Contents

Displaying 23821-23830 of 24950 results.
Content: 24263
Category: 18
Sub Category:
Heading: ദൈവ സ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസ്: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകർക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്തുമസ് സ്നേഹസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരാണ് ഈ സംഗമത്തിൽ പങ്കുചേർന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവച്ചുകൊണ്ട് മാർ റാഫേൽ തട്ടിൽ പിതാവ് ക്രിസ്തുമസ് ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്തു. സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത ഈശോ സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. അതിനുവേണ്ടിയാണ് ദൈവപുത്രൻ മനുഷ്യനായി പുൽക്കൂട്ടിൽ ജനിച്ചതെന്ന് മേജർ ആർച്ചുബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. മനുഷ്യരോടു കൂടെ നടക്കാൻ വന്ന ദൈവം ഒന്നിച്ചു നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. കാരണം, നാമെല്ലാവരും സഹയാത്രികരാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ക്രിസ്തുമസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുമസ് സ്നേഹസംഗമത്തിൽ വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് മേജർ ആക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. അബ്രഹാം കാവിൽപുരയിടത്തിലും കൃതജ്ഞതയർപ്പിച്ചുകൊണ്ട് സഭയുടെ പി.ആർ.ഒ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സി.യും സംസാരിച്ചു.
Image: /content_image/India/India-2024-12-22-06:56:30.jpg
Keywords: ക്രിസ്തുമ
Content: 24264
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്നേഹാദരവ്
Content: ചങ്ങനാശേരി: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരുപത എസ്ബി കോളജിലെ മാർ കാവുകാട്ടു ഹാളിൽ ഒരുക്കിയ സ്വീകരണം ഊഷ്‌മള സ്നേഹാദരവായി. എസ്ബി കോളജ് അങ്കണത്തിലെത്തിയ കർദിനാളിനെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയോടുള്ള പ്രതിബദ്ധതയും പാവപ്പെട്ടവരോടുള്ള കരുണാർദ്ര സ്നേഹവും ത്യാഗനിർഭരമായ ജീവിതവുമാണ് മാർ ജോർജ് കൂവക്കാട്ടിൻ്റെ ശൈലിയെന്നും, അദ്ദേഹത്തിനു ലഭിച്ച പദവി ഭാരതസഭയ്ക്ക് ഫ്രാൻസിസ് പാപ്പ നൽകിയ സമ്മാനവും അംഗീകാരവുമാണെന്നും കർദ്ദിനാൾ ആൻ്റണി പൂള അഭിപ്രായപ്പെട്ടു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട് അവർക്ക് ശുശ്രൂഷ ചെയ്യാനുള്ള വലിയ ദൈവ നിയോഗമാണ് മാർ ജോർജ് കൂവക്കാട്ടിന് ലഭിച്ച കർദിനാൾ പദവിക്കുള്ളതെന്ന് മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഉപഹാരവും മാർ തോമസ് തറയിൽ സമർപ്പിച്ചു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. മുൻ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, മന്ത്രി റോഷി അഗസ്റ്റിൻ, ശശി തരൂർ എംപി, ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-12-22-07:11:51.jpg
Keywords: കൂവക്കാ
Content: 24265
Category: 1
Sub Category:
Heading: രണ്ടരവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നൈജീരിയന്‍ ക്രൈസ്തവ വനിതയ്ക്കു മോചനം
Content: അബൂജ: രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അഞ്ചുകുട്ടികളുടെ അമ്മയായ നൈജീരിയന്‍ കത്തോലിക്ക വനിത മതനിന്ദാക്കുറ്റത്തില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തയായി. 19 മാസക്കാലം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ് റോഡാ ജടാവുവിന് മോചനം ലഭിച്ചത്. ജടാവുവിനെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ബൗച്ചി സംസ്ഥാന കോടതി വിധി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്നുവെന്ന്‍ നിയമപോരാട്ടത്തില്‍ ജടാവുവിനെ സഹായിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണല്‍ വ്യക്തമാക്കി. പരീക്ഷ പാസാകുവാന്‍ സഹായിച്ചതിന് യേശുവിനോട്‌ നന്ദിപറഞ്ഞുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തതിന്റെ പേരില്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തിലെ ദെബോറ ഇമ്മാനുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ രോഷാകുലരായ മുസ്ലീം ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചതിനെ അപലപിക്കുന്ന വാട്സാപ്പ് വീഡിയോ ഷെയര്‍ ചെയ്തതാണ് ജടാവു ചെയ്ത കുറ്റം. 2022 മെയ് മാസത്തിലാണ് ജടാവു അറസ്റ്റിലാവുന്നത്. ബൗച്ചി സംസ്ഥാന പീനല്‍കോഡിലെ 114 (പൊതു ശല്യം), 210 (മതനിന്ദ) എന്നീ വകുപ്പുകളാണ് ജടാവുവിന് മേല്‍ ചുമത്തിയിരുന്നത്. 5 വര്‍ഷക്കാലം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ജടാവു നിരവധി പ്രാവശ്യം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ അഭിഭാഷകനെയോ, കുടുംബാംഗങ്ങളേയോ കാണുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. വാദിഭാഗത്തിന്റെ സമീപനത്തിലെ നിയമപോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും, കേസിന്റെ അടിസ്ഥാനവാദങ്ങള്‍ പോലും സ്ഥാപിച്ചെടുക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടുവെന്നും ജടാവുവിന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. നിരവധി പ്രാവശ്യം നീതി നിഷേധിക്കപ്പെട്ടശേഷം 2023-ല്‍ ജാമ്യം ലഭിച്ച ജടാവു അജ്ഞാതമായൊരു സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ജടാവുവിന്റെ കേസിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ അന്തിമവിധി പുറത്തുവന്നിരിക്കുന്നത്. കുറ്റവിമുക്തയായതിനും, നീണ്ടകാല സഹനങ്ങള്‍ക്ക് അറുതിവന്നതിനും ജടാവുവിന്റെ അഭിഭാഷകനും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നിയമോപദേഷ്ടാവുമായ സീന്‍ നെല്‍സണ്‍ ദൈവത്തോട് നന്ദി പറഞ്ഞു. സമാധാനപരമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആരും ശിക്ഷിക്കപ്പെടരുതെന്നും, നൈജീരിയയില്‍ അന്യായമായി തടവിലാക്കപ്പെടുകയും, ക്രൂരമായ മതനിന്ദ നിയമങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നീതിലഭിക്കുന്നതിനുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും നെല്‍സണ്‍ പറഞ്ഞു. 'ക്രൈസ്തവരുടെ കുരുതിക്കളം' എന്നറിയപ്പെടുന്ന നൈജീരിയയില്‍ മതനിന്ദാനിയമങ്ങള്‍ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. ജടാവുവിന്റെ തടവിലെ അനീതി ചൂണ്ടിക്കാട്ടിക്കൊണ്ട് നൈജീരിയയിലെ മതനിന്ദനിയമങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന കടുത്ത ആരോപണവുമായി 2023 ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭാ വിദഗ്ദര്‍ നൈജീരിയന്‍ സര്‍ക്കാരിന് ഒരു സംയുക്ത കത്തയച്ചിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-22-08:23:40.jpg
Keywords: നൈജീരിയ
Content: 24266
Category: 22
Sub Category:
Heading: എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിരണ്ടാം ദിനം
Content: #{blue->none->b-> വചനം: ‍}# മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു (ലൂക്കാ 2 : 19) #{blue->none->b-> വിചിന്തനം: ‍}# ദൈവ പുത്രന്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തന്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം മനസ്സിലാക്കാണം. ദൈവവചനത്തോടൊത്തു യാത്ര ചെയ്യുമ്പോൾ ഉണ്ണീയേശുവിനു വസിക്കാൻ അനുയോജ്യമായ പുൽക്കൂടായി നാം സ്വയം മാറുകയാണ്. #{blue->none->b->പ്രാർത്ഥന: ‍}# സ്വർഗ്ഗീയ പിതാവേ, തിരുപ്പിറവിക്കു ഞങ്ങൾ ഒരുങ്ങുമ്പോൾ, നിന്റെ പ്രിയ പുത്രിയായ മറിയത്തിന്റെ ജീവിതം ഞങ്ങൾക്കുള്ള വലിയ മാതൃകയാണല്ലോ. വചന വായനയിലൂടെയും ശ്രവണത്തിലൂടെയും ജീവിതത്തിലൂടെയും മാംസം ധരിച്ച വചനത്തിനു ജീവിതം കൊണ്ടു സാക്ഷ്യം നൽകാൽ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃതജപം: ‍}# വചനമായ ഉണ്ണീശോയെ, നിന്നെ ഞാൻ ആരാധിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2024-12-22-22:18:21.jpg
Keywords: ഉണ്ണീശോയെ
Content: 24267
Category: 18
Sub Category:
Heading: തിരുപിറവിയുടെ ഓര്‍മ്മയാചരണത്തിന് ദേവാലയങ്ങള്‍ ഒരുങ്ങി
Content: തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷങ്ങൾക്കായി നഗരത്തിലെ ദേവാലയങ്ങൾ ഒരുങ്ങി. പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ ബുധൻ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. വിവിധ ദേവാലയങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു സീറോ മലബാര്‍ മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാ വ, കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട്, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് തുടങ്ങിയവർ കാർമികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നാളെ രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് തി രുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോളും ഉണ്ടാകും. പിഎംജി ലൂർദ് ഫൊറോന പള്ളിയിലെ ക്രിസ്‌മസ് തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി എത്തിച്ചേരുന്ന കർദിനാൾ മാർ ജോർജ് കുവക്കാട്ടിന് നാളെ രാത്രി 10.30നു പള്ളി അങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ലൂർദ് ഫൊറോന വികാരി ഫാ. മോ ർളി കൈതപ്പറമ്പിൽ, സഹവികാരിമാരായ ഫാ. റോബിൻ പുതുപ്പറമ്പിൽ, ഫാ. റോൺ പൊന്നാറ്റിൽ എന്നിവർ സഹകാർമികരായിരിക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നാളെ രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. ക്രിസ്തുമസ് ദിനത്തിൽ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുർബാനയുണ്ടാകും.
Image: /content_image/India/India-2024-12-23-08:36:53.jpg
Keywords:
Content: 24268
Category: 1
Sub Category:
Heading: പ്രാർത്ഥന കൂടാതെ മുന്നേറാനാവില്ല, കുടുംബ പ്രാർത്ഥനയിൽ ഒന്നു ചേരണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുടുംബ പ്രാർത്ഥനയിൽ ഒന്നുചേരണമെന്നും പ്രാർത്ഥന കൂടാതെ മുന്നേറാനാവില്ലായെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ശനിയാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ വത്തിക്കാൻ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും തിരുപ്പിറവി തിരുന്നാളാശംസകൾ കൈമാറി സന്ദേശം നല്‍കുകയായിരിന്നു പാപ്പ. കുടുംബം സഭയുടെ പിള്ളത്തൊട്ടിലാണെന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ അനുസ്മരിച്ച പാപ്പ, വിവാഹത്തിൽ അധിഷ്ഠിതമായ കുടുംബമാണ് ജീവന് ജന്മമേകുന്നതും അതിനെ സ്വീകരിക്കുന്നതുമായ വേദിയെന്നും അവിടെയാണ് ശൈശവം തൊട്ടുതന്നെ വിശ്വാസവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും പാപ്പ അനുസ്മരിച്ചു. കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരിക്കേണ്ട പരസ്പരാദരവ്, പരസ്പര ശ്രവണം, കരുതൽ എന്നിവയുടെ പ്രാധാന്യം പാപ്പ ഊന്നിപ്പറഞ്ഞു. സകലരുടെയും നന്മയ്ക്കുതകുന്ന എന്തെങ്കിലും മറ്റുള്ളവരോടു ചേർന്ന് അപരർക്കു വേണ്ടി നിർമ്മിക്കുന്നവരുടെ മുഖങ്ങളാണ് തൊഴിലാളികളുടേതെന്ന് പാപ്പ പ്രസ്താവിച്ചു. ഇത് ദൈവപുത്രൻ, നമുക്കു കാണിച്ചു തരുന്നുണ്ട്. അവൻ നമ്മോടുള്ള സ്നേഹത്തെ പ്രതി യൗസേപ്പ് പിതാവിന്റെ കീഴിൽ താഴ്മയോടെ, ആശാരിപ്പണി അഭ്യസിക്കുകയായിരുന്നുവെന്നും ആ മരപ്പണിശാലയിൽ ഒരുമയിൽ, മറ്റു പലകാര്യങ്ങളിലൂടെ, കരകൗശലവിദഗ്ദ്ധരായി ലോക രക്ഷയ്ക്ക് രൂപമേകുകയായിരുന്നുവെന്നും വിശുദ്ധ പോൾ ആറാമൻ പാപ്പാ 1964-ൽ നസ്രത്തിൽ നടത്തിയ സുവിശേഷപ്രഭാഷണത്തിലെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു.
Image: /content_image/India/India-2024-12-23-09:03:51.jpg
Keywords: പാപ്പ
Content: 24269
Category: 4
Sub Category:
Heading: വിശുദ്ധ ഫൗസ്റ്റീനായ്ക്കുണ്ടായ ഉണ്ണീശോ ദർശനവും അതിന്റെ സന്ദേശവും
Content: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധയായ പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന ദൈവകാരുണ്യത്തിന്റെ പ്രചാരക പോലെ ഉണ്ണീശോയോടുള്ള ഭക്തി പ്രസിദ്ധമാണ്. ജീവിതത്തിലുടനീളം വി. ഫൗസ്റ്റീന ഈശോയുടെ നിരവധി ദർശനങ്ങൾക്കു സാക്ഷ്യം വഹിച്ചവളാണ്, ദൈവത്തിനു മനുഷ്യവംശത്തോടുള്ള അതിരറ്റ സ്നേഹവും ഓരോ ആത്മാവിനോടുമുള്ള അവിടുത്തെ പ്രത്യേക സ്നേഹവുമായിരുന്നു എല്ലാ ദർശനങ്ങളുടെയും അന്തസത്ത. 1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനമുണ്ടായി. അതിനെപ്പറ്റി അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു. "ഞാൻ പാതിരാ കുർബാനയ്‌ക്കായി ദൈവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ലേഹമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂടു ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ, പിള്ളക്കച്ചകൊണ്ടു ഉണ്ണീശോയെ മൂടി പുതപ്പിക്കുകയായിരുന്നു, യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയ ശേഷം മാത്രമേ ദൈവത്തിൽ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ". "യൗസേപ്പിതാവു പ്രാർത്ഥിക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി, ഉണ്ണീശോ അവന്റെ കുഞ്ഞു കരങ്ങൾ എന്റെ നേരെ നിവർത്തി, ഉണ്ണിയെ കരങ്ങളിൽ എടുക്കാനാണന്നു എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സു എന്റെ ഹൃദയത്തോടു ചേർത്തുവച്ചു എന്റെ ഹൃദയത്തോടു അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണന്നു അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞു തന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി. പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള മണി മുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത് ". ഇതു ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവത്ത പാഠങ്ങൾ ഇതു വിശുദ്ധയെ പഠിപ്പിച്ചു. അതു അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥമെന്താണന്നു കാണിച്ചു കൊടുക്കുകയും ചെയ്തു. ഉണ്ണീശോക്കു നമ്മുടെ കരങ്ങളിൽ സ്വാഗതമേകുക നമ്മുടെ ഹൃദയത്തിൽ വിശ്രമിക്കാൻ അനുവദിക്കുക ഇതാണ് ക്രിസ്തുമസ് ദിനത്തിൽ നാം അടിസ്ഥാനപരമായി ചെയ്യേണ്ടത്. ഫൗസ്റ്റീനായ്ക്കു ഈ ദർശനം ഉണ്ടായതു വിശുദ്ധ കുർബാന സ്വീകരണത്തിനു തൊട്ടുമുമ്പാണ് എന്നതു പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്. ക്രിസ്തുമസ് ദിനങ്ങളിൽ പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ഈശോയെ നമ്മുടെ ജീവിതത്തിൽ സ്വീകരിച്ചു ഹൃദയങ്ങളിൽ വിശ്രമിക്കാൻ അനുവദിച്ചാൽ ക്രിസ്തുമസ് അനുഗ്രഹീതമാകും. ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ കുർബാന സ്വീകരിക്കാനായി നിൽക്കുമ്പോൾ ഉണ്ണീശോയുടെ ഈ ആഗ്രഹത്തെ മറക്കരുതേ. ഒരുനാളും തള്ളിക്കളയല്ലേ...! ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-23-09:29:07.jpg
Keywords: ഫൗസ്റ്റീ
Content: 24270
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഒരുക്കങ്ങളുമായി ഗാസയിലെ ഏക ഇടവക ദേവാലയം
Content: ഗാസ: യുദ്ധം ഏല്‍പ്പിച്ച മുറിവുകള്‍ക്കിടെ ക്രിസ്തുമസിന് ഒരുക്കങ്ങളുമായി ഗാസയിലെ ഏക കത്തോലിക്ക ഇടവക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ച്. ഇരുണ്ട ദിവസങ്ങളിൽ പ്രത്യാശയുടെ ഒരു അടയാളം നൽകാൻ തങ്ങൾ ആഗ്രഹിക്കുകയാണെന്നും കുട്ടികളോടൊപ്പം പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും ഒരുക്കി തങ്ങള്‍ ക്രിസ്തുമസിനായി തയാറെടുക്കുകയാണെന്നും ഇടവക വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി കാത്തലിക് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തി. വേദനയില്‍ സന്തോഷത്തിൻ്റെയും ഭയത്തില്‍ പ്രതീക്ഷയുടെയും സംയോജനവുമാണ് തങ്ങള്‍ ക്രിസ്തുമസ് ആഘോഷത്തിലൂടെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സ്ഥിതി മോശമാണ്, മാനുഷികമായി പറഞ്ഞാൽ, ഇത് മരണസ്ഥലമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തിനും ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി, പാർപ്പിടം, കിടക്കകൾ, കണ്ണടകൾ, സോപ്പ് ഒന്നുമില്ല. യേശു ഗാസയിലും ജനിക്കും - അവൻ ബലിപീഠത്തിലേക്കും നമ്മുടെ ഹൃദയത്തിലേക്കും വരും. കുട്ടികൾ പള്ളിയുടെ ക്രിസ്മസ് ട്രീ അലങ്കരിച്ചു, അലങ്കാര വസ്തുക്കള്‍ സ്ഥാപിച്ച് സമാധാനത്തിനായി പ്രാർത്ഥിച്ചു” . അവരിൽ നിറയുന്ന സന്തോഷം കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇരുട്ടിലാണ്, എന്നാൽ യേശു വെളിച്ചമാണ്, അതിനാൽ ഞങ്ങൾ അവൻ്റെ വെളിച്ചത്തിനായി അപേക്ഷിക്കുന്നു. നാം പാപത്തിൽ ജനിച്ചവരാണ്, എന്നാൽ കർത്താവ് നമുക്ക് പാപമോചനം നൽകുന്നു. ഞങ്ങൾ ദുഃഖിതരാണ്, എന്നാൽ കർത്താവ് ഞങ്ങൾക്ക് സന്തോഷം നൽകുന്നു. ബോംബാക്രമണം കേൾക്കാം; ചിലപ്പോൾ കെട്ടിടം മുഴുവൻ കുലുങ്ങുന്നു, എന്നിട്ടും കുട്ടികൾ ശാന്തത പാലിക്കുകയാണെന്നും ഫാ. ഗബ്രിയേൽ പറയുന്നു. യുദ്ധത്തിനിടെ അഞ്ഞൂറോളം വരുന്ന ഗാസയിലെ ക്രൈസ്തവ സമൂഹം ഹോളി ഫാമിലി ഇടവകയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അക്രൈസ്തവര്‍ക്കും ഇവിടെ അഭയം ഒരുക്കിയിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-23-09:56:43.jpg
Keywords: ഗാസ
Content: 24271
Category: 22
Sub Category:
Heading: വലിയ കാര്യങ്ങൾ ചെയ്യുന്ന ശക്തനായ ദൈവം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിമൂന്നാം ദിനം
Content: #{blue->none->b-> വചനം: ‍}# "ശക്‌തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെ നാമം പരിശുദ്‌ധമാണ്‌" (ലൂക്കാ 1 : 49) #{blue->none->b-> വിചിന്തനം ‍}# മറിയത്തിന്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിന്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിന്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ വർഷിക്കുന്ന വലിയ കാര്യങ്ങൾ നിരന്തരം ഓർമ്മയിൽ നിലനിർത്തണം. അതു വഴി ദൈവിക നന്മകള്‍ അംഗീകരിച്ചും അവയ്ക്കു നന്ദി പറഞ്ഞും നമുക്ക് ജീവിക്കാൻ പരിശ്രമിക്കാം. #{blue->none->b-> പ്രാർത്ഥന ‍}# നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിന്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിന്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം}# സർവ്വശക്തനായ ഉണ്ണീശോ, നീ എന്റെ ജീവിതത്തിന്റെ രാജാവാകണമ
Image: /content_image/SeasonalReflections/SeasonalReflections-2024-12-23-10:04:41.jpg
Keywords: പ്രാർത്ഥനകൾ
Content: 24272
Category: 18
Sub Category:
Heading: പാലക്കാട് ക്രിസ്തുമസ് കരോള്‍ തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത്; പ്രതികള്‍ അറസ്റ്റില്‍, വ്യാപക പ്രതിഷേധം
Content: പാലക്കാട്: ക്രിസ്തുമസ് ആഘോഷത്തില്‍ വിദ്വേഷ പ്രചരണവുമായി ആഘോഷം തടയുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത വിശ്വഹിന്ദു പരിഷത്തിൻറെ നടപടിയിൽ വ്യാപക പ്രതിഷേധം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘപരിവാറുകാർ അതിക്രമിച്ചുകയറി കുട്ടികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയത്‌. ക്രിസ്തുമസ് ആഘോഷിക്കാനും കേക്ക്‌ മുറിക്കാനും ആരാണ്‌ നിങ്ങൾക്ക്‌ അനുവാദം തന്നത്‌? ആഘോഷം നടത്താൻ സർക്കുലർ ഉണ്ടോ? ചുവന്ന ഡ്രസിട്ട്‌ കുട്ടികളെ വഴിതെറ്റിക്കുന്നു, ഇപ്പോൾ നിർത്തിക്കോണം തുടങ്ങിയ ഭീഷണിയും അസഭ്യവർഷവുമായാണ് വിഎച്ച്പി നേതാക്കൾ എത്തിയത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ റിമാൻഡിലായ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്തുകളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവർക്കെതിരെ മുന്‍പും വിവിധ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ ഭാരവാഹികളായിരുന്ന സജീവ പ്രവർത്തകരായിരുന്നവരാണ് സ്കൂളിൽ ക്രിസ്തുമസ് കരോളിനെതിരെ ആക്രമണം സംഘടിപ്പിച്ചത്. പ്രതികളിലൊരാളായ വിശ്വഹിന്ദുപരിഷത്തിൻ്റെ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ചിറ്റൂരിലെ ബിജെപിയുടെ മണ്ഡലം ഭാരവാഹിയായിരുന്നു. വി സുശാസനൻ ഒബിസി മോർച്ചയുടെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. അതേസമയം ഇടതു യുവജന സംഘടനയായ ഡി‌വൈ‌എഫ്‌ഐയും യു‌ഡിഎഫിന്റെ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസും സ്കൂളില്‍ കരോള്‍ നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്.
Image: /content_image/India/India-2024-12-23-15:45:05.jpg
Keywords: ക്രിസ്തുമസ്