Contents

Displaying 23951-23960 of 24944 results.
Content: 24394
Category: 1
Sub Category:
Heading: ഫിൻലാന്റില്‍ നിന്നുള്ള എക്യുമെനിക്കല്‍ സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യവാരത്തിന്റെ പശ്ചാത്തലത്തില്‍ ഫിൻലാന്റില്‍ നിന്നുള്ള എക്യുമെനിക്കല്‍ സംഘം വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ജനുവരി ഇരുപതാം തീയതിയാണ് ക്രൈസ്തവ പ്രതിനിധി സംഘം വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചത്.വിശുദ്ധ ഹെൻട്രിയുടെ തിരുനാളിനോടനുബന്ധിച്ചു റോമിൽ എത്തിച്ചേർന്ന പ്രതിനിധി സംഘത്തെ ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചു. ഫിൻലൻഡിലെ ഓർത്തോഡോക്സ് സഭയുടെ പുതിയ തലവൻ ആര്‍ച്ച് ബിഷപ്പ് ഏലിയാ, ഹെൽസിങ്കി രൂപതയുടെ അധ്യക്ഷൻ മോൺ. റായിമോ ഗോയറോള, മോൺ. മാത്തി സലോമാകി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിനിധി സംഘത്തെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം മാര്‍പാപ്പ പ്രകടിപ്പിച്ചു. ഓർത്തോഡോക്സ്, കത്തോലിക്ക, ലൂഥറൻ സഭാസമൂഹങ്ങളിൽ നിന്നുള്ളവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന നിലയിൽ 2025 ജൂബിലി വർഷത്തിൽ നാം ഒരുമിച്ചു യാത്ര ചെയ്യുകയാണെന്നും, വിശ്വാസത്തിന്റെ ഈ യാത്രയിൽ പ്രത്യാശയോടെ മുന്നോട്ടു നീങ്ങണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ വിശുദ്ധ ഹെൻട്രിയുടെ സമാധാനത്തിനായി പ്രാർത്ഥനകൾ ഒരിക്കലും നിർത്തരുതെന്നും പാപ്പ ഓർമ്മപ്പെടുത്തി. സ്നേഹത്തിന്റെ പ്രകടനമായ ക്രിസ്തുവിന്റെ അവതാരത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് എക്യൂമെനിക്കൽ സേവനത്തിന്റെ കാതലെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. പ്രതിനിധി സംഘത്തോടൊപ്പം എത്തിച്ചേർന്ന ഗായകസംഘത്തിനും പാപ്പ നന്ദിയർപ്പിച്ചു.
Image: /content_image/News/News-2025-01-21-14:48:47.jpg
Keywords: മാര്‍പാപ്പ
Content: 24395
Category: 1
Sub Category:
Heading: ഡൊണാള്‍ഡ് ട്രംപിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. പ്രിയപ്പെട്ട അമേരിക്കൻ ജനതയ്‌ക്കും പ്രസിഡന്‍റ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ദൈവാനുഗ്രഹങ്ങൾ നേരുകയാണെന്നും സമാധാനത്തിലേക്കുള്ള ശ്രമങ്ങളെ നയിക്കാൻ കർത്താവ് സഹായിക്കുവാന്‍ പ്രാർത്ഥിക്കുന്നതായും ഫ്രാന്‍സിസ് പാപ്പ അയച്ച സന്ദേശത്തില്‍ കുറിച്ചു. ജനങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ നയിക്കാൻ താന്‍ ദൈവത്തോട് അപേക്ഷിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്‍റായി സ്ഥാനാരോഹണം ചെയ്യുന്ന വേളയിൽ, സർവശക്തനായ ദൈവം നിങ്ങൾക്ക് ജ്ഞാനവും ശക്തിയും സംരക്ഷണവും നൽകണമേയെന്ന എന്റെ പ്രാർത്ഥനയും ഹൃദയംഗമമായ ആശംസകളും അർപ്പിക്കുന്നു. താങ്കളുടെ നേതൃത്വത്തിൽ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും ഇടമില്ലാത്ത കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ എപ്പോഴും പരിശ്രമിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അവസരങ്ങളുടെ നാടായിരിക്കാനും എല്ലാവർക്കും സ്വാഗതം ചെയ്യാനുമുള്ള രാജ്യത്തിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുവാനും പ്രത്യാശിക്കുന്നു. അതേസമയം, നമ്മുടെ മാനവകുടുംബം നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, ജനങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ നയിക്കാൻ ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനാശംസയോടെയാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-20-17:42:30.jpg
Keywords: ആശംസ
Content: 24396
Category: 1
Sub Category:
Heading: കുരിശിന്റെ തീര്‍ത്ഥാടകന്‍ ആര്‍തര്‍ ബ്ലെസിറ്റ് വിടവാങ്ങി
Content: മിസിസിപ്പി: കുരിശുമായി 43,000 മൈല്‍ നടന്ന സുവിശേഷപ്രഘോഷകന്‍ ആര്‍തര്‍ ബ്ലെസിറ്റ് എന്ന 'കുരിശിന്റെ തീര്‍ത്ഥാടകന്‍' വിടവാങ്ങി. യേശുക്രിസ്തുവിന്റെ കുരിശിന്റെ സുവിശേഷം ലോകം മുഴവന്‍ പ്രചരിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച വ്യക്തിയായിരുന്നു ആര്‍തര്‍. ഇക്കഴിഞ്ഞ ജനുവരി 14നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 12 അടി നീളവും 45 പൗണ്ട് ഭാരവുമുള്ള കുരിശ് വഹിച്ചുകൊണ്ട് ആര്‍തറിന്റെ പദചലനങ്ങള്‍ പ്രദിക്ഷണമാക്കിയ രാജ്യങ്ങളുടെയും പ്രധാന ദ്വീപ് സമൂഹങ്ങളുടെയും അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളുടെയും എണ്ണം 324. മരക്കുരിശിന്റെ വിപ്ലവകാരിയായ സുവിശേഷ പ്രഘോഷകന്‍ വിടവാങ്ങിയത് 84 വയസ്സില്‍ തികഞ്ഞ സംതൃപ്തിയോടെയാണ്. #{blue->none->b->തന്റെ മരണാനന്തരകുറിപ്പ് നേരത്തെ എഴുതിയിട്ടാണ് ആര്‍തര്‍ വിടവാങ്ങുന്നത് ‍}# അത് ഇപ്രകാരമാണ് : "ഞാന്‍, ആര്‍തര്‍ ബ്ലെസിറ്റ്, ഭൂമിയിലെ എന്റെ നടത്തവും ദൗത്യവും പൂര്‍ത്തിയാക്കി.ഞാന്‍ വെറുമൊരു കഴുതയും തീര്‍ത്ഥാടകനുമായിരുന്നു, കുരിശിനെയും യേശുവിനെയും ഞാന്‍ ഉയര്‍ത്തി, ലോകജനതയെ ഞാന്‍ സ്‌നേഹിച്ചു. എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിനോടൊപ്പമുള്ള ജീവിതയാത്ര എത്ര മഹത്തരമായിരുന്നു. മഹത്വത്തിലുള്ള ഈ നടത്തത്തിനായി ഞാന്‍ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മണ്ണും ടാറും നിറഞ്ഞ വഴികളിലൂടെ ബഹുദൂരം നടന്ന ഈ കാലുകള്‍ ഇനി സ്വര്‍ഗ്ഗത്തിലെ സ്വര്‍ണ്ണ തെരുവുകളില്‍ നടക്കും. യേശുവിനെ വീണ്ടും കാണാന്‍ ഞാന്‍ തയ്യാറാണ്! ഇപ്പോഴും എന്റെ മരണസമയത്തും ഞാന്‍ യേശുവില്‍ സന്തോഷിക്കുന്നു". "പിതാവേ, നിന്റെ കൈകളില്‍, യേശുവേ, ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു. ഒടുവില്‍ ഞാന്‍ എന്റെ വീട്ടിലെത്തി, ഇത് എന്റെ അവസാന യാത്രയായിരുന്നു! മരണം നമ്മെ ദൈവവുമായി മുഖാമുഖം കൊണ്ടുവരും. ഇത് വായിക്കുന്ന നിമിഷം നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍, നിങ്ങള്‍ സ്വര്‍ഗത്തിലായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? നിങ്ങളുടെ ഹൃദയം ദൈവത്തിന് നല്‍കികൊണ്ട് ഇപ്പോള്‍ നിങ്ങളുടെ രക്ഷകനായ യേശുവിനെ സ്വാഗതം ചെയ്യുക. അവന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.'' ശവസംസ്‌കാര ശുശ്രൂഷയോ അനുസ്മരണമോ തനിക്കായി നടത്തരുതെന്ന് നിഷ്‌കകര്‍ഷിച്ച ആര്‍തര്‍ രണ്ട് കാര്യങ്ങള്‍ തന്റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചു. ഒന്നാമതായി ''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം പുറത്തുപോയി ഒരു ആത്മാവിനെ കൂടി രക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം, യേശുവിന്റെ സന്ദേശം ലോകവുമായി പങ്കുവയ്ക്കുന്നതിനായി നിങ്ങള്‍ ഈ കുരിശിന്റെ ശുശ്രൂഷയെ പിന്തുണയ്ക്കുക എന്നതാണ്". 1940 ഒക്ടോബറില്‍ അമേരിക്കയിലെ മിസിസിപ്പിയിലെ ഗ്രീന്‍വില്ലില്‍ ജനിച്ച ആര്‍തര്‍ ബ്ലെസിറ്റ് വടക്കുകിഴക്കന്‍ ലൂസിയാനയിലാണ് വളര്‍ന്നത്. 15-ാം വയസ്സില്‍ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയ ആര്‍തര്‍ 20-ാം വയസ്സില്‍ ഒരു ശുശ്രൂഷകനായി നിയമിതനായി. 29 വയസ്സുള്ളപ്പോള്‍, യേശുവിന്റെ കുരിശിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ആര്‍തര്‍ തന്റെ കുരിശു യാത്ര ആരംഭിച്ചു. 1969-ലെ ക്രിസ്മസ് ദിനത്തില്‍ കാലിഫോര്‍ണിയയില്‍ നിന്ന് ആരംദിച്ച കുരിശു യാത്ര അടുത്ത 56 വര്‍ഷത്തേക്ക് നീണ്ടു. മരിക്കുന്നതിനു മുമ്പ് കുരിശുമായി 86 ദശലക്ഷം ചുവടുകള്‍ ആര്‍തര്‍ നടന്നു എന്നാണ് കണക്കാക്കുന്നത്. 2013-ല്‍ ബ്ലെസിറ്റ് 'ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നടത്തം' എന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. കുരിശിന്റെ ഈ സഹയാത്രികന് ദ ക്രോസ് (കുരിശ്) എന്ന പേരില്‍ ഒരു പുസ്തകവുമുണ്ട്. അതില്‍ ബ്ലെസിറ്റ് ഇപ്രകാരം കുറിച്ചു: 'എല്ലാ രാജ്യങ്ങളിലും കുരിശ് ചുമന്നതിനുശേഷം, ലോകം യേശുവിന്റെയും കുരിശിന്റെയും സുവിശേഷത്തിനായി തുറന്നിരിക്കുന്നുവെന്നും അതിനായി വിശക്കുന്നുവെന്നും എനിക്ക് പറയാന്‍ കഴിയും. യേശു പറഞ്ഞതുപോലെ വേലക്കാര്‍ ചുരുക്കമാണെന്നതാണ് ഒരേയൊരു പ്രശ്‌നം.' 'കുരിശ് ചുമരില്‍ നിന്ന് ആളുകളുടെ മനസ്സിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം, അവിടെ അവര്‍ക്ക് അതിന്റെ സന്ദേശം മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും. വഹിക്കുന്ന ഒരു വലിയ കുരിശ് അത് കാണുന്ന വ്യക്തിയുടെ മനസ്സില്‍ മറക്കാനാവാത്ത സ്വാധീനം ചെലുത്തുന്നു. ആര്‍തര്‍ സഞ്ചരിച്ച 294 ലക്ഷ്യസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ സഹായിയായി ഭാര്യ ഡെന്നീസും ഉണ്ടായിരുന്നു. യേശുവിന്റെ കുരിശിന്റെ സ്‌നേഹിതന്‍ കുരിശു വഹിക്കാനും സാക്ഷ്യമാകാനും നമുക്കു കരുത്തു പകരട്ടെ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-21-10:14:57.jpg
Keywords: കുരിശ
Content: 24397
Category: 1
Sub Category:
Heading: കർദ്ദിനാളിന്റെ പ്രാര്‍ത്ഥനയോടെ ആരംഭം, ഫാ. ഫ്രാങ്ക് മാന്റെ പ്രാര്‍ത്ഥനയോടെ സമാപനം; ക്രൈസ്തവ വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് ട്രംപിന്‍റെ സ്ഥാനാരോഹണം
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ക്രിസ്തീയ പാരമ്പര്യവും തനിമയും നിലനിര്‍ത്തി ഡൊണാള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണം. കർദ്ദിനാൾ ഡോളന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സത്യാപ്രതിജ്ഞ ചടങ്ങ് ഫാ. ഫ്രാങ്ക് മാന്റെ പ്രാര്‍ത്ഥനയോടെ സമാപിച്ചത്. ഇന്നലെ അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കാപിറ്റോളിൽ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്റുമാർ, വ്യവസായ പ്രമുഖർ, ട്രംപ് ഭരണത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള നോമിനികൾ തുടങ്ങിയവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. വൈറ്റ് ഹൗസിനു സമീപം സെൻ്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിലെ റോട്ടൻഡ ഹാളിലാണു സത്യപ്രതിജ്ഞാചടങ്ങ് നടന്നത്. നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് അതിശൈത്യത്തെത്തുടർന്ന് പുറത്തേ വേദിയിൽനിന്ന് യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ മാറ്റുന്നത്. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടന്ന പ്രാർത്ഥനയ്ക്കു ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകി. ട്രംപിൻ്റെ 2017-ലെ സ്ഥാനാരോഹണ വേളയിൽ പ്രാര്‍ത്ഥന നടത്തിയിട്ടുള്ള വ്യക്തിയാണ് കര്‍ദ്ദിനാള്‍ ഡോളൻ. തന്റെ പ്രാർത്ഥനയിൽ, വരാനിരിക്കുന്ന ഭരണകൂടം ദൈവഹിതത്താൽ നയിക്കപ്പെടാനും പുതിയ പ്രസിഡന്‍റ് ജ്ഞാനം കൊണ്ട് നിറയുന്നതിനും വേണ്ടിയായിരിന്നു പ്രാര്‍ത്ഥന. “ദൈവത്തിൽ നിന്നു വരുന്ന ജ്ഞാനം അവനോടുകൂടെ ഇല്ലെങ്കിൽ, ആദരവ് ഇല്ലാതെ പോകും. സ്വർഗ്ഗത്തിൽ നിന്ന് ജ്ഞാനം നല്‍കണമേയെന്ന പ്രാര്‍ത്ഥന" കര്‍ദ്ദിനാള്‍ ഡോളന്‍ നടത്തി. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ആദ്യം സത്യവാചകം ചൊല്ലിയത്. തുടർന്ന് ട്രംപ് സത്യവാചകം ചൊല്ലി. ഇരുവരും ബൈബിളിൽ തൊട്ടാണു സത്യവാചകം ചൊല്ലിയത്. ഡൊണാള്‍ഡ് ട്രംപ് ലിങ്കൺ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചപ്പോള്‍ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. നേരത്തെ കര്‍ദ്ദിനാള്‍ ഡോളനെ പിന്തുടർന്ന്, പ്രശസ്ത വചനപ്രഘോഷകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം തൻ്റെ പ്രാർത്ഥനയില്‍ ഭരണകൂടത്തെ ദൈവകരങ്ങളില്‍ ഭരമേല്‍പ്പിച്ചു. ഞങ്ങളുടെ ദൈവമായ കർത്താവേ, നന്ദി പറയാൻ ഞങ്ങൾ വരുന്നു! പിതാവേ, ട്രംപിൻ്റെ ശത്രുക്കൾ മുകളിലുംപുറത്തുമുണ്ടെന്ന് കരുതിയപ്പോൾ, നീ മാത്രമാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും അവിടുത്തെ ശക്തമായ കൈകൊണ്ട് ശക്തി നൽകി അവനെ ഉയർത്തുകയും ചെയ്തതതെന്ന് ഫ്രാങ്ക്ലിന്‍ ഗ്രഹാം പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു. ന്യൂയോർക്കിലെ ബ്രൂക്ലിൻ രൂപത വൈദികനായ ഫാ. ഫ്രാങ്ക് മാനാണ് സത്യപ്രതിജ്ഞ ചടങ്ങിലെ സമാപന പ്രാര്‍ത്ഥന നടത്തിയത്. തനിക്ക് വ്യക്തിപരമായി പരിചയമുള്ള പുതിയ പ്രസിഡന്‍റിനായി പ്രത്യേകമായി അദ്ദേഹം പ്രാർത്ഥന അർപ്പിക്കുകയായിരിന്നു. "ഞങ്ങളുടെ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അവരുടെ പുതുതായി നിയുക്തമായ ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോൾ, ശാശ്വതമായ സ്നേഹവും ജ്ഞാനവും അവരെ വലയം ചെയ്യുമെന്നും മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള ചെയ്യാനുള്ള മനസ്സിൻ്റെ വ്യക്തതയും എല്ലാവരെയും സേവിക്കാനുള്ള അനുകമ്പയും അവർക്ക് നൽകണമെന്നും താഴ്മയോടെ അപേക്ഷിക്കുകയാണെന്ന പ്രാര്‍ത്ഥന"യോടെയാണ് സമാപന പ്രാര്‍ത്ഥന അവസാനിപ്പിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-21-12:23:44.jpg
Keywords: ട്രംപ
Content: 24398
Category: 18
Sub Category:
Heading: കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തിൽ ക്രൈസ്‌തവ ഐക്യ പ്രാർത്ഥന
Content: കടുത്തുരുത്തി: സീറോമലബാർ സഭയുടെ ആതിഥേയത്വത്തിൽ കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ്റെയും കെസിസിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിൽ ക്രൈസ്‌തവ ഐക്യ പ്രാർത്ഥന നടക്കും. ക്രൈസ്ത‌വ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാവാരം കേരളത്തിൽ ആചരിക്കുന്നതിന്റെ ഭാഗമായാണ് സീറോമലബാർ സഭയുടെ ആതിഥേയത്വത്തിൽ ക്രൈസ്‌തവ ഐക്യ പ്രാർത്ഥന നടത്തുന്നത്. ആറാം ദിവസത്തെ പ്രാർത്ഥനയാണ് വ്യാഴാഴ്‌ച വൈകുന്നേരം ആറിന് കടുത്തുരുത്തിയിൽ ക്രമീകരിച്ചിരിക്കുന്നത്. എഡി 325ൽ നിഖ്യായിൽ നടന്ന ആദ്യക്രൈസ്ത‌വ എക്യുമെനിക്കൽ സുനഹദോസിൻ്റെ 1700 -ാം വാർഷികത്തോടനുബന്ധിച്ചാണ് 2025ലെ പ്രാർത്ഥനാവാരം. 17 നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രൈസ്‌തവ സഭകളെല്ലാം പൂർണ ഐക്യത്തിലായിരുന്നു. നാലു നൂറ്റാണ്ടിന്റെയും മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായം 17 നൂറ്റാണ്ടുകൾ ഒരൊറ്റ ജാതിയായിരുന്നതിന്റെയും ഓർമകൾ പുതുക്കുകയും പ്രാർത്ഥനയിലൂടെയും പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ക്രൈസ്‌തവ ഐക്യത്തിനായി പരി ശ്രമിക്കുകയും ചെയ്യുകയെന്നതാണ് കടുത്തുരുത്തിയിലെ സമ്മേളനത്തിൻ്റെ മുഖ്യലക്ഷ്യം. ക്രൈസ്ത‌വ ഐക്യ പ്രാർത്ഥനയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. സീറോമലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ ഏബ്രഹാം മാർ യൂലിയോസ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസന അധ്യ ക്ഷനുമായ ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ജോഷ്വാ മാർ നിക്കോദിമോസ്, മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന അധ്യക്ഷനും തൂത്തുട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാർ ഫിലക്‌സിനോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീ ത്തും യുകെയിലേക്കും അയർലണ്ടിലേക്കുമുള്ള പാത്രിയർക്കീസിൻ്റെ വികാരിയുമാ യ മാത്യൂസ് മാർ അന്തിമോസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ദേവലോകം അരമനയിലെ റവ. യാക്കോബ് റമ്പാച്ചൻ, മലബാർ സ്വതന്ത്ര സുറിയാനി-തൊഴിയൂർ സഭയിലെ റവ. സ്‌കറിയ ചീരനച്ചൻ തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2025-01-21-14:31:15.jpg
Keywords: പ്രാർത്ഥ
Content: 24399
Category: 1
Sub Category:
Heading: ലുലിയാംഗ് ചൈനയിലെ പുതിയ രൂപത; അന്തോണിയോ ജി വൈസോംഗ് പ്രഥമ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിയ്ക്കനുസൃതം നിയമനം അംഗീകരിക്കപ്പെട്ടതിനെ തുടർന്നു രാജ്യത്തു പുതിയതായി സ്ഥാപിച്ച രൂപതയുടെ പ്രഥമ അധ്യക്ഷനായി അന്തോണിയോ ജി വൈസോംഗ് അഭിഷിക്തനായി. ഇന്നലെ ജനുവരി 20-നാണ് ഫാ. അന്തോണിയോ ജി വൈസോംഗ് മെത്രാനായി അഭിഷിക്തനായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 28ന് ഫ്രാൻസിസ് പാപ്പ ചൈനയിൽ ഫെന്യാങ് രൂപത റദ്ദാക്കിക്കൊണ്ട് അന്നു തന്നെ സ്ഥാപിച്ച ലുലിയാംഗ് രൂപതയുടെ പ്രഥമ ഭരണസാരഥിയാണ് ബിഷപ്പ് അന്തോണിയോ ജി വൈസോംഗ്. അദ്ദേഹം അദ്ധ്യക്ഷനായ ലുലിയാംഗ് രൂപതാതിർത്തിക്കുള്ളില്‍ ഇരുപതിനായിരം വിശ്വാസികളാണുള്ളത്. അന്‍പതിൽപ്പരം വൈദികരും ഇരുപത്തിയഞ്ചിലേറെ സന്ന്യാസിനികളും രൂപതയില്‍ നിലവില്‍ സേവനം ചെയ്യുന്നു. ഷാൻസി സ്വദേശിയായ പുതിയ ബിഷപ്പ് ബെയ്ജിംഗ് സെമിനാരിയിലായിരിന്നു വൈദിക പഠനം നടത്തിയത്. പിന്നീട് സിയാൻ സർവ്വകലാശാലയിൽ നിന്നു പഠനത്തിനുശേഷം ജർമ്മനിയിലെ ബോണിലുള്ള സെന്‍റ് അഗസ്റ്റിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻസ് നേടി. 2001 ഒക്ടോബർ 14നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് വികാരി, അജപാലന നേതാവ്, വികാരി ജനറൽ എന്നീ നിലകളിൽ ചൈനയിലെ വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. പുതിയ രൂപതയുടെ കത്തീഡ്രൽ ഫെന്യാങ് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനയിൽ കത്തോലിക്ക സഭയ്ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമില്ല. പരിശുദ്ധ സിംഹാസനവും ചൈനയുടെ സർക്കാരും തമ്മിലുള്ള പ്രത്യേക ഉടമ്പടിയുടെ വെളിച്ചത്തിൽ സർക്കാർ നിയന്ത്രണത്തിൽ പരിമിതികളോടെയാണ് അന്നാട്ടിൽ സഭാജീവിതം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴു വര്‍ഷം മുന്‍പ് ഈ കരാറിനു വത്തിക്കാന്‍ തയാറായത്. വത്തിക്കാന്‍ ചൈന കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം നിയമിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ബിഷപ്പാണ് അന്തോണിയോ ജി വൈസോംഗ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-21-17:41:22.jpg
Keywords: ചൈന
Content: 24400
Category: 18
Sub Category:
Heading: ആതുര സേവന മേഖലയിൽ കത്തോലിക്ക സഭ; മാന്നാനത്ത് ത്രിദിന സെമിനാർ
Content: മാന്നാനം: ആതുരസേവന മേഖലയിൽ ഇന്ത്യക്ക് കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളെക്കുറിച്ച് അറിയാനും സന്നദ്ധ പ്രവർത്തകരെ പരിചയപ്പെടുത്താനുമായി മാന്നാനത്ത് ത്രിദിന സെമിനാർ നടത്തുന്നു. മാന്നാനം സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച് സെന്ററും അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യയും നിർമലഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസസ് ആൻഡ് ഹ്യൂമാനിറ്റീസും സംയുക്തമായാണ് ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ നടത്തുന്നത്. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സെമിനാർ നാളെ രാവിലെ 9.30ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2025-01-22-09:34:29.jpg
Keywords: കത്തോലി
Content: 24401
Category: 1
Sub Category:
Heading: വത്തിക്കാന്‍ ഗവർണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത; ചരിത്ര നിയോഗവുമായി സിസ്റ്റർ റാഫേല്ല പെട്രിനി
Content: വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിൻ്റെ തലപ്പത്ത് ആദ്യമായി വനിത നിയമനം. കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ വിരമിക്കുന്ന ഒഴിവിലാണ് ഗവർണറേറ്റിൻറെ പുതിയ പ്രസിഡൻറായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. മാർച്ച് മാസം മുതലാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. വത്തിക്കാനിൽ ഭരണകേന്ദ്രങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന നിരവധി നിയമനങ്ങള്‍ മാര്‍പാപ്പ ഇതിനോടകം നടത്തിയിരിന്നു. ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത് ജനുവരി ആദ്യവാരത്തിലാണ്. 1969 ജനുവരി 15 ന് റോമിലാണ് സിസ്റ്റർ റാഫേല്ല പെട്രിനിയുടെ ജനനം. ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി യൂക്കരിസ്റ്റിക്ക് എന്ന സന്യസ സമൂഹാംഗമാണ്. റോമിലെ ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബാർണി സ്‌കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് "സയൻസ് ഓഫ് ഓർഗനൈസേഷൻ ബിഹേവിയർ" എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റും അവര്‍ നേടി. 2015 മുതൽ 2019 വരെ റോമിലെ കാമിലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററൽ തിയോളജി ഓഫ് ഹെൽത്തിൽ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച സിസ്റ്റർ റാഫേല്ല, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസിലെ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസിൽ വെൽഫെയർ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറായി സേവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വത്തിക്കാൻ മ്യൂസിയങ്ങൾ, പോസ്റ്റ് ഓഫീസ്, പോലീസ് എന്നിവയുടെ ചുമതലയും വഹിച്ചു. 2021 മുതല്‍ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സേവനം ചെയ്തു വരികയായിരിന്നു സിസ്റ്റർ റാഫേല്ല പെട്രിനി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-22-10:30:35.jpg
Keywords: ആദ്യ, വനിത
Content: 24402
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ മേജര്‍ സെമിനാരി സ്വേച്ഛാധിപത്യ ഭരണകൂടം കണ്ടുകെട്ടി
Content: മതഗൽപ: നീണ്ട തടവിന് ശേഷം കഴിഞ്ഞ ജനുവരിയില്‍ നാടുകടത്തിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് അധ്യക്ഷനായ നിക്കരാഗ്വേയിലെ മതഗൽപ രൂപതയിൽപെട്ട സാൻ ലൂയിസ് ഗോൺസാഗ ഫിലോസഫിയുടെ മേജർ സെമിനാരി സ്വേച്ഛാധിപത്യ ഭരണകൂടം കണ്ടുകെട്ടിയതായി വെളിപ്പെടുത്തല്‍. മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. മതഗൽപ രൂപതയുടെ ഹൃദയമായാണ് ഈ സെമിനാരിയെ നിരീക്ഷിക്കുന്നത്. വൈദിക രൂപീകരണം പൂർണ്ണമായും നിർത്തലാക്കാനാണ് നിക്കരാഗ്വേയിലെ ഏകാധിപത്യം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാർത്ത പട്രീഷ്യ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മുതൽ, നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രൂപതയിലെ വൈദികര്‍ക്ക് നേരെയുള്ള നിരീക്ഷണവും കടുപ്പിച്ചിട്ടുണ്ടെന്നും "നിക്കരാഗ്വ: എ പെർസിക്യൂറ്റഡ് ചർച്ച്" എന്ന പ്രസിദ്ധമായ റിപ്പോർട്ടിൻ്റെ രചയിതാവ് കൂടിയായ മാർത്ത പറയുന്നു. ഡാനിയൽ ഒർട്ടെഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണത്തിന് കീഴില്‍ നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ ആയിരത്തോളം ആക്രമണങ്ങളാണ് നേരിട്ടിരിക്കുന്നത്. ലൂയിസ് ഗോൺസാഗ സെമിനാരി കണ്ടുകെട്ടിയ സമയത്ത് സെമിനാരിയിൽ ഏകദേശം 30 വൈദിക വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിന്നുവെന്നും വെളിപ്പെടുത്തലുണ്ട്. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയതും വിവിധ സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-22-14:27:31.jpg
Keywords: നിക്കരാഗ്വേ
Content: 24403
Category: 1
Sub Category:
Heading: മുന്നോട്ട് എന്തെന്ന് അറിയാതെ ഗാസയിലെ ക്രൈസ്തവര്‍
Content: ഗാസ: വിശുദ്ധ നാട്ടില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ ആശ്വാസം നിലനില്‍ക്കുമ്പോള്‍ തന്നെ മുന്നോട്ട് എന്തെന്ന് അറിയാതെ ഗാസയിലെ ക്രൈസ്തവര്‍. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി പള്ളിയിൽ അഭയം പ്രാപിച്ച ക്രൈസ്തവരാണ് മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കയോടെ കഴിയുന്നത്. പ്രദേശത്ത് പുനർനിർമ്മാണം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഗാസ മുനമ്പിലെ ഏക കത്തോലിക്ക ഇടവകയിലെ അംഗങ്ങൾ പള്ളി കോമ്പൗണ്ടിൽ നിന്ന് പുറത്തുകടന്നു തങ്ങളുടെ വീടുകളിൽ അവശേഷിക്കുന്നത് എന്താണെന്ന് കാണാൻ പോയി തുടങ്ങിയിട്ടുണ്ട്. മാസങ്ങളായി ഹോളി ഫാമിലി ദേവാലയത്തിലും സമീപത്തുള്ള, സ്കൂളുകൾ, റെക്‌ടറി, കോൺവെൻ്റുകൾ എന്നിവ ഉൾപ്പെടുന്ന കോമ്പൗണ്ടിലാണ് ക്രൈസ്തവര്‍ അഭയം തേടിയിരിന്നത്. അക്രൈസ്തവര്‍ക്കും ഇവിടെ അഭയം നല്‍കിയിരിന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ നടപ്പാക്കിയതിനാൽ, ചില അഭയാര്‍ത്ഥികള്‍ അവരുടെ വീടുകൾ പരിശോധിക്കാൻ പുറപ്പെട്ടുവെങ്കിലും കാഴ്ച ഹൃദയഭേദകമായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകൾ പൂർണ്ണമായും നശിച്ചതായി കണ്ടെത്തി. മറ്റുള്ളവർക്ക് ഇതുവരെ തങ്ങളുടെ വീടുകള്‍ കണ്ടെത്താനായിട്ടില്ല. അത്രക്ക് ആക്രമണങ്ങളാണ് നടന്നതെന്നും കെട്ടിടങ്ങള്‍ ചാരകൂമ്പാരമായി കിടക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സഹായമെത്തിക്കുന്നുണ്ടെങ്കിലും മുന്നോട്ട് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നതെന്ന് ഗാസയിലെ ഹോളി ഫാമിലി ചര്‍ച്ച് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്കായി സംഘടനകള്‍ ഒരു പരിധിവരെ ആശ്വാസം നൽകിയിട്ടുണ്ട്. ലത്തീൻ പാത്രിയാർക്കേറ്റിൻ്റെയും മാൾട്ടേസർ ഇൻ്റർനാഷണലിൻ്റെയും ശ്രമങ്ങൾക്ക് നന്ദി, ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് ഭക്ഷ്യസഹായം തുടർന്നുകൊണ്ടേയിരിക്കുന്നു. കാരിത്താസിനും മദർ തെരേസയുടെ സഹോദരിമാർക്കുമൊപ്പം, തങ്ങളുടെ കഴിവിനനുസരിച്ച് രോഗികൾക്കും ദരിദ്രർക്കും വൈദ്യസഹായം നൽകി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതുജീവിതം എങ്ങനെ കെട്ടിപ്പടുക്കുമെന്ന ചിന്തയാണ് പ്രദേശത്തെ സാധാരണക്കാരെ കണ്ണീരിലാഴ്ത്തുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-22-18:24:13.jpg
Keywords: ഗാസ