category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'സ്ക്രിപ്‌തുറ' ബൈബിൾ കൈയെഴുത്ത് മഹാസംഗമം നാളെ
Contentചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ 2025 ജൂബിലിവർഷ ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റും ഫിയാത്ത് മിഷനും ചേർന്ന് നടത്തുന്ന 'സ്ക്രിപ്‌തുറ' ബൈബിൾ കൈയെഴുത്ത് മഹാസംഗമവും ബൈബിൾ കൈയെഴുത്തുപ്രതി സമർപ്പണവും നാളെ രാവിലെ പത്തിന് ചങ്ങനാശേരി ബിഷപ്പ് ഹൗസിലെ സന്ദേശനിലയത്തിൽ നടക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു കൈയെഴുത്ത് പ്രതികൾ സ്വീകരിക്കും. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ സംഗമത്തിൽ അധ്യക്ഷത വഹിക്കും. ഫിയാത്ത് മിഷൻ കോഓർഡിനേറ്റർ ജോസ് ഓലിക്കൽ, പ്രഫ. ജോസഫ് ടിറ്റോ, ടോമിച്ചൻ കൈതക്കളം എന്നിവർ പ്രസംഗിക്കും. ഓൾ കേരള തലത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കുന്ന സ്ക്രിപ്തുറ മത്സരത്തിന്റെ നറുക്കെടുപ്പ് ഏപ്രിൽ 28 മുതൽ മേയ് നാലുവരെ ചങ്ങനാശേരിയിൽ നടക്കുന്ന മിഷൻ കോൺഗ്രസിൽ നടക്കും. സ്ക്രിപ്തുറ ബൈബിൾ കൈയെഴുത്ത് മത്സരത്തിൽ സമ്പൂർണ ബൈബിൾ, പുതിയ നിയമ കൈയെഴുത്ത് മത്സരങ്ങളാണുള്ളത്. ഓരോ ഇനത്തിലും സമ്മാനാർഹരാകുന്നവർക്ക് ഒന്നാം സമ്മാനമായി വിശുദ്ധനാട് തീർത്ഥാടനവും, രണ്ടാം സമ്മാനം 20,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും നാലാം സമ്മാനം 2000 രൂപയുമായിരിക്കും. നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കും. വൈദികാർഥികൾ, സന്യാസാർ ഥികൾ, സന്യാസാർഥിനികൾ എന്നിവർക്കായി നടത്തുന്ന ആസ്‌പിരൻസ് സ്ക്രിപ്തു മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം സമ്മാനമായി നൽകും. 150നു മുകളിൽ വചനങ്ങൾ ഹൃദിസ്ഥമാക്കിയ എല്ലാവർക്കും സമ്മാനങ്ങൾ ലഭിക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: +91 99613 69380, +91 73062 08356
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-30 11:33:00
Keywords കൈയെ
Created Date2025-01-30 11:34:21