category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്
Contentവത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, നിയുക്ത കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കുവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും. സാദിഖ് അലി ശിഹാബ് തങ്ങൾ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ, കെ.ജി. ബാബുരാജൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-30 10:35:00
Keywordsപ്രഭാഷ
Created Date2024-11-30 10:35:50