Contents
Displaying 23831-23840 of 24948 results.
Content:
24273
Category: 18
Sub Category:
Heading: പാലക്കാട് പുൽക്കൂടും അലങ്കാരവിളക്കുകളും അടിച്ചു തകര്‍ത്തു
Content: തത്തമംഗലം (പാലക്കാട്): നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷം തടഞ്ഞ വിഎച്ച്‌പി പ്രവര്‍ത്തകരുടെ അതിക്രമം നടന്ന് 3 ദിവസങ്ങള്‍ക്കകം തത്തമംഗലം ഗവ. ബേസിക് അപ്പർ പ്രൈമറി സ്‌കൂളിൽ ഒരുക്കിയ പുൽക്കൂടും അലങ്കാരവിളക്കുകളും സാമൂഹ്യവിരുദ്ധർ അടിച്ചു നശിപ്പിച്ചു. സ്കൂളിലെ പൂട്ടിയ ഇരുമ്പുഗ്രിൽ തകർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ തെങ്ങിൻ പട്ടയും കമ്പും ഉപയോഗിച്ച് പുൽക്കൂട് തകർക്കുകയായിരുന്നു. വെള്ളിയാഴ്ച സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മുറിയിൽ വിപുലമായ രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നു. ഇരുമ്പു ഗ്രില്ലിട്ടു പൂട്ടിയ മുറിയിലായിരുന്നു പുൽക്കൂട്. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ അധ്യാപകർ മുറി അലങ്കോലപ്പെട്ടുകിടക്കുന്നതുകണ്ട് പ്രധാനാധ്യാപകൻ തങ്കരാജിനെ അറിയിച്ചു. തുടർന്ന് ചിറ്റൂർ പോലീസിൽ പരാതി നൽകി. പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ്, ചിറ്റൂർ ഡിവൈഎസ്‌പി കൃഷ്ണദാസ്, എസ്എച്ച്ഒ ഇൻസ്പെക്ടർ മാത്യു ഉൾപ്പെടെ ഉള്ളവർ സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പാലക്കാട്ടുനിന്നു പോലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്‌ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. വിവരമറിഞ്ഞ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി സ്‌കുളിലെത്തിയിരുന്നു. അധ്യാപക രക്ഷാ കർതൃസമിതി അംഗങ്ങളും നാട്ടുകാരും സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തെ അപലപിച്ചു. സ്‌കൂളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-24-08:47:33.jpg
Keywords: പുല്‍ക്കൂ

24274
Category: 22
Sub Category:
Heading: കൃപയും സത്യവും നിറഞ്ഞ മഹത്വം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിനാലാം ദിനം
Content: #{blue->none->b-> വചനം: }# വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം (യോഹന്നാന്‍ 1 : 14) #{blue->none->b-> വിചിന്തനം }# ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബെത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണത്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ മണ്ണിന്റെ മണമുള്ള മക്കൾ അനുദിന ജീവിതത്തിലൂടെ വചനമാകുന്ന ദൈവത്തിനു ജീവൻ നൽകുമ്പോൾ നമ്മിലും ഒരു പുതിയ ജീവിതം പിറവി എടുക്കുന്നു. #{blue->none->b-> പ്രാർത്ഥന }# സ്നേഹനാഥനായ പിതാവേ, നിന്റെ വചനമായ പുത്രനെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. ഞങ്ങൾക്കു ജീവൻ നൽകാനായി മന്നിൽ പിറന്ന നിൻ്റെ പ്രിയ പുത്രനെ സ്നേഹിക്കുവാനും അവൻ്റെ വഴികളെ പിൻതുടരാനും ഞങ്ങളെ സഹായിക്കണമേ. യുദ്ധങ്ങളും പീഢനങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന മാനവരാശിയെ രക്ഷിക്കാനായി നിന്റെ ആശീർവ്വാദത്തിൻ്റെ കരം ഞങ്ങളുടെ മേൽ നീട്ടണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃതജപം }# പിതാവിന്റെ മഹത്വമായ ഉണ്ണീശോയെ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2024-12-24-08:58:25.jpg
Keywords: ഉണ്ണീശോയെ

24275
Category: 18
Sub Category:
Heading: മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്തുമസ്: മാര്‍ റാഫേല്‍ തട്ടില്‍
Content: കൊച്ചി: മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്തുമസെന്നും സംഘര്‍ഷങ്ങളിൽ ഔദാര്യത്തോടും സന്മസോടും കൂടെ വിട്ടുകൊടുക്കാനുള്ള സന്ദേശമാണ് ക്രിസ്തുമസ് നല്കുന്നതെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്തുമസെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്തുമസ്. തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനിക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ രൂപപ്പെടുത്തിയ ദൈവം ലോകത്തെ ആദ്യ വിവാഹം ആശീര്‍വദിച്ചു. മനുഷ്യന്‍ ഈ ലോകത്തിൽ ദൈവത്തിന്റെ പ്രതിനിധിയാണ്. മനുഷ്യനിലൂടെയാണ് ദൈവം ലോകത്തെ നിയന്ത്രിക്കുന്നതും മുന്നോട്ടുനയിക്കുന്നതും. എന്നാല്‍, ആ ദൈവസ്‌നേഹത്തെ മനുഷ്യന്‍ മറന്ന നിമിഷത്തിലാണ് പാപം ഉത്ഭവിക്കുന്നത്. അതിന് പരിഹാരമായാണ് ഏകജാതനെ ലോകത്തിന് നല്‍കിയത്. സര്‍വലോകത്തിനും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും സദ്വാര്‍ത്തയാണ് ക്രിസ്മസ് നല്കുന്നത്. പരസ്പര ധാരണയും സഹകരണവും സജീവമായി കാണാന്‍ കഴിയും ക്രിസ്മസില്‍. ഇടം കാണിക്കുന്നവരെയും കരുത്ത് പരകുന്നവരേയും അവിടെ കാണാം. ഇന്ന് സമൂഹത്തില്‍ എത്രയോ പേര്‍ ഒറ്റപ്പെട്ടിരിക്കുന്നു. വാര്‍ധക്യത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിക്കള്‍. മക്കളെ വേണ്ടെന്നു വയ്ക്കുന്ന മാതാപിതാക്കള്‍. ഇവിടെയാണ് ക്രിസ്മസിന്റെ അര്‍ഥമെന്തെന്ന് നാം ധ്യാനിക്കേണ്ടത്. അശരണര്‍ക്ക് ഇടം കാണിച്ച് കൊടുക്കാന്‍ നമുക്ക് കഴിയുമ്പോള്‍ മാത്രമേ ക്രിസ്തുമസിന്റെ സന്തോഷവും സമാധാനുവും കൈവരികയുള്ളൂ. മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്മസ്. സംഘര്‍ഷങ്ങളിൽ ഔദാര്യത്തോടും സന്മസോടും കൂടെ വിട്ടുകൊടുക്കാനുള്ള സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്തുമസ്. ഏവര്‍ക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ ആശംസിക്കുകയാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-24-09:35:58.jpg
Keywords: തട്ടില്‍

24276
Category: 1
Sub Category:
Heading: കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അനുരഞ്ജനമാണ് ക്രിസ്തുമസിന്റെ സന്ദേശമെന്നും സീറോ മലബാര്‍സഭാ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് വീണ്ടും ക്രിസ്മസ് സമാഗതമായല്ലോ. "ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ സകല ജനത്തിനും വേണ്ടിയുള്ള രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു." ലോകം ശ്രവിച്ച ആദ്യ ക്രിസ്തുമസ് സന്ദേശമാണിത്. ദൂതഗണം ഒന്നിച്ചു പാടി 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.' ഇതായിരുന്നു ആദ്യ ക്രിസ്മസ് കരോള്‍ ഗാനമെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷഭരിതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. വ്യക്തികള്‍ തമ്മിലും കുടുംബങ്ങളിലും സഭയിലും സമൂഹത്തിലും രാജ്യങ്ങള്‍ തമ്മിലും സംഘര്‍ഷവും യുദ്ധവും അരങ്ങേറുന്നു. അതുപോലെതന്നെ, സംഘര്‍ഷപൂരിതമായ അന്തരീക്ഷത്തിലായിരുന്നു ക്രിസ്തുവിന്റെ ജനനവും. എല്ലാ വാതിലുകളും അവര്‍ക്കെതിരേ കൊട്ടിയടക്കപ്പെട്ടപ്പോള്‍ ദൈവപരിപാലനയില്‍ കാലിത്തൊഴുത്തിലാണ് മനുഷ്യവംശത്തിന് രക്ഷകനായി ക്രിസ്തു ജനിച്ചത്. ആ കാലിത്തൊഴുത്തില്‍ പ്രപഞ്ചത്തിന്റെ ഒരു പ്രതീകം കാണാന്‍ കഴിയും. അവിടെയൊരു കുടുംബമുണ്ട്, മൃഗങ്ങളുണ്ട്, പ്രകൃതിയുടെ പശ്ചാത്തലമുണ്ട്. അതേ കാലിത്തൊഴുത്തിന്റെ പ്രകീകമായ ലോകത്ത് വിശ്വസാഹോദര്യത്തിന്റെ ചിന്ത വളര്‍ത്താന്‍ നമുക്ക് സാധിക്കണം. നമുക്കായി ഓരുക്കിയ പ്രപഞ്ചത്തെ പരിപാലിക്കുകയും സ്‌നേഹിക്കുകയും വേണം. ലോകം മുഴുവന്‍ ഒരു കുടംബമായി കാണുകയെന്ന വസുദേവ കുടുംബകം എന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിലടിയുറച്ച് ദുഖിക്കുന്നവരെ ആശ്വസിപ്പിക്കാനും ആവശ്യക്കാരിലേക്ക് നമ്മുടെ സ്‌നേഹത്തെ വ്യാപിപ്പിക്കാനും പരിശ്രമിക്കണം. വിദ്വേഷവും കലഹവുമുള്ളിടത്ത് സ്‌നേഹത്തിന്റെ സന്ദേശമെത്തിക്കാന്‍ നമുക്ക് കഴിയട്ടെ. അനുരഞ്ജനമാണ് ക്രിസ്തുമസിന്റെ സന്ദേശം. സമാധാനമാണ് അനുരഞ്ജനത്തിലേക്ക് നയിക്കുന്നത്. 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം' എന്നാണ് ക്രിസ്തു പറഞ്ഞത്. ഏവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍ നേരുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/India/India-2024-12-24-09:31:24.jpg
Keywords: ആലഞ്ചേ

24277
Category: 1
Sub Category:
Heading: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
Content: ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ആസ്ഥാനത്ത് നടന്ന ക്രിസ്‌തുമസ് ആഘോഷത്തിൽ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐ സംഘടിപ്പിക്കുന്ന ക്രിസ്‌തുമസ് ആഘോഷപരിപാടിയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാ ർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ആഘോഷത്തിൽ സിബിസിഎയുടെ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ മാർ അനിൽ തോമസ് കൂട്ടോ സ്വാഗതം ആശംസിച്ചു. മാർ ജോർജ് കൂവക്കാട്ടിന് കർദ്ദിനാളായി സ്ഥാനക്കയറ്റം ലഭിച്ചത് രാജ്യത്തിന്റെ അഭിമാനനിമിഷമെന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സമൂഹത്തിൽ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ വേദനയുളവാക്കുന്നുണ്ടെന്നു ഇത്തരം വെല്ലുവിളികൾക്കെതിരെ പോരാടാൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാർക്ക് എവിടെ പ്രതിസന്ധിയുണ്ടായാലും സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് പ്രഥമകടമയായി കരുതുന്നു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്നു ഫാ. അലക്‌സിസ് പ്രേംകുമാറിനെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നത് ഏറെ സംതൃപ്‌തി നൽകിയെന്നു പ്രധാനമന്ത്രി പറഞ്ഞു. പത്തുവർഷംമുമ്പ് യമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോമിനെ രക്ഷിച്ചതും 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളിയിലുണ്ടായ ബോംബാക്രമണത്തെത്തുടർന്ന് അവിടം സന്ദർശിച്ച കാര്യവും മോദി എടുത്തു പറഞ്ഞു. എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും അദ്ദേഹം ക്രിസ്‌മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിൻ്റെ പാഠങ്ങൾ സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേ ശം നൽകുന്നു. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടയിൽ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച അവിസ്‌മരണീയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭാനേതാക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-24-10:07:55.jpg
Keywords: പ്രധാനമന്ത്രി

24278
Category: 1
Sub Category:
Heading: വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: പ്രസ്റ്റണ്‍ : ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകരപദ്ധതിയിൽനിന്നു വേർപെടുത്തിക്കാണരുതെന്നാണ് ആരാധനക്രമത്തിൽനിന്നും വിശുദ്ധ ഗ്രന്ഥത്തിൽനിന്നും നാം മനസ്സിലാക്കുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. പിറവിത്തിരുനാളിൽ എന്റെ മനസ്സിൽ വരുന്ന തിരുവചനം ലൂക്കായുടെ സുവിശേഷം 2:7 ആണ്: "മറിയം തന്റെ കടിഞ്ഞൂൽ പുത്രനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി". ബനഡിക്ട് പതിനാറാമൻ പാപ്പാ ഈ തിരുവചനം വ്യാഖ്യാനിച്ചുകൊണ്ട് നമ്മെ പഠിപ്പിച്ചു: "പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണീശോ ബലിവേദിയിലെ ബലിവസ്‌തുവാണ്" എന്ന്. സഭയുടെ പ്രാർത്ഥനകളിൽ നാം ഇപ്രകാരം കാണുന്നു: "പിതാവായ ദൈവം തൻ്റെ പ്രിയപുത്രനെ സ്റ്റീവായിൽ മരിക്കാൻ ഞങ്ങളുടെ പക്കലേക്കയച്ചു." "മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കുംവേണ്ടി ഏകജാതനും വചനവുമായ ദൈവം പിതാവിനോടുള്ള സമാനത പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി, ദാസൻ്റെ രൂപം സ്വീകരിച്ചു." വചനം റൂഹായാൽ മറിയത്തിൽനിന്നു മനുഷ്യശരീരം സ്വീകരിക്കുന്നത്, മഹനീയവും വിസ്‌മയാവഹവുമായ രക്ഷാപദ്ധതി മുഴുവനും കാലത്തിൻ്റെ തികവിൽ തൻ്റെ കരങ്ങൾവഴി നിറവേറ്റാനും പൂർത്തിയാക്കാനുമാണ്. ഈശോയുടെ പിറവിത്തിരുനാളിനെ രക്ഷാകരപദ്ധതിയിൽനിന്നു വേർപെടുത്തിക്കാണരുതെന്നാണ് ആരാധനക്രമത്തിൽനിന്നും വിശുദ്ധ ഗ്രന്ഥത്തിൽനിന്നും നാം മനസ്സിലാക്കുന്നത്. മറിയം പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് ഉണ്ണിശോയെ കിടത്തിയതു ബേത്‌ലെഹേമിലാണ്. ബേത്‌ലെഹേം എന്നതുകൊണ്ടു നാം മനസ്സിലാക്കേണ്ടത് 'അപ്പത്തിന്റെ ഭവനം' എന്നാണ്. വിശുദ്ധ കുർബാനയിൽ നാം ഇപ്രകാരം കേൾക്കുന്നു: ഈശോ തന്റെ പരിശുദ്ധമായ കരങ്ങളിൽ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ച് അരുൾച്ചെയ്‌തു: "ഇതു ലോകത്തിന്റെ ജീവനുവേണ്ടി, പാപമോചനത്തിനായി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങളെല്ലാവരും ഇതിൽനിന്നു വാങ്ങി ഭക്ഷിക്കുവിൻ". പാപമോചനത്തിനായി ചിന്തപ്പെടുന്ന എന്റെ രക്തമാകുന്നു. വിഭജിക്കപ്പെടാനുള്ള ശരീരവും ചിന്തപ്പെടാനുള്ള രക്തവുമാണ് ഉണ്ണീശോ. എല്ലാവരും വാങ്ങി ഭക്ഷിക്കേണ്ട ഭക്ഷണവും പാനം ചെയ്യേണ്ട പാനീയവുമാണ് ഉണ്ണീശോ. ആദ്ധ്യാത്മികവർഷമായി ആചരിക്കുന്ന ഈ വർഷത്തെ പിറവിത്തിരുനാളിന് കൂടുതലായി വചനം ശ്രവിക്കാനും അതനുസരിച്ച് ജീവിതത്തെ വിലയിരുത്തി കുമ്പസാരിക്കാനും വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ഈശോയുടെ ശരീരരക്തങ്ങളോട് ഐക്യപ്പെടാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, എല്ലാവർക്കും തിരുപ്പിറവിയുടെയും നവവത്സരത്തിൻ്റെയും മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്താവിച്ചു.
Image: /content_image/News/News-2024-12-24-10:48:55.jpg
Keywords: സ്രാമ്പിക്ക

24279
Category: 1
Sub Category:
Heading: തിരുപ്പിറവി; ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ
Content: പുൽകൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരുപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്. "ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2 : 10-11). ദൈവദൂതന്റെ സദ്‌വാർത്തയോട് ഹൃദയപൂർവ്വം പ്രത്യുത്തരിച്ച ആട്ടിടയന്മാർ ക്രിസ്തുമസിന്റെ ആഴത്തിലുള്ള ആദ്ധ്യാത്മികത മനസ്സിലാക്കിയവരാണ്. അവരുടെ ജീവിത മാതൃകയും സമർപ്പണവും തിരുപ്പിറവിയുടെ സത്ത വീണ്ടെടുക്കാൻ നമ്മെ സഹായിക്കും. ആട്ടിടയന്മാർ പകർന്നു നൽകുന്ന ഏഴു പാഠങ്ങൾ നമുക്കു മനസ്സിലാക്കാം. #{blue->none->b-> 1. ജാഗ്രതയുള്ളവരാവുക, ദൈവത്തിന്റെ വിസ്മയങ്ങളോടു തുറവി ഉള്ളവരാവുക}# രാത്രികാലങ്ങളിൽ ആടുകളെ ജാഗ്രതയോടെ കാത്തിരുന്ന ഇടയന്മാർക്കാണ് മാലാഖയുടെ ദർശനമുണ്ടായത്:" ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്‍റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്‍റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു."( ലൂക്കാ 2 : 8-9). രാത്രിയിൽ ശാന്തതയോടെ ആടുകളെ ശ്രദ്ധിച്ചുകഴിഞ്ഞ ഇടയന്മാർ ആത്മീയ ജാഗ്രതയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ കൃപ മിക്കപ്പോഴും പ്രതീക്ഷിക്കാത്ത രീതിയിലും സമയത്തുമായിരിക്കും നമ്മിലേക്കു കടന്നുവരിക. അവയെ മനസ്സിലാക്കാനും അംഗീകരിക്കാനും അവയ്ക്കനുസൃതം പ്രവർത്തിക്കാനും ആത്മീയ ഉണർവ് ആവശ്യമാണന്നു ആട്ടിടയന്മാർ നമ്മെ പഠിപ്പിക്കുന്നു. "ദൈവം എപ്പോഴും നല്ലകാര്യങ്ങൾ നമുക്കു നൽകാൻ പരിശ്രമിക്കുന്നു. പക്ഷേ നമ്മുടെ കരങ്ങൾ പലപ്പോഴും അവയെ സ്വീകരിക്കാൻ ശ്യൂന്യമല്ല" എന്നു വിശുദ്ധ ആഗസ്തിനോസ് പഠിപ്പിക്കുന്നു. ദൈവിക ഇടപെടലുകൾക്കു നമ്മുടെ ജീവിതത്തിൽ സ്ഥാനം നൽകണമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ഇടയജീവിതം നമ്മെ അനുസ്മരിപ്പിക്കുന്നു. കോലാഹലങ്ങളുടെയും ആഘോഷങ്ങളുടെയും നടുവിൽ ശാന്തരാകാനും നമ്മുടെ ജീവിതങ്ങളിലുള്ള ദൈവത്തിൻ്റെ ദുർഗ്രഹങ്ങളായ പദ്ധതികൾ മനസ്സിലാക്കാൻ നിശബ്ദതയും പ്രാർത്ഥനയും അനിവാര്യമാണന്നും ആട്ടിയന്മാർ ഓർമ്മിപ്പിക്കുന്നു. #{blue->none->b-> 2. വിശ്വാസത്തോടെ പ്രത്യുത്തരിക്കുക }# ദൈവദൂതനെ ദർശിച്ച ആട്ടിടയന്മാർ ആരംഭത്തിൽ ഭയപ്പെട്ടുവെങ്കിലും മാലാഖ അവർക്കു ഉറപ്പു നൽകി: "ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു"( ലൂക്കാ 2 : 10). അവരുടെ ഭയം വിശ്വാസമായും മിശിഹായെ ദർശിക്കാനുള്ള വർദ്ധിച്ച ആശയായും രൂപാന്തരപ്പെട്ടു. ആട്ടിടയന്മാരുടെ മനോഭാവം ഉൾകൊണ്ടുകൊണ്ടു വി. ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: "ഭയപ്പെടേണ്ട ക്രിസ്തുവിനായി വലിയ വാതിലുകൾ തുറക്കുക" എന്ന്. ആട്ടിടയന്മാരുടെ ഈ മനോഭാവം ഭയത്തെയും അനശ്ചിതതത്വത്തെയും ദൈവീക വാഗ്ദാനങ്ങളിൽ ശരണപ്പെട്ടുകൊണ്ടു ദൂരെയകറ്റാനും നമ്മെ പ്രചോദിപ്പിക്കുന്നു. ആട്ടിയന്മാർ ദൈവീക ആഹ്വാനത്തെ ഭയംകൊണ്ടല്ല പ്രതീക്ഷ കൊണ്ടാണ് സമ്പന്നമാക്കിയത്. ക്രിസ്തുമസ് ദിനങ്ങളിൽ ദൈവീക പരിപാലനയെ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കാൻ എളിയ ആട്ടിടയന്മാർ നമുക്കു പാത തെളിയിക്കുന്നു. #{blue->none->b-> 3. എളിമയോടെ ഈശോയെ അന്വേഷിക്കുക }# ആട്ടിടയന്മാർ ആടുകളെ വിട്ടിട്ടു ഈശോയെ കാണാൻ ബേദ്‌ലെഹമിലേക്കു വേഗത്തിൽ പോയി. "ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു" (ലൂക്കാ 2 : 15-16). ആട്ടിടയന്മാരുടെ എളിമയും ജീവിത ലാളിത്യവും ലോക രക്ഷനായ ദൈപുത്രനെ നഗ്നനേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ അവരെ യോഗ്യരാക്കി. അധികാരവും പേരും പെരുമയും ഭരണം നടത്തുന്ന ഈ ലോകത്തിൽ ദൈവത്തിൻ്റെ എറ്റവും മഹത്തരമായ ദാനം എളിയവരും ബലഹീനരുമായ മനുഷ്യർക്കാണ് വെളിപ്പെടുത്തുന്നതെന്ന് ആട്ടിടയന്മാരുടെ ജീവിതം നമ്മളെ ഓർമ്മിപ്പിക്കുന്നു. "നമുക്കു എന്തുമാത്രം ഉണ്ട് എന്നതിലല്ല മറിച്ച് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ എത്രമാത്രം സ്‌നേഹം അതിൽ നൽകുന്നു എന്നതാണ് പ്രധാനം" എന്നു കൽക്കത്തയിലെ വി. മദർ തെരേസാ പറയുന്നുണ്ട്. തിരുപ്പിറവിയുടെ ഈ പുണ്യദിനങ്ങളിൽ സ്നേഹത്തോടും ലാളിത്യത്തോടും കൂടി ഈശോയെ തേടുവാനും അപരനിൽ ഈശോയെ കാണാനും അവരെ ശുശ്രൂഷിക്കുവാനും ഇടയന്മാർ നമുക്കു മാതൃക നൽകുന്നു. #{blue->none->b->4. ഈശോയെ കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർക്കു പകരുക }# ഉണ്ണീശോയെ പുൽക്കൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ തിരികെപോയത് ദൈവത്തെ മഹത്വപ്പെടുത്തിയാണ്. "തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി."(ലൂക്കാ 2 : 20). ഉണ്ണീശോയെ കണ്ട അവരുടെ ആനന്ദം ഉള്ളിൽ ഒതുക്കാൻ സാധിക്കുമായിരുന്നില്ല. അതു അവരുടെ ജീവിതങ്ങളിലൂടെ അവർ ജീവിക്കുന്ന സമൂഹങ്ങളിലേക്ക് ഒഴുകി. ഈശോയെ കണ്ടുമുട്ടുന്നതു വഴിയായി ലഭിക്കുന്ന ആനന്ദം തിരിപ്പിറവിയുടെ മുഖ്യ സന്ദേശമാണ്. ഫ്രാൻസിസ് പാപ്പ ഈ ആനന്ദത്തെ ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്ന സുവിശേഷത്തിൻ്റെ ആനന്ദമായിട്ടാണ് മനസ്സിലാക്കുന്നത്. ഈശോയെ കണ്ടുമുട്ടിയ ആത്യധികമായ ആനന്ദം മറ്റുള്ളവർക്കു പങ്കുവച്ചു നൽകാൻ ക്രിസ്തുമസിന്റെ ഈ ദിനങ്ങൾ സവിശേഷമായി നമ്മെ ക്ഷണിക്കുന്നു. ഉണ്ണീശോ നൽകുന്ന ആനന്ദം ഭൗതീക വസ്തുക്കളുടെ ലഭ്യതയിലല്ല മറിച്ച് ഉണ്ണീശോയുടെ സാന്നിധ്യം മനസ്സിലും ഹൃദയത്തിലും നിറയ്ക്കുന്ന സമാധാനത്തിലും സ്നേഹത്തിലുമാണന്നു ബേത്ലേഹമിലെ പാവപ്പെട്ട ഇടയന്മാർ ഓർമ്മിപ്പിക്കുന്നു. #{blue->none->b->5. സദ് വാർത്ത പങ്കുവയ്ക്കുക }# "ആട്ടിടയന്മാർ അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു."(ലൂക്കാ 2 : 17). ഉണ്ണീശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ ആട്ടിടയന്മാർ ആദ്യത്തെ സുവിശേഷപ്രഘോഷകരായി. ഈശോ നൽകുന്ന ആനന്ദം അനുഭവിച്ചറിഞ്ഞാൽ അവൻ നൽകുന്ന രക്ഷയും സ്നേഹവും മറ്റുള്ളവർക്കു പങ്കുവയ്ക്കാതിരിക്കാൻ നമുക്കാവില്ല. " എല്ലാ സമയത്തും സുവിശേഷം പ്രസംഗിക്കുക. ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക" എന്ന ഫ്രാൻസീസ് അസ്സീസിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. തിരുപ്പിറവി നമുക്കു ആത്മീയ സംതൃപ്തി നൽകുന്നത് മനുഷ്യനായി അവതരിച്ച ഈശോയുടെ ദയയും അനുകമ്പയും ഔദാര്യവും നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രതിഫലിക്കുമ്പോഴാണ് . ഒരു ചെറുപുഞ്ചിരി, ഒരു എളിയ പരസഹായ പ്രവൃത്തി, പ്രോത്സാഹനത്തിൻ്റെ ഒരു ചെറുവാക്ക് ഇവയിലൂടെയെല്ലാം നമുക്കും സുവിശേഷമാകാം എന്നു തിരുപ്പിറവിയുടെ ചൈതന്യം സ്വീകരിച്ച ആട്ടിടയന്മാർ നമ്മോടു പറയുന്നു. #{blue->none->b->6. ദൈവം കാട്ടിത്തരുന്ന വഴിയിൽ ശരണപ്പെടുക }# മടിയില്ലാതെ ദുതന്റെ വാക്കുകൾ ആട്ടിടയന്മാർ അനുസരിച്ചു. ദൈവീക സന്ദേശങ്ങളിലുള്ള അവരുടെ ശരണപ്പെടൽ ഔസേപ്പിതാവിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശ്വാസത്തെ അവരുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതയി നമുക്കു കരുതാനാവും. ആട്ടിയന്മാരെപ്പോലെ ദൈവീക പദ്ധതിയോടു, പാത വ്യക്തമാകാത്തപ്പോഴും സഹകരിക്കാൻ തിരുപ്പിറവി നമ്മോടു ആവശ്യപ്പെടുന്നു. വിശുദ്ധ പാദ്രേ പിയോ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: "പ്രാർത്ഥിക്കുക, പ്രതീക്ഷിക്കുക ആകുലപ്പെടേണ്ടാ.ആകുലത ഉപകാരമില്ലാത്തതാണ്.ദൈവം കാരുണ്യവാനും നമ്മുടെ പ്രാർത്ഥന കേൾക്കുന്നവനുമാണ്." ഈശോയിലുള്ള നമ്മുടെ ശരണം നവീകരിക്കേണ്ട സമയമാണ് ക്രിസ്തുമസ് കാലം അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ഭയാശങ്കകളുംഉത്കണ്ഠകളും മറയുകയും പുതു ചൈതന്യം നമ്മിൽ നിറയുകയും ചെയ്യും. #{blue->none->b-> 7. നന്ദിയോടെയും അത്ഭുതത്തോടെയും ജീവിക്കുക }# ലൂക്കാ സുവിശേഷത്തിൽ "അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു" (ലൂക്കാ 2 : 18) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ആട്ടിടയന്മാരുടെ അദ്ഭുതപ്പെടലും നന്ദിയും മനുഷ്യവതാരം ചെയ്ത ദൈവവചനത്തോടുള്ള അവരുടെ ഹൃദയംകൊണ്ടുള്ള കീഴടങ്ങലാണ്. ഈ അത്ഭുതപ്പെടൽ ഹൃദയംകൊണ്ടുള്ള ആരാധനയിലേക്കും നന്ദിപറച്ചിലുകളിലേക്കും അവരുടെ ജീവിതത്തെ രൂപപ്പെടുത്തി. ദൈവപുത്രന്റെ മനുഷ്യവതാരം എന്ന അത്ഭുതമാണ് ലോകത്തിനു ഗ്രഹിക്കാൻ ഇനിയും സാധിക്കാത്തത്. അത് ദൈവസ്നേഹത്തിന്റെ മഹാത്ഭുതമാണ്. "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹന്നാന്‍ 3 : 16). ദൈവത്തിൻ്റെ അനന്ത സ്നേഹത്തിൻ്റെ അത്ഭുതം വീണ്ടും കണ്ടെത്താൻ ക്രിസ്തുമത്ക്കാലം നമ്മെ പ്രാപ്തരക്കട്ടെ. ദൈവസ്നേഹം മാംസം ധരിച്ചത് പുൽകൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ അത്ഭുതപ്പെടുകയും നന്ദി അർപ്പിക്കുകയും ചെയ്തതുപോലെ നമുക്കും തിരുപ്പിറവിയുടെ ഔദാര്യത്തിൽ വിസ്മയഭരിതരാകാം. ഉണ്ണീശോയുടെ ഹൃദയം സ്വന്തമാക്കിയ, ഹൃദയം കീഴടക്കിയ ബേത്ലഹമിലെ ആട്ടിടയന്മാരെപ്പോലെ തിരുപ്പിറവിയുടെ പുണ്യ ഭിനങ്ങളിൽ എളിമയും വിശ്വാസവും ആനന്ദവും നമ്മുടെ ജീവിതത്തിൽ വിരിയട്ടെ, അതു മറ്റുള്ളവരുടെ ജീവിതത്തിലും നമുക്കാശംസിക്കാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-24-11:12:11.jpg
Keywords: ക്രിസ്തുമ

24280
Category: 1
Sub Category:
Heading: കര്‍ത്താവിന്റെ തിരുപിറവിയുടെ തിരുനാളിനായി ലോകം ഒരുങ്ങി; ദേവാലയങ്ങളില്‍ രാത്രി തിരുക്കര്‍മ്മങ്ങള്‍
Content: തിരുവനന്തപുരം: മാനവ വംശത്തിന്റെ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്ത യേശുവിന്റെ തിരുപിറവിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ദേവാലയങ്ങൾ ഒരുങ്ങി. പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മുന്‍പായി 2025 ജൂബിലിക്ക് ആരംഭം കുറിച്ച് വിശുദ്ധ വാതിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു തുറക്കും. ഇതോടെ ലോകം മുഴുവനും 2025 ജൂബിലി വത്സരത്തിനു തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്കാണ് കരുണയുടെ വാതിൽ തുറക്കപ്പെടുന്നത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് വി. പത്രോസിൻ്റെ മദേവാലയം സാക്ഷ്യം വഹിക്കും. സീറോ മലബാര്‍ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തൃശൂർ അതിരൂപതയിലെ പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ദൈവാലയത്തിൽ ഇന്ന് രാത്രി 11.30ന് തിരുപ്പിറവിയുടെ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്റ് സേവ്യർ ഫൊറോന ദേവാലയത്തിൽ ഇന്ന് രാത്രി 11.30ന് തിരുപ്പിറവിയുടെ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നു രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോളും ഉണ്ടാകും. പിഎംജി ലൂർദ് ഫൊറോന പള്ളിയിലെ ക്രിസ്‌തുമസ് തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി എത്തിച്ചേരുന്ന കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടിന് ഇന്നു രാത്രി 10.30നു പള്ളി അങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, സഹവികാരിമാരായ ഫാ. റോബിൻ പുതുപ്പറമ്പിൽ, ഫാ. റോൺ പൊന്നാറ്റിൽ എന്നിവർ സഹകാർമികരായിരിക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഇന്നു രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുർബാനയുണ്ടാകും. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ അര്‍ദ്ധരാത്രിയും നാളെ പകലും വിശുദ്ധ കുർബാന അര്‍പ്പണം ഉണ്ടാകും.
Image: /content_image/News/News-2024-12-24-12:28:59.jpg
Keywords: തിരുപിറവി

24281
Category: 1
Sub Category:
Heading: യേശുവിന്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിന്റെയും സന്ദേശങ്ങളാൽ മുഖരിതം: മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേതെന്നും യേശുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെയെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ പിണറായി വിജയന്‍ പങ്കുവെച്ചു. മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്. അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാര്‍ത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്ത്‌സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേര്‍ത്തു നിര്‍ത്തിയ യേശു അനീതികള്‍ക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്. യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യര്‍ക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിര്‍ത്താം. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ക്രിസ്മസ് ആശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-24-13:45:47.jpg
Keywords: പിണറാ

24282
Category: 1
Sub Category:
Heading: തിരുപിറവിയുടെ തിരുനാളില്‍ നിഷ്കളങ്കരുടെ ശബ്ദം കേള്‍ക്കണമെന്ന് വിശുദ്ധ നാടിന്റെ അധ്യക്ഷന്‍
Content: ജെറുസലേം: ദിവസം തോറും സഹനങ്ങള്‍ അനുഭവിക്കുന്ന നിഷ്കളങ്കരുടെ ശബ്ദം ശ്രവിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സിസ്കോ പാറ്റണിന്റെ ക്രിസ്തുമസ് സന്ദേശം. ഇസ്രായേലും ഗാസയും തമ്മിലുള്ള യുദ്ധത്താല്‍ നട്ടം തിരിയുന്ന വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ ഫാ. പാറ്റണ്‍ തന്റെ സന്ദേശത്തില്‍ പ്രത്യേകം സ്മരിച്ചു. നൂറ്റാണ്ടുകളായി ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹം വിശ്വസ്തതാപൂര്‍വ്വം സംരക്ഷിച്ചു വരുന്ന മേഖലയിലെ ക്രൈസ്തവരുടെ ഇപ്പോഴത്തെ അവസ്ഥ യേശുവിന്റെ ജനനസമയത്തെ തിരുകുടുംബത്തിന്റെ അവസ്ഥയോടാണ് അദ്ദേഹം ഉപമിച്ചത്. അന്ന് താമസിക്കുവാന്‍ ഇടംപോലുമില്ലാതെ വളരെ കഷ്ടതനിറഞ്ഞതായിരുന്നു തിരുകുടുംബത്തിന്റെ അവസ്ഥ. ഹേറോദേസ് രാജാവ് അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് നിരപരാധികളായ നിഷ്കളങ്കരേ കൊന്നൊടുക്കിയതു ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദ്വേഷത്തിന്റേയും യുദ്ധത്തിന്റേയും അന്ധകാരത്താൽ ഇരുട്ടിലായ ഈ ക്രിസ്തുമസ് ദിനത്തിൽ, മറിയം ഈശോയെ കിടത്തിയ പുൽത്തൊട്ടിക്ക് മുന്നിൽ മുട്ടുകുത്തുകയാണെന്ന് പറഞ്ഞു. മനുഷ്യ നിസ്സംഗതയുടെ വൈറസ് ബാധിച്ച്, കൊന്നൊടുക്കപ്പെട്ട നിരപരാധികളുടെ രക്തത്താൽ ചുവന്നു തുടുത്തിരിക്കുകയാണ്. കഴിഞ്ഞ ക്രിസ്തുമസ്സിന് ലോകത്തിനായി ഫ്രാന്‍സിസ് പാപ്പ നല്‍കിയ സന്ദേശത്തിലെ “സമാധാനത്തിന്റെ രാജകുമാരനോട് ‘യെസ്’ പറയുക. അതിന്റെ അര്‍ത്ഥം യുദ്ധത്തോട് ‘നോ’ പറയുക എന്നാണ്. ശബ്ദമില്ലാത്തവരുടേയും നിഷ്കളങ്കരുടേയും ശബ്ദമായി മാറുവാന്‍ തൊട്ടിലില്‍ കിടക്കുന്ന ഉണ്ണിയേശു നമ്മോട് ആവശ്യപ്പെടുന്നു. നമ്മള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോഴും, ആശംസകള്‍ കൈമാറുമ്പോഴും, ഈ നിമിഷത്തെ മറക്കാതിരിക്കാം. ബെത്ലഹേമിന്റെ പേരില്‍ ക്രിസ്തുമസ് ആശംസിച്ചുകൊണ്ടാണ് ഫാ. പാറ്റണ്‍ തന്റെ ക്രിസ്മസ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. വിശുദ്ധ നാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നത് ഫാ. ഫ്രാന്‍സെസ്കോ പാറ്റണാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-26-11:51:06.jpg
Keywords: നാടി