Contents
Displaying 23651-23660 of 24959 results.
Content:
24092
Category: 18
Sub Category:
Heading: പാത്രിയാർക്കീസ് ബാവ ഡിസംബർ ഏഴിന് കേരളത്തിലെത്തും
Content: പുത്തൻകുരിശ്: ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40-ാം ഓർമദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡിസംബർ ഏഴിന് കേരളത്തിലെത്തും. ഇന്നലെ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ നടന്ന എപ്പിസ്കോപ്പൽ സൂനഹദോസിൽ മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സൂന്നഹദോസ് പ്രസിഡൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം അറിയിച്ചത്. ശ്രേഷ്ഠ ബാവയുടെ 40-ാം ഓർമദിനമായ ഡിസംബർ ഒമ്പതിന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പാത്രിയർക്കീസ് ബാവ കുർ ബാനയർപ്പിച്ച് അനുസ്‌മരണ പ്രഭാഷണം നടത്തും.
Image: /content_image/India/India-2024-11-22-11:55:50.jpg
Keywords: ബാവ

24093
Category: 18
Sub Category:
Heading: മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ഞായറാഴ്ച
Content: കോട്ടയം: നിയുക്‌ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ 24ന് ഉച്ചയ്ക്കു 2നു ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. എഡ്‌ഗർ പാർറ എന്നിവർ സഹകാർമികരാകും. വൈദികരുടെ നേതൃത്വത്തിൽ 12 കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മുഖ്യ വികാരി ജനറൽ മോൺ. ആൻ്റണി എത്തക്കാടാണു ജനറൽ കൺവീനർ. ഡിസംബർ 7നു വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിലാണ് മോൺ. ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ സ്‌ഥാനാരോഹണം. സെന്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ മറ്റ് 20 പേരോടൊപ്പം മോൺ. കൂവക്കാടിനെയും ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തും. മടങ്ങിയെത്തുന്ന മോൺ. കൂവക്കാടിനു ഡിസംബർ 21നു ചങ്ങനാശേരി അതിരൂപത സ്വീകരണം നൽകും. എസ്ബി കോളജിലെ കാവുകാട്ട് ഹാളിൽ വൈകിട്ട് 3ന് ആണു സ്വീകരണം.
Image: /content_image/India/India-2024-11-22-12:12:57.jpg
Keywords: കൂവക്കാ

24094
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം; എഴുനൂറിലധികം ക്രൈസ്തവ ദേവാലയങ്ങളും സ്മാരകങ്ങളും ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു
Content: ലണ്ടന്‍: ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ക്രൈസ്തവര്‍ അനുഭവിക്കുന്ന മതപീഡനങ്ങളെ അപലപിച്ചും പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നവംബർ 20ന് ലോകമെമ്പാടുമുള്ള എഴുനൂറിലധികം ക്രൈസ്തവ ദേവാലയങ്ങളും സ്മാരകങ്ങളും ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു. ആഗോള പ്രസിദ്ധമായ സ്പെയിനിലെ സഗ്രഡ ഫാമിലിയ ബസിലിക്ക, ലൂർദ് തീര്‍ത്ഥാടന കേന്ദ്രം, ഫ്രാൻസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ, കൊളംബിയയിലെ ഔവർ ലേഡി ഓഫ് ലാസ് ലജാസ് തുടങ്ങിയ പ്രസിദ്ധമായ ദേവാലയങ്ങളിലും രക്തത്തിന്റെ പ്രതീകമായി ചുവപ്പ് നിറത്താല്‍ ദീപാലങ്കാരം നടത്തിയിരിന്നു. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഹ്വാനപ്രകാരം 'റെഡ് വെനസ്ഡേ' ആചാരണത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചുവപ്പ് നിറംക്കൊണ്ട് പ്രകാശിതമാക്കിയത്. ജർമ്മനി, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ചിലി, കൊളംബിയ, ദക്ഷിണ കൊറിയ, സ്ലൊവാക്യ, സ്പെയിൻ, ഫിലിപ്പീൻസ്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, മാൾട്ട, മെക്സിക്കോ, നെതർലാൻഡ്‌സ് പോളണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ വിവിധ രാജ്യങ്ങളില്‍ ആചരണം നടന്നു. 2015 മുതലാണ് പീഡിത ക്രൈസ്തവരെ പ്രത്യേകം അനുസ്മരിച്ച് ചുവന്ന വാരത്തിന് ആരംഭമായത്. അന്നു ബ്രസീലിലെ എസിഎൻ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമര്‍ ചിത്രം ചുവപ്പ് നിറത്താല്‍ പ്രകാശിപ്പിച്ചപ്പോൾ മുതൽ റെഡ് വീക്ക് ആചരണം നടക്കുന്നുണ്ട്. അതിനുശേഷം, സ്പെയിൻ, പോർച്ചുഗൽ, സ്ലൊവാക്യ, ഇറ്റലി, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ അനേകം രാജ്യങ്ങള്‍ ആചരണത്തില്‍ പങ്കുചേരുകയായിരിന്നു. ഓരോ വര്‍ഷവും പിന്നിടും തോറും ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആചരണത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2024-11-22-14:02:11.jpg
Keywords: പീഡിത

24095
Category: 1
Sub Category:
Heading: സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് പ്രധാനപെട്ടതാണെന്നു ഫ്രാൻസിസ് പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവെയ്പ്പു തിരുനാൾ ദിനമായ ഇന്നലെ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ, ഇന്റർനെറ്റിലൂടെയോ ഉള്ള ഉപരിപ്ലവമായ പഠനം മാത്രം പോരെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പൗരോഹിത്യ പരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, സഭയുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മുൻതലമുറകളുമായി ബന്ധപ്പെടാതെ, നാളെകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഇത് വ്യക്തികളുടെ മാത്രമല്ല, സമൂഹങ്ങളുടെ കാര്യത്തിലും ബാധകമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു. ചരിത്രത്തിന്റെ ചില ഭാഗങ്ങളെ അവഗണിച്ചും, തങ്ങളുടെ ഇഷ്ടമനുസരിച്ച് അതിനെ വ്യാഖ്യാനിച്ചുമുള്ള ചരിത്രപഠനത്തിലെ തെറ്റ് പാപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ഓർമ്മകളും ചരിത്രത്തെക്കുറിച്ചുള്ള സ്വാർത്ഥപരമായ അറിവും മാത്രം സ്വന്തമാക്കിയാൽ പോരെന്നും സഭയെക്കുറിച്ചുള്ള "മാലാഖ" സങ്കൽപ്പം ഉപേക്ഷിച്ച് അതിൻ്റെ "കറകളും ചുളിവുകളും" ആശ്ലേഷിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സഭയുടെ നൈർമ്മല്യസ്വഭാവത്തെക്കുറിച്ചുള്ള ആദർശപരമായ ഒരു കാഴ്ചപ്പാടിനെക്കാളുപരി, ഒരു അമ്മയെന്ന നിലയിൽ സഭയെ കാണാനും, അവൾ ആയിരിക്കുന്നതുപോലെ, കുറവുകളോടെ അവളെ സ്നേഹിക്കാനും സാധിക്കണം. അങ്ങനെയല്ലെങ്കിൽ, നമ്മുടെ ചിന്താതലത്തിൽ മാത്രം നിൽക്കുന്ന ഒരു സഭയെയാകും നാം സ്നേഹിക്കുക. വയോധികരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പ, ചരിത്രത്തെ മറക്കാൻ പഠിപ്പിക്കുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-11-22-15:54:49.jpg
Keywords: പാപ്പ

24096
Category: 1
Sub Category:
Heading: നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
Content: എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. 780 വൈദിക വിദ്യാര്‍ത്ഥികളാണ് ഇതേ സെമിനാരിയിൽ പഠനം നടത്തിവരുന്നത്. എനുഗു നഗരത്തിലെ ബിഗാർഡ് മെമ്മോറിയൽ മേജർ സെമിനാരിയുടെ ശതാബ്‌ദി ആഘോഷങ്ങൾക്കിടെയാണ് നാല്പതു സെമിനാരി വിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിന് അടുത്തേക്ക് എത്തിയിരിക്കുന്നത്. ഇതേ സെമിനാരിയിൽ പൂർവ്വവിദ്യാർത്ഥിയായിരുന്ന, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഫോർത്തുനാത്തൂസ് നവാച്ചുക്വു തിരുകർമ്മങ്ങൾക്ക് നേതൃത്വം നല്‍കി. സെമിനാരിയുടെ മികവാര്‍ന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ഡീക്കൻ പട്ടം സ്വീകരിച്ച നാല്പതുപേരുടെ ജീവിതമെന്നു സന്ദേശത്തിൽ ആര്‍ച്ച് ബിഷപ്പ് എടുത്തു പറഞ്ഞു. വിളിക്കപ്പെടുന്ന വിളിക്ക് യോഗ്യമായ ഒരു ജീവിതം നയിക്കാനും, വിനയത്തോടും സൗമ്യതയോടും ക്ഷമയോടും എല്ലാക്കാര്യങ്ങളെയും സമീപിക്കുന്നതിനും ആര്‍ച്ച് ബിഷപ്പ് നവഡീക്കന്മാരോട് ആഹ്വാനം ചെയ്തു. പ്രാദേശിക സഭയിൽ പൗരോഹിത്യ പരിശീലനത്തിന് പിന്തുണ നൽകുന്നതിനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായ ജീൻ ബിഗാർഡിന്റെ സ്മരണാർത്ഥമാണ്, സെമിനാരിക്ക് ബിഗാർഡ് മെമ്മോറിയൽ സെമിനാരി എന്ന പേര് നൽകിയിരിക്കുന്നത്. 100 വർഷത്തെ ചരിത്രത്തിനിടയിൽ 4 കർദ്ദിനാളുമാരും 14 ആർച്ച് ബിഷപ്പുമാരും 37 ബിഷപ്പുമാരും നിരവധി വൈദികരും ഇതേ സെമിനാരിയിൽ പരിശീലനം നേടിക്കൊണ്ട് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനങ്ങൾ ചെയ്യുന്നുണ്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധമായ രാജ്യമാണ് നൈജീരിയ. സായുധ കൊള്ള സംഘങ്ങളും, ബൊക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടേയും, ഫുലാനികളുടേയും ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. ഓരോ വര്‍ഷവും ആയിരകണക്കിന് ക്രൈസ്തവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നത്. പീഡനങ്ങള്‍ക്കിടയിലും രക്തസാക്ഷികളുടെ ചുടു നിണത്താല്‍ സഭ തഴച്ചു വളരുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് നൈജീരിയയിലെ ദൈവവിളിയിലുള്ള വര്‍ദ്ധനവ്. ഒരു ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായ രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ന്റെ 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-22-16:36:43.jpg
Keywords: നൈജീ

24097
Category: 1
Sub Category:
Heading: സമാധാന ദൗത്യത്തിനിടെ നാസി ഭരണകൂടം വധിച്ച ജര്‍മ്മന്‍ വൈദികന്‍ ഫാ. മാക്‌സ് ജോസഫ് വാഴ്ത്തപ്പെട്ട പദവിയില്‍
Content: ഫ്രെയ്‌ബർഗ് (ജര്‍മ്മനി): സമാധാന ദൗത്യത്തിനിടെ നാസി ഭരണകൂടം വധിച്ച ജര്‍മ്മന്‍ കത്തോലിക്ക വൈദികനായ ഫാ. മാക്‌സ് ജോസഫ് മെറ്റ്‌സ്‌ജറിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ജർമ്മനിയിലെ ഫ്രെയ്‌ബർഗ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കുർട്ട് കോച്ച് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമാധാനത്തിനും ക്രിസ്തീയ ഐക്യത്തിനും വേണ്ടിയുള്ള മാക്‌സിൻ്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരിന്നുവെന്ന് കർദ്ദിനാൾ അനുസ്മരിച്ചു. 1887-ൽ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് മേഖലയിലെ ഷോപ്ഫീമിൽ ജനിച്ച മാക്‌സ് 1911-ൽ കത്തോലിക്ക വൈദികനായി അഭിഷിക്തനായി. ഫ്രെയ്‌ബർഗ് അതിരൂപതയില്‍ സേവനം ആരംഭിച്ച അദ്ദേഹം ജർമ്മൻ കാത്തലിക്‌സ് പീസ് അസോസിയേഷൻ എന്ന സംഘടന സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കാളിയായി. 1920-ൽ, ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പ, യൂറോപ്പിൽ നിരായുധീകരണത്തിനായി പ്രവർത്തിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിന്നു. സമാധാനത്തിൻ്റെ എക്യുമെനിക്കൽ ആശയത്തെ ശക്തമായി വാദിച്ച ഈ വൈദികന്‍ ജർമ്മൻ സമാധാനവാദി എന്ന പേരിന് അര്‍ഹനായി. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനിക ചാപ്ലിൻ ആയി സേവനമനുഷ്ഠിച്ചു. യുദ്ധത്തിൻ്റെ ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി വലിയ ഇടപെടലുകള്‍ നടത്തിയിരിന്നു. നാസികള്‍ അധികാരം നേടിയതോടെ, ഫാ. മാക്‌സ് എക്യുമെനിക്കൽ പ്രവർത്തനങ്ങളിൽ കൂടുതലായി ഏർപ്പെട്ടു. 1938-ൽ കത്തോലിക്ക - ലൂഥറന്‍ ക്രിസ്ത്യൻ ഐക്യത്തിനായുള്ള ഉന സാങ്‌റ്റ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസ്ഥാനത്തിനു ആരംഭം നല്‍കി. ഫാ. മാക്‌സ് ജോസഫിന്റെ സമാധാന പ്രവർത്തനങ്ങളെയും യുദ്ധത്തെക്കുറിച്ചുള്ള പരസ്യ വിമർശനത്തെയും നാസി അധികാരികൾ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരായ രാജ്യദ്രോഹ കുറ്റമായാണ് കണ്ടത്. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം വിവിധ വിചാരണകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. 1943 ഒക്ടോബർ 14-ന് പീപ്പിൾസ് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. ആറ് മാസം പിന്നിട്ടപ്പോള്‍ 1944 ഏപ്രിൽ 17-ന് ബ്രാൻഡൻബർഗ്-ഗോർഡൻ ജയിലിൽവെച്ച് വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള യന്ത്രമായ ഗില്ലറ്റിൻ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-22-20:07:16.jpg
Keywords: നാസി

24098
Category: 1
Sub Category:
Heading: "സ്വിറ്റ്സർലൻഡില്‍ എഐ കുമ്പസാരക്കൂട്" എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു
Content: ബേൺ (സ്വിറ്റ്സർലൻഡ്) : സ്വിറ്റ്സർലൻഡിലെ ലുസേണിൽ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയത്തില്‍ വൈദികര്‍ക്ക് പകരം എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത മാധ്യമങ്ങളിലും വ്യാജ പ്രചരണം നടക്കുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത യഥാര്‍ത്ഥത്തില്‍ സത്യം വളച്ചൊടിക്കുന്നതാണ്. പള്ളിയിൽ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേൾക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേൺ സെൻ്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയ നേതൃത്വം വ്യക്തമാക്കി. എഐയെക്കുറിച്ച് ഇടവക വിശ്വാസികൾക്കു അറിവ് പകരാനും വിശുദ്ധ ബൈബിൾ സംബന്ധമായും വിശ്വാസപരമായും ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും ദേവാലയ നേതൃത്വം വെളിപ്പെടുത്തി. വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനൽ ബോർഡിലെ ബട്ടണിൽ വിരലമർത്തിയാൽ യേശുവിന്റെ ചിത്രം തെളിയുകയും പിന്നീട് ലൈവ് ഇന്‍ററാക്ഷന്‍ രീതിയില്‍ മറുപടി പറയുകയുമാണ് ചെയ്യുന്നത്. ലുസേൺ യുണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ആർട്‌സിലെ ഇമ്മേഴ്സസീവ് റിയാലിറ്റീസ് റിസർച്ച് ലാബിൻ്റെ സഹകരണത്തോടെയാണ് ഇടവക ഇതു സ്ഥാപിച്ചത്. എന്നാല്‍ ഇതിന് പിന്നാലേ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുകയായിരിന്നു. “കുമ്പസാരിക്കാൻ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടിൽ കർത്താവിൻ്റെ ആർട്ടിഫിഷൽ ഇൻ്റലിജൻസ് രൂപം പാപങ്ങൾ കേട്ടു പരിഹാരം പറയും" എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ചില വാര്‍ത്ത മാധ്യമങ്ങളും ഏറ്റെടുത്തതോടെ സെന്റ് പീറ്റേഴ്‌സ് ദേവാലയം വലിയ ശ്രദ്ധ നേടി. ഇതിന് പിന്നാലെ വിഷയത്തിന്റെ സത്യാവസ്ഥ അറിയിച്ച് ദേവാലയം രംഗത്ത് വരുകയായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-23-09:21:21.jpg
Keywords: സ്വിറ്റ്സർ

24099
Category: 18
Sub Category:
Heading: മന്ത്രി വി. അബ്ദുറഹ്മാൻ ക്രൈസ്‌തവ സമൂഹത്തോടു മാപ്പു പറയണം: രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം
Content: കൊടകര: മുനമ്പം സമരത്തോടനുബന്ധിച്ചു കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വർഗീയപ്രചാരകരായി ചിത്രീകരിച്ച മന്ത്രി വി. അബ്ദുറഹ്മാൻ ക്രൈസ്‌തവ സമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നു തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊടകര സഹൃദയ കോളജിൽ ചേർന്ന നാലു രൂപതകളുടെ മെത്രാന്മാരും കുരിയാംഗങ്ങളുമടങ്ങുന്ന പ്രവിശ്യ സമ്മേളനത്തിലാണു മുനമ്പം തീരദേശവാസികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്. മുനമ്പം വിഷയത്തില്‍ മന്ത്രി വി. അബ്ദുറഹ്മാൻ കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വർഗീയപ്രചാരകരായി ചിത്രീകരിച്ചതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ ക്രൈസ്‌തവസഭയും സഭാനേതാക്കളും ഒരുകാലത്തും വർഗീയതയെ പ്രോൽസാഹിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മെത്രാന്മാരെയും വൈദികരെയും അ വഹേളിച്ച മന്ത്രി അബ്ദുറഹ് മാൻ ക്രൈസ്‌തവസമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള നിലവിളിക്കു ശാശ്വത പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൂരിയ സമ്മേളനം ആവശ്യപ്പെട്ടു. മുനമ്പത്തും മറ്റു പലസ്ഥലങ്ങളിലും നീതിരഹിതമായി സ്ഥലത്തിൻ്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വഖഫ് ബോർഡ് തുടങ്ങിവച്ചിട്ടുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും, നീതിപൂർവകമായ പരിഹാരനടപടികൾ സർക്കാരുകളും ബന്ധപ്പെട്ടവരും സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും കോടതികൾക്കും അതീതമായ അധികാരം വഖഫ് ബോർഡിനു നല്കുന്ന വ്യവസ്ഥകൾ വഖഫ് നിയമത്തിലുണ്ടെങ്കിൽ അവ മുൻകാല പ്രാബല്യത്തോടെ നീതിപൂർവകമായി ഭേദഗതിചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
Image: /content_image/India/India-2024-11-23-09:39:56.jpg
Keywords: മുനമ്പ

24100
Category: 1
Sub Category:
Heading: നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും
Content: ആക്ര: രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഘാനയിലെ മെത്രാൻ സമിതി ഉത്തരവ്. ഘാനയിലെ മെത്രാൻ സമിതിയുടെ സമഗ്ര സമ്മേളനത്തിൽ എടുത്ത തീരുമാനം സ്വതന്ത്ര വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫീദെസ് ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങളുടെ പാരിതോഷികമായി സഭയ്ക്ക് സംഭാവനകൾ നൽകുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നു തീരുമാനിച്ചു. ഇത് സംബന്ധിച്ച കർശന നിർദേശങ്ങളും മെത്രാൻ സമിതി നൽകി. പരിസ്ഥിതിക്കും ജനസംഖ്യയ്ക്കും വളരെ ഗുരുതരമായ നാശം വരുത്തുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ധാതുക്കളുടെ അനധികൃതവും അനിയന്ത്രിതവുമായ ഖനനത്തിനു മൗന അനുമതി നൽകിയതിനെത്തുടർന്ന്, വൻതോതിലുള്ള അനീതിയാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. ഇതിനു ഒത്താശ ചെയ്യുന്നതിനുവേണ്ടി, സഭയ്ക്കും സംഭാവനകൾ നൽകുവാൻ കുത്തക മുതലാളിമാർ സന്നദ്ധരായ അവസരത്തിലാണ്, അനീതി നിറഞ്ഞ സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ല എന്ന നിർദേശം കല്പനയായി ഘാനയിലെ മെത്രാൻ സമിതി പുറപ്പെടുവിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ അധികാരികളെ അറിയിക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെടാനും മെത്രാൻ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭൂമി സംരക്ഷിക്കുവാൻ ഓരോരുത്തരും അവരവരുടെ ഭൂമി ഏറ്റെടുക്കണമെന്നും, പുറത്തുനിന്നുള്ളവർക്ക് ഭൂമി അനീതിപരമായി ഉപയോഗിക്കുവാൻ വിട്ടുകൊടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു. നേരത്തെ കെനിയൻ രാഷ്ട്രത്തലവൻ നൽകിയ സംഭാവനകൾ നിരസിച്ച മെത്രാന്മാരുടെ തീരുമാനം ഏറെ ശ്രദ്ധ നേടിയിരിന്നു. രാഷ്ട്രീയ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ സഭ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറഞ്ഞായിരിന്നു ആർച്ച് ബിഷപ്പ് ഫിലിപ്പ് സുബിറ വന്‍ തുകയുള്ള സംഭാവന നിഷേധിച്ചത്.
Image: /content_image/News/News-2024-11-23-17:54:48.jpg
Keywords: ഘാന

24101
Category: 1
Sub Category:
Heading: ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍; ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ
Content: കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 24-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയില്‍നിന്നുള്ള മാസ്റ്റര്‍ ജിസ്‌മോന്‍ സണ്ണി ലോഗോസ് പ്രതിഭയായി. പതിനൊന്നു വയസ്സുകാരനായ ജിസ്‌മോന്‍, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നാലരലക്ഷത്തോളം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്നും ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ജിസ്‌മോന്‍ സണ്ണി കരസ്ഥമാക്കി. ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തൃശ്ശൂര്‍ അതിരൂപതയില്‍നിന്നുള്ള ജാസ്മിന്‍ ജോസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസ്സില്‍ ഇരിഞ്ഞാലക്കുട രൂപതയിലെ സിനി ജോണ്‍, ഗോഡ്‌സണ്‍ ബേബി, സാറ ബേബി എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസ്സിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ നവംബര്‍ 24നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. A വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ജിസ്‌മോന്‍ സണ്ണി. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : B - ലിയ ട്രീസാ സുനില്‍ (താമരശ്ശേരി രൂപത), C ലിസ് മരിയ തോമസ് (പാലാ രൂപത), D - ഷിബു തോമസ് (മൂവാറ്റുപുഴ രൂപത), E ബീന ഡേവിസ് (ഇരിഞ്ഞാലക്കുട രൂപത), F - ആനി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത). എറണാകുളം - അങ്കമാലി, തൃശ്ശൂര്‍, പാലാ, എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് ഓച്ചന്‍തുരുത്ത്, കുറവിലങ്ങാട്, അങ്കമാലി എന്നീ ഇടവകകളാണ്. സമാപന സമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റൈറ്റ്. റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുകയും വിജയികള്‍ക്ക് അവാര്‍ഡ് നല്കുകയും ചെയ്തു. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ശ്രീ. ജോയ് പാലയ്ക്കല്‍, വൈസ്‌ചെയര്‍മാന്‍ ശ്രീ. ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ശ്രീ. ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Image: /content_image/News/News-2024-11-24-19:57:45.jpg
Keywords: ലോഗോ