Contents
Displaying 23531-23540 of 24964 results.
Content:
23968
Category: 1
Sub Category:
Heading: 2025 ജൂബിലി; 'വിശുദ്ധ വാതില്‍' ഇറ്റലിയിലെ റെബിബിയ ജയിലിലും തുറക്കുമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി വിശുദ്ധ വാതില്‍ റോമൻ തടവറയിലുള്ള റെബിബിയയിലും തുറക്കുമെന്ന് വത്തിക്കാന്‍. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് സാൽവത്തോർ ഫിസിചെല്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബർ 26ന് പ്രത്യാശയുടെ പ്രഘോഷണത്തിൻ്റെ അടയാളമായി വിശുദ്ധ വാതില്‍ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ റോമൻ തടവറയിലുള്ള റെബിബിയയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജൂബിലി വര്‍ഷാചരണത്തിന് മുന്നോടിയായി റോമിൽ സംഘടിപ്പിക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 24-ന് സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുമെന്നും അതിനുശേഷം 2025- ജൂബിലിയുടെ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങ് നടക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരുടെ അവസ്ഥ, തടവറയുടെ കാഠിന്യം, വൈകാരിക ശൂന്യത, നിയന്ത്രണങ്ങൾ എന്നിവ പരിഗണിച്ചാണ് തടവറയില്‍ വിശുദ്ധ വാതില്‍ തുറക്കുവാന്‍ തീരുമാനമായിരിക്കുന്നത്. "സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോമൻ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പൽ ബസിലിക്കകളില്‍ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്കായി വിശുദ്ധ വാതില്‍ തുറക്കുന്നുണ്ട്. 1300-ൽ ആഘോഷിക്കപ്പെട്ട ജൂബിലി വർഷം മുതൽ സഭയിലുള്ള പതിവുപോലെ, ഇത്തവണയും വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനത്തിനുള്ള അവസരമുണ്ടെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയിരിന്നു. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. Tags: Catholic Church , Pope Francis , Holy Door , Pravachaka Sabdam Catholic News Portal, Pravachaka Sabdam ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-28-18:40:10.jpg
Keywords: തടവറ, ജയിലി

23969
Category: 18
Sub Category:
Heading: സീറോ മലബാർ കമ്മീഷനുകളിൽ പുതിയ നിയമനങ്ങൾ
Content: കാക്കനാട്: സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിയുമാണ്. സീറോമലബാർസഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ (Committee for Education) സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന്റെ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് പ്രൊഫ. ഡോ. ടി.സി. തങ്കച്ചനെ നിയമിച്ചിരിക്കുന്നത്. അധ്യാപക പരിശീലനത്തിൽ 24 വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫ. ഡോ. തങ്കച്ചൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം പുരസ്‌കാരങ്ങൾക്ക് അർഹനുമായ ഒരു വിദ്യാഭ്യാസ വിചക്ഷണനാണദ്ദേഹം. സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ടാണ് പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയത്.
Image: /content_image/India/India-2024-10-29-11:46:38.jpg
Keywords: സീറോ മലബാ

23970
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം: പൗരസ്ത്യ സഭാ കാര്യാലയവുമായി ചര്‍ച്ച നടത്തി
Content: വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാധ്യക്ഷന് അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യുത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെ ഒപ്പുസമാഹരണം നടത്തി തയാറാക്കിയ അപേക്ഷ പരിശുദ്ധ സിംഹാസനത്തിന് സമർപ്പിക്കുന്നതിനായി പൗരസ്ത്യ സഭാ കാര്യാലയം പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലൗഡിയോ ഗുജറോത്തിക്ക് സമർപ്പിച്ചു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപത പിആർഒ അഡ്വ. അജി കോയിക്കൽ, കെസിവൈഎൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, ഫാ. പ്രിൻസ് മുളകുമറ്റം, ഫാ. തോമസ് കൊച്ചുപുത്തൻപുരയിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ കുടിയേറ്റ ജനതയുടെ അജപാലന ആവശ്യങ്ങൾ സവിസ്തരം ചർച്ച ചെയ്തു
Image: /content_image/India/India-2024-10-29-11:57:03.jpg
Keywords: കോട്ടയം

23971
Category: 1
Sub Category:
Heading: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത പ്രവർത്തനം: പതിനാറാമത് മെത്രാൻ സിനഡിന്റെ സമാപനരേഖ പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്നു വരികയായിരിന്ന ആഗോള മെത്രാന്‍ സിനഡിന്റെ സമാപനരേഖ പ്രസിദ്ധീകരിച്ചു. സഭയിൽ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതപ്രവർത്തനം എന്നീ മൂന്നു ഘടകങ്ങൾ കേന്ദ്രമാക്കിയാണ് സമാപന രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 155 ഖണ്ഡികകൾ അടങ്ങുന്നതാണ് സമാപനരേഖ. അസംബ്ലിയുടെ അവസാനത്തോടെ സിനഡൽ പ്രക്രിയ അവസാനിക്കുന്നില്ലെന്നും, ഈ മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട്, സിനഡ് ചൈതന്യം മുൻപോട്ടു കൊണ്ടുപോകണമെന്നും രേഖയിൽ ആഹ്വാനം ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് സഭാപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം നൽകുന്നതിനും രേഖ നിർദേശിക്കുന്നുണ്ട്. സിനഡില്‍ സന്നിഹിതരായിരുന്ന 355 സിനഡ് അംഗങ്ങൾ അംഗീകരിച്ച 52 പേജുള്ള രേഖ, സഭാ നവീകരണത്തിന് കാര്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. രേഖയുടെ ആമുഖത്തിൽ, യേശുവിന്റെ ഉത്ഥാന അനുഭവം ശിഷ്യന്മാരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ എടുത്തു പറയുന്നു. കർത്താവിന്റെ തിരുമുറിവുകളിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉയർത്തുന്നത് വഴി - നമ്മെ ചുറ്റിപ്പറ്റിയുള്ള കഷ്ടപ്പാടുകൾ, യുദ്ധത്താൽ പരിഭ്രാന്തരായ കുട്ടികളുടെ മുഖങ്ങൾ, അമ്മമാരുടെ കരച്ചിൽ, നിരവധി യുവജനങ്ങളുടെ തകർന്ന സ്വപ്നങ്ങൾ, ഭയാനകമായ യാത്രകൾ നേരിടുന്ന അഭയാർത്ഥികൾ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും സാമൂഹിക അനീതികളുടെയും ഇരകൾ എന്നിവരെ തിരിച്ചറിയാൻ നമ്മുടെ കണ്ണുകൾ തുറക്കുവാൻ നമ്മെ സഹായിക്കുന്നുവെന്നു രേഖയിൽ പറയുന്നു. രേഖയുടെ ആദ്യഭാഗത്ത്, സഭയെ കൂടുതൽ പങ്കാളിത്തവും പ്രേഷിതയുമാക്കുന്നതിനുള്ള ആത്മീയ നവീകരണത്തിൻ്റെയും, ഘടനാപരമായ നവീകരണത്തിൻ്റെയും പാതയാണ് സിനഡാലിറ്റി എന്ന ആശയം എടുത്തു പറയുന്നു. മതാന്തര കൂട്ടായ്മയുടെയും, വൈവിധ്യങ്ങളുടെ സമ്പന്നതയും ഈ ഭാഗത്ത് പ്രത്യേകം അടിവരയിടുന്നു. ബന്ധങ്ങൾ പരിപാലിക്കുന്നത് കൂടുതൽ സംഘടനാ ഫലപ്രാപ്തിക്കുള്ള ഒരു തന്ത്രമോ ഉപകരണമോ അല്ല, മറിച്ച് പിതാവായ ദൈവം യേശുവിലും ആത്മാവിലും സ്വയം വെളിപ്പെടുത്തിയ വഴിയാണെന്നും ഇത് സുവിശേഷത്തിൽ നിന്ന് നാം വീണ്ടും പഠിക്കണം. ഇതിനു പ്രേഷിതപ്രവർത്തനം കൂടിയേ തീരൂ എന്നും രേഖ ഉദ്ബോധിപ്പിക്കുന്നു. സൗഹാർദ്ദമായ സേവനത്തിലാണ് മെത്രാൻ ശുശ്രൂഷ നടത്തേണ്ടത്. ഇത് മറ്റുള്ളവരുമായുള്ള സഹകരണത്തിൽ പ്രത്യേകിച്ചും വൈദികരും, ഡീക്കന്മാരുമായുള്ള ബന്ധത്തിൽ ഊഷ്മളമാക്കണമെന്നും രേഖ ആഹ്വാനം ചെയ്യുന്നു. തീരുമാനമെടുക്കൽ പ്രക്രിയകൾക്ക് സഭാപരമായ വിവേചനാധികാരം ആവശ്യമാണെന്നും, അതിനു സുതാര്യതയും ഉത്തരവാദിത്തവും ഒഴിച്ചുകൂടാനാവാത്തതെന്നും രേഖ പ്രത്യേകം മൂന്നാം ഭാഗത്ത് പറയുന്നു. തീരുമാനങ്ങൾ എടുക്കുന്നവർക്ക് ദൈവജനത്തെ വിശ്വസിക്കാനും കേൾക്കാനും കഴിയണം, അധികാരം പ്രയോഗിക്കുന്നവരെ വിശ്വസിക്കാൻ ദൈവജനത്തിനു സാധിക്കണമെന്നും രേഖയില്‍ പറയുന്നു.
Image: /content_image/News/News-2024-10-29-12:56:17.jpg
Keywords: സിനഡ

23972
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ പേര് പ്രഖ്യാപിക്കുന്ന കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കനായിരിന്ന റെനാറ്റോ റാഫേൽ ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: കോണ്‍ക്ലേവിന് ശേഷം പുതിയ മാര്‍പാപ്പയുടെ പേര് പ്രഖ്യാപിക്കുന്ന മുന്‍ കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കന്‍ കര്‍ദ്ദിനാള്‍ റെനാറ്റോ റാഫേൽ ദിവംഗതനായി. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ ഉന്നത നയതന്ത്രജ്ഞനായി 16 വർഷം സേവനമനുഷ്ഠിക്കുകയും വർഷങ്ങളോളം റോമിലെ പ്രധാന പൊന്തിഫിക്കൽ കൗൺസിലുകളുടെ തലവനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 91 വയസ്സുള്ള കര്‍ദ്ദിനാള്‍ റെനാറ്റോ ഇന്നലെ തിങ്കളാഴ്ചയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 2002-2009 കാലഘട്ടത്തിൽ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും 2006-2009 കാലഘട്ടത്തിൽ കുടിയേറ്റക്കാരുടെ അജപാലനപരമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിരിന്നു. 2014 മുതൽ കഴിഞ്ഞ ജൂലൈ വരെ അദ്ദേഹം കർദ്ദിനാൾ പ്രോട്ടോഡീക്കനായി സേവനമനുഷ്ഠിച്ചിരിന്നു. യു.എന്നിലെ തൻ്റെ സേവനത്തിനു പുറമേ, തായ്‌ലൻഡ്, മലേഷ്യ, ലാവോസ്, സിംഗപ്പൂർ, ബ്രൂണെ എന്നിവിടങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹം ന്യൂൺഷ്യോ പദവികൾ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു. 1932 നവംബർ 23ന് ഇറ്റലിയിലെ സലേർനോയിലാണ് ജനനം. 1957 ജൂൺ 20ന് വൈദികനായി അഭിഷിക്തനായി. കാനോൻ നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഞ്ച് ഭാഷകളില്‍ പ്രാവീണ്യം നേടി. 2003-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ കര്‍ദ്ദിനാള്‍ റെനാറ്റോ പങ്കെടുത്തിരിന്നു. കര്‍ദ്ദിനാള്‍ മാർട്ടിനോയുടെ സംസ്‌കാര ശുശ്രൂഷ നാളെ ഒക്ടോബർ 30-ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ മൃതസംസ്കാര ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികനാകും. ഫ്രാന്‍സിസ് പാപ്പ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-29-14:38:24.jpg
Keywords: വത്തിക്കാ, കോണ്‍

23973
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാര്‍ത്ഥനയ്ക്കു അനുമതി വേണം; യുകെ പ്രധാനമന്ത്രിയ്ക്കു മുന്നില്‍ 60,000 പേരുടെ നിവേദനം
Content: ലണ്ടന്‍: അനേകം കുരുന്നുകളുടെ ജീവനെടുക്കുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ മൗനപ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പതിനായിരങ്ങളുടെ നിവേദനം. മൗനപ്രാര്‍ത്ഥന നടത്തുന്നതിനുള്ള അവകാശം സംരക്ഷിക്കാൻ യുകെയുടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഏകദേശം 60,000 ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. നിശബ്ദ പ്രാർത്ഥനയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിൽ നിന്ന് ഭരണകൂടം മാറി നില്‍ക്കണമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനോട് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഭ്രൂണഹത്യ ക്ലിനിക്കുകൾക്ക് പുറത്തുള്ള പ്രാര്‍ത്ഥന, പ്രോലൈഫ് പ്രകടനങ്ങൾ എന്നിവ നിരോധിക്കുന്നതിലേക്ക് നയിക്കുന്ന "ബഫർ സോണ്‍" നിയമങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണകൂടം കേസ് ഫയല്‍ ചെയ്തിരിന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സംഘടനയായ "അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം" നിവേദനവുമായി രംഗത്തു വന്നിരിക്കുന്നത്. പബ്ലിക് സ്പേസ് പ്രൊട്ടക്ഷൻ ഓർഡേഴ്സ് എന്നും അറിയപ്പെടുന്ന ബഫർ സോൺ നിയമങ്ങൾ ചിന്തയും സംസാരവും നിയന്ത്രിക്കുന്ന 'സെൻസർഷിപ്പ് സോണുകളായി' മാറിയെന്ന് നിവേദനത്തില്‍ പരാമര്‍ശമുണ്ട്. ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് നിശബ്ദമായി പ്രാർത്ഥിച്ചതിന് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട സൈനികൻ ആദം സ്മിത്ത്-കോണറിൻ്റെ സംഭവക്കഥ എഡിഎഫ് യുകെയുടെ കത്തിൽ പരാമര്‍ശിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രോസിക്യൂഷൻ ചെലവ് അടക്കം $12,000 നൽകണമെന്ന് കോടതി വിധിച്ചിരിന്നു. ഭ്രൂണഹത്യ കേന്ദ്രത്തിന് സമീപം ബഫര്‍ സോണ്‍ പരിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ പിഴ കൂടാതെ ആറ് മാസം വരെ തടവും ലഭിക്കുന്ന കുറ്റമായാണ് അധികൃതര്‍ നിയമമാക്കിയിരിക്കുന്നത്. ഇതിനെ അപലപിച്ച് ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്‍ സമിതിയും നേരത്തെ രംഗത്തുവന്നിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-29-16:18:43.jpg
Keywords: ഭ്രൂണ, ബ്രിട്ടീ

23974
Category: 1
Sub Category:
Heading: നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി
Content: എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വൈദികനെ തട്ടിക്കൊണ്ടുപോയ കാര്യം സ്ഥിരീകരിച്ചു. സെമിനാരിയുടെ വൈസ് റെക്ടറും എല്ലാ സെമിനാരി വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് ഇന്നലെ ഒക്‌ടോബർ 28നു പുറത്തിറക്കിയ പ്രസ്താവനയിൽ രൂപത വ്യക്തമാക്കി. അതേസമയം സെമിനാരിക്ക് ചുറ്റും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മൈനർ സെമിനാരിയിലെ എല്ലാ ജീവനക്കാരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും താൽക്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിക്കുന്നതിന് രൂപത സര്‍ക്കാര്‍ അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്. ഫാ. ഒയോഡിനെ പരിക്കേൽക്കാതെ മോചിപ്പിക്കുന്നതിനായി, എല്ലാവരുടെയും പ്രാര്‍ത്ഥന യാചിക്കുന്നതായി ഔച്ചി കത്തോലിക്കാ രൂപത പ്രസ്താവനയില്‍ കുറിച്ചു. അതേസമയം വൈദികന്റെ മോചനത്തിനായി പോലീസ് ശ്രമം തുടരുകയാണ്. 2006-ലാണ് ഔച്ചി രൂപത അധ്യക്ഷനായിരിന്ന ഗബ്രിയേൽ ഗിയാഖോമോ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയ്ക്കു ആരംഭം കുറിച്ചത്. അഞ്ഞൂറിലധികം വൈദിക വിദ്യാര്‍ത്ഥികള്‍ സെമിനാരിയിൽ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തു കൊള്ളയടിക്കും ആക്രമണങ്ങൾക്കും സ്ഥിരം വേദിയായ മേഖലയാണ് എഡോ സംസ്ഥാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-29-20:46:51.jpg
Keywords: നൈജീ

23975
Category: 18
Sub Category:
Heading: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മെത്രാന്മാരെത്തി
Content: മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നിരാഹാര സമരം അനുഷ്‌ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇന്നലെയും വിവിധ രൂപത മെത്രാന്മാരെത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, പാലാ രൂപത വികാരി ജനറാൾ മോൺ. ജോസ ഫ് മലേപറമ്പിൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, എകെസിസി രൂപത ഡയ റക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഇൻഫാം ഗ്ലോബൽ ഡയറക്‌ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, കമ്മീഷൻ ഫോർ എക്യുമെനിസം സെക്രട്ടറി ഫാ. തോമസ് തയ്യിൽ തുടങ്ങിയ വൈദികരും വൈദികവിദ്യാർഥികളും അല്‌മായരും തുടങ്ങി അമ്പതോളം പേർ പന്തലിലെത്തി. മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ എന്നപോലെയെന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നിരാഹാര സമരം അനുഷ്‌ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിൻ്റെ കാതലെന്നും സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപത മീഡിയ ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, ഫൊറോന വികാരിമാർ, കൊച്ചി രൂപത കുമ്പളങ്ങി ഫൊറോനയിൽനിന്നുള്ള വൈദികർ, കൊച്ചി രൂപത കെഎൽസിഎ അംഗങ്ങൾ, കെആർ എൽസിസി സംസ്ഥാന സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, വിശ്വഹിന്ദു മഹാസംഘം സംസ്ഥാന പ്രസിഡൻ്റ വെണ്ണിയൂർ ഹരീന്ദ്രനാഥ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി എന്നിവരും പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, പ്രൊക്യുറേറ്റർ ഫാ. വർഗീസ് കുത്തൂർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഗ്ലോബൽ മാ തൃവേദി പ്രസിഡൻ്റ ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡ ന്റ് ഡോ. ജോബി കാക്കശ്ശേരി തുടങ്ങിയ വൈദിക- സന്യസ്‌ത- അല്‌മായ സംഘം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Image: /content_image/India/India-2024-10-30-09:59:25.jpg
Keywords: മുനമ്പ

23976
Category: 1
Sub Category:
Heading: പൈശാചിക ആഘോഷങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ സമർപ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ കാണാറുണ്ട്. മുൻവർഷങ്ങളിൽ ഹാലോവീൻ ദിനമായ ഒക്ടോബർ 31 ന് കേരളത്തിലെ ചില കോളേജുകളിൽ അരങ്ങേറിയ ആഘോഷപരിപാടികൾ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീൻ ആഘോഷങ്ങളുടെ മറവിൽ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ്. പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങൾ ജനിപ്പിക്കാനിടയുള്ള ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനിൽക്കണമെന്ന മുന്നറിയിപ്പുകൾ പലപ്പോഴായി നൽകപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നതായി കാണാറുണ്ട്. ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആഹ്വാനം ചെയ്തു. ഹാലോവീൻ ദിനത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ 2022 ൽ പ്രസിദ്ധീകരിച്ച പ്രസ്താവനയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ സ്ഥാപനങ്ങൾ ക്രിസ്തീയ മൂല്യങ്ങളും വിശ്വാസവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാകണം: കെസിബിസി ജാഗ്രത കമ്മീഷൻ }# ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാർത്തെടുക്കാൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാർമ്മിക കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്. സ്‌കൂൾ, കോളേജ് മാനേജ്‌മെന്റുകൾ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികൾക്കും ധാർമ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീർക്കുകയും ചെയ്യാൻ സഭാസ്ഥാപനങ്ങൾ സവിശേഷ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്. സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയിൽ അധിഷ്ഠിതമായ പ്രവർത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം. - കെസിബിസി ജാഗ്രത കമ്മീഷന്‍
Image: /content_image/India/India-2024-10-30-10:59:38.jpg
Keywords: ജാഗ്രത, കെസിബിസി

23977
Category: 1
Sub Category:
Heading: നവംബർ 2ന് ഫ്രാന്‍സിസ് പാപ്പ സെമിത്തേരി സന്ദർശനം നടത്തി പ്രാര്‍ത്ഥിക്കും
Content: വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും തിരുനാൾ ആചരിക്കുന്ന നവംബർ രണ്ടാം തീയതി, ഫ്രാൻസിസ് പാപ്പ റോമിലെ സെമിത്തേരി സന്ദർശിക്കും. റോമിലെ ഏറ്റവും വലിയ സെമിത്തേരിയായ ലൗറെന്തീനോയിലെത്തുന്ന ഫ്രാൻസിസ് പാപ്പ വിശുദ്ധ ബലിയർപ്പിക്കുകയും മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യുമെന്ന് വത്തിക്കാന്‍ അറിയിച്ചു. 2018ലും ഫ്രാൻസിസ് പാപ്പാ ഇതേ സ്ഥലത്ത് വന്നു പ്രാർഥനകൾ നടത്തിയിട്ടുണ്ട്. റോമിന്റെ പ്രാന്ത പ്രദേശത്ത് 21ഹെക്ടറുകളിലായിട്ടാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. 2018-ൽ പാപ്പയുടെ സന്ദർശനവേളയിൽ, ദിവ്യബലിക്ക് മുമ്പ്, കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം" എന്നറിയപ്പെടുന്ന സ്ഥലത്ത് പാപ്പ പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലാണ് മരിച്ചവരുടെ തിരുനാള്‍ ദിനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്. “ഇനി യുദ്ധങ്ങളിൽ പരസ്പരം കൊല്ലരുതേ ” എന്ന അഭ്യർത്ഥന കഴിഞ്ഞ വര്‍ഷം പാപ്പ നടത്തിയിരുന്നു.
Image: /content_image/News/News-2024-10-30-12:49:51.jpg
Keywords: പാപ്പ, സെമി