category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ആറാം ദിനം
Content#{blue->none->b-> വചനം: ‍}# ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ, ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം (ലൂക്കാ 1:13). #{blue->none->b-> വിചിന്തനം: ‍}# മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളൂ. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. എലിസബത്തിന്‍റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാൾ ആയിരുന്നു സ്നാപകന്റെ ജനനം. ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും'' (ലൂക്കാ 1: 13). ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അതു വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല. പ്രകൃതിനിയമമനുസരിച്ച് അതു അസാധ്യമായിരുന്നു. കാരണം അവർ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു. ദൈവത്തിന്‍റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്‍റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി. നമ്മുടെ യുക്തിയും അളവുമല്ല, ദൈവത്തിന്റെ ചെയ്തികൾക്കാധാരം എന്നു സഖറിയായുടെ മൗനം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്‍റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടുംകൂടി ധ്യാനിക്കാനും സഖറിയായും എലിസബത്തും പഠിപ്പിക്കുന്നു. മനുഷ്യന്റെ സാധ്യതകൾക്കും പ്രതീക്ഷകൾക്കും അതിർത്തികൾ ഉണ്ട് എന്നാൽ ദൈവം നമ്മിൽ കാണുന്ന സ്വപ്നങ്ങൾക്കു സമയമോ പ്രകൃതി നിയമങ്ങളോ തടസ്സം നിൽക്കില്ലന്നു വൃദ്ധ ദമ്പതികളായ സഖറിയായും എലിസബത്തും നമ്മെ പഠിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന: ‍}# സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയ പുത്രനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാന്റെ ജനനത്തിലൂടെ അസാധ്യതകളുടെ മുമ്പിൽ സാധ്യതകൾ നീ മനുഷ്യവംശത്തിനു തുറന്നു തന്നു. നിന്റെ പ്രിയ പുത്രന്റെ തിരുപ്പിറവിയെ ഓർക്കുന്ന ഈ ആഗമന കാലത്തു ഞങ്ങളുടെ അസാധ്യതകൾ നിന്റെ തിരുമുമ്പിൽ സമർപ്പിക്കുവാനും, ദൈവീക ശക്തിയിൽ ആശ്രയിച്ചു കൊണ്ട് അവ സാധ്യകളാക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. #{blue->none->b->സുകൃതജപം ‍}# എന്റെ ഈശോയെ, എന്റെ അസാധ്യതകളെ സാധ്യതകളാക്കണമേ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-12-06 21:38:00
Keywordsഉണ്ണീശോയെ
Created Date2024-12-06 21:42:13