനവും തികഞ്ഞ കത്തോലിക്കാ വിശ്വാസിയുമായ ഡോ. പെരിയപ്പുറം എറണാകുളം-അങ്കമാലി അതിരൂപതയുടെ കൊച്ചിയിലുള്ള ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോ-തൊറാസിക് സർജറി വിഭാഗം മേധാവിയാണ്. കാർഡിയാക് സർജനും മെഡിക്കൽ ഗ്രന്ഥകാരനുമായ അദ്ദേഹം കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെന്ന അംഗീകാരവും നേടിയിട്ടുണ്ട്. സാമ്പത്തതീക ബുദ്ധിമുട്ടുനേരിടുന്ന ഹൃദ്രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾക്കായി സഹായം നല്കുന്ന 'ഹാർട്ട് കെയർ ഫൗണ്ടേഷന്റെ' ചെയർമാൻ കൂടിയാണദ്ദേഹം. 2011-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു. കേരളത്തിൽ 'ബീറ്റിംഗ് ഹാർട്ട് ബൈപാസ്' പ്രോഗ്രാമും 'ആർട്ടീരിയൽ ബൈപാസ്' പദ്ധതിയും സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ജോസ് പെരിയപ്പുറത്തിന്റെ മികവിനു ലഭിച്ച അംഗീകാരമാണ് പത്മഭൂഷൺ പുരസ്കാരം. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും സേവനങ്ങൾക്കും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നതായും സീറോമലബാർസഭയുടെ മുഴുവൻ ആശംസകളും നേരുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.
Image: /content_image/India/India-2025-01-29-10:14:00.jpg
Keywords: തട്ടിൽ

24436
Category: 18
Sub Category:
Heading: മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പല്‍ കൂദാശ ചെയ്തു
Content: ആലുവ: മംഗലപ്പുഴ സെൻ്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പലിന്റെ കൂദാശാകർമം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. 1951ൽ സ്പെയിനിൽനിന്നുള്ള കർമ്മലീത്ത മിഷ്ണറിമാർ നിർമിച്ച ഈ പള്ളി ആഗോള സഭയുടെ പ്രേഷിതചൈതന്യത്തിന്റെ അടയാളമാണെന്നും വൈദികവിദ്യാർത്ഥികളുടെ ഊർജസ്രോതസായി ആലയം മാറട്ടേയെന്നും മേജർ ആർച്ച് ബിഷപ്പ് ആശംസിച്ചു. മുഖ്യകാർമികനോടൊപ്പം 10 ബിഷപ്പുമാരും നൂറോളം വൈദികരും ആയിരത്തോളം സന്യസ്തരും വൈദികാർഥികളും വിശ്വാസികളും ആശീർവാദകർമത്തിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സെമിനാരി കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ മെമെന്റോ നൽകി. 1951ൽ സ്പെയിനിൽ നിന്നുള്ള കർമ്മലീത്ത മിഷനറി വൈദികർ നിർമ്മിച്ച ദൈവാലയത്തിന്റെ പഴമ നഷ്ടപ്പെടുത്താതെയാണ് നവീകരിച്ചത്. ഇറ്റലി, യുക്രൈൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന വിലയേറിയ മാർബിളുകളിൽ തീർത്ത അൾത്താര, അതീവ ആത്മീയ തേജസ് പകരുന്ന ഉണ്ണീശോയെ വഹിച്ചു നിൽക്കുന്ന വി. ഔസേപ്പിന്റെ വളരെ വിരളമായ രൂപം, ഇറ്റാലിയൻ ചിത്രകാരനായ മാരിയോ ബാർബെരീസിൻ്റെ കരവിരുതിൽ വിരിഞ്ഞ വിശുദ്ധ കുർബാന സ്ഥാപിക്കുന്ന അന്ത്യ അത്താഴത്തിന്റെ ചിത്രം, ബ്രിട്ടീഷ് പാർലമെമെന്റിന്റെയും കാന്‍റർബറി കത്തീഡ്രലിന്റെയും ഗ്ലാസ് ചിത്രങ്ങൾ നിർമ്മിച്ച ലണ്ടൻ ആസ്ഥാനമായ ഗോഡാർഡ് ആൻഡ് ഗിബ്ബ്സ് ആർട്ട് സ്റ്റുഡിയോ ഒരുക്കിയ 27 സ്റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങൾ, യൂറോപ്പിൽ പ്രചാരത്തിലിരുന്ന നിയോ-ഗോഥിക് വാസ്തുവിദ്യ, വിലയേറിയ മൊസൈക് മാർബിളുകൾ കൊണ്ടുള്ള തൂണുകളും തറയും എന്നിവയെല്ലാം നവീകരിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ 11 സഹകാരികളുടെ സഹായത്തോടെയാണ് നവീകരണം സാദ്ധ്യമാക്കിയത്. റെക്ടർ ഫാ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ, വൈസ് റെക്ടർ ഫാ. വിൻസെന്റ് കുണ്ടുകുളം, പ്രൊക്യുറേറ്റർ ഫാ. കുര്യൻ മുക്കാംകുഴിയിൽ, കൺവീനർ ഫാ. അഗസ്റ്റിൻ കല്ലേലി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-01-29-10:27:47.jpg
Keywords: മംഗലപ്പുഴ

24437
Category: 1
Sub Category:
Heading: ജൂബിലി വര്‍ഷത്തില്‍ റോമില്‍ ഡ്രോണ്‍ ഷോയ്ക്കു നീക്കം; ചുക്കാന്‍ പിടിക്കുന്നത് ഇലോൺ മസ്‌കിന്റെ സഹോദരന്‍
Content: റോം: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്‌കിന്‍റെ ഇളയ സഹോദരന്‍ കിംബാൽ മസ്‌ക്, റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയുമായി കൂടിക്കാഴ്ച നടത്തി. ആഗോള കത്തോലിക്ക സഭ പ്രത്യേകമായി കൊണ്ടാടുന്ന 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി സംഗീത അകമ്പടിയോടെ ഡ്രോണ്‍ ഷോ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം, അദ്ദേഹം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പലാസോ ചിഗിയിൽ സന്ദർശിച്ചിരിന്നു. ഇറ്റലിയിലെ എലോൺ മസ്‌കിൻ്റെ പ്രതിനിധി ആൻഡ്രിയ സ്ട്രോപ്പ, വെറോണിക്ക ബെർട്ടി എന്നിവരുടെ ഒപ്പമായിരിന്നു കൂടിക്കാഴ്ച. ജൂബിലിയുടെ വത്തിക്കാനിലെ ചീഫ് ഓർഗനൈസർ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയുമായി സംഗീത ഡ്രോൺ ഷോയുടെ ആശയം കിംബാൽ മസ്‌ക് പങ്കുവെയ്ക്കുമെന്ന് ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെസ്‌ലയുടെ ബോർഡ് മെമ്പര്‍ കൂടിയായ കിമ്പാൽ മസ്‌ക്, വലിയ തോതിലുള്ള ലൈറ്റ് ഡിസ്‌പ്ലേകൾ നിർമ്മിക്കാൻ കഴിവുള്ള 9,000 നൂതന ഡ്രോണുകളുടെ കമ്പനിയായ നോവ സ്കൈ സ്റ്റോറീസ് ഉടമ കൂടിയാണ്. ഒളിമ്പിക്സ് ഗെയിംസ്, സൂപ്പർ ബൗൾ ഹാഫ്‌ടൈം ഷോ, ഇൻ്റർനാഷണൽ എക്‌സ്‌പോസ് തുടങ്ങിയ പരിപാടികളിൽ ഇവരുടെ കമ്പനി അവതരിപ്പിക്കുന്ന ഡ്രോൺ ഷോകൾ സമീപ വർഷങ്ങളിൽ ജനശ്രദ്ധ നേടിയിരിന്നു. 2023-ൽ കൊളോസിയത്തിന് മുകളിലാണ് റോം അതിൻ്റെ ആദ്യത്തെ ഡ്രോൺ ഷോ നടത്തിയത്. ലൈറ്റ് ഷോ സാങ്കേതികവിദ്യ വത്തിക്കാനില്‍ ഇതിന് മുന്‍പ് പ്രദര്‍ശിപ്പിച്ചത് 2022-ലാണ്. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻഭാഗത്തു 3-ഡി പ്രൊജക്ഷൻ മാപ്പിംഗ് ഉപയോഗിച്ചായിരിന്നു അന്ന് പ്രദര്‍ശനം. 2025 ജൂബിലി വര്‍ഷത്തില്‍ വിവിധങ്ങളായ പരിപാടികള്‍ക്കായി വത്തിക്കാന്‍ തയാറെടുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡ്രോൺ ഷോയുടെ സാക്ഷാത്കാരത്തിന് വത്തിക്കാന്‍റെ പൂര്‍ണ്ണ അനുമതി ഇപ്പോഴും ആവശ്യമാണ്. വിഷയത്തില്‍ ചര്‍ച്ച തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-29-11:45:51.jpg
Keywords: ജൂബിലി

24438
Category: 1
Sub Category:
Heading: ലോക രോഗീ ദിനാചരണം 2026-ലേക്കു മാറ്റിവെച്ചതായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: മൂന്നുവർഷത്തിലൊരിക്കൽ ലോകത്തിലെ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോളസഭാതലത്തില്‍ നടത്തുന്ന ആഗോളരോഗീ ദിനാചരണം ഇത്തവണ മാറ്റിവെച്ചു. 2025-ൽ നടക്കേണ്ട ആഘോഷമാണ് 2026-ലേക്കു മാറ്റിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 11ന് ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനത്തിൽ ആചരിക്കപ്പെടുന്നതിനു പുറമെ മൂന്നുവർഷത്തിലൊരിക്കൽ ഇതേദിനത്തിൽ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോള സഭാതലത്തിലും ലോക രോഗിദിനാചരണം ആഘോഷിക്കാറുണ്ട്. ഇക്കൊല്ലം പെറുവിലെ സൊക്കബായ ജില്ലയിലെ അരേക്കിപ്പായിലുള്ള മരിയന്‍ തീർത്ഥാടന കേന്ദ്രത്തിൽ ഫെബ്രുവരി 11-നു നടത്താൻ നിശ്ചയിച്ചിരുന്ന ആചരണമാണ് 2026-ലേക്കു മാറ്റിയത്. 2025-ലെ പ്രത്യാശയുടെ ജൂബിലിവർഷാചരണ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ ഈ തീരുമാനമെടുത്തതെന്ന് വത്തിക്കാൻറെ സമഗ്ര മാനവവികസന വിഭാഗവും സുവിശേഷവത്കരണത്തിനായുള്ള വിഭാഗവും ഇക്കഴിഞ്ഞ തിങ്കളാഴ്ച (27/01/25) സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ജൂബിലി വർഷത്തിൽ ലോകരോഗീ ദിനാചരണം രൂപതാതലത്തിൽ സാധാരണ രീതിയിലായിരിക്കും ആചരിക്കുക. രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി ഏപ്രിൽ 5,6 തീയതികളിലും, ഭിന്നശേഷിക്കാരുടെ ജൂബിലി ആഘോഷം ഏപ്രിൽ മാസത്തിൽ 28, 29 തീയതികളിലായിരിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-01-29-13:31:02.jpg
Keywords: രോഗി

24439
Category: 1
Sub Category:
Heading: ബഹുഭാര്യത്വം തടഞ്ഞതിന് രക്തസാക്ഷികളായ ഫ്രാൻസിസ്‌ക്കൻ മിഷ്ണറിമാര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: സാവന്നാ / വത്തിക്കാൻ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ മാമ്മോദീസ സ്വീകരിച്ച തദ്ദേശീയരായ അമേരിക്കക്കാർക്കിടയിൽ ബഹുഭാര്യത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച പെഡ്രോ ഡാ കോർപ്പ, ബ്ലാസ് റോഡ്രിഗസ്, അൻ്റോണിയോ ഡി ബഡാജോസ്, മിഗുവൽ ഡി അനോൺ, ഫ്രാൻസിസ്കോ ഡി വെരാസ്കോള തുടങ്ങീ ഫ്രാൻസിസ്‌ക്കൻ മിഷ്ണറിമാരുടെ രക്തസാക്ഷിത്വത്തെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കൽപ്പന പുറപ്പെടുവിക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയെ അധികാരപ്പെടുത്തി. ഇതോടെ ഇവര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധ്യതകള്‍ തുറന്നിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളിലെ നിലവിലെ സാവന്നാ രൂപതയുടെ പ്രദേശത്ത് "വിശ്വാസത്തോടുള്ള വിദ്വേഷത്താൽ" കൊല്ലപ്പെട്ട ഇവർ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിലെ ഫ്രാന്‍സിസ്കന്‍ സന്യാസികളായിരിന്നു. സ്പെയിനില്‍ ജനിച്ച ഇവര്‍ ജോർജിയയുടെ തീരത്ത് വസിച്ചിരുന്ന ഗ്വാലെ ജനങ്ങൾക്കിടയിൽ കര്‍ത്താവിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ മിഷ്ണറിമാരായി പുറപ്പെടുകയായിരിന്നു. ഈ ഗ്രാമങ്ങളിൽ ബഹുഭാര്യത്വം നിലനിന്നിരുന്നു. ഇതിനെതിരെ ശക്തമായി അവര്‍ സ്വരമുയര്‍ത്തി. മാമ്മോദീസ സ്വീകരിച്ച് ഇതിനകം വിവാഹിതനായ വ്യക്തിയായിരിന്നു പ്രദേശ വാസിയായ ജുവാനില്ലോ. രണ്ടാമതു വിവാഹം ചെയ്യാന്‍ ഇദ്ദേഹം തീരുമാനിച്ചു. ഗോത്രത്തലവൻ്റെ അനന്തരവനായ യോദ്ധാവ് കൂടിയായ ജുവാനില്ലോ ഗ്രാമത്തിൻ്റെ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ മാമ്മോദീസ സ്വീകരിച്ചവര്‍ക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബഹുഭാര്യത്വത്തിന്റെ തിന്മയെ കുറിച്ചും പെഡ്രോ ഡാ കോർപ്പ മുന്നറിയിപ്പുകൾ നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കാൻ ജുവാനില്ലോ തീരുമാനിച്ചു. വൈകാതെ അദ്ദേഹം ഫ്രാൻസികന്‍ സന്യാസിയായ പെഡ്രോയ്ക്കെതിരെ മേഖലയിലെ മറ്റ് നാട്ടുകാരുമായി ചേർന്നു ഗൂഡാലോചന നടത്തി. 1597 സെപ്റ്റംബറിൻ്റെ ആദ്യ ദിവസങ്ങളിൽ പെഡ്രോയെ അദ്ദേഹത്തിൻ്റെ കുടിലിൽ ആക്രമിക്കുകയും കോടാലി ഉപയോഗിച്ച് കൊല്ലുകയുമായിരിന്നു. വിശ്വാസത്തോടുള്ള വിദ്വേഷ സമീപനം താമസിയാതെ മറ്റ് ഗ്രാമങ്ങളിൽ താമസിച്ചിരുന്ന മറ്റ് നാല് മിഷ്ണറിമാര്‍ക്കെതിരെ തിരിയുവാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചു. ഫ്രിയർ ബ്ലാസ് റോഡ്രിഗസ് ഡി കുക്കോസ് ആണ് രണ്ടാമത് മരിച്ചത്. യൂലോണിയ എന്ന സ്ഥലത്തിനടുത്തുള്ള ടുപിക്വി ഗ്രാമത്തിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. തന്റെ മരണം ആസന്നമാണെന്നറിഞ്ഞ് ആയുധധാരികളായ നാട്ടുകാരുടെ സംഘത്തെ അഭിമുഖീകരിച്ചപ്പോൾ, തന്റെ അവസാന വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ അദ്ദേഹം അനുവാദം ചോദിച്ചു. ഇത് അവര്‍ അനുവദിച്ചു. ബലിയ്ക്കൊടുവില്‍ അവനെയും കോടാലി ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. മൃഗങ്ങൾക്ക് തിന്നാൻ മൃതശരീരം കാട്ടിൽ ഉപേക്ഷിച്ചു. മിഷ്ണറിയായ അൻ്റോണിയോ ഡി ബഡാജോസിനൊപ്പം മിഗുവേൽ ഡി ആനോൻ സാന്താ കാറ്റലീന ദ്വീപിലെ മിഷ്ണറിയായിരുന്നു. സന്യാസിമാർക്കെതിരെ പടരുന്ന പ്രക്ഷോഭത്തിനിടെ നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചെങ്കിലും സത്യ വിശ്വാസത്തെ തള്ളി കളയുവാന്‍ അവര്‍ തയാറായിരിന്നില്ല. രണ്ടുപേരും രക്തസാക്ഷിത്വം സ്വീകരിച്ചു. അവരുടെ മൃതദേഹങ്ങൾ ഗ്രാമത്തിലെ ചാപ്പലിൽ അടക്കം ചെയ്തു. അഞ്ച് ഫ്രാൻസിസ്കൻ സന്യാസികളില്‍ അവസാനമായി രക്തസാക്ഷിത്വം വരിച്ചത് ഫ്രാൻസിസ്കോ ഡി വെരാസ്കോളയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-01-29-16:50:45.jpg
Keywords: രക്ത

24440
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ തടയാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ അഭിനന്ദനവുമായി യുഎസ് മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള ഭ്രൂണഹത്യ നടത്തുന്നതിനുള്ള ധനസഹായം നൽകുന്നതിന് നികുതിദായകരുടെ പണം ഉപയോഗിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങൾ അവസാനിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെ അഭിനന്ദനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മിറ്റി ചെയർമാനും ഒഹായോയിലെ ടോളിഡോ രൂപത അധ്യക്ഷനുമായ ബിഷപ്പ് ഡാനിയൽ തോമസാണ് ട്രംപ് ഭരണകൂടത്തെ അഭിനന്ദിച്ചു രംഗത്ത് വന്നിരിക്കുന്നത്. മരണ സംസ്കാരത്തിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നതിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്ന നയങ്ങൾ ശക്തിപ്പെടുത്തുന്നതിന് നന്ദിയുള്ളവനാണെന്നും ഇത് സ്വദേശത്തും വിദേശത്തും ജീവന്റെ സംസ്കാരം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും ബിഷപ്പ് പറഞ്ഞു. അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പരസ്യമായി പ്രാർത്ഥിക്കാനും ഭ്രൂണഹത്യ തീരുമാനിക്കുന്ന സ്ത്രീകളെ ബോധവത്ക്കരിക്കാനും ഈ തിന്മയ്ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ട്. ജീവന്റെ സംസ്കാരത്തിന് സാക്ഷ്യം വഹിക്കാനുള്ള ഈ അവകാശങ്ങൾ വിനിയോഗിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും നല്‍കുന്ന പിന്തുണയെ തങ്ങൾ സ്വാഗതം ചെയ്യുകയാണെന്നും ബിഷപ്പ് തോമസ് കൂട്ടിച്ചേര്‍ത്തു. ഭ്രൂണഹത്യയ്ക്ക് നികുതിദായകരുടെ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ഹൈഡെ ഭേദഗതി ഉള്‍പ്പെടെ മുൻ പ്രസിഡൻ്റ് ബൈഡന്റെ രണ്ട് അബോര്‍ഷന്‍ അനുകൂല എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് കഴിഞ്ഞ ആഴ്ചയാണ് ഒപ്പുവെച്ചത്. ജീവിക്കാനുള്ള അവകാശവും ജീവന്റെ അടിസ്ഥാന സ്ഥാനവും ഉറപ്പിക്കുന്നതിൽ അമേരിക്ക വീണ്ടും നേതൃത്വം ഏറ്റെടുക്കുന്നത് പ്രധാനവും പ്രോത്സാഹജനകവുമാണെന്നും ബിഷപ്പ് പറഞ്ഞു. നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന പ്രസ്താവന നടത്തിയെങ്കിലും അധികാരത്തില്‍ ഏറിയതോടെ ഭ്രൂണഹത്യയെ തടയുന്ന പല നയങ്ങളും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചത് കത്തോലിക്ക സഭ സ്വാഗതം ചെയ്യുകയാണ്. അതേസമയം കുടിയേറ്റ വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന കര്‍ക്കശ നിലപാടില്‍ സഭ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-01-29-19:53:50.jpg
Keywords: ട്രംപ

24441
Category: 18
Sub Category:
Heading: 'സ്ക്രിപ്‌തുറ' ബൈബിൾ കൈയെഴുത്ത് മഹാസംഗമം നാളെ
Content: ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ 2025 ജൂബിലിവർഷ ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റും ഫിയാത്ത് മിഷനും ചേർന്ന് നടത്തുന്ന 'സ്ക്രിപ്‌തുറ' ബൈബിൾ കൈയെഴുത്ത് മഹാസംഗമവും ബൈബിൾ കൈയെഴുത്തുപ്രതി സമർപ്പണവും നാളെ രാവിലെ പത്തിന് ചങ്ങനാശേരി ബിഷപ്പ് ഹൗസിലെ സന്ദേശനിലയത്തിൽ നടക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു കൈയെഴുത്ത് പ്രതികൾ സ്വീകരിക്കും. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ സംഗമത്തിൽ അധ്യക്ഷത വഹിക്കും. ഫിയാത്ത് മിഷൻ കോഓർഡിനേറ്റർ ജോസ് ഓലിക്കൽ, പ്രഫ. ജോസഫ് ടിറ്റോ, ടോമിച്ചൻ കൈതക്കളം എന്നിവർ പ്രസംഗിക്കും. ഓൾ കേരള തലത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കുന്ന സ്ക്രിപ്തുറ മത്സരത്തിന്റെ നറുക്കെടുപ്പ് ഏപ്രിൽ 28 മുതൽ മേയ് നാലുവരെ ചങ്ങനാശേരിയിൽ നടക്കുന്ന മിഷൻ കോൺഗ്രസിൽ നടക്കും. സ്ക്രിപ്തുറ ബൈബിൾ കൈയെഴുത്ത് മത്സരത്തിൽ സമ്പൂർണ ബൈബിൾ, പുതിയ നിയമ കൈയെഴുത്ത് മത്സരങ്ങളാണുള്ളത്. ഓരോ ഇനത്തിലും സമ്മാനാർഹരാകുന്നവർക്ക് ഒന്നാം സമ്മാനമായി വിശുദ്ധനാട് തീർത്ഥാടനവും, രണ്ടാം സമ്മാനം 20,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും നാലാം സമ്മാനം 2000 രൂപയുമായിരിക്കും. നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കും. വൈദികാർഥികൾ, സന്യാസാർ ഥികൾ, സന്യാസാർഥിനികൾ എന്നിവർക്കായി നടത്തുന്ന ആസ്‌പിരൻസ് സ്ക്രിപ്തു മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം സമ്മാനമായി നൽകും. 150നു മുകളിൽ വചനങ്ങൾ ഹൃദിസ്ഥമാക്കിയ എല്ലാവർക്കും സമ്മാനങ്ങൾ ലഭിക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: +91 99613 69380, +91 73062 08356
Image: /content_image/India/India-2025-01-30-11:34:21.jpg
Keywords: കൈയെ

24442
Category: 18
Sub Category:
Heading: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫെബ്രുവരി 16 മുതല്‍ ആന്തരികസൗഖ്യ ധ്യാനവും യുവജന ധ്യാനവും
Content: പ്രമുഖ വചനപ്രഘോഷകനായ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം ഫെബ്രുവരി 16 മുതല്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ഞായറാഴ്ച രാവിലെ 11നു ആരംഭിച്ച് ഫെബ്രുവരി 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് സൌകര്യം ലഭ്യമാണ്. ഇതോടൊപ്പം ഇതേ ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കായുള്ള ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫാ. സോജി ഓലിക്കലിനോടൊപ്പം ഫാ. ടോം മേരി ഫ്രാന്‍സിസും ധ്യാനത്തിന് നേതൃത്വം നല്‍കും. ** വിശദ വിവരങ്ങള്‍ക്ക്: 8281473647, 7907989002 ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-30-11:49:35.jpg
Keywords: സെഹിയോ

24443
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മാര്‍പാപ്പയുടെ പ്രതിനിധി
Content: ഡമാസ്‌കസ്: ഭരണകൂട മാറ്റത്തിന് ശേഷം പ്രതീക്ഷയും ആശങ്കയും ഒരുപോലെ നേരിടുന്ന സിറിയയിലെ ക്രൈസ്തവര്‍ക്ക് സാന്ത്വനവുമായി മാര്‍പാപ്പയുടെ പ്രതിനിധി. ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരാചരണത്തിനു സമാപനം കുറിച്ചും വിശുദ്ധ പൗലോസിൻ്റെ മാനസാന്തര തിരുനാളിനോടും അനുബന്ധിച്ചാണ് ഡമാസ്‌കസിലെ തബാലെയിലെ സെൻ്റ് പോൾസ് ദേവാലയത്തിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി നേരിട്ടെത്തി ദിവ്യബലിയർപ്പിച്ചത്. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയുടെ പാത്രിയാർക്കീസ് യൂസഫ് അബ്സി സന്നിഹിതനായിരുന്നു. സിറിയയിലേക്കുള്ള അപ്പസ്‌തോലിക് ന്യൂൺഷ്യോ കർദ്ദിനാൾ മരിയോ സെനാരി, ആലപ്പോയിലെ അപ്പസ്തോലിക് വികാരിയും സിറിയയിലെ ലത്തീൻ സഭയുടെ തലവനുമായ ബിഷപ്പ് ഹന്ന ജലൂഫും മറ്റ് ബിഷപ്പുമാരും വൈദികരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. സിറിയയിലേക്കുള്ള തൻ്റെ ഇപ്പോഴത്തെ സന്ദർശനം സഭാപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്നും പ്രാഥമികമായി അവിടെയുള്ള ക്രൈസ്തവരുടെ അവസ്ഥ വിലയിരുത്താൻ ലക്ഷ്യമിട്ടാണെന്നും കർദ്ദിനാൾ ക്ലോഡിയോ സിഎൻഎയുടെ അറബി ഭാഷാ വാർത്താ പങ്കാളിയായ എസിഐ മെനയോട് പറഞ്ഞു. ഇവിടുത്തെ സാഹചര്യം നിരീക്ഷിക്കുകയും ആളുകളെ ശ്രദ്ധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആളുകളുടെ കഷ്ടപ്പാടുകൾ പൂർണ്ണമായി മനസ്സിലാക്കാൻ ഒരു ദിവസം മതിയാകില്ല, പക്ഷേ ഡമാസ്‌കസിൽ ജീവിതം സ്പന്ദിക്കുന്നത് ഞാൻ കാണുന്നു. ഇതിന്റെ ഒരു അടയാളം തിരക്കേറിയ മാർക്കറ്റുകളും തിരക്കേറിയ തെരുവുകളുമാണ്. ക്രൈസ്തവ കൂട്ടായ്മകളുമായും വൈദികരുമായി ഇടപഴകുന്നതിൽ തൻ്റെ ശ്രദ്ധ തുടരുന്നതിനാൽ ഈ സന്ദർശന വേളയിൽ സർക്കാർ ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ചയും ആസൂത്രണം ചെയ്തിട്ടില്ല. പൗരസ്ത്യ സഭകൾക്കുള്ള ഡികാസ്റ്ററിയുടെ പരിധിക്ക് പുറത്താണ് രാഷ്ട്രീയ കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഹയാത്ത് താഹിര്‍ അല്‍-ഷാം വിമത സഖ്യം അധികാരത്തിലേറിയത്. ഗവൺമെന്‍റ് അട്ടിമറിക്കപ്പെട്ടതിന് ശേഷം ഒന്നര മാസം പിന്നിട്ട സാഹചര്യത്തിലും രാജ്യത്തെ ക്രൈസ്തവര്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള തീവ്രമായ ഭയത്തോടെയാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-01-30-13:58:05.jpg
Keywords: സിറിയ