Contents

Displaying 23671-23680 of 24959 results.
Content: 24112
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തെ കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ സീസൺ 5 തീയേറ്ററുകളിലേക്ക്
Content: ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി ചോസണിൻ്റെ 'അന്ത്യ അത്താഴ' ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സീസൺ 5 ൻ്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചതായും പ്രൊഡക്ഷൻ ടീം എഡിറ്റിംഗ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ചോസണ്‍ ടീം പറയുന്നു. 2025-ന്റെ തുടക്കത്തിൽ റിലീസ് ഉണ്ടാകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. ദി ചോസണിലെ അഭിനേതാക്കൾ അന്ത്യ അത്താഴ ചിത്രീകരണത്തിനായി ഒരു നീണ്ട മേശയ്ക്ക് ചുറ്റും ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുമായി ഷൂട്ടിംഗിന്റെ ദൃശ്യങ്ങള്‍ ചോസണ്‍ ടീം നേരത്തെ പുറത്തുവിട്ടിരിന്നു. ദി ചോസണിൻ്റെ സീസൺ 5-ൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത് 2025 വസന്തകാലത്ത് പുറത്തിറക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണുകൾക്കു സമാനമാണെങ്കില്‍ എട്ട് എപ്പിസോഡുകളും ഉൾക്കൊള്ളുന്ന വിധത്തില്‍ വിവിധ തവണകളായിട്ടായിരിക്കും സീരീസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അറുനൂറിലധികം ഭാഷകളില്‍ സീരീസ് എത്തിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചോസണ്‍ സീരീസിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു. ആദ്യത്തെ മൂന്നു സീരീസിന്റെ മലയാളം സബ്ടൈറ്റിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. നാലാമത്തെ സീരീസിന്റെ സബ്ടൈറ്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
Image: /content_image/News/News-2024-11-26-17:52:15.jpg
Keywords: ചോസ
Content: 24113
Category: 18
Sub Category:
Heading: കുടുംബങ്ങൾ സ്നേഹം ആഘോഷിക്കുന്ന കേന്ദ്രങ്ങളാകണം: മാർ തോമസ് തറയിൽ
Content: മാമ്മൂട്: കുടുംബങ്ങൾ സ്നേഹം ആഘോഷിക്കുന്ന കേന്ദ്രങ്ങളാകണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മാമ്മൂട് ലൂർദ്‌മാതാ പള്ളിയിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചദിന ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. ഏറെ നന്മകളും സമൃദ്ധിയും കുടുംബത്തിലുണ്ടെങ്കിലും പരസ്പ‌രം കലഹിച്ചു കഴിയുന്ന ദമ്പതികളുടെയും സഹോദരങ്ങളുടെയും എണ്ണം കൂടി വരുകയാണ്. നിസ്വാർത്ഥ സ്നേഹത്തിൻ്റെ ഒരു പുതിയ സംസ്‌കാരത്തിന് രൂപം കൊടുക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചാൽ മാത്രമേ നമ്മുടെ കുടുംബങ്ങൾ അനുഗ്രഹീതമായി തീരുകയുള്ളുവെന്നും ആർച്ച് ബിഷപ്പ് കുട്ടിച്ചേർത്തു. വികാരി റവ. ഡോ. ജോൺ വി. തടത്തിൽ സ്വാഗതവും സഹവികാരി ഫാ. ടോമിൻ കിഴക്കേത്തലയ്ക്കൽ നന്ദിയും പറഞ്ഞു. ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളി, ബ്രദർ ജയിംസുകുട്ടി ചമ്പക്കുളം എന്നിവർ വചനപ്രഘോഷണം നടത്തി. മുപ്പതുവരെ വൈകുന്നേരം 4.30 മുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ.
Image: /content_image/India/India-2024-11-27-11:52:14.jpg
Keywords: തറയി
Content: 24114
Category: 1
Sub Category:
Heading: ജീവിത തോണിയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തന്റെ ദൈവ വിശ്വാസത്താൽ അതിജീവിച്ച, ഒരു കപ്യാരുടെ ജീവിതകഥ
Content: ആദ്യം തന്നെ എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു ചെറു വിവരണം എഴുതിയാലെ ഈ ജീവിതാനുഭവം കുറിക്കാൻ എനിക്ക് ഒരു എൻട്രി ലഭിക്കത്തൊള്ളൂ... സോറി ട്ടോ. ഏകദേശം 14 വർഷത്തെ പരദേശവാസത്തിന് (ഇറ്റലിയിലെ) ശേഷം 2023 മെയ് മാസത്തിലാണ് ഞാൻ കേരളത്തിലേയ്ക്ക് ട്രാൻസ്ഫർ ആയി തിരിച്ചെത്തിയത്. തലശ്ശേരി അതിരൂപതയുടെ കീഴിൽ ചീക്കാട് ഇടവകയായിരുന്നു എൻ്റെ പുതിയ സേവനമേഖല. കണ്ണൂർ ജില്ലയിലേയ്ക്കാണ് ട്രാൻസ്ഫർ എന്ന് കേട്ടതേ എൻ്റെ പ്രിയപ്പെട്ടവർക്ക് വലിയ ഭയമായി, കാരണം പണ്ടൊക്കെ കേട്ടിരുന്ന ബോംബ് സ്ഫോടനങ്ങൾ ആണ് കണ്ണൂർ എന്ന് കേൾക്കുമ്പോൾ അവരുടെ ഓർമ്മയിലേക്ക് ഓടി എത്തിയത്. എന്നാൽ എൻ്റെ ഉൾഭയം മറ്റൊന്നായിരുന്നു: ചീക്കാട് ശരിക്കും കർണാടകയുടെ അതിർത്തിയിൽ ഉള്ള ഒരു കൊച്ചു ഗ്രാമമാണ്. അതും നിഷ്കളങ്കരായ വിശ്വാസികളുള്ള സ്ഥലം. ഒത്തിരിക്കാലം യൂറോപ്പിൽ ജീവിച്ചിട്ട് ചീക്കാട് പോലുള്ള ഒരു ഗ്രാമത്തിൽ ചെന്ന് ഞാൻ എന്തെല്ലാം പുകിൽ ഒപ്പിക്കും എന്നുള്ളതായിരുന്നു എൻ്റെ ഭയം... കാരണം ഇടുക്കിയിൽ ഞങ്ങൾ നിഷ്കളങ്കമായി ഉപയോഗിക്കാറുള്ള ചില വാക്കുകൾ കണ്ണൂർ ജില്ലയിൽ സംസ്കാര ശൂന്യമായ പദങ്ങളായിരുന്നു...! അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്നാണല്ലോ ദൈവവചനത്തിൽ പറയുന്നത്. അതുകൊണ്ട് രണ്ടും കല്പിച്ച് ചീക്കാട് ലക്ഷ്യമാക്കി യാത്രതിരിച്ചു. ചീക്കാടുപള്ളി ഉണ്ണീശോയുടെ ഒരു തീർത്ഥാടന ദൈവാലയം ആയിരുന്നതിനാൽ ഒത്തിരി തീർത്ഥാടകർ എത്തിചേരുന്ന ഒരു സ്ഥലമായിരുന്നു. എൻ്റെ പ്രിയപ്പെട്ടവർ ഭയന്നതുപോലുള്ള ഒരു സ്ഥലമായിരുന്നില്ല, ഒത്തിരി നല്ല ആൾക്കാരായിരുന്നു. ചെറുപ്പം മുതലേ ഉണ്ണീശോയോട് വലിയ ഭക്തിയുണ്ടായിരുന്ന ഞാൻ വളരെ പെട്ടെന്ന് തന്നെ പുതിയ സ്ഥലവുമായി ഇഴുകിചേർന്നു. എങ്കിലും എൻ്റെ ഇറ്റാലിയൻ ചുവയുള്ള മലയാളവും പിന്നെ ചില ഇടുക്കി ശൈലിയിലുള്ള നാടൻ വാക്കുകളും നാട്ടുകാർക്ക് ചിരിക്കാൻ വകയുണ്ടാക്കിക്കൊടുത്തു. 135 വീട്ടുകാർ മാത്രമുള്ള ആ കൊച്ച് ഇടവകയിലെ എല്ലാ വീടുകളും വികാരിയച്ചനും മറ്റ് സിസ്റ്റേഴ്സിനും ഒപ്പം ഒറ്റമാസത്തിനുള്ളിൽ കയറിയിറങ്ങി. സ്പോർട്സുകാരി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, 20 വർഷത്തിന് ശേഷം, ആദ്യമായാണ് ഇതുപോലത്തെ കുന്നുകളും താഴ്‌വരകളും ഞാൻ താണ്ടുന്നത്. അല്പം ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നതിനാൽ ഒരു തരത്തിൽ ഏന്തി വലിഞ്ഞാണ് ആ കുന്നുകൾ കയറി ഇറങ്ങിയതെങ്കിലും ആ ഇടവകയിലെ എല്ലാവരെയും വ്യക്തിപരമായി പരിചയപ്പെടാനും ഓരോ കുടുംബങ്ങളുടെയും അവസ്ഥ നേരിട്ട് മനസ്സിലാക്കാനും സാധിച്ചത് വളരെ നല്ല ഒരു അനുഭവമായിരുന്നു. അങ്ങനെ നടത്തിയ ഭവന സന്ദർശനത്തിനിടയിൽ ആണ് ചീക്കാട് ഉണ്ണീശോ പള്ളിയിലെ പഴയ കപ്യാർ ആയിരുന്ന ജോസഫ് വടക്കേമുറിയുടെ വീട്ടിൽ എത്തുന്നതും അദ്ദേഹത്തിൻ്റെ ജീവിതാവസ്ഥ അടുത്തറിയുന്നതും. നാട്ടുകാർ സ്നേഹപൂർവ്വം ഔസേപ്പച്ചൻ ചേട്ടൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. തലശ്ശേരി അതിരൂപതയിലെ ഏറ്റവും നല്ല കപ്യാർ എന്ന പേരെടുത്ത ഔസേപ്പച്ചൻ ചേട്ടൻ 18 വർഷത്തോളം ചീക്കാട് ഉണ്ണീശോ പള്ളിയിൽ ആത്മാർപ്പണത്തോടെ സേവനം ചെയ്തു. 2020 ൽ തലശ്ശേരി അതിരൂപതയിലെ ഏറ്റവും നല്ല കപ്യാർ എന്ന ബഹുമതി സ്വീകരിക്കാൻ ഒരുങ്ങി ഇരിക്കുമ്പോൾ ആണ് കൊറോണ എന്ന മഹാമാരി വില്ലൻ്റെ വേഷത്തിൽ കടന്നുവന്നത്. രൗദ്രഭാവത്തോടെ തന്നെ കീഴടക്കാൻ ശ്രമിച്ച കൊറോണയെ ഔസേപ്പച്ചൻ ചേട്ടൻ ഉണ്ണീശോയുടെ കരങ്ങളിൽ അള്ളിപിടിച്ച് തൻ്റെ മനോബലത്താൽ കീഴടക്കി. നല്ലൊരു കർഷകൻ കൂടിയായ ഔസേപ്പച്ചൻ ചേട്ടൻ പിന്നീടങ്ങോട്ട് നാളുകളായി തൻ്റെയുള്ളിൽ സ്വരുക്കൂട്ടിയ ഒരു പുതിയ ഭവനം ഉണ്ടാക്കണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പരക്കംപാച്ചിലിലായിരുന്നു... 2022 ഫെബ്രുവരി മാസം ആയപ്പോൾ, പുതിയ ഭവനത്തിൻ്റെ പണികൾ ഒക്കെ ഏകദേശം തീരാറായി, ഈസ്റ്ററിന് ശേഷം പുതിയ വീടിൻ്റെ വെഞ്ചിരിപ്പും ആർമിയിലുള്ള ഇളയ മകൻ ജെറിൻ്റെ വിവാഹവും ഒരുമിച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. പക്ഷെ അപ്രതീക്ഷിതമായി പ്രതിസന്ധികളുടെ കൊടുങ്കാറ്റ് ഔസേപ്പച്ചൻ ചേട്ടൻ്റെ ജീവിതത്തിലേക്ക് ആഞ്ഞടിച്ചു. കഠിനാധ്വാനിയായിരുന്ന അദ്ദേഹം അടയ്ക്കാ പറിക്കുന്നതിനിടയിൽ കമുകിൽ നിന്ന് കാലിടറി താഴെ വീണു. ആ വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അരയ്ക്ക് കീഴ്പോട്ട് തളർന്ന് കിടപ്പിലായി. അവധിക്ക് ശേഷം വിദേശത്തേയ്ക്ക് തിരിച്ചുപോകേണ്ടിയിരുന്ന മൂത്ത മകൻ റോബിൻ തൻ്റെ ജോലി ഉപേക്ഷിച്ച് അപ്പനെ ശുശ്രൂഷിക്കാൻ ആശുപത്രികൾ കയറി ഇറങ്ങി. ജാതിമത ഭേദമെന്യേ നാട്ടുകാർ എല്ലാവരും വിലമതിച്ചിരുന്ന തങ്ങളുടെ സ്വന്തം കപ്യാരുടെ ജീവിതത്തിൽ ഉണ്ടായ ഈ ദുരന്തത്തിൽ അകമേയും പുറമേയും പലരും ദൈവത്തെ പഴിച്ചുവെങ്കിലും ഒരു വാക്കുകൊണ്ടു പോലും ദൈവത്തെ പഴിക്കുകയോ, അല്ലെങ്കിൽ ചോദ്യം ചെയ്യുകയോ ചെയ്യാൻ ഔസേപ്പച്ചൻ ചേട്ടൻ തുനിയാത്തതാണ് അദ്ദേഹത്തിൻ്റെ ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൻ്റെ മാറ്റ് കൂട്ടുന്നത്. ശരീരവും മനസ്സും തളർന്ന് കിടക്കുന്ന അവസ്ഥയിലും വീണ്ടും കഷ്ടകാലം അദ്ദേഹത്തിൻ്റെ ജീവിതത്തെ തല്ലിച്ചതച്ച് തരിപ്പണം ആക്കാൻ പരിശ്രമിച്ചു എങ്കിലും ആ പരീക്ഷണങ്ങളെ എല്ലാം തന്റെ പേരിൻ്റെ മധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ സമചിത്തതയോടെയും ക്ഷമയോടെയും ദൈവാശ്രയ ബോധത്തോടെയും അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നു. തൻ്റെ പ്രിയതമൻ്റെ ദുരന്തയാത്രയിൽ രോഗിണിയായ പ്രിയതമ ആദ്യം ഒന്ന് അടിപതറിയെങ്കിലും പിന്നീട് ഭർത്താവ് പകർന്നു നൽകിയ അചഞ്ചലമായ വിശ്വാസവും ശാന്തതയും മോളി ചേച്ചിയെ കൂടുതൽ ശക്തിപ്പെടുത്തി. ശരീരത്തിനും മനസ്സിനുമേറ്റ സ്വന്തം വേദനകൾ മറന്ന് മോളി ചേച്ചിയും തൻ്റെ പ്രിയതമനോട് ചേർന്നു നിന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ പഴയ നിയമത്തിലെ ജോബിൻ്റെ അതേ സാഹചര്യങ്ങളിൽ കൂടിയാണ് അടിയുറച്ച ദൈവവിശ്വാസിയായ ഈ കപ്യാർ കടന്നു പോകുന്നത്. ചലനമറ്റ ശരീരവുമായി കിടക്കയിൽ ആയിരിക്കുമ്പോഴും ഔസേപ്പച്ചൻ ചേട്ടൻ്റെ ഹൃദയം സ്പന്ദിച്ചിരുന്നത് വിശുദ്ധ കുർബാനയ്ക്കുവേണ്ടി ആയിരുന്നു. അദ്ദേഹത്തിൻ്റെയും മറ്റനവധി ആൾക്കാരുടെയും പ്രാർത്ഥനയുടെയും അതുപോലെ നിരവധി ചികിത്സകളുടെയും ഫലമായി ഒന്നരവർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പരസഹായത്താൽ വീൽചെയറിൽ ഇരിക്കാറായി. ഒരു ദിവസം പുതിയ വികാരി ജോമിഷ് നൂറന്മാക്കലച്ചൻ്റെ നിർദ്ദേശപ്രകാരം സി. ലിസ് മരിയായും ഞാനും കൂടി ഔസേപ്പച്ചൻ ചേട്ടൻ്റെ ഭവനത്തിലേയ്ക്ക് കടന്നു ചെന്ന് അദ്ദേഹത്തെ കൊന്ത കെട്ടാൻ പഠിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ കൊന്ത കെട്ടാൻ പഠിച്ച അദ്ദേഹം ഇന്ന് നൂറുകണക്കിന് കൊന്തകൾ അനേകായിരങ്ങളുടെ രക്ഷയ്ക്ക് വേണ്ടി നിയോഗങ്ങൾ ചേർത്തുവച്ച് പ്രാർത്ഥിച്ചുകൊണ്ട് ഉണ്ടാക്കുന്നു. നാളുകൾ ചലനമറ്റിരുന്ന ശരീരത്തിൽ ജീവൻ്റെ തുടിപ്പുകൾ സ്പന്ദിച്ചു തുടങ്ങി. അതിൻ്റെ ഫലമായി കഠിനമായ വേദന സഹിച്ചുകൊണ്ടാണ് അദ്ദേഹം കൊന്ത കെട്ടി ആത്മാക്കളെ രക്ഷിക്കണം എന്ന പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ കൊന്തകൾ എല്ലാം തീർത്ഥാടകർക്ക് വേണ്ടിയുള്ള ഇടവകയുടെ സ്റ്റാളിൽ കൊണ്ടുവച്ച് വിൽക്കുമ്പോൾ അദ്ദേഹത്തിന് ചെറിയ ഒരു വരുമാനവും ലഭ്യമാകുന്നു. 18 വർഷക്കാലം ഉണ്ണീശോയുടെ ദേവാലയത്തിലേക്ക് കടന്നുവന്ന് പ്രാർത്ഥിച്ച് ഒരുങ്ങി ദിവ്യബലിക്കുള്ള കാര്യങ്ങൾ എല്ലാം അതിവിശുദ്ധിയോടെ സജ്ജീകരിച്ചിരുന്ന ഈ വിശ്വസ്തനായ കപ്യാരുടെ ജീവിതത്തിൽ നിന്ന് വിശുദ്ധ കുർബാനയോടുള്ള അഭിവാഞ്ച ഇല്ലാതാക്കാൻ ഒരു ദുരന്തത്തിനും കഴിഞ്ഞില്ലെന്നതാണ് സത്യം. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നത് പോലെ, ദൈവസ്നേഹത്തിൽ നിന്ന് ആര് തന്നെ വേർപെടുത്തും? ക്ലേശമോ ദുരിതമോ...!! ദിവ്യകാരുണ്യത്തോടുള്ള അടങ്ങാത്ത ദാഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന അപ്പൻ്റെ ആഗ്രഹം മനസ്സിലാക്കിയ മകൻ റോബിനും ഭാര്യയും അദ്ദേഹത്തിൻ്റെ പഴയ സ്കൂട്ടർ അദ്ദേഹത്തിന് യാത്ര ചെയ്യാവുന്ന തരത്തിൽ മോഡിഫൈ ചെയ്യിപ്പിച്ചു കൊടുത്തു. <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fsoniyakuruvila.mathirappallil%2Fvideos%2F1106751553801752%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> കഴിഞ്ഞ ഒരു വർഷത്തോളമായി ഔസേപ്പച്ചൻ ചേട്ടൻ മഴയില്ലാത്ത എല്ലാ ദിവസവും തൻ്റെ സ്കൂട്ടറിൽ ദിവ്യബലിക്കായി ഉണ്ണീശോയുടെ ആലയത്തിലേയ്ക്കു കടന്നുവരുന്നു. നിർഭാഗ്യവശാൽ ആ സ്കൂട്ടർ ദേവാലയത്തിനുള്ളിലേയ്ക്ക് കടത്താൻ സാധിക്കാത്തതിനാൽ മോണ്ടളത്തിൽ ഇരുന്ന് അദ്ദേഹം ദിവ്യബലിയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യ സ്വീകരണ സമയത്ത് വികാരിയച്ചൻ അദ്ദേഹത്തിനടുത്തേക്ക് ഇറങ്ങി ചെന്ന് വിശുദ്ധ കുർബാന കൊടുക്കുകയും ചെയ്യുന്നു. മഴയുള്ള ദിവസങ്ങളിൽ വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് സ്കൂട്ടർ ഇറക്കാൻ ഉള്ള ബുദ്ധിമുട്ട് മൂലം അദ്ദേഹത്തിന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കത്തില്ല. വിശുദ്ധ കുർബാന സ്വീകരിക്കാൻ പറ്റാത്ത ദിവസങ്ങളിലെല്ലാം ജീവശ്വാസത്തിനുവേണ്ടി കരയിൽ കിടന്ന് പിടയുന്ന ഒരു മത്സ്യത്തിൻ്റെ അതേ അവസ്ഥയാണ് ഔസേപ്പച്ചൻ ചേട്ടൻ്റെ ഹൃദയവും. കിടക്കയിൽ നിന്ന് എന്നെ ഇത്രയും വഴി നടത്തിയ ഉണ്ണീശോ, എനിക്ക് പൂർണ്ണസൗഖ്യം നൽകും എന്ന പ്രത്യാശയാണ് അദ്ദേഹത്തെ ഇന്ന് കൂടുതൽ ശക്തിപ്പെടുത്തുന്നത്. ചീക്കാടുകാരുടെ മാത്രമല്ല ഉണ്ണീശോയുടെ അനുഗ്രഹം തേടി വന്നുകൊണ്ടിരിക്കുന്ന അനേകായിരം വിശ്വാസികൾക്കും പ്രിയങ്കരനായ കപ്യാരുടെ ദൈവവിശ്വാസവും ആത്മധൈര്യവും ഇന്ന് അനേകർക്ക് ദൈവത്തിലേയ്ക്ക് തിരികെ നടക്കാൻ പ്രചോദനം നൽകുന്നുണ്ട്. മനസ്സും ശരീരവും ബലമുള്ളവരായിരുന്നിട്ടും നിരുത്സാഹത്തിന്റെയും ഒപ്പം കാലം സമ്മാനിച്ച നിസ്സംഗതയുടെയും ഫലമായി വിശുദ്ധ കുർബാനയെ സ്നേഹിക്കുകയോ വിലകല്പിക്കുകയോ ചെയ്യാത്ത അനേകായിരങ്ങൾക്ക് ഈ കപ്യാരുടെ ജീവിത മാതൃക ഒരു പ്രചോദനം ആകട്ടെ, പ്രത്യേകിച്ച് ദിവ്യരക്ഷകന്റെ ജനന തിരുനാളിനായി ഏറ്റവും അടുത്തൊരുങ്ങുന്ന ഈ ദിവസങ്ങളിൽ തണുത്തുറഞ്ഞ മനസ്സുകളെ ദൈവസ്നേഹത്താൽ ജ്വലിപ്പിക്കട്ടെ എന്ന ആശംസകളോടെ... സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ
Image: /content_image/News/News-2024-11-27-12:36:09.jpg
Keywords: വിശ്വാസ
Content: 24115
Category: 1
Sub Category:
Heading: നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ അന്തരിച്ചു
Content: അബൂജ: നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികന്‍ റവ. മോണ്‍. തോമസ് ഒലെഗെ അന്തരിച്ചു. ക്രിസ്തുവിൻ്റെ രാജത്വ തിരുനാള്‍ ദിനമായ നവംബർ 24ന് പുലർച്ചെയാണ് മോണ്‍. തോമസ് ഒലെഗെ വിടവാങ്ങിയത്. 104 വയസ്സായിരിന്നു. എഴുപതിറ്റാണ്ടോളമാണ് അദ്ദേഹം വൈദികനായി സേവനം ചെയ്തത്. ഭൂമിയിൽ നന്നായി ജീവിച്ചതിന് ദൈവത്തോടുള്ള നന്ദിയോടെയാണ് അദ്ദേഹം വിടവാങ്ങിയതെന്ന് ഓച്ചി രൂപത ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ പറഞ്ഞു. അന്തരിച്ച കത്തോലിക്ക വൈദികന്റെ ജീവിതം വിശ്വാസം, വിനയം, ഭക്തി എന്നിവയുടെ സദ്ഗുണങ്ങളുടെ ഉജ്ജ്വലമായ സാക്ഷ്യമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. 1920 ഫെബ്രുവരിയിൽ ജനിച്ച ഒലെഗെ 1957 ഡിസംബറിലാണ് വൈദികനായി അഭിഷിക്തനായത്. സെൻ്റ് ജോൺ ദി അപ്പോസ്തലന്‍ ഇടവക ഉൾപ്പെടെയുള്ള ഓച്ചി രൂപതയിലെ വിവിധ ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ആയിരിന്ന സ്ഥലങ്ങളില്‍ എല്ലാം ക്രിസ്തുവിനെ പകരുവാന്‍ അദ്ദേഹം പ്രത്യേക ഇടപെടല്‍ നടത്തി. മുൻ എഡോ സ്റ്റേറ്റ് ഗവർണർ ഗോഡ്വിൻ ഒബാസെക്കി ഫാ. ഒലെഗെയെ "കത്തോലിക്ക വിശ്വാസത്തിൻ്റെ മഹത്തായ മിഷ്ണറി" എന്ന് വിശേഷണം നല്‍കിയിരിന്നു. മോണ്‍. തോമസ് ഒലെഗെയുടെ വിയോഗത്തില്‍ നൈജീരിയന്‍ സെനറ്റ് മെമ്പര്‍ ഓഷിയോംഹോൾ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദുഃഖം രേഖപ്പെടുത്തി.
Image: /content_image/News/News-2024-11-27-13:22:24.jpg
Keywords: വൈദിക
Content: 24116
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ അക്രമത്തെ ന്യായീകരിക്കുവാന്‍ ബൈബിള്‍ ഉപയോഗിക്കുന്നതിനെ അപലപിച്ച് ആഫ്രിക്കന്‍ ബിഷപ്പുമാര്‍
Content: യോണ്ടേ: ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അക്രമത്തെ ന്യായീകരിക്കാൻ ബൈബിള്‍ ഉപയോഗിക്കുന്നതിനെതിരെ വടക്കൻ ആഫ്രിക്കയിലെ കത്തോലിക്കാ ബിഷപ്പുമാർ. അക്രമത്തെ ന്യായീകരിക്കാന്‍ ഇരുവശത്തും ബൈബിള്‍ ഉപയോഗിക്കുന്നതിനെ ബിഷപ്പുമാർ അപലപിച്ചു. നിയമത്തിലും സമാധാനത്തിലും മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയുടെ മേലുള്ള കോളനിവൽക്കരണവും അധിനിവേശവും ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ബൈബിൾ ഉപയോഗിക്കാനാവില്ല. ജനങ്ങളെയും അവരുടെ ഭരണകൂടത്തെയും വേർതിരിച്ചറിയേണ്ടത് ആവശ്യമാണെന്നും ആഫ്രിക്കന്‍ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ഉപദ്രവിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന അക്രമങ്ങളില്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥവും മറ്റും ഉപയോഗിക്കുന്നവര്‍ പിന്‍വാങ്ങണമെന്ന് ഗവേഷക വൈദികനായ ഫാ. സ്റ്റാൻ ചു ഇലോ പറയുന്നു. ഒരു ജനത മറ്റൊരു ജനതയുടെ മേല്‍ നടത്തുന്ന കോളനിവൽക്കരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ബൈബിളിൻ്റെ ദുരുപയോഗം സംബന്ധിച്ച ബിഷപ്പുമാരുടെ മുന്നറിയിപ്പ് ഉൾക്കാഴ്ചയുള്ളതും സമയോചിതവുമാണെന്ന് പാൻ-ആഫ്രിക്കൻ കാത്തലിക് തിയോളജി ആൻഡ് പാസ്റ്ററൽ നെറ്റ്‌വർക്കിലെ (പിഎസിടിപാൻ) പ്രോഗ്രാം ഡയറക്ടർ സിസ്റ്റർ ജെയ്ൻ കിമാത്തി പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ ഈ ദുരുപയോഗം ചരിത്രപരവും ദൈവശാസ്ത്രപരവുമായ കാര്യങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും സിസ്റ്റർ ചൂണ്ടിക്കാട്ടി. ചില ഇസ്രായേലി ഗ്രൂപ്പുകൾ തങ്ങളുടെ ഭൂമിയെ ദൈവീകമായ അവകാശമായി വിശേഷിപ്പിക്കുന്നു, അതേസമയം ഹമാസും മറ്റ് പലസ്തീൻ വിഭാഗങ്ങളും തങ്ങളുടെ പ്രതിരോധം നിയമവിധേയമാക്കാൻ വിശ്വാസപരമായ കാര്യങ്ങളായി പ്രയോഗിക്കുകയാണ്. ഇത് തെറ്റാണെന്ന് അവർ പറഞ്ഞു. 2023 ഒക്‌ടോബർ 7-ന് നടന്ന ആക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലികളെ തീവ്രവാദ സംഘടന കൊലപ്പെടുത്തുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തിരിന്നു. സംഘർഷം ഇപ്പോൾ ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്നതിനിടെ 45,000-ത്തിലധികം ആളുകളുടെ ജീവനാണ് നഷ്ട്ടമായതെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) പറയുന്നു. കൊല്ലപ്പെട്ടവരിൽ 43,000 ത്തിലധികം പേർ പലസ്തീൻകാരാണ്.
Image: /content_image/News/News-2024-11-27-16:07:11.jpg
Keywords: ബൈബി
Content: 24117
Category: 1
Sub Category:
Heading: കർദ്ദിനാൾ മിഗുവൽ ഏഞ്ചലിന്റെ മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഗുയ്‌സോട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബര്‍ 27 ബുധനാഴ്ച നടന്ന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജിയോവാന്നി ബത്തിസ്ത്ത റേ മുഖ്യകാര്‍മ്മികനായി. മൃതസംസ്കാര ചടങ്ങുകളുടെ അവസാനഭാഗം ഫ്രാൻസിസ് പാപ്പയാണ് നടത്തിയത്. ജനതകളും മതങ്ങളും തമ്മിലുള്ള സാഹോദര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ, സൗമ്യതയോടും ജ്ഞാനത്തോടും കൂടി ദൈവസ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അദ്ദേഹം ജീവിച്ചതെന്ന് പാപ്പ അനുസ്മരിച്ചു. വിശ്വസ്‌തനായിരുന്ന ഈ ദാസനെ സ്വർഗ്ഗീയ ജെറുസലമിലേക്ക് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്താൽ കാരുണ്യവാനായ ദൈവം സ്വീകരിക്കട്ടെയെന്ന് അദ്ദേഹം അംഗമായിരുന്ന കൊമ്പോണിയൻ സമർപ്പിതസമൂഹത്തിനും, കുടുംബാംഗങ്ങൾക്കും അനുശോചനമറിയിച്ചുള്ള സന്ദേശത്തില്‍ പാപ്പ കുറിച്ചു. കഠിനാധ്വാനിയായ ശുശ്രൂഷകനും, ജനതകൾക്കിടയിൽ സമാധാനത്തിനായി പ്രവർത്തിച്ച സമർപ്പിതനുമായിരുന്നു കർദ്ദിനാൾ ഏഞ്ചൽ ആയുസോ. സുവിശേഷത്തിനും സഭയ്ക്കുമായി മാതൃകാപരമായി സേവനമനുഷ്‌ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഈജിപ്തിലും, സുഡാനിലും മിഷനറി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റോമിൽ അറബ്, ഇസ്ലാം മതവിശ്വാസം എന്നിവയ്ക്കായുള്ള പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായും, പിന്നീട് മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയിലും നിരവധി വർഷങ്ങൾ മാതൃകാപരമായ സേവനമനുഷ്‌ഠിച്ചുവെന്നും പാപ്പ അനുസ്മരിച്ചു. ദീർഘനാളുകളായി തുടർന്ന രോഗത്തെത്തുടർന്ന് നവംബർ 25 തിങ്കളാഴ്ചയാണ് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/News/News-2024-11-27-22:54:23.jpg
Keywords: പാപ്പ
Content: 24118
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ നവംബർ 27-ന് നടന്ന കൂടിക്കാഴ്ചയില്‍ മിഡിൽ ഈസ്റ്റിലും യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. 2021 ജൂണിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള തൻ്റെ മുൻ കൂടിക്കാഴ്ച ബ്ലിങ്കൻ അനുസ്മരിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഇസ്രായേൽ-ലെബനോൻ വെടിനിർത്തലും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിൻ്റെ മാനുഷിക ആഘാതങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുമായും പ്രത്യേക ചർച്ചകൾ നടന്നു. ഇറ്റലിയിൽ നടന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ബ്ലിങ്കന്‍ പാപ്പയെ സന്ദര്‍ശിച്ചത്.
Image: /content_image/News/News-2024-11-27-23:01:53.jpg
Keywords: വത്തിക്കാ
Content: 24119
Category: 1
Sub Category:
Heading: സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്നും തത്സമയ സംപ്രേക്ഷണം ആരംഭിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവേശഷിക്കേ വത്തിക്കാന്റെ ഹൃദയമായ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതിയ വെബ്‌ക്യാമുകൾ സ്ഥാപിക്കും. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് തത്സമയം പ്രാര്‍ത്ഥിക്കാന്‍ ഉതകുന്ന വിധത്തില്‍ ഇതിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ലോകത്ത് എവിടെയായിരിന്നാലും വിശ്വാസികൾക്ക് വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൽ പ്രാർത്ഥിക്കാൻ അവസരം നൽകുന്നതാണ് പുതിയ ക്രമീകരണം. ഫാബ്രിക് ഓഫ് സെൻ്റ് പീറ്ററിൻ്റെ പ്രസിഡൻ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയും ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. എൻസോ ഫോർട്ടുനാറ്റോയും ചേര്‍ന്നുള്ള പത്രസമ്മേളനത്തിലാണ് വെബ്‌ക്യാമുകൾ സ്ഥാപിച്ചു തത്സമയ സംപ്രേക്ഷണം തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 2 ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ഇൻസ്റ്റാളേഷൻ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Image: /content_image/News/News-2024-11-27-23:35:05.jpg
Keywords: വത്തിക്കാ
Content: 24120
Category: 18
Sub Category:
Heading: ഞായറാഴ്‌ച പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത സര്‍ക്കാര്‍ തിരുത്തണം: കെ‌സി‌ബി‌സി
Content: കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കലും വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി വക്കോ അറക്കലും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാച രണങ്ങൾ തുടങ്ങിയവ ഞായറാഴ്‌ച ഉൾപ്പെടെയുള്ള പൊതു അവധിദിവസങ്ങളിലേ ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ പതിവായി കണ്ടുവരുന്നു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസവകുപ്പ് പാഠ്യപദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകളാണ് നവംബർ, ഡിസംബർ മാസങ്ങളിലെ ശനി, ഞായർ ദിവസ ങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന 260 ക്യാമ്പുകളാണ് അത്തരത്തിൽ കേരളത്തിലുടനീളം സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസവകുപ്പിൻ്റെ ലിറ്റിൽ കൈ റ്റ്സ് പദ്ധതി പ്രശംസാർഹമാണെങ്കിലും ഞായറാഴ്‌ചകൾ അതിനായി നിശ്ചയിച്ചത് ആശാസ്യമല്ല. ഈ മാസം 17 ഞായറാഴ്‌ച സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയും നടത്തി. 2022 ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എൻഎസ്എസ്, എൻസിസി ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്‌ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ പതിവായി നടന്നുവരുന്നുണ്ട്. മുൻ കാലങ്ങളിൽ മേളകൾ, കലോത്സവങ്ങൾ പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കിടയിൽ വരുന്ന ഞായറാഴ്‌ചകളിൽ അവധി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ആ രീതി പൂർണമായും മാറ്റിയിരിക്കുകയാണ്. പഠനത്തിന്റെ ഭാഗംതന്നെയായ ഇത്തരം പാഠ്യ-പാഠ്യേതര ക്യാമ്പുകളും പരിശീലന പരിപാടികളും മറ്റും അധ്യയനദിവസങ്ങളിൽതന്നെ ക്രമീകരിക്കുന്ന നയം സർക്കാർ സ്വീകരിക്കണം. അതിനു വേണ്ട നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നൽകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെടുന്നു.
Image: /content_image/India/India-2024-11-30-10:13:49.jpg
Keywords: ജാഗ്രത
Content: 24121
Category: 1
Sub Category:
Heading: സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്
Content: വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കുവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും. സാദിഖ് അലി ശിഹാബ് തങ്ങൾ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ, കെ.ജി. ബാബുരാജൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.
Image: /content_image/News/News-2024-11-30-10:35:50.jpg
Keywords: പ്രഭാഷ