Contents

Displaying 23881-23890 of 24947 results.
Content: 24324
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 400 ക്രൈസ്തവ നേതാക്കളുടെ നിവേദനം
Content: ഡൽഹി: കഴിഞ്ഞ ക്രിസ്തുമസ് വേളയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി ആവശ്യപ്പെട്ട് നാനൂറിലധികം ക്രൈസസ്തവ നേതാക്കളും സഭാപ്രതിനിധികളും ചേര്‍ന്നു പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. കഴിഞ്ഞ ക്രിസ്തുമസ് വേളയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മകള്‍ക്ക് നേരെ 14 അക്രമ/ ഭീഷണി സംഭവങ്ങള്‍ ഉണ്ടായതായി ക്രൈസ്തവ നേതൃത്വം ചൂണ്ടിക്കാട്ടി. ഇവാഞ്ചലിക്കൽ മെത്തഡിസ്റ്റ് നേതാക്കളായ തോമസ് എബ്രഹാം, ഡേവിഡ് ഒനേസിമു, ജോവാബ് ലോഹറ, റിച്ചാർഡ് ഹോവൽ, മേരി സ്കറിയ, കത്തോലിക്ക വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സെഡ്രിക് പ്രകാശ്, ഫാ. ലൂസി പ്രകാശ്, ജോൺ ദയാൽ, സെൽഹോ കീഹോ, ഇ.എച്ച്. ഖാർകോൻഗോർ, അലൻ ബ്രൂക്ക്സ്, കെ. എഡ്ഗർ, മൈക്കൽ വില്ലംസ്, എ.സി. മൈക്കിൾ, വിജയേഷ് ലാൽ എന്നിവര്‍ ചേര്‍ന്നാണ് അധികാരികള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഹരിയാന സംസ്ഥാനത്തെ റോഹ്തക്ക് ജില്ലയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവരുടെ കൂട്ടായ്മകളും പ്രാര്‍ത്ഥനകളും തടസ്സപ്പെടുത്തിയതും അംബാലയിൽ, "ജയ് ശ്രീറാം" വിളിച്ച് ക്രിസ്തുമസ് ആഘോഷത്തിന് തടയിട്ടതും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ, ഗ്രാമത്തിലെ പള്ളിയിൽ പ്രവേശിച്ച് അൾത്താരയിൽ നിന്ന് "ജയ് ശ്രീറാം" വിളിച്ചു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സംഭവം, പാലക്കാട് സ്‌കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷം വി‌എച്ച്‌പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം ഉള്‍പ്പെടെയുള്ളവയും പരാമര്‍ശിച്ചിട്ടുണ്ട്. 2024ലെ ലഭ്യമായ കണക്കുകൾ പ്രകാരം ക്രൈസ്തവര്‍ക്ക് നേരെ 760 ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

2024-നോട് വിട പറഞ്ഞ് 2025 സ്വാഗതം ചെയ്യുന്ന മാഡ്രിഡില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിനിടെയാണ് വിവാദ ദൃശ്യമുണ്ടായത്. പരിപാടിയ്ക്കിടെ അവതാരിക പ്രോഗ്രാമിൻ്റെ ചിഹ്നമായി കാളയെ യേശുവിന്റെ തിരുഹൃദയ ചിത്രമാക്കി ഉയര്‍ത്തിക്കാണിക്കുകയായിരിന്നു. തിരുഹൃദയ ചിത്രത്തിലെ ഈശോയുടെ ശിരസ് ഉള്‍പ്പെടുന്ന ഭാഗത്ത് കാളയുടെ ചിത്രം ഒട്ടിച്ച് ചേര്‍ത്തതായിരിന്നു ദൃശ്യം. സെവില്ലെയിലെ ആർച്ച് ബിഷപ്പ്, ജോസ് ഏഞ്ചൽ സൈസ് സംഭവത്തെ അപലപിച്ചു. എത്ര കാലം ഇവര്‍ നമ്മുടെ ക്ഷമയെ ചൂഷണം ചെയ്യുമെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. അവതാരിക മുഹമ്മദിൻ്റെ ചിത്രത്തിനൊപ്പം ഇത് ചെയ്യാൻ ശ്രമിച്ചാൽ, അത് ഒട്ടും തമാശയല്ലാതാകുമായിരിന്നുവെന്ന് ഒവിഡോയിലെ ആർച്ച് ബിഷപ്പ്, ജീസസ് സാൻസ് മോണ്ടസ് പറഞ്ഞു.

Televisión Española despidió el año con una burla de los presentadores al Sagrado Corazón de Jesús. Viene a mi memoria la célebre frase de Cicerón: “Quousque tandem abutere, Catilina, patientia nostra?”, que, aplicada a la actualidad, nos lleva a preguntarnos hasta cuándo se… pic.twitter.com/oSChhCdf3R
— José Ángel Saiz Meneses (@ArzobispoSaiz) January 1, 2025

കത്തോലിക്കർ രാജ്യത്തെ രണ്ടാംതരം പൗരന്മാരല്ലായെന്ന് വിറ്റോറിയയിലെ ബിഷപ്പ് ജുവാൻ കാർലോസ് എലിസാൽഡെ പറഞ്ഞു. മറ്റ് ടെലിവിഷൻ ചാനലുകള്‍ തിരഞ്ഞെടുത്ത് സംഭവത്തിൽ പ്രതിഷേധിക്കാൻ ബിൽബാവോയിലെ ബിഷപ്പ് ഫെർണാണ്ടോ പ്രാഡോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അതേസമയം അധികൃതര്‍ക്കെതിരെ സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് പരാതി നൽകിയിട്ടുണ്ട്. സ്പാനിഷ് പീനൽ കോഡിലെ ആർട്ടിക്കിൾ 510, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ ആർട്ടിക്കിൾ 525 എന്നിവ ചൂണ്ടിക്കാട്ടി വിദ്വേഷ കുറ്റകൃത്യത്തിനു അവതാരകയ്ക്കും സ്പാനിഷ് റേഡിയോ ആൻഡ് ടെലിവിഷൻ പ്രസിഡന്‍റിനുമെതിരെ കേസെടുക്കുവാനാണ് സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-04-12:30:55.jpg
Keywords: സ്പാനിഷ്, സ്പെയി
Content: 24329
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ സംഭാവനകൾക്ക് നന്ദി അര്‍പ്പിച്ച് സാംബിയൻ പ്രസിഡന്‍റ്
Content: ലുസാക്ക: ആഫ്രിക്കന്‍ രാജ്യമായ സാംബിയയ്ക്കു വേണ്ടി കത്തോലിക്ക സഭ നല്കിയ സംഭാവനകൾക്ക് നന്ദി അര്‍പ്പിച്ച് പ്രസിഡന്‍റ് ഹകൈൻഡെ ഹിചിലേമ. രാജ്യത്തിൻ്റെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്ക സഭയുടെ പങ്ക് അവര്‍ണ്ണനീയമാണെന്ന്‍ ലുസാക്കയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജാൻലൂക്ക പെരിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ അദ്ദേഹം പറഞ്ഞു. ഡിസംബർ മുപ്പത്തിയൊന്നാം തീയതിയാണ്, ന്യൂൺഷ്യോയുടെ വസതിയില്‍ നേരിട്ടു എത്തി പ്രസിഡന്റ് നന്ദി പറഞ്ഞത്. കടം കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സാംബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭ വളരെയധികം പിന്തുണ നൽകിയിരുന്നു. ജി20 കടാശ്വാസ ചട്ടക്കൂടിൽ സാംബിയയുടെ സ്ഥാനത്തെ പിന്തുണച്ചതും ഭരണകൂടത്തിന് ഉണര്‍വ് പകര്‍ന്നു. സാംബിയയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കാര്യമായ സംഭാവന നൽകിയിട്ടുള്ള കത്തോലിക്ക സഭയുമായി അടുത്ത് പ്രവർത്തിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും സന്നദ്ധതയും പ്രസിഡന്റ് അറിയിച്ചു. കടം പുനഃക്രമീകരിക്കൽ പ്രക്രിയയിൽ സാംബിയയുടെ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ബിഷപ്പ് ജാൻലൂക്ക ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക സന്ദേശം പ്രസിഡന്‍റിന് നൽകി. 2022-ൽ ഹിചിലേമ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. സാംബിയയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഈ ജൂബിലി വര്‍ഷത്തില്‍ 6 പതിറ്റാണ്ട് പിന്നിടുകയാണ്. രാജ്യത്തെ 2.06 കോടി ജനസംഖ്യയുടെ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണ്. ഇതില്‍ 75.3% പേരും പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളാണെന്നതും ശ്രദ്ധേയമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-04-12:51:07.jpg
Keywords: സാംബി, ആഫ്രി
Content: 24330
Category: 1
Sub Category:
Heading: ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി കർദ്ദിനാൾ ഫിലിപ്പ് നേരി ചുമതലയേറ്റു
Content: ന്യൂഡല്‍ഹി: ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായി ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ ചുമതലയേറ്റു. ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും മ്യാൻമറിലെ ബിഷപ്പ്സ് കോൺഫറന്‍സ് പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ജനുവരി 1നു അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22-ന് ബാങ്കോക്കിൽ നടന്ന അവസാന സെൻട്രൽ കമ്മിറ്റി യോഗത്തിൽ ഭാരതത്തിന്റെ ലത്തീന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് കൂടിയായിരിന്ന കർദ്ദിനാൾ ഫിലിപ്പ് നേരിയെ തെരഞ്ഞെടുത്തുവെങ്കിലും ജനുവരി 1നാണ് സ്ഥാനമേറ്റെടുത്തത്. വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോള സുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലെ അംഗം കൂടിയാണ് കർദ്ദിനാൾ ഫിലിപ്പ് നേരി. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോയെ കർദ്ദിനാളായി ഉയർത്തിയത്. ഫിലിപ്പീൻസിലെ കല്ലോകന്‍ ബിഷപ്പ് പാബ്ലോ വിർജിലിയോ ഡേവിഡ് വൈസ് പ്രസിഡൻ്റായും ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിസിയോ കിക്കുച്ചി ഫെഡറേഷൻ്റെ സെക്രട്ടറി ജനറലായും തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ഏഷ്യൻ മെത്രാന്‍ സമിതിയില്‍ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളിൽപ്പെട്ട ഇന്ത്യയിലെ എല്ലാ ബിഷപ്പുമാരും ഉൾപ്പെടുന്നുണ്ട്. ഏഷ്യയിലെ 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കുമാണ് കോണ്‍ഫറന്‍സില്‍ അംഗത്വമുള്ളത്. ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, ലാവോസ്, കംബോഡിയ, മലേഷ്യ-സിംഗപ്പൂർ-ബ്രൂണൈ, ഇന്തോനേഷ്യ, തിമോർ ലെസ്റ്റെ, ഫിലിപ്പീൻസ്, കൊറിയ, ജപ്പാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസുകളിലെ അംഗങ്ങള്‍ സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
Image: /content_image/News/News-2025-01-04-16:40:11.jpg
Keywords: നേരി
Content: 24331
Category: 18
Sub Category:
Heading: വൈപ്പിൻ ബേസിക് ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള മനുഷ്യ ചങ്ങല ഇന്ന്
Content: വൈപ്പിൻ: മുനമ്പം ഭൂസംരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ ബേസിക് ക്രിസ്റ്റ്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള മനുഷ്യ ചങ്ങല ഇന്ന്. സംസ്ഥാന പാതയിൽ ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം ഭൂസമരപന്തൽവരെ 25 കിലോമീറ്റർ ദൈർഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. വൈകിട്ട് നാലിന് ആരം ഭിക്കുന്ന മനുഷ്യച്ചങ്ങലയിൽ കാൽ ലക്ഷത്തോളം പേർ കണ്ണികളാകും. ഫോർട്ട് വൈപ്പിനിൽ വരാപ്പുഴ രൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കലും മുനമ്പത്ത് സമരപ്പന്തലിൽ കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിലും ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഇന്നലെ പളളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ അവലോകന യോഗം നടത്തി. അതേസമയം മുനമ്പത്തു ജുഡീഷൽ കമ്മീഷൻ്റെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്ന് ഭൂസംരക്ഷണ സമിതി വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നുകൂടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി പറഞ്ഞു. മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 85-ാം ദിനത്തിലേക്കെത്തി. ഇന്നലത്തെ സമരം ഫാ. ആൻ്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു.
Image: /content_image/India/India-2025-01-05-08:15:01.jpg
Keywords: മുനമ്പ
Content: 24332
Category: 1
Sub Category:
Heading: അഗസ്റ്റീനെർകിൻഡിലിന്റെ അത്ഭുത കഥ
Content: ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ എന്നത്. ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള രൂപമായതിനാലാണ് അഗസ്റ്റീനെർകിൻഡിൽ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ നൂറു മീറ്ററോളം മാത്രം അകലുമുള്ള ബ്യൂഗർസാൽ പള്ളയിലേക്കു 1817 ൽ തിരുസ്വരൂപം കൈമാറി. അന്നു മുതൽ മ്യൂണിക്കിലെ ജനങ്ങൾക്കു ഏതു പ്രശ്നവുമായി സമീപിക്കാൻ സാധിക്കുന്ന പുണ്യ സങ്കേതമാണ് ഉണ്ണീശോയുടെ ഈ തീർത്ഥാടന കേന്ദ്രം. ക്രിസ്തുമസ് കാലത്ത് ബ്യൂഗർസാൽ പള്ളയിൽ പരമ്പരാഗതമായി നടത്തി വരുന്ന ഉണ്ണീയേശു ആരാധനകളോടു (Christuskindlandachten) അനുബന്ധിച്ചാണ് ഈ തിരുസ്വരൂപം പുറത്തെടുക്കുക. മ്യൂണിക്കിലുള്ള പുരുഷന്മാരുടെ മരിയൻ കൂട്ടായ്മ അഥവാ മരിയാനിഷേ മെന്നർ കോൺഗ്രിഗാസിയോൻ (Marianische Männerkongregation) എന്ന ഭക്തസംഘടനയുടെ മ്യൂസിയത്തിലെ ചില്ലുകൂട്ടിലാണ് സാധാരണ അഗസ്റ്റീനെർകിൻഡിൽ സൂക്ഷിക്കുന്നത്.( ബ്യൂഗർസാൽ പള്ളിയുടെ അടിയിലത്തെ നിലയിൽ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ കബറിടത്തിനു പിറകിലായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ) അതുല്യമായ ഒരു കലാസൃഷ്ടിയാണ് അഗസ്റ്റീനെർകിൻഡിൽ. വിലയേറിയ കസവു കൊണ്ടും (lace) ചിത്രപ്പണികളോടുകൂടിയ വസ്ത്രം കൊണ്ടും ഈ തിരുസ്വരൂപം പൊതിഞ്ഞിരിക്കുന്നു. മുത്തുകളും നിറമുള്ള ഗ്ലാസ് കല്ലുകളും വസ്ത്രത്തിൽ തുന്നിച്ചേർത്തിരിക്കുന്നു. മെഴുകു കൊണ്ടാണ് ഈ രൂപം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണീശോയുടെ തല ഇടതു വശത്തേക്ക് അല്പം ചെരിച്ചുപിടിച്ചിരിക്കുന്നു. കണ്ണുകൾ തുറന്നു പിടിച്ചിരിക്കുന്ന ഉണ്ണീശോ പുഞ്ചിരിയോടെയാണ് എല്ലാവരെയും സ്വാഗതം ചെയ്യുന്നത്. തിരുസ്വരൂപത്തിൻ്റെ മുഖത്തിൻ്റെ വലതു ഭാഗത്തു വ്യക്തമായ ഒരു വിള്ളൽ കാണാം അതിനെപ്പറ്റിയുള്ള ഒരു ഐതീഹ്യം നിലനിൽക്കുന്നു 1624 ൽ അഗസ്തീനിയൻ സഭയിൽപ്പെട്ട ഒരു പുരോഹിതൻ്റെ കൈകളിൽ നിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം അബദ്ധവശാൽ താഴെ വീഴാനിടയാവുകയും തലഭാഗം തകരുകയും ചെയ്തു. ഭയം നിമിത്തം ആ വൈദീകൻ ആശ്രമത്തിലെ ആരോടും പറയാതെ തിരുസ്വരൂപം പൊതിഞ്ഞ് അലമാരിയിൽ സൂക്ഷിക്കുകയും പ്രാർത്ഥനയോടെ ഏതാനും മാസങ്ങൾ ചെലവഴിക്കുകയും ചെയ്തു. പിറ്റേ വർഷത്തെ ക്രിസ്തുമസ് കാലത്തിനു മുമ്പ് നടന്ന സംഭവങ്ങൾ പുരോഹിതൻ ആശ്രമ ശ്രേഷ്ഠനെ അറിയിച്ചു. ഇരുവരും ചേർന്നു അലമാര തുറന്നപ്പോൾ പൊട്ടിത്തകർന്ന തലഭാഗം വീണ്ടും ഒന്നിച്ചിരിക്കുന്നതായി കണ്ടു. അന്നു മുതൽ ഉണ്ണീശോയുടെ മുഖത്തു ഒരു വിള്ളലിൻ്റെ വര നമുക്കു കാണാൻ കഴിയും. അഗസ്റ്റീനെർകിൻഡിലിനെ തകർക്കുവാനോ നശിപ്പിക്കുവാനോ ആർക്കും സാധിക്കുകയില്ല. തലമുറകളായി അനേകർക്കു ആശ്വാസവും അഭയം നൽകുന്ന തിരുസ്വരൂപമാണ് ഈ ഉണ്ണീശോയുടെ തിരുസ്വരൂപം. ക്രിസ്തുമസ് കാലത്തു ഡിസംബർ മാസം 25 മുതൽ 30 വരെയും ജനുവരി ഒന്നു മുതൽ ആറുവരെയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയും (ആഗസ്റ്റ് മാസം ഒഴികെ) വൈകുന്നേരം അഞ്ചു മണിക്കാണ് ഉണ്ണീയേശു ആരാധനകൾ (Christuskindlandachten) നടത്തുന്നത്.
Image: /content_image/News/News-2025-01-05-08:25:30.jpg
Keywords: അത്ഭുത
Content: 24333
Category: 1
Sub Category:
Heading: സിറിയയിലെ പുതിയ ഭരണാധികാരിയ്ക്കു മുന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെച്ച് സഭാപ്രതിനിധികള്‍
Content: ഡമാസ്കസ്: സിറിയയിലെ ഭരണമാറ്റത്തിന് പിന്നാലെ ക്രിസ്ത‌്യൻ സഭാ പ്രതിനിധികൾ തങ്ങളുടെ ആശങ്ക പങ്കുവെച്ച് പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാരയുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യത്തെ പുരാതന സമൂഹമായ ക്രൈസ്‌തവരുടെ ഭാവി സംബന്ധിച്ച ആശങ്കകളും ഉത്കണ്‌ഠകളും ചര്‍ച്ചയില്‍ പങ്കുവച്ചതായി ജെസ്യൂട്ട് വൈദികന്‍ ഫാ. റാമി ഏലിയാസ് മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ പുതിയ സ്ഥിതിയില്‍ ക്രൈസ്തവരുടെ നിലനിലപ്പ് ഉള്‍പ്പെടെ ചര്‍ച്ചയായെങ്കിലും ക്രൈസ്‌തവർ സിറിയൻ സമൂഹത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും സംരക്ഷണം നല്‍കുമെന്നും അഹമ്മദ് അൽ ഷാര ഉറപ്പു നല്‍കി. ഡമാസ്‌കസിലും മറ്റും ദീർഘകാലം ക്രൈസ്‌തവർക്കൊപ്പം താമസിച്ച കാര്യം അൽ ഷാര ചൂണ്ടിക്കാട്ടി. സിറിയയിൽ സിവിലിയൻ ഭരണകൂടം നിലവിൽ വരണമെന്ന ആഗ്രഹം ക്രൈസ്‌തവ നേതാക്കൾ പ്രകടിപ്പിച്ചു. അൽ ഷാരയും ഇക്കാര്യത്തോടു യോജിച്ചു. അമേരിക്കയും യൂറോപ്യൻ യൂണിയനും നിലവിലെ നിലപാട് തുടരുകയാണെങ്കിൽ മിതവാദത്തിലൂന്നിയ ഇസ്ലാമിക സിവിലിയൻ ഭരണകൂടം സിറിയയിൽ നിലവിൽ വരുമെന്നാണ് സൂചനയെന്ന് ഫാ. ഏലിയാസ് പറഞ്ഞു. ക്രൈസ്‌തവ വിശ്വാസികൾ ഭയപ്പെടരുതെന്നും ഭരണഘടനാ നിർമാണത്തിലടക്കം പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം ക്രൈസ്തവര്‍ക്കിടയില്‍ ആശങ്ക ശക്തമാണ്. സിറിയയില്‍ തീവ്ര ഇസ്ലാമിക നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടി. ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ആലപ്പോയില്‍ വിമതപക്ഷം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-05-08:43:06.jpg
Keywords: സിറിയ