Content | വത്തിക്കാന്‍ സിറ്റി: മൂന്നുവർഷത്തിലൊരിക്കൽ ലോകത്തിലെ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോളസഭാതലത്തില്‍ നടത്തുന്ന ആഗോളരോഗീ ദിനാചരണം ഇത്തവണ മാറ്റിവെച്ചു. 2025-ൽ നടക്കേണ്ട ആഘോഷമാണ് 2026-ലേക്കു മാറ്റിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 11ന് ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനത്തിൽ ആചരിക്കപ്പെടുന്നതിനു പുറമെ മൂന്നുവർഷത്തിലൊരിക്കൽ ഇതേദിനത്തിൽ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോള സഭാതലത്തിലും ലോക രോഗിദിനാചരണം ആഘോഷിക്കാറുണ്ട്.
ഇക്കൊല്ലം പെറുവിലെ സൊക്കബായ ജില്ലയിലെ അരേക്കിപ്പായിലുള്ള മരിയന്‍ തീർത്ഥാടന കേന്ദ്രത്തിൽ ഫെബ്രുവരി 11-നു നടത്താൻ നിശ്ചയിച്ചിരുന്ന ആചരണമാണ് 2026-ലേക്കു മാറ്റിയത്. 2025-ലെ പ്രത്യാശയുടെ ജൂബിലിവർഷാചരണ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ ഈ തീരുമാനമെടുത്തതെന്ന് വത്തിക്കാൻറെ സമഗ്ര മാനവവികസന വിഭാഗവും സുവിശേഷവത്കരണത്തിനായുള്ള വിഭാഗവും ഇക്കഴിഞ്ഞ തിങ്കളാഴ്ച (27/01/25) സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ജൂബിലി വർഷത്തിൽ ലോകരോഗീ ദിനാചരണം രൂപതാതലത്തിൽ സാധാരണ രീതിയിലായിരിക്കും ആചരിക്കുക.
രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി ഏപ്രിൽ 5,6 തീയതികളിലും, ഭിന്നശേഷിക്കാരുടെ ജൂബിലി ആഘോഷം ഏപ്രിൽ മാസത്തിൽ 28, 29 തീയതികളിലായിരിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്.
♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
|