Contents

Displaying 23711-23720 of 24959 results.
Content: 24152
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തെ കേന്ദ്രമാക്കിയുള്ള സിനിമ ‘മേരി’ നാളെ മുതല്‍ നെറ്റ്ഫ്ലിക്സില്‍
Content: കണക്റ്റിക്കട്ട് : പരിശുദ്ധ കന്യകാമാതാവിന്റെ ജീവിതത്തെ കേന്ദ്രമാക്കി ‘മേരി’ എന്ന സിനിമ നാളെ ഡിസംബര്‍ 6-ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ നോര്‍വാക്ക് സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ ഡി.ജെ കരൂസോയാണ് സിനിമയുടെ സംവിധായകന്‍. വത്തിക്കാന്റെ ക്ഷണപ്രകാരം ഫ്രാന്‍സിസ് പാപ്പയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍ എന്ന കത്തോലിക്ക മാധ്യമവുമായി അദ്ദേഹം പങ്കുവെച്ചു. പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ച് സിനിമയെടുക്കുവാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണമെന്തെന്ന ചോദ്യത്തിന് കന്യകാമറിയത്തിന്റെ ജീവിത സംഭവക്കഥയ്ക്കു അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. തിരുപ്പിറവിയുടെ സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഈ സംഭവക്കഥ മറിയത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാലോ എന്ന ആശയത്തില്‍ നിന്നുമാണ് ഈ സിനിമ ജനിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി. ഏറെ കഷ്ടതകളും, സംശയങ്ങളും, ഭയാശങ്കകളും നേരിട്ട വ്യക്തിയാണ് മറിയം. താനൊരു അടിയുറച്ച മരിയ ഭക്തനും കത്തോലിക്കനുമാണ്. ജീവിതകാലം മുഴുവനും ദേവാലയവുമായി ബന്ധപ്പെട്ടാണ് ജീവിച്ചതെന്നും ഒരു മധ്യസ്ഥ എന്ന നിലയില്‍ മറിയത്തിന് തങ്ങളുടെ കുടുംബത്തിലും വിശ്വാസത്തിലും പ്രത്യേക സ്ഥാനമുണ്ടെന്നുമാണ് തന്റെ കത്തോലിക്ക വിശ്വാസത്തേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. "അവള്‍ നിങ്ങള്‍ക്ക് വേണ്ടി അവിടെയുണ്ട്. നിങ്ങള്‍ അവളോട് സംസാരിക്കുക മാത്രം ചെയ്‌താല്‍ മതി. ക്രിസ്തുവുമായി നിങ്ങളെ ബന്ധിപ്പിക്കുന്നത് മറിയമാണ്. നിങ്ങള്‍ മറിയത്തിലൂടെ പോയാല്‍ എല്ലാം നല്ലത് സംഭവിക്കും” - കാലം ചെയ്ത ബിഷപ്പ് ഡേവിഡ് ഒ’കോണെല്ലിന്റെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു. മറിയത്തിന്റേയും യൗസേപ്പിതാവിന്റേയും വേഷങ്ങള്‍ ചെയ്യുവാന്‍ പ്രമുഖ നടീനടന്‍മാരെ വെച്ചാല്‍ അത് ശരിയാവില്ലെന്നും മറിയവും യൗസേപ്പിതാവും ജനിച്ച സ്ഥലത്തുനിന്നുള്ള പുതുമുഖങ്ങളെവെച്ചാല്‍ അത് നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നുമാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ പുതുമുഖങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദൈവശാസ്ത്രജ്ഞര്‍, വൈദികര്‍, കത്തോലിക്കര്‍, ക്രൈസ്തവര്‍, യഹൂദര്‍, മുസ്ലീങ്ങള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണു ഈ സിനിമ അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ മറിയത്തെ സ്നേഹിക്കുന്ന എല്ലാവര്‍ സ്വീകാര്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കോണെല്ലിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിശുദ്ധ യൗസേപ്പിതാവിനും സിനിമയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടതെന്തെന്ന ചോദ്യത്തിന്, സിനിമയുടെ ആശയവും, ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്തയുമാണെന്നായിരുന്നു മറുപടി. “മംഗളവാര്‍ത്തയുടെ രംഗത്ത് ‘നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് മറിയം പ്രത്യുത്തരം നല്‍കുമ്പോള്‍ അവള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു എന്ന് നമുക്ക് ബോധ്യമാവും. നമ്മള്‍ എല്ലാവരും എടുക്കേണ്ട ഒരു തിരഞ്ഞെടുപ്പാണത്. ആ രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ എന്തിനു വേണ്ടിയാണ് ഈ സിനിമ നിര്‍മ്മിച്ചതെന്നു എനിക്ക് ബോധ്യമായി” - കരൂസോ വിവരിച്ചു. ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറിയത്തോട് ഒരു അടുപ്പം തോന്നുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്. കാലിഫോര്‍ണിയയില്‍ പഠിക്കുന്ന കാലത്ത് സിനിമാ ലോകത്തേക്ക് തിരിഞ്ഞ കരോസോ ത്രില്ലര്‍, ആക്ഷന്‍ ചിത്രങ്ങളുടെ പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. സംവിധാനകന് പുറമേ അറിയപ്പെടുന്ന നിര്‍മ്മാതാവും തിരക്കഥാകൃത്തും കൂടിയാണ് കരൂസോ. (അതേസമയം ഈ സിനിമയില്‍ കത്തോലിക്ക വിരുദ്ധ ആശയങ്ങള്‍ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ സിനിമ പുറത്തിറങ്ങിയാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ മനസിലാകൂയെന്നാണ് വിദഗ്ധര്‍ പറയുന്നത്) ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

മെഴ്‌സിഡസ്‌ ബെൻസിൻ്റെ ഇലക്ട്രിക് ജി ക്ലാസ് എസ്‌യുവി പരിഷ്ക്കരിച്ചതാണ് പുതിയ പോപ്മൊബീൽ. മുൻകാല വാഹനങ്ങളെപ്പോലെ തന്നെ തൂവെള്ള നിറത്തിലുള്ളതാണ് പുതിയ വാഹനവും. കഴിഞ്ഞ 94 വർഷക്കാലമായി വത്തിക്കാനിലേക്ക് മെഴ്‌സിഡസ് ബെൻസാണ് വാഹനം വിതരണം ചെയ്യുന്നത്. 45 വർഷത്തിനിടയിൽ, മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് അടിസ്ഥാനമാക്കിയാണ് പോപ്മൊബീൽ നിര്‍മ്മിക്കുന്നത്. വത്തിക്കാൻ ആവശ്യത്തിനനുസരിച്ചുള്ള തരത്തിലാണ് പുതിയ വണ്ടിയുടെ രൂപകൽപ്പന. പൂർണമായും ഇലക്ട്രിക് വാഹനമായിരിക്കുമിതെന്ന് ബെൻസ് അറിയിച്ചു. തൻ്റെ പൊതുപരിപാടികളിൽ മുഴുവനായും ഇലക്‌ട്രിക് മെഴ്‌സിഡസ് ബെൻസിൽ യാത്ര ചെയ്യുന്ന ആദ്യത്തെ പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പയെന്നും ഇത് തങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നും ബെന്‍സിന്റെ സിഇഒ ഒല കല്ലേനിയോസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വിശ്വാസത്തിന് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. പൂർണ്ണമായോ ഭാഗികമായോ ഇലക്ട്രിക് കാറുകളാണ് ഫ്രാൻസിസ് മാർപാപ്പ വർഷങ്ങളായി ഉപയോഗിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-05-16:49:06.jpg
Keywords: പാപ്പ, കമ്പനി
Content: 24156
Category: 22
Sub Category:
Heading: മറിയത്തിന്റെ വിശ്വാസം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | അഞ്ചാം ദിനം
Content: #{blue->none->b->വചനം: ‍}# ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. ലൂക്കാ 1 : 30- 32 #{blue->none->b->വിചിന്തനം: ‍}# രക്ഷാകര ചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ സവിശേഷമായ രീതിയിൽ ഓർക്കുന്ന കാലമാണല്ലോ ആഗമന കാലം. പരിശുദ്ധ കന്യകാമറിയത്തെ പ്രകീർത്തിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന പൗരസ്ത്യ സഭാപിതാവ് വിശുദ്ധ അപ്രേം ഇപ്രകാരം എഴുതി. "തീർച്ചയായും നീയും നിന്റെ അമ്മയും മാത്രം എല്ലാ തലങ്ങളിലും പൂർണസൗന്ദര്യം നിറഞ്ഞുനിൽക്കുന്നു…. എന്റെ കർത്താവേ, നിന്നിലും നിന്റെ അമ്മയിലും യാതൊരു മാലിന്യവും ഇല്ലെന്ന് ഞാൻ ഏറ്റുപറയുന്നു…". വിശുദ്ധ അപ്രം വീണ്ടും മറിയത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ടു എഴുതി, "മറിയത്തെപ്പോലെ ഏതൊരമ്മയ്ക്കാണ് തന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെ മകനെന്നും സ്രഷ്ടാവിന്റെ സുതനെന്നും വിളിക്കുവാന്‍ സാധിക്കുക". മാലാഖ അരുളിയ വചനത്തിൽ വിശ്വസിച്ച മറിയം അത്യുന്നതിന്റെ ഈ ഭൂമിയിലെ ജീവിതത്തിൽ പൂർണ്ണ പങ്കാളിയായി. മറിയത്തോടു ചേർന്നു മാത്രമേ ആഗമന കാലത്തു പുണ്യത്തിൽ വളരാനും പുരോഗമിക്കാനും കഴിയു. #{blue->none->b->പ്രാർത്ഥന: ‍}# സ്വർഗ്ഗീയ പിതാവേ, അത്യുന്നതന്റെ പുത്രന്റെ മാതാവാകുവാൻ പരിശുദ്ധ കന്യകാമറിയത്തെ നീ തിരഞ്ഞെടുത്തുവല്ലോ. ആ അമ്മയുടെ ദൈവ വിശ്വാസവും വിശുദ്ധിയും ഈശോയുടെ തിരുപ്പിറവിക്കൊരുങ്ങുന്ന ഞങ്ങൾക്കു വെളിച്ചം പകരട്ടെ. പൂർണ്ണമായ സ്നേഹവും നിലയ്ക്കാത്ത ഉപവി പ്രവർത്തികളും നിതാന്തമായ പ്രത്യാശയും ആഗമനകാലത്തിലെ ദിനങ്ങളിൽ ഞങ്ങൾക്കു സമൃദ്ധമായി നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃതജപം ‍}# പുൽക്കൂട്ടിലെ അമ്മേ, ഉണ്ണിശോയിലേക്കു ഞങ്ങളെ അടുപ്പിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-05-17:23:51.jpg
Keywords: ഉണ്ണീശോ
Content: 24157
Category: 18
Sub Category:
Heading: ഫാ. ഡോ. ലൂക്ക് തടത്തിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്‍റ്
Content: ആലുവ: പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡൻ്റായി ഫാ. ഡോ. ലൂക്ക് തടത്തിൽ നിയമിതനായി. മാനന്തവാടി രൂപതയിലെ വിളമ്പുകണ്ടം ഇടവകാംഗമാണ്. മലബാർ മേഖലയിൽ നിന്ന് ആദ്യമായി ഈ സ്ഥാനത്തെത്തുന്ന ഡോ. ലൂക്ക് തടത്തി ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ സേവനം ചെയ്‌തുവരികയായിരുന്നു. നിലവിൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായ അദ്ദേഹം ഗ്രന്ഥകർത്താവുമാണ്. വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ്റെ നിർദേശപ്രകാരം കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണു നിയമനം നടത്തിയത്. ആലുവ കാർമൽഗിരി സെമിനാരിയിൽ കെസിബിസി വൈസ പ്രസിഡന്റ് മാർ പോളി കണ്ണുക്കാടൻ നിയമനപത്രം വായിച്ചു പ്രഖ്യാപനം നടത്തി.
Image: /content_image/India/India-2024-12-06-10:22:40.jpg
Keywords: പൊന്തിഫി
Content: 24158
Category: 18
Sub Category:
Heading: മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങ്; പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘം ഇന്ന്‍ വത്തിക്കാനിലേക്ക്
Content: ന്യൂഡൽഹി: മലയാളിയായ നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ഇന്ന് വെള്ളിയാഴ്‌ച റോമിലേക്ക് പോകും. വത്തിക്കാനിൽ ശനിയാഴ്‌ചയാണ് സ്ഥാനാരോഹണച്ചടങ്ങ്. ജോർജ് കൂവക്കാട്ടിന്റെ സ്വദേശമായ ചങ്ങനാശ്ശേരി ഉൾപ്പെടുന്ന മാവേലിക്കര ലോക്സ‌ഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ് മാത്രമാണ് സംഘത്തിലുള്ള ഏക പ്രതിപക്ഷ അംഗം. കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താമായിരുന്നെന്ന് കൊടിക്കുന്നിൽ അഭിപ്രായപ്പെട്ടു. എന്നാൽ മുൻവർഷങ്ങളിലെ കീഴ്വ‌ഴക്കം പിന്തുടർന്നുള്ളതാണ് തീരുമാനമെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യസഭാംഗമായ ഡോ. സത്നാംസിങ് സന്ധു, ബിജെപി നേതാക്കളായ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ദേശീയ സെക്രട്ടറി അനിൽ ആന്റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി, ദേശീയ വക്താവ് ടോം വടക്കൻ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി സംഘം കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കും. ചടങ്ങിനായുള്ള യാത്രയായതിനാൽ മാർപാപ്പയുടെ ഇന്ത്യസന്ദർശനം സംബന്ധിച്ച ചർച്ചകൾക്ക് സാധ്യതയില്ലെന്നു മന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. ക്രൈസ്തവസമൂഹത്തിനും എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷത്തിന് സാക്ഷ്യംവഹിക്കാനാണ് വത്തിക്കാനിലേക്കുള്ള യാത്രയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Image: /content_image/India/India-2024-12-06-11:36:44.jpg
Keywords: കൂവ
Content: 24159
Category: 1
Sub Category:
Heading: നൈജീരിയയിൽ ബന്ദിയാക്കപ്പെട്ട കത്തോലിക്ക വൈദികന് മോചനം
Content: അബൂജ: നൈജീരിയയിലെ എനുഗു സംസ്ഥാനത്ത് നിന്നു ആറ് ദിവസം മുന്‍പ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന് മോചനം. കഴിഞ്ഞ ശനിയാഴ്ച എൻസുക്ക പ്രാദേശിക മേഖലയിലെ ഉഗ്വോഗോ നൈക്ക്-ഓപി എക്‌സ്പ്രസ് റോഡിൽവെച്ച് തട്ടിക്കൊണ്ടുപോയ ഫാ. ജെറാൾഡ് ഒഹേരി എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. തെക്കുകിഴക്കൻ നൈജീരിയയിൽ ഹോളി സ്പിരിറ്റ് സന്യാസ സമൂഹാംഗമായ ഫാ. ജെറാൾഡ്, സ്പിരിറ്റൻ സമൂഹത്തിന്റെ ൻസൂക്കയിലുള്ള മേജർ സെമിനാരിയിലെ പ്രൊഫസർ കൂടിയാണ്. എനുഗു സംസ്ഥാനത്ത് വിശുദ്ധ ബലിയർപ്പണശേഷം തിരികെയുള്ള യാത്രാമധ്യേയാണ് വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഓപി എന്ന സ്ഥലത്തോടടുത്തെത്തിയപ്പോഴാണ് ഫാ. ഒഹേരിയെ അക്രമികൾ ബന്ദിയാക്കിയതെന്ന്, സ്പിരിറ്റൻ വൈദിക സമൂഹത്തിന്റെ നൈജീരിയയിലെ തെക്കു കിഴക്കൻ പ്രോവിൻസ് നേരത്തെ അറിയിച്ചിരിന്നു. നൈജീരിയയിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ ഒന്നായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഒരു പ്രധാന പ്രവർത്തകനെയും ഇതേ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി നൈജീരിയൻ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെക്കു കിഴക്കൻ നൈജീരിയന്‍ പ്രവിശ്യയിലെ കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റ് സെക്രട്ടറി ഫാ. വിറ്റാലിസ് അനുഷൻവുയാണ് മോചന വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. ഫാ. ഒഹേരി സുരക്ഷിതനാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും വൈദികന്റെ മോചനത്തിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും ഫാ. വിറ്റാലിസ് കൂട്ടിച്ചേര്‍ത്തു. ഈ ദുഷ്‌കരമായ ദിവസങ്ങളിൽ പ്രാർത്ഥനകൾക്കും പിന്തുണക്കും എല്ലാവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈദികന്റെ മോചനത്തിന് മോചനദ്രവ്യം കൈമാറിയോ എന്ന് വ്യക്തമല്ല.
Image: /content_image/News/News-2024-12-06-12:20:49.jpg
Keywords: നൈജീ
Content: 24160
Category: 1
Sub Category:
Heading: പുതിയ കര്‍ദ്ദിനാളുമാരുടെ വസ്ത്രങ്ങള്‍ തയാര്‍; പതിവ് തെറ്റിക്കാതെ റോമിലെ പുരാതന തയ്യല്‍ക്കട
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ നാമനിര്‍ദ്ദേശം ചെയ്ത 21 പേര്‍ നാളെ ഡിസംബര്‍ 7ന് നടക്കുന്ന ചടങ്ങില്‍ (കണ്‍സിസ്റ്ററി) വെച്ച് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനിരിക്കെ റോമിലെ ഏറ്റവും പുരാതനമായ തയ്യല്‍ക്കടയായ ഗാമറെല്ലി ടെയ്ലര്‍ ഷോപ്പ് വാര്‍ത്തകളില്‍ ഇടം നേടുന്നു. പുതു കര്‍ദ്ദിനാളുമാരുടെ ചടങ്ങിനുള്ള ഔദ്യോഗിക വസ്ത്രം തയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരിന്നു ഗാമറെല്ലി. ഫ്രാന്‍സിസ് പാപ്പ പുതിയ കര്‍ദ്ദിനാളുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ തങ്ങളുടെ കടയുടെ പ്രദര്‍ശന ജാലകം പരമ്പരാഗത കര്‍ദ്ദിനാള്‍ വസ്ത്രങ്ങളാല്‍ ക്രമീകരിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ലോറന്‍സോയും, മാസിമിലിയാനോയും ചേര്‍ന്നാണ് നിലവില്‍ ഷോപ്പ് നടത്തുന്നത്. 1798-ല്‍ റോമന്‍ വൈദികരുടെ തയ്യല്‍ക്കാരനായിരുന്ന ജിയോവന്നി അന്റോണിയോ 'ഗാമറെല്ലി' ആരംഭിച്ച നാള്‍ മുതല്‍ ആയിരകണക്കിന് വൈദികര്‍ക്കും, മെത്രാന്മാര്‍ക്കും, കര്‍ദ്ദിനാളുമാര്‍ക്കും വേണ്ട സഭാവസ്ത്രങ്ങള്‍ തയ്യല്‍ പണിയെടുത്ത് നല്‍കുന്ന സ്ഥാപനമാണിത്. പയസ് VI, പയസ് VII, ലിയോ XII, പയസ് VIII, ഗ്രിഗറി XVI, പയസ് IX, ലിയോ XIII, പയസ് X, ബെനഡിക്റ്റ് XV, പയസ് XI, പയസ് XII, ജോൺ XXIII, പോൾ VI, ജോൺ പോൾ I, ജോൺ പോൾ II, ബെനഡിക്റ്റ് XVI ഉള്‍പ്പെടെയുള്ള പാപ്പമാരുടെ വസ്ത്രങ്ങളും ഇവരാണ് തയ്ച്ചത്. ഏറ്റവും ഒടുവിലായി പത്രോസിന്റെ പിന്‍ഗാമിയായുള്ള കടയുടെ ഉപയോക്താവാണ് ഫ്രാന്‍സിസ് പാപ്പ. പാപ്പയുടെ വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ സെക്രട്ടറിമാര്‍ വഴി ഇവര്‍ക്കാണ് ലഭിക്കുന്നത്. തയ്യാറാക്കിയ വസ്ത്രങ്ങള്‍ ഒരാഴ്ചക്കകം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. നാളെ ഡിസംബര്‍ 7-ലെ ചടങ്ങില്‍ പുതിയ കര്‍ദ്ദിനാളുമാര്‍ ആദ്യമായി കടുംചുവപ്പ് നിറത്തിലുള കസോക്കും തൊപ്പിയും ധരിക്കും. ഈ ചുവപ്പ് കാസോക്ക് പ്രധാനപ്പെട്ട ആരാധനാ ശുശ്രൂഷകളിലും, ചടങ്ങുകളിലുമാണ് ധരിക്കുക. നാളത്തെ ചടങ്ങില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ പുതിയ കര്‍ദ്ദിനാള്‍മാര്‍ക്ക് ചതുരത്തിലുള്ള ചുവന്ന തൊപ്പിയും, മോതിരവും നല്‍കുക. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പുതിയ കര്‍ദ്ദിനാളുമാര്‍ നല്‍കിയ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഗാമറെല്ലി. വിശുദ്ധ വസ്ത്രങ്ങള്‍ ഒരുക്കുന്നതിനായി കഴിവുള്ള തയ്യല്‍ക്കാരെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നും എളുപ്പമല്ലെങ്കിലും തങ്ങളാല്‍ കഴിയുന്നിടത്തോളം ഞങ്ങള്‍ മനോഹരമായ ഈ പാരമ്പര്യം തുടരുമെന്നും ഗാമറെല്ലി വ്യക്തമാക്കുന്നു. കടയുടെ പ്രദര്‍ശന ജാലകത്തില്‍ മാര്‍പാപ്പ ധരിക്കുന്ന ഒരു വെളുത്ത തൊപ്പി എപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പാപ്പയെ കാണുമ്പോള്‍ അദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പി കരസ്ഥമാക്കുവാന്‍ പുതിയ തൊപ്പി നല്‍കി കൈമാറ്റം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളെ സമീപിക്കാറുണ്ടെന്നും ഗാമറെല്ലി പറയുന്നു. 2000-ലാണ് ഈ ഷോപ്പ് റോമിലെ ചരിത്രപരമായ കടകളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. റോമിലെ സ്ഥാപകന്റെ പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന ഏറ്റവും പുരാതനമായ കടയും ഇതായിരിക്കുമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-06-14:05:20.jpg
Keywords: റോമി
Content: 24161
Category: 1
Sub Category:
Heading: വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 ഭവനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഈ മാസം
Content: കൊച്ചി: കത്തോലിക്ക സഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സഭാസംവിധാനത്തില്‍ ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മ്മാണത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തയ്യായിരും രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സഹകരിച്ചവരോടുള്ള നന്ദിയായും ദുരിതബാധിതരോടുള്ള നീതിയായും ഈ മാസം തന്നെ അനുയോജ്യമായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് സമാപിച്ച കെസിബിസി യോഗം തീരുമാനിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2024-12-06-16:18:01.jpg
Keywords: കെസിബിസി