Contents

Displaying 23481-23490 of 24970 results.
Content: 23917
Category: 1
Sub Category:
Heading: "പരിശുദ്ധാത്മാവിന്റെ അപ്പസ്തോല" നാളെ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: "പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല" എന്നറിയപ്പെടുന്ന മദർ എലേന ഗ്വെറയെ നാളെ ഒക്ടോബർ 20ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ഇറ്റാലിയൻ സന്യാസിനിയും, പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് സന്യാസ സമൂഹത്തിന്റെ സ്ഥാപകയുമായിരുന്ന മദർ എലേന, ലെയോ പതിമൂന്നാം മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗലാനിയുടെ അധ്യാപികയുമായിരുന്നു. പരിശുദ്ധാത്മാവിനോടുള്ള ദൃഢമായ ബന്ധത്തിലൂടെ സഭയ്ക്കുള്ളിൽ പരിശുദ്ധാത്മാവിനോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിനായി വലിയ പങ്ക് വഹിക്കാൻ അവൾക്കു കഴിഞ്ഞിരിന്നു. പെന്തക്കുസ്താതിരുനാളിനൊരുക്കമായി കത്തോലിക്കർ നൊവേന ചൊല്ലി പ്രാർത്ഥിക്കണം എന്ന ആഹ്വാനത്തിനു മഹാനായ ലിയോ പതിമൂന്നാമൻ മാർപാപ്പയെ പ്രേരിപ്പിച്ചത് മദർ എലേനയാണ്. 1835 ജൂൺ 23-ന് ഇറ്റലിയിലെ ലൂക്കയിൽ അടിയുറച്ച കത്തോലിക്ക കുടുംബത്തിൽ ജനിച്ച എലേന കൗമാരപ്രായത്തിനുശേഷം ഏറെനാൾ ഒരു മാരകരോഗം പിടിപെട്ട് രോഗക്കിടക്കയിലായിരുന്നു. ഈ നാളുകൾ വചനം പഠിക്കാനും സഭാപിതാക്കന്മാരുടെ എഴുത്തുകൾ വായിക്കാനുമുളള ഒരു അവസരമാക്കി അവർ മാറ്റി. രോഗസൗഖ്യം ലഭിച്ചതിനുശേഷം പിതാവിനോടൊപ്പം റോമിലേയ്ക്ക് നടത്തിയ ഒരു തീർത്ഥാടനത്തിലാണ് തനിക്ക് സന്യാസ ജീവിതത്തിലേക്ക് വിളിയുണ്ടെന്ന് എലേന മനസ്സിലാക്കുന്നത്. 1870 ജൂൺ 23 തീയതി ഒമ്പതാം പിയൂസ് മാർപാപ്പയെ എലേന കണ്ടു. ഇരുപത്തിരണ്ടാം വയസിൽ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ച എലേന, സഭയ്ക്ക് പരിശുദ്ധാത്മാവിനോടുള്ള അഗാധമായ അറിവ് നൽകണമെന്ന ആഗ്രഹത്തോടെ 1882-ൽ പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. യുവതികളുടെ വിദ്യാഭ്യാസവും പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ പ്രചാരണവും അവരുടെ സന്യാസ സമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ആയിരുന്നു. ലിയോ 13-ാമന്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ, സഭ പരിശുദ്ധാത്മാവിനോടുള്ള ഭക്തിയിൽ കൂടുതൽ വളരേണ്ടതുണ്ടെന്ന് അവൾക്കു ബോധ്യമായി. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 1895നും 1903നുമിടയിൽ നിരവധി കത്തുകളാണ് എലേന, അന്നത്തെ മാര്‍പാപ്പയായിരിന്ന ലിയോ മാർപാപ്പയ്ക്ക് അയച്ചത്. എലേനയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇക്കാലയളവിൽ പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന മൂന്ന് രേഖകൾ പാപ്പ പ്രസിദ്ധീകരിച്ചു. 1897-ൽ Divinum Illud Munus എന്ന ചാക്രികലേഖനത്തിലൂടെ സഭാ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പങ്കിനെ കുറിച്ചുള്ള പ്രബോധനം ഊട്ടിയുറപ്പിച്ചു. ഇവരുടെ പ്രചോദനത്താൽ പരിശുദ്ധാത്മാവിനോടുള്ള നൊവേനയുടെ പാരമ്പര്യം വീണ്ടും സഭയിൽ പുനഃസ്ഥാപിക്കപ്പെട്ടു. 1914 ഏപ്രിൽ 11-ന് മദർ എലേന വിടവാങ്ങി. ഒബ്ലേറ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസി സമൂഹം ആഫ്രിക്ക, ഏഷ്യ, യുറോപ്പ്, വടക്കേ അമേരിക്ക എന്നീ ദൂഖണ്ഡങ്ങളിൽ പ്രവർത്തനനിരതമാണ്. പരിശുദ്ധാത്മാവിനോടുള്ള തീക്ഷ്ണമായ ഭക്തിയാലും ആദ്ധാത്മിക രചനകളാലും അവൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. മദർ ഏലേനയുടെ അഭിപ്രായത്തിൽ "പന്തക്കുസ്താ അവസാനിച്ചിട്ടില്ല, വാസ്തവത്തിൽ, ഇത് എല്ലാ സമയത്തും എല്ലായിടത്തും തുടർച്ചയായി നടക്കുന്നു, കാരണം പരിശുദ്ധാത്മാവ് എല്ലാ മനുഷ്യർക്കും തന്നെത്തന്നെ നൽകാൻ ആഗ്രഹിച്ചു, അവനെ ആഗ്രഹിക്കുന്ന എല്ലാവർക്കും അവനെ എപ്പോഴും വേണമെങ്കിലും സ്വീകരിക്കാൻ കഴിയും, അതിനാൽ നമുക്ക് അപ്പോസ്തലന്മാരോടും ആദിമസഭയിലെ വിശ്വാസികളോടും അസൂയപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ അവരെപ്പോലെ നാം പെരുമാറിയാൽ മതി, അവൻ അവരോട് അരുളി ചെയ്തതുപോലെ നമ്മുടെ അടുക്കൽ വരും." #{blue->none->b->നാമകരണത്തിന് കാരണമായ അത്ഭുതം: ‍}# ബ്രസീലിലെ ഉബർലാൻഡിയയിൽ പൗലോ എന്ന വ്യക്തിയ്ക്കു സംഭവിച്ച അത്ഭുതമാണ് നാമകരണ പ്രക്രിയ വേഗത്തിലാക്കിയത്. 2010-ല്‍ മരത്തിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്ന് കോമയിലായിരിന്നു. ക്രാനിയോടോമി, ഡീകംപ്രഷൻ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയനായ ശേഷം, ഇദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ വഷളായിയിരിന്നു. മരത്തില്‍ നിന്നുള്ള വീഴ്ചയ്ക്ക് 10 ദിവസത്തിന് ശേഷം മസ്തിഷ്ക മരണം ഏകദേശം ഉറപ്പിച്ചിരിന്നതാണ്. അദ്ദേഹം കോമ സ്റ്റേജിലായിരിക്കുമ്പോൾ, കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങൾ പൗലോയുടെ സൌഖ്യത്തിനായി പ്രാർത്ഥന സംഘടിപ്പിച്ചു. പ്രത്യേകിച്ചു വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥതയാലാണ് പൗലോയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചത്. വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥത്താല്‍ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം പത്താം ദിവസം, ഡോക്ടർമാർ അദ്ദേഹത്തിൻ്റെ അവസ്ഥയിൽ അപ്രതീക്ഷിതമായ പുരോഗതി കണ്ടെത്തുകയായിരിന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ മാറ്റങ്ങളോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 13-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് മെഡിക്കല്‍ രേഖകളുടെയും വിശദമായ പഠനത്തിന്റെയും വെളിച്ചത്തില്‍ അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-19-10:49:46.jpg
Keywords: ഇറ്റാലി, പരിശുദ്ധ
Content: 23918
Category: 1
Sub Category:
Heading: സുഡാനി ക്രൈസ്തവരെ ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നതിനെ അപലപിച്ച് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന
Content: ഖാർത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ക്രൈസ്തവരെ ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നതിനെ അപലപിച്ച് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന രംഗത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സുഡാനി ആംഡ് ഫോഴ്‌സ് (SAF) മിലിട്ടറി ഇൻ്റലിജൻസ് യൂണിറ്റ് 12 ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയും ചെയ്തിരിന്നു. ഇതിനെ അപലപിച്ചാണ് യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) രംഗത്തുവന്നിരിക്കുന്നത്. 26 പേരടങ്ങുന്ന സംഘത്തെയാണ് ആദ്യം തടങ്കലിലാക്കിയതെങ്കിലും ഒക്‌ടോബർ 12നും 13നും ഇടയിൽ 14 പേരെ വിട്ടയച്ചു. എന്നാല്‍ ശേഷിക്കുന്നവര്‍ തടവില്‍ തുടരുകയാണ്. നിലവിലുള്ള സംഘർഷത്തിൻ്റെ തുടക്കം മുതൽ വ്യാപകമായി നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സുഡാനി ആംഡ് ഫോഴ്‌സിനോട് ആവശ്യപ്പെടുകയാണെന്ന് സംഘടന പ്രസ്താവിച്ചു. മോറോ നുബാൻ ഗോത്രത്തിൽ നിന്നുള്ള തടവിലാക്കപ്പെട്ട ക്രൈസ്തവര്‍ ദീർഘകാലമായി മതപരവും വംശീയവുമായ വിവേചനം നേരിടുന്നവരാണ്. ഇവരെ പിടികൂടിയിരിക്കുന്ന മിലിട്ടറി ഇൻ്റലിജൻസിൻ്റെ അൽമുദാദ യൂണിറ്റ് നടത്തുന്ന പീഡനം കുപ്രസിദ്ധമാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ഗെസിറ സംസ്ഥാനത്തെ അൽ തോറ മൊബെ ഗ്രാമത്തിലെ ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നിർബന്ധിക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2011 മുതൽ നുബ പർവതനിരകളിൽ നിന്നുള്ള ക്രൈസ്തവ അഭയാർത്ഥികൾ താമസിക്കുന്ന ഗ്രാമം 2023 ഡിസംബർ മുതൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നിയന്ത്രണത്തിലാണ്. അതേസമയം, സുഡാനി പോരാളികളുടെ ഭീഷണിയെ തുടര്‍ന്നു ചുരുങ്ങിയത് 25 സ്ത്രീകളും 54 കുട്ടികളും ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾ, സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റ് കെട്ടിടത്തിൽ താമസിക്കാൻ നിർബന്ധിതരായ സാഹചര്യമാണുള്ളതെന്നും ഇവരുടെ അവസ്ഥ ദയനീയമാണെന്നും CSW പറയുന്നു. 2023 ഏപ്രിൽ 15-ന് പൊട്ടിപ്പുറപ്പെട്ട സുഡാനിലെ ആഭ്യന്തര യുദ്ധം ലോകത്തിലെ മറന്നുപോയ യുദ്ധങ്ങളിലൊന്നാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) അടുത്തിടെ പ്രസ്താവിച്ചിരിന്നു. രാജ്യത്തു അരങ്ങേറിയ അക്രമം ഇതിനകം ആയിരക്കണക്കിന് മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാസ ജീവിതത്തിനും കാരണമായിട്ടുണ്ട്. സുഡാനിലെ ജനസംഖ്യയുടെ 91% പേരും ഇസ്ലാം മതസ്ഥരാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-19-11:32:10.jpg
Keywords: സുഡാ
Content: 23919
Category: 1
Sub Category:
Heading: 2028-ൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സിഡ്നി വേദിയാകും
Content: ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനമായതോടെ പുതിയ വേദി പ്രഖ്യാപിച്ചു. 2028-ൽ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഓസ്ട്രേലിയയിലെ സിഡ്നി ആതിഥേയത്വം വഹിക്കും. വെനസ്വേലയിലെ കാരക്കാസിലെ ആർച്ച് ബിഷപ്പും ഈ വർഷത്തെ ഇന്‍റര്‍നാഷ്ണല്‍ ദിവ്യകാരുണ്യ കോൺഗ്രസിന്റെ വത്തിക്കാന്‍ പ്രതിനിധിയുമായ കർദ്ദിനാൾ ബാൾട്ടസാർ പോറസാണ് അടുത്ത വേദി പ്രഖ്യാപിച്ചത്. "ഫ്രാൻസിസ് മാർപാപ്പയുടെ നാമത്തിലും കൽപ്പനപ്രകാരം, 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028 ൽ സിഡ്നി നഗരത്തിൽ നടക്കുമെന്ന് അദ്ദേഹം നിങ്ങളോട് പ്രഖ്യാപിക്കുന്നു" എന്നായിരിന്നു കര്‍ദ്ദിനാളിന്റെ വാക്കുകള്‍. മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് 100 വർഷങ്ങൾക്ക് ശേഷം 2028-ൽ തങ്ങളുടെ തുറമുഖ നഗരത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് പരിപാടിയിൽ കാണിച്ച വീഡിയോയിൽ സിഡ്നിയിലെ ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ പറഞ്ഞു. 1928-ൽ 29-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടന്ന സ്ഥലമായിരുന്നു സിഡ്നി.
Image: /content_image/News/News-2024-10-19-16:30:30.jpg
Keywords: ദിവ്യകാരുണ്യ
Content: 23920
Category: 15
Sub Category:
Heading: ദമ്പതികളുടെ പ്രാർത്ഥന
Content: സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങൾ സമാരംഭിച്ച ദാമ്പത്യജീവിതത്തെ ഓർത്ത് ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. വിശ്വസ്തതയോടും വിശുദ്ധിയോടുംകൂടെ, പരസ്‌പര സ്നേഹത്തിലും ധാരണയിലും ജീവിക്കുവാൻ, അങ്ങ് ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ആശകളും, അഭിലാഷങ്ങളും, പ്രതീക്ഷകളും ഉത്കണ്ഠകളും, വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുപോലെ സ്നേഹത്തോടെ പങ്കുവയ്ക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ. പരസ്പ‌രം പഴിചാരുവാനും കുറ്റപ്പെടുത്തുവാനും ഞങ്ങളെ അനുവദിക്കരുതേ. എല്ലാവിധ തെറ്റിദ്ധാരണകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ലോകത്തിലെ യാതൊരു ശക്തിക്കും വ്യക്തിക്കും ഞങ്ങളെ വേർപിരിക്കാൻ കഴിയാതിരിക്കട്ടെ. ഞങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും ഏകമനസ്സോടെ അങ്ങയുടെ സന്നിധിയിൽ അണയാനും പ്രാർത്ഥനയിൽ അഭയം കണ്ടെത്താനും ഞങ്ങളെ സഹായിക്കണമേ. സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും വേണ്ട ശക്തി ഞങ്ങൾക്കു നൽകണമേ. അങ്ങ് ഞങ്ങളെ ഭരമേല്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റി, അങ്ങേയ്ക്ക് പ്രീതികരമായവിധം ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കർത്താവേ, അങ്ങ് ഞങ്ങൾക്ക് ദാനമായി നൽകിയിരിക്കുന്ന മക്കളെ ഓർത്ത് (പേരുകൾ പറയുക) ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ അനന്തമായ സ്നേഹത്തിലും അങ്ങയിലുള്ള വിശ്വാസത്തിലും അങ്ങേയ്ക്ക് പ്രീതികരമായ ജീവിതത്തിലും വളർന്നുവരുവാൻ അവരെ അങ്ങ് സഹായിക്കണമേ. തിന്മയുടെ എല്ലാവിധ ശക്തികളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും അവരെ കാത്തുകൊള്ളണമേ. അങ്ങനെ ഞങ്ങളെല്ലാവരും അങ്ങയുടെ സ്വർഗ്ഗീയ ഭവനത്തിൽ എത്തിച്ചേരുവാൻ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും ആമ്മേൻ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2024-10-19-19:06:10.jpg
Keywords: പ്രാര്‍ത്ഥന
Content: 23921
Category: 1
Sub Category:
Heading: "എന്തുകൊണ്ടാണ് ആളുകൾ എന്നെ ക്രിസ്ത്യാനി എന്ന് പറയുന്നത്?"
Content: "എന്തുകൊണ്ടാ ആളുകൾ എന്നെ ക്രിസ്ത്യാനി എന്ന് പറയുന്നത്?" മതബോധനക്ലാസ്സിൽ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന പ്രസരിപ്പുള്ള കുട്ടികളോട് ടീച്ചർ ചോദിച്ചു. ആദ്യം വന്ന ഉത്തരം തന്നെ ടീച്ചർ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരു മിടുക്കൻ പറഞ്ഞത് ഇങ്ങനെ, "അവർക്ക് ടീച്ചറെ ശരിക്ക് അറിയാത്തത് കൊണ്ടാവും ടീച്ചറെ!" നമ്മളെ ഓരോരുത്തരെയും വ്യക്തിപരമായി അറിയാവുന്ന ക്രിസ്തു പറയുമോ, നമ്മൾ ക്രിസ്ത്യാനി ആണെന്ന്? നമ്മുടെ പറച്ചിലും പെരുമാറ്റവും (സോഷ്യൽ മീഡിയയിലെ പെർഫോമൻസും ) അറിയുന്നവർ പറയുമോ നമ്മൾ ശരിക്കും ക്രിസ്ത്യാനി ( ക്രിസ്തുവിന്റെ അനുയായി ) ആണെന്ന്? എന്തുമാത്രം രൂപാന്തരീകരണം നമുക്ക് സംഭവിക്കുന്നുണ്ട്? ക്രിസ്തുവിനെ എത്രമാത്രം നമ്മൾ അനുകരിക്കുന്നുണ്ട്? ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് എന്ത് മാത്രം മാറുന്നുണ്ട്? സാഹിത്യത്തിൽ പ്രതിഭാശാലി ആയിരുന്നു വിശുദ്ധ ജെറോം. ലാറ്റിൻ, ഗ്രീക്ക്, ഹീബ്രുഭാഷകളിൽ ഇത്രയും പാണ്ഡിത്യമുള്ള വേറൊരാൾ ഉണ്ടായിരുന്നില്ല, കാരണം അത്രയധികം വർഷങ്ങളാണ് ഈ ഭാഷകൾ പഠിക്കുന്നതിന് വേണ്ടി അദ്ദേഹം ചിലവഴിച്ചത്. ഉത്തമസാഹിത്യ കൃതികൾ വായിക്കാൻ വളരെ താല്പര്യമുണ്ടായിരുന്ന അദ്ദേഹം, ഒരു രാത്രിയിൽ വിചിത്രമായ സ്വപ്നമുണ്ടാകുന്നത് വരെ പ്ലോട്ടസിന്റെയും വെർജിലിന്റെയും സിസേറോയുടെയും പുസ്തകങ്ങൾ ഏറെ വായിച്ചുകൂട്ടി. ആ സ്വപ്നം ഇങ്ങനെയായിരുന്നു. "സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഞാൻ നിത്യനായ വിധികർത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാർന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് ഞാൻ തലയുയർത്തി നോക്കാൻ ധൈര്യപ്പെട്ടില്ല". "ആരാണ് നീ?" ക്രിസ്തു ചോദിച്ചു. "ജെറോം, ഒരു ക്രിസ്ത്യാനി " ഞാൻ പറഞ്ഞു. "നീ നുണ പറയുന്നു". മുഖമടച്ചു ഒരടി കിട്ടിയ പോലെ എനിക്ക് തോന്നി. "ഞാൻ ക്രിസ്ത്യാനിയാണ് " ഞാൻ വിളിച്ചുപറഞ്ഞു. "നീ സിസെറോയുടെ ആളാണ്‌.നീ ക്രിസ്ത്യാനിയല്ല"! അത്ര മാത്രം മതിയായിരുന്നു വിശുദ്ധ ജെറോമിന് തനിക്ക് പ്രിയപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ അടച്ചുവെച്ച് പിന്നെയുള്ള കാലം തിരുവചനങ്ങൾ മാത്രം ധ്യാനിക്കുവാൻ. ക്രിസ്ത്യാനി ആയല്ല നമ്മൾ ജീവിച്ചത് എന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത് തനതുവിധി സമയത്താണെങ്കിൽ? "നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല" എന്ന അവന്റെ ഒറ്റ പറച്ചിലിൽ തീരില്ലേ എല്ലാം? പിന്നെ, ഞാൻ ക്രിസ്ത്യാനി ആണെന്നോ, കുർബാനക്ക് കൂടാറുണ്ടെന്നോ , അവനെപ്പറ്റി ഫേസ്ബുക്കിൽ കുറേ എഴുതിയിട്ടുണ്ടെന്നോ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. യാക്കോബ് ഏസാവിനെ ചതിച്ച്, സങ്കടപ്പെടുത്തി നാടുവിട്ടതിനുശേഷം കാലങ്ങൾ കഴിഞ്ഞു തിരിച്ചു വരുമ്പോൾ തൻറെ ചതിക്കപ്പെട്ട ചേട്ടനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് അങ്ങയുടെ മുഖം ഞാൻ കണ്ടതെന്ന്. കാരണം അത്ര ദയയോടെയാണ് ഏസാവ് യാക്കോബിനെ സ്വീകരിച്ചത്. ദയയോടും സൗമ്യതയോടും കൂടിയുള്ള പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത് ദൈവത്തിന്റെ മുഖമാണ്, സ്വഭാവമാണ്. കൊലപാതകികളെയും തീവ്രവാദികളെയും പോലും മാറ്റിമറിക്കുന്ന, ക്ഷമിക്കുന്ന സ്നേഹം. അപ്പസ്തോലർക്കും വിശുദ്ധർക്കും ലോകമെങ്ങും പോകുന്ന മിഷനറിമാർക്കും 'വസുധൈവ കുടുംബകം' ആയിരുന്നു. രാജ്യത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ, കണ്ടുമുട്ടുന്ന ആരോടും അയിത്തമോ പ്രിവിലേജോ അവർ കല്പിച്ചിട്ടില്ല. "ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സറിയുന്നു" എന്ന് പൗലോസ് അപ്പസ്തോലനെപ്പോലെ നമുക്കും പറയാൻ കഴിയട്ടെ. അക്ഷരം തെറ്റാതെ ക്രിസ്ത്യാനി എന്ന് നമ്മളെ നോക്കി മറ്റുള്ളവർക്ക് വിളിക്കാൻ പറ്റട്ടെ. - #{blue->none->b->ജിൽസ ജോയ് ‍}#
Image: /content_image/News/News-2024-10-20-08:16:43.jpg
Keywords: ക്രിസ്ത്യാ
Content: 23922
Category: 18
Sub Category:
Heading: പടക്ക ഉപയോഗ നിയന്ത്രണം: പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമെന്ന്‍ കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: വെടിമരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്ക് നയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ഉചിതമാണെന്നും ഈ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിന് നൽകിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമാണെന്നും കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. പടക്ക ഉപയോഗം നിയന്ത്രിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കമ്മീഷന്‍ കുറിപ്പ് പുറത്തുവിടുന്നതെന്ന് ആമുഖത്തില്‍ പറയുന്നു. വൻതോതിൽ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ടുകളും ആഘോഷങ്ങളും ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ ദീർഘകാല ഇടപെടലുകളെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പലപ്പോഴായി നൽകിയിട്ടുള്ളതാണ്. 2016 മുതൽ സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ള വിവിധ ഹർജികൾ പ്രകാരം ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴായി ഉയർന്നിട്ടുള്ള ഇത്തരം നിർദ്ദേശങ്ങൾ പ്രകാരം ചില സംസ്ഥാനങ്ങൾ വെടിമരുന്ന് ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ 2020 -21മുതൽ വെടിമരുന്ന്/ പടക്ക ഉപയോഗത്തിന് പൂർണ്ണമായ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളാണ് ഹരിയാനയും പഞ്ചാബും. ഭാഗികമായ നിയന്ത്രണങ്ങൾ നിലവിലുള്ള സംസ്ഥാനങ്ങൾ കേരളമുൾപ്പെടെ പലതുണ്ട്. പടക്ക ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ദീപാവലിക്ക് മുമ്പ് (ഒക്ടോബർ മാസത്തിൽ) സംസ്ഥാന മാലിന്യ നിർമ്മാർജ്ജന വകുപ്പും ദേശീയ ഹരിത ട്രൈബ്യൂണലും സ്ഥിരമായി നൽകിവരുന്നതായി 2021 മുതലുള്ള വിവിധ മാധ്യമ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണ്. ദീപാവലി ആഘോഷം കൂടുതൽ വെടിമരുന്ന് ഉപയോഗത്തിന് വഴിവയ്ക്കുന്നതായുള്ള നിരീക്ഷണങ്ങളായിരിക്കണം അപ്രകാരം ഒരേ അവസരത്തിൽ ഈ നിർദ്ദേശം ആവർത്തിക്കാനുള്ള കാരണം. ദീപാവലി ആഘോഷത്തിന് പുറമെ പടക്കങ്ങൾക്ക് ഉപയോഗ സാധ്യത കൂടുതലുള്ള ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ അവസരങ്ങളെക്കുറിച്ചും ഉത്തരവിൽ പ്രത്യേക പരാമർശങ്ങളുണ്ട്. എന്നാൽ, ഏതെങ്കിലും മതവിഭാഗത്തെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള നിർദേശങ്ങളെന്ന് ഇവയെ കരുതുന്നത് യുക്തമല്ല. നിലവിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെകൂടി അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങൾ പ്രകാരം, കരിമരുന്ന് കലാ പ്രകടനങ്ങൾക്ക് സമയപരിധിയും ഉപയോഗിക്കാവുന്ന പടക്കങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമായും ഉയർന്ന മലിനീകരണത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഒഴിവാക്കിയുള്ള പടക്കങ്ങളാണ് ഉപയോഗിക്കാനാവുന്നതായുള്ളത്. കാർബൺ, അലുമിനിയം, ബേരിയം തുടങ്ങിയ അടിസ്ഥാന പദാർത്ഥങ്ങൾ ഇത്തരം ഉൽപ്പന്നങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 160 ഡെസിബെൽ വരെ ശബ്ദം സൃഷ്ടിച്ചിരുന്ന മുൻകാല കരിമരുന്ന് ഉൽപ്പന്നങ്ങളുടെ സ്ഥാനത്ത് 125 ഡെസിബെൽ പരിധി നിശ്ചയിച്ചിട്ടുമുണ്ട്. ശബ്ദമലിനീകരണവും അതുമൂലമുള്ള പ്രതിസന്ധികളും ഇവിടെ കണക്കിലെടുത്തിരിക്കുന്നു. 2025 ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരളകത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. കാർബൺ ബഹിർഗമനവും പരിസ്ഥിതി, വായു മലിനീകരണവും കുറച്ചുകൊണ്ടുവരിക എന്ന ശീലം പ്രാവർത്തികമാക്കുകയാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. വെടിമരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്ക് നയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിന് നൽകിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമാണ്. ഈ നീക്കത്തെ കേരള കത്തോലിക്കാസഭയുടെ പുതിയ തീരുമാനങ്ങളുടെ വെളിച്ചത്തിൽ പ്രത്യേകമായും സ്വാഗതം ചെയ്യാവുന്നതാണ്. കത്തോലിക്കാ സംഘടനകളും വിവിധ പ്രസ്ഥാനങ്ങളും രൂപതകളും ഈ നിലപാടിനോട് യോജിച്ച് നയരൂപീകരണം നടത്തുന്നത് കാലോചിതവും യുക്തവുമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2024-10-20-08:26:31.jpg
Keywords: ജാഗ്രത
Content: 23923
Category: 19
Sub Category:
Heading: ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടിൽ | ലേഖനപരമ്പര 13
Content: കാലാകാലങ്ങളിൽ ഇസ്ലാംമതത്തെക്കുറിച്ചു ക്രൈസ്‌തവ സഭയ്ക്കുണ്ടായിരുന്ന കാഴ്‌ചപ്പാടും മനോഭാവവും എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ ലേഖനം. ഇസ്ലാംമതത്തിന്റെ രൂപീകരണത്തിൽ ക്രൈസ്തവ വിശ്വാസത്തിനുള്ള സ്വാധീനം ഗ്രഹിച്ചാൽ മാത്രമേ ഇസ്ലാംമതത്തോടു ക്രൈസ്തവ സഭയ്ക്കുള്ള മനോഭാവം മനസ്സിലാകൂ. ആദ്യനൂറ്റാണ്ടുകളിൽ സഭയിൽ വളർന്നുവന്ന ചില പാഷണ്ഡതകളുമായി ഇസ്ലാംമതത്തിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് മറ്റു പാഷണ്ഡതകളെക്കുറിച്ച് എന്നതുപോലെ ഈ മതത്തെക്കുറിച്ചും ജാഗ്രത പുലർത്താൻ സഭാംഗങ്ങൾക്കു മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്നത്. 'ഇസ്ലാം' എന്ന വാക്ക് മുഹമ്മദിൻ്റെ രംഗപ്രവേശത്തിനു മുമ്പുതന്നെ അറേബ്യൻനാട്ടിൽ നിലവിലുണ്ടായിരുന്നു. വാണിജ്യ മേഖലയിൽ ഉപയോഗത്തിലിരുന്ന ഈ പദത്തിന് 'ഉടമ്പടി' എന്നായിരുന്നു അർത്ഥം. ഒരു കേസ് അവസാനിപ്പിക്കാൻ കഴിയുന്ന 'മാന്യമായ വാക്ക്' ആയി അതു കണക്കാക്കപ്പെട്ടിരുന്നു. 'ഇസ്ലാം' എന്ന വാക്കിന് മുഹമ്മദ് ഒരു പുതിയ അർഥം നല്‌കി: 'അല്ലാഹു വിന്റെ വിളിക്ക് ഒരു വ്യക്തി നല്‌കുന്ന പൂർണമായ വിധേയത്വം അഥവാ സമർപ്പണം' എന്നതായിരുന്നു അത്. ദൈവവുമായി ഇത്തര ത്തിലുള്ള വിധേയത്വത്തിൻ്റെ (അടിമത്തത്തിൻ്റെ) ബന്ധം സ്വീകരിക്കുന്നവൻ/വൾ 'മുസ്ലീം' എന്നു വിളിക്കപ്പെട്ടുതുടങ്ങി. #{blue->none->b->ഇസ്ലാംമതവും ക്രിസ്ത്യന്‍ പാഷണ്ഡതകളും ‍}# ഇസ്ലാംമത രൂപീകരണത്തിൽ പ്രധാനമായും മൂന്നു ഘടകങ്ങളാണ് മുഹമ്മദിനെ സ്വാധീനിച്ചത്. അറബിനാട്ടിൽ നിലവിലിരുന്നതും മുഹമ്മദിനു സുപരിചിതവുമായിരുന്ന വിജാതീയ മതത്തിന്റെ സ്വാധീനമാണ് ഒന്നാമത്തെ ഘടകം. ആ നാട്ടിലുണ്ടായിരുന്ന യഹൂദന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് രണ്ടാമത്തെ ഘടകം. മുഹമ്മദ് കണ്ടുമുട്ടിയ മധ്യപൗരസ്ത്യ ദേശത്തെ ക്രിസ്ത്യാനികളുടെ സ്വാധീനമാണ് മൂന്നാമത്തെ ഘടകം. മുഹമ്മദ് ഈ മൂന്നു ഘടകങ്ങളോടെ തന്റെതന്നെ കാഴ്ചപ്പാടുകളും കൂട്ടിചേർത്ത് പുതിയ മതത്തിനു രൂപം നല്‌കി. ഇസ്ലാം ആശയ രൂപീകരണത്തിൽ അക്കാലത്ത് ക്രൈസ്‌തവർക്കിടയിൽ നിലനിന്നിരുന്ന പാഷണ്ഡതകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ആര്യനിസം (മനുഷ്യാവതാരം ചെയ്ത ദൈവവചനമായ ഈശോ ത്രിത്വൈക ദൈവത്തിലെ ഒരാളും ദൈവപിതാവുമായി ഏകസത്ത പങ്കിടുന്നവനുമാണ് എന്ന സത്യം നിഷേധിച്ച ആരിയൂസ്, അവിടുന്ന് ദൈവപിതാവിനു കീഴുള്ളവനും ആദ്യസൃഷ്‌ടിയുമാണ് എന്നു വാദിച്ചു), നെസ്തോറിയൻ (നെസ്തോറിയനിസം: ഈശോയിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ വേറിട്ടു നില്ക്കുന്നു എന്ന വാദം), മോണോഫിസൈറ്റുകൾ (അവതരിച്ച വചനമായ ഈശോമിശിഹാ എന്ന വ്യക്തിയിൽ ഒരേയൊരു സ്വഭാവം - ദൈവസ്വഭാവം - മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വാദം), മോണോതെലൈറ്റുകൾ (ഈശോമിശിഹായ്ക്ക് ഒരേയൊരു ഇച്ഛാശക്തി മാത്രമേയുള്ളു എന്നു വാദിച്ച സിദ്ധാന്തം) തുടങ്ങിയ പാഷണ്ഡതകൾ. ഈശോയുടെ ദൈവത്വത്തിൻ്റെ നിഷേധം, പരിശുദ്ധ ത്രിത്വ നിഷേധം, ദൈവത്തെ പിതാവ് എന്നു വിളിക്കുന്നതിലുള്ള പ്രതിഷേധം തുടങ്ങിയവയെല്ലാം ഈ പാഷണ്ഡതകളുടെ ഭാഗമായിരുന്നു. ഈ പാഷണ്ഡതകളും അതിന്റെ പ്രചാരകരും, റോമൻ സാമ്രാജ്യത്തിനുള്ളിലും, അറേബ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വ്യാപിച്ചു. മുഹമ്മദിൻ്റെ പ്രബോധന ങ്ങളിലും ഇസ്ലാംമതത്തിലും ഈ പാഷണ്ഡതകളുടെ സ്വാധീനം വളരെ പ്രകടമാണ്. ഈ പാഷണ്ഡതകളുടെ സ്വാധീനത്തിലാണ് മുഹമ്മദ് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ രൂപപ്പെടുത്തിയത്. ഒന്നാമത്തെ തത്വം: ദൈവം ഏകനാണ് (സൂറ 29,46), ദൈവത്തിനു പുത്രൻ ഇല്ല (42,11); രണ്ടാമത്തെ തത്വം: ഈശോയും മുഹമ്മദിനെപ്പോലെ പ്രവാചകൻ (സൂറ 5,75) മാത്രമാണ്, പക്ഷേ, ഈശോയ്ക്കുശേഷം വന്നതുകൊണ്ട് മുഹമ്മദ് ഈശോയെക്കാൾ വലിയവനാണ് (സൂറ 43,59). ഈ പശ്ചാത്തലത്തിൽ വേണം ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ എക്കാലത്തെയും പ്രബോധനങ്ങളെ മനസ്സിലാക്കാൻ. #{blue->none->b-> ഇസ്ലാമിന്റെ അബദ്ധപ്രബോധനങ്ങൾക്കെതിരെ ‍}# ഏഴാം നൂറ്റാണ്ടിൽ ഉത്ഭവിച്ച ഇസ്ലാംമതം ക്രിസ്‌ത്യാനികളിലേക്ക് അപകടകരമായി തുളച്ചുകയറാൻ തുടങ്ങിയപ്പോഴാണു സഭാ പിതാക്കന്മാർ അതിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. 8-ാം നൂറ്റാണ്ട് മുതൽ 9-ാം നൂറ്റാണ്ടിൻ്റെ പകുതിവരെ, ഇസ്ലാം ഒരു ക്രിസ്റ്റ്യൻ പാഷണ്ഡതയായാണ് കണക്കാക്കപ്പെട്ടിരുന്നത്. മറ്റു പാഷണ്ഡതകളെ എന്നപോലെ തന്നെയാണു സഭാനേതൃത്വം ഇസ്ലാമിനെയും നേരിട്ടത്. അറബ് ഖിലാഫത്തിൻ്റെ ആസ്ഥാനമായിരുന്ന സിറിയയിലെ ഡമാസ്കസിൽ ജനിച്ചു വളർന്ന ഡമാസ്ക‌സിലെ വിശുദ്ധ ജോൺ 'ഇസ്മായേല്യരുടെ പാഷണ്ഡത' (The Heresy of the Ishmaelites) എന്ന തന്റെ പുസ്‌തകത്തിൽ മുഹമ്മദിനെ ഒരു ആര്യൻ സന്യാസി സ്വാധീനിച്ചുവെന്നും ഇസ്ലാം ഒരു ക്രിസ്‌ത്യൻ പാഷണ്ഡതയാണ് എന്നും പ്രസ്‌താവിക്കുന്നുണ്ട്. ഖുർആനെക്കുറിച്ച് വിശുദ്ധ ജോൺ എഴുതുന്നു: “ഖുർആൻ എന്ന തൻ്റെ പുസ്‌തകത്തിനായി അദ്ദേഹം ചില നിയമനിർമ്മാണം നടത്തി; അത് 'ചിരിക്കു യോഗ്യമാണ്: അതിലെ വിചിത്രമായ അത്ഭുതങ്ങൾ 'ചിരിക്കു യോഗ്യമാണ്.'' ഡമാസ്കസിലെ വിശുദ്ധ ജോൺ മുസ്ലീങ്ങളെ 'ഇസ്‌മായേല്യർ' എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "ഇസ്‌മായേല്യർ/മുസ്ലീങ്ങൾ തുടക്കത്തിൽ വിഗ്രഹാരാധകർ ആയിരുന്നു. അഫ്രോഡൈറ്റ് എന്ന നക്ഷത്രത്തെയാണ് അവർ ആരാധിച്ചിരുന്നത്. പഴയതും പുതിയതുമായ നിയമങ്ങൾ (ബൈബിൾ) വായിച്ചിരുന്ന മുഹമ്മദ് ഒരു ആര്യൻ പാഷണ്ഡ സന്യാസിയുമായി സംവദിച്ചശേഷം സ്വന്തം പാഷണ്ഡത രൂപപ്പെടുത്തി. സ്വർഗത്തിൽനിന്ന് ഒരു പുസ്ത‌കം തനിക്കായി ഇറക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു... ആ പുസ്ത‌കം ആരാധനയുടെ ഒരു വസ്‌തുവായി അദ്ദേഹം അവർക്ക് നല്കി". 9-ാം നൂറ്റാണ്ടുമുതൽ 13-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ കോൺസ്റ്റാൻ്റിനോപ്പിൾ കേന്ദ്രീകരിച്ച് ഇസ്ലാമിനെതിരെ ഒരു സംവാദം ഉടലെടുത്തു. ഇസ്ലാം 'പൊരുത്തക്കേടുകളുടെ ഒരു മത'മാണെന്ന് ആരോപിക്കപ്പെട്ടു. ഈ സംവാദങ്ങൾക്കു നേതൃത്വം കൊടുത്തത് ബൈസാൻ്റിയത്തിലെ നികേതാസ് (1155-1217) ആണ്. അദ്ദേഹം ഇസ്ലാമിനെതിരെ മൂന്നു പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് Refutation of the Book Forged by Muhammad the Arab ആണ്. ഉമയ്യദ് ഖലീഫ അബ്ദുൾ അർ-റഹ്മാൻ രണ്ടാമൻ്റെ മന്ത്രിമാർ ക്രിസ്ത്യാനികളോട് ഇസ്ലാംമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറുപടിയായി, ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പെയിനിലെ കോർഡോബയിലെ രക്തസാക്ഷികളായ ഹബെനിറ്റസ്. ജെറമിയ, പീറ്റർ, സബീനിയൻ, വാലാബോൻസസ്, വിമുണ്ടസ് എന്നിവർ, തങ്ങളുടെ രക്തസാക്ഷിത്വത്തിനുമുമ്പ് ഇപ്രകാരം പറഞ്ഞതായി, "മെമ്മോറിയൽ സാങ്റ്റോറ' (Memoriale Sanctorum) ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു: “ക്രിസ്തു‌ യഥാർത്ഥ ദൈവമാണെന്നും നിങ്ങളുടെ പ്രവാചകൻ, എതിർക്രിസ്തുവിൻ്റെയും മറ്റ് അശുദ്ധമായ സിദ്ധാന്തങ്ങളുടെയും മുൻഗാമിയാണെന്നും ഞങ്ങൾ അവകാശപ്പെടുന്നു." ഈ രേഖയിൽ തന്നെ, സ്പെയിനിലെ കോർഡോബയിലെ രക്തസാക്ഷികളായ ഓറേലിയസ്, ഫെലിക്‌സ് ജോർജ്ജ്, ലിലിയോസ, നതാലിയ എന്നിവർ നല്‌കുന്ന മറുപടിയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവർ ഇസ്ലാം മതത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “ക്രിസ്‌തുവിന്റെ ദൈവികതയെ നിഷേധിക്കുന്ന, പരിശുദ്ധ ത്രിത്വത്തിന്റെ അസ്‌തിത്വം പ്രഖ്യാപിക്കാത്ത, സ്നാനത്തെ നിരാകരിക്കുന്ന, ക്രിസ്ത്യാനികളെ അപമാനിക്കുന്ന, പൗരോഹിത്യത്തെ അപകീർത്തിപ്പെടുത്തുന്ന ഏതൊരു ആരാധനക്രമവും ശപിക്കപ്പെട്ടതായി ഞങ്ങൾ കരുതുന്നു". പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രജ്ഞനും വേദപാരംഗതനുമായ വിശുദ്ധ തോമസ് അക്വിനാസ് 'വിശ്വാസത്തിന്റെ കാരണങ്ങളെക്കുറിച്ച്: മുസ്ലീങ്ങൾ, ഗ്രീക്കുകാർ, അർമേനിയക്കാർ എന്നിവർക്കെതിരെ' (Rationibus Fidel Contra Saracenos, Graecos et Armenos) എന്ന തൻ്റെ പുസ്‌തകത്തിൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: "... ജഡികസുഖത്തിൻ്റെ വാഗ്‌ദാനങ്ങൾ നല്കി അവൻ (മുഹമ്മദ്) ജനങ്ങളെ വശീകരിച്ചു... ജഡികരായ മനുഷ്യർ അവനെ അനുസരിച്ചു. അവൻ പഠിപ്പിച്ച കാര്യങ്ങൾ, പല കെട്ടു കഥകളും അസത്യത്തിൻ്റെ സിദ്ധാന്തങ്ങളുമായി ഇടകലർന്നവയായിരുന്നു. പ്രകൃത്യാതീതമായ രീതിയിൽ സംഭവിച്ച ഒരു അട യാളവും അവൻ കൊണ്ടുവന്നില്ല. ദൈവിക പ്രചോദനത്തിന് ഉചിതമായ സാക്ഷ്യം നല്‌കാൻ പ്രകൃത്യാതീതമായ അടയാളങ്ങൾ ആവശ്യമാണ്... തന്റെ ആയുധങ്ങളുടെ ശക്തിയിലാണ് താൻ അയയ്ക്ക പ്പെട്ടതെന്ന് മുഹമ്മദ് പറഞ്ഞു; അത് കൊള്ളക്കാർക്കും സ്വേച്ഛാധിപതികൾക്കുമുള്ള അടയാളങ്ങളാണ്.” പതിനഞ്ചാം നൂറ്റാണ്ടിൽ കോൺസ്റ്റാൻ്റിനോപ്പിളിന്റെ പതനത്തിനുശേഷം ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെട്ടിരുന്ന കാലഘട്ട ത്തിൽ അവരുടെ പാത്രിയാർക്കീസ് ആയിരുന്ന ജെന്നാ ഡിയോസ് സ്കോളാരിയോസ്, ഇസ്ലാമിനെക്കുറിച്ച് ഇപ്രകാരം എഴുതി: “സുവിശേഷത്തിലെ നിയമങ്ങളെക്കാൾ ശ്രേഷ്‌ഠമായ ഒരു നിയമവും ഇതുവരെ നല്കപ്പെട്ടിട്ടില്ല. പ്രവാചകനായ മുഹമ്മദിന്റെ പഠിപ്പി ക്കലുകൾക്കും നിയമങ്ങൾക്കും, യാതൊരു സ്ഥാനവുമില്ല. ആളുകളെ തെറ്റിലേക്ക് നയിക്കാൻ, വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുമെന്നും, ക്രിസ്ത്യാനികളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നും മിശിഹാ മുന്നറിയിപ്പു നല്കിയിട്ടുണ്ട്." ഇതേ കാലഘട്ടത്തു ജീവിച്ചിരുന്ന വട്ടോപൈഡിയിലെ വിശുദ്ധ മാക്സിമോസ് (മാക്‌സിമോസ് ദി ഗ്രീക്ക് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്) മിശിഹായെയും മുഹമ്മദിനെയും താരതമ്യപ്പെടുത്തി വിശദമായി എഴുതുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന, വലൻസിയയിലെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ ജുവാൻ ഡി റിബേറ (മരണം 1611) തൻ്റെ 1599 ലെ Catechismo para la Instrucion de los Nuevos Convertidos de los Moros എന്ന പുസ്‌തകത്തിൽ ഇപ്രകാരം എഴുതുന്നു: "...മുഹമ്മദിന് അമാനുഷിക സിദ്ധികളോ തന്റെ വിഭാഗക്കാരെ അനുനയിപ്പിക്കാനുള്ള, സ്വാഭാവിക കാരണങ്ങളോ ന്യായങ്ങളോ ഒന്നുമില്ലായിരുന്നു... അവൻ മൃഗീയവും പ്രാകൃതവുമായ മാർഗങ്ങൾ സ്വീകരിച്ചു; കവർച്ചകളും, കൊലപാതകങ്ങളും, രക്തച്ചൊരിച്ചിലുമായി, തന്റെ സന്ദേശം അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്തു. അതു സ്വീകരിക്കാൻ വിസമ്മതിച്ചവരെ നശിപ്പിച്ചു. അതേ മാർഗത്തിലൂടെ, അവൻ്റെ ശുശ്രൂഷകർ, ഇന്നും ഈ മതത്തെ സംരക്ഷിക്കുകയും, വളർത്തുകയും ചെയ്യുന്നു. ദൈവം, ഭൂമിയിൽ നിന്ന് ഈ മഹാമാരിയെ നശിപ്പിക്കുകയും ചെയ്യുന്നതുവരെ അവർ അതു തുടരും... മുഹമ്മദ് എതിർക്രിസ്‌തുവിന്റെ മുൻഗാമിയും സാത്താന്റെ പ്രവാചകനും അഹങ്കാരത്തിൻ്റെ പുത്രന്മാരുടെ പിതാവുമാണ്... ഒരു മതം എന്ന പേരിനുപോലും ഇസ്ലാമിന് അർഹതയില്ല." പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരി (മരണം 1787), 'പാഷണ്ഡതകളുടെ ചരിത്രവും അവയുടെ നിരാകരണവും' (The History of Heresies and their Refutation) എന്ന പുസ്‌തകത്തിൽ പറയുന്ന കാര്യവും ഇവിടെ പ്രസക്തമാണ്. “മുഹമ്മദിന്റെ പറുദീസ, മൃഗങ്ങൾക്കു മാത്രമേ അനുയോജ്യമാകൂ: എന്തെന്നാൽ, വൃത്തികെട്ട ഇന്ദ്രിയസുഖം മാത്രമാണ് വിശ്വാസി അവിടെ പ്രതീക്ഷിക്കേണ്ടത്." 2006 സെപ്റ്റംബർ 12 ന് ബെനഡികട് പതിനാറാമൻ മാർപാപ്പ ജർമ്മനിയിലെ റേഗൻസ്ബെർഗിൽ ഒരു അക്കാദമിക് പ്രഭാഷണം നടത്തി. വിശ്വാസത്തിന്റെ 2006 സെപ്റ്റംബർ 12 ന് ബെനഡികട് പതിനാറാമൻ മാർപാപ്പ ജർമ്മനിയിലെ ദേഗൻസ്‌ബർഗിൽ ഒരു അക്കാദമിക് പ്രഭാഷണം നടത്തി. ന്യായയുക്തിയെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. യുക്തിയിൽ നിന്നു വേർപിരിഞ്ഞ വിശ്വാസം ദൈവഹിതത്തിനു വിരുദ്ധമായ പെരുമാറ്റങ്ങളിലേക്കു നയിച്ചേക്കാമെന്ന് അദ്ദേഹം സ്ഥാപിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ ചക്രവർത്തിയായിരുന്ന മനുവേൽ രണ്ടാമൻ പാലയോലോസിൻ്റെ വാക്കുകളെ ഉദ്ധരിച്ചാണ് മാർപാപ്പ സംസാരിച്ചത്. മനുവേൽ രണ്ടാമൻ്റെ വാക്കുകൾ ഇപ്രകാര മായിരുന്നു: “താൻ പ്രഘോഷിച്ച വിശ്വാസം വാളുപയോഗിച്ചു പ്രചരിപ്പിക്കാൻ നടത്തിയ കല്‌പനയിൽ മാനവവിരുദ്ധതയും തിന്മയുമല്ലാതെ എന്താണു മുഹമ്മദ് പുതുതായി കൊണ്ടുവന്നതെന്ന് എന്നെ കാണിക്കുക. യുക്തിയ്ക്കനുസൃതം പ്രവർത്തിക്കാതിരിക്കുന്നത് ദൈവത്തിൻ്റെ സ്വഭാവത്തിനു വിരുദ്ധമാണെന്നും അക്രമമാർഗങ്ങൾ ഉപയോഗിച്ചു മതപരിവർത്തനം നടത്തുന്നത് മതത്തിന്റെ യുക്തിരഹിതമായ സ്വഭാവമാണു വ്യക്തമാക്കുന്നത്" എന്നുമുള്ള ചക്രവർത്തിയുടെ അഭിപ്രായമാണ് മാർപാപ്പ ഉദ്ധരിച്ചത്. ഇതിന്റെ പേരിൽ മാർപാപ്പയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇസ്ലാമികരാജ്യങ്ങളിൽ നിന്നുയർന്ന പ്രതിഷേധം എത്രയോ ശക്തമായിരുന്നു. #{blue->none->b->ഉപസംഹാരം ‍}# ക്രിസ്തീയ വിശ്വാസവുമായി ഇസ്ലാംമതത്തിനുള്ള ഉപരിപ്ലവമായ ചില സാമ്യങ്ങൾ ഉയർത്തിക്കാട്ടി ഈ രണ്ടു മതങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്നു തെറ്റുദ്ധരിപ്പിച്ച് ക്രിസ്‌തീയ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ദൈവപുത്രനും രക്ഷകനുമായ നസ്രായൻ ഈശോയുടെ വ്യക്തിത്വം, സ്വഭാവം, പ്രവൃത്തികൾ, ധാർമിക പ്രബോധനങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ മുഹമ്മദിനെയും ഖുർആനെയും വിശകലനം ചെയ്യുമ്പോഴാണ് ഇരുമതങ്ങളും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടാനാവാത്ത കാതലായ വ്യത്യാസങ്ങൾ ഉണ്ടെന്നു വ്യക്തമാകുന്നത്. തിരുസഭയുടെ കാലാകാലങ്ങളിലുള്ള വിലയിരുത്തലുകൾ ഈ തിരിച്ചറിവിലെത്തുന്നതിനു നമ്മെ സഹായിക്കും. തിരുസഭ ഇസ്ലാംമതത്തെ എപ്രകാരം മനസ്സിലാക്കിയിരുന്നു എന്നറിയുന്നത് ഇന്ന് അവരോടുള്ള മനോഭാവങ്ങൾ രൂപീകരിക്കുന്നതിൽ നമുക്കു മാർഗദർശകമാവുകയും ചെയ്യും. ➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ പന്ത്രണ്ടു ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤ #{red->none->b->കുറിപ്പുകൾ ‍}# 1. John Damascene, On Heresies under the section On the Heresy of the Ishmaelites' (in The Fathers of the Church. Vol, 37. Washington DC 1958, 153-160. 2. John Damascene, On Heresies, 153-160. 3. Quoted by Peter Mavimenus: "your false prophet" | Dover Beach, https://lifeondoverbeach.wordpress.com/2017/06/01/peter-mavimenus our-false-prophet/, consulted on 12 January 2022. 4. The Fathers of the Church and Islam (3 of 5) John..., https:// www.johnsanidopoulos.com/2015/05/the-fathers-of-church-and-islam 3-of-5.html, consulted on 21 January 2022. 5. Quoted by: "What Did the Saints Say about Islam?" By Andrew Bieszad, appearing on the fine site One Peter Five on August, 12, 2014, What Did the Saints Say about Islam? OnePeter Five, https:// onepeterfive.com/what-did-the-saints-say-about-islam/, consulted on 10 January 2022. 6. Sts. Aurelius, Felix, George, Liliosa, and Natalia, martyrs of Cordoba, Spain. Reported in the, Memoriale Sanctorum in response to Spanish Umayyad Caliph 'Abd Ar-Rahman II's ministers demand that they con- vert to Islam on pain of death. They were slain in 852 A.D. Quoted by, "What Did the Saints Say about Islam?" One Peter Five, https:// onepeterfive.com/what-did-the-saints-say-about-islam/, consulted on 10 January 2022. 7. St. Thomas Aquinas, De Rationibus Fidei Contra Saracenos, Graecos, et Armenos, and translated from Fr. Damian Fehlner's Aquinas on Reasons for the Faith: Against the Muslims, Greeks, and Armenians, Academy of the Immaculate, 2002, P. 85. 8. The Fathers of the Church and Islam (3 of 5) John..., https: www.johnsanidopoulos.com/2015/05/the-fathers-of-church-and-islam-3-of-5.html, consulted on 21 January 2022. 9. The Fathers of the Church and Islam (4 of 5) John, https://www.johnsanidopoulos.com/2015/05/the-fathers-of-church-and-islam- 4-of-5.html, consulted on 22 January 2022. 10. St. Juan de Ribera (d.1611), quoted in several locations from his, Catechismo para la Instruccion de los Nuevos Convertidos de los Morus (1599). 11. St. Alfonsus Liguori (d. 1787). Quoted from his book, The History of Heresies and their Refutation, From the Italian of St. Alphonsus M. ഈ ലേഖനപരമ്പരയുടെ ആദ്യ പന്ത്രണ്ടു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍-> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍-> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍-> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍-> http://www.pravachakasabdam.com/index.php/site/news/22525}} ⧪ {{വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍-> http://www.pravachakasabdam.com/index.php/site/news/22709}} ⧪ {{ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍-> http://www.pravachakasabdam.com/index.php/site/news/22990}} ⧪ {{ സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11 ‍-> http://www.pravachakasabdam.com/index.php/site/news/23129}} ⧪ {{ ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12 ‍-> http://www.pravachakasabdam.com/index.php/site/news/23247}} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-10-20-17:50:22.jpg
Keywords: ലേഖനപരമ്പര
Content: 23924
Category: 18
Sub Category:
Heading: കേരളത്തിലെ വിവിധ ക്രൈസ്‌തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം നാളെ
Content: പത്തനംതിട്ട: കേരളത്തിലെ വിവിധ ക്രൈസ്‌തവ സഭകളിലെ പ്രതിനിധികളുടെ സമ്മേളനം നാളെ നിലയ്ക്കൽ സെന്‍റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നട ക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്ക, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്ഐ, ക്‌നാനായ, തൊഴിയൂർ സ്വതന്ത്ര സുറിയാനിസഭ, കൽദായ സുറിയാനി സഭകളിലെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നിലയ്ക്കൽ ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്യും. നിലയ്ക്കൽ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവർ ആമുഖപ്രഭാഷണം നടത്തും. ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വചനസന്ദേശം നൽകും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠം കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ.ജോസഫ് കടുപ്പിൽ മുഖ്യപ്രഭാഷണം നടത്തും. പാനൽ ചർച്ചയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മോഡറേറ്ററായിരിക്കും. വി.സി. സെബാസ്റ്റ്യൻ, ബിജു ഉമ്മൻ, സുരേഷ് കോശി, ഫാ.ഗീവർഗീസ് സ ഖറിയ, ഏബ്രഹാം പട്യാനി, റജി ചാണ്ടി കുമ്പളാംപൊയ്ക്‌ക, തോമസുകുട്ടി തേവരുമുറിയിൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റൂബി ജൂബിലി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ജോർജ് തേക്കടയിൽ, നിലയ്ക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ.ഷൈജു മാത്യു ഒഐസി, കമ്മിറ്റി അംഗങ്ങളായ ഏബ്ര ഹാം മാത്യു പനച്ചമൂട്ടിൽ, ഡോ. ബാബു ഏബ്രഹാം, റവ. സോജി ജോൺ വർഗീസ്, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ബിനു വാഴമുട്ടം, ഫാ. ബെന്നി നാരകത്തിനാൽ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകും.
Image: /content_image/India/India-2024-10-21-12:09:19.jpg
Keywords: സമ്മേള
Content: 23925
Category: 18
Sub Category:
Heading: മിഷൻ വാരാചരണത്തിന് സമാപനം
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിൽ നടത്തിയ മിഷൻ വാരാചരണം സമാപിച്ചു. മാനന്തവാടി രൂപതയിലെ ചെന്നലോട് ശാഖയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ഡയറക്‌ടർ ഫാ. ഷി ജു ഐക്കരക്കാനായിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഷെഹിൻ മൂന്നുതൊട്ടിയിൽ, സിസ്റ്റർ ബ്ലെസി എസ്‌സിവി, ഷിജോ പുരയ്ക്കൽ, ആര്യ കൊച്ചുപുരയ്ക്കൽ, സിറിൾ കൊച്ചുകുളത്തിങ്കൽ, ജോയി തേവർക്കാട്ടിൽ, ജിക്ക് പുതിയാപ്പുറം, ജോണി തേവർക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.ഷിജു ഐക്കരക്കാനായിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടന്ന പ്രേഷിതറാലി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇടവക വൈദികരുടെയും വിശ്വാസികളുടെയും മിഷൻ ലീഗ് പ്രവർത്തകരുടെയും സഹകരണത്തോടെയാണു മിഷൻ വാരാചരണം സംഘടിപ്പിച്ചത്. 'സ്നേഹം, ത്യാഗം, സേവനം, സഹനം' എന്ന മുദ്രാവാക്യത്തിലൂന്നി പ്രാർത്ഥനാ കൂട്ടായ്മകൾ, ആത്മീയ പഠനങ്ങൾ, സൗഹൃദ സമ്മേളനങ്ങൾ, സേവന ശുശ്രൂഷകൾ, സാമൂഹിക സേവനങ്ങൾ, പ്രേഷിത പരിശീലനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് മിഷൻ വാരം സാക്ഷ്യം വഹിച്ചു. “പോയി, എല്ലാവരെയും വിരുന്നിന് ക്ഷണിക്കുവിൻ” എന്ന ആപ്തവാക്യവുമായാണ് ചെറുപുഷ്‌പ മിഷൻ ലീഗ് ഈ വർഷത്തെ മിഷൻ ഞായർ ആഘോഷിച്ചത്. ഇന്നലെ വിവിധ രൂപതകളിലെ ആയിരകണക്കിന് ഇടവകകളില്‍ മിഷന്‍ റാലി നടന്നിരിന്നു.
Image: /content_image/India/India-2024-10-21-12:18:18.jpg
Keywords: മിഷൻ ലീഗ
Content: 23926
Category: 1
Sub Category:
Heading: ആയിരങ്ങള്‍ സാക്ഷി; പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ ഡമാസ്ക്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേര്‍ വിശുദ്ധരുടെ ഗണത്തില്‍
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് സിറിയയിൽ മരണം വരിച്ച എട്ട് ഫ്രാൻസിസ്കൻ സന്യാസിമാരും 3 അല്‍മായരും ഉൾപ്പെടെ 14 വാഴ്ത്തപ്പെട്ടവരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്നലെ ഒക്‌ടോബർ 20 ഞായറാഴ്ച സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് "ഡമാസ്കസ് രക്തസാക്ഷികള്‍" എന്നറിയപ്പെടുന്ന സിറിയന്‍ രക്തസാക്ഷികളെയും മറ്റും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, ഫ്രാൻസിസ്, അബ്ദൽ, റാഫേൽ മസാബ്കി, {{ "പരിശുദ്ധാത്മാവിന്റെ അപ്പസ്തോല" ‍-> http://www.pravachakasabdam.com/index.php/site/news/23917}} എന്നറിയപ്പെടുന്ന എലേന ഗ്വെറ, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മേരി-ലിയോണി, കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരാണ് പുതിയ വിശുദ്ധര്‍. യേശുവിൻ്റെ വഴിയിൽ സേവനത്തിലൂടെ ജീവിച്ചവരാണ് ഈ പുതിയ വിശുദ്ധരെന്നും അവർ നന്മ ചെയ്യുന്നതിൽ വ്യാപൃതരും, പ്രയാസങ്ങളിൽ വിശ്വാസത്തില്‍ ഉറച്ചുനിൽക്കുന്നവരും, അവസാനം വരെ ഔദാര്യപൂര്‍വ്വം പെരുമാറിയവരുമാണെന്നു പാപ്പ തിരുക്കര്‍മ്മങ്ങള്‍ക്കിടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ഡമാസ്ക്കസ് രക്തസാക്ഷികളില്‍ മൂന്ന് പേർ സഹോദരങ്ങളാണ്. ഫ്രാൻസിസ് മസാബ്കി, അബ്ദുൽ മോട്ടി മസാബ്കി റാഫേൽ മസാബ്കി എന്നീ സഹോദരങ്ങള്‍ ഫ്രാൻസിസ്കൻ സന്യാസികള്‍ക്കൊപ്പം മരണം വരിച്ച മാരോണൈറ്റ് കത്തോലിക്ക വിശ്വാസികളായിരിന്നു. ഫ്രാൻസിസ് മാർപാപ്പ 14 വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരുമിച്ച് കൂടിയ ആയിരക്കണക്കിന് തീർത്ഥാടകർ സകല വിശുദ്ധരുടെയും ലുത്തീനിയ ചൊല്ലി പ്രാർത്ഥിച്ചു. രക്തസാക്ഷികളുടെ ബഹുമാനാർത്ഥം വിശുദ്ധ കുർബാനയ്ക്കുള്ള സുവിശേഷം ലാറ്റിന് പുറമേ ഗ്രീക്കിലും വായിച്ചിരിന്നു. കെനിയ, കാനഡ, ഉഗാണ്ട, സ്പെയിൻ, ഇറ്റലി, മിഡിൽ ഈസ്റ്റ് ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാന്‍ വത്തിക്കാനില്‍ എത്തിയിരിന്നു. #{blue->none->b->ഡമാസ്ക്കസ് രക്തസാക്ഷികള്‍: ‍}# 1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷത്താലാണ് കൂട്ടക്കൊല നടന്നത്. ഷിയ ഡ്രൂസ് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്ന സമയത്തായിരിന്നു ക്രൈസ്തവ കൂട്ടക്കൊല. ഡമാസ്കസിലെ പഴയ നഗരത്തിലെ ക്രിസ്ത്യൻ ക്വാർട്ടേഴ്സിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ആശ്രമത്തിൽ പ്രവേശിച്ച ഡ്രൂസ് കമാൻഡോ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു കൂട്ടക്കൊല നടത്തുകയായിരിന്നു. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. 1926-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-21-13:00:51.jpg
Keywords: വിശുദ്ധ