Contents
Displaying 23791-23800 of 24950 results.
Content:
24233
Category: 1
Sub Category:
Heading: ഘാനയിൽ ഇന്ത്യന്‍ വൈദികര്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി
Content: അക്ര: ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കത്തോലിക്ക മിഷ്ണറി വൈദികര്‍ക്ക് നേരെ ഘാനയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഘാന ദേശീയ മെത്രാന്‍ സമിതി. ഡിസംബർ 11ന് വൈദികര്‍ക്ക് നേരെ നടന്ന ആക്രമണം നിർഭാഗ്യകരവും അപലപനീയവുമാണെന്ന് ഘാന കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് (ജിസിബിസി) കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ദിയു-ഡോണെ പ്രസ്താവിച്ചു. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി കുറ്റവാളികളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദികര്‍ തങ്ങൾക്ക് മാത്രമല്ല, എൻക്വാൻ്റ സൗത്ത് മുനിസിപ്പാലിറ്റിക്കും ഘാനയ്ക്കും മൊത്തത്തിൽ പ്രയോജനകരമാകുന്ന യഥാർത്ഥ ദൗത്യത്തിലായിരുന്നുവെന്നും കുറ്റകൃത്യത്തെ അപലപിക്കുകയാണെന്നും ബിഷപ്പ് ഗബ്രിയേൽ അക്വാസി പറഞ്ഞു. ഘാനയിലെ കിഴക്കന്‍ വോള്‍ട്ട മേഖലയിലെ എന്‍ക്വാന്റയില്‍ സേവനം ചെയ്യുകയായിരിന്ന ഇന്ത്യയില്‍ നിന്നുള്ള ഫാ. റോബിൻസൺ മെൽക്കിസ്, ഫാ. ഫ്രാങ്ക് ഹെൻറി ജേക്കബ്, ഫാ. മാർട്ടിൻ ജോർജ് എന്നീ വൈദികരാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് വാടകയ്ക്കെടുത്ത ബുള്‍ഡോസര്‍ ഇന്ധനം നിറക്കുവാന്‍ പെട്രോള്‍ പമ്പില്‍ എത്തിച്ചപ്പോഴാണ് ക്രൂരമര്‍ദ്ദനം നടന്നത്. ബുള്‍ഡോസര്‍ മോഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. എന്‍ക്വാണ്ട സൗത്ത് ഇടവകയിലെ ചൈസോയില്‍ ഫോര്‍മേഷന്‍ ഭവനം പണിയുന്നതിനായിരുന്നു ബുള്‍ഡോസര്‍ വാടകക്കെടുത്തത്. വാടകയായി പറഞ്ഞിരിന്ന 9700 ഘാന സെഡി നല്‍കിയ ശേഷമാണ് ഇവര്‍ അധികാരികളോടൊപ്പം വണ്ടി കൊണ്ടുപോയത്. പെട്രോള്‍ പമ്പില്‍ എത്തിയപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്നു വൈദികരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു. ഘാന കത്തോലിക്കാ രൂപത വൈദികരുടെ സംഘടന (എൻയുജിസിഡിപിഎ) ആക്രമണത്തെ അപലപിച്ചു. തങ്ങളുടെ സഹോദര വൈദികരോടും ഘാനയിലെ മുഴുവൻ മിഷ്ണറി സമൂഹത്തോടും പ്രയാസകരമായ ഈ സമയങ്ങളിൽ അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നു സംഘടന പ്രസ്താവിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുന്നതിനുള്ള പ്രവർത്തനത്തിലും പ്രാർത്ഥനയിലും പിന്തുണ നല്‍കുകയാണെന്ന് രാജ്യത്തെ വൈദികരുടെ സംഘടന അറിയിച്ചിട്ടുണ്ട്. അതേസമയം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നീതി ലഭ്യമാക്കുമെന്നും ഘാന പോലീസ് സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-17-13:47:28.jpg
Keywords: ഘാന

24234
Category: 22
Sub Category:
Heading: ഭയപ്പെടേണ്ട | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനേഴാം ദിനം
Content: #{blue->none->b-> വചനം: }# ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ (ലൂക്കാ 2 : 10). #{blue->none->b-> വിചിന്തനം: }# നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : "സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല (1 യോഹന്നാന്‍ 4:18). രക്ഷിക്കാനായി, മനുഷ്യനെ വിജയിപ്പിക്കാനായി ഭൂമിയിൽ അവതരിച്ചവന്റെ ജന്മ തിരുനാളിനു ഒരുങ്ങുമ്പോൾ അവിടെ ഭയത്തിനു സ്ഥാനമില്ല. ഭയമില്ലാതെ മാനവ മക്കൾക്കു സമീപിക്കാനാവുന്ന ദൈവമാണ് പുൽക്കൂട്ടിലെ ഉണ്ണിമിശിഹാ. ഈ ആഗമന കാലത്തു നമ്മൾ സ്നേഹത്തിൽ വളർന്നാൽ ഭയം അപ്രത്യക്ഷമാവുകയും രക്ഷ അനുഭവവേദ്യമാവുകയും ചെയ്യും. #{blue->none->b-> പ്രാർത്ഥന }# സ്വർഗ്ഗീയ പിതാവേ, ഓരോ ദിവസവും ഭയപ്പെടേണ്ടാ എന്നു തിരുവചനത്തിലൂടെ നീ ഞങ്ങളോട് അരുളിചെയ്യുന്നു. നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ജീവിക്കുമ്പോൾ ഭയം അകലുകയും സ്നേഹം ഞങ്ങളിൽ നിറയുകയും ചെയ്യുമല്ലോ. നിന്റെ പ്രിയപുത്രന്റെ ജനനം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമാക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം }# ഉണ്ണീശോയെ, എന്റെ സ്നേഹമായിരിക്കണമേ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/SeasonalReflections/SeasonalReflections-2024-12-17-15:41:46.jpg
Keywords: ഉണ്ണീശോ

24235
Category: 18
Sub Category:
Heading: വനത്തെ സംരക്ഷിക്കാൻ വനപാലകരുണ്ടെങ്കിലും ജനത്തെ സംരക്ഷിക്കാൻ ജനപാലകരില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: വനത്തെ സംരക്ഷിക്കാൻ വനപാലകരുണ്ടെങ്കിലും വന്യജീവികളുടെ ആക്രമണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ ജനപാലകരില്ലെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. വന്യമൃഗ ആക്രമണങ്ങളിലൂടെയുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതികരണരീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചുള്ള ജനകീയ ഹ ർത്താലിന് അനുബന്ധമായി നടന്ന പ്രതിഷേധ ജാഥയുടെ സമാപനസമ്മേളനം കോതമംഗലം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. വനത്തെ പരിപാലിക്കാൻ നിരവധി ആളുകളുണ്ട്. ജനങ്ങളെ പരിപാലിക്കാൻ ആരുമില്ല. എൽദോസിന്റെ മരണം ഉത്തരവാദിത്വപ്പെട്ട പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറു മാസം മുമ്പ് സമാനവിഷയത്തിൽ പ്രതിഷേധം നടന്നതാണ്. എന്നിട്ടും സർക്കാരും വനപാലകരും ഒന്നും ചെയ്‌തില്ല. അതിൻ്റെ ഫലമായാണു വീണ്ടും പ്ര തിഷേധവുമായി വരേണ്ടിവന്നത്. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടണം. വനംവകുപ്പുകാർ കാടിൻ്റെ വിസ്‌തൃതി വർധിപ്പിക്കാനാണു നീക്കം നടത്തു ന്നത്. അവർക്കു ജനങ്ങളുടെ ജീവിതം പ്രശ്‌നമല്ല. വനപാലകർ നാട്ടിൽ വന്ന് ജനങ്ങളെ ഭീ തിപ്പെടുത്തുകയാണ്. നേരത്തേ വന്യമൃഗങ്ങളെ മാത്രം ഭയന്നാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഭയപ്പെടേണ്ട സ്ഥിതിയാണ് - ബിഷപ്പ് ചൂണ്ടിക്കാട്ടി. ജനങ്ങൾ സാധുക്കളാണെന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് കരുതരുത്. കർഷകർ ആരെയും ദ്രോഹിച്ചിട്ടില്ല. എന്നും സമാധാനപരമായ പ്രതിഷേധം ആയിക്കൊള്ളണ മെന്നില്ല. മനുഷ്യരുടെ ആവശ്യങ്ങളിലേക്ക് സർക്കാരും ഉദ്യോഗസ്ഥരും കണ്ണു തുറന്നില്ലെങ്കിൽ പ്രതിസന്ധികൾ ആവർത്തിക്കും. കേരളം വന്യമൃഗങ്ങളുടെ സംരക്ഷണ ഗാലറിയായി മാറിയിരിക്കുന്നു. വന്യമൃഗങ്ങൾ ക്കുവേണ്ടിയല്ല നിയമങ്ങൾ ഉണ്ടാക്കേണ്ടത്. ജനങ്ങൾക്കായി ഫലപ്രദമായ നിയമങ്ങ ൾ ഉണ്ടാക്കാൻ തയാറാകണം. വന്യജീവികളുടെ ആക്രമണങ്ങൾ നിയന്ത്രിക്കുന്ന കാ ര്യത്തിൽ സർക്കാർ കണ്ണു തുറന്നാൽ പ്രത്യാശയും സാമാധാനവും കൈവരുമെന്നും മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/India/India-2024-12-18-07:40:58.jpg
Keywords: മഠത്തി

24236
Category: 18
Sub Category:
Heading: മാവേലിക്കര സബ് ജയിലിൽ ക്രിസ്‌തുമസ് ആഘോഷം
Content: മാവേലിക്കര: ജയിലിലെ തടവുകാർക്ക് ക്രിസ്‌തുമസ് പകർന്നുനൽകുന്ന സ്നേഹത്തി ന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനത്തിലെ ജീസസ് ഫ്രറ്റേർണിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര സബ് ജയിലിൽ ക്രിസ്‌തുമസ് ആഘോഷിച്ചു. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ക്രിസ്‌തുമസ് സന്ദേശം നൽകി. തിരുപ്പിറവിയിലൂടെ യേശുക്രിസ്‌തു പങ്കിടുന്ന വിശ്വ മാനവികതയും മനുഷ്യമക്കളെ ചേർത്ത് നിർത്തുന്ന സ്വീകാര്യതയും ലോകത്തിന് നന്മയുടെ വഴികാട്ടുന്നു. ദൈവമക്കൾ എന്ന നിലയിൽ സ്വാതന്ത്യ്രത്തിലേക്കും സമഭാവനയിലേക്കും എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ക്രിസ്‌തുമസ് നൽകുന്ന സന്ദേശമെന്നും ബിഷപ്പ് പറഞ്ഞു. ജയിലിൽ കഴിയുന്ന തടവുകാർക്കും ജയിൽ അധികൃതർക്കും ബിഷപ്പ് കേക്ക് മുറിച്ച് നൽകി. പുന്നമൂട് കത്തീഡ്രൽ കാരൾ ഗായകസംഘം ക്രിസ്‌മസ് ഗാനങ്ങൾ ആലപി ച്ചു. ഭദ്രാസന ജീസസ് ഫ്രറ്റേർണിറ്റി ഡയറക്ടർ ഫാ. ജോസഫ് പടിപ്പുര, ഫാ. റോബർ ട്ട് പാലവിളയിൽ, കുര്യാക്കോസ് കൊച്ചുകളീക്കൽ, രാജൻ പുഞ്ചക്കാല, രാജൻ കൈ പ്പള്ളിൽ, മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-12-18-07:52:22.jpg
Keywords: ക്രിസ്‌തു

24237
Category: 1
Sub Category:
Heading: ഇറാഖ് സന്ദര്‍ശനത്തിനിടെ തനിക്ക് നേരെ വധശ്രമമുണ്ടായതായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖ് സന്ദർശനത്തിനിടെ തനിക്ക് നേരെ വധശ്രമമുണ്ടായതായി ഫ്രാന്‍സിസ് പാപ്പയുടെ വെളിപ്പെടുത്തല്‍. 2021 മാർച്ചിൽ മൊസൂൾ നഗരത്തിൽ നടത്തിയ സന്ദർശനത്തിനിടെ വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായാണ് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയിരിക്കുന്നത്. 2025 ജനുവരി 14-ന് പുറത്തിറങ്ങാനിരിക്കുന്ന “സ്പെറ” (“ഹോപ്പ്”) എന്ന പുതിയ പുസ്തകത്തിൽ, തൻ്റെ യാത്രയ്ക്കിടെ ആസൂത്രണം ചെയ്ത ആക്രമണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടെ, പാപ്പ വിവരിക്കുന്നുണ്ടെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. താൻ ബാഗ്ദാദിൽ ഇറങ്ങിയ ഉടൻ തന്നെ ബ്രിട്ടീഷ് ഇൻ്റലിജൻസ് വധശ്രമ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതായി വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരിന്നുവെന്ന് പാപ്പ പുസ്തകത്തിൽ വെളിപ്പെടുത്തി. രണ്ടു രീതിയിലുള്ള വധശ്രമമാണ് നടക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് ലഭിച്ചത്. അപ്പസ്തോലിക സന്ദർശന വേളയിൽ ചാവേറായി സ്വയം പൊട്ടിത്തെറിക്കുക എന്ന ഉദ്ദേശത്തോടെ ഒരു യുവതി തയാറെടുത്തിരിന്നുവെന്നും ഇവര്‍ മൊസൂളിലേക്ക് പോകുന്നുണ്ടായിരിന്നുവെന്നും തന്നെ വധിക്കുവാനായി അതിവേഗ ട്രക്കും നിരത്തിലിറക്കിയിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. ജിഹാദിസവും തീവ്രവാദി ആക്രമണവും മൂലം നശിപ്പിച്ച ഒരു ദേശത്തേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുന്നതിനെതിരെ നിരവധി പേര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി പാപ്പ പറഞ്ഞുവെന്ന് പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ പങ്കുവെച്ചുള്ള ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. “എന്നാൽ എന്തുവിലകൊടുത്തും പോകാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് അത് ചെയ്യണമെന്ന് തോന്നി. യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ വംശപരമ്പര കണ്ടെത്തുന്ന പൂർവ്വപിതാവായ അബ്രഹാമിനെ സന്ദർശിക്കാനും കാണാനും തനിക്ക് കടപ്പാടുണ്ടെന്ന്" അദ്ദേഹം കുറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ അബ്രാഹാമിന്റെ ജന്മനഗരമായ ഊര്‍ സന്ദര്‍ശിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-18-08:20:51.jpg
Keywords: ഇറാഖ

24238
Category: 1
Sub Category:
Heading: ഭീതിയുടെ നടുവില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് സിറിയയിലെ ക്രൈസ്തവര്‍
Content: ഡമാസ്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍- ആസാദിനെ അധികാരത്തില്‍ നിന്നും നാടകീയമായി പുറത്താക്കിയ സംഭവത്തിന് ശേഷം ഭാവിയെന്തെന്ന ആശങ്കകള്‍ക്കിടയില്‍ സിറിയന്‍ ക്രൈസ്തവര്‍ ഞായറാഴ്ച ദിവ്യബലിയ്ക്കായി ഒരുമിച്ച് കൂടി. ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് ശേഷം ഇതാദ്യമായാണ് സിറിയന്‍ ക്രൈസ്തവര്‍ ഞായറാഴ്ച വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. സിറിയയുടെ അധികാരം പിടിച്ചെടുത്ത ഹയാത്ത് ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്.ടി.എസ്) എന്ന ഇസ്ലാമിക് സംഘടന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ആശങ്ക സജീവമാണ്. ഡമാസ്കസിന് ചുറ്റും ശക്തമായ ക്രിസ്ത്യന്‍ സാന്നിധ്യമുള്ള മേഖലകളിലെ തെരുവുകളില്‍ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് മടങ്ങിവരുന്ന ക്രൈസ്തവരാല്‍ നിറഞ്ഞ കാഴ്ചയാണ് കാണുവാന്‍ ഉണ്ടായിരുന്നതെന്നു അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകള്‍ തുറക്കുകയും വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് മടങ്ങുകയും ചെയ്തതും ജനജീവിതം സാധാരണഗതിയിലാകുന്നതിന്റെ സൂചനയായാണ് പ്രതിഫലിക്കുന്നത്. പല സ്കൂളുകളിലും പുതിയ ഭരണകൂടത്തിന്റെ പതാകകള്‍ പ്രദര്‍ശിപ്പിക്കുവാനും തുടങ്ങിയിട്ടുണ്ട്. “ഞങ്ങള്‍ പേടിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോഴും പേടിയുണ്ട്” എന്നാണ് വിശുദ്ധ കുര്‍ബാന കഴിഞ്ഞ് മടങ്ങിവരും വഴിക്ക് പ്രദേശവാസിയായ മഹാ ബര്‍സ മാധ്യമങ്ങളോട് പറഞ്ഞത്. എച്ച്.ടി.എസ് അധികാരം പിടിച്ചെടുത്ത ശേഷം താന്‍ വിരളമായേ വീട്ടില്‍ നിന്നും പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു എന്ന് പറഞ്ഞ ബര്‍സ ഇതുവരെ ആശങ്കാജനകമായതൊന്നും സംഭവിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ഭയം ഇനിയും വിട്ടുമാറിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആസാദിന്റെ പതനത്തിനു മുന്‍പ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ സ്വതന്ത്രമായി ആരാധനകള്‍ നടത്തിയിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അസദിന്റെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്ക് യാതൊരു കുഴപ്പവും നേരിടേണ്ടി വന്നിരുന്നില്ലെന്നു ആസാദിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ലഡാകിയ എന്ന തീരദേശ മേഖലയിലെ സെന്റ് ജോര്‍ജ്ജ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലെ പാരിഷ് കൗണ്‍സില്‍ അംഗമായ ലിന ആഖ്രാസ് പറയുന്നു. ക്രൈസ്തവര്‍ക്ക് പുറമേ, അര്‍മേനിയക്കാര്‍, കുര്‍ദ്ദുകള്‍, ഷിയാ മുസ്ലീംങ്ങള്‍ തുടങ്ങി നിരവധി മതന്യൂനപക്ഷങ്ങളും ഗോത്രങ്ങളും ഉള്ള നാടാണ് സിറിയ. പുതിയ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് പതിനായിരകണക്കിന് ഷിയാ മുസ്ലീങ്ങളാണ് സുന്നി ഭൂരിപക്ഷ സിറിയയില്‍ നിന്നും കഴിഞ്ഞയാഴ്ച പലായനം ചെയ്തതെന്നു ഒരു മുതിര്‍ന്ന ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരിന്നു. ‘തീവ്രവാദികളുടെ താവളമാകാതെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ബഹുമാനിക്കുകയും എല്ലാവരേയും ഉള്‍കൊള്ളുവാന്‍ കഴിയുന്നതുമായ ഒരു സര്‍ക്കാരിനെ തങ്ങള്‍ പിന്തുണക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-18-08:38:55.jpg
Keywords: സിറിയ

24239

Image: /content_image/News/News-2024-12-18-08:39:52.jpg

24240
Category: 1
Sub Category:
Heading: പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്ത ലോകത്തെ ഏറ്റവും പഴക്കമുള്ള ശിലാഫലകം ഇന്ന് ലേലം ചെയ്യും
Content: ന്യൂയോര്‍ക്ക്: സീനായ് മലയില്‍വെച്ച് ദൈവം മോശക്ക് നല്‍കിയ പത്തു കല്‍പ്പനകള്‍ ആലേഖനം ചെയ്ത ലോകത്തെ ഏറ്റവും പുരാതനമായ ശിലാഫലകം ഈ വരുന്ന ഇന്ന് ഡിസംബര്‍ 18ന് ലേലം ചെയ്യും. എ.ഡി 300-800ന് ഇടയില്‍ റോമന്‍-ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിലാഫലകം റെയില്‍പാതയുടെ നിര്‍മ്മാണത്തിനിടെ 1913-ല്‍ ഇസ്രയേലില്‍ നിന്നുമാണ് കണ്ടെത്തിയത്. പാലിയോ - ഹീബ്രു ഭാഷയിലാണ് ഫലകത്തില്‍ ദൈവകല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുവിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കാതെ പ്രദേശത്തെ ഒരു വീടിന്റെ തറയോടായി ഉപയോഗിച്ച് വരികയായിരുന്നു. ഒരു പണ്ഡിത ഗവേഷകനാണ് ഇത് കണ്ടെത്തിയത്. പുരാതന സിനഗോഗുകളുടെയും, ദേവാലയങ്ങളുടെയും പേരില്‍ പ്രസിദ്ധമാണ് ഈ ശിലാഫലകം കണ്ടെത്തിയ സ്ഥലം. 400-നും 600-നും ഇടയില്‍ റോമന്‍ അധിനിവേശക്കാലത്തോ, പതിനൊന്നാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാലത്തോ ഈ സ്ഥലം മണ്‍മറഞ്ഞുപോയിരിക്കാം എന്നാണ് അനുമാനം. പ്രമുഖ ലേല സ്ഥാപനമായ സോത്തെബിയാണ് ലേലം നടത്തുന്നത്. ക്രിസ്ത്യന്‍ - യഹൂദ പാരമ്പര്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ 20 വരികളിലായിട്ടാണ് ഇതില്‍ കല്‍പ്പനകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ ഈ ഫലകം വളരെ പ്രധാനപ്പെട്ട പുരാവസ്തു മാത്രമല്ല, പാശ്ചാത്യ നാഗരികതയെ രൂപപ്പെടുത്തുവാന്‍ സഹായിച്ച വിശ്വാസങ്ങളുടെ പ്രകടമായ കണ്ണികൂടിയാണെന്നു കമ്പനി പ്രസ്താവിച്ചു. ഫലകം ഡിസംബര്‍ 5 മുതല്‍ ഈ അമൂല്യ ശിലാഫലകം പ്രദര്‍ശനത്തിനുവെച്ചിരിക്കുകയായിരിന്നു. ശിലാഫലകത്തിന് ഏറ്റവും കുറഞ്ഞത് 20 ലക്ഷം ഡോളര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-12-18-08:57:12.jpg
Keywords: പുരാതന

24241
Category: 1
Sub Category:
Heading: അവശേഷിക്കുന്ന കത്തോലിക്ക സന്യാസിനികള്‍ ഡിസംബറിനകം രാജ്യം വിടണം: നിക്കരാഗ്വേ ഭരണകൂടത്തിന്റെ അന്ത്യശാസന
Content: മനാഗ്വേ: സ്വേച്ഛാധിപത്യത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയില്‍ അവശേഷിക്കുന്ന കത്തോലിക്ക സന്യാസിനികള്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പ്. നിക്കരാഗ്വേ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം ഉള്‍പ്പെടെ വിവിധ സന്യാസ സമൂഹങ്ങളെ നേരത്തെ പുറത്താക്കിയിരിന്നു. രാജ്യത്ത് അവശേഷിക്കുന്ന സന്യാസിനികള്‍ ഡിസംബറോടെ രാജ്യത്തിന് പുറത്തുപോകണമെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. മെത്രാന്മാരെയും വൈദികരെയും സന്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ കത്തോലിക്ക സഭ വേട്ടയാടലിന്റെ ഏറ്റവും പുതിയ അധ്യായമായാണ് പ്രഖ്യാപനത്തെ ഏവരും വിലയിരുത്തുന്നത്. 1988 മുതൽ നിക്കരാഗ്വേയിലെ പാവപ്പെട്ടവര്‍ക്ക് ഇടയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയെ 2022-ല്‍ രാജ്യത്തു നിന്നു പുറത്താക്കിയത് ആഗോള ശ്രദ്ധ നേടിയിരിന്നു. രാഷ്ട്രീയ പ്രേരിതമായ കള്ളക്കഥകള്‍ സന്യാസ സമൂഹത്തിന് നേരെ ആരോപിച്ചായിരിന്നു ഡാനിയേൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം പുറത്താക്കല്‍ നടപടിയെടുത്തത്. ഇതിന് സമാനമായി മറ്റ് സന്യാസ സമൂഹങ്ങളെയും പുറത്താക്കി. 2022-ൽ അപ്പസ്തോലിക് ന്യൂൺഷ്യോയെ പുറത്താക്കിയതും നൂറുകണക്കിന് വൈദികരും ബിഷപ്പുമാരും രാജ്യം വിടാന്‍ നിർബന്ധിതരായതും മെത്രാന്മാര്‍ക്ക് തടവുശിക്ഷ ലഭിച്ചതും ആശുപത്രികളിൽ വൈദികര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെ സഭയ്ക്കു നേരെ വലിയ വേട്ടയാടലാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ടായിരിന്നു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സഭാനിലപാടാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കി മാറ്റിയത്. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ കൊണ്ട് കുപ്രസദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയുടെ ഭരണകൂടം മനുഷ്യത്വരഹിതമായ ഇടപെടല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2024-12-18-09:57:07.jpg
Keywords: നിക്കരാഗ്വേ

24242
Category: 22
Sub Category:
Heading: പുല്‍ത്തൊട്ടിയിലെ ശിശു | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനെട്ടാം ദിനം
Content: #{blue->none->b-> വചനം: }# ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും (ലൂക്കാ 2:12). #{blue->none->b->വിചിന്തനം: }# പുൽത്തൊട്ടിയിലെ ശിശു ലോക രക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പിറവി ബത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും ഏറ്റവും എളിയവർക്കുപോലും സമീപിക്കാൻ കഴിയുന്ന ആ ശിശു ദൈവമാണ്. ലോകത്തിനു ജീവൻ നൽകാൻ പിതാവായ അയച്ച പ്രിയപുത്രനാണ്. വചനം മാംസമായി മന്നിൽ അവതരിച്ചതിൻ്റെ ഓർമ്മ ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ ആഗമനകാലത്തിൽ മണ്ണിന്റെ മണമുള്ള മക്കളായ നമുക്ക് ആ ശിശുവിലേക്ക് നടന്നടുക്കാം , അവനെ നമുക്കാരാധിക്കാം. #{blue->none->b->പ്രാർത്ഥന }# പിതാവായ ദൈവമേ, ലോക രക്ഷക്കായി സ്വപുത്രനെ നൽകിയ അങ്ങേ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ആ ദിവ്യശിശു, ഞങ്ങളെ ആശ്ലേഷിക്കുന്ന, കൂടെ നടക്കുന്ന ദിവ്യസ്നേഹമായി എന്നും കൂടെയുണ്ട്. ആ ദിവ്യ പൈതലിന്റെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളും കണ്ണുകളും തുറക്കണമേ. അവന്റെ കൊച്ചു വാക്കുകൾക്കു നേരേ ചെവികൊടുക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃതജപം: }# പുൽകൂട്ടിലെ ഉണ്ണീശോയെ, എന്റെ ആശ്രയമ!
Image: /content_image/SeasonalReflections/SeasonalReflections-2024-12-18-19:35:18.jpg
Keywords: ഉണ്ണീശോയെ