Contents

Displaying 23621-23630 of 24964 results.
Content: 24061
Category: 1
Sub Category:
Heading: പത്രോസിന്റെ സിംഹാസനം ഒന്നര നൂറ്റാണ്ടിനിടെ ഇതാദ്യമായി പൊതു പ്രദര്‍ശനത്തിന്
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്റെ അധികാരത്തിന്റെ പ്രതീകമായ പത്രോസിന്റെ സിംഹാസനം ഒന്നര നൂറ്റാണ്ടിനിടെ ഇതാദ്യമായി പൊതു പ്രദര്‍ശനത്തിന്. 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പേടകത്തില്‍ നിന്നു മാറ്റി സിംഹാസനം ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ, പത്രോസിന്റെ ശവകുടീരത്തിന് തൊട്ട് മുകളിലായി പൊതു പ്രദര്‍ശനത്തിനുവെച്ചിരിക്കുന്നത്. പുരാതനകാലം മുതല്‍ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മാർപാപ്പയുടെ അധികാരത്തെയാണ് സിംഹാസനം പ്രതിനിധീകരിക്കുന്നതെന്ന് കലാ ചരിത്രകാരിയായ എലിസബത്ത് ലെവ് സിഎൻഎയോട് പറഞ്ഞു. തീർത്ഥാടകർക്കും സന്ദർശകർക്കും ഡിസംബർ 8 വരെ ഇത് കാണാന്‍ അവസരമുണ്ടാകും. 1867-ൽ പയസ് ഒന്‍പതാമൻ മാർപാപ്പ, വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയും രക്തസാക്ഷിത്വത്തിൻ്റെ 1,800-ാം വാർഷികത്തിലാണ് സിംഹാസനത്തിന്റെ അവസാനത്തെ പ്രധാന പൊതുദർശനം നടന്നത്. 12 ദിവസത്തേക്കായിരിന്നു അന്ന് പൊതു പ്രദര്‍ശനം നടന്നത്.
Image: /content_image/News/News-2024-11-15-16:09:35.jpg
Keywords: പത്രോസി
Content: 24062
Category: 18
Sub Category:
Heading: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന് ആരംഭം
Content: പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. സിസിബിഐ ലെയ്‌റ്റി കമ്മീഷൻ പ്രസിഡൻറും ബാംഗ്ലൂർ ആർച്ച്ബിഷപ്പുമായ ഡോ. പീറ്റർ മച്ചാഡോ, സിബിസിഐ വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, കെസിബിസി വൈസ് പ്രസിഡൻ്റ് മാർ പോളി കണ്ണൂക്കാടൻ, വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് നടന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡൻ്റ് ആർച്ച് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാർ തോമസ്, മാർ പോളി കണ്ണൂക്കാടൻ, ബിഷപ്പ് ഡോ. അലക് വടക്കുംതല, ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ. മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ, സിസിഐ സെക്രട്ടറി ഫാ. രാജു അലക്‌സ്, ഷെവ. വി.സി. സെബാസ്റ്റ്യൻ, പി.കെ. ചെറിയാൻ, സിസ്റ്റർ എൽസ മുട്ടത്ത്, ആൻ്സ് ആൻ്റണി, ക്ലാര ഫെർണാണ്ടസ്, സാബു ഡി. മാത്യു എന്നിവർ പ്രസംഗിച്ചു. ഇന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ജസ്റ്റീസ് സുനിൽ തോമസ്, പി.ജെ. തോമസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഡോ. സി. ടി. മാത്യു, ഡോ. ആന്‍ഡ്രൂസ് ആൻ്റണി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പ്രബന്ധാവതരണം നടത്തും. നാളെ ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യാതിഥിയാകും.
Image: /content_image/India/India-2024-11-16-09:04:56.jpg
Keywords: കൗൺസിൽ ഓഫ് ഇന്ത്യ
Content: 24063
Category: 1
Sub Category:
Heading: ചെമ്പന്‍തൊട്ടി ദേവാലയത്തിലെ ഊറാറ ശൗചാലയത്തിൽ: ഇടവക ഭരണസമിതി പോലീസില്‍ പരാതി നല്‍കി
Content: ചെമ്പന്തൊട്ടി (കണ്ണൂർ): ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന പള്ളിയിലെ കൂദാശ വസ്ത്രമായ ഊറാറകൾ ശൗചാലയത്തിൽ നിന്നു കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇതിനെതിരേ ശ്രീകണ്ഠപുരം പോലീസിൽ പള്ളി ട്രസ്റ്റി വർഗീസ് നെടിയകാലായിൽ പരാതി നൽകി. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഇടവക ഭരണസമിതി പരാതിയിൽ ആവശ്യപ്പെട്ടു. കലോല്‍ത്സവത്തിനിടെ പള്ളിയിലും കോണ്‍വെന്‍റിലും നിസ്ക്കാരത്തിന് സ്ഥലം ആവശ്യപ്പെട്ട് ചില കുട്ടികള്‍ രംഗത്ത് വന്നിരിന്നു. ഇത് നിരസിച്ചിരിന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന ആശങ്കയും ശക്തമാണ്. ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന വികാരി ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ; ഇക്കഴിഞ്ഞ 11 മുതൽ 14 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്‌കുളിലും ചെറുപുഷ്പം യുപി സ്കൂ‌ളിലുമായി ഇരിക്കൂർ സബ്‌ജില്ലാ കലോത്സവം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഉള്‍പ്പെടെ ദേവാലയ പരിസരത്ത് ഉണ്ടായിരിന്നു. 13ന് ചെമ്പന്തൊട്ടി പള്ളി വരാന്തയിലെ കുമ്പസാരക്കൂട്ടിൽനിന്നു വൈദികർ ധരിക്കുന്ന കൂദാശ വസ്ത്രമായ ഊറാറകൾ കാണാതായി. നഷ്ടപ്പെട്ട ഊറാറ 14ന് വൈകുന്നേരം പള്ളിയുടെ സമീപത്തുള്ള ശൗചാലയത്തിൽ നിന്നാണ് ലഭിച്ചത്. നേരത്തെ കലോല്‍ത്സവ സമയത്ത് ഏതാനും കുട്ടികള്‍ പള്ളി പരിസരത്ത് നിന്നു നിസ്ക്കരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടിരിന്നുവെന്ന് ഫൊറോന വികാരി 'ഷെക്കെയ്ന' ചാനലിനോട് പറഞ്ഞു. പള്ളി പരിസരത്ത് നിസ്ക്കാരത്തിനുള്ള ആവശ്യം നിരസിച്ചിരിന്നു. ഇതിന് പിന്നാലെ ഒരു അധ്യാപകനും ഏതാനും കുട്ടികളും കോണ്‍വെന്‍റില്‍ നിസ്ക്കരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടു. ഇത് മഠത്തില്‍ ഉണ്ടായിരിന്ന സിസ്റ്റര്‍ നിരസിച്ചു. ഇവര്‍ ആദ്യം പോകാന്‍ കൂട്ടാക്കിയില്ല. മദര്‍ സുപ്പീരിയര്‍ സ്ഥലത്തു ഇല്ലാത്തതിനാല്‍ കോണ്‍വെന്‍റില്‍ ഉണ്ടായിരിന്ന സിസ്റ്റര്‍ മദറിനെ ഫോണില്‍ വിളിച്ച് കാര്യം അവതരിപ്പിച്ചു. ഇതേ തുടര്‍ന്നു പോലീസ് കോണ്‍വെന്‍റില്‍ എത്തുകയും അവരെ പറഞ്ഞു വിടുകയുമായിരിന്നുവെന്ന് ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ പറയുന്നു. കോണ്‍വെന്‍റിന് സമീപം രണ്ട് മുസ്ലിം പള്ളികള്‍ ഉണ്ടായിരിക്കെയാണ് നിസ്ക്കാരത്തിന് പള്ളി പരിസരത്തും കോണ്‍വെന്‍റിലും ഇവര്‍ സ്ഥലം ആവശ്യപ്പെട്ടതെന്ന വിരോധാഭാസം ഉണ്ടായിരിക്കുന്നത്. ഊറാറ നശിപ്പിച്ച സാമൂഹ്യദ്രോഹികളുടെ നടപടിയിൽ സജീവ് ജോസഫ് എംഎൽഎ പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാർ കരിയിലിന്റെ നേതൃത്വത്തിൽ നേതാക്കൾ പള്ളിയിലെത്തിയിരിന്നു. സംഭവത്തിൽ ബി‌ജെ‌പിയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-16-10:26:47.jpg
Keywords: അവേഹള
Content: 24064
Category: 18
Sub Category:
Heading: "ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും"; വെബിനാർ നവംബർ 23ന്
Content: ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ, സീന്യൂസ് ലൈവിന്റെ സഹകരണത്തോടെ "ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും" എന്ന വിഷയത്തെക്കുറിച്ച് 2024 നവംബർ 23 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 9 മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നു. ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വിശ്വാസത്തിൽ അടിപതറാതെ എല്ലാം മാധ്യമങ്ങളെയും ഉപയോഗിക്കാൻ സഹായിക്കുന്ന ഈ വെബിനാറിൽ റവ. ഡോ ജിന്റോ മുരിയങ്കേരി വിഷയാവതരണം നടത്തും. ഡോ. ലിജിമോൾ ജേക്കബ് വെബിനാർ ഉദ്ഘാടനം ചെയ്യും. സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഈ വെബിനാറിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ലിങ്ക് പിന്നീട് നൽകുന്നതാണ്. ⧪ {{ https://docs.google.com/forms/d/e/1FAIpQLSfK9qM9fu7NmiS5yn9SerPk7P11NV8WCe4lOqx7csDe7QHjzw/viewform ‍-> https://docs.google.com/forms/d/e/1FAIpQLSfK9qM9fu7NmiS5yn9SerPk7P11NV8WCe4lOqx7csDe7QHjzw/viewform}} #{blue->none->b-> വിശദ വിവരങ്ങൾക്ക്, ‍}# * ബിജു മാത്യു മട്ടാഞ്ചേരി (ഗൾഫ് കോർഡിനേറ്റർ) (+971553256718) * ജിന്റോ തോമസ് കാനാച്ചേരി (മീഡിയ സെൽ കോർഡിനേറ്റർ (+966556195990)
Image: /content_image/India/India-2024-11-16-10:37:41.jpg
Keywords: അതിരൂപത
Content: 24065
Category: 1
Sub Category:
Heading: വിശ്വാസപരമായ ഭിന്നിപ്പ്: അര്‍ജന്‍റീനിയന്‍ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ ഭിന്നിപ്പ് ഉണ്ടാക്കിയ അർജൻ്റീനിയൻ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി. ഇറ്റാലിയന്‍ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന അർജൻ്റീനിയൻ വൈദികന്‍ ഫാ. ഫെർണാണ്ടോ മരിയ കോർനെറ്റിനെയാണ് മാര്‍പാപ്പ പുറത്താക്കിയത്. അന്‍പത്തിയേഴ് വയസ്സുള്ള ഫാ. ഫെർണാണ്ടോ 'ഹബീമസ് ആൻ്റിപാപം' എന്ന പേരില്‍ എഴുതിയ പുസ്തകം ഏറെ വിവാദമായിരിന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിയെ തള്ളിയും പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനെ ഉള്‍പ്പെടെ വിമര്‍ശിച്ചുമായിരിന്നു പുസ്തകം. കഴിഞ്ഞ വര്‍ഷം 'എഡിസിയോണി ഡെൽ ഫാരോ' എന്ന പബ്ലിഷിംഗ് ഹൗസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വൈദികനെ പുറത്താക്കിയതിന് പിന്നാലെ സസാരിയിലെ ആർച്ച് ബിഷപ്പ്, മോണ്‍. ജിയാൻ ഫ്രാങ്കോ സാബ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കി. നാം ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങളാണ്. ക്രിസ്തുവിൻ്റെ അംഗങ്ങൾ പരസ്പരം കലഹിക്കരുത്; അവിടുത്തെ ശരീരം വിഭജിതമാകാതിരിക്കേണ്ടതിന് എല്ലാവരും അവനവനു ഭരമേല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യണമെന്നും ഐക്യത്തിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മെയ് പകുതിയോടെ വത്തിക്കാന്‍, വൈദികന് മുന്നറിയിപ്പ് നല്‍കിയിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ 'ലാ നാസിയോൺ' റിപ്പോര്‍ട്ട് ചെയ്തു. പുസ്തകം പിൻവലിക്കാനും അതിൽ തെറ്റുകളുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ച് മാപ്പ് ചോദിക്കാനും ഫ്രാൻസിസ് പാപ്പയെ മാർപാപ്പയായി അംഗീകരിക്കാനും ആവശ്യപ്പെട്ടുമായിരിന്നു വത്തിക്കാന്റെ കത്ത്. എന്നാല്‍ മുന്‍ വൈദികന്‍ ഇത് നിരസിക്കുകയായിരിന്നു. തന്റെ പുസ്തകത്തിലെ തെറ്റുകൾ എന്താണെന്ന് വിശദീകരിക്കാൻ വിശ്വാസ കാര്യാലയം തയാറായില്ല എന്ന അടിസ്ഥാനരഹിതമായ മറുപടിയാണ് അദ്ദേഹം നല്കിയത്. താക്കീതിന് മറുപടി നല്‍കാനോ തെറ്റ് തിരുത്താനോ തയാറാകാത്ത പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വൈദികനെ പുറത്താക്കിയത്.
Image: /content_image/News/News-2024-11-16-11:24:24.jpg
Keywords: പാപ്പ, അര്‍ജ
Content: 24066
Category: 1
Sub Category:
Heading: 35 യൂറോപ്യൻ രാജ്യങ്ങളിൽ 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ വന്‍ വര്‍ദ്ധനവ്
Content: ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിക്കുന്നതായി വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 35 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായി സംഘടന ചൂണ്ടിക്കാട്ടുന്നു. 2023-ൽ 10 യൂറോപ്യൻ രാജ്യങ്ങളില്‍ മാത്രം 1230 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുണ്ട്. 2022-ൽ ഇത് 1029 ആയിരിന്നു. ഉപദ്രവം, ഭീഷണികൾ, ശാരീരിക അക്രമം എന്നിവ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ വ്യക്തിപരമായ 232 ആക്രമണങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങൾ ഫ്രാൻസും യു‌കെ‌യുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 2023-ൽ ഏകദേശം ആയിരത്തോളം ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. യു‌കെ‌യിലെ സ്ഥിതിയും പരിതാപകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എഴുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു വര്‍ദ്ധനവായി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 105% വർദ്ധനവാണ് ജർമ്മനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 135 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയ രാജ്യത്തു 2023-ൽ 277 ആയി ഉയർന്നു. യൂറോപ്യൻ ഗവൺമെൻ്റുകൾ മതസ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Image: /content_image/News/News-2024-11-16-16:19:06.jpg
Keywords: യൂറോപ്പ
Content: 24068
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റിനെ നാടുകടത്തി
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ കത്തോലിക്ക വിരുദ്ധ നടപടികളുടെ ഭാഗമായി ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്‍റ് ബിഷപ്പ് കാർലോസ് ഹെരേരയെ നാടുകടത്തി. പ്രസിഡന്‍റ് ഡാനിയേല്‍ ഒർട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്കാവിരുദ്ധ നടപടികളിൽ ഏറ്റവും പുതിയതാണിത്. സഭയ്ക്കെതിരേ അന്യായമായി ചുമത്തുന്ന രാജ്യദ്രോഹ നടപടികളുടെ ഭാഗമായി ഡാനിയേല്‍ ഒർട്ടേഗ ഭരണകൂടം ജിനോടേഗയിലെ ബിഷപ്പായ കാർലേസ് ഹെരേരയെ ബുധനാഴ്‌ച ഗ്വാട്ടിമാലയിലേക്ക് നാടുകടത്തുകയായിരിന്നു. 2021 മുതൽ നിക്കരാഗ്വേൻ ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്റാണ് ബിഷപ്പ് കാർലോസ്. ഒർട്ടേഗ ഭരണകൂടം നാടുകടത്തുന്ന മൂന്നാമത്തെ ബിഷപ്പാണ് അദ്ദേഹം. കഴിഞ്ഞ ഞായറാഴ്‌ച ബിഷപ്പ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കവേ, ഒർട്ടേഗ അനുകൂലിയായ നഗരമേയർ പുറത്ത് ഉച്ചത്തിൽ സംഗീതപരിപാടി നടത്തിയിരുന്നു. വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തുന്ന ഈ നടപടിയെ ബിഷപ്പ് അൾത്താരയിൽനിന്നു വിമർശിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ നടപടി ഉണ്ടായത്. ബുധനാഴ്‌ച ബിഷപ്പുമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി നാടുകടത്തുകയായിരുന്നു. ഗ്വാട്ടിമാലയിലെ ഫ്രാൻസിസ്‌കൻ സന്യാസ കേന്ദ്രത്തിലാണ് അദ്ദേഹം നിലവിലുള്ളത്. 2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിച്ചു. നിരവധി കത്തോലിക്ക സന്യാസിനികളെയും വൈദികരെയും മെത്രാന്‍മാരേയും തടങ്കലിലാക്കുകയും കത്തോലിക്ക സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിന്നു. ഇത്തരത്തില്‍ നടക്കുന്ന കത്തോലിക്ക വിരുദ്ധ നയങ്ങളില്‍ അവസാനത്തെ നടപടിയാണ് നിക്കരാഗ്വേയിലെ ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്‍റിന്റെ നാടുകടത്തല്‍.
Image: /content_image/News/News-2024-11-17-08:46:40.jpg
Keywords: നിക്കരാഗ്വേ
Content: 24069
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനാനിര്‍ഭരമായ പ്രദിക്ഷണത്തോടെ ദൈവമാതാവിന്റെ രൂപം വീണ്ടും നോട്രഡാം കത്തീഡ്രലില്‍
Content: പാരീസ്: പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെത്തിയ ഫ്രാന്‍സിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ അഞ്ച് വർഷത്തിന് ശേഷം, ദൈവമാതാവിന്റെ രൂപം ദേവാലയത്തിലേക്ക് തിരിച്ചെത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരം, നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരിന്നു രൂപം ദേവാലയത്തിലെത്തിച്ചത്. 2019-ലെ നോട്രഡാം കത്തീഡ്രലിലെ തീപിടിത്തത്തിൽ നിന്ന് അത്ഭുതകരമായി സംരക്ഷിച്ച കന്യാമറിയത്തിൻ്റെയും ഉണ്ണീശോയുടെയും മധ്യകാല ശിലാരൂപം ഏറെ ശ്രദ്ധേയമായ ഒന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകദേശം 6 അടി ഉയരമുള്ള മനോഹരമായ രൂപം, "പാരീസ് കന്യക" എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പാരീസ് കത്തോലിക്കരുടെ പ്രത്യാശയുടെയും വിശ്വാസത്തിൻ്റെയും പ്രതീകമായാണ് രൂപത്തെ വിശേഷിപ്പിക്കുന്നത്. നിരവധി വിശ്വാസപരമായ പുരാവസ്തുക്കൾ നശിപ്പിക്കപ്പെട്ട അഗ്നി ബാധയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ രൂപത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരിന്നു. സെയിൻ നദിയിലൂടെ സ്തുതിഗീതങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെ പ്രദിക്ഷണമായാണ് രൂപം എത്തിച്ചത്. പ്രദിക്ഷണം കത്തീഡ്രലിൻ്റെ ചത്വരത്തിലേക്കെത്തിയപ്പോൾ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് ആശീര്‍വദിച്ചു. 2019 ഏപ്രില്‍ 15നു പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അഗ്‌നിബാധ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. പുനരുദ്ധാരണത്തിന് ശേഷം ഈ വരുന്ന ഡിസംബർ 7-8 തീയതികളിൽ നോട്രഡാം തുറക്കുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2024-11-17-15:30:45.jpg
Keywords: നോട്ര
Content: 24070
Category: 18
Sub Category:
Heading: സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് മാർ തോമസ് തറയിൽ
Content: രാമപുരം: സാമൂഹിക സാഹചര്യങ്ങൾ ഒരുപോലെ നിലനിൽക്കുന്ന രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഡിസിഎംഎസ് സപ്‌തതി വർഷത്തിന്റെയും ഭാഗമായി രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടന്ന ക്രൈസ്‌തവ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. വിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ ഒരു ജനസമൂഹം അവഗണിക്കപ്പെടുന്നതും മതത്തിന്റെ പേരിൽ പ്രത്യേക നിയമങ്ങൾ ഒരേ സമുദായത്തിൽപ്പെട്ടവർക്കായി നിർമ്മിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിനു ഭൂഷണമല്ലെന്നും മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രാജ്യവും ഭരണഘടനയും പൗരന്മാർക്ക് നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ ഉണ്ടാക്കരുതെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ ഒരുപോലെ കാണണം. ദളിത് ക്രൈസ്‌തവരോടൊപ്പം ഹൃദയംകൊണ്ടു കേരളസഭ ചേർന്നുനിൽക്കുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു.
Image: /content_image/India/India-2024-11-18-11:35:10.jpg
Keywords: തറയി
Content: 24071
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു
Content: ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക തീവ്രവാദ സംഘം ജിസിയ നികുതി ചുമത്തിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചർച്ച് ഇൻ നീഡ്' രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക രാഷ്ട്രം അമുസ്‌ലിംകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക നികുതിയാണ് ജിസിയ. ഇത് ഇസ്ലാമിക തീവ്രവാദികള്‍ മേഖലയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മാറ്റുന്നത്. മേഖലയിൽ സജീവമായ ഒരു ഇസ്ലാമിക തീവ്രവാദ സംഘം അടുത്തിടെ പ്രായമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും 25,000 ഫ്രാങ്ക് (ഏകദേശം 40 ഡോളർ) നികുതി ചുമത്തി. കിഴക്കൻ കോറോയിലെ മോപ്‌തിയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രാമമായ ഡൗണ-പെന്നിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പണമടയ്ക്കാൻ കഴിയാത്തവരോ നിരസിക്കുകയോ ചെയ്യുന്നവർക്കു അവരുടെ ആരാധനാലയങ്ങൾ നിർബന്ധമായും അടച്ചുപൂട്ടുമെന്ന് തീവ്രവാദികള്‍ പറയുന്നു. ഡൗഗൗട്ടെനെ ഗ്രാമത്തിലാണ്, ആശങ്കാജനകമായ സാഹചര്യം ആരംഭിച്ചത്. ഇപ്പോൾ, ഡൗണ-പെന്നിനും ഇതേ പ്രശ്നം നേരിടുകയാണ്. മതസ്വാതന്ത്ര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കും കൂടുതൽ ഭീഷണിയുയർത്തി ഈ മതനികുതി മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ഡൗന-പെനിലെ കത്തോലിക്ക പ്രൊട്ടസ്റ്റൻ്റ്, പള്ളികൾ അടച്ചുപൂട്ടണമെന്ന് ഇസ്ലാമിക തീവ്രവാദികൾ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു. പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-18-17:54:44.jpg
Keywords: മാലിയില്‍, ആഫ്രിക്ക