category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് പ്രധാനപെട്ടതാണെന്നു ഫ്രാൻസിസ് പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവെയ്പ്പു തിരുനാൾ ദിനമായ ഇന്നലെ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ, ഇന്റർനെറ്റിലൂടെയോ ഉള്ള ഉപരിപ്ലവമായ പഠനം മാത്രം പോരെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പൗരോഹിത്യ പരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, സഭയുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മുൻതലമുറകളുമായി ബന്ധപ്പെടാതെ, നാളെകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഇത് വ്യക്തികളുടെ മാത്രമല്ല, സമൂഹങ്ങളുടെ കാര്യത്തിലും ബാധകമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു. ചരിത്രത്തിന്റെ ചില ഭാഗങ്ങളെ അവഗണിച്ചും, തങ്ങളുടെ ഇഷ്ടമനുസരിച്ച് അതിനെ വ്യാഖ്യാനിച്ചുമുള്ള ചരിത്രപഠനത്തിലെ തെറ്റ് പാപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ഓർമ്മകളും ചരിത്രത്തെക്കുറിച്ചുള്ള സ്വാർത്ഥപരമായ അറിവും മാത്രം സ്വന്തമാക്കിയാൽ പോരെന്നും സഭയെക്കുറിച്ചുള്ള "മാലാഖ" സങ്കൽപ്പം ഉപേക്ഷിച്ച് അതിൻ്റെ "കറകളും ചുളിവുകളും" ആശ്ലേഷിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. സഭയുടെ നൈർമ്മല്യസ്വഭാവത്തെക്കുറിച്ചുള്ള ആദർശപരമായ ഒരു കാഴ്ചപ്പാടിനെക്കാളുപരി, ഒരു അമ്മയെന്ന നിലയിൽ സഭയെ കാണാനും, അവൾ ആയിരിക്കുന്നതുപോലെ, കുറവുകളോടെ അവളെ സ്നേഹിക്കാനും സാധിക്കണം. അങ്ങനെയല്ലെങ്കിൽ, നമ്മുടെ ചിന്താതലത്തിൽ മാത്രം നിൽക്കുന്ന ഒരു സഭയെയാകും നാം സ്നേഹിക്കുക. വയോധികരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പ, ചരിത്രത്തെ മറക്കാൻ പഠിപ്പിക്കുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-11-22 15:54:00
Keywordsപാപ്പ
Created Date2024-11-22 15:54:49