category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ താത്പര്യപ്പെടാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കെസിബിസി
Contentകോട്ടയം: ചൂരൽമല, വിലങ്ങാട് പ്രദേശങ്ങളിൽ സർക്കാർ നേരിട്ട് ടൗൺഷിപ്പ് പദ്ധതി യുമായി മുന്നോട്ടു പോകുന്നതിനാൽ അവിടെ താമസിക്കാൻ താത്പര്യപ്പെടാത്ത അതിജീവിതരിൽ 100 കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി കെസിബിസി വീടുകൾ നിർമിച്ചുനൽകും. വയനാട് ജില്ലയിലെ പ്രളയ ബാധിതരായ 900 കുടുംബങ്ങൾക്ക് ഉപജീവന പദ്ധതികൾ പൂർത്തിയാക്കി. 925 കുടുംബങ്ങൾക്ക് 9500 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ നല്‌കുകയും ചെയ്തിട്ടുണ്ട്. മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് പ്രദേശങ്ങളിൽ പ്രകൃതി ദുരന്തത്തിനിരയായവരെ ഉൾപ്പെടുത്തി ഗുണഭോക്ത്യ ലിസ്റ്റ് ഉടനടി പ്രസിദ്ധീകരിക്കണമെന്നും ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്കും തുല്യ പരിഗണന നല്‍കണമെന്നും കെസിബിസിയുടെ ജെ.പി.ഡി. കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-01-04 10:30:00
Keywordsകെ‌സി‌ബി‌സി
Created Date2025-01-04 10:30:51