Contents

Displaying 23541-23550 of 24964 results.
Content: 23978
Category: 1
Sub Category:
Heading: 'ട്രാമി' വിതച്ച ദുരിതത്തില്‍ അകപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ
Content: മനില: ഫിലിപ്പീൻസിൽ വൻ നാശനഷ്ടം വിതച്ച ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ സഹായവുമായി കത്തോലിക്ക സഭ. ദുരിതം ബാധിച്ച ജനങ്ങള്‍ക്കു സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഫിലിപ്പീന്‍സ് വിഭാഗം രംഗത്തുണ്ട്. ദുരിതം ബാധിച്ചവരെ ചേര്‍ത്തുപിടിക്കുവാന്‍ ഇടവകകളും സന്യാസ സമൂഹങ്ങളും ഒക്‌ടോബർ 27-ന് ധനസമാഹരണ യജ്ഞം നടത്തിയിരിന്നു. പൊതു ഇടവക ഫണ്ടിൽ നിന്ന് നിശ്ചിത തുക അനുവദിച്ചുകൊണ്ട് ഇടവകകളോട് സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ സഭാനേതൃത്വം നേരത്തെ ആഹ്വാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഓരോ ഇടവകയുടെയും അധികാരപരിധിയിലുള്ള സമ്പന്ന കുടുംബങ്ങൾ, സംഘടനകൾ, അസോസിയേഷനുകൾ, പ്രസ്ഥാനങ്ങൾ, തുടങ്ങീ വിവിധ മേഖലകളിലൂടെ സമാഹരിക്കുന്ന തുക കാരിത്താസ് വഴിയാണ് ദുരിതബാധിതരിലേക്ക് എത്തിക്കുന്നത്. ഭക്ഷണം, വസ്ത്രം, ശുദ്ധജലം, ആവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയാണ് കാരിത്താസ് സഹായമെത്തിക്കുന്നത്. മറ്റ് കത്തോലിക്ക സന്നദ്ധ സംഘടനകളുടെയും സന്യാസിനികളുടെയും നേതൃത്വത്തിലും സഹായം ലഭ്യമാക്കുന്നുണ്ട്. കലപ്പൻ വികാരിയേറ്റ്, കാസെറസ് രൂപത എന്നിവയുൾപ്പെടെ ബികോൾ റീജിയണിൻ്റെ പ്രദേശം ഉൾക്കൊള്ളുന്ന കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 136 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നാഷണൽ ഡിസാസ്റ്റർ റിസ്ക് മാനേജ്‌മെൻ്റ് (എൻഡിആർആർഎംസി) റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 190,000 കുടുംബങ്ങളില്‍ നിന്നായി പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 970,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-10-30-13:56:50.jpg
Keywords: ഫിലിപ്പീ
Content: 23979
Category: 1
Sub Category:
Heading: ലെബനോനില്‍ ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ക്ക് അഭയ കേന്ദ്രമായത് കോണ്‍വെന്‍റ്
Content: ബെയ്റൂട്ട്: ഇസ്രായേൽ ബോംബാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട എണ്ണൂറിലധികം ആളുകളെ സ്വാഗതം ചെയ്ത് ലെബനോനിലെ കത്തോലിക്ക സന്യാസിനികള്‍. സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ഹെല്‍പ്പ് സന്യാസിനി സമൂഹത്തിനു കീഴിലുള്ള കോൺവെന്‍റ് അഭയം തേടിയെത്തുന്നവര്‍ക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. എണ്ണൂറിലധികം ലെബനീസ് സ്വദേശികളാണ് ജീവരക്ഷാര്‍ത്ഥം ഇവിടെ കഴിയുന്നത്. അവരിൽ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരാണെന്നത് ശ്രദ്ധേയമാണ്. സമീപ ആഴ്ചകളിൽ യുദ്ധം ശക്തമായതോടെ പരക്കം പായുന്ന സഹോദരങ്ങളുടെ ദയനീയ അവസ്ഥ മനസിലാക്കി സന്യാസിനികള്‍ തങ്ങളുടെ കോണ്‍വെന്‍റ് തുറന്നിടുകയായിരിന്നു. അഭയകേന്ദ്രം എന്നതിന് അപ്പുറം ദുരിതബാധിതരുടെ അവസ്ഥ മനസിലാക്കി അവര്‍ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സന്യാസിനികള്‍ നല്‍കുന്നുണ്ടെന്നു സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് സ്‌ഫോടനത്തിൻ്റെ ആദ്യ രാത്രിയിൽ നിരവധി ആളുകൾ അഭയം തേടി ഓടിയെത്തിയെന്നും 12 ദിവസത്തിനുള്ളിൽ എണ്ണൂറിലധികം അഭയാർത്ഥികളെ തങ്ങൾക്ക് ലഭിച്ചുവെന്നും സുപ്പീരിയർ ജനറലായ മദർ ജോസ്ലിൻ ജൗമ വെളിപ്പെടുത്തി. ഇനി ആരെയും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ വേദനയും നാളെയെക്കുറിച്ചുള്ള ആശങ്കയും പങ്കിടാനായി നിരവധി പേരാണ് തങ്ങളുടെ അടുത്തേക്ക് വരുന്നത്. അവരുടെ ഭൗതിക ആവശ്യങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു. അവ പലതാണ്. അഭയാർത്ഥികളിൽ ചിലർ ചാപ്പലിൽ സമയം ചെലവഴിക്കാൻ അനുവാദം ചോദിക്കുന്നുണ്ടെന്നും അവര്‍ അതില്‍ ശാന്തതയും സമാധാനവും കണ്ടെത്തുകയാണെന്നും മദർ ജോസ്ലിൻ പറഞ്ഞു. കോൺവെൻ്റിൽ താമസിക്കുന്ന 15 കന്യാസ്ത്രീകൾ ഗ്രീക്ക് - മെൽക്കൈറ്റ് കത്തോലിക്ക സഭാംഗങ്ങളാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-30-15:51:30.jpg
Keywords: ലെബനോ
Content: 23981
Category: 18
Sub Category:
Heading: സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കാക്കനാട്: സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്‍മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങൾ നിലകൊള്ളണമെന്ന് അല്മായ നേതാക്കളെ മാർ മഠത്തിക്കണ്ടത്തിൽ ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിൽ ജീവനും ജീവിതവും പരിരക്ഷിക്കപ്പെടണമെന്നും മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരേ തീക്ഷ്ണതയോടെ പ്രതികരിക്കാനും കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും മനുഷ്യമനഃസാക്ഷിയെ ഉണർത്താനും അല്മായ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും കഴിയണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കമ്മീഷൻ എപ്പിസ്‌കോപ്പൽ അംഗം അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് അഭിപ്രായപ്പെട്ടു. കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ. ആൻ്റണി മൂലയിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സി.ബി.സി.ഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടർമാരായ റവ.ഡോ. ലോറൻസ് തൈക്കാട്ടിൽ, റവ.ഡോ. ഡെന്നി താണിക്കൽ, റവ. ഫാ. മാത്യു ഓലിക്കൽ, അല്മായ നേതാക്കളായ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡണ്ട് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് എന്നിവർ സഭയെയും അല്മായരെയും സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി കൃതജ്ഞതയർപ്പിച്ചു.
Image: /content_image/India/India-2024-10-30-16:14:29.jpg
Keywords: മഠത്തി
Content: 23983
Category: 18
Sub Category:
Heading: മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്
Content: ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ ഇന്നു സ്ഥാനമേൽക്കും. ആർച്ച് ബിഷപ്പ്സ് ഹൗസിൽനിന്നു വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ് ഹാളിൽ എത്തിച്ചേരും. അവിടെ നിന്നു ബിഷപ്പുമാർ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തും. 9.15ന് തിരുക്കർമങ്ങൾ ആരംഭിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിക്കും. ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി മാർ തോമസ് തറയിലിന്റെ നിയമനപത്രം വായിക്കും. സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. പ്രഖ്യാപനത്തിനുശേഷം സ്ഥാനചിഹ്നങ്ങൾ അണിഞ്ഞ് മാർ തോമസ് തറ യിലിനെ മദ്ബഹയിൽ ഉപവിഷ്‌ടനാക്കും. ആദര സൂചകമായി ദേവാലയമണികൾ മു ഴക്കും. ആചാരവെടികളും ഉയരും. തുടർന്ന് ബിഷപ്പുമാർ നവ മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനം അറിയിക്കും. വൈദിക പ്രതിനിധികളായി 18 ഫൊറോന വികാരിമാർ മെത്രാപ്പോലീത്തയോട് വിധേയത്വം പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനമധ്യേ തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയ്ക്കുശേഷം ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നൽകും. മാർ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും വിരമിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനത്തിനുമായി 11.45നു പൊതുസമ്മേളനം നടക്കും. ഫാ. തോമസ് തൈക്കാട്ടുശേരിയും സംഘവും ആശംസാഗാനം ആലപിക്കും. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയും നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടും ചേർന്ന് ദീപം തെളിക്കും. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിക്കും.
Image: /content_image/India/India-2024-10-31-08:33:01.jpg
Keywords: തറയി
Content: 23984
Category: 18
Sub Category:
Heading: മുനമ്പം ഭുപ്രശ്‌നം ജനാധിപത്യത്തിന്റെ അപചയം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
Content: മുനമ്പം: മുനമ്പം ഭുപ്രശ്‌നം ജനാധിപത്യത്തിന്റെ അപചയമാണെന്നു കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മാധ്യമങ്ങളിൽ പലരും ഈ പ്രശ്‌നം തമസ്കരിക്കുമ്പോൾ അവയും അപചയത്തിന്റെ പാതയിലാണ്. മുനമ്പം ജനതയ്ക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും ഇവിടത്തെ ജനത്തോടൊപ്പമുണ്ടാകുമെന്നും ഡോ. പുത്തൻവീട്ടിൽ പറഞ്ഞു. രതി അംബുജാക്ഷൻ, ഷൈനി മാർട്ടിൻ, ജൂഡി ആൻ്റണി, ഷീബ ടോമി, ജെസി ബേബി, മോളി റോക്കി, സിന്ധു ഹരിദാസ്, മേരി ജോസി, സൗമി വേണു, ഗ്രേയ്‌സി ജോയി, ബീന ഷാജൻ എന്നിവർ ഇന്നലെ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ, കൊല്ലം രൂപത പ്രതിനിധികൾ, എസ്എംവൈഎം, കേരള കോൺഗ്രസ് എം നേതാക്കൾ തുടങ്ങിയവർ ഇന്നലെ മുനമ്പത്തെത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
Image: /content_image/India/India-2024-10-31-08:38:22.jpg
Keywords: മുനമ്പ
Content: 23985
Category: 1
Sub Category:
Heading: സകല വിശുദ്ധരുടെയും തിരുനാൾ സാഘോഷം കൊണ്ടാടാൻ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകല വിശുദ്ധരുടെയും തിരുനാൾ സാഘോഷം കൊണ്ടാടാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 30 ബുധനാഴ്ച വത്തിക്കാനിൽ വിശ്വാസികള്‍ക്കായി അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിൽ നടത്തിയ പ്രഭാഷണമധ്യേയാണ് സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പാപ്പ പ്രത്യേകം പരാമർശിച്ചത്. ദൈവപിതാവിന്റെ അരികിലേക്കുള്ള നമ്മുടെ യാത്രയിൽ സഹായമേകുന്നവരാണ് വിശുദ്ധരെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. നമുക്ക് മുൻപേ സ്വർഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓർമ്മയാണ് നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളിൽ നാം അനുസ്മരിക്കുന്നത്. തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ, സ്വർഗ്ഗീയമഹത്വത്തിലേക്കുള്ള വിളിയെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞു. സ്വർഗ്ഗീയ മഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സ്വർഗ്ഗത്തിലായിരിക്കുന്ന സകല വിശുദ്ധരും അവരുടെ കൂട്ടായ്മയിലൂടെ നമുക്ക് തുണയേകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിശുദ്ധരോടുള്ള വണക്കം ആരംഭിച്ചതായാണ് കരുതപ്പെടുന്നത്. സകല വിശുദ്ധരുടെയും തിരുനാൾ പൗരസ്ത്യദേശത്ത് നാലാം നൂറ്റാണ്ടോടെയാണ് ആരംഭിച്ചത്. ഇംഗ്ലണ്ടിലും അയർലണ്ടിലും എട്ടാം നൂറ്റാണ്ടോടെ നവംബർ ഒന്നാം തീയതി ഈ തിരുനാൾ ആചരിച്ചുവന്നു. ഒൻപതാം നൂറ്റാണ്ടോടെയാണ് റോമിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായി ഇതേ ദിനം അംഗീകരിക്കപ്പെട്ടത്. നാളെ നവംബർ ഒന്നാം തീയതി മദ്ധ്യാഹ്നത്തിൽ ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥന നയിക്കും.
Image: /content_image/News/News-2024-10-31-09:00:07.jpg
Keywords: പാപ്പ
Content: 23986
Category: 1
Sub Category:
Heading: മാർ തോമസ് തറയിൽ സ്ഥാനമേറ്റു
Content: ചങ്ങനാശേരി: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്‌തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു. രാവിലെ 8.45ന് അരമനയിൽനിന്ന് നിയുക്‌ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എല്ലാവരെയും സ്വാഗതം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ നടത്തിയ പ്രഖ്യാപനത്തിനുശേഷം അംശവടിയും മോതിരവും പുതിയ ആര്‍ച്ച് ബിഷപ്പിന് നല്‍കി. തുടര്‍ന്നു മാർ തോമസ് തറയിലിനെ മദ്ബഹയിൽ ഉപവിഷ്‌ടനാക്കി. സ്ഥാനാരോഹണ ശുശ്രൂഷകളെ തുടർന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യ കാർമിത്വത്തിൽ കുർബാന അർപ്പണം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരായി. പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പന്തൽ നിറഞ്ഞുകവിഞ്ഞ നിലയിലായിരിന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്‌ഥാനത്തുനിന്നു വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2024-10-31-14:31:38.jpg
Keywords: അഭിഷിക്ത
Content: 23987
Category: 1
Sub Category:
Heading: മെക്സിക്കന്‍ രൂപതയ്ക്കു 10 നവ വൈദികര്‍, 2 ഡീക്കന്മാര്‍
Content: മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ കുർനവാക്ക രൂപതയ്ക്കു പത്ത് നവ വൈദികര്‍ കൂടി. ഒക്ടോബർ 28ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തില്‍ പത്തു വൈദികരും രണ്ട് ഡീക്കന്മാരും പട്ടം സ്വീകരിച്ചു. രൂപതാധ്യക്ഷനായ ബിഷപ്പ് റാമോൺ കാസ്‌ട്രോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി. മേഖലയിലെ 117 ഇടവകകളിലായി സേവനം ചെയ്യുന്ന 216 വൈദികർക്കൊപ്പം പത്തു നവവൈദികരെയാണ് പുതിയ തിരുപ്പട്ട ശുശ്രൂഷയോടെ രൂപതയ്ക്കു ലഭിച്ചിരിക്കുന്നത്. "ക്രിസ്തുവിൻ്റെ സ്നേഹം ഒരിക്കലും ഉപേക്ഷിക്കരുത്" എന്ന് ബിഷപ്പ് റാമോൺ കാസ്‌ട്രോ നവ വൈദികരോട് ആവശ്യപ്പെട്ടു. സഭയുടെ ചരിത്രത്തിൽ ചില സമർപ്പിക്കപ്പെട്ട വ്യക്തികൾ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ പരാജയപ്പെടാതിരിക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. ഒരിക്കലും ക്രിസ്തുവിൻ്റെ സ്നേഹം ഉപേക്ഷിക്കരുത്". പൂർണ്ണമായി ആത്മീയമായി ജീവിക്കുക. ക്രിസ്തുവിൻ്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കുക. അവൻ്റെ കൃപ നിങ്ങളുടെ സ്വന്തം നേട്ടത്തിനായിട്ടല്ല, ജനങ്ങളുടെ പ്രയോജനത്തിനായി സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് റാമോൺ പറഞ്ഞു. 1891-ല്‍ സ്ഥാപിക്കപ്പെട്ട രൂപതയാണ് കുർനവാക്ക. 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 13,99,556 കത്തോലിക്ക വിശ്വാസികളാണ് രൂപതയ്ക്കു കീഴിലുള്ളത്. 4893 സ്ക്വയര്‍ കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയില്‍ ആറായിരത്തിലധികം വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിലയിലാണ് അനുപാതം. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2024-10-31-18:17:35.jpg
Keywords: മെക്‌സി, തിരുപ്പ
Content: 23988
Category: 1
Sub Category:
Heading: ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തു
Content: കൊച്ചി: രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായി സേവനം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ആഴ്ചകളായി ആശുപത്രിയില്‍ തുടരുകയായിരിന്നു. 1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1958 ഒക്ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡൻ്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്‌തനായി. 2019 മേയ് ഒന്നിന് ആരോഗ്യകാരണങ്ങളാൽ ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു വരികയായിരിന്നു.
Image: /content_image/News/News-2024-10-31-18:24:37.jpg
Keywords: യാക്കോ
Content: 23989
Category: 18
Sub Category:
Heading: യാക്കോബായസഭയെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയൻ: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒൻപതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠമായ ജീവിതവും അതിൽ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയശുശ്രൂഷയും വഴി ഈ ലോകത്തിൽ പൊതുസമൂഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നതെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. സീറോ മലബാർ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിൽ സഹോദര ബന്ധമുണ്ട്. മാർത്തോമ്മായുടെ പൈതൃകത്തിലാണു രണ്ടു സഭകളുടെയും വേരുകൾ. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാവാതിരുമേനിയുടെ ജീവിതമെന്നു സഭാ ചരിത്രം ഓർമിപ്പിക്കുന്നു. കാരണം, പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലത്താണു അദ്ദേഹം സഭയെ നയിച്ചത്. വിശ്വാസപരമായും ഭൗതികമായും ആ നേതൃത്വം യാക്കോബായ സഭയ്ക്ക് ബലമായിരുന്നു എന്നും മേജർ ആർച്ചുബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സ്വന്തം സഭയുടെ ആരാധനയിലും തനിമയിലും ആഴത്തിൽ വിശ്വസിക്കുമ്പോഴും ഇതര സഭകളോടും മതങ്ങളോടുമുള്ള ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സൗഹൃദ ഭാവം വലുതായിരുന്നു. എക്യുമെനിസത്തിന്റെ വക്താവായിരുന്ന അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2024 ഫെബ്രുവരി 24ന് അദ്ദേഹത്തെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും സൗഹൃദം പങ്കുവയ്ക്കാനും സാഹോദര്യത്തോടെയുള്ള ദൈവ-മനുഷ്യ ശുശ്രൂഷകളെക്കുറിച്ചു പറയാനും അദ്ദേഹം ശ്രമിച്ചു. ദൈവ സന്നിധിയിൽ അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ജീവിതത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങൾക്കും പ്രതിഫലം ലഭിക്കട്ടെയെന്നു പ്രാർഥിക്കുന്നു. സീറോമലബാർസഭയുടെ മുഴുവൻ പ്രാർത്ഥനയും അനുശോചനവും യാക്കോബായ സുറിയാനി സഭയെ അറിയിക്കുന്നു എന്നും മാർ റാഫേൽ തട്ടിൽ പിതാവ് അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2024-10-31-21:20:02.jpg
Keywords: തട്ടി