Contents
Displaying 23581-23590 of 24964 results.
Content:
24021
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് നവംബർ 20ന് 'രക്തവർണ്ണ ബുധൻ' ആചരണം നടക്കും
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടും ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ അനുസ്മരിച്ച് നവംബർ 20-ന് 'റെഡ് വെനസ്ഡേ' അഥവാ 'രക്തവർണ്ണ ബുധന്‍' ആചരണം നടക്കും. പീഡിത ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് 'രക്തവർണ്ണ ബുധൻ' ആചരണം നടക്കുന്നത്. ലോകമാസകലമുള്ള ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും, മതസ്വാതന്ത്ര്യമെന്ന അടിസ്ഥാനാവകാശവും അനുസ്മരിക്കാനാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ആവര്‍ത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതിലധികം രാജ്യങ്ങളിലായി ഒരുക്കിയിട്ടുള്ള മൂന്നൂറോളം ചടങ്ങുകളിലൂടെ, ആഗോള ക്രൈസ്തവർ നേരിടുന്ന പീഡനങ്ങള്‍ അനുസ്മരിക്കും. രക്തവർണ്ണബുധൻ എന്ന പേരിൽ നവംബർ 20-ന് സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ചടങ്ങുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, നൂറിലധികം നഗരങ്ങളിലായിരിക്കും നടത്തപ്പെടുക. ക്രൈസ്തവർ നേരിടുന്ന പീഡനങ്ങള്‍ അനുസ്മരിക്കാനായി വിവിധയിടങ്ങളിൽ ദേവാലയങ്ങൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ പുറത്ത് ചുവപ്പ് നിറമുള്ള ലൈറ്റുകൾ പ്രകാശിതമാക്കുന്നുണ്ട്. വിവിധങ്ങളായ സായാഹ്ന പ്രാര്‍ത്ഥനങ്ങളും, സമ്മേളനങ്ങളും, എക്സിബിഷനുകളും ഇതേ ദിവസം നടക്കും. ആചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ "രക്തവർണ്ണവാരം" എന്ന പരിപാടിയും നടക്കുന്നുണ്ട്. രക്തവർണ്ണബുധന്റെ ഭാഗമായി, ലോകത്ത് കൂടുതൽ മതപീഡനങ്ങൾ നിലനിൽക്കുന്ന പതിനെട്ട് രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ, "പീഡിതരും വിസ്‌മൃതിയിലാക്കപ്പെട്ടവരും" എന്ന പേരിലുള്ള റിപ്പോര്‍ട്ട് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (ACN) പുറത്തുവിടും. ഓസ്ട്രേലിയ, കാനഡ, ഇംഗ്ലണ്ട്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരിക്കും പ്രധാനമായും ചടങ്ങുകൾ നടക്കുക.
Image: /content_image/News/News-2024-11-08-15:48:12.jpg
Keywords: പീഡിത

24022
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടര്‍ക്ക് മോചനം
Content: എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനാണ് മോചനം ലഭിച്ചിരിക്കുന്നത്. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ വൈദികനെ നവംബർ 6 ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ മോചിപ്പിച്ചതായി ഫാ. എഗിലേവ പറഞ്ഞു. രൂപതയ്‌ക്കകത്തും പുറത്തുമുള്ള കത്തോലിക്ക വിശ്വാസികൾ ഉള്‍പ്പെടെ അനേകരുടെ പ്രാർത്ഥനയ്ക്കും ധാർമ്മിക പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു. വൈദികനെ തിരയുന്നതിനായി രാവും പകലും അധ്വാനിച്ച നൈജീരിയൻ സുരക്ഷാ ഏജൻസികൾക്കും ജാഗ്രത ഗ്രൂപ്പുകൾക്കും അദ്ദേഹം നന്ദി അര്‍പ്പിച്ചിട്ടുണ്ട്. എഡോ സംസ്ഥാനത്തിന് ചുറ്റുമുള്ള സുരക്ഷാ സാഹചര്യം മോശമാകുന്നത് പരിഹരിക്കാൻ നൈജീരിയൻ ഗവൺമെൻ്റ് എല്ലാ തലങ്ങളിലും പ്രവർത്തിക്കണമെന്നും ജനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഉറപ്പുനൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ ആവശ്യപ്പെട്ടു. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമായിരിന്നു തട്ടിക്കൊണ്ടുപോകല്‍. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈദികനെ കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2024-11-08-17:03:42.jpg
Keywords: നൈജീ

24023
Category: 1
Sub Category:
Heading: വൈദികർ ദൈവത്തിനും ദൈവജനത്തിനും സമീപസ്ഥരായിരിക്കണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വൈദികർ ദൈവത്തിനും ദൈവജനത്തിനും സമീപസ്ഥരായിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ ഏഴ് വ്യാഴാഴ്ച, സ്പെയിനിലെ തൊളേദോയിൽനിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കു വത്തിക്കാനിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിലാണ്, നല്ല സമർപ്പിതരായി മാറാൻ സെമിനാരി പരിശീലനകാലത്ത് വേണ്ട ഒരുക്കങ്ങളെക്കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചത്. ദൈവവും മെത്രാനും മറ്റു വൈദികരും ദൈവജനവുമായുള്ള അടുപ്പം വളർത്തിയെടുക്കാനും വിശ്വാസ ജീവിതം വഴി ക്രിസ്തുവിലേക്ക് നടക്കാനും, ദൈവജനത്തിനരികിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ അവിടുത്തെ അനുധാവനം ചെയ്യാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനും വൈദികർ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. വൈദികർ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. രണ്ടാമതായി വൈദികർ തങ്ങളുടെ മെത്രാനുമായും, മെത്രാൻ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. തന്റെ മെത്രാനുമായി അടുപ്പം കാത്തുസൂക്ഷിക്കാത്ത വൈദികനിൽ എന്തിന്റെയോ കുറവുണ്ടെന്ന് വേണം കരുതാനെന്ന് പാപ്പ ചൂണ്ടിക്കാട്ടി. മൂന്നാമതായി വൈദികർ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയിൽ ആരംഭിക്കേണ്ട ഒന്നാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. നാലാമതായി ദൈവജനവുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാനും, വളർത്താനും ഒരു വൈദികന് സാധിക്കേണ്ടതുണ്ടെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ കുർബാനയുടെ ആരാധനയുടെ സമയം, ദൈവത്തോടൊത്തായിരിക്കാനും, നിശബ്ദതയിലും തിരുവചനത്തിലും, നമ്മുടെ ചാരത്തിരുന്ന് പ്രാർത്ഥിക്കുന്നവരുടെ വിശ്വാസത്തിലും ദൈവസ്വരം കേൾക്കാനുമുള്ള സമയമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2024-11-08-17:35:57.jpg
Keywords: പാപ്പ

24024
Category: 1
Sub Category:
Heading: ജ്ഞാനപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ട്രംപിനു സാധിക്കട്ടെ: ആശംസയുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ നാല്പത്തിയേഴാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനു ജ്ഞാനപൂർണ്ണവും, വിവേചനപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കട്ടെ എന്ന ആശംസയുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നടന്ന സമ്മേളനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലെയും, ലോകം മുഴുവനിലെയും ധ്രുവീകരണങ്ങളെ അതിജീവിച്ചുകൊണ്ട് എല്ലാവർക്കും സ്വീകാര്യനായ ഒരു ഭരണാധികാരിയാകുവാനും സമാധാനത്തിൻ്റെയും ഘടകമാകാനും ട്രംപിനു സാധിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു. "ഞാൻ യുദ്ധങ്ങൾ ആരംഭിക്കില്ല, മറിച്ച് അവയെ ഇല്ലായ്മ ചെയ്യും" എന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞ വാക്കുകളും കർദ്ദിനാൾ അനുസ്മരിച്ചു. ഈ വാക്കുകൾ യാഥാർഥ്യമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. കുടിയേറ്റക്കാരോടുള്ള വിവേകപൂർണ്ണമായ നയത്തിനു ഊന്നൽ നൽകിക്കൊണ്ട്, മാനുഷികപരമായ രീതിയിൽ കാര്യങ്ങൾ പരിഹരിക്കുവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജീവൻ്റെ പ്രതിരോധം പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണെന്നിരിക്കെ, ട്രംപ് ഉറപ്പുനൽകിയ ഈ ജീവന്റെ പ്രതിരോധം അദ്ദേഹത്തിൻ്റെ അധികാരകാലത്ത് നടപ്പിലാക്കപ്പെടുമെന്നു പ്രതീക്ഷിക്കാമെന്നും കർദ്ദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു. വത്തിക്കാനും, അമേരിക്കയും തമ്മിലുള്ള ബന്ധം ഇനിയും ഊഷ്മളമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2016– 2020 കാലത്തു പ്രസിഡന്റായിരുന്ന ട്രംപ് 78–ാം വയസ്സിലാണു വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത്. മുന്‍പ് പ്രസിഡന്റായിരിന്നപ്പോള്‍ ശക്തമായ പ്രോലൈഫ് സമീപനം സ്വീകരിച്ച ഡൊണാള്‍ഡ് ട്രംപ് ഇത്തവണ വിഷയത്തില്‍ അയവു വരുത്തിയത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭ്രൂണഹത്യയ്ക്കു ദേശീയ നിരോധനം ഏർപ്പെടുത്തിയില്ലെന്നു ഡൊണാൾഡ് ട്രംപ് പറഞ്ഞിരിന്നു. ഡെമോക്രാറ്റുകളെ അപേക്ഷിച്ച് ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു പൊതുവേ സ്വീകാര്യതയാണുള്ളത്.
Image: /content_image/News/News-2024-11-08-18:41:05.jpg
Keywords: ട്രംപ, അമേരിക്ക

24025
Category: 18
Sub Category:
Heading: കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകം
Content: ന്യൂഡൽഹി: എയ്‌ഡഡ് സ്‌കുളുകളിൽ അധ്യാപകരായി ജോലിചെയ്യുന്ന കത്തോലിക്ക സഭയിലെ കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും വരുമാനത്തിൽനിന്ന് ആദായ നികുതി പിടിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. വൈദികരും കന്യാസ്ത്രീകളും ദാരിദ്രവതം എടുക്കുന്നതിനാൽ അവർക്കു ലഭിക്കുന്ന ശമ്പളം രൂപതകൾക്കോ കോൺവൻ്റുകളിലോ നൽകുകയാണു ചെയ്യുന്നതെന്നും അതിനാൽ അവർ വ്യക്തിപരമായി ശമ്പളം സ്വീകരിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരിന്നു. ജോലി ചെയ്യുന്നതും ശമ്പളം വാങ്ങുന്നതുമായ ഏതൊരു വ്യക്തിയും നികുതിയ്ക്കു വിധേയരായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം അവർക്കല്ലെന്നും രൂപതയ്ക്കു മാത്രമാണെന്നും ചൂണ്ടിക്കാട്ടി ആദായനികുതിക്കു വിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചാണു വിധിച്ചത്. ഇതിനെതിരേ ആദായനികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ വിധി റദ്ദ് ചെയ്തു. ഇതു ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Image: /content_image/India/India-2024-11-09-10:49:33.jpg
Keywords: നികുതി

24026
Category: 18
Sub Category:
Heading: ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 17ന് രാമപുരത്ത്
Content: രാമപുരം: പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 17ന് രാമപുരത്ത് നടക്കും. 17നു രാവിലെ ഒന്‍പതിന് നടക്കുന്ന സിമ്പോസിയത്തിൽ ദളിത് ക്രൈസ്തവരുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെസിബിസി എസ്ടി എസ് സി കമ്മീഷൻ ചെയർമാൻ ഗീവർഗീസ് മാർ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിലെ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് ചേരുന്ന ക്രൈസ്തവ മഹാസമ്മേളനം ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാർ, എംഎൽഎമാർ, ബിഷപ്പുമാർ തുട ങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
Image: /content_image/India/India-2024-11-09-11:07:34.jpg
Keywords: പാലാ

24027
Category: 1
Sub Category:
Heading: ആംസ്റ്റർഡാമില്‍ യഹൂദര്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി
Content: ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽ നിന്നെത്തിയ യഹൂദര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി. വ്യാഴാഴ്‌ച രാത്രി ഫുട്ബോള്‍ കളി കാണാനെത്തിയ യഹൂദരെ നഗരമധ്യത്തിൽ അക്രമികൾ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. ചരിത്രത്തിലെ ഇരുണ്ടതും ലജ്ജാകരവുമായ ദിവസമെന്നു ഓസ്ട്രിയന്‍ ആർച്ച് ബിഷപ്പും ഓസ്ട്രിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്‍റുമായ ഫ്രാൻസ് ലാക്നർ വിശേഷിപ്പിച്ചു. ഭയാനകമായ അടയാളമാണിതെന്നും ആർച്ച് ബിഷപ്പ് ലാക്നർ പറഞ്ഞു. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി പ്രാർത്ഥിക്കാൻ ലാക്നർ ആഹ്വാനം ചെയ്തു. യഹൂദർക്കെതിരായ അക്രമം അനുവദിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന മതപരമോ രാഷ്ട്രീയമോ ആയ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രത്യയശാസ്ത്രത്തിനും സമൂഹത്തിൽ സ്ഥാനമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Austrian bishops’ conference president Archbishop Franz Lackner has condemned last night’s attacks on Israeli football fans in Amsterdam, saying ‘We must take a stand against this.’<br><br>German report: <a href="https://t.co/JPKET0BuSy">https://t.co/JPKET0BuSy</a></p>— Luke Coppen (@LukeCoppen) <a href="https://twitter.com/LukeCoppen/status/1854859638350459354?ref_src=twsrc%5Etfw">November 8, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇസ്രായേലിലെ മക്കാബി ടെൽ അവീവ് ഫുട്‌ബോൾ ക്ലബ്ബും നെതർലൻഡ്‌സിലെ അയാക്സ് ആംസ്റ്റർഡാം ക്ലബ്ബും തമ്മിലുള്ള മത്സരത്തിനു ശേഷമായിരുന്നു ആക്രമണം നടന്നത്. കളി കാണാനായി മൂവായിരത്തോളം യഹൂദർ ആംസ്റ്റർഡാമിലെത്തിയിരുന്നു. മത്സരശേഷം ആംസ്റ്റർഡാം നഗരമധ്യത്തിൽ യഹൂദരെ അക്രമികൾ ഓടിക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ഒട്ടനവധി വീഡിയോകൾ പുറത്തുവന്നു. ഡച്ച് പോലീസ് ഇടപെട്ടാണ് അക്രമികളെ തുരത്തിയത്. സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
Image: /content_image/News/News-2024-11-09-11:34:24.jpg
Keywords: ഓസ്ട്രിയ

24028
Category: 1
Sub Category:
Heading: 5 വര്‍ഷങ്ങള്‍ക്ക് ശേഷം നോട്രഡാം കത്തീഡ്രലില്‍ മണി മുഴങ്ങി
Content: പാരീസ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ തകർത്ത വന്‍ അഗ്നിബാധയ്ക്കു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി പള്ളിമണികൾ മുഴങ്ങി. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് വർഷത്തെ ശ്രമകരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരിന്നു. കത്തീഡ്രൽ വീണ്ടും തുറക്കുന്നതിന് ഒരു മാസം അവശേഷിക്കേയാണ് നോട്രഡാമിൻ്റെ വടക്കൻ ബെൽഫ്രിയിലെ എട്ട് മണികള്‍ ഇന്നലെ വെള്ളിയാഴ്ച രാവിലെ അഞ്ചു മിനിറ്റോളം മണി മുഴക്കിയത്. ദേവാലയ പുനരുദ്ധാരണത്തിന് ഒരുക്കമായുള്ള ടെസ്റ്റിംഗ് ആണ് നടത്തിയതെന്നും ആദ്യ ടെസ്റ്റ് വിജയമായിരുന്നുവെന്നും മണികളുടെ പുനഃസ്ഥാപനത്തിൻ്റെ ചുമതലയുള്ള അലക്സാണ്ടർ ഗൗജിൻ പറഞ്ഞു. മനോഹരവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഇതെന്ന് കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള പൊതു സ്ഥാപന മേധാവി ഫിലിപ്പ് ജോസ്റ്റ് പറഞ്ഞു. "ഗബ്രിയേൽ" എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ മണിയ്ക്ക് നാല് ടണ്ണിലധികം ഭാരമുണ്ട്, ഏറ്റവും ഭാരം കുറഞ്ഞ മണി "ജീൻ-മേരി" എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് 800 കിലോഗ്രാമാണ് ഭാരം. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. യേശുവിനെ ധരിപ്പിച്ച മുള്‍മുടി ഉള്‍പ്പെടെ നിരവധി തിരുശേഷിപ്പുകള്‍ കാലകാലങ്ങളായി ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരിന്നത്. അഗ്നിബാധയില്‍ ഈ തിരുശേഷിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നത് ഇന്നും അത്ഭുതമായി തുടരുന്നു. നേരത്തെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം. പുനരുദ്ധാരണത്തിന് ശേഷം ഡിസംബർ 7-8 തീയതികളിൽ നോട്രഡാം തുറക്കുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2024-11-09-12:07:01.jpg
Keywords: നോട്ര

24029
Category: 1
Sub Category:
Heading: കത്തോലിക്ക കൂട്ടായ്മയിൽ നിന്നും പിറവിയെടുത്ത കുടുംബചിത്രം 'സ്വർഗം' തീയേറ്ററുകളില്‍
Content: കൊച്ചി: വിവിധ രാജ്യങ്ങളിലുള്ള പതിനഞ്ചോളം മലയാളികളായ പ്രവാസികൾ ചേര്‍ന്ന് ക്രിസ്തീയ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'സ്വര്‍ഗം' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇന്നലെ നവംബര്‍ 8-നാണ് സിനിമ റിലീസ് ചെയ്തത്. കത്തോലിക്ക സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും എതിരായും ധാര്‍മ്മിക മൂല്യങ്ങളെ തമസ്കരിക്കുന്നതുമായ നിരവധി സിനിമകൾ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് കാലഘട്ടത്തിൽ സഭയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികൾ കുടുംബ മൂല്യങ്ങളുടെ പ്രഘോഷണവുമായി ക്രിസ്തീയ പശ്ചാത്തലത്തില്‍ സിനിമ പുറത്തിറക്കിയിരിക്കുന്നത്. 'ഒരു സെക്കൻ്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോക്ടർ ലിസി കെ ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകൻ റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്. അജു വർഗ്ഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമയില്‍ സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. സ്വർഗം സിനിമയുടെ നിർമ്മാതാവ് ഡോ. ലിസി കെ ഫെർണാണ്ടസ് ക്രിസ്തീയ ഗാന രചനരംഗത്തും പുസ്തക രചനയിലും ക്രിസ്തീയ മാധ്യമ രംഗത്തും നിറസാന്നിധ്യമാണ്. ചിത്രത്തിലെ ക്രിസ്തീയ ഗാനം ഉള്‍പ്പെടെ മൂന്നു ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിരിന്നു. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഈ കുടുംബചിത്രം തിരസ്ക്കരിക്കപ്പെടാതിരിക്കാൻ ആദ്യത്തെ ഈ ഒരാഴ്ച എല്ലാ തിയേറ്ററുകളിലും നമ്മുടെ ആളുകളുടെ സജീവമായ സാന്നിധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു. ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു കോടികള്‍ മുടക്കി നല്‍കാറുള്ള പരസ്യം, 'സ്വര്‍ഗം' ചിത്രത്തിന് നല്‍കിയിട്ടില്ല. ആയതിനാല്‍ ചിത്രത്തിന്റെ ക്രിസ്തീയ ധാര്‍മ്മിക കുടുംബ മൂല്യങ്ങള്‍ പരിഗണിച്ചു സിനിമ കഴിയുന്നതും ഉടന്‍ തന്നെ തീയേറ്ററുകളില്‍ നിന്നു കാണണമെന്നും ആളുകളുടെ സജീവ സാന്നിധ്യം ഇല്ലെങ്കില്‍ വരും ദിവസങ്ങളിൽ തിയേറ്ററുകൾ നിന്നും സിനിമ മാറ്റപ്പെടുവാന്നുള്ള സാധ്യതയുണ്ടെന്നും ചലച്ചിത്ര രംഗത്തെ വിദഗ്ധര്‍ പറയുന്നു. സിനിമയ്ക്കു പിന്തുണ നല്‍കുവാനുള്ള ആഹ്വാനവുമായി കഴിഞ്ഞ ദിവസം സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ സെക്രട്ടറിയും പിആര്‍ഓയുമായ ഫാ. ആന്റണി വടക്കേകര വീഡിയോ പുറത്തുവിട്ടിരിന്നു. (
Image: /content_image/News/News-2024-11-09-17:39:59.jpg
Keywords: സിനിമ

24030
Category: 18
Sub Category:
Heading: മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാർ റാഫേൽ തട്ടിൽ നിരാഹാര സമരപ്പന്തലിലെത്തി
Content: കാക്കനാട്: മുനമ്പം നിവാസികളുടെ നിലവിളി കേൾക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കുടിയിറക്കുഭീഷണിയുടെ ആശങ്കയിൽ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലിൽ സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീർ വീഴാൻ കാരണമാകുന്നവർക്ക് സമൂഹം മാപ്പു നല്കില്ലെന്നും ഈ സഹനസമരം ലക്‌ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാർസഭ കൂടെയുണ്ടാകുമെന്നും മേജർ ആർച്ചുബിഷപ്പ് പറഞ്ഞു. സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശത്തിനായി പൊരുതുന്ന മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം ഒരു പ്രദേശത്തിന്‍റെ മാത്രം പ്രശ്നമല്ല, കേരളത്തിന്‍റെയാകെ പ്രശ്നമാണ്. ജനാധിപത്യം ജനങ്ങളെ പരിപാലിക്കുന്ന സംവിധാനമാകണം; ജനങ്ങളെ ദ്രോഹിക്കുന്ന സംവിധാനമാകരുത്. ജനങ്ങൾ മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ ഏകോദരസഹോദരങ്ങളായി ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് രാജ്യത്തെ ജനപ്രതിനിധികളും നിയമനിർമാണ സഭയുമെല്ലാം ചെയ്യേണ്ടത്. വിനോദയാത്രയ്ക്കെത്തുന്നവർക്കു കടൽത്തീരം കൗതുകക്കാഴ്ചകളാകാം. എന്നാൽ, സ്ഥിരമായി തീരങ്ങളിൽ താമസിക്കുന്നവർ പലവിധ പ്രതിസന്ധികളിലൂടെയും കണ്ണീരിലൂടെയുമാണു കടന്നുപോകുന്നത് എന്ന യാഥാർഥ്യം അധികാരികളും പൊതുസമൂഹവും തിരിച്ചറിയണം. കടലിന്‍റെ അലിവും കരുണയും, കഠിനമായി അധ്വാനിച്ചു വിയർപ്പൊഴുക്കി സംരക്ഷിക്കുന്ന ഉപജീവനമാർഗവുമൊക്കെയാണ് തീരദേശ ജനതയെ ഇവിടെ നിലനിർത്തുന്നത്. കടലുമായി തീരജനതയ്ക്ക് ആത്മബന്ധമാണുള്ളത്. അതു രക്തബന്ധം പോലെ ദൃഢമാണ്. അതുകൊണ്ടുതന്നെ തീരത്തുള്ളവരെ ഇറക്കിവിടുന്ന എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതു മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്. വഖഫ് നിയമത്തിന്‍റെ പരിധിയിൽ മുനമ്പം പ്രദേശവുമകപ്പെട്ടിട്ടുണ്ടെന്നു അടുത്തകാലത്താണ് നമ്മൾ അറിയുന്നത്. ഇനി ഏതെല്ലാം പ്രദേശങ്ങൾ വരുമെന്ന് നമുക്ക് അറിഞ്ഞുകൂടാ. ഈ നാട്ടിൽ വർഷങ്ങളായി ജീവിച്ചിരുന്ന ജനം സുതാര്യമല്ലാത്തൊരു നിയമത്തിന്‍റെ പേരിൽ കുടിയിറക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തിനു കളങ്കമാണ്. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ആശങ്കകൾക്കു മനുഷ്യത്വപരവും നിയമപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. സമരപ്പന്തലിലെത്തിയ മാർ റാഫേൽ തട്ടിലിനെ കോട്ടപ്പുറം രൂപതാ വികാരി ജനറൽ റവ.ഫാ. റോക്കി റോബി കളത്തിൽ, മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരി റവ. ഫാ. ആന്റണി തറയിൽ, സമരപ്പന്തലിൽ നിരാഹാരമിരിക്കുന്നവർ എന്നിവർ ചേർന്നു സ്വീകരിച്ചു. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയത്തിൽനിന്നു വൈദീകരും സന്യാസിനിമാരും കത്തോലിക്ക കോൺഗ്രസ് നേതാക്കളും മേജർ ആര്‍ച്ച് ബിഷപ്പിനൊപ്പം മുനമ്പത്തെ സമരപ്പന്തലിലെത്തിയിരുന്നു.
Image: /content_image/India/India-2024-11-10-13:00:31.jpg
Keywords: തട്ടി