Contents

Displaying 23891-23900 of 24947 results.
Content: 24334
Category: 18
Sub Category:
Heading: സീറോ മലബാര്‍ സിനഡ് സമ്മേളനം ഇന്ന് ആരംഭിക്കും
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം ഇന്ന് ജനുവരി ആറ് തിങ്കളാഴ്ച സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി.എസ് നല്കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനംചെയ്യുന്നവരും അജപാലനശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിനഡുസമ്മേളനം പതിനൊന്നാം തീയതി ശനിയാഴ്ച സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് അഭ്യർത്ഥിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-06-10:14:32.jpg
Keywords: സിനഡ്
Content: 24335
Category: 18
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം സമാപിച്ചു
Content: പനാജി: ഭാരതത്തിന്റെ രണ്ടാം അപ്പ‌സ്തോലൻ എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുശേഷിപ്പ് പരസ്യവണക്കം സമാപിച്ചു. ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ കഴിഞ്ഞ നവംബർ 21നു ആരംഭിച്ച പരസ്യ വണക്കമാണ് ഇന്നലെ സമാപിച്ചത്. പത്തു വർഷത്തിലൊരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. ഇത്തവണ 80 ലക്ഷത്തിലേറെ തീർത്ഥാടകർ ഗോവയിലെത്തി. ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോ മുഖ്യ കാർമികത്വം വഹിച്ചു. പരസ്യവണക്കത്തിന്റെ സമാപനമായ ഇന്നലെ സേ കത്തീഡ്രലിനുള്ളിലെ പ്രാർത്ഥനകൾ രാവിലെ 9 മണിക്ക് ആരംഭിച്ചു. അതിൽ തിരഞ്ഞെടുത്ത വൈദികരും മറ്റുള്ളവരും പങ്കെടുത്തു. സഹായ മെത്രാൻ സിമിയോ പ്യൂരിഫിക്കാവോ ഫെർണാണ്ടസിൻ്റെ അനുഗ്രഹാശിസ്സുകളോടെ ഈ പ്രാർത്ഥനകൾ അവസാനിച്ചു, തുടർന്ന് ലത്തീൻ ഭാഷയിലുള്ള സാൽവെ റെജീന ആലപിച്ചു. ബോം ജീസസ് ബസിലിക്കയ്ക്കു പുറത്ത് നടന്ന വിശുദ്ധ കുർബാനയിൽ നാനൂറോളം വൈദികരാണ് പങ്കെടുത്തത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-06-10:27:50.jpg
Keywords: തിരുശേ
Content: 24336
Category: 1
Sub Category:
Heading: റോമിലെ അവസാന വിശുദ്ധ വാതിലും തുറന്നു
Content: റോം: വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയിലും വിശുദ്ധ വാതിൽ തുറന്നു നല്‍കിയതോടെ റോമില്‍ പ്രഖ്യാപിച്ച 5 വിശുദ്ധ വാതിലുകളും തുറക്കുന്ന ചടങ്ങ് പൂര്‍ത്തിയായി. ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വർഷങ്ങൾ ആഘോഷിക്കുന്ന ജൂബിലി വേളയിൽ, റോമിലെ നാലു ബസിലിക്കകളിൽ ഒന്നായ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലാണ് അവസാനമായി ജൂബിലി വാതില്‍ തുറന്നത്. ഇതോടെ പ്രധാന നാലു ബസിലിക്കകളിലും വിശുദ്ധ വാതിലിലൂടെയുള്ള ജൂബിലി തീർത്ഥാടനത്തിനു ആരംഭമായി. ഇന്നലെ ജനുവരി അഞ്ചാം തീയതി നടന്ന തിരുക്കർമ്മങ്ങൾക്ക് ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റായ കർദ്ദിനാൾ ജെയിംസ് മൈക്കൽ ഹാർവി മുഖ്യകാർമ്മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യന്‍ വിശുദ്ധ പൗലോസ് അപ്പോസ്തലൻ രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. വിശ്വാസ ജീവിതത്തിൽ പാദമുറപ്പിച്ചുകൊണ്ടു ആത്മീയ തീർത്ഥാടനം നടത്തുവാൻ ഈ ജൂബിലി അവസരമൊരുക്കട്ടെയെന്നു കർദ്ദിനാൾ ആശംസിച്ചു. ജനനം നമുക്ക് രക്ഷ നൽകുന്നതും, നമ്മിൽ പ്രത്യാശ ജനിപ്പിക്കുന്നതുമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ വാതിൽ തുറക്കുന്നത്, ക്രിസ്തുവിലൂടെ തുറക്കപ്പെട്ട രക്ഷാമാർഗത്തിന്റെ അടയാളമാണെന്നും, ഇത് അനുരഞ്ജനത്തിലേക്ക് നമ്മെ ആഹ്വാനം ചെയ്യുന്നതാണെന്നും അദ്ദേഹം സന്ദേശത്തിൽ അടിവരയിട്ടു. സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക എന്നിവങ്ങളിലും സഭയുടെ ചരിത്രത്തിലാദ്യമായി റെബിബിയ ജയിലിലും വിശുദ്ധ വാതില്‍ തുറന്നിരിന്നു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് പാപ്പ തുറന്നാണ് ജൂബിലി വര്‍ഷത്തിന് ആരംഭം കുറിച്ചത്. റെബിബിയ ജയിലിലും ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറന്നപ്പോള്‍ മറ്റിടങ്ങളില്‍ നിയോഗിക്കപ്പെട്ട കര്‍ദ്ദിനാളുമാരായിരിന്നു ജൂബിലി വാതില്‍ തുറന്നത്. #{blue->none->b->ജൂബിലി വാതില്‍ ‍}# ജൂബിലി വർഷത്തിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒരു ചടങ്ങ് റോമിലെ മേജർ ബസലിക്കകളിൽ പ്രത്യേകമായ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നതാണ്. ഇത്തരം വിശുദ്ധ വാതിൽ തുറക്കുക എന്ന ചടങ്ങ് ജൂബിലിവർഷവുമായി ബന്ധിക്കപ്പെട്ടത് നിക്കോളാസ് അഞ്ചാമൻ പാപ്പായുടെ (1447-1445) കാലത്താണെന്ന് കരുതപ്പെടുന്നു. ഇടുങ്ങിയ വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുകയെന്ന ഒരു സുവിശേഷചിന്തയാണ് വിശുദ്ധവാതിൽ എന്ന യാഥാർത്ഥ്യത്തിന് പിന്നിൽ നമുക്ക് കാണാനാകുക. "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും. അവൻ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യത്തെ കേന്ദ്രീകരിച്ചുള്ള ചിന്തയാണ് വിശുദ്ധ വാതിൽ കടന്നെത്തുന്ന വിശ്വാസിയുടെ ഹൃദയത്തിൽ തെളിയേണ്ടത്. വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറന്നിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-06-12:57:43.jpg
Keywords: ജൂബിലി, വാതില്‍
Content: 24337
Category: 18
Sub Category:
Heading: മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം കേരള സര്‍ക്കാര്‍ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
Content: വൈപ്പിൻ: മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡും കേരള സർക്കാരും അംഗീകരിക്കണമെന്നു വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. മുനമ്പം ഭൂപ്രശ്നത്തെ തുടർന്ന് നടന്നുവരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നട ത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യു അവകാശങ്ങൾ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടാനും മുനമ്പം ജുഡീഷൽ കമ്മീഷൻ്റെ തീരുമാനങ്ങൾ താമസംകൂടാതെ ഉണ്ടാകാനും അതുവഴി സാധാരണ ജനങ്ങൾക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കാനും നടപടി ഉണ്ടാകണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജന റൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, മുൻമന്ത്രി ഡൊമിനിക് പ്രസൻ്റേഷൻ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമ സ് തറയിൽ, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പിആർഒ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ജോസി കരുമാഞ്ചേരി, കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട്, ഫാ. ജോഷി മയ്യാറ്റിൽ, മനുഷ്യച്ചങ്ങല കമ്മിറ്റി ചെയർമാൻ ഫാ. പോൾ തുണ്ടിയിൽ, ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ ഒളിപറമ്പിൽ, ഷാജി ജോർജ്, സി.ജെ പോൾ, റോയ് പാളയത്തിൽ, ബിജു പുത്തൻവീട്ടിൽ, മേരി ഗ്രേയ്‌സ്, എബി തട്ടാരുപറമ്പിൽ, മാത്യു ലിക്‌ചൻ റോയ്, നിക്സൺ വേണാട്ട്, ഫാ. ഫ്രാൻസിസ് പൂപ്പാടി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-01-06-14:09:06.jpg
Keywords: കളത്തി
Content: 24338
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി സിസ്റ്റർ ഇനാ കാനബാരോയുടെ പേരില്‍
Content: റിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഇനാ കാനബാരോയുടെ പേരില്‍. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തിയായി നിലവില്‍ കണക്കാക്കിയിരിന്ന ജാപ്പനീസ് സ്വദേശിനി ടോമികോ ഇട്ടൂക കഴിഞ്ഞ ദിവസം അന്തരിച്ചതോടെയാണ് റെക്കോര്‍ഡ് ബ്രസീല്‍ സ്വദേശിനിയായ ഈ കന്യാസ്ത്രീയുടെ പേരിലായിരിക്കുന്നത്. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായ വ്യക്തി കൂടിയാണ് സിസ്റ്റർ ഇനാ കാനബാരോ. 1908 മെയ് 27ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആളായിരിന്നു ഇന. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി. സമര്‍പ്പിത ജീവിതത്തിന്റെ വലിയ ഒരു കാലഘട്ടവും അധ്യാപികയായിട്ടായിരിന്നു സിസ്റ്റർ ഇനാ സേവനം ചെയ്തിരിന്നത്. റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. തന്റെ ദീർഘായുസ്സിനുള്ള രഹസ്യങ്ങളിലൊന്ന് പ്രാർത്ഥിക്കുന്നതാണെന്നും ലോകത്തിലെ മുഴുവൻ ആളുകൾക്കും വേണ്ടി താന്‍ ദിവസവും ജപമാല ചൊല്ലുന്നുണ്ടെന്നും സിസ്റ്റർ ഇനാ വെളിപ്പെടുത്തിയിരിന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസിലാണ് സിസ്റ്റര്‍ നിലവില്‍ വിശ്രമ ജീവിതം നയിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-06-14:54:34.jpg
Keywords: പ്രായ
Content: 24339
Category: 1
Sub Category:
Heading: ജോർദാനിലെ യേശുവിന്റെ ജ്ഞാനസ്നാന ദേവാലയത്തിന്റെ കൂദാശ ജനുവരി 10ന്
Content: അമ്മാന്‍: യേശു സ്നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ച ജോര്‍ദ്ദാന്‍ നദിക്കരയോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ ജനുവരി 10ന് നടക്കും. ജോർദാൻ നദിക്ക് സമീപമുള്ള മരുഭൂമി പ്രദേശമായ വാദി അൽ-ഖരാറില്‍ നിര്‍മ്മിച്ച ദേവാലയം 'ചർച്ച് ഓഫ് ദ ബാപ്‌റ്റിസം ഓഫ് ജീസസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ ജനുവരി 10 വെള്ളിയാഴ്ച നടക്കും. വിശുദ്ധ നാട്ടിൽ നിന്നുള്ള കത്തോലിക്ക വിശ്വാസികളും വിദേശത്ത് നിന്നുള്ള അതിഥികളും ഉൾപ്പെടെ ഏഴായിരത്തോളം പേർ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രപരമായ ജൂബിലി കൊണ്ടാടിയ 2000-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധ നാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ സ്ഥലം സന്ദർശിച്ചിരിന്നു. 2009-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ദേവാലയത്തിന്റെ ആദ്യശിലാസ്ഥാപനം നടത്തിയത്. 2014-ൽ ഫ്രാൻസിസ് മാർപാപ്പ പുതിയ പള്ളിയുടെ നിർമാണം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. 2008-ൽ അന്തരിച്ച ഫ്രാൻസിസ്കൻ സന്യാസിയും പുരാവസ്തു ഗവേഷകനുമായ മിഷേൽ പിക്‌സിറില്ലോ നടത്തിയ ഗവേഷണത്തിൻ്റെ ഫലമായാണ് വാദി അൽ-ഖരാറിന് സമീപമുള്ള അൽ-മഗ്താസ് സ്നാനം നടന്ന സ്ഥലം കണ്ടെത്തിയത്. ജൂബിലി വർഷത്തിൽ ദേവാലയത്തിന്റെ നിര്‍മ്മാണ പൂർത്തീകരണം വിശുദ്ധ നാട്ടിലെ സുപ്രധാന ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്. ജോർദാൻ നദിയിലെ യേശുവിൻ്റെ ജ്ഞാനസ്നാനത്തിന് രണ്ടായിരം വർഷം തികയുന്ന 2030-നു മുന്നേയുള്ള വലിയ ഒരുക്കത്തിന്റെ സമയമായാണ് ഇതിനെ നോക്കിക്കാണുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-06-17:16:14.jpg
Keywords: ജോര്‍ദാ
Content: 24340
Category: 1
Sub Category:
Heading: പ്രേഷിതപ്രവർത്തനങ്ങൾക്കായി ആത്മാർപ്പണം ചെയ്യണം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: സ്വഭാവത്താലേ പ്രേഷിതയായ സഭ വിശ്വാസത്തിന്റെ വളർച്ചയ്ക്കും നന്മയുള്ള സമൂഹനിർമ്മിതിയ്ക്കുമായി ആത്മാർപ്പണം ചെയ്യണമെന്ന് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മിഷൻ ഓഫീസ് നേതൃത്വം നല്കുന്ന പ്രേഷിത വാരാചരണം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. കഴിഞ്ഞ വർഷങ്ങളിൽ ഒറീസ്സ, തെലങ്കാന, ആന്ധ്രാ, നോർത്ത് ഈസ്റ്റ് എന്നീ മിഷൻപ്രദേശങ്ങളിൽ ഉണ്ടായ പ്രേഷിതവളർച്ചയെ അഭിനന്ദിക്കുകയും, സീറോമലബാർസഭയ്ക്ക് പ്രേഷിതപ്രവർത്തനം ചെയ്യാനായി ലഭിച്ചിരിക്കുന്ന ഭാരതം മുഴുവനിലും ആഗോളതലത്തിലുമുള്ള മിഷൻ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ശക്തിപ്പെടുത്തണമെന്നും മേജർ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. പ്രേഷിതദൈവവിളികളെ പ്രോത്സാഹിപ്പിക്കണമെന്നും രൂപതകളിൽ അധികമുണ്ടാകുന്ന ദൈവവിളികളെ മിഷൻ പ്രദേശങ്ങളിൽ വിന്യസിപ്പിക്കാനുള്ള തുറവിയും വിശാലമനോഭാവവും ഉദാരതയും എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. 'മിഷനെ അറിയുക, മിഷനറിയാകുക' എന്നതാണ് പ്രേഷിതവാരത്തിന്റെ മുഖ്യ സന്ദേശം. 2025 ജനുവരി ആറ് മുതൽ പന്ത്രണ്ട് വരെയാണ് പ്രേഷിതവാരാചരണം. ഓരോ ദിവസവും ചെയ്യാനായുള്ള കർമ്മപരിപാടികൾ തയാറാക്കിയിട്ടുണ്ട്. മിഷനുവേണ്ടി പ്രാർത്ഥിക്കുക, യേശു അനുഭവം മറ്റുള്ളവരുമായി പങ്കുവെയ്ക്കുക, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങൾ പഠിക്കുക, സ്വന്തം രൂപതയുടെയും ഇടവകയുടെയും മിഷനുവേണ്ടി പ്രാർത്ഥിക്കുകയും സാധ്യമാകും വിധം പ്രവർത്തിക്കുകയും ചെയ്യുക, മിഷനറിമാരെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയുക എന്നിവയാണ് ഈ വർഷത്തെ കർമ്മപരിപാടികളിൽ പ്രധാനമായവ. ജനുവരി പന്ത്രണ്ടാം തീയതിയാണ് പ്രേഷിത ഞായർ ആചരണം. പ്രേഷിതവാരാചരണത്തെക്കുറിച്ചുള്ള മേജർ ആര്‍ച്ച് ബിഷപ്പിന്റെ സർകുലർ, വാരാചരണത്തിന്റെ പ്രാർത്ഥനകൾ, പ്രതിജ്ഞ, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം സഭാകേന്ദ്രത്തിൽ നിന്നും രൂപതകളിൽ ലഭ്യമാക്കിയിട്ടുണ്ട്. മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, സഭാ ആസ്ഥാനത്ത് ശുശ്രുഷചെയ്യുന്ന വൈദികർ സന്യസ്തർ എന്നിവർ പ്രേഷിതപ്രതിജ്ഞ ചെയ്ത് ഉദ്ഘാടനപരിപാടികളിൽ ഭാഗമായി. പ്രേഷിതവാരചരണ പരിപാടികൾക്ക് ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സി. മെർലിൻ ജോർജ് എന്നിവർ നേതൃത്വം നല്കുന്നുണ്ട്.
Image: /content_image/News/News-2025-01-06-18:49:18.jpg
Keywords: തട്ടി
Content: 24341
Category: 1
Sub Category:
Heading: ചരിത്രത്തിൽ ആദ്യമായി വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിത
Content: വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന്‍ സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹാംഗവും മുൻ സുപ്പീരിയർ ജനറലുമായ സിസ്റ്റര്‍ സിമോണ 2023 ഒക്ടോബർ മുതൽ സമര്‍പ്പിത സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു. ഇന്നലെ ജനുവരി 6 തിങ്കളാഴ്ചയാണ് നിയമന ഉത്തരവ് വത്തിക്കാനില്‍ നിന്നു പുറപ്പെടുവിച്ചത്. സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നഴ്‌സായി പരിശീലനം നേടിയ സിമോണ 1990-കളുടെ അവസാനത്തിൽ മൊസാംബിക്കിൽ ഒരു മിഷ്ണറിയായി സേവനം ചെയ്തിരുന്നു. പിന്നീട് ഇറ്റലിയിലേക്ക് മടങ്ങി മനഃശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിയിൽ അധ്യാപികയായി സേവനം ചെയ്തു. 2011 മുതൽ മെയ് 2023 വരെ കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായും സേവനം ചെയ്തിരിന്നു. കഴിഞ്ഞ മാസം, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിൻ്റെ 16-ാമത് ഓർഡിനറി കൗൺസിൽ അംഗമായും സിസ്റ്റര്‍ സിമോണയെ തിരഞ്ഞെടുത്തിരിന്നു. 17 അംഗ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു വനിതകളില്‍ ഒരാളായിരിന്നു അവര്‍. വത്തിക്കാൻ കാര്യാലയങ്ങളിൽ കൂടുതൽ വനിതകളെ നിയമിക്കുകയെന്നതു ഫ്രാൻസിസ് മാർപാപ്പയുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ട തീരുമാനമാണ്. 2013 - 2023 കാലയളവിൽ വിവിധ വത്തിക്കാൻ ഓഫീസുകളിലെ സ്ത്രീ പ്രാതിനിധ്യം 19.2ൽ നിന്ന് 23.4 ശതമാനമായി ഉയർന്നിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-07-10:44:03.jpg
Keywords: പാപ്പ, വനിത
Content: 24342
Category: 1
Sub Category:
Heading: അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളില്‍ 85% ക്രൈസ്തവര്‍
Content: വാഷിംഗ്ടണ്‍ ഡി‌.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്‍ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരുടെ എണ്ണം ചെറുതായി കുറഞ്ഞു. കോൺഗ്രസിലെ 1.1% അംഗങ്ങൾ ഓർത്തഡോക്സ് ക്രൈസ്തവരാണ്. കോൺഗ്രസിന് ആകെ 535 വോട്ടിംഗ് അംഗങ്ങളുണ്ട്. അതിൽ 100 ​​സെനറ്റർമാരും 435 പ്രതിനിധികളും ഉൾപ്പെടുന്നു. മൊത്തത്തിൽ, അമേരിക്കന്‍ കോൺഗ്രസിന്റെ 85% ക്രൈസ്തവരാണ്. 118-ാം കോൺഗ്രസിൽ 148 ആയിരിന്ന കത്തോലിക്ക പ്രാതിനിധ്യം 119-ാം കോൺഗ്രസിൽ 150 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ആകെ കത്തോലിക്ക പ്രാതിനിധ്യം 28.2% ആണ്. കോൺഗ്രസിൽ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വലിയ വിഭാഗം യഹൂദ വിശ്വാസം പിന്തുടരുന്നവരാണ്. കോൺഗ്രസിലെ 6% അംഗങ്ങളാണ് യഹൂദര്‍. ബുദ്ധമതക്കാർ, മുസ്‌ലിംകൾ, ഹിന്ദുക്കൾ, എന്നിവരുൾപ്പെടെ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങൾ കോൺഗ്രസിന്റെ 1% ൽ താഴെ മാത്രമാണ്. കോൺഗ്രസിന്റെ 0.6% വരുന്ന മൂന്ന് അംഗങ്ങൾ ഒരു വിശ്വാസവും പിന്തുടരാത്തവരാണ്. ജനുവരി 20 തിങ്കളാഴ്ച നടക്കുന്ന പ്രസിഡൻ്റ് സ്ഥാനാരോഹണ വേളയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ചുമതലയേൽക്കുക. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-07-13:04:46.jpg
Keywords: കോണ്‍ഗ്ര
Content: 24343
Category: 1
Sub Category:
Heading: ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലെ പ്രാരംഭ പ്രാർത്ഥനയ്ക്കു കർദ്ദിനാൾ ഡോളൻ നേതൃത്വം നൽകും
Content: ന്യൂയോര്‍ക്ക്: ജനുവരി 20ന് നടക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ന്യൂയോർക്ക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. പ്രാദേശിക വാർത്താ ചാനലായ WPIX-ന് നൽകിയ അഭിമുഖത്തിനിടെ ന്യൂയോർക്ക് ആർച്ച് ബിഷപ്പ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ സ്ഥാനാരോഹണ വേളയിലും കർദ്ദിനാൾ തിമോത്തി ഡോളൻ പ്രാര്‍ത്ഥന നടത്തിയിരിന്നു. "2016-ലും പ്രാര്‍ത്ഥന നടത്തുവാന്‍ ട്രംപ് തന്നോട് ആവശ്യപ്പെട്ടിരുന്നു, അദ്ദേഹം ഇത്തവണയും എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ശരി ഞാൻ എട്ട് വർഷം മുമ്പ് അത് ചെയ്തു; ഇത്തവണയും പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നു".- കർദ്ദിനാൾ തിമോത്തി ഡോളൻ മാധ്യമത്തോട് വെളിപ്പെടുത്തി. തന്റെ ക്രിസ്തീയ വിശ്വാസത്തെ ഗൗരവമായി കാണുന്ന വ്യക്തിയാണ് ട്രംപെന്നു കർദ്ദിനാൾ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് രാജ്യത്തെ വിശ്വാസം പുനരുജ്ജീവിപ്പിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. ആഴത്തിലുള്ള വിശ്വാസമില്ലാതെ ഒരാൾക്ക് എങ്ങനെ അമേരിക്കയുടെ പ്രസിഡന്‍റാകുമെന്ന് തനിക്കറിയില്ലായെന്നും കർദ്ദിനാൾ പറയുന്നു. 2017-ലെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കര്‍ദ്ദിനാള്‍ ഡോളന്‍ നടത്തിയ പ്രാരംഭ പ്രാർത്ഥന ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ ഒന്‍പതാം അധ്യായത്തില്‍ വിവരിക്കുന്ന പ്രാർത്ഥനയായിരിന്നു. 2021 ൽ പ്രസിഡൻ്റ് ജോ ബൈഡൻ സ്ഥാനാരോഹണം ചെയ്തപ്പോൾ, ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയുടെ മുൻ പ്രസിഡൻ്റ് ഫാ. ലിയോ എന്ന ജെസ്യൂട്ട് വൈദികനാണ് പ്രാരംഭ പ്രാർത്ഥന നടത്തിയത്. തന്റെ മുന്‍ ഭരണകാലയളവില്‍ ക്രൈസ്തവ വിശ്വാസത്തെയും ധാര്‍മ്മിക നിയമങ്ങളെയും മുറുകെ പിടിച്ചാണ് ട്രംപ് ഭരണം നടത്തിയത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച മൃദുസമീപനം ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-07-15:18:24.jpg
Keywords: ട്രംപ, ഡോള