category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമുനമ്പം ഭുപ്രശ്‌നം ജനാധിപത്യത്തിന്റെ അപചയം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
Contentമുനമ്പം: മുനമ്പം ഭുപ്രശ്‌നം ജനാധിപത്യത്തിന്റെ അപചയമാണെന്നു കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ തീരദേശജനത നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ പതിനെട്ടാം ദിനത്തിൽ അവരെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മാധ്യമങ്ങളിൽ പലരും ഈ പ്രശ്‌നം തമസ്കരിക്കുമ്പോൾ അവയും അപചയത്തിന്റെ പാതയിലാണ്. മുനമ്പം ജനതയ്ക്ക് നീതി കിട്ടുവോളം താനും കോട്ടപ്പുറം രൂപതയും ഇവിടത്തെ ജനത്തോടൊപ്പമുണ്ടാകുമെന്നും ഡോ. പുത്തൻവീട്ടിൽ പറഞ്ഞു. രതി അംബുജാക്ഷൻ, ഷൈനി മാർട്ടിൻ, ജൂഡി ആൻ്റണി, ഷീബ ടോമി, ജെസി ബേബി, മോളി റോക്കി, സിന്ധു ഹരിദാസ്, മേരി ജോസി, സൗമി വേണു, ഗ്രേയ്‌സി ജോയി, ബീന ഷാജൻ എന്നിവർ ഇന്നലെ നിരഹാരമനുഷ്ഠിച്ചു. കോട്ടപ്പുറം വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. അജയ് കൈതത്തറ, കൊല്ലം രൂപത പ്രതിനിധികൾ, എസ്എംവൈഎം, കേരള കോൺഗ്രസ് എം നേതാക്കൾ തുടങ്ങിയവർ ഇന്നലെ മുനമ്പത്തെത്തി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-31 08:36:00
Keywordsമുനമ്പ
Created Date2024-10-31 08:38:22