Contents

Displaying 23721-23730 of 24959 results.
Content: 24162
Category: 1
Sub Category:
Heading: ഫാ. തോമസ് തറയില്‍ പിഒസി ഡയറക്ടര്‍; കെസിബിസിയില്‍ പുതിയ നിയമനങ്ങള്‍
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിവിധ തസ്തികകളില്‍ പുതിയ നിയമനങ്ങള്‍. കെ‌സി‌ബി‌സി ആസ്ഥാനകാര്യാലയമായ പിഒസിയുടെ ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായി റവ. ഫാ. തോമസ് തറയിലിനെ നിയമിച്ചു. ഡിസംബര്‍ 21-ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. വിജയപുരം രൂപതാംഗമാണ്. കെആർഎൽസിസിയുടെ അസോസിയേറ്റ് ജനറൽ സെക്രട്ടറി, കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്പ് കൗൺസിൽ സെക്രട്ടറി, ജസ്റ്റിസ് പീസ് ഡെവലപ്പ്മെന്‍റ് കമ്മീഷൻ കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലും (ആലപ്പുഴ രൂപത) യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ഡിറ്റോ കൂലയും (തൃശ്ശൂര്‍ അതിരൂപത) ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ അരുണ്‍ വലിയതാഴത്തും (കോതമംഗലം രൂപത) വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും (തിരുവനന്തപുരം മലങ്കര അതിരൂപത) കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി റവ. ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.
Image: /content_image/India/India-2024-12-06-17:01:46.jpg
Keywords: കെ‌സി‌ബി‌സി
Content: 24163
Category: 18
Sub Category:
Heading: കെസിബിസി ശീതകാല സമ്മേളനാനന്തര പത്രക്കുറിപ്പ്
Content: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സഭാസംവിധാനത്തില്‍ ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മ്മാണത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തയ്യായിരും രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സഹകരിച്ചവരോടുള്ള നന്ദിയായും ദുരിതബാധിതരോടുള്ള നീതിയായും ഈ മാസം തന്നെ അനുയോജ്യമായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് സമാപിച്ച കെസിബിസി യോഗം തീരുമാനിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. #{blue->none->b-> മുനമ്പം പ്രതിസന്ധി സംബന്ധിച്ച് കെസിബിസി അംഗീകരിച്ച പ്രമേയം ‍}# മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ റവന്യൂ അവകാശം അടിയന്തിരമായി നിയമവിധേയമായി തന്നെ പുനഃസ്ഥാപിക്കണം. മുനമ്പത്തും സമാനമായവിധം മറ്റിടങ്ങളിലും വഖഫ് നിയമം മൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ ശാശ്വതമായി പരിഹരിക്കപ്പെടുന്നതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയം വഴി ആവശ്യപ്പെട്ടു. #{blue->none->b->എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപകതസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല ‍}# കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതാണ്. മാറ്റിവയ്ക്കപ്പെട്ട ഭിന്നശേഷി സംവരണത്തിനുള്ള തസ്തികള്‍ക്കു ശേഷമുള്ള നിയമനങ്ങളും ദിവസവേതനാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ മറ്റുള്ള അധ്യാപകര്‍ക്ക് നേരെയുള്ള വലിയ നീതി നിഷേധമായി കാണുന്നു. ഇതിനു അടിയന്തിരമായി സര്‍ക്കാര്‍ പരിഹാരം കാണേണ്ടതുണ്ട്. മാറ്റിവയ്ക്കപ്പെട്ട തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ജീവനക്കാരെ നിയമം അനുശാസിക്കുന്ന വിധം നിയമനം നടത്താന്‍ കത്തോലിക്ക സ്‌കൂളുകള്‍ എന്നും സന്നദ്ധമാണ്. ആയതുകൊണ്ട് മാറ്റിവച്ച തസ്തികളൊഴിച്ചുള്ള തസ്തികളിലുള്ള ജീവനക്കാര്‍ക്ക് അടിയന്തിരമായി സ്ഥിരനിയമന അംഗീകാരം നല്‍കണമെന്നും എയ്ഡഡ് സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ നിവേദനം വഴി ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികള്‍ക്കു ശേഷമുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം സ്‌കൂളുകളുടെ ഉത്തമ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതും കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതും മറ്റുള്ള അധ്യാപകര്‍ക്ക് ഭരണഘടനയും നിയമവും നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന് മെത്രാന്‍ സമിതി വിലയിരുത്തി. ** #{blue->none->b-> ദിവസവേതനടിസ്ഥാനത്തിലുള്ള നിയമനവും പ്രസവ അവധിയും ‍}# ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരി പ്രസവ ആവശ്യവുമായി അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ജീവനക്കാരെ നിയമിച്ചെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ പകരം ജീവനക്കാരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം അടിയന്തിരമായി അനുവദിക്കുവാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെസിബിസി പ്രസ്താവിച്ചു. ** #{blue->none->b-> കെസിബിസി നിയമനങ്ങള്‍ ‍}# കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി റവ. ഫാ. തോമസ് തറയിലിനെ നിയമിച്ചു. ഡിസംബര്‍ 21-ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലും (ആലപ്പുഴ രൂപത) യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ഡിറ്റോ കൂലയും (തൃശ്ശൂര്‍ അതിരൂപത) ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ അരുണ്‍ വലിയതാഴത്തും (കോതമംഗലം രൂപത) വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും (തിരുവനന്തപുരം മലങ്കര അതിരൂപത) കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി റവ. ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.
Image: /content_image/India/India-2024-12-06-17:59:02.jpg
Keywords: കെസിബിസി
Content: 24164
Category: 22
Sub Category:
Heading: അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ആറാം ദിനം
Content: #{blue->none->b-> വചനം: ‍}# ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ, ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം (ലൂക്കാ 1:13). #{blue->none->b-> വിചിന്തനം: ‍}# മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളൂ. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. എലിസബത്തിന്‍റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാൾ ആയിരുന്നു സ്നാപകന്റെ ജനനം. ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും'' (ലൂക്കാ 1: 13). ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അതു വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല. പ്രകൃതിനിയമമനുസരിച്ച് അതു അസാധ്യമായിരുന്നു. കാരണം അവർ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു. ദൈവത്തിന്‍റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്‍റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി. നമ്മുടെ യുക്തിയും അളവുമല്ല, ദൈവത്തിന്റെ ചെയ്തികൾക്കാധാരം എന്നു സഖറിയായുടെ മൗനം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്‍റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടുംകൂടി ധ്യാനിക്കാനും സഖറിയായും എലിസബത്തും പഠിപ്പിക്കുന്നു. മനുഷ്യന്റെ സാധ്യതകൾക്കും പ്രതീക്ഷകൾക്കും അതിർത്തികൾ ഉണ്ട് എന്നാൽ ദൈവം നമ്മിൽ കാണുന്ന സ്വപ്നങ്ങൾക്കു സമയമോ പ്രകൃതി നിയമങ്ങളോ തടസ്സം നിൽക്കില്ലന്നു വൃദ്ധ ദമ്പതികളായ സഖറിയായും എലിസബത്തും നമ്മെ പഠിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന: ‍}# സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയ പുത്രനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാന്റെ ജനനത്തിലൂടെ അസാധ്യതകളുടെ മുമ്പിൽ സാധ്യതകൾ നീ മനുഷ്യവംശത്തിനു തുറന്നു തന്നു. നിന്റെ പ്രിയ പുത്രന്റെ തിരുപ്പിറവിയെ ഓർക്കുന്ന ഈ ആഗമന കാലത്തു ഞങ്ങളുടെ അസാധ്യതകൾ നിന്റെ തിരുമുമ്പിൽ സമർപ്പിക്കുവാനും, ദൈവീക ശക്തിയിൽ ആശ്രയിച്ചു കൊണ്ട് അവ സാധ്യകളാക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. #{blue->none->b->സുകൃതജപം ‍}# എന്റെ ഈശോയെ, എന്റെ അസാധ്യതകളെ സാധ്യതകളാക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2024-12-06-21:48:35.jpg
Keywords: ഉണ്ണീശോയെ
Content: 24165
Category: 1
Sub Category:
Heading: മാര്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ ശ്ലൈഹീക മുദ്രയുടെ അര്‍ത്ഥം
Content: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ ശ്ലൈഹീക മുദ്രയുടെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത്, പുഷ്പിത അഗ്രങ്ങളോടുകൂടിയ മാർത്തോമ്മാസ്ലീവായുടെ പ്രധാന ഭാഗമാണ്. സ്ലീവായിൽ പതിച്ചിരിക്കുന്ന അഞ്ചു ചുവന്ന രത്നങ്ങൾ തൻ്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി നമ്മെ രക്ഷിച്ച മിശിഹായുടെ സ്നേഹത്തിൻ്റെ പ്രകാശനമായി നിലകൊള്ളുന്ന അവന്റെ അഞ്ചു തിരു മുറിവുകളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. ചുവന്ന പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ച രീതിയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പ്രാവ് പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്. ചുവപ്പുനിറം സുവിശേഷത്തിന്റെ യഥാർത്ഥ നായകനും സഭയുടെ ഭൗമിക തീർത്ഥാടനത്തിൻ്റെ ചുക്കാൻപിടിക്കുന്നവനും ലോകം മുഴുവനിലും ദൈവസ്നേഹം വ്യാപിപ്പിക്കുന്നവനുമായ റൂഹായുടെ ദാനങ്ങളെ പ്രതി നിധാനം ചെയ്യുന്നു. റൂഹായുടെ പ്രതീകമായ പ്രാവ് ഇന്ത്യയുടെ ദേശീയപുഷ്പമായ താമരയെ പ്രകാശി പ്പിക്കുന്നു. താമരയുടെ ദളങ്ങൾ ഇന്ത്യൻ ദേശീയപതാകയുടെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നിവയെ സന്നിഹിതമാക്കുന്നു. ഫ്രാഗ്രാൻസിയാം ക്രിസ്റ്റി കാരിത്താസിന് എഫുൻദരെ (മിശിഹായുടെ സ്നേഹത്തിന്റെ പരിമളം പരത്തുക) എന്ന ആപ്‌തവാക്യം പ്രതിഫലിപ്പിക്കുന്നത്. താമരപ്പൂവ് തീവ്രവും മധുരമുള്ളതുമായ സുഗന്ധം പുറപ്പെടുവിക്കുന്നതുപോലെ ഈ ലോകത്തിൽ മിശിഹായുടെ സ്നേഹത്തിൻ്റെ പരിമളമാകാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു (2 കോ റി. 2:15) എന്ന സത്യമാണ്. ഈശോ മിശിഹായുടെ സന്ദേശം എന്ന ഗ്രന്ഥത്തിൽ മഹാത്മാഗാന്ധി ഇപ്രകാരം നിരീക്ഷിച്ചു: "ഒരു റോസപ്പൂവിനു പ്രസംഗിക്കേണ്ട ആവശ്യമി ല്ല, അത് അതിൻ്റെ പരിമളം പരത്തുന്നു. ആ സുഗന്ധം അതിൻ്റെ സ്വന്തം പ്രഭാഷണമാ താമരപ്പൂവിന്റെ ഇടത്തുവശത്ത് നീല പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അഷ്ടഭുജങ്ങളുള്ള സുവർണതാരകം, സമുദ്രതാരകവും മിശിഹായുടെയും സഭയുടെ യും മാതാവുമായ കന്യകാമറിയത്തിൻ്റെ പ്രതീകമാണ്. ഒപ്പം ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനികമുദ്രയിൽനിന്നു കടംകൊണ്ട് ഈ നക്ഷത്രം അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രകാശനമായും വർത്തിക്കുന്നു. ശ്ലൈഹികമുദ്ര പൗരസ്‌ത്യ മെത്രാന്മാരുടെ സുറിയാനി ശൈലിയിലുള്ള തലപ്പാവിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുവശത്തും പത്തുവീതം ഇരുപത് പച്ച തൂവാലകളാണ് ആർച്ച്ബിഷപ്പിൻ്റെ മുദ്രയിൽ കാണുന്നത്.
Image: /content_image/News/News-2024-12-07-10:38:05.jpg
Keywords: കൂവക്കാ
Content: 24166
Category: 1
Sub Category:
Heading: നിരവധി മലയാളികള്‍ വത്തിക്കാനില്‍; മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് ഉള്‍പ്പെടെ ഇരുപത്തിയൊന്ന് കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണം ഇന്നു വത്തിക്കാനില്‍ നടക്കും. ഈ ദൈവിക നിയോഗത്തിന് സാക്ഷികളാകുന്നതിനും നവ കർദിനാളിന് ആശംസകൾ അർപ്പിക്കുന്നതിനുമായി നിരവധി മലയാളികളായ വിശ്വാസികളും ഭാരതത്തെ പ്രതിനിധീകരിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും വത്തിക്കാനിലെത്തിക്കഴിഞ്ഞു. മാർ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും മാതൃരൂപതയിൽനിന്നും ജന്മനാട്ടിൽ നിന്നുമായി നിരവധി പേരാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വത്തിക്കാൻ സമയം വൈകുന്നേരം നാലിന് (ഇന്ത്യന്‍ സമയം രാത്രി 08:30) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ എല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിലാകും തിരുക്കർമങ്ങൾ. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഒരു നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമാകും. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബ് ചാനലിലൂടെ തത്സമയം ലഭ്യമാക്കും. കൺസിസ്റ്ററി തിരുക്കർമങ്ങൾക്കുശേഷം നവ കർദ്ദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച‌ നടത്തും. നാളെ രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിന്റെ അമലോത്ഭവതിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദ്ദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹ കാർമികരാകും. വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ മാർ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും. #{blue->none->b-> മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട് }# 1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. കർദ്ദിനാൾ ജോർ‍ജ് ആലഞ്ചേരിക്കും കർദ്ദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്. 2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്.
Image: /content_image/News/News-2024-12-07-10:58:21.jpg
Keywords: കൂവക്കാ
Content: 24167
Category: 1
Sub Category:
Heading: കർദ്ദിനാളുമാരുടെ സ്ഥാനവും പദവിയും ദൗത്യവും; അറിയേണ്ടതെല്ലാം..!
Content: കത്തോലിക്ക സഭയിൽ കർദ്ദിനാളുമാരുടെ സ്ഥാനവും പദവിയും ദൗത്യവുമെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ കാനോന സംഹിതയിൽ പരാമർശമില്ലാത്തതും എന്നാൽ, ലത്തീൻ സഭയുടെ കാനൻ നിയമത്തിൽ 349 മുതൽ 359 വരെയുള്ള കാനോനകളിൽ വിശദമായ നിയമം ഉൾക്കൊള്ളുന്നതുമായ കർദ്ദിനാൾ സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം കോൺക്ലേവിൽ പങ്കെടുത്ത് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുക തന്നെയാണ്. എങ്കിലും സാർവത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള പരിശുദ്ധ റോമാ മാർപാപ്പയുടെ ദൗത്യത്തിൽ അദ്ദേഹത്തോട് ഏറ്റവും അധികം സഹകരിക്കുന്നവരാണ് പദവിയിൽ റോമ മാർപാപ്പയ്ക്കു ശേഷം ഉടനെതന്നെ വരുന്ന കർദ്ദിനാളുമാർ. മാർപാപ്പയാൽ തെരഞ്ഞെടുക്കപ്പെട്ട് കൺസിസ്റ്ററിയിൽവച്ച് മാർപാപ്പയാൽ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ മരണംവരെ കർദ്ദിനാൾ സംഘത്തിലെ അംഗങ്ങളായിരിക്കുമെങ്കിലും അതിൽ 80 വയസ് പൂർത്തിയായവർക്ക് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുണ്ടായിരിക്കുകയില്ല. #{blue->none->b->ഉദ്ഭവവും ഘടനയും ‍}# കർദ്ദിനാൾ എന്ന വാക്ക് കാർഡോ എന്ന ലത്തീൻ വാക്കിൽനിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. കാർഡോ എന്ന ലത്തീൻ വാക്കിന്റെ അർഥം വിജാഗിരി എന്നതാണ്. ഒരു വാതിലിന് വിജാഗിരി എത്രമാത്രം പ്രാധാന്യമുള്ളതാണോ അതു പോലെ ആളുകളുടെ വാതിലായ ക്രിസ്‌തുവിന്റെ വികാരിയായ മാർപാപ്പയുടെ സഭയെ ഭരിക്കുന്ന ശുശ്രൂഷയിൽ വളരെ പ്രധാനമായ ഒരു ദൗത്യം നിർവഹിക്കുന്നവരാണ് കർദ്ദിനാളുമാർ. കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാംസ്ഥാനത്ത് കാണപ്പെടുന്ന കർദ്ദിനാളുമാർ മഹാനായ ഗ്രിഗറി മാർപാപ്പയുടെ കാലം (590-604 എഡി) മുതലെങ്കിലും പ്രസ്തു‌ത പേരിലും ഔന്നത്യത്തിലും അറിയപ്പെടുകയും മാർപാപ്പമാരെ തെരഞ്ഞെടുക്കുക തുടങ്ങി കത്തോലിക്കാ സഭയുടെ റോമിലെ ഭരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചെയ്‌തിരുന്നു. ഇന്നും റോമൻ കുരിയ എന്ന പേരിലറിയപ്പെടുന്ന വത്തിക്കാനിലെ മാർപാപ്പയെ സാർവത്രിക സഭയുടെ ഭരണത്തിൽ സഹായിക്കുന്ന ഡിക്കാസ്റ്ററികളിൽ മിക്കതിന്റെയും തലപ്പത്തുള്ളവർ കർദ്ദിനാളുമാർതന്നെ. അങ്ങനെ മാർപാപ്പമാരെ ഭരണത്തിൽ സഹായിച്ചും പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയ്ക്കു വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടും കത്തോലിക്കാ സഭയിൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ സ്ഥാനം, പക്ഷേ, മെത്രാൻപട്ടത്തിനു മുകളിലുള്ള മറ്റൊരു പട്ടമല്ല. കത്തോലിക്കാ സഭയിലെ പട്ടങ്ങൾ ഡീക്കൻപട്ടം, പുരോഹിതപട്ടം, മെത്രാൻപട്ടം എന്നിങ്ങനെ മൂന്നു മാത്രം. എന്നാൽ, കർദ്ദിനാൾമാർ മൂന്നു ഗണമായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവ കർദ്ദിനാൾ മെത്രാൻ, പുരോഹിത കർദ്ദിനാൾ, ഡീക്കൻ കർദ്ദിനാൾ എന്നിവയാണ്. പൗരസ്‌ത്യ സഭയുടെ ഒരു പാത്രിയാർക്കീസിനെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുമ്പോൾ മാർപാപ്പ അദ്ദേഹത്തെ നേരിട്ട് കർദ്ദിനാൾ മെത്രാൻ സ്ഥാനത്തേക്കാണ് ഉയർത്തുക. കത്തോലിക്കാ സഭയിലെ ഒരു വൈദികനെങ്കിലുമായിട്ടുള്ള ഏതൊരു വ്യക്തിയെയും മാർപാപ്പയ്ക്ക് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്താമെന്നും എന്നാൽ, മെത്രാൻപട്ടം സ്വീകരിക്കാത്തവരെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നതിനു മുമ്പായി അവർക്ക് മെത്രാൻപട്ടം കൊടുക്കേണ്ടതാണ് എന്നും ലത്തീൻ സഭയുടെ കാനൻ നിയമത്തിലെ 351-ാം കാനോനയുടെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. സാധാരണഗതിയിൽ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ ഡീക്കൻ കർദ്ദിനാൾ ഗണത്തിലേക്കാണ് നിയമിക്കപ്പെടുക. എന്നിരുന്നാലും നേരിട്ട് പുരോഹിത കർദ്ദിനാൾ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ നിയമിക്കുന്നതും അസാധാരണമല്ല. പദവികൊണ്ട് കത്തോലിക്കാ സഭയിൽ മാർപാപ്പയ്ക്ക് തൊട്ടുതാഴെയാണ് കർദ്ദിനാളുമാർ വരിക. എന്നിരുന്നാലും, അവരെ ഏത് ദൗത്യമാണ് മാർപാപ്പ ഏൽപ്പിച്ചിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അവരുടെ അധികാരം. #{blue->none->b->കർദ്ദിനാൾ പദവിയും മെത്രാൻ പട്ടവും ‍}# കർദ്ദിനാൾ മെത്രാൻപട്ടം സ്വീകരിച്ചിരിക്കണമെന്ന് നൈയാമികമായി നിഷ്‌കർഷയില്ലെങ്കിലും സാധാരണഗതിയി ൽ മെത്രാൻപട്ടം സ്വീകരിച്ചവരാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുക. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു വൈദികനെ മാർപാപ്പ നേരിട്ട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വൈദികരെ കർദ്ദിനാളുമാരായി ഉയർത്താനായി നിശ്ചയിക്കുമ്പോൾ, സാമാന്യഗതിയിൽ പ്രസ്‌തുത കൺസിസ്റ്ററിക്ക് മുമ്പായി അവർക്ക് മെത്രാൻപട്ടം നൽകും. മോൺ. കൂവക്കാട്ട് അതനുസരിച്ച് നവംബർ 24ന് ചങ്ങനാശേരിയിൽ വച്ച് മെത്രാൻപട്ടം സ്വീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ ഇത്തവണ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നവരിൽ 44 വയസ് മുതൽ 99 വയസുവരെയുള്ളവരുണ്ട്. തങ്ങളുടെ പ്രശംസനീയമായ സഭാസേവനത്തെയോ ദൈവശാസ്ത്ര സംഭാവനകളെയോ പരിഗണിച്ച് 80നു മുകളിൽ പ്രായമായ വൈദികരെ മാർപാപ്പ കർദ്ദിനാൾ പദവിയിലേക്കുയർത്തുമ്പോൾ, അവർ മെത്രാൻ പട്ടം സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതിൽനിന്ന് അവർക്ക് മാർപാപ്പമാർ ഒഴിവുകൊടുക്കാറുമുണ്ട്. അങ്ങനെ മെത്രാൻ പട്ടത്തിൽ നിന്ന് ഒഴിവു വാങ്ങി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്ന് 2001 ജനുവരി 21ന് കർദ്ദിനാൾ പദവി സ്വീകരിച്ച പ്രശസ്‌ത അമേരിക്കൻ ദൈവശാസ്ത്രജ്ഞനാണ് അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോൺ ഫോസ്റ്റർ ഡീസിൻ്റെ പുത്രൻ ആവി ഡള്ളസ് (Avery Dulles SJ). അതിനുമുമ്പ് 1977ൽ മാരിയോ ലൂയിജി ചാപ്പി (1909-1996) എന്ന ഡൊമിനിക്കൻ സന്യാസ വൈദികനെ മാർപാപ്പ കർദ്ദിനാളായി ഉയർത്തിയെങ്കിലും കൺസിസ്റ്ററിക്ക് മുമ്പായി 1977 ജൂൺ പത്തിന് അദ്ദേഹം മെത്രാൻ പട്ടം സ്വീകരിച്ചു. 1945 ഓഗസ്റ്റ് 22ന് ലണ്ടനിൽ ജനിച്ച, ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ മുൻ ജനറാളായിരുന്ന തിമോത്തി പീറ്റർ ജോസഫ് റാഡ്‌ക്ലിഫ് ഇത്തവണ ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്ന വൈദികരിലൊരാളാണ്. ചെക്കോസ്ലോവാക്യൻ ജെസ്യൂട്ട് വൈദികനായിരുന്ന തോമസ് സ്‌പിഡ്ലിക്കിനെ 2003ൽ മാർപാപ്പ കർദ്ദിനാളായി ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രായം 83 ആയിരുന്നു. അദ്ദേഹം മെത്രാൻപട്ടം സ്വീകരിച്ചില്ല.
Image: /content_image/News/News-2024-12-07-12:17:26.jpg
Keywords: കർദ്ദിനാ
Content: 24168
Category: 1
Sub Category:
Heading: എല്ലാ ദിവസവും 7 മണിക്ക് ഗാസയിലെ ഏക ഇടവകയിലേക്ക് പാപ്പ വിളിക്കുന്നു; കർദ്ദിനാൾ പിസബല്ലയുടെ വെളിപ്പെടുത്തല്‍
Content: ജെറുസലേം: യുദ്ധത്തിന്റെ കൊടിയ ദുരിതങ്ങള്‍ക്കിടയില്‍ ഞെരുങ്ങി ജീവിക്കുന്ന ഗാസയെ ഫ്രാന്‍സിസ് പാപ്പ അനുദിനം ഓര്‍ക്കുന്നുണ്ടെന്നതിന്റെ തെളിവുമായി ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവക ദേവാലയത്തിലേക്ക് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് മാർപാപ്പ ഫോണ്‍ ചെയ്തു അവസ്ഥ അന്വേഷിക്കാറുണ്ടെന്ന് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് ഇൻ്റർനാഷണൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല വെളിപ്പെടുത്തി. ഗാസയിലെ ഹോളി ഫാമിലി ചർച്ചിലെ കുട്ടികൾ ഫ്രാൻസിസ് മാർപാപ്പയെ "മുത്തച്ഛൻ" എന്നാണ് വിളിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. ഇപ്പോൾ പാപ്പ കുട്ടികളുടെ മുത്തച്ഛനായി മാറിയിരിക്കുകയാണ്. പാപ്പയാണ് വിളിക്കുന്നതെന്ന് കുട്ടികള്‍ക്ക് ഇപ്പോൾ അറിയാം. പാപ്പയുടെ ഫോണ്‍ കോളിലൂടെ ഗാസയിലെ സമൂഹത്തിന് മാനസികവും വൈകാരികവും ആത്മീയവുമായ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഈ ക്രിസ്തുമസിന്, യുദ്ധവും മോശം സാഹചര്യങ്ങളും ആണെങ്കിലും ഗാസയിലെ ഹോളി ഫാമിലി ദേവാലയം പ്രത്യേക ഒരുക്കങ്ങളിലാണ്. ക്രിസ്തുമസ് കുട്ടികളുടെ ഉത്സവമാണ്. ഭക്ഷണം മാത്രമല്ല, കളിപ്പാട്ടങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ ഇവ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മാസത്തില്‍ വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടത്തിയ ധനസമാഹരണത്തിൽ മുപ്പത്തിരണ്ടായിരം യൂറോ ശേഖരിച്ചിരുന്നു. ഈ തുകയ്‌ക്കൊപ്പം മുപ്പതിനായിരം യൂറോ കൂടി ചേർത്ത്, അറുപത്തിരണ്ടായിരം യൂറോ (അൻപത്തിയേഴ് ലക്ഷം രൂപ) പാപ്പയുടെ ഉപവികാര്യങ്ങൾക്കായുള്ള ഓഫീസ് അയച്ചു കൊടുത്തിരിന്നു. ഗാസ പ്രദേശത്തെ നല്ലൊരു ഭാഗം ക്രൈസ്തവരും ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം തേടിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക് മുൻപ് ആയിരത്തിലധികം ക്രൈസ്തവർ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ എഴുനൂറിൽ താഴെ ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
Image: /content_image/News/News-2024-12-07-13:20:46.jpg
Keywords: ഗാസ
Content: 24169
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവര്‍ വലിയ ദുരിതാവസ്ഥയില്‍; പ്രാര്‍ത്ഥന യാചിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന
Content: ആലപ്പോ: സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും ഇസ്ലാമിക തീവ്രവാദികളായ വിമതരും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമാവുകയും, വിമതര്‍ ആലപ്പോ കീഴടക്കുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത മാനുഷിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സിറിയന്‍ ക്രൈസ്തവര്‍ക്ക് അടിയന്തിര പ്രാര്‍ത്ഥനാ സഹായവും, മറ്റ് സഹായ അഭ്യര്‍ത്ഥനയുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടന. അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ആണ് സിറിയന്‍ ക്രൈസ്തവര്‍ക്കു വേണ്ടി മുന്നോട്ട് വന്നിരിക്കുന്നത്. ഗുരുതരമായ കേസുകള്‍ക്ക് വേണ്ടി മാത്രം രണ്ടു ആശുപത്രികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ഭക്ഷ്യസാധനങ്ങള്‍ അപര്യാപ്തമാണെന്നും സംഘടന വെളിപ്പെടുത്തി. സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരിക്കുന്നു. ജനങ്ങള്‍ ബോംബാക്രമണത്തിന്റേയും, അരക്ഷിതാവസ്ഥയുടെയും ഇരട്ടഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. മെത്രാന്മാരും വൈദികരും ആലപ്പോയില്‍ തുടരുകയും, പാവപ്പെട്ടവരെ സഹായിക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പോലും സ്ഥിതിഗതികള്‍ ഗുരുതരമായി തന്നെ തുടരുകയാണ്. ജനങ്ങളില്‍ ഭയവും, അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചിരിക്കുകയാണെന്നും സംഘടനയുടെ സിറിയയിലെ പ്രൊജക്ട് മാനേജര്‍ മരിയല്ലെ ബൌട്രോസ് വെളിപ്പെടുത്തി. അര്‍മേനിയന്‍ ഡോക്ടര്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടതും, ഹസ്സാക്കയിലേക്ക് പോകുവാന്‍ തുടങ്ങിയ ബസ് ആക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിക്കൊണ്ട് ജനങ്ങള്‍ കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും, നഗരത്തിലേക്ക് പ്രവേശിക്കുവാനോ പുറത്തുപോകുവാനോ ആര്‍ക്കും കഴിയാത്ത അവസ്ഥയാണെന്നും മരിയല്ലെ പറയുന്നു. അടിസ്ഥാന സേവനങ്ങള്‍ എല്ലാം താറുമാറായിരിക്കുകയാണ്. സ്കൂളുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ ശമ്പളം പിന്‍വലിക്കുവാന്‍ പോലും കഴിയുന്നില്ല. എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ഫിലിപ്പ് ഒസോറസും സിറിയയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങളും വിമതസേനയുടെ കടുത്ത നിയന്ത്രണങ്ങളും ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഒരുമയുടെയും, ഐക്യത്തിന്റേയും സമയമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ആലപ്പോയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാനും, സമാധാനത്തിനും, സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും എ.സി.എന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഒസോറസിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. സിറിയന്‍ ക്രൈസ്തവരുടെ സഹായത്തിനായി അടിയന്തര സഹായ നിധിക്കും എ.സി.എന്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിനായി 3,50,000 യൂറോ സമാഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഗുരുതമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രികളെ സഹായിക്കുവാനും, ഭവനരഹിതരായവരെ സഹായിക്കുവാനും അവര്‍ക്ക് വേണ്ടി ഭക്ഷണം, കിടക്ക, പുതപ്പ് എന്നിവ നല്‍കുവാനും, വൈദ്യുതിക്ക് ബദല്‍ സംവിധാനം ഉറപ്പാക്കുവാനും, ക്രിസ്ത്യന്‍ സ്കൂളുകളെ സഹായിക്കുവാനും സംഘടന പദ്ധതിയിടുന്നുണ്ട്. നിസ്സഹായരായ കാല്‍ ലക്ഷത്തോളം ക്രൈസ്തവര്‍ നിലവില്‍ ആലപ്പോയില്‍ തുടരുന്നുണ്ടെന്നാണ് സംഘടനയുടെ കണക്ക്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-07-16:36:27.jpg
Keywords: സിറിയ
Content: 24170
Category: 22
Sub Category:
Heading: കൂടെ വസിക്കുന്ന ദൈവം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഏഴാം ദിനം
Content: #{blue->none->b-> വചനം: ‍}# അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും. യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും (ഏശയ്യാ 7 : 14) #{blue->none->b-> വിചിന്തനം: ‍}# ദൈവ പുത്രന്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള ലോക ചരിത്രത്തിലെ ഏറ്റവും നല്ല മംഗള വാർത്ത നൂറ്റാണ്ടുകൾക്കു മുമ്പ്‌ ഏശയ്യാ പ്രവചാകനിലുടെയാണ് മാനവവംശം ആദ്യം ശ്രവിച്ചത്. വിണ്ണിൽ നിന്നു മണ്ണിൽ വന്നവൻ മനുഷ്യരോടു കൂടെ വസിക്കാൻ തിരുമാനിക്കുന്ന ദൈവപുത്രനു തിരുവചനം നൽകുന്ന മറ്റൊരു നാമമാണ് ഇമ്മാനുവേല്‍. ഈ ദൈവം ലോകാവസാനം വരെ കൂടെയുണ്ടാകും എന്ന ഉറപ്പു തരുന്നു. ദൈവം ഇമ്മാനുവലായി നമ്മുടെ ഇടയിൽ വസിക്കുന്നു എന്ന സത്യം ആഗമനകാലത്തിലെ സുഖമുള്ള ഓർമ്മയാണ്. #{blue->none->b->പ്രാർത്ഥന: ‍}# മനുഷ്യ മക്കളോടൊപ്പം വസിക്കാൻ മനുഷ്യനായി പിറന്ന ദിവ്യ ഈശോയെ, ആഗമന കാലത്തിലെ ഏഴാം നാളിൽ ഞങ്ങൾ നിൻ്റെ സാന്നിധ്യത്തിൻ്റെ തണലിൽ വസിക്കുന്നവരാണ് എന്ന ബോധ്യം ഞങ്ങളിൽ രൂഢമൂലമാക്കണമേ. ജീവിതത്തിലെ ഏതു സാഹചര്യത്തിലും നിൻ്റെ സന്നിധി ഞങ്ങൾക്കു സംരക്ഷണമാകട്ടെ, നിൻ്റെ നാമം ഞങ്ങളുടെ രക്ഷയാകട്ടെ, നിൻ്റെ വചനം ഞങ്ങളുടെ പാതയിൽ വെളിച്ചമാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b->സുകൃത ജപം ‍}# ഈശോയെ നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും.
Image: /content_image/SeasonalReflections/SeasonalReflections-2024-12-07-20:43:34.jpg
Keywords: സ്വന്തമാക്കാൻ
Content: 24171
Category: 1
Sub Category:
Heading: മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ തിരുസഭയ്ക്കു 21 പുതിയ കര്‍ദ്ദിനാളുമാര്‍; ഭാരത കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷം
Content: വത്തിക്കാൻ സിറ്റി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെ 21 പേര്‍ കത്തോലിക്കാ സഭയുടെ ഹയരാർക്കിയിൽ രണ്ടാം സ്ഥാനത്തുള്ള കർദ്ദിനാള്‍ പദവിയില്‍. ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനായി. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കുവക്കാട്. സീറോ മലബാർ പാരമ്പര്യത്തിലുള്ള സ്‌ഥാന ചിഹ്നങ്ങളാണ് മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ അണിയിച്ചത്. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കറുപ്പും ചുവപ്പുമുള്ള തലപ്പാവുമാണ് അണിയിച്ചത്. പ്രാദേശികസമയം വൈകുന്നേരം നാലോടെ ((ഇന്ത്യൻ സമയം രാത്രി 8.30) നിയുക്ത കർദ്ദിനാളുമാർ പ്രദക്ഷിണമായി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അൾത്താരയിലെത്തി. 99 വയസ്സുമുതൽ 44 വയസ്സുവരെയുള്ള 21 പേരടങ്ങിയതായിരിന്നു പുതിയ കർദ്ദിനാളുമാർ. തുടർന്ന് ചടങ്ങിനു തുടക്കമായി. വിശുദ്ധ പത്രോസിൻ്റെ സിംഹാസനത്തോടു ചേർന്ന് സഭാശുശ്രൂഷ നിർവഹിക്കാൻ ഏതാനും സഹോദരങ്ങളെ കർദ്ദിനാൾ തിരുസംഘത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതായി മാർപാപ്പ അറിയിച്ചു. തുടർന്ന് സുവിശേഷവായന നടന്നു. ദൈവമഹത്വത്തിനും സഭയുടെ പുകഴ്‌ചയ്ക്കുമായി ഇവരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നതായി ഓരോരുത്തരുടെയും പേരുകൾ ചൊല്ലി മാർപാപ്പ അറിയിച്ചു. പിന്നീട് കർദ്ദിനാളുമാർ വിശ്വാസപ്രമാണം ചൊല്ലി സഭയോടും അതിൻ്റെ പാരമ്പര്യത്തോടുമുള്ള വിധേയത്വം പ്രഖ്യാപിച്ചു. ഇതിന് പിന്നാലേ ഓരോരുത്തരായി മാർപാപ്പയ്ക്ക് സമീപമെത്തി. മാർപാപ്പ അവരെ തലപ്പാവും മോതിരവും അണിയിച്ചു. മാർപാപ്പയിൽ നിന്ന് അവർ നിയമനപത്രം ഏറ്റുവാങ്ങി. ഇരുപതാമനായാണ് പൗരസ്ത്യസഭയുടെ വസ്ത്രധാരണവുമായി മാർ ജോർജ് കൂവക്കാട് എത്തിയത്. തൊപ്പിയുമാണ് മാർ ജോർജ് കുവക്കാട് സ്വീകരിച്ചത്. തിരുക്കർമങ്ങൾക്കുശേഷം നവ കർദ്ദിനാളുമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
Image: /content_image/News/News-2024-12-08-07:22:54.jpg
Keywords: കർദ്ദി