Contents

Displaying 23761-23770 of 24954 results.
Content: 24203
Category: 1
Sub Category:
Heading: പെറുവില്‍ സ്വവര്‍ഗ്ഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി അരലക്ഷം ക്രൈസ്തവര്‍ തെരുവില്‍
Content: ലിമാ: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിന്റെ തലസ്ഥാന നഗരമായ ലിമായില്‍ സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ ഡിസംബര്‍ 7 ശനിയാഴ്ച നടന്ന പ്രതിഷേധ ധര്‍ണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് അരലക്ഷത്തോളം പേരാണ് നീലയും, പിങ്കും നിറത്തിലുള്ള കൊടികളും, ബലൂണുകളുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധവും വിവാഹത്തിന്റെ പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ നേതാക്കളും, രാഷ്ട്രീയക്കാരും, കുടുംബങ്ങളും പ്ലാസാ സാന്‍ മാര്‍ട്ടിനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ നവംബര്‍ 21നാണ് പെറുവിലെ ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ 02803/2022-CR എന്ന വിവാദ ബില്ലിന് അംഗീകാരം നല്‍കിയത്. 5 പേര്‍ പങ്കെടുക്കാതിരുന്ന വോട്ടെടുപ്പില്‍ ഒന്‍പതിനെതിരെ 12 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്ലീനറി സെഷന്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കിയാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ. ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുതിയ പദവി പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക വിവാഹബന്ധത്തിന് സമാനമായ അവകാശങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും ഇത് കുട്ടികളുടെ പൈതൃകാവകാശത്തേപ്പോലും ബാധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തെ മാത്രം അംഗീകരിക്കുന്ന ഭരണഘടനയിലെ 4, 5 ആര്‍ട്ടിക്കിളുകള്‍ക്ക് എതിരാണ് ഈ ബില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്തുകൊണ്ട് ലിമ അതിരൂപതാ മെത്രാപ്പോലീത്തയും, സഭാനിയമപണ്ഡിതനുമായ ഫാ. ലൂയീസ് ഗാസ്പറും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയിലെ 4, 5 ആര്‍ട്ടിക്കിളുകള്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധം പാടുള്ളൂ എന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ടെന്നു ഫാ. ഗാസ്പര്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗ ബന്ധത്തെ സ്വാഭാവിക വിവാഹത്തിനോടൊപ്പമാക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലെന്നും, അധികം താമസിയാതെ കുട്ടികളുടെ ദത്തെടുക്കല്‍ സംബന്ധിച്ച മറ്റൊരു ബില്ലും കൂടി അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ ആകെ ജനസംഖ്യയുടെ 76%വും കത്തോലിക്ക വിശ്വാസികളാണ്. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-12-19:36:36.jpg
Keywords: പെറു
Content: 24204
Category: 18
Sub Category:
Heading: സീറോ മലബാർ മിഷൻ ക്വസ്റ്റ് നാളെ
Content: കാക്കനാട്: സീറോ മലബാർ സഭയുടെ മിഷൻ, മതബോധന ഓഫീസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മിഷൻ ക്വസ്റ്റ് 2024 നാളെ ഡിസംബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം ആറു മണിക്ക് നടത്തപ്പെടുന്നു. ആഗോളതലത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ നാലാം പതിപ്പാണിത്. ഗൂഗിൾ ഫോം വഴി നടത്തപെടുന്ന ഈ ക്വിസ് മത്സരം വൈകുന്നേരം ആറു മണി മുതൽ 40 മിനിറ്റ് നേരത്തേക്ക് സജീവമായിരിക്കും. പഠനഭാഗ സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും അഞ്ചു ഭാഷകളിലും {{ https://www.syromalabarmission.com/ ‍-> https://www.syromalabarmission.com/}} വെബ്സൈറ്റിലും സീറോമലബാർ മിഷൻ യൂട്യൂബ് ചാനലിലും, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റുഫോമുകളിലും ലഭ്യമാണ്. പഠനഭാഗങ്ങൾ നല്കപ്പെട്ടിരിക്കുന്നത് വി. ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ മിഷൻ പ്രവർത്തനങ്ങൾ, ഇവാൻജെലി ന്യൂൺഷിയാന്തി (സുവിശേഷ പ്രഘോഷണം) എന്ന അപ്പസ്തോലിക പ്രബോധനം, സീറോമലബാർസഭയുടെ ആരാധനക്രമ-വിശ്വാസപരിശീലനം 1 & 2 അധ്യായങ്ങൾ എന്നിവയിൽ നിന്നാണ്. രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജൂനിയേഴ്‌സിനും (18 വയസ്സുവരെ), സീനിയേഴ്‌സിനും (മറ്റുള്ള എല്ലാവരും) വ്യത്യസ്ത ചോദ്യപേപ്പറുകൾ ആയിരിക്കും. മത്സരാർത്ഥികൾക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമില്ല. ഗൂഗിൾ ഫോം തുറക്കുമ്പോൾ പേര്, വീട്ടുപേര്, ഇടവക, രൂപത, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നല്കണം. നിങ്ങളുടെ രൂപത, അപ്പസ്റ്റോലിക് വിസിറ്റേഷൻ, ഗൾഫ്, മറ്റുള്ളവ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ശരിയായ ഉത്തരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തെരെഞ്ഞെടുത്ത് സമർപ്പിക്കുന്നവരെയാണ് വിജയികളായി പ്രഖ്യപിക്കുന്നത്. ആഗോള തലത്തിൽ ₹20,000, ₹15,000, ₹10,000 എന്നിങ്ങനെയും രൂപത തലത്തിൽ ₹2,000, ₹1,500, ₹1,000 എന്നിങ്ങനെയും ക്യാഷ് അവാർഡുകളും വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്ന രൂപതകൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സീറോമലബാർസഭയുടെ കൂട്ടായ്മയും നമ്മുടെ അറിവും വിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് ക്രമീകരിക്കുന്നതെന്ന് സീറോമലബാർ സഭ സെക്രട്ടറിയും മീഡിയ കമ്മീഷൻ പി.ആർ.ഒയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-13-09:43:35.jpg
Keywords: സീറോ മലബാ
Content: 24205
Category: 18
Sub Category:
Heading: ജനദ്രോഹപരമായ ഭേദഗതി; വനനിയമ ഭേദഗതി ബിൽ അംഗീകരിക്കാനാവാത്തതെന്നു കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: വനനിയമ ഭേദഗതി ബിൽ അംഗീകരിക്കാനാവാത്തതാണെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. 1961 ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്. വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും. വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണ്. വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിയമങ്ങൾ ജനജീവിതത്തിന് തടസമാകാതിരിക്കുന്നതിനും ആവശ്യമായ പരിഷ്കരണങ്ങൾക്കാണ് വനംവകുപ്പ് ഈ ഘട്ടത്തിൽ തയ്യാറാകേണ്ടത്. വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബ്ബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകൾ വന നിയമത്തിൽ കൂട്ടിച്ചേർക്കപ്പെടണം. തങ്ങളുടെ പരിധിയിലുള്ള വനത്തിൽനിന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് പ്രവേശിക്കുന്ന പക്ഷം ഉദ്യോഗസ്ഥർക്ക് അക്കാര്യത്തിലുള്ള ചുമതല ഉറപ്പാക്കപ്പെടേണ്ടതുണ്ട്. അത്തരം സംഭവങ്ങൾ ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കപ്പെടണം. കൂടാതെ പ്രദേശത്തിന്റെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾക്ക് ജനോപകാരപ്രദമായ പരിഷ്കരണങ്ങൾ വരുത്താനും സർക്കാർ തയാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI ആവശ്യപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-13-09:50:51.jpg
Keywords: ജാഗ്രത
Content: 24206
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണം: യൂറോപ്യന്‍ യൂണിയനോട് സഭ
Content: മാഡ്രിഡ്, സ്പെയിന്‍: യഹൂദര്‍ക്കും, ഇസ്ലാം മതസ്ഥര്‍ക്കും എതിരെയുള്ള മതവിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിച്ചതുപോലെ ക്രൈസ്തവര്‍ക്കെതിരേയുള്ള മതവിദ്വേഷങ്ങളെ ചെറുക്കുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതി കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ) യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ ക്രൈസ്തവര്‍ നേരിടുന്ന മതവിദ്വേഷങ്ങള്‍ക്കെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മൗലീകാവകാശങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ ഉപദേശകനായ അലെസ്സാന്‍ഡ്രോ കാല്‍ക്കാഗ്നോ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ കത്തോലിക്ക സഭയെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതിയുടെ കമ്മീഷന്‍ ആണ്. “ഇത് ഇരവാദം സംബന്ധിച്ച ചോദ്യമല്ല മറിച്ച് സുരക്ഷയിലെ തുല്യത സംബന്ധിച്ചതാണ്”. മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ പോരാടാനുള്ള വ്യവസ്ഥകളും മതന്യൂനപക്ഷങ്ങളായ വിശ്വാസ സമൂഹങ്ങളെ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിലൂടെ മാത്രം കാണരുതെന്ന് ചൂണ്ടിക്കാട്ടിയ കാൽകാഗ്നോ, ‘ഭൂരിപക്ഷങ്ങള്‍ V/S ന്യൂനപക്ഷങ്ങള്‍’ എന്ന് അടിവരയിടുന്ന ചില നയരൂപീകരുടേയും രാഷ്ട്രീയക്കാരുടേയും സമീപനത്തെ മാറ്റേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച മുൻഗണനകളിലൊന്നാണ് കോ-ഓർഡിനേറ്ററെ നിയമിക്കണമെന്ന കാര്യം. മത സ്വാതന്ത്ര്യത്തെ ഒരു പ്രശ്നമുള്ള അവകാശമായിട്ടാണ് പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. ആരാധനാലയങ്ങളും മതപരമായ വിവരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം യൂറോപ്യൻ യൂണിയൻ നയങ്ങളുമായി മികച്ച രീതിയിൽ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. യൂറോപ്പില്‍ വളര്‍ന്നുവരുന്ന വിശ്വാസപരമായ അസഹിഷ്ണുതകളില്‍ ശ്രദ്ധചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു പാനലുമായി സഹകരിച്ചാണ് ഇത്തവണത്തെ പ്രാര്‍ത്ഥന - പ്രഭാതഭക്ഷണ പരിപാടി യൂറോപ്യന്‍ യൂണിയനില്‍ സംഘടിപ്പിച്ചത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. 1998-ലാണ് യൂറോപ്യന്‍ പ്രഭാത ഭക്ഷണ പ്രാര്‍ത്ഥന സ്ഥാപിതമായത്. യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പുറമേ, മറ്റ് സ്ഥാപനങ്ങളിലെ പ്രമുഖരും ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-13-11:40:31.jpg
Keywords: യൂറോപ്പ
Content: 24207
Category: 1
Sub Category:
Heading: പാലസ്തീന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: ബെത്ലഹേം: വിശുദ്ധ നാട്ടില്‍ യുദ്ധം അറുതിയില്ലാതെ തുടരുന്നതിനിടെ പാലസ്തീന്‍ പ്രസിഡൻറ് മെഹമ്മൂദ് അബ്ബാസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വ്യാഴാഴ്ച (12/12/24) രാവിലെ നടന്ന കൂടിക്കാഴ്ച മുപ്പതു മിനിറ്റോളം നീണ്ടു. വിശുദ്ധ പോർഫിരിയസിന്റെ രൂപവും 2014-ൽ ഫ്രാൻസിസ് പാപ്പ ബെത്ലഹേം മതിൽ സന്ദർശിച്ചതിൻറെ ഒരു ചിത്രവും പ്രസിഡൻറ് അബ്ബാസ്, പാപ്പായ്ക്ക് സമ്മാനിച്ചു. ലോക സമാധാന ദിനത്തിനായുള്ള സന്ദേശവും നിരവധി സമ്മാനങ്ങളും ഫ്രാൻസിസ് മാർപാപ്പ പാലസ്തീൻ പ്രസിഡൻ്റിന് കൈമാറി. ഗാസയിലെ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭ പാലസ്തീൻ സമൂഹത്തിനു നല്‍കുന്ന സംഭാവനകൾ, പരിശുദ്ധ സിംഹാസനവും പാലസ്തീനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ കൂടിക്കാഴ്ചയില്‍ പരാമര്‍ശമായി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡൻറ് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശനാടുകളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായും പാപ്പ കൂടിക്കാഴ്ച നടത്തി. സമാധാനം ഏറെ അഭിലഷിക്കുന്ന വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടകർ വീണ്ടും എത്തിച്ചേരുന്നതിന് 2025-ലെ ജൂബിലി വർഷം ഇടയാക്കുമെന്ന പ്രത്യാശയും പ്രസിഡൻറ് അബ്ബാസും കർദ്ദിനാൾ പരോളിനും ആര്‍ച്ച് ബിഷപ്പ് ഗല്ലാഘറും പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പാലസ്തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി പാപ്പ ഫോണിൽ സംസാരിച്ചിരിന്നു. അന്നത്തെ സംഭാഷണത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഫ്രാൻസിസ് പാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-13-12:39:58.jpg
Keywords: പാപ്പ
Content: 24208
Category: 1
Sub Category:
Heading: സിറിയയിലെ ശുഭ പ്രതീക്ഷ അസ്ഥാനത്തോ? ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന സഹായം പിടിച്ചെടുത്ത് വിമതര്‍
Content: ഡമാസ്കസ്, സിറിയ: ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് രാജ്യത്തെ ഭരണമാറ്റത്തില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് ക്രൈസ്തവര്‍ വലിയ ഭീഷണി നേരിടുന്നതായി വെളിപ്പെടുത്തല്‍. സിറിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് ക്രൈസ്തവര്‍ക്ക് നല്‍കുന്ന മാനുഷിക സഹായങ്ങള്‍ തീവ്രവാദികള്‍ പിടിച്ചെടുക്കുന്നുവെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ്’ (ജി.സി.ആര്‍) വെളിപ്പെടുത്തി. ഇത് വംശഹത്യക്ക് തുല്യമാണെന്നാണ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സിറിയയില്‍ മാനുഷിക സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ശേഖരങ്ങളില്‍ ചിലത് വിമതര്‍ പിടിച്ചെടുത്തുവെന്നും സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന ‘ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ്’ വെളിപ്പെടുത്തി. തങ്ങളുടെ കൈയില്‍ ബാക്കിയുള്ള സാധനങ്ങള്‍ കഴിയുന്നത്ര ജാഗ്രതയോടെ പലായനം ചെയ്യുന്നവര്‍ക്ക് വിതരണം ചെയ്യുവാനാണ് പദ്ധതിയെന്നും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സിറിയ ഇപ്പോള്‍ വളരെ അപകടകരമായ ഒരു മേഖലയായി മാറിയിരിക്കുകയാണെന്നും ജി.സി.ആറിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡേവിഡ് കറി ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നോട് വെളിപ്പെടുത്തി. ഏതാണ്ട് ഇരുപതിനായിരത്തോളം പേരുടെ വിശപ്പകറ്റുവാന്‍ പോന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമേ വെള്ളവും, മരുന്നുകളും വിമതര്‍ മോഷ്ടിച്ചു. ആലപ്പോ ചരിത്രപരമായി ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നെന്നും ഇപ്പോള്‍ ഇവിടുത്തെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മേഖല സുരക്ഷിതമല്ലെന്ന് ക്രൈസ്തവര്‍ക്ക് തോന്നുന്നിടത്തോളം കാലം ഈ പ്രവണത തുടരുമെന്നും ഡേവിഡ് കറി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദിസംഘടനകളുടെ ഒരു പുനരവതാരമാണ് ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമതസേന. ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ആലപ്പോയില്‍ വിമതപക്ഷം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് വിമതര്‍ ‘കര്‍ഫ്യു ‘ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം സിറിയയില്‍ തുടരുന്ന ക്രിസ്ത്യന്‍ നേതാക്കളുടെ ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥനത്തില്‍ ക്രിസ്താനികള്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നുണ്ടെന്നും കറി പറഞ്ഞു. സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് വിമത സേനയില്‍ നിന്നു ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നു ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യ്ക്കു അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവരുടെ ദുരവസ്ഥ വ്യക്തമാക്കി സംഘടന രംഗത്തെത്തിയിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-13-13:33:26.jpg
Keywords: സിറിയ
Content: 24209
Category: 22
Sub Category:
Heading: സത്യവചനത്തിൽ വിശ്വസിച്ച ജോസഫ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിമൂന്നാം ദിനം
Content: #{blue->none->b-> വചനം: ‍}# "ജോസഫ്‌ നിദ്രയില്‍ നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1 : 24). #{blue->none->b-> വിചിന്തനം: ‍}# മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ദിവ്യരഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത് അവൻ നിദ്രയിൽ നിന്നു ഉണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചു എന്നാണ്. വചനത്തെ ഉദരത്തിൽ വഹിക്കുന്ന മറിയത്തെ സ്വീകരിച്ച് വചനത്തിനു കാവലാളായവനാണ് യൗസേപ്പ്. നീതിമാനായ ഒരു വ്യക്തിക്കു മാത്രമേ ദൈവവചനത്തിൽ നൂറുശതമാനം വിശ്വസിച്ചു വചനമനുസരിച്ചു ജീവിക്കാൻ കഴിയു. ദൈവവചനത്തിനു നൂറു ശതമാനം പ്രത്യുത്തരം നൽകേണ്ട കാലമാണ് ആഗമനകാലം. വചനം മാംസമായിനെ അനുസ്മരിക്കുമ്പോൾ വചനത്തിനു നൂറു ശതമാനം പ്രത്യുത്തരമാവുക. #{blue->none->b-> പ്രാർത്ഥന ‍}# സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രന്റെ വളർത്തച്ഛനായ യൗസേപ്പിനെ ഞങ്ങൾ ഇന്ന് ഓർമ്മിക്കുന്നു. മറിയത്തെ വിവാഹം കഴിക്കാൻ ധൈര്യം കാണിച്ചതു വഴി , ദൈവ വചനത്തിന്റെ ശുശ്രൂഷകനായി ജോസഫ് സ്വയം മാറുകയായിരുന്നല്ലോ. ആഗമന കാലം ഞങ്ങളിൽ നിന്നാവശ്യപ്പെടുക ദൈവ വചനത്തിൻ്റെ ശുശ്രൂഷകരാകാനാണല്ലോ. ദൈവം മനസാക്ഷിയിൽ മുഴങ്ങുന്ന ദൈവ സ്വരത്തിനു കാതോർത്ത് നല്ല ജീവിതം നയിക്കുവാനും നിൻ്റെ പുത്രൻ്റെ ജനനം ആഘോഷമാക്കാനും ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം ‍}# മനുഷ്യവതാരം ചെയ്ത വചനമായ ഉണ്ണീശോയെ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2024-12-13-14:02:15.jpg
Keywords: ഉണ്ണീശോയെ
Content: 24210
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ തിരുനാള്‍ ദിനത്തില്‍ അമേരിക്കന്‍ ഭരണ സിരാകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് അമേരിക്കന്‍ ഭരണ സിരാകേന്ദ്രമായ യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം. ഇന്നലെ ഡിസംബര്‍ 12 വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനക്ക് അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്റും യു.എസ് മിലിട്ടറി സര്‍വീസ് അതിരൂപതയുടെ തലവനുമായ മെത്രാപ്പോലീത്ത തിമോത്തി ബ്രോഗ്ലിയോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ന്യൂ ജേഴ്സി പ്രതിനിധി ക്രിസ് സ്മിത്ത് ഉള്‍പ്പെടെ യുഎസ് കോണ്‍ഗ്രസിലെ കത്തോലിക്ക അംഗങ്ങളും ജീവനക്കാരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുക്കൊണ്ടു. ഇവിടെയുള്ള കത്തോലിക്കര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നുള്ളത് വളരെക്കാലമായിട്ടുള്ള തന്റെ ആഗ്രഹമായിരുന്നെന്നും, ഗ്വാഡലൂപ്പ മാതാവ് ഈ ഭൂഖണ്ഡത്തിന്റെ സംരക്ഷകയായതിനാല്‍ മാതാവിന്റെ ഈ തിരുനാള്‍ ആഘോഷം വളരെയേറെ പ്രാധാന്യമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഈ സ്ഥലത്തിനും ഇവിടെയുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ലഭിച്ച വലിയായ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ മെത്രാപ്പോലീത്തയെ ലഭിച്ചത് പങ്കെടുത്തവര്‍ക്കും, ഈ സ്ഥലത്തിനും ശരിക്കും ഒരു അനുഗ്രഹം തന്നെയാണെന്നു ജനപ്രതിനിധിയായ സ്മിത്ത് പറഞ്ഞു. മാതാവിന്റെ ഉത്തരീയത്തിന്റെ ഒരു പകര്‍പ്പ് തന്റെ ഓഫീസില്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്നും തന്നെ കാണുവാന്‍ വരുന്നവരെല്ലാം തന്നെ ഈ ഉത്തരീയത്തെ ശ്രദ്ധിക്കുന്നുണ്ടെന്നും, തന്റെ ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും, പ്രോലൈഫ് പ്രവര്‍ത്തനങ്ങളും മാതാവിന്റെ മേലങ്കിക്ക് കീഴില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വിശുദ്ധ കുര്‍ബാനക്ക് ശേഷം മെത്രാപ്പോലീത്തയെ കാണുവാനും ദിവ്യകാരുണ്യ സ്വീകരണം നടത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പെലോസിയുടെ പ്രതിനിധി മെത്രാപ്പോലീത്തയെ അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം നാന്‍സി പെലോസിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞതിനാല്‍ ദിവ്യകാരുണ്യം നല്‍കിയില്ല. (നിഷ്കളങ്കരായ കുരുന്നുകളുടെ ജീവനെടുക്കുന്ന ഭ്രൂണഹത്യയെ പിന്തുണക്കുകയും, അതോടൊപ്പം താനൊരു ഭക്തയായ കത്തോലിക്കയാണെന്ന് അവകാശപ്പെടുകയും ചെയ്ത വ്യക്തിയാണ് നാന്‍സി. ഇവര്‍ക്ക് എതിരെ സഭയില്‍ നിന്നു തന്നെ നേരത്തെ എതിര്‍പ്പ് ഉയര്‍ന്നിരിന്നു). ഇതിന് മുന്‍പും കാപ്പിറ്റോള്‍ ഹില്ലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നിട്ടുണ്ട്, 2023-ലെ ഈസ്റ്റര്‍ ദിനത്തില്‍ തോമസ്‌ മൂര്‍ സൊസൈറ്റി കാപ്പിറ്റോള്‍ മന്ദിരത്തിലെ സ്റ്റാറ്റുവറി ഹാളില്‍വെച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. എഫ്.ബി.ഐ മെമ്മോയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരിയിലും കാപ്പിറ്റോള്‍ മന്ദിരത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-13-17:09:14.jpg
Keywords: അമേരിക്ക, കാപ്പി
Content: 24211
Category: 18
Sub Category:
Heading: ഭാരത കത്തോലിക്ക മെത്രാൻ സമിതി 18ന് ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും
Content: കൊച്ചി: ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്നു പ്രഖ്യാപിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസി ഐ) ലെയ്റ്റി കൗൺസിൽ 18ന് ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അന്നു ന്യൂനപക്ഷ അവകാശ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. സിബിസിഐയുടെ രാജ്യത്തെ 14 റീജണൽ കൗൺസിലുകളുടെയും വിവിധ കത്തോലിക്ക അല്‍മായ സംഘടനകളുടെയും ഇതര ക്രൈസ്‌തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനാചരണം. ജനസംഖ്യയിൽ 2.3 ശതമാനം മാത്രമുള്ള ക്രൈസ്‌തവരെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ പഠനസമിതി രൂപീകരിക്കണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്‌തവ സമൂഹം നേരിടുന്ന നീതി നിഷേധത്തിനെതിരേയുള്ള നിയമ സമര പോരാട്ടങ്ങൾക്ക് രാജ്യത്തുടനീളം 18ന് ഐക്യദാർഢ്യം പ്രഖ്യാപിക്കും. രാജ്യത്തെ എല്ലാ ക്രൈസ്‌തവ സ്ഥാപനങ്ങളും സംഘടനകളും 18ലെ ദേശീയ ന്യൂനപക്ഷ അവകാശദിനാചരണത്തിൽ പങ്കുചേരണമെന്ന് വി.സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
Image: /content_image/India/India-2024-12-14-08:53:31.jpg
Keywords: ഭാരത കത്തോലി
Content: 24212
Category: 18
Sub Category:
Heading: കേരള വനം നിയമ ഭേദഗതി ജനങ്ങളോടും നിയമ വാഴ്ചയോടുമുള്ള വെല്ലുവിളി: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: വനംവകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിയൊരുക്കുന്ന കേരള വനം നിയമ ഭേദഗതി ജനങ്ങളോടും നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഈ നിയമഭേദഗതിയിലൂടെ ജനജീവിതത്തെ ദുസഹമാക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ് വനംവകുപ്പും ഭരണാധികാരികളും ചേർന്നു നടപ്പാക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുപോലും വാറന്റില്ലാതെ ആരുടെ വീട്ടിലും എവിടെയും കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അനിയന്ത്രിതമായ അധികാരം നൽകുന്ന ഈ നിയമഭേദഗതി ദൂരവ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണമാകുമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ചൂണ്ടിക്കാട്ടി. വനത്തോടുചേർന്നുള്ള പുഴകളിൽ പരിപൂർണ മീൻപിടിത്ത നിരോധനവും തദ്ദേശവാസികളുടെ എല്ലാവിധ അവകാശങ്ങളും ഹനിച്ചുകൊണ്ട് വനംവകുപ്പിന്റെ കൈപ്പി ടിയിൽ പുഴയും മറ്റു വനാതിർത്തി പ്രദേശങ്ങളും കൊണ്ടുവരുന്നതും പ്രകൃതിയുടെ യഥാർഥ സംരക്ഷകരായ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അ തിനുപുറമേ പോലീസിൻ്റെ അധികാരം വനംവകുപ്പിനു നൽകുന്നത് വനംരാജ് നടപ്പാക്കാനുള്ള ഗൂഢ തന്ത്രമാണ്. അതിനാൽ ഇതിൽനിന്നു സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ വനസംരക്ഷണത്തിനു പര്യാപ്‌തമാണ്. കേരളത്തിൽ ഓരോ വർഷവും വനവിസ്ത്യതി കൂടുന്നുവെന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്ന കാര്യ മാണ്. തന്നെയുമല്ല വനം നിയമ പരിഷ്‌കരണം ഉണ്ടാകുമ്പോൾ ഇക്കാലത്തെ അടിയന്തര പ്രശ്നമായ വന്യജീവി ആക്രമണം നിയന്ത്രിക്കാനോ ദുരിതം പേറുന്ന ജനതയെ സംരക്ഷിക്കാനോ ഉള്ള ഒരു ശിപാർശയുമില്ല എന്നുള്ളത് ആശങ്കപ്പെടുത്തുന്നു. ഗസറ്റിൽ വരുന്നതിനുമുമ്പേ 140 എംഎൽഎമാർക്കും ഈ ബില്ലിൻ്റെ കോപ്പി ലഭിച്ചിട്ടുണ്ടാകണം. എന്നിട്ടും ഒരു പ്രതിഷേധക്കുറിപ്പ് എഴുതാൻപോലും ഒരു എംഎൽഎയ്ക്കും കഴിഞ്ഞില്ല എന്നുള്ളത് ഭരണ - പ്രതിപക്ഷത്തിന്റെ ജനവിരുദ്ധതയുടെ അടയാളമാണ്. വനവിസ്തൃതി കൂട്ടി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഈ നിലപാട് ഉപേക്ഷിച്ചില്ലെങ്കിൽ ജനം കൂടെയുണ്ടാകില്ല. ജനവിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിച്ച് മലയോര ജനതയെ ദ്രോഹിക്കാനാണു സർക്കാരിന്റെ ഭാവമെങ്കിൽ ജനപക്ഷത്തു നിന്ന് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുന്നറിയിപ്പു നൽകി.
Image: /content_image/India/India-2024-12-14-08:58:21.jpg
Keywords: മഠത്തി