Contents

Displaying 23911-23920 of 24947 results.
Content: 24354
Category: 18
Sub Category:
Heading: സീറോ മലബാർ മിഷൻ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു
Content: കാക്കനാട്: സീറോമലബാർ മിഷൻ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തിൽ ഒന്നാം സ്ഥാനവും, കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും, എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിർന്നവരുടെ വിഭാഗത്തിൽ കല്യാൺ രൂപതയിൽനിന്നുള്ള റോസിലി രാജൻ ഒന്നാം സ്ഥാനവും, കാഞ്ഞിരപ്പള്ളി രൂപതയിൽനിന്നുള്ള ടെസ്സി മാത്യു മുതുപ്ലാക്കൽ രണ്ടാം സ്ഥാനവും, മാണ്ഡ്യ രൂപതയിൽനിന്നുള്ള ബീന ജോൺ കളരിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതൽ അംഗങ്ങളെ മത്സരത്തിൽ പങ്കെടുപ്പിച്ചതിനു കേരളത്തിൽനിന്ന് ഇടുക്കി രൂപതയും, കേരളത്തിനു പുറത്തുനിന്ന് ഉജ്ജയിൻ രൂപതയും പ്രോത്സാഹനസമ്മാനങ്ങൾ സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനത്തുകയും പ്രശസ്തി പത്രവും അതാതു രൂപതകളിലെ മെത്രാന്മാർ സിനഡുസമ്മേളനത്തിനിടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലിൽ പിതാവിൽനിന്ന് ഏറ്റുവാങ്ങി. സീറോമലബാർസഭയുടെ ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന 35 രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലേയും ഗൾഫ് മേഖലയിലേയും വിശ്വാസികൾ പങ്കെടുത്ത ഓൺലൈൻ ക്വിസ് മത്സരമാണ് മിഷൻ ക്വസ്റ്റ്. 2024 ഡിസംബർ 14ന് സീറോമലബാർ മിഷനും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മത്സരത്തിന്റെ രൂപതാതല വിജയികളെ ഡിസംബർ 18നു സീറോമലബാർ മിഷൻ വെബ്സൈറ്റിലൂടെ www.syromalabarmission.com പ്രഖ്യാപിച്ചിരുന്നു. ദൈവവചനവും, സഭാപ്രബോധനവും, സഭയുടെ മിഷൻ പ്രവർത്തങ്ങളും ആഴത്തിൽ അറിയുവാനും സ്നേഹിക്കുവാനും അവസരമൊരുക്കുന്ന മിഷൻ ക്വസ്റ്റ്ന് വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, സീറോമലബാർ മിഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ, സി. മെർലിൻ ജോർജ് എം.എസ്.എം.ഐ എന്നിവർ നേതൃത്വം നല്കി.
Image: /content_image/India/India-2025-01-10-17:55:30.jpg
Keywords: മിഷൻ
Content: 24355
Category: 18
Sub Category:
Heading: സിസ്റ്റേഴ്സിന് വേണ്ടി ഓണ്‍ലൈന്‍ ധ്യാനം
Content: ഈശോയുടെ ജനനത്തിന്റെ ഈ മഹാജൂബിലി വർഷത്തിൽ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സിസ്റ്റേഴ്സിനുവേണ്ടി മാത്രമായി ഒരു മലയാളം ഓൺലൈൻ ധ്യാനം. ജനുവരി 28 മുതൽ 30 വരെ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനം പ്രമുഖ വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സുവിശേഷവത്ക്കരണ വിഭാഗത്തിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയ SH നേതൃത്വം നല്‍കും. ഇന്ത്യൻ സമയം രാത്രി 6.30നു ജപമാലയോടെ ആരംഭിച്ച് 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് 3 ദിവസത്തെയും ശുശ്രൂഷകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഏതൊരു ഭാഗത്തുനിന്നും സിസ്റ്റേഴ്സിന് സൂമിലൂടെ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയായി ധ്യാനത്തിനായുള്ള വാട്സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി അറിയിച്ചു. (പോസ്റ്ററിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ വഴിയായും ധ്യാനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്) ➡ #{blue->none->b->ധ്യാനത്തിനായുള്ള ഗ്രൂപ്പിന്റെ ലിങ്ക് : ‍}# {{ https://chat.whatsapp.com/DibHINk1WDl5jXI0uMyw3V ‍-> https://chat.whatsapp.com/DibHINk1WDl5jXI0uMyw3V}} ➡(സിസ്റ്റേഴ്സിന് വേണ്ടി മാത്രം, മറ്റുള്ളവർ ജോയിൻ ചെയ്യരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു)
Image: /content_image/Events/Events-2025-01-10-20:54:05.jpg
Keywords: ഓണ്‍ലൈ
Content: 24356
Category: 1
Sub Category:
Heading: നൈജീരിയയില്‍ രണ്ട് കത്തോലിക്ക സന്യാസിനികളെ തട്ടിക്കൊണ്ടുപോയി
Content: അനംബ്ര: തെക്കു കിഴക്കൻ നൈജീരിയയില്‍ നിന്ന് രണ്ട് കത്തോലിക്ക സന്യാസിനികളെ തട്ടിക്കൊണ്ടുപോയി. അനംബ്ര സ്റ്റേറ്റിലുള്ള ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്‌സ് (IHM) സന്യാസ സമൂഹത്തിലെ അംഗങ്ങളെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ജനുവരി 7 ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉഫുമയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പൽ സിസ്റ്റര്‍ വിൻസെൻഷ്യ മരിയ, നെവിയിലെ ഇമ്മാക്കുലേറ്റ ഗേൾസ് മോഡൽ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഒഗ്ബോജിയിലെ വൊക്കേഷണൽ അസോസിയേഷൻ്റെ മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങവെ ഉഫുമ റോഡില്‍ എത്തിയപ്പോള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യാസ്ത്രീകളെ കണ്ടെത്താനും മോചിപ്പിക്കാനും ഇടപെടല്‍ ആരംഭിച്ചതായി നൈജീരിയന്‍ പോലീസ് അറിയിച്ചു. പോലീസ് കമ്മീഷണർ നനാഗെ ഇറ്റവും ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കൊപ്പം സംഭവസ്ഥലം സന്ദർശിച്ചു. നൈജീരിയയിലെ അനംബ്ര സംസ്ഥാനം തട്ടിക്കൊണ്ടുപോകലുകളുടെയും കൊലപാതകങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ശക്തമായ നടപടിയെടുക്കാൻ ഗവർണർ ചുക്വുമ സോലുഡോയോട് ജനം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്രിയാത്മകമായ നടപടി ഇതുവരെ കൈക്കൊണ്ടിട്ടില്ല. മോഷണം, ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായി നൈജീരിയയിലെ സാധാരണക്കാര്‍ പോരാടുകയാണ്. തട്ടിക്കൊണ്ടുപോകലിനും നരഹത്യയ്ക്കു ഇരയാകുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന ഭീകര സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് കനത്ത വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-10-21:35:52.jpg
Keywords: നൈജീ
Content: 24357
Category: 18
Sub Category:
Heading: സീറോ മലബാർ വിശ്വാസപരിശീലന കമ്മീഷൻ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
Content: കാക്കനാട്: വിശ്വാസ പരിശീലന കമ്മീഷൻ ഓഫീസ് തയ്യാറാക്കിയ 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം' എന്ന മലയാളം പുസ്തകവും 'Queries in Pathways of Faith' എന്ന ഇംഗ്ലീഷ് പുസ്‌തകവും പ്രകാശനം ചെയ്തു. സഭാആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലാണു പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. കല്യാൺ രൂപതാധ്യക്ഷൻ മാർ തോമസ് ഇലവനാലും ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴിയും ആദ്യ കോപ്പികൾ ഏറ്റുവാങ്ങി. 2024 ജൂലൈ 16 മുതൽ 25 വരെ വിശ്വാസ പരിശീലകർക്കായി നിഖ്യാ വിശ്വാസപ്രമാണത്തെ ആസ്പദമാക്കി 10 ദിവസം നീണ്ടുനിന്ന വെബിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം' എന്ന പുസ്തകം. സഭയുടെ വിശ്വാസപ്രമാണം ആഴത്തിൽ മനസ്സിലാക്കാനും ആകർഷകമായ രീതിയിൽ അവതരിപ്പിക്കാനും കാര്യക്ഷമമായി പകർന്നു കൊടുക്കാനും സഭാവിശ്വാസികൾക്കും, പ്രത്യേകിച്ച് വിശ്വാസപരിശീലകർക്കും ഏറെ സഹായകമാകുന്ന ഗ്രന്ഥമാണിത്. ആധുനിക കാലഘട്ടത്തിൽ വിശ്വാസികളിൽ രൂപപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും ഉദ്ധരിച്ചു തയ്യാറാക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന മലയാളം പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച ഇംഗ്ലീഷ് പരിഭാഷയാണ് 'Queries in pathways of faith' എന്ന ഇംഗ്ലീഷ് പുസ്‌തകം. കത്തോലിക്കാ വിശ്വാസം സംബന്ധിച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഈ പുസ്തകം ഉത്തരം നല്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.
Image: /content_image/India/India-2025-01-11-10:04:53.jpg
Keywords: കമ്മീഷ
Content: 24358
Category: 1
Sub Category:
Heading: ലോസ് ആഞ്ചലസ് തീപിടിത്തം; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മെക്സിക്കന്‍ കത്തോലിക്ക സഭ
Content: ലോസ് ആഞ്ചലസ്: കാലിഫോർണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തം ലോസ് ആഞ്ചലസില്‍ പടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി മെക്സിക്കോയിലെ കത്തോലിക്ക സഭ. മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് ഇന്നലെ ജനുവരി 10ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ദുരന്തത്തിൻ്റെ ഇരകളോട് അടുപ്പം പ്രകടിപ്പിച്ചു. തീപിടുത്തങ്ങൾ ബാധിച്ച വീടുകൾ, ഇടവക പള്ളികൾ, സാമൂഹ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നാശത്തിൽ ദുഃഖം പ്രകടിപ്പിച്ചു. 65 കത്തോലിക്കാ സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതായി ലോസ് ആഞ്ചലസ് അതിരൂപത അറിയിച്ചു. ഈ പരീക്ഷണ നിമിഷങ്ങളിൽ നാശം വിതച്ച എല്ലാ ഇടവക സമൂഹങ്ങളുമായും തങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുകയാണെന്നും മനുഷ്യജീവൻ്റെ സംരക്ഷണത്തിന് കർത്താവിന് നന്ദി പറയുന്നുവെന്നും മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസ്താവിച്ചു. എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു. ദുരന്തബാധിത സമൂഹങ്ങളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന ധീരരായ അഗ്നിശമന സേനാംഗങ്ങൾക്കും എമർജൻസി ഉദ്യോഗസ്ഥർക്കും വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരുന്നുവെന്നും മെത്രാന്‍ സമിതി അറിയിച്ചു. കാലിഫോർണിയയിൽ ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസിലുണ്ടായ തീപിടിത്തത്തിൽ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിൽ പതിനായിരത്തി അറന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 5 പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്ട്‌ടം അമ്പത് ബില്യൺ ഡോളറിലധികമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-11-14:51:36.jpg
Keywords: മെക്സിക്കോ
Content: 24359
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പിന്റെ വികാരി
Content: കൊച്ചി: ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. മുപ്പത്തിമൂന്നാമതു സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ എറണാകുളം - അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആര്‍ച്ച് ബിഷപ്പിൻ്റെ വികാരിയായി തെരഞ്ഞെടുത്തിരിക്കുന്നത്. പരിശുദ്ധ പിതാവു സിനഡിൻ്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്തോലിക് ന്യൂൺഷ്യോ വഴി അംഗീകാരം നല്‌കി. നിലവിൽ തലശ്ശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്. എറണാകുളം - അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്നുള്ള മാർ ബോസ്കോ പുത്തൂരിൻ്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിനു നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തൻ്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ നിയമിതനായത്. തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനി 2017 നവംബർ 08നാണ് മെത്രാനായി അഭിഷിക്തനായത്. 2022 ഏപ്രിൽ 22നു മാർ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലിത്തയായി. സീറോ മലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറിയും പെർമെനൻ്റ് സിനഡിലെ അംഗവുമാണ് മാർ പാംപ്ലാനി സീറോമലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അംഗം, കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ ചെയർമാൻ, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം, ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം എന്നീ നിലകളിലും മാർ ജോസഫ് പാംപ്ലാനി സേവനമനുഷ്ഠിക്കുന്നു.
Image: /content_image/News/News-2025-01-11-17:20:38.jpg
Keywords: പാംപ്ലാനി
Content: 24360
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സർക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനം 2025 ജനുവരി 6 മുതൽ 11 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. "പ്രത്യാശയുടെ തീർത്ഥാടകരായി’ നമ്മുടെ കർത്താവീശോമിശിഹായുടെ മനുഷ്യാവതാര ത്തിന്റെ ജൂബിലിവർഷത്തിലേക്ക് നാം കടന്നിരിക്കുകയാണല്ലോ. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു’ (റോമ 5:5) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ കൈ്രസ്തവമായ പ്രത്യാശ എന്താണെന്ന് വ്യക്തമാക്കുന്നു. പ്രത്യാശയ്ക്കുവിരുദ്ധമായി നമ്മെ അസ്വസ്ഥതപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയുംചെയ്യുന്ന വാർത്തകൾ വർധിക്കുമ്പോഴും നമ്മുടെ കർത്താവിന്റെ വരവിനെ നോക്കിപാർത്തു പ്രത്യാശയോടെ നീങ്ങാൻ നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിക്കുന്നതുപോലെ "പ്രത്യാശാനിർഭരമായ ഇൗ ജീവിതത്തിനു നമ്മെ സജ്ജരാക്കുന്നത് നമ്മുടെ വിശ്വാസജീവിതമാണ്. അതു മാമ്മോദീസായിൽ തുടക്കംകുറിച്ചു, ദൈവകൃപയോടുള്ള തുറവിയിലൂടെ വളർന്നു, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിലൂടെ നിരന്തരം നവീകരിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതുമായ പ്രത്യാശയിൽ സജീവമാക്കപ്പെടുന്നു.’ പ്രത്യാശപകരുന്ന പ്രവൃത്തികളിലൂടെ ജൂബിലിവർഷം ആചരിക്കാൻ നമുക്കു പരിശ്രമിക്കാം. സീറോമലബാർസഭയെ സംബന്ധിച്ചിടത്തോളം പ്രത്യാശപകരുന്ന കൃപയുടെ അനുഭവം ലഭിച്ച കാലഘട്ടം കൂടിയാണിത്. നമ്മുടെ സഭാംഗമായ മോൺ. ജോർജ് കൂവക്കാട് ഒരു വൈദികനായിരിക്കെത്തന്നെ സർവത്രികസഭയിലെ കർദ്ദിനാളായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സഭയ്ക്ക് ഏറെ അഭിമാനകരമാണ്. അദ്ദേഹത്തിന്റെ ഭാവിശുശ്രൂഷകൾക്കു സഭയുടെ പേരിൽ പ്രാർത്ഥനാശംസകൾ നേരുന്നു. ഗൾഫ് മേഖലയിലെ പ്രവാസികളായ സീറോമലബാർ വിശ്വാസികളുടെ അജപാലനപ്രവർത്തനങ്ങൾക്കായ് നമ്മുടെ സഭയുടേതായ തനതുസംവിധാനങ്ങൾ രൂപപ്പെടണമെന്നതു ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഇക്കാര്യത്തിൽ നമ്മുടെ സഭയ്ക്ക് അനുകൂലമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എടുത്ത നിലപാടു സഭാംഗങ്ങൾക്കു മുഴുവൻ പ്രത്യാശ പകരുന്നതാണ്. നാടിന്റെ മുഴുവൻ ദുഃഖമായി മാറിയ വയനാട് വിലങ്ങാട് പ്രകൃതിദുരന്തങ്ങളിൽ തകർന്നുപോയ ജീവിതങ്ങളെ പുനരുദ്ധരിക്കാൻ ഒരുമനസ്സോടെ അണിനിരക്കാൻ കഴിഞ്ഞുവെന്നതു നമ്മുടെ സമൂഹത്തിന്റെ നന്മയിലുള്ള പ്രത്യാശ വർധിപ്പിക്കുന്നതാണ്. ഈ വർഷം നമുക്കു 287 നവവൈദികരെയും 404 നവസന്യസ്തരെയും ലഭിച്ചതിനും ദൈവത്തിനു നമുക്കു നന്ദിപറയാം. #{blue->none->b->കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടണം ‍}# കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും വനാതിർത്തിയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെയും ആശങ്കകളും വേദനകളും ശ്രദ്ധാപൂർവം സിനഡ് വിലയിരുത്തി. നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമഭേദഗതി ബില്ലിനെകുറിച്ചു ലക്ഷക്കണക്കിനു കർഷകർക്ക് ഗൗരവമായ ആശങ്കകൾ ഉണ്ട്. കേരളത്തിന്റെ വനാവൃതി വർധിച്ചുവരുമ്പോഴും വനനിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതു വനപാലകരുടെ അധികാരദുർവിനിയോഗത്തിനും പൊതുജനത്തിന്റെ അവകാശലംഘനത്തിനും ഇടയാക്കുമെന്നതിനാൽ പ്രസ്തുത ബിൽ പുനഃപരിശോധിക്കണ മെന്നു സിനഡു സർക്കാരിനോടഭ്യർഥിക്കുന്നു. #{blue->none->b-> സിനഡാത്മക സഭ ‍}# സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും കാരുണ്യത്തിന്റെ മുഖത്തെ കൂടുതൽ പ്രകാശിപ്പിക്കാനുമായി പരിശുദ്ധ പിതാവു റോമിൽ വിളിച്ചുകൂട്ടിയ സിനഡാത്മകതയെക്കുറിച്ചുള്ള ആഗോളസിനഡിന്റെ സമാപന പ്രബോധനരേഖയുടെ വെളിച്ചത്തിൽ നമ്മുടെ സഭയുടെ പ്രവർത്തനശൈലിയിലും ഘടനയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു സിനഡ് ചർച്ചനടത്തുകയുണ്ടായി. ഇതിനു സഹായകമായ കർമപദ്ധ തികൾ പ്രസ്തുത പ്രബോധനരേഖയുടെ വെളിച്ചത്തിൽ കൂടിയാലോചനകളിലൂടെ രൂപതഇടവക തലങ്ങളിൽ ആവിഷ്ക്കരിക്കേണ്ടതാണ്. നമ്മുടെ സമുദായം നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളെ മനസിലാക്കാനും പരിഹാരം കണ്ടെത്താനുമായി രണ്ടായിരത്തി ഇരുപത്തിയാറാമാണ്ട് സീറോമലബാർസഭ സമുദായശാക്തീകരണവർഷമായി പ്രഖ്യാപിക്കാൻ സിനഡു തീരുമാനിച്ചിട്ടുണ്ട്. പാലായിൽ സമാപിച്ച സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലിയിൽ സമുദായശക്തീകരണത്തിനു സഹായകമായ കർമപദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുള്ളതു നടപ്പിലാക്കാൻ നമ്മുടെ എല്ലാ രൂപതകളും ശ്രദ്ധിക്കുമല്ലോ. #{blue->none->b-> എറണാകുളം അങ്കമാലി അതിരൂപത ‍}# എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ ഏറെ നാളുകളായി ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പൂർണമായി പരിഹരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം സിനഡുപിതാക്കന്മാർ എളിമയോടെ അംഗീകരിക്കുന്നു. ഐക്യത്തിന്റെ പുതിയ പ്രഭാതം വിദൂരമല്ല എന്ന പ്രത്യാശയോടെയാണ് ഇൗ വിഷയം സിനഡുപിതാക്കന്മാർ ചർച്ചചെയ്തത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്ന മാർ ബോസ്കോ പുത്തൂർ പിതാവിന്റെ പ്രവർത്തനങ്ങൾ സഭയ്ക്കു മുഴുവൻ പ്രത്യാശപകരുന്നതായിരുന്നെന്ന് സിനഡു വിലയിരുത്തി. ശൈ്ലഹിക സിംഹാസനത്തിന്റെയും സിനഡിന്റെയും നിർദേശങ്ങൾ പൂർണമായി അനുസരിച്ചുകൊണ്ട് അപ്പസ്തോലിക ധീരതയോടെ പിതാവ് എടുത്ത നിലപാടുകൾ മൂലം അതിരൂപതയ്ക്കു വേണ്ടി 24 വൈദികാർഥികളുടെ തിരുപ്പട്ടസ്വീകരണം നടന്നു. അതിരൂപതയിൽ അച്ചടക്കം തിരികെ ക്കൊണ്ടുവരാൻ പിതാവു നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് സിനഡ് വിലയിരുത്തി. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ 2024 സെപ്റ്റംബർ മാസത്തിൽത്തന്നെ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് പരിശുദ്ധ പിതാവിനു രാജി സമർപ്പിച്ചിരുന്നു. 2025 ജനുവരി 11 നു രാജി പ്രാബല്യത്തിൽ വന്നതായി വത്തിക്കാനിൽനിന്നു അറിയിപ്പു ലഭിച്ചിട്ടുണ്ട്. അതോടൊപ്പം, അപ്പസ്തതോലിക്ക് അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല മേജർ ആർച്ചുബിഷപ്പിനെ 2025 ജനുവരി 11 മുതൽ തിരികെ ഏല്പ്പിക്കുന്നതായും ശൈ്ലഹിക സിംഹാസനം അറിയിച്ചിട്ടുണ്ട്. ഏറെ സങ്കീർണമായ ഒരു കാലഘട്ടത്തിൽ സഭയുടെ മനസ്സറിഞ്ഞ് അതിരൂപതയെ ധീരമായി നയിച്ച അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവിനു സഭയുടെ മുഴുവൻ സ്നേഹവും നന്ദിയും ഞാൻ അറിയിക്കുന്നു. സഭയ്ക്കു മുഴുവനുംവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ ബൃഹത്തായ ഉത്തരവാദിത്വങ്ങൾ പരിഗണിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണനിർവഹണത്തിനായി മേജർ ആർച്ചുബിഷപ്പിന്റെ വികാരിയെ നിയമിക്കാൻ സിനഡു തീരുമാനിച്ചു. പ്രാർത്ഥനാപൂർവമായ വിചിന്തനങ്ങൾക്കുശേഷം പരിശുദ്ധാത്മാവിനാൽ പ്രേരിതരായി സിനഡുപിതാക്കന്മാർ ഈ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തതു തലശ്ശേരി അതിരൂപതാ ധ്യക്ഷനായ മാർ ജോസഫ് പാംപ്ലാനി പിതാവിനെയാണ്. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകൾ തുടരുന്നതാ യിരിക്കും. എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭാത്മകമായി പരിഹരിക്കാനാകും എന്ന പ്രത്യാശ സിനഡിനുണ്ട്്. ഇൗ ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരായി മിശിഹായോടുചേർന്ന് ഒരുമിച്ചു യാത്രചെയ്യാൻ എല്ലാവരെയും ഞാൻ സ്നേഹപൂർവം സ്വാഗതംചെയ്യുന്നു. ഇൗ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ വ്യക്തതവരുത്താൻ സിനഡുപിതാക്കന്മാർ ആഗ്രഹിക്കുന്നു. സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശൈ്ലഹിക സിംഹാസനം അംഗീകരിച്ചതും നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രണ്ടു തവണ കത്തുകളിലൂടെയും ഒരു തവണ വീഡിയോസന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ടതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി സീറോമലബാർസഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. പരിശുദ്ധ പിതാവ് അന്തിമതീരുമാനം അറിയിച്ചുകഴിഞ്ഞ ഇക്കാര്യത്തിൽ യാതൊരുവിധ പുനരാലോചനയും സാധ്യമല്ല എന്ന സത്യം എല്ലാ കത്തോലിക്കാവിശ്വാസികളും വിവേകപൂർവം മനസിലാക്കണം. 2024 ജൂലൈ ഒന്നാം തീയതി നല്കിയ വിശദീകരണക്കുറിപ്പിനെ (Ref. No. 6/2024) സ്ഥിരമായ ഒരു ഒത്തുതീർപ്പായി ആരും വ്യാഖ്യാനിക്കരുത്. എറണാകുളംഅങ്കമാലി അതിരൂപതയിൽ ഞായറാഴ്ചകളിലെ പതിവു കുർബാനകളിൽ ഒന്നെങ്കിലും ഏകീകൃതരൂപത്തിൽ ചൊല്ലുന്നവർക്കെതിരേ ജൂൺ 9ന് നല്കിയ സർക്കുലറിൽ (Ref. No. 4/2024) അറിയിച്ച പ്രകാരമുള്ള ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല എന്ന അർഥത്തിലാണ് പ്രസ്തുത വിശദീകരണം നൽകിയിരിക്കുന്നത്. ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിലേക്കുള്ള ആദ്യ ചുവടുവയ്പായാണ് ഇതിനെ മനസിലാക്കേണ്ടത്. ആരാധനാക്രമത്തിലെ അഭിപ്രായാന്തരങ്ങൾ തെരുവിലെ സംഘർഷങ്ങളാക്കി മാറ്റുന്നത് ഏറെ ദുഃഖകരമാണ്. എെക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ അർപ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതിൽ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. ഇൗ ശൈലിയിൽ നമുക്ക് ഇനിയും മുന്നോട്ടുപോകാനാവില്ല എന്ന സത്യം ബന്ധപ്പെട്ടവർ മനസിലാക്കണം. സിനഡിനെ അനുകൂലിക്കുന്നവർ എന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലും തെരുവിലും സഭയെ അപമാനിക്കുന്നരീതിയിൽ ഇടപെടലുകൾ നടത്തുന്നവരുടെ നിലപാടുകളും സഭാവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ഒാർമിപ്പിക്കുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ! കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2025 ാം ആണ്ട് ജനുവരി മാസം 11ാം തീയതി നല്കപ്പെട്ടത്. #{blue->none->b->- മാർ റാഫേൽ തട്ടിൽ സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് ‍}# - ഈ സർക്കുലർ 2025 ജനുവരി 19-ാം തീയതി ഞായറാഴ്ച സീറോമലബാർസഭയിലെ എല്ലാ ഇടവകപള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും പരിശീലനകേന്ദ്ര ങ്ങളിലും മേജർ സെമിനാരികളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണ്.
Image: /content_image/India/India-2025-01-12-08:27:10.jpg
Keywords: സര്‍ക്കുല
Content: 24361
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം: ബിഷപ്പ് വർഗീസ് ചക്കാലക്കൽ
Content: നെയ്യാറ്റിൻകര: കേരളത്തിലെ ക്രൈസ്‌തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കാൻ സർക്കാർ രൂപീകരിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കെആർഎൽസിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. പ്രത്യാശയിൽ നിരാശരാകാതിരിക്കുക എന്നതാണു സഭയുടെ നിലപാട്. തെരഞ്ഞെടുപ്പിൽ പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്‌ഠിത സമദൂരം എന്നതാണ് സഭയുടെ സമീപനമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന 44 -ാമത് കെആർഎൽസിസി ജനറൽ അസംബ്ലിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Image: /content_image/India/India-2025-01-13-08:18:20.jpg
Keywords: ചക്കാല
Content: 24362
Category: 18
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടനിൽ മലങ്കര കത്തോലിക്കാ സഭയ്ക്കു പുതിയ മിഷൻ
Content: തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീഴിൽ, ഗ്രേറ്റ് ബ്രിട്ടൻ്റെ സാംസ്‌കാരിക വിദ്യാഭ്യാസ സിരാകേന്ദ്രമായ കേം ബ്രിഡ്‌ജ് കേന്ദ്രമാക്കി വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്‍റെ നാമത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങൾക്കായി പുതിയ മിഷൻ രൂപീകരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുതിയ മിഷനെ അംഗീകരിച്ച് ഡിക്രി പുറപ്പെടുവിച്ചു. കേംബ്രിംഡ്‌ജിലെ ഔവർ ലേഡി ഓഫ് ലൂർദ്‌സ് റോമൻ കത്തോലിക്കാ പള്ളിയിൽ ഇതു സംബന്ധിച്ച നാമകരണവും വിശുദ്ധ കുർബാനയും നടത്തി. യുകെ റീജൺ കോ-ഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ പ്രഥമ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. മിഷൻ സ്ഥാപനം സംബന്ധിച്ച ഡിക്രി കുർബാന മധ്യേ വായിച്ചു. തുടർന്ന് നടന്ന സമ്മേളനം കേംബ്രിഡ്‌ജ് മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. റോണി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. റവ.ഡോ. കുര്യാക്കോസ് തടത്തിൽ, ഫാ. ആലുവിള, പ്രദീപ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കേംബ്രിഡ്ജ് ഉൾപ്പെടെ 23 മിഷനുകളാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് യുകെയിൽ ഉള്ളത്.
Image: /content_image/India/India-2025-01-13-08:40:05.jpg
Keywords: മലങ്കര
Content: 24363
Category: 1
Sub Category:
Heading: അമേരിക്കയുടെ പരമോന്നത ബഹുമതി 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' ഫ്രാൻസിസ് മാർപാപ്പയ്ക്ക്
Content: വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക്. വൈറ്റ് ഹൗസാണ് ഉന്നത ബഹുമതി മാര്‍പാപ്പയ്ക്കു നല്‍കുവാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെക്കൻ അർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ, ഫ്രാൻസിസ് മാർപാപ്പ മുന്‍പ് വന്നവരിൽ നിന്ന് വ്യത്യസ്തനാണെന്നും എല്ലാറ്റിനുമുപരിയായി, അദ്ദേഹം ജനങ്ങളുടെ മാർപാപ്പയാണെന്നും ലോകമെമ്പാടും തിളങ്ങുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും വെളിച്ചമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹ സേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻ പൗരന്മാരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Today, President Biden spoke with His Holiness Pope Francis and named him as a recipient of the Presidential Medal of Freedom with Distinction.<br><br>For decades, Pope Francis served the voiceless and vulnerable across Argentina. As a loving pastor, he joyfully answers children&#39;s… <a href="https://t.co/qOP61r6BjE">pic.twitter.com/qOP61r6BjE</a></p>&mdash; The White House (@WhiteHouse) <a href="https://twitter.com/WhiteHouse/status/1878182694380528092?ref_src=twsrc%5Etfw">January 11, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കഴിഞ്ഞയാഴ്ച്‌ച നിശ്ചയിച്ചിരുന്ന റോമാ സന്ദർശനത്തിനിടെ വത്തി ക്കാനിലെത്തി മാർപാപ്പയെ കാണാൻ ബൈഡൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ലോസ് ആഞ്ചലസ് നഗരത്തിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാന്‍ സന്ദർശനം ജോ ബൈഡൻ റദ്ദാക്കിയിരിന്നു. ബൈഡൻ ശനിയാഴ്‌ച ഫോണിൽ ഫ്രാൻസിസ് മാർപാപ്പയോടു സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ഫ്രാൻസിസ് മാർപാപ്പയുമായി ബൈഡൻ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-13-09:11:21.jpg
Keywords: അമേരിക്ക