Contents
Displaying 23741-23750 of 24954 results.
Content:
24182
Category: 18
Sub Category:
Heading: കത്തോലിക്ക സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കൽ യോഗം വീണ്ടും
Content: കോട്ടയം: കത്തോലിക്ക സഭയും മലങ്കര മാർത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കൽ ഡയലോഗിന്റെ രണ്ടാമത് യോഗം മാങ്ങാനം സ്‌പിരിച്ച്വാലിറ്റി സെന്ററിൽ നടത്തി. വത്തിക്കാനിലെ എക്യുമെനിക്കൽ ഡിക്കാസ്റ്ററി സെക്രട്ടറി ആർച്ച്ബിഷപ് ഫ്ളവിയ പാച്ചേ, മലങ്കര മാർത്തോമ്മാസഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ് എന്നിവർ പങ്കെടുത്തു. ആർച്ച് ബിഷപ്പ് ഫളവിയ പാച്ചേ, ഡോ. ജോസഫ് മാർ ഇവാനിയോസ്, റവ. ഷിബി വ ർഗീസ്, റവ.ഡോ. ഹിയാസിൻ്റ് ഡെസ്റ്റിവല്ലെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സഭയുടെ സിനഡാലിറ്റി ദർശനങ്ങൾ, ദൗത്യം, മാമോദീസ തുടങ്ങിയവ സംബന്ധിച്ച ദൈവശാസ്ത്ര ചർച്ചകൾ നടത്തി. അടുത്ത ഘട്ടം ചർച്ച തുടരും. വിവിധ സഭകളുമായി എക്യുമെനിക്കൽ സംവാദങ്ങൾക്ക് നേതൃത്വം നൽകുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റി കഴിഞ്ഞ വർഷമാണ് മാർത്താമ്മാ സഭയുമായി ഡയലോഗിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപാപ്പയുമായി മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ സിന ഡ് അംഗങ്ങൾ കുടികാഴ്‌ച നടത്തിയിരുന്നു. കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ്പ് ഫ്ലാവിയ പാച്ചേ, തോമസ് മാർ കുറിലോസ്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഫാ. അഗസ്റ്റിൻ കാടേപറമ്പിൽ, ഫാ. ഫിലിപ് നെൽപുരപ്പറമ്പിൽ, ഫാ. ഹയാസിന്തേ ഡെസ്റ്റിവല്ലേ എന്നിവരും മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. ജോസഫ് മാർ ഇവാനിയോസ്, റവ. ഡോ. കെ.ജി. പോത്തൻ, റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എ ബി റ്റി. മാമ്മൻ, റവ. ഡോ. വി.എസ്. വർഗീസ്, റവ. ഷിബി വർഗീസ്, റവ. അരുൺ തോമസ് എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2024-12-10-12:01:04.jpg
Keywords: മലങ്കര

24183
Category: 18
Sub Category:
Heading: ലോഗോസ് മൊബൈല്‍ ഗെയിം 2024 വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു
Content: വെള്ളയമ്പലം: 2024 വർഷത്തെ ലോഗോസ് മൊബൈല്‍ ഗെയിം ആപ്പിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങ് കൊല്ലം രൂപത എമിരിത്തൂസ് ബിഷപ്പ് സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ പിന്തുടരുന്ന നാമെല്ലാവരും വചനം വായിക്കുമ്പോഴും ഗ്രഹിക്കുമ്പോഴും പങ്കുവയ്ക്കുമ്പോഴും തിരുവചനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള സമീപനം കൈകൊള്ളണമെന്ന് ബിഷപ്പ് സ്റ്റാൻലി റോമൻ ഓർമ്മിപ്പിച്ചു. തുടർന്ന് ഈ വർഷം ലോഗോസ് ഗെയിം ആപ്പ് കളിച്ച് വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ബിഷപ്പുമാര്‍ വിതരണം ചെയ്തു. മലയാളം ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000/- രൂപയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർക്ക് 7500/- രൂപയും മൂന്നാം സ്ഥനത്തിന് 5000/- രൂപയും 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് 1000/- രൂപയും ക്യാഷ് പ്രൈസ് നൽകി. കൂടാതെ മെമന്റോ, സർട്ടിഫിക്കറ്റ്, പഠന സഹായി 2025 എന്നിവയും നൽകി. മലയാളം വിഭാഗത്തിൽ 11 മുതൽ 100 വരെയും ഇംഗ്ലീഷ് വിഭാഗത്തിൽ 11 മുതൽ 50 വരെയും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും 2025ലേക്കുള്ള പഠനസഹായിയും നൽകി. ആധുനിക ലോകത്ത് നവമാധ്യമങ്ങളെയും സാങ്കേതിക വിദ്യകളെയും വചനാഭിമുഖ്യം വളർത്തുന്നതിനായി പരിശ്രമിക്കുന്ന മീഡിയ കമ്മിഷന്റെ പ്രവർത്തനം ഏറെ മഹത്തരമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് പറഞ്ഞു. കെസിബിസി വർഷംതോറും നടത്തുന്ന ലോഗോസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് സഹായിക്കുന്ന 2025 വർഷത്തെ ലോഗോസ് പഠന സഹായി മലയാളം പതിപ്പ് ബിഷപ്പ് ക്രിസ്തുദാസ് തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജുവില്ല്യത്തിന് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പതിപ്പിന്റെ ആദ്യപ്രതി ബിഷപ് എമിരിത്തൂസ് സ്റ്റാൻലി റോമൻ അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസിന് നൽകി പ്രകാശനം ചെയ്തു. ഫാ. ലോറൻസ് കുലാസ്, ഫാ. ഷാജു വില്ല്യം, വരാപ്പുഴ അതിരൂപതയിലെ വൈദികൻ ഫാ. ഡെന്നി മാത്യു കരിങ്ങാട്ട്, ശ്രീ. അലക്സ് ഫെർണാണ്ടസ് എന്നിവർ ആശസകളർപ്പിച്ച് സംസാരിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ്, ലോഗോസ് ടീം കോർഡിനേറ്റർ ഷാജി ജോർജ്ജ് എന്നിവർ സ്വാഗതവും കൃതജ്ഞതയും അർപ്പിച്ചു. ലോഗോസ് ഗെയിം മലയാളം വിജയി വരാപ്പുഴ അതിരൂപതാംഗം ജോൺ ജോബ്, ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ എറണാകുളം അങ്കമാലി അതിരൂപതാംഗം കുമാരി ക്രിസ്റ്റ മരിയ ജോസഫ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. എയ്ഞ്ചൽ അൻ ജോർജ്ജ്, അന്ന അൻ ജോർജ്ജ് എന്നിവർ ഗാനാലാപനങ്ങൾക്ക് നേതൃത്വം നൽകി. ** ആദ്യ 10 സ്ഥാനക്കാർ മലയാളം ** 1) ജോൺ ജോബ് (വരപ്പുഴ അതിരൂപത) 2) ബീന ജോൺസൺ (തിരുവനന്തപുരം അതിരൂപത) 3) അക്ഷര സജു (തിരുവനന്തപുരം അതിരൂപത) 4) റീജ സി (തിരുവനന്തപുരം അതിരൂപത), 5)ബിന്ദു എൽ. എസ് (തിരുവനന്തപുരം അതിരൂപത – മലങ്കര), 6) രജി പ്രസാദ് ((തിരുവനന്തപുരം അതിരൂപത), 7) ഷെറി മാനുവൽ (കൊച്ചി രൂപത), 8) ജോൺസൺ എ (തിരുവനന്തപുരം അതിരൂപത), 9) നിഫ ജിനു (തിരുവനന്തപുരം അതിരൂപത), 10) മെഴ്സി ജോസഫ് (തിരുവനന്തപുരം അതിരൂപത). ** ആദ്യ 10 സ്ഥാനക്കാർ ഇംഗ്ലീഷ് ** 1) വിൻസെന്റ് എം. എ (ഷംഷാബാദ് , തെലങ്കാന) 2) ക്രിസ്റ്റ മരിയ ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത) 3) ക്ലാര ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത), 4) ഹണി സണ്ണി (തൃശൂർ അതിരൂപത), 5) ഹിമ സെബാസ്റ്റ്യൻ (ഇരിഞ്ഞാലക്കുട രൂപത), 6) ജോസ് ജോസഫ് (ഫരീദാബാദ് രൂപത, ദില്ലി), 7) സെബാസ്റ്റ്യൻ വർഗീസ് (ഇരിഞ്ഞാലക്കുട രൂപത) 8) ജെസ്ലിൻ ജോസ് (ഷംഷാബാദ് രൂപത, തെലുങ്കാന), 9) കാതറിൻ ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത), 10) ആന്റോ ജോസ് (ഫരീദാബാദ് രൂപത, ദില്ലി)
Image: /content_image/India/India-2024-12-10-12:29:07.jpg
Keywords: ലോഗോസ്

24184
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രല്‍ ലോകത്തിനായി വീണ്ടും തുറന്നു; ആകര്‍ഷകമാക്കിയ 6 കാര്യങ്ങള്‍ ഇതാണ്..!
Content: പാരീസ്: കഴിഞ്ഞ 5 വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആഗോള പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ വീണ്ടും ലോകത്തിന് തുറന്നു നല്‍കി. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരിന്നു ചടങ്ങ്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍വെച്ചായിരുന്നു 5 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അഗ്നിബാധയില്‍ കത്തിയമര്‍ന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്തിക്ക് ശൈലിയിലുള്ള ദേവാലയം ഫ്രഞ്ച് സര്‍ക്കാരിന്റെ നേരിട്ടു നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നത്. ചടങ്ങില്‍ നടന്ന 6 ശ്രദ്ധേയമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ ലേഖനത്തില്‍. #{blue->none->b-> 1. ഇമ്മാനുവല്‍ മണിനാദം }# ദേവാലയം തുറക്കുന്നതിന് മുന്‍പായി എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ മുഴങ്ങിയ ഇമ്മാനുവല്‍ മണിനാദം ആയിരുന്നു ചടങ്ങിന്റെ മാറ്റുകൂട്ടിയ ആദ്യത്തെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്ന്. (ബൈബിളിലെ കഥാപാത്രങ്ങൾ, ചരിത്ര വ്യക്തികൾ, കത്തീഡ്രലിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികൾ എന്നിവരുമായി ബന്ധപ്പെട്ട് മണികള്‍ക്ക് വിവിധ പേര് നല്‍കാറുണ്ട്. അത്തരത്തില്‍ പേരുള്ളതാണ് ഇമ്മാനുവല്‍ മണി) പാരീസിന് ചുറ്റുമുള്ള മറ്റ് ദേവാലയ മണികളും ഇമ്മാനുവല്‍ മണിക്കൊപ്പം മുഴങ്ങിയത് ചടങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമാക്കി മാറ്റി. #{blue->none->b->2. വാതില്‍ തുറക്കല്‍ }# കത്തീഡ്രലിനുള്ളിലേക്കുള്ള പ്രവേശനമായിരുന്നു ചടങ്ങിന്റെ പ്രധാനപ്പെട്ട നിമിഷം. കത്തിയമര്‍ന്ന ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍നിന്നുള്ള തടികൊണ്ട് കൊത്തിയുണ്ടാക്കിയ വടികൊണ്ട് പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് ദേവാലയത്തിന്റെ കൂറ്റന്‍വാതിലില്‍ മൂന്ന് പ്രാവശ്യം മുട്ടിയ ശേഷമാണ് ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നത്. “നോട്രഡാം! വിശ്വാസത്തിന്റെ മാതൃകയേ ദൂരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ദൈവമക്കളെ സന്തോഷത്തിലേക്ക് ഒരുമിച്ച് കൊണ്ടുവരുവാന്‍ നിന്റെ വാതിലുകള്‍ തുറക്കുവിന്‍” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മെത്രാപ്പോലീത്ത വാതിലില്‍ മുട്ടിയത്. ഈ പ്രഖ്യാപനത്തോടെ സംഗീത അകമ്പടിയോടെ ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നു. #{blue->none->b-> 3. മാറ്റുകൂട്ടിയ സംഗീതം }# ദേവാലയത്തിന്റെ വാതിലില്‍മുട്ടിയപ്പോള്‍ ആലപിച്ച സങ്കീര്‍ത്തനം (സങ്കീര്‍ത്തനം 120-134) ‘ദി സോങ്ങ്സ് ഓഫ് അസന്റ്’ എന്ന ഗാനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ജെറുസലേം ദേവാലത്തിലേക്കുള്ള യഹൂദരുടെ തീര്‍ത്ഥാടനത്തില്‍ വേരൂന്നിയ ഒരു തീര്‍ത്ഥാടന ഗാനമാണിത്. 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ജന്മദേശം സന്ദര്‍ശിച്ചപ്പോള്‍ ഹെന്‍റിക്ക് ഗോരെക്കി രചിച്ച ടോറ്റസ് ടൂസ് എന്ന പരിശുദ്ധ ദൈവമാതാവിനെ ആദരിക്കുന്ന ഗാനവും ഗായകസംഘത്തിന്റെ പട്ടികയില്‍ ഉണ്ടായിരുന്നു. "ഉണരുക വിശുദ്ധ സംഗീതോപകരണമേ" (ഓര്‍ഗന്‍), ദൈവത്തെ സ്തുതിക്കുക” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് മെത്രാപ്പോലീത്ത 8 പ്രാവശ്യം അഗ്നിബാധയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സംഗീതോപകരണത്തെ പ്രതീകാത്മകമായി ഉണര്‍ത്തുകയുണ്ടായി. ഓരോ പ്രവശ്യവും വര്‍ദ്ധിതമായ ശബ്ദത്തോടെയായിരുന്നു സംഗീതോപകരണത്തിന്റെ ക്രമീകരണം. #{blue->none->b-> 4. ബാനറുകളുമേന്തിയുള്ള പ്രദിക്ഷിണം }# ബാനറുകള്‍ വഹിച്ചുള്ള പ്രദിക്ഷിണം ആയിരുന്നു മറ്റൊരു അവിസ്മരണീയമായ ചടങ്ങ്. പാരീസിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നൂറ്റിപതിമൂന്നോളം ബാനറുകള്‍ പ്രദിക്ഷണത്തില്‍ ഉണ്ടായിരുന്നു. സുപ്രസിദ്ധ ഫ്രഞ്ച് ഡിസൈനര്‍ ജീന്‍ ചാള്‍സ് ഡെ കാസ്റ്റല്‍ബാജാക്ക് രൂപകല്‍പ്പന ചെയ്ത വസ്തങ്ങള്‍ ധരിച്ച വൈദികരും ഡീക്കന്മാരുമായിരുന്നു ഈ ബാനറുകള്‍ പിടിച്ചിരുന്നത്. മാതാവും, വിശുദ്ധരും കത്തോലിക്ക വിശ്വാസത്തിലെ വിവിധ പ്രതീകങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളായിരുന്നു ഓരോ ബാനറിന്റേയും പ്രത്യേകത. #{blue->none->b->5. അഗ്നിശമന സേനാംഗങ്ങള്‍ക്കു നന്ദി }# അഗ്നിബാധയുണ്ടായപ്പോള്‍ ദേവാലയത്തേ സംരക്ഷിക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയ കഠിനപരിശ്രമത്തെ ആദരിച്ചുകൊണ്ട് നല്‍കിയ വന്‍ ഹര്‍ഷാരവമായിരുന്നു ചടങ്ങിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളിലൊന്ന്. ദേവാലയത്തിലെ അമൂല്യ തിരുശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയത് സ്തുത്യര്‍ഹമായ പോരാട്ടമായിരുന്നു. അവര്‍ പള്ളിഹാളില്‍ പ്രവേശിച്ചപ്പോള്‍ വന്‍ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം അവരെ എതിരേറ്റത്. 5 മിനിറ്റോളം നിലയ്ക്കാത്ത കൈയടിയായിരിന്നു അവിടെ നിന്നു ഉയര്‍ന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണും ഉള്‍പ്പെടെ ദേവാലയത്തില്‍ ഉണ്ടായിരിന്ന സകലരും കരഘോഷം മുഴക്കി. ഈ സമയത്ത് നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിന് മുന്‍ ഭാഗത്ത് ഫ്രഞ്ച് ഭാഷയില്‍ നന്ദി എന്നര്‍ത്ഥമുള്ള 'Merci' എന്ന്‍ എഴുതി കാണിച്ചു. #{blue->none->b->6. അള്‍ത്താര സമര്‍പ്പണവും ആദ്യ വിശുദ്ധ കുര്‍ബാനയും }# ചടങ്ങിലെ ഏറ്റവും സുപ്രധാന നിമിഷങ്ങളിലൊന്നായിരുന്നു അള്‍ത്താര സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന തിരുക്കര്‍മ്മങ്ങള്‍. തിരുശേഷിപ്പുകളുടെ പ്രതിഷ്ഠയായിരുന്നു ആദ്യം നടന്നത്. പാരീസ് സഭയുമായി ബന്ധപ്പെട്ട അഞ്ചു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. തൈലം കൊണ്ട് അള്‍ത്താര അഭിഷേകം ചെയ്തതിന് ശേഷമായിരുന്നു സമര്‍പ്പണ പ്രാര്‍ത്ഥന. ശേഷം അള്‍ത്താരയുടെ ദീപാലങ്കാരങ്ങള്‍ തെളിച്ചു. പ്രതികൂലമായ കാലാവസ്ഥയെ വകവെക്കാതെ ഒത്തുകൂടിയ വന്‍ജനാവലി ആയിരുന്നു മറ്റൊരു ആകര്‍ഷണം. ഏതാണ്ട് നാലായിരത്തോളം വിശ്വാസികളാണ് കാറ്റിനേയും മഴയേയും, തണുപ്പിനേയും വകവെക്കാതെ ചടങ്ങില്‍ സംബന്ധിക്കുവാന്‍ ദേവാലയത്തിന് പുറത്ത് തടിച്ചുകൂടിയത്. ദശലക്ഷകണക്കിന് ആളുകളാണ് വിവിധ ദൃശ്യ മാധ്യമങ്ങളിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
Image: /content_image/News/News-2024-12-10-13:55:59.jpg
Keywords: നോട്ര

24185
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് ബർമിങ്ഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികൻ, പ്രമുഖ വചന പ്രഘോഷകൻ ഫാ.ബിനോയ് കരിമരുതുങ്കൽ ശുശ്രൂഷകൾ നയിക്കും
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവെൻഷൻ 14ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. പ്രമുഖ വചന പ്രഘോഷകൻ ഫാ. ബിനോയ് കരിമരുതുങ്കൽ PDM, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ എന്നിവർ കൺവെൻഷൻ നയിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷവത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ്. “കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍" (ഏശയ്യാ 55 : 6). 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# ഷാജി ജോർജ് 07878 149670 ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. > #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ് }# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. #{blue->none->b->കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ; }# >>> Sandwell &Dudley >>> West Bromwich >>> B70 7JD.
Image: /content_image/Events/Events-2024-12-10-15:57:17.jpg
Keywords: ബൈബി

24186
Category: 1
Sub Category:
Heading: നാമകരണ പാതയില്‍ ഫാ. മാര്‍ട്ടിന്‍ പോറസ് മരിയ വാര്‍ഡ്
Content: വത്തിക്കാന്‍ സിറ്റി: മിഷ്ണറി, അധ്യാപകന്‍, വൊക്കേഷന്‍ പ്രൊമോട്ടര്‍, ആത്മീയ നിയന്താവ്, ചാപ്ലൈന്‍ എന്നീ നിലകളില്‍ നാല് പതിറ്റാണ്ടിലേറെ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിച്ച അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ ഫാ. മാര്‍ട്ടിന്‍ ഡെ പോറസ് മരിയ വാര്‍ഡിന്റെ നാമകരണ നടപടികള്‍ക്ക് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച നാമകരണ നടപടികളുടെ ചുമതലയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ അറിയിപ്പ് ബ്രസീലിയന്‍ ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ മുഖാന്തിരം തങ്ങള്‍ക്ക് ലഭിച്ചുവെന്ന് 'ബ്ലാക്ക് കാത്തലിക് മെസഞ്ചര്‍' ഫൗണ്ടേഷനിലെ ബ്രദര്‍ ഡഗ്ലസ് മക്മില്ലന്‍ സ്ഥിരീകരിച്ചു. അമേരിക്കയിലെ ബോസ്റ്റണില്‍ ജനിച്ച ഫാ. വാര്‍ഡ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെടുന്നത്. ബ്രസീല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതമേഖല. 1918-ല്‍ ബോസ്റ്റണിലെ ചാള്‍സ്ടൌണിലെ ഒരു മെത്തഡിസ്റ്റ് കുടുംബത്തിലാണ് മത്തിയാസ് ഡെവിറ്റെ വാര്‍ഡ് എന്ന മാര്‍ട്ടിന്‍ ഡെ പോറസ് മരിയ വാര്‍ഡ് ജനിച്ചത്. 11 സഹോദരങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചെറുപ്പകാലത്തു കുടുംബം വാഷിംഗ്‌ടണിലേക്ക് ചേക്കേറി. കൗമാരക്കാലത്ത് വാര്‍ഡ് തന്റെ ഒരു സുഹൃത്തിനൊപ്പം ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പതിനേഴാമത്തെ വയസ്സില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 1940-ല്‍ സെന്‍റ് മാത്യു കത്തീഡ്രലില്‍വെച്ചായിരുന്നു വിശ്വാസ സ്ഥിരീകരണം. ബ്രൂക്ലിനില്‍ എത്തിയ ശേഷമാണ് അദ്ദേഹം ഫ്രാന്‍സിസ്കന്‍ കണ്‍വെന്‍ച്വല്‍ ഫ്രിയാര്‍സ് മൈനര്‍ സമൂഹത്തില്‍ ചേരുന്നത്. 1955-ല്‍ തിരുപ്പട്ടം സ്വീകരിച്ചുവെങ്കിലും അക്കാലത്ത് അമേരിക്കയിലെ പല മെത്രാന്‍മാരും തങ്ങളുടെ രൂപതകളില്‍ ഒരു ആഫ്രോ-അമേരിക്കന്‍ വൈദികനെ വെക്കുവാന്‍ തയ്യാറായിരുന്നില്ല. ഇതാണ് വാര്‍ഡിനെ ബ്രസീലില്‍ എത്തിച്ചത്. മിഷ്ണറി, അധ്യാപകന്‍, വൊക്കേഷന്‍ പ്രൊമോട്ടര്‍, ആത്മീയ നിയന്താവ്, ചാപ്ലൈന്‍ എന്നീ നിലകളില്‍ 40 വര്‍ഷത്തിലേറെയായി സേവനം ചെയ്ത അദ്ദേഹത്തെ ബ്രസീലില്‍ ഒരു വിശുദ്ധനായ വ്യക്തിയായിട്ടാണ് ആളുകള്‍ കണക്കാക്കിയിരിന്നത്. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് തെക്ക്-കിഴക്കന്‍ ബ്രസീലിലെ ആന്‍ഡ്രിലാന്‍ഡിയ മുന്‍സിപ്പാലിറ്റിയിലായതിനാല്‍ 1995-ല്‍ അദ്ദേഹത്തെ ‘സിറ്റിസണ്‍ ഓഫ് ആന്‍ഡ്രിലാന്‍ഡിയ’ പദവി നല്‍കി ആദരിച്ചിരിന്നു. അതിനും നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ 81-മത്തെ വയസ്സില്‍ അദ്ദേഹം നിത്യതയിലേക്ക് യാത്രയാകുന്നത്. നാമകരണ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന 4 ആഫ്രോ-അമേരിക്കന്‍ വൈദികരുടെ ഗണത്തില്‍ ഇനി ഫാ. മാര്‍ട്ടിന്‍ ഡെ പോറസ് മരിയ വാര്‍ഡിന്റെ നാമവും എഴുതപ്പെടും. ഡിക്കാസ്റ്ററിക്ക് വേണ്ട രേഖകളുടെ അന്തിമ പകര്‍പ്പ് തയ്യാറാക്കുന്ന തിരക്കിലാണ് സാവോ ജോവോ ഡെല്‍ റെയി രൂപത. ഫാ. വാര്‍ഡിന്റെ പൂര്‍ണ്ണ ജീവചരിത്രവും തയ്യാറാക്കി നല്‍കുവാനുള്ള ഉത്തരവാദിത്തം ഈ രൂപതക്കാണ്. അതിനുശേഷം വത്തിക്കാന്‍ ഈ ജീവചരിത്രം മുഴുവന്‍ വിശകലനം ചെയ്ത് വീരോചിത സുകൃതങ്ങള്‍ക്കനുസരിച്ച് ജീവിച്ചിരുന്നവനാണോ എന്ന് തീരുമാനിക്കും. അതിനു ശേഷമാണ് ‘ധന്യ’ പദവിയിലേക്ക് ഉയര്‍ത്തുക. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-10-16:21:02.jpg
Keywords: നാമകരണ

24187
Category: 1
Sub Category:
Heading: തളര്‍വാത രോഗിയായ ബ്രിട്ടീഷ് നാവികന് അത്ഭുത സൗഖ്യം; ലൂര്‍ദ്ദില്‍ നടന്ന മറ്റൊരു അത്ഭുതത്തിന് കൂടി തിരുസഭയുടെ അംഗീകാരം
Content: ലിവര്‍പൂള്‍: റോയല്‍ ബ്രിട്ടീഷ് നാവികസേനയില്‍ സേവനം ചെയ്യവേ വെടിയേറ്റ് ശരീരം തളര്‍ന്നുപോയ ജോണ്‍ (ജാക്ക്) ട്രെയ്നറിന് ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മേഹനാണ് അത്ഭുതം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1923-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക തീര്‍ത്ഥാടനത്തില്‍ അപസ്മാരവും, തളര്‍വാതവും ബാധിച്ച ജോണ്‍ ജാക്ക് ട്രെയ്നര്‍ പങ്കെടുത്തിരിന്നു. ഈ തീര്‍ത്ഥാടനത്തിനിടയിലാണ് അത്ഭുതകരമായ രോഗശാന്തി ലഭിച്ചത്. അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും അത്ഭുതം തന്നെയാണെന്ന് ഏറ്റുപറഞ്ഞപ്പോഴും വിഷയത്തില്‍ രൂപത ഔദ്യോഗികമായി പ്രതികരിച്ചിരിന്നില്ല. സഭയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി വിശദമായ പഠനത്തിന് ഒടുവിലാണ് അത്ഭുതങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. 2023-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ശതാബ്ദി തീര്‍ത്ഥാടനത്തില്‍വെച്ച് ലൂര്‍ദ്ദിലെ മെഡിക്കല്‍ നിരീക്ഷക കാര്യാലയത്തിന്റെ (ബി.ഡി.സി.എം) നിലവിലെ പ്രസിഡന്റായ ഡോ. അലെസ്സാന്‍ഡ്രോ ഡെ ഫ്രാന്‍സിസ്, ലൂര്‍ദ്ദിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്മിറ്റിയിലെ ഇംഗ്ലീഷ് മെംബറായ ഡോ. കിയരന്‍ മോറിയാര്‍ട്ടിയോട് ലൂര്‍ദ്ദിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ട്രെയ്നറുടെ ഫയല്‍ അവലോകനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിന്നു. ബി.ഡി.സി.എമ്മിന്റെ അന്നത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്ന ഡോ. വാല്ലെറ്റിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ഒരു പരാമര്‍ശം മോറിയാര്‍ട്ടി ഫയലില്‍ നിന്നും കണ്ടെത്തി. 1926 ഡിസംബറില്‍ 'ജേര്‍ണല്‍ ഡെ ലാ ഗ്രോട്ടേ'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടായിരിന്നു അത്. അതേവര്‍ഷം തന്നെ ഡോ. അസുര്‍ഡിയ, ഡോ. മാര്‍ലി, ഡോ. ഫിന്‍ എന്നീ ഡോക്ടര്‍മാര്‍ക്കൊപ്പം ഡോ. വാല്ലെറ്റ് ട്രെയ്നറെ പരിശോധിച്ചിരുന്നു. 1923-ല്‍ ലിവര്‍പൂളില്‍ വെച്ച് സൗഖ്യത്തിന് മുന്‍പും ട്രെയ്നറെ ഇവര്‍ പരിശോധിച്ചിട്ടുണ്ടായിരിന്നു. “ഈ മഹത്തായ രോഗശാന്തി പ്രക്രിയ പ്രകൃതിശക്തികള്‍ക്കും അതീതമാണെന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞങ്ങള്‍ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു” എന്നാണ് ഡോ. വാല്ലെറ്റിന്റെ റിപ്പോര്‍ട്ടിന്റെ നിഗമനമായി പറയുന്നത്. ഫ്രഞ്ച് ഭാഷയിലെ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ലിവര്‍പൂളിലേക്ക് അയച്ചിരുന്നില്ല. അതിനാല്‍ത്തന്നെ രോഗശാന്തി സംബന്ധിച്ച യാതൊരു പരാമര്‍ശവും ലൂര്‍ദ്ദില്‍ നിന്നും രൂപതാ മെത്രാന്മാര്‍ക്ക് ലഭിച്ചിരുന്നില്ല. അതേസമയം ഡോ. മോറിയാര്‍ട്ടി തന്റെ ഗവേഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ച മെഡിക്കല്‍ തെളിവുകള്‍ ഉള്‍പ്പെടെ നിരവധി രേഖകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ തെളിവുകള്‍ ഉള്‍പ്പെടുന്ന രേഖകള്‍ ടാര്‍ബസ് - ലൂര്‍ദ്ദ് രൂപതാ മെത്രാന്‍ മോണ്‍. ജീന്‍-മാര്‍ക്ക് മിക്കാസ് വഴി അതിരൂപതയ്ക്കു അയയ്ക്കുകയായിരിന്നു. ട്രെയ്നറുടേത് ഒരു അത്ഭുതരോഗശാന്തിയാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ അതില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‍ ഡോ. മോറിയാര്‍ട്ടിയേയും, ഡോ. ഫ്രാന്‍സിസിനേയും സാക്ഷികളാക്കിക്കൊണ്ട് ലിവര്‍പ്പൂള്‍ മെത്രാപ്പോലീത്ത കാനോനിക്കല്‍ കമ്മീഷന്‍ രൂപീകരിച്ചു. ഇതിന്റെ പഠനഫലങ്ങളുടെ അന്തിമഘട്ടമായാണ് അത്ഭുതസൗഖ്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചു ലിവര്‍പ്പൂള്‍ മെത്രാപ്പോലീത്ത ഔദ്യോഗിക വാര്‍ത്തകുറിപ്പ് പുറത്തിറക്കി. ജൂബിലി വര്‍ഷത്തിന്റെ ആഘോഷത്തോടനുബന്ധിച്ച് 2025 ഫെബ്രുവരിയില്‍ ക്രൈസ്റ്റ് ദി കിംഗ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍വെച്ച് അതിരൂപതയുടെ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷം ആഘോഷിക്കുമെന്നും മെത്രാപ്പോലീത്ത അറിയിച്ചിട്ടുണ്ട്. ലൂര്‍ദ്ദില്‍ പതിനായിരകണക്കിന് അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സഭ ഔദ്യോഗിക പഠനം നടത്തി അംഗീകരിച്ച് പ്രഖ്യാപിച്ച എഴുപത്തിയൊന്നാമത്തെ അത്ഭുതമാണ് ഇത്. വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ഒരു അത്ഭുതത്തിന് സഭ അംഗീകാരം നല്‍കുന്നത്. മുപ്പതു വർഷത്തോളം തളർവാത രോഗിയായി നടക്കാൻ സാധിക്കാതിരുന്ന ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന കന്യാസ്ത്രീയ്ക്കു ലൂര്‍ദ്ദില്‍ ലഭിച്ച അത്ഭുതസൗഖ്യത്തിനായിരിന്നു തിരുസഭ ഏറ്റവും അവസാനമായി അംഗീകാരം നല്‍കിയത്. 2018-ലായിരിന്നു ഇത്. #{blue->none->b-> ലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന അത്ഭുതങ്ങളുടെ വിളനിലമായ ലൂര്‍ദ് }# 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന് എച്ച് ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക് മൊണ്ടഗെനര്‍ 2017-ല്‍ അഭിപ്രായപ്പെട്ടിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-10-17:58:17.jpg
Keywords: ലൂര്‍ദ്ദില്‍ നടന്ന അത്ഭുത, ലൂര്‍

24188
Category: 22
Sub Category:
Heading: രക്ഷയുടെ സന്തോഷം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പത്താം ദിനം
Content: #{blue->none->b-> വചനം: }# മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്‌മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം (ലൂക്കാ 1 : 42- 42) #{blue->none->b-> വിചിന്തനം: }# മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ സ്നാപകൻ കുതിച്ചു ചാടി എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവ പുത്രനെ ഉദരത്തിൽ വഹിച്ചുകൊണ്ടുള്ള മറിയത്തിന്റെ എലിസബത്തുമായുള്ള സമാഗമത്തിൽ യഥാർത്ഥ സന്തോഷം പിറവി എടുക്കുന്നു. അതിന്റെ അടയാളമാണ് എലിസബത്തിന്റെ ഉദരത്തിലെ ശിശുവിന്റെ കുതിച്ചു ചാട്ടം. ദൈവം ഉള്ളിലുള്ളപ്പോൾ ഒരു വ്യക്തിയിൽ നിന്നു ഉറവപൊട്ടുന്ന സന്തോഷത്തിനു അനേകർക്കു സൗഖ്യവും ശാന്തിയും നൽകാൻ കഴിയും. ഉള്ളിലനുഭവിക്കുന്ന ദൈവത്തെ ചുറ്റുമുള്ളവർക്കും പകർന്നു കൊടുക്കേണ്ട പുണ്യകാലമാണ് ആഗമനകാലം അതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം: "അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!" (സങ്കീര്‍ത്തനങ്ങള്‍ 51 : 12 ). #{blue->none->b-> പ്രാർത്ഥന }# സ്വർഗ്ഗീയ പിതാവേ, ആഗമന കാലം ക്രിസ്തുമസ് പ്രഭാതത്തിലെ സന്തോഷം ഞങ്ങൾക്കു മുൻകൂട്ടി നൽകുന്നുവല്ലോ. ക്രിസ്തുമസ് പ്രഭാതത്തിൽ ഞങ്ങൾ അനുഭവിക്കാൻ പോകുന്ന രക്‌ഷയുടെ സന്തോഷം ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുഭവമായി മാറ്റണമേ. ക്രിസ്തുമസ് സന്തോഷം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷമാക്കാൻ ഞങ്ങളുടെ ഹൃദയവും മനസ്സും നീ ഒരുക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം }# ഉണ്ണീശോയെ, എന്റെ ഹൃദയത്തിന്റെ സന്തോഷമാകണമേ,
Image: /content_image/SeasonalReflections/SeasonalReflections-2024-12-10-18:08:08.jpg
Keywords: സ്വന്തമാക്കാൻ

24190
Category: 18
Sub Category:
Heading: തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്നു തുടക്കമാകും
Content: തോമാപുരം: തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ഇന്നു തുടക്കമാകും. വൈകുന്നേരം 4.30ന് ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിക്കും. തുടർന്ന് ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പുവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവെൻഷൻ ആരംഭിക്കും. നാളെയും മറ്റന്നാളും രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന യുവജന സിമ്പോസിയം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരുപത സഹായമെ ത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. അതിരൂപതയിലെ 210 ഇടവകകളിലെ 80000 ലധികം വരുന്ന കുടുംബങ്ങളെ പ്രതിനിധീകരിച്ച് 20000 ലധികം പേർ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്കായി തോമാപുരത്തും പരിസരപ്രദേശങ്ങളിലും വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസലിംഗിനും കൈവയ്പ്‌പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടാകും. ഫോൺ: 9744978186, 8690735344. കൺവെൻഷനിൽ താമസിച്ച് പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് 6282089379, 9495296117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-11-11:36:12.jpg
Keywords: കോൺഗ്ര

24191
Category: 1
Sub Category:
Heading: ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍..!
Content: മെല്‍ബണ്‍: മലയാളിയായ മാര്‍ ജോര്‍ജ്ജ് കൂവക്കാട് ഉള്‍പ്പെടെ ഡിസംബർ 7ന് ഫ്രാൻസിസ് മാർപാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കർദ്ദിനാൾമാരില്‍ ശ്രദ്ധ നേടുകയാണ് യുക്രൈന്‍ സ്വദേശിയായ മൈക്കോള ബൈചോക്ക്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ എന്ന വിശേഷണത്തിനാണ് ഓസ്ട്രേലിയയിലെ മെല്‍ബണിലെ യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക രൂപതയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മൈക്കോള ബൈചോക്ക് അര്‍ഹനായിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഓഷ്യാനിയയിലായി വ്യാപിച്ച് കിടക്കുന്ന യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക രൂപതയെ നയിക്കുന്ന അദ്ദേഹത്തിന് 44 വയസ്സു മാത്രമാണ് പ്രായം. കഴിഞ്ഞ ശനിയാഴ്ച നടന്ന കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ്ജ് കൂവക്കാടിനെ കൂടാതെ പൗരസ്ത്യ-ആചാര പ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ ഏക കര്‍ദ്ദിനാള്‍ മൈക്കോള ബൈചോക്കായിരിന്നു. അദ്ദേഹത്തിന്റെ വേഷവിതാനങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു. സ്ഥാനാരോഹണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഓസ്‌ട്രേലിയയിലെ ഒരു ബിഷപ്പാണെങ്കിലും സാർവത്രിക സഭയുടെ കർദ്ദിനാളാണെങ്കിലും യുക്രൈന്‍ തന്റെ ഹൃദയത്തിലാണെന്നും പറഞ്ഞു. യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനവും നല്‍കി. 1980 ഫെബ്രുവരി 13 ന് യുക്രൈനിലെ ടെർനോപിലാണ് ബൈചോക്കിന്റെ ജനനം. 2005-ൽ വൈദികനായി. 2020-ൽ മെൽബണിലെ യുക്രേനിയൻ കത്തോലിക്ക ബിഷപ്പായി നിയമിതനായി. ജൂലിയൻ കലണ്ടർ അനുസരിച്ചുള്ള പെന്തക്കോസ്ത് പെരുന്നാളായ 2020 ജൂൺ 7-ന് യുക്രൈനിലെ ലിവിവിലുള്ള സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ ബിഷപ്പായി വാഴ്ത്തപ്പെട്ടു. അദ്ദേഹത്തിൻ്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യം Пресвятая Богородице, спаси нас (“പരിശുദ്ധ ദൈവമാതാവേ, ഞങ്ങളെ രക്ഷിക്കൂ”) എന്നതാണ്. മംഗോളിയയിൽ 20 വർഷത്തോളം സേവനം ചെയ്ത ഇറ്റാലിയൻ മിഷ്ണറി മെത്രാൻ ബിഷപ്പ് ജോർജിയോ മരെൻകോയായിരിന്നു ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ എന്ന പദവിയ്ക്കു നേരത്തെ അര്‍ഹനായിരിന്നത്. 2022-ല്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ 47 വയസ്സായിരിന്നു അദ്ദേഹത്തിന് പ്രായം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-11-12:29:44.jpg
Keywords: പ്രായ

24192
Category: 1
Sub Category:
Heading: വൈദികര്‍ക്കും സന്യസ്തര്‍ക്കും 8,00,000 ഡോളറിന്റെ സഹായവുമായി പേപ്പല്‍ ഫൗണ്ടേഷന്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന 'ദി പേപ്പല്‍ ഫൗണ്ടേഷന്‍' എന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടന ഈ വര്‍ഷം നല്‍കിയത് 8,00,000 ലക്ഷം ഡോളറിന്റെ സഹായം. 42 രാജ്യങ്ങളിലായി അവാർഡുകൾ, സെൻ്റ് ജോൺ പോൾ II സ്കോളർഷിപ്പ് പ്രോഗ്രാം വഴി റോമിലെ 14 പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ 110 വൈദികർ, വൈദിക വിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവർക്ക് തങ്ങളുടെ പഠനം തുടരാൻ സഹായം നല്‍കിയതായി സംഘടന അറിയിച്ചു. സംഘടനയുടെ ആരംഭം മുതല്‍ ഏകദേശം 14 മില്യൺ ഡോളർ സ്കോളർഷിപ്പ് തുകയായി നൽകിയിട്ടുണ്ടെന്ന് 'പേപ്പല്‍ ഫൗണ്ടേഷന്‍' വ്യക്തമാക്കി. സഭയുടെ വിവിധ ആവശ്യങ്ങൾക്കായി പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി മാത്രം പ്രതിജ്ഞാബദ്ധമായി അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ. ഓരോ വര്‍ഷവും പാപ്പയില്‍ നിന്നും സഹായിക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ഒരു ലിസ്റ്റ് തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും, പാപ്പയാണ് പദ്ധതികള്‍ നിശ്ചയിക്കുന്നതെന്നും തങ്ങള്‍ക്കതില്‍ യാതൊരു അജണ്ടയുമില്ലെന്നും സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ ഡേവ് സാവേജ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. സ്കൂളുകള്‍, ദേവാലയങ്ങള്‍, സെമിനാരികള്‍, ആശുപത്രികള്‍, പാസ്റ്ററല്‍ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പുനരുദ്ധാരണത്തിനുമാണ് സംഘടന പ്രധാനമായും സഹായം നല്‍കിവരുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-11-14:11:19.jpg
Keywords: സഹായ