category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബഹുഭാര്യത്വം തടഞ്ഞതിന് രക്തസാക്ഷികളായ ഫ്രാൻസിസ്‌ക്കൻ മിഷ്ണറിമാര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Contentസാവന്നാ / വത്തിക്കാൻ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ മാമ്മോദീസ സ്വീകരിച്ച തദ്ദേശീയരായ അമേരിക്കക്കാർക്കിടയിൽ ബഹുഭാര്യത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച പെഡ്രോ ഡാ കോർപ്പ, ബ്ലാസ് റോഡ്രിഗസ്, അൻ്റോണിയോ ഡി ബഡാജോസ്, മിഗുവൽ ഡി അനോൺ, ഫ്രാൻസിസ്കോ ഡി വെരാസ്കോള തുടങ്ങീ ഫ്രാൻസിസ്‌ക്കൻ മിഷ്ണറിമാരുടെ രക്തസാക്ഷിത്വത്തെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കൽപ്പന പുറപ്പെടുവിക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയെ അധികാരപ്പെടുത്തി. ഇതോടെ ഇവര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധ്യതകള്‍ തുറന്നിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളിലെ നിലവിലെ സാവന്നാ രൂപതയുടെ പ്രദേശത്ത് "വിശ്വാസത്തോടുള്ള വിദ്വേഷത്താൽ" കൊല്ലപ്പെട്ട ഇവർ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിലെ ഫ്രാന്‍സിസ്കന്‍ സന്യാസികളായിരിന്നു. സ്പെയിനില്‍ ജനിച്ച ഇവര്‍ ജോർജിയയുടെ തീരത്ത് വസിച്ചിരുന്ന ഗ്വാലെ ജനങ്ങൾക്കിടയിൽ കര്‍ത്താവിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ മിഷ്ണറിമാരായി പുറപ്പെടുകയായിരിന്നു. ഈ ഗ്രാമങ്ങളിൽ ബഹുഭാര്യത്വം നിലനിന്നിരുന്നു. ഇതിനെതിരെ ശക്തമായി അവര്‍ സ്വരമുയര്‍ത്തി. മാമ്മോദീസ സ്വീകരിച്ച് ഇതിനകം വിവാഹിതനായ വ്യക്തിയായിരിന്നു പ്രദേശ വാസിയായ ജുവാനില്ലോ. രണ്ടാമതു വിവാഹം ചെയ്യാന്‍ ഇദ്ദേഹം തീരുമാനിച്ചു. ഗോത്രത്തലവൻ്റെ അനന്തരവനായ യോദ്ധാവ് കൂടിയായ ജുവാനില്ലോ ഗ്രാമത്തിൻ്റെ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ മാമ്മോദീസ സ്വീകരിച്ചവര്‍ക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബഹുഭാര്യത്വത്തിന്റെ തിന്മയെ കുറിച്ചും പെഡ്രോ ഡാ കോർപ്പ മുന്നറിയിപ്പുകൾ നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കാൻ ജുവാനില്ലോ തീരുമാനിച്ചു. വൈകാതെ അദ്ദേഹം ഫ്രാൻസികന്‍ സന്യാസിയായ പെഡ്രോയ്ക്കെതിരെ മേഖലയിലെ മറ്റ് നാട്ടുകാരുമായി ചേർന്നു ഗൂഡാലോചന നടത്തി. 1597 സെപ്റ്റംബറിൻ്റെ ആദ്യ ദിവസങ്ങളിൽ പെഡ്രോയെ അദ്ദേഹത്തിൻ്റെ കുടിലിൽ ആക്രമിക്കുകയും കോടാലി ഉപയോഗിച്ച് കൊല്ലുകയുമായിരിന്നു. വിശ്വാസത്തോടുള്ള വിദ്വേഷ സമീപനം താമസിയാതെ മറ്റ് ഗ്രാമങ്ങളിൽ താമസിച്ചിരുന്ന മറ്റ് നാല് മിഷ്ണറിമാര്‍ക്കെതിരെ തിരിയുവാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചു. ഫ്രിയർ ബ്ലാസ് റോഡ്രിഗസ് ഡി കുക്കോസ് ആണ് രണ്ടാമത് മരിച്ചത്. യൂലോണിയ എന്ന സ്ഥലത്തിനടുത്തുള്ള ടുപിക്വി ഗ്രാമത്തിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. തന്റെ മരണം ആസന്നമാണെന്നറിഞ്ഞ് ആയുധധാരികളായ നാട്ടുകാരുടെ സംഘത്തെ അഭിമുഖീകരിച്ചപ്പോൾ, തന്റെ അവസാന വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ അദ്ദേഹം അനുവാദം ചോദിച്ചു. ഇത് അവര്‍ അനുവദിച്ചു. ബലിയ്ക്കൊടുവില്‍ അവനെയും കോടാലി ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. മൃഗങ്ങൾക്ക് തിന്നാൻ മൃതശരീരം കാട്ടിൽ ഉപേക്ഷിച്ചു. മിഷ്ണറിയായ അൻ്റോണിയോ ഡി ബഡാജോസിനൊപ്പം മിഗുവേൽ ഡി ആനോൻ സാന്താ കാറ്റലീന ദ്വീപിലെ മിഷ്ണറിയായിരുന്നു. സന്യാസിമാർക്കെതിരെ പടരുന്ന പ്രക്ഷോഭത്തിനിടെ നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചെങ്കിലും സത്യ വിശ്വാസത്തെ തള്ളി കളയുവാന്‍ അവര്‍ തയാറായിരിന്നില്ല. രണ്ടുപേരും രക്തസാക്ഷിത്വം സ്വീകരിച്ചു. അവരുടെ മൃതദേഹങ്ങൾ ഗ്രാമത്തിലെ ചാപ്പലിൽ അടക്കം ചെയ്തു. അഞ്ച് ഫ്രാൻസിസ്കൻ സന്യാസികളില്‍ അവസാനമായി രക്തസാക്ഷിത്വം വരിച്ചത് ഫ്രാൻസിസ്കോ ഡി വെരാസ്കോളയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-29 16:50:00
Keywordsരക്ത
Created Date2025-01-29 16:50:45