Contents
Displaying 23701-23710 of 24959 results.
Content:
24142
Category: 18
Sub Category:
Heading: കെസിബിസി ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4, 5, 6 തീയതികളിലായി കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം ഇന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. വിശ്വാസ പ്രബോധന സംബന്ധ മന്ത്രാലയം പുറപ്പെടുവിച്ച അനന്ത മാഹാത്മ്യം (Dignitas Infinita) എന്ന വിഷയത്തെക്കുറിച്ച് ഡോ. ജേക്കബ് പ്രസാദും, ഡോ. ഷാനു ഫെര്‍ണാണ്ടസും ക്ലാസുകള്‍ നയിക്കും. 32 കത്തോലിക്ക രൂപതകളില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള കത്തോലിക്ക സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണ് കെ.സി.സി. 5,6 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
Image: /content_image/India/India-2024-12-04-11:30:26.jpg
Keywords: കെസിബിസി

24143
Category: 18
Sub Category:
Heading: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: 2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള ''പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2024-25'' ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 (പതിനായിരം രൂപ ) രൂപയും, ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 (പതിനയ്യായിരം രൂപ ) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷർ ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in - എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ വിദ്യാർഥി മുൻപ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമർപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090. ⧪ {{ https://www.scholarship.minoritywelfare.kerala.gov.in/dmw_ma/studreg_jmsa.php?token_main=48c297ea42ea58f07014dc044f4d3956 -> https://www.scholarship.minoritywelfare.kerala.gov.in/dmw_ma/studreg_jmsa.php?token_main=48c297ea42ea58f07014dc044f4d3956}}
Image: /content_image/India/India-2024-12-04-12:09:28.jpg
Keywords: സ്‌കോളർ

24144
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലിന്റെ കൂദാശ കർമത്തില്‍ പങ്കെടുക്കുമെന്ന് ഡൊണൾഡ് ട്രംപ്
Content: പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ നവീകരിച്ച നോട്രഡാം കത്തീഡ്രലിന്റെ കൂദാശാകർമത്തിനു മൂന്നു ദിവസം മാത്രം അവശേഷിക്കേ ചടങ്ങില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് സ്ഥിരീകരണം. ഫ്രാന്‍സ് പ്രസിഡൻ്റ് ഇമ്മാനുവേല്‍ മക്രോണിൻ്റെ ക്ഷണം സ്വീകരിക്കുന്നതായി ട്രംപ് ഇന്നലെ വ്യക്തമാക്കി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ട്രംപിൻ്റെ ആദ്യത്തെ വിദേശയാത്രയായിരിക്കും ഇത്. ക്രൈസ്തവ വിശ്വാസപരമായ കാര്യങ്ങളില്‍ ട്രംപ് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. ഇതിന്റെ പ്രകടമായ ഉദാഹരണമായാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയ വെഞ്ചിരിപ്പില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പൊതുവേ നോക്കികാണുന്നത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനെ ട്രംപ് അഭിനന്ദിച്ചു. നോട്രഡാമിനെ അതിൻ്റെ പൂർണ്ണമായ മഹത്വത്തിലേക്ക് പുനഃസ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്തുന്ന ഒരു അത്ഭുതകരമായ ജോലിയാണ് മാക്രോണ്‍ നിര്‍വ്വഹിച്ചതെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

അതേസമയം അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാർ പള്ളിയുടെ പുനർസമർപ്പണച്ചടങ്ങിൽ സംബന്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂദാശാകർമം നടക്കുന്ന ഏഴിന് അമേരിക്കയിലെ പള്ളികളിൽ മണികളെല്ലാം മുഴക്കണമെന്ന് അമേരിക്കൻ മെത്രാൻ സമിതി കഴിഞ്ഞ ദിവസം നിർദേശിച്ചിരിന്നു. ഇതിനിടെ നോട്രഡാം ദേവാലയം സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കും സ്ഥിരം താമസക്കാർക്കും മാത്രമേ പള്ളി സ്ഥിതി ചെയ്യുന്ന സേൻ നദിയിലെ ദ്വീപിലേക്ക് പ്രവേശന അനുമതിയുള്ളൂ. ഡിസംബര്‍ 7നു പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് കത്തീഡ്രൽ വാതിലുകളിൽ പ്രതീകാത്മകമായി മുട്ടുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഈ സമയം അകത്ത് നിന്ന് സങ്കീർത്തനം ആലപിക്കും. തിരുക്കര്‍മ്മങ്ങളുടെയും മറ്റ് പരിപാടികളുടെയും സംപ്രേക്ഷണം ഫ്രഞ്ച് ദേശീയ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണം ഡിസംബര്‍ എട്ടാം തീയതി പ്രാദേശിക സമയം രാവിലെ 10.30നാണ് നടക്കുക. 2019 ഏപ്രില്‍ 15-നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവാലയം അഗ്നിയ്ക്കിരയായത്. ചരിത്ര പ്രാധാന്യമുള്ള കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെടുകയായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരും ഹയാത്ത് തഹരിര്‍ അല്‍-ഷാം എന്ന ജിഹാദി സംഘടനയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടങ്ങിയത് 2011-ലാണ്. സമീപദിവസങ്ങളിലായി യുദ്ധം ശക്തിപ്രാപിച്ചിരിക്കുകയാണ്. 2016-ന് ശേഷം ഇതാദ്യമായാണ് വിമതര്‍ ആലപ്പോ കീഴടക്കുന്നത്. സിറിയയില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ പിടിമുറുക്കുന്നത് സിറിയന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ആലപ്പോ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായൊരു ആവാസകേന്ദ്രമായിരുന്നു. പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ആഭ്യന്തരയുദ്ധം ശക്തിപ്രാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, ആലപ്പോ നഗരത്തിൽ ടെറ സാന്താ കോളേജിലെ ഫ്രാൻസിസ്കൻ സമുച്ചയത്തിൽ ബോംബ് പതിച്ചിരിന്നു.
Image: /content_image/News/News-2024-12-04-14:05:44.jpg
Keywords: സിറിയ
Category: 1
Sub Category:
Heading: ആഭ്യന്തര യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവര്‍ക്ക് പിന്തുണ അറിയിച്ച് ഹംഗറി
Content: ബുഡാപെസ്റ്റ്: പശ്ചിമേഷ്യന്‍ രാജ്യമായ സിറിയയില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ ആഭ്യന്തരയുദ്ധം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്താല്‍ കഷ്ടപ്പെടുന്ന സിറിയന്‍ ക്രൈസ്തവര്‍ക്ക് പിന്തുണയുമായി ഹംഗറി. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനുമായി കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്ബേജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ആഭ്യന്തര യുദ്ധത്താല്‍ കഷ്ടപ്പെടുന്ന സിറിയന്‍ ക്രിസ്ത്യാനികളായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. അന്താരാഷ്ട്ര വേദികളില്‍ സമാധാനത്തിനു വേണ്ടി വാദിക്കുവാനും, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യം ഉണ്ടാക്കുവാനുമുള്ള ഹംഗറിയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഓര്‍ബന്‍ ആവര്‍ത്തിച്ചു. കഷ്ടതയനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് നല്‍കിവരുന്ന തുടര്‍ച്ചയായ സഹായങ്ങളുടെ പേരില്‍ പാത്രിയാര്‍ക്കീസ് ഹംഗറി പ്രധാനമന്ത്രിക്കും ഹംഗേറിയന്‍ ജനതക്കും പാത്രിയര്‍ക്കീസ് നന്ദി അറിയിച്ചു. ഇതിനിടെ സിറിയന്‍ നഗരമായ ആലപ്പോയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ട്രിസ്റ്റാന്‍ അസ്ബേജ് ‘എക്സ്’ല്‍ കുറിച്ച വരികള്‍ ശ്രദ്ധേയമായിരുന്നു. “ആലപ്പോയിലെ ഞങ്ങളുടെ ക്രിസ്ത്യൻ സുഹൃത്തുക്കൾക്ക്: നിങ്ങളുടെ ജീവനും, സുരക്ഷയും, സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ഹംഗേറിയന്‍ ജനത നിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, വേണ്ടിവന്നാല്‍ മാനുഷികമായി നിങ്ങളെ സഹായിക്കുവാനും തയ്യാറായിക്കൊണ്ട് നിങ്ങള്‍ക്കൊപ്പമുണ്ട്. സിറിയക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു|” എന്നാണ് അസ്ബേജിന്റെ പോസ്റ്റില്‍ പറയുന്നത്.

To our Christian friends in #Aleppo: we’re following closely the developments in Syria with great concern. Your lives, security & freedom must be protected. All of us at @HungaryHelps stand with you in solidarity, ready for humanitarian action if needed. Praying for Syria! pic.twitter.com/sMXiHx0DSR
— Tristan Azbej ن (@tristan_azbej) December 1, 2024

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരും ഹയാത്ത് തഹരിര്‍ അല്‍-ഷാം എന്ന ജിഹാദി സംഘടനയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടങ്ങിയത് 2011-ലാണ്. സമീപദിവസങ്ങളിലായി യുദ്ധം ശക്തിപ്രാപിച്ചിരിക്കുകയാണ്. 2016-ന് ശേഷം ഇതാദ്യമായാണ് വിമതര്‍ ആലപ്പോ കീഴടക്കുന്നത്. സിറിയയില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ പിടിമുറുക്കുന്നത് സിറിയന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ആലപ്പോ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായൊരു ആവാസകേന്ദ്രമായിരുന്നു. പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ആഭ്യന്തരയുദ്ധം ശക്തിപ്രാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, ആലപ്പോ നഗരത്തിൽ ടെറ സാന്താ കോളേജിലെ ഫ്രാൻസിസ്കൻ സമുച്ചയത്തിൽ ബോംബ് പതിച്ചിരിന്നു.
Image: /content_image/News/News-2024-12-04-14:05:44.jpg
Keywords: സിറിയ
Content:
24146
Category: 18
Sub Category:
Heading: പ്രതിബന്ധങ്ങളെ പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാൻ കഴിയും: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ
Content: കൊച്ചി: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർത്ഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ട്രഷറർ ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു. സഭയുടെ വിശ്വാസപ്രബോധന കാര്യാലയം പുറപ്പെടുവിച്ച 'അനന്തമാഹാത്മ്യം' എന്ന പഠനരേഖയെക്കുറിച്ചു റവ.ഡോ. ജേക്കബ് പ്രസാദും, റവ. ഡോ. ഷാനു ഫെര്‍ണാണ്ടസും സെഷനുകൾ നയിച്ചു. കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ആറിനു സമാപിക്കും.
Image: /content_image/India/India-2024-12-04-15:15:39.jpg
Keywords: ബാവ

24147
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷത്തിലെ തീർത്ഥാടകരെ സമര്‍പ്പിച്ച് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ജൂബിലി വര്‍ഷത്തിലെ തീർത്ഥാടകരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. ജൂബിലിയാചരണം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കാൻ ഫ്രാന്‍സിസ് പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. “പ്രത്യാശയുടെ തീർത്ഥാടകർക്കായി” എന്ന ശീർഷകത്തോടുകൂടി പാപ്പയുടെ സ്പാനിഷ് ഭാഷയിലുള്ള പ്രാർത്ഥനാനിയോഗ വീഡിയോ ഇന്നലെ ചൊവ്വാഴ്ചയാണ് (03/12/24) വത്തിക്കാന്‍ പുറത്തിറക്കിയത്. നമ്മുടെ ജീവിതത്തെ സന്തോഷത്താൽ നിറയ്ക്കുന്ന ദൈവീക ദാനമാണ് ക്രിസ്തീയ പ്രത്യാശയെന്നും ഇത് ലോകത്തിന് ഏറെ ആവശ്യമായിരിക്കുന്ന ഒന്നാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. നാളെ നിനക്ക് നിന്റെ മക്കളെ പോറ്റാൻ കഴിയുമോ, അല്ലെങ്കിൽ നീ പഠിക്കുന്നത് നിനക്ക് മാന്യമായ ജോലി നേടിത്തരുമോ എന്നറിയാതെ വരുമ്പോൾ, നിരാശയിൽ പെട്ടെന്നു നിപതിച്ചേക്കാം.പ്രത്യാശ എവിടെയാണ് തേടേണ്ടത്? പ്രത്യാശ ഒരു നങ്കൂരമാണ്. നീ കയറുകൊണ്ട് എറിയുകയും മണലിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന ഒരു നങ്കൂരം. നാം പ്രത്യാശയുടെ കയറിൽ പിടിച്ചുനിൽക്കണം. അതിൽ മുറുകെ പിടിക്കണം. നമുക്ക് ജീവൻ പ്രദാനം ചെയ്യുന്ന ക്രിസ്തുവുമായുള്ള ഈ കൂടിക്കാഴ്ചയിലെത്താൻ നമുക്ക് പരസ്പരം സഹായിക്കുകയും ജീവിതം ആഘോഷിക്കാൻ പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് പുറപ്പെടുകയും ചെയ്യാം. അടുത്ത ജൂബിലിയും ഒരു ഘട്ടം പോലെ ജീവിതത്തിൽ പ്രവേശിക്കുന്നു. ദൈവം നമുക്കേകുന്ന പ്രത്യാശയുടെ ദാനം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിറയ്ക്കുകയും അത് തേടുന്ന സകലരിലും നമ്മിലൂടെ എത്തിച്ചേരുന്നതിന് ഇടവരുത്തുകയും ചെയ്യാം. മറക്കരുത്: പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തില്ല. ഈ ജൂബിലി നമ്മെ വിശ്വാസത്തിൽ ശക്തരാക്കുന്നതിനും, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നമ്മുടെ ജീവിതങ്ങളിൽ തിരിച്ചറിയുന്നതിനും, ക്രിസ്തീയ പ്രത്യാശയുടെ തീർത്ഥാടകരായി നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നതാണ് ജൂബിലി വർഷത്തിന്റെ ആപ്തവാക്യം. ഈ വരുന്ന ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകും.
Image: /content_image/News/News-2024-12-04-16:21:17.jpg
Keywords: പാപ്പ

24148
Category: 22
Sub Category:
Heading: കര്‍ത്താവിന്റെ ആത്‌മാവ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | നാലാം ദിനം
Content: #{blue->none->b->വചനം: }# കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ് (ഏശയ്യാ 11 : 2). #{blue->none->b->വിചിന്തനം: }# നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചിച്ച ദൈവാത്മാവിന്റെ ആഗമനത്തിനു ഈശോയുടെ മാമ്മോദീസായുടെ സമയത്ത് സ്നാപക യോഹന്നാൻ സാക്ഷ്യം വഹിച്ചു. വിശുദ്ധ കൂദാശകളിലൂടെ നമ്മളിൽ സംലഭ്യനാകുന്നത് ഈ ആത്മാവു തന്നെയാണ്. ആഗമനകാലത്തെ ഇരുപത്തിയഞ്ചു ദിനങ്ങള്‍ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് പരിചിന്തനം ചെയ്യാന്‍ പറ്റിയ സവിശേഷ സമയമാണ്. ക്രിസ്തീയ ജീവിതം പ്രകൃത്യാ ദൈവാത്മാവിൽ നിന്നുത്ഭവിക്കുന്ന ജീവിതമാണ്. നമ്മില്‍ ജീവിക്കാന്‍ പരിശുദ്ധാരൂപിയെ നാം എത്രമാത്രം അനുവദിക്കുന്നുവോ അതിന് ആനുപാതികമായിട്ടായിരിക്കും, വാസ്തവത്തില്‍, നാം ക്രൈസ്തവരായി ഭവിക്കുക. ഈശോയുടെ ജനനത്തിരുന്നാൾ ആഘോഷിക്കാൻ കഴിയൂ. മാമ്മോദീസാ സ്വീകരിച്ചവര്‍ ഈശോയുടേതാണ്, അവിടുന്നാണ് നമ്മുടെ അസ്തിത്വത്തിന്‍റെ കര്‍ത്താവ്. ജ്ഞാനസ്നാനമാണ് ക്രിസ്തീയജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനം. ഇതു ഈ ആഗമന കാലത്തു മനസ്സില്‍ സൂക്ഷിക്കാം. #{blue->none->b->പ്രാർത്ഥന: }# ദൈവ പിതാവേ, നിന്റെ തിരുക്കുമാരന്റെ പിറവിത്തിരുനാളിന് തീക്ഷ്ണമായി ഒരുങ്ങുന്ന സമയമാണല്ലോ ആഗമന കാലം. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും, ഉപദേശത്തിന്റെയും ശക്‌തിയുടെയും , അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവിനെ ഞങ്ങളിലേക്ക് സമൃദ്ധമായി വർഷിക്കേണമേ. ഈശോയെ സവിശേഷമായി ഞങ്ങൾക്കു ലഭിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവാത്മാവിൻ്റെ സാന്നിധ്യവും സാമീപ്യവും ഞങ്ങൾക്കു മനസ്സിലാക്കിത്തരണമേ. പരിശുദ്ധാത്മ നിയന്ത്രണങ്ങളോടു ചേർന്നു ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ #{blue->none->b->സുകൃതജപം }# ഈശോയുടെ ആത്മാവേ, എന്നെ നിന്റെ സ്വന്തമാക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-04-16:40:36.jpg
Keywords: ഉണ്ണീശോ

24149
Category: 1
Sub Category:
Heading: ഭയവും അരക്ഷിതാവസ്ഥയും, ജനങ്ങൾ പലായനം ചെയ്യുന്നു: സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വെളിപ്പെടുത്തല്‍
Content: ഡമാസ്ക്കസ്: ആലപ്പോ നഗരം പിടിച്ചെടുത്ത് ആക്രമണവുമായി കലാപകാരികളായ തീവ്രവാദികള്‍ സജീവമായതോടെ സിറിയയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നതായി സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വെളിപ്പെടുത്തല്‍. ദൗർഭാഗ്യവശാൽ, ഏകദേശം മൂന്നു വർഷമായി വാർത്തകളിൽ നിന്നു സിറിയ അപ്രത്യക്ഷമായി. ഇപ്പോഴിതാ ദാരുണമായ സംഭവങ്ങളിലൂടെ സിറിയ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണെന്ന് സിറിയയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി പറഞ്ഞു. ഭയമേറെയാണ്. സർക്കാർ ഓഫീസുകൾ അപ്രത്യക്ഷമായി, സൈന്യത്തെ കാണാനില്ല, സാധാരണക്കാരെ ദ്രോഹിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് സായുധ സംഘങ്ങൾ അലഞ്ഞുതിരിയുന്നു. ഇതുവരെ, അവർ ഈ വാഗ്ദാനം പാലിച്ചതായി തോന്നുന്നു, പക്ഷേ ആളുകൾ ഭയന്ന് വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ്, ഏതാനും പേര്‍ സിറിയയുടെ മറ്റ് ഭാഗങ്ങളിലേക്ക് തിടുക്കത്തിൽ യാത്രയായി. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാണാം. യുദ്ധഭൂമിയായ സിറിയയിൽ നിന്ന് ഓടിപ്പോകുക മാത്രമാണ് ജനങ്ങളുടെ ഏക ലക്ഷ്യമെന്ന് കർദ്ദിനാൾ പറയുന്നു. എല്ലാം വളരെ അനിശ്ചിതത്വത്തിൽ തുടരുന്നു; ഉത്കണ്ഠ, ഭയം, അരക്ഷിതാവസ്ഥ എന്നിവ നിലനിൽക്കുന്നു. വൈദികരും സന്യസ്തരും തങ്ങളുടെ ജനത്തോടൊപ്പം താമസിക്കുന്നത് പോലെ തങ്ങളും ആലപ്പോയിൽ തന്നെ തുടരുമെന്ന് ബിഷപ്പുമാർ വിശ്വാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് വളരെ അനിശ്ചിതത്വവും ബുദ്ധിമുട്ടേറിയതുമായ സമയമാണ്. ജനങ്ങളുടെ ഒരേയൊരു ആഗ്രഹം രക്ഷപ്പെടുക എന്നതാണ്. ആലപ്പോയിലെ ഈ ഏറ്റവും പുതിയ സംഭവങ്ങളോടെ, കുടിയേറാനുള്ള ഈ ആഗ്രഹം വളർന്നുവെന്നും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ വെളിപ്പെടുത്തി. ഇസ്ലാമിസ്റ്റ് സേനകള്‍ നഗരം പിടിച്ചടക്കിയതിനെ തുടർന്ന് ആലപ്പോയിലെ സിറിയൻ ക്രൈസ്തവര്‍ ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുന്നതായി വിവിധ സംഘടനകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. ആലപ്പോയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോൾ ഹയാത്ത് തഹ്‌രീർ അൽ-ഷാം ഉള്‍പ്പെടെയുള്ള വിമത ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-04-17:10:45.jpg

24150
Category: 18
Sub Category:
Heading: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാർസഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണി വരെ വിവിധ പരിപാടികളോടെയാണ് സംഗമം സംഘടിപ്പിക്കപ്പെട്ടത്. മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. സീറോമലബാർ കമ്മീഷൻ ഫോർ ക്ലെർജിയുടെ ചെയർമാൻ മാർ ടോണി നീലങ്കാവിലും, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും സത്യാനന്തര കാലഘട്ടത്തിലെ പൗരോഹിത്യ ശുശ്രൂഷയിലെ വെല്ലുവിളികളുടെ വിവിധ തലങ്ങളെക്കുറിച്ച് ഡീക്കന്മാരുമായി സംവദിച്ചു. ക്ലെർജി കമ്മീഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് ഇൻ ചാർജ് സി. ലിൻസി അഗസ്റ്റിൻ എം എസ് എം ഐ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.
Image: /content_image/India/India-2024-12-05-10:42:10.jpg
Keywords: തട്ടി

24151
Category: 18
Sub Category:
Heading: മാർ ജോർജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി; ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നുള്ള പ്രതിനിധിസംഘം ഇന്ന് വത്തിക്കാനിലേക്ക്
Content: കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21പേരുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അതിരൂപതയിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘം ഇന്ന് വത്തിക്കാനിലേക്ക് പുറപ്പെടും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കൂരിയ അംഗങ്ങളായ മോൺ. ആൻറണി എത്തക്കാട്ട്, മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജോൺ തെക്കേക്കര, ചാൻസലർ റവ.ഡോ. ജോർജ് പുതുമനമുഴി, റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, പാസ്റ്റ റൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, പിആർഒ അഡ്വ. ജോജി ചിറയി ൽ, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. ജയിംസ് പാലയ്ക്കൽ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്. എട്ടിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് നവ കർദ്ദിനാളുമാർ മാർപാപ്പയോടൊത്ത് വി ശുദ്ധ കുർബാന അർപ്പിക്കും. ആർച്ച്ബിഷപ്പുമാരായ മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും അതിരൂപതാംഗങ്ങളായ വൈദികരും സഹകാർമികരായിരിക്കും. ഒൻപതിന് റോമിൽ ചങ്ങനാശേരി അതിരുപതാ വൈദിക സന്യസ്‌ത സംഗമം നടക്കുന്നുണ്ട്. കർദ്ദിനാൾ സ്ഥാനാരോഹണത്തിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചങ്ങനാശേരി അതിരുപതയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമമാണ് മാർ തോമസ് തറയിൽ റോമിൽ വിളിച്ചുചേർത്തിരിക്കുന്നത്.
Image: /content_image/India/India-2024-12-05-11:17:18.jpg
Keywords: കര്‍ദ്ദി