category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പല്‍ കൂദാശ ചെയ്തു
Contentആലുവ: മംഗലപ്പുഴ സെൻ്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ നവീകരിച്ച ചാപ്പലിന്റെ കൂദാശാകർമം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. 1951ൽ സ്പെയിനിൽനിന്നുള്ള കർമ്മലീത്ത മിഷ്ണറിമാർ നിർമിച്ച ഈ പള്ളി ആഗോള സഭയുടെ പ്രേഷിതചൈതന്യത്തിന്റെ അടയാളമാണെന്നും വൈദികവിദ്യാർത്ഥികളുടെ ഊർജസ്രോതസായി ആലയം മാറട്ടേയെന്നും മേജർ ആർച്ച് ബിഷപ്പ് ആശംസിച്ചു. മുഖ്യകാർമികനോടൊപ്പം 10 ബിഷപ്പുമാരും നൂറോളം വൈദികരും ആയിരത്തോളം സന്യസ്തരും വൈദികാർഥികളും വിശ്വാസികളും ആശീർവാദകർമത്തിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സെമിനാരി കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ മെമെന്റോ നൽകി. 1951ൽ സ്പെയിനിൽ നിന്നുള്ള കർമ്മലീത്ത മിഷനറി വൈദികർ നിർമ്മിച്ച ദൈവാലയത്തിന്റെ പഴമ നഷ്ടപ്പെടുത്താതെയാണ് നവീകരിച്ചത്. ഇറ്റലി, യുക്രൈൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന വിലയേറിയ മാർബിളുകളിൽ തീർത്ത അൾത്താര, അതീവ ആത്മീയ തേജസ് പകരുന്ന ഉണ്ണീശോയെ വഹിച്ചു നിൽക്കുന്ന വി. ഔസേപ്പിന്റെ വളരെ വിരളമായ രൂപം, ഇറ്റാലിയൻ ചിത്രകാരനായ മാരിയോ ബാർബെരീസിൻ്റെ കരവിരുതിൽ വിരിഞ്ഞ വിശുദ്ധ കുർബാന സ്ഥാപിക്കുന്ന അന്ത്യ അത്താഴത്തിന്റെ ചിത്രം, ബ്രിട്ടീഷ് പാർലമെമെന്റിന്റെയും കാന്‍റർബറി കത്തീഡ്രലിന്റെയും ഗ്ലാസ് ചിത്രങ്ങൾ നിർമ്മിച്ച ലണ്ടൻ ആസ്ഥാനമായ ഗോഡാർഡ് ആൻഡ് ഗിബ്ബ്സ് ആർട്ട് സ്റ്റുഡിയോ ഒരുക്കിയ 27 സ്റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങൾ, യൂറോപ്പിൽ പ്രചാരത്തിലിരുന്ന നിയോ-ഗോഥിക് വാസ്തുവിദ്യ, വിലയേറിയ മൊസൈക് മാർബിളുകൾ കൊണ്ടുള്ള തൂണുകളും തറയും എന്നിവയെല്ലാം നവീകരിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ 11 സഹകാരികളുടെ സഹായത്തോടെയാണ് നവീകരണം സാദ്ധ്യമാക്കിയത്. റെക്ടർ ഫാ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ, വൈസ് റെക്ടർ ഫാ. വിൻസെന്റ് കുണ്ടുകുളം, പ്രൊക്യുറേറ്റർ ഫാ. കുര്യൻ മുക്കാംകുഴിയിൽ, കൺവീനർ ഫാ. അഗസ്റ്റിൻ കല്ലേലി എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=776LqtwwKCY&ab_channel=MangalapuzhaSeminary
Second Video
facebook_link
News Date2025-01-29 10:27:00
Keywordsമംഗലപ്പുഴ
Created Date2025-01-29 10:27:47