Contents
Displaying 23471-23480 of 24970 results.
Content:
23907
Category: 1
Sub Category:
Heading: ലെബനോനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കിടെ പലായനം ചെയ്തവര്‍ക്ക് അഭയമൊരുക്കി ക്രൈസ്തവരുടെ മാതൃക
Content: ബെയ്റൂട്ട്: ഇസ്രായേല്‍ ലെബനോനിൽ ഹിസ്‌ബുള്ളയ്ക്കു നേരെ നടത്തുന്ന ബോംബാക്രമണങ്ങള്‍ക്കിടെ പലായനം ചെയ്ത സാധാരണക്കാര്‍ക്ക് അഭയമായി ക്രൈസ്തവര്‍. കിഴക്കൻ ലെബനോനിലെ ബെക്കാ താഴ്‌വരയിലുള്ള ബാൽബെക്-ഡെയർ എൽ-അഹ്‌മർ അതിരൂപതയുടെ കീഴിലുള്ള ക്രൈസ്തവ ഭവനങ്ങളിലും സഭയുടെ കേന്ദ്രങ്ങളിലുമായാണ് പലായനം ചെയ്തവര്‍ക്ക് അഭയം നല്കിയിരിക്കുന്നത്. ദുരിതങ്ങള്‍ക്കിടെ രൂപതാധ്യക്ഷന്‍ മോൺ. ഹന്ന റഹ്‌മെയാണ് കാരുണ്യത്തിന്റെ പര്യായമായി ലെബനീസ് ക്രൈസ്തവര്‍ നിലകൊള്ളുന്ന വിവരം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വെളിപ്പെടുത്തിയത്. ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവരോടുള്ള സഭയുടെ ഐക്യദാർഢ്യത്തെക്കുറിച്ചും വിനാശകരമായ സാഹചര്യത്തെക്കുറിച്ചും ബിഷപ്പ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വെളിപ്പെടുത്തി. "ദെയർ എൽ-അഹ്മറിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓരോ ക്രിസ്ത്യൻ കുടുംബങ്ങളും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്". മുപ്പതിനും അറുപതിനും ഇടയിലുള്ള ആളുകള്‍ക്ക് അഭയം ഒരുക്കുവാന്‍ ഇതിനോടകം ക്രൈസ്തവര്‍ക്ക് കഴിഞ്ഞുവെന്നും മാരോണൈറ്റ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഹന്ന റഹ്‌മെ പറയുന്നു. തൻ്റെ അതിരൂപതയുടെ തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തുന്നത്. പ്രത്യേകിച്ചും ഹിസ്ബുള്ള താവളങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്ന ബാൽബെക്കിന് ചുറ്റുമുള്ള പ്രദേശം. ക്രൈസ്തവരും മുസ്ലീങ്ങളും സഹവർത്തിത്വത്തോടെ വസിക്കുന്ന മേഖലയ്ക്കു നേരെയാണ് ആക്രമണം. കത്തോലിക്കർ കൂടുതലായി താമസിക്കുന്ന അതിരൂപതയുടെ പ്രദേശങ്ങളിലേക്ക് ഏകദേശം 13,000 ആളുകൾ പലായനം ചെയ്തിട്ടുണ്ട്. രൂപതാകേന്ദ്രം സ്ഥിതി ചെയ്യുന്ന ദേർ എൽ-അഹ്മറിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഏകദേശം 2300 പേരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5,000 പേരെ സ്വകാര്യ വീടുകളിലും 1,500 പേരെ ക്രൈസ്തവ ദേവാലയങ്ങളിലും സഭയുടെ മറ്റ് സ്ഥാപനങ്ങളിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കോൺവെൻ്റുകളിലും നിരവധി ദുരിതബാധിതര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും മോൺ. ഹന്ന റഹ്‌മെ പറയുന്നു. സ്നേഹിതന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലായെന്ന കര്‍ത്താവിന്റെ വാക്കുകള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് സ്വജീവന്‍ പണയംവെച്ചും ലെബനീസ് ക്രൈസ്തവര്‍, പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കുന്നത്. ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ ആഴ്ച ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം തകര്‍ന്നിരിന്നു. ഇവിടെ അഭയം പ്രാപിച്ചിരിന്ന എട്ടോളം പേര്‍ക്ക് ജീവനും നഷ്ടമായി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-17-21:19:08.jpg
Keywords: ലെബനോ

23908
Category: 18
Sub Category:
Heading: മുനമ്പത്തെ ഭൂമി പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടം: മോൺ. പയസ് മലേക്കണ്ടത്തിൽ
Content: മുനമ്പം: മുനമ്പത്തെ ഭൂമി പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടമാണെന്നു കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ. വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം നിവാസികൾ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിൻ്റെ അഞ്ചാം ദിനത്തിൽ ഐക്യദാർഢ്യം അറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതയുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപത പ്രതിനിധികളായ വൈദികർക്കും അല്‌മായർക്കുമൊപ്പമാണ് വികാരി ജനറാൾ മുനമ്പത്ത് എത്തിയത്. ഫാ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേൽ, ഫാ. സിബി ഇടപ്പുളവൻ, ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ എന്നിവർ പ്രസംഗിച്ചു. അഞ്ചാം ദിനത്തിൽ ബെർളി കുരിശിങ്കൽ സമരം നയിച്ചു. ഇന്ന് കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമരപ്പന്തലിലെത്തി ഐക്യദാർഢ്യമറിയിക്കും.
Image: /content_image/India/India-2024-10-18-11:03:50.jpg
Keywords: ഭൂമി

23909
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് നിശബ്ദമായി പ്രാർത്ഥിച്ച ക്രൈസ്തവ വിശ്വാസിയ്ക്കു $12,000 പിഴ
Content: ലണ്ടന്‍: ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് നിശബ്ദമായി പ്രാർത്ഥിച്ചതിന് ക്രൈസ്തവ വിശ്വാസിയായ മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനു മേല്‍ കോടതി പിഴ ചുമത്തി. ബോൺമൗത്തിലെ ഭ്രൂണഹത്യ ക്ലിനിക്കിനു സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിനാണ് ആദം സ്മിത്ത് എന്ന വ്യക്തിയ്ക്കു ബോൺമൗത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം $12,000 പിഴ ചുമത്തിയത്. ഭ്രൂണഹത്യ ക്ലിനിക്കുകളിലേക്ക് എത്തുന്ന സ്ത്രീകളെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനു വേണ്ടി പ്രോലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടലുകള്‍ തടയുന്നതിനായി പ്രാദേശിക ഭരണകൂടം രൂപം നൽകിയ ബഫർ സോൺ ഉത്തരവ് 2022 ഒക്ടോബർ 13നു മേഖലയില്‍ പ്രാബല്യത്തിൽ വന്നിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട തൻ്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2022 നവംബറിൽ തെക്കുപടിഞ്ഞാറൻ ഇംഗ്ലീഷ് കൗണ്ടി ഡോർസെറ്റിലെ ബോൺമൗത്തിലെ ബ്രിട്ടീഷ് പ്രെഗ്നൻസി സെന്ററിന് സമീപം സ്മിത്ത്-കോണർ എത്തിയത്. ഇവിടെവെച്ചായിരിന്നു ഇദ്ദേഹത്തിന്റെ കുഞ്ഞ് ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ടത്. ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാര്‍ത്ഥിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് ആദ്യം പിഴ ചുമത്തിയിരിന്നു. ക്ലിനിക്കിന് പുറത്ത് പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ തന്നോടു കോടതി കാണിക്കുന്നത് അനീതിയാണെന്ന് ആദം സ്മിത്ത് പറയുന്നു. തൻ്റെ സ്വന്തം മനസ്സിൻ്റെ സ്വകാര്യതയിൽ ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും എന്നിട്ടും താന്‍ ഒരു കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബഫർ സോണുകളുടെ പരിധിയില്‍ നിന്നു പ്രാർത്ഥിക്കുന്നതും, നോട്ടീസുകൾ വിതരണം ചെയ്യുന്നതും, പ്ലക്കാർഡുകൾ പിടിക്കുന്നതും നിയമവിരുദ്ധമായാണ് ഭരണകൂടം നോക്കികാണുന്നത്. പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ ഉത്തരവ് പ്രകാരം മേഖലയില്‍ വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും, കുരിശ് വരയ്ക്കുന്നതും നിരോധനത്തിന് കീഴിൽ വരുന്നതാണ്. ഭ്രൂണഹത്യയ്ക്കെതിരെയുള്ള ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂട നടപടിയ്ക്കെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭാനേതൃത്വം നേരത്തെ രംഗത്തുവന്നിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-18-11:56:20.jpg
Keywords: അബോര്‍ഷ, ഭ്രൂണഹത്യ

23910
Category: 18
Sub Category:
Heading: 2025 മാനന്തവാടി രൂപതയില്‍ കുടുംബ വർഷമായി ആചരിക്കും
Content: മാനന്തവാടി: യേശുക്രിസ്തുവിൻ്റെ ജനനത്തിൻ്റെ 2025- മത് വാർഷികത്തിൻ്റെ ഭാഗമായി ആഗോളസഭ മഹാജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനോടനുബന്ധിച്ച് കുടുംബവർഷമായി ആചരിക്കാന്‍ മാനന്തവാടി രൂപതയുടെ തീരുമാനം. ദ്വാരക പാസ്റ്ററൽ സെന്ററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ക്രിസ്ത്യൻ സമുദായത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ഏറെ ഗുണകരമായ ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തുകയും ശുപാർശകൾ കാലതാമസമില്ലാതെ നടപ്പിലാക്കുകയും ചെയ്യണമെന്ന് മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. ക്രയവിക്രയ അധികാരത്തോടെ തീറാധാരമായി പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ തലമുറകളായി സ്ഥിരതാമസമാക്കിയിട്ടുള്ള, മുനമ്പത്തെ 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും നീതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള മുനമ്പം നിവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. യോഗത്തില്‍ ചൂരൽമല, മുണ്ടക്കൈ പ്രകൃതിദുരന്തത്തിൽ മാനന്തവാടി രൂപത നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു. രൂപതാബിഷപ്പ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം, വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, സെഞ്ചുല്ലെസ് ഫാ.ബെന്നി മുതിരക്കാലായിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ജിൽസ് മേയ്ക്കൽ, ബിനു തോമസ്, ഡോ. സെബാസ്റ്റ്യൻ വി.ജെ, ഫാ. കുര്യക്കോസ് കുന്നത്ത്, ജോയി ചാച്ചിറ, ലൈല, ഗ്രേസി ചിറ്റിലപ്പിള്ളി, സിജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-10-18-14:57:50.jpg
Keywords: മാനന്തവാടി

23911
Category: 1
Sub Category:
Heading: ആഗോള സഭയ്ക്കു 14 വിശുദ്ധര്‍ കൂടി: പ്രഖ്യാപനം ഈ ഞായറാഴ്ച
Content: വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഡമാസ്കസിലെ രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ ഈ വരുന്ന ഒക്‌ടോബർ 20 ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ ഫ്രാന്‍സിസ് പാപ്പയാണ് വിശുദ്ധ പദവിയിലേക്ക് ഇവരെ ഉയര്‍ത്തുക. പ്രാദേശിക സമയം രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരില്‍ 11 പേരും ഡമാസ്കസിൽ യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള ഭീഷണി നിരസിച്ചതിന് രക്തം ചിന്തിയവരാണ്. 1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു ഡ്രൂസ് കമാൻഡോയുടെ ക്രൂര കൃത്യത്തിന് ഇരയായി മരണം വരിക്കുകയായിരിന്നു. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്തി, റാഫേൽ മസാബ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. 1926-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ജൂലൈ 10ന്, സിറിയൻ തലസ്ഥാനത്ത്, ലാറ്റിൻ, മാരോണൈറ്റ് സമൂഹങ്ങൾ ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നുണ്ട്. ഇവരെ കൂടാതെ പരിശുദ്ധാത്മാവിന്റെ അപ്പസ്തോല എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജമ്മ ഗൽഗാനിയുടെ അധ്യാപികയുമായിരിന്ന എലേന ഗുവേര, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ കനേഡിയൻ സന്യാസിനി വാഴ്ത്തപ്പെട്ട മേരി-ലിയോണി, ഇറ്റാലിയൻ സ്വദേശിയും കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരെയാണ് വത്തിക്കാന്‍ ചത്വരത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-18-16:08:11.jpg
Keywords: ക്രിസ്തു, സിറിയ

23912
Category: 1
Sub Category:
Heading: ഒന്നേകാല്‍ വര്‍ഷത്തിനിടെ വീണ്ടും തീപിടുത്തം; ഫ്ലോറിഡയിലെ ദേവാലയത്തില്‍ അന്വേഷണം
Content: ഫ്ലോറിഡ: 16 മാസത്തിനുള്ളിൽ ഒന്നിലധികം തീപിടുത്തമുണ്ടായ ഫ്ലോറിഡയിലെ കത്തോലിക്കാ ദേവാലയത്തില്‍ വിശദമായ അന്വേഷണവുമായി പോലീസ്. ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഇൻകാർനേഷൻ കത്തോലിക്ക ദേവാലയത്തിലാണ് രണ്ടാം തവണയും തീപിടുത്തമുണ്ടായത്. ആസൂത്രിതമായി ദേവാലയം അഗ്നിയ്ക്കിരയാക്കുവാനുള്ള ശ്രമമാണോ നടന്നതെന്ന് പരിശോധിക്കുകയാണ് പോലീസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ദേവാലയത്തില്‍ ആദ്യമായി തീപിടുത്തമുണ്ടായത്. അന്നത്തെ അഗ്നിബാധയില്‍ ദേവാലയത്തിന്റെ ഉള്‍ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിരിന്നു. ഇതേ തുടര്‍ന്നു ദേവാലയത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി വിശുദ്ധ കുർബാന അര്‍പ്പണവും മറ്റ് തിരുക്കര്‍മ്മങ്ങളും പാരിഷ് ഹാളിലേക്ക് മാറ്റിയിരിന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ദേവാലയത്തില്‍ വീണ്ടും തീപിടുത്തമുണ്ടായത്. താത്കാലിക അൾത്താരയിലും പരിസരത്തും തീ പടർന്നുവെന്ന് ഇടവക നേതൃത്വം വെളിപ്പെടുത്തി. ദേവാലയത്തില്‍ ആരെങ്കിലും തീയിട്ടതാണോയെന്നാണ് അന്വേഷിക്കുന്നത്. രാജ്യവ്യാപകമായി ഗർഭഛിദ്രം നിയമവിധേയമാക്കിയ 1973 ലെ സുപ്രീം കോടതി വിധി, അസാധുവാക്കിയതിൻ്റെ ഒന്നാം വാർഷികമായ ജൂൺ 24-നാണ് കഴിഞ്ഞ വർഷം ആദ്യമായി തീപിടിത്തമുണ്ടായത്. കോടതി വിധിക്ക് പിന്നാലെ അമേരിക്കയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെ ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണങ്ങള്‍ പതിവായിരിന്നു. നിരവധി ദേവാലയങ്ങളുടെ ചുമരുകള്‍ വികൃതമാക്കിയും രൂപങ്ങള്‍ തകര്‍ത്തും അക്രമികള്‍ വലിയ ഭീതിയാണ് അന്ന് സൃഷ്ടിച്ചത്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് ഇവരെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ ഉണ്ടായ വിദ്വേഷത്തില്‍ നിന്നാണോ അക്രമമെന്ന് പരിശോധിക്കുകയാണ് പോലീസ്.
Image: /content_image/News/News-2024-10-18-17:58:38.jpg
Keywords: ഭ്രൂണ, അമേരിക്ക

23913
Category: 1
Sub Category:
Heading: ഇസ്രായേൽ പാലസ്തീൻ മുൻ ഭരണാധികാരികൾ ഫ്രാന്‍സിസ് പാപ്പയെ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭീകരത നേരിടുന്ന ഇസ്രായേലിലെയും പാലസ്തീനിലെയും മുൻ ഭരണാധികാരികൾ ഫ്രാന്‍സിസ് പാപ്പയെ സന്ദർശിച്ചു. ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട് പാലസ്തീന്റെ മുൻ വിദേശകാര്യ മന്ത്രി നാസർ അൽ-കിദ്വ എന്നിവരാണ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഇസ്രായേൽ- പാലസ്തീൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധഭീകരത നിരവധി നിരപരാധികളുടെ ജീവൻ അപകടപ്പെടുത്തുമ്പോൾ, സമാധാനത്തിനുള്ള ആഹ്വാനവുമായാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ഇരു രാജ്യങ്ങളുടെയും കാര്യത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കുള്ള പ്രത്യേക താത്‌പര്യത്തെ ഇരു നേതാക്കളും നന്ദിയോടെ അനുസ്മരിച്ചു. വെടിനിർത്തൽ, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും ഒരേസമയം മോചിപ്പിക്കുക രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സമാധാനപൂർവ്വം നടത്തുക എന്നീ നിർദേശങ്ങൾ ഇരു നേതാക്കളും പാപ്പായ്ക്കു സമർപ്പിച്ചു. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഇടനാഴി അനുവദിക്കുന്ന പ്രദേശം പാലസ്തീനികൾക്കായി നൽകുന്നത് പ്രയോജനകരമാകുമെന്നു ഒൽമെർട്ട് അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് പാപ്പയുടെ നല്ല സേവനത്തിനു ഇരുവരും നന്ദി പറഞ്ഞു. അരമണിക്കൂറിലധികം സമയം തങ്ങളെ ശ്രവിച്ച പാപ്പ, സംഘർഷത്തിൻ്റെ എല്ലാ അവസ്ഥകളും അനുദിനം പിന്തുടരുന്നുണ്ടെന്നും എല്ലാ ദിവസവും ഗാസയിലെ ക്രിസ്ത്യാനികളുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നു പാപ്പ പറഞ്ഞുവെന്നു നേതാക്കൾ പങ്കുവച്ചു. 2009 വരെ പ്രധാനമന്ത്രിയായിരുന്ന ഓൾമെർട്ടിന് മധ്യപൂർവ്വേഷ്യയിലെ സമാധാന ചർച്ചകളിൽ ഒരു സുപ്രധാന പങ്കുവെച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ സർക്കാരിന്റെ കീഴിലാണ്, 2006ലെ ലെബനോനിലെ യുദ്ധത്തിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചത്.
Image: /content_image/News/News-2024-10-18-18:43:11.jpg
Keywords: പാപ്പ

23914
Category: 18
Sub Category:
Heading: പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: കെസിബിസി പ്രതിനിധികൾ റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Content: കോട്ടയം: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കേരള കത്തോലിക്ക സഭ. ഭവനരഹിതരായവരുടെ നിലവിലെ ജീവിതസാഹചര്യങ്ങൾ മനസിലാക്കി പുനരധിവാസ പ്രവർത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതർക്കു ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും കെസിബിസി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. റവന്യു മന്ത്രി കെ. രാജനുമായി കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്‌മെൻ്റ് കമ്മീഷൻ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികളിൽ സഭയുടെ പങ്കാളിത്ത സന്നദ്ധത കെസിബിസി പ്രസിഡൻ്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ സർക്കാരിനെ അറിയിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിൻ്റെ വ്യക്തമായ ഇടപെടൽ ഉണ്ടാകണമെന്ന കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്‌മെൻ്റ് കമ്മീഷൻ ചെയ ർമാൻ ബിഷപ് ജോസ് പുളിക്കലിൻ്റെ നിർദേശവും മന്ത്രിയെ അറിയിച്ചു. തുടർ ചർച്ചകൾക്കായി കെസിബിസിയുടെ പോസ്റ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങൾ 22 ന് തിരുവനന്തപുരത്തു റവന്യുമന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനമായി.
Image: /content_image/India/India-2024-10-19-09:21:23.jpg
Keywords: വയനാ

23915
Category: 18
Sub Category:
Heading: മുനമ്പം സത്യഗ്രഹത്തിനു പിന്തുണ അറിയിച്ച് മെത്രാന്മാര്‍
Content: മുനമ്പം: വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം നിവാസികൾ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിനു പിന്തുണ അറിയിച്ച് മെത്രാന്‍മാര്‍. കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ, കണ്ണൂർ രൂപതയുടെ നിയുക്ത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി എന്നിവരാണ് എത്തിയത്. മുനമ്പത്തെ ഭൂപ്രശ്‌നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നു ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ മാനസിക സംഘർഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികൾ സ്വീകരിക്കണം. പ്രദേശവാസികൾക്കു നീതി നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വഖഫ് ബോർഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ, കെഎ ൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ഡിസിസി മെംബർ സോളി രാജ്, അഖിലകേരള മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് തുടങ്ങിയവരും ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യമറിയിച്ചു.
Image: /content_image/India/India-2024-10-19-09:37:54.jpg
Keywords: മുനമ്പ

23916
Category: 18
Sub Category:
Heading: എറണാകുളം - അങ്കമാലി അതിരൂപതാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ
Content: കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുമെന്നു പറഞ്ഞ് ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും ഫ്രാൻസിസ് മാർപാപ്പ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിക്കെതിരേ നിരന്തരമായ എതിർപ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടർന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലർ നടത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും അനുസരണക്കേടിനെ ന്യായീകരിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണം. ഏകീകൃതരീതിയിലുള്ള കുർബാനയർപ്പണം നടപ്പിലാക്കാതെ അനുസരണക്കേടിൽ തുടരുന്നവർ ഒരുമിച്ചുകൂടി മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്ര സഭയായി നിൽക്കാൻ നടപടികൾ സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രചാരണം. മാർപാപ്പ പറഞ്ഞത് അനുസരിക്കാത്തവരെ എങ്ങനെയാണ് കത്തോലിക്കാ സഭയിൽ ഒരു പ്രത്യേക സഭയായി മാർപാപ്പ അംഗീകരിക്കുന്നത്. മാർപാപ്പയുടെ പിതൃസഹജമായ ആവർത്തിച്ചുള്ള ആഹ്വാനത്തെ തള്ളിക്കളയുന്നതിനും വാക്കുകൾ വളച്ചൊടിക്കുന്നതിനും അദ്ദേഹത്തിന്റെ പ്രതിനിധികളെ അപമാ നിക്കുന്നതിനും നേത്യത്വം നൽകുന്നവരാണ് പുതിയ സഭയുടെ സാധ്യതകൾ പ്രചരിപ്പിക്കുന്നത്. ഏകീകൃതരീതിയിൽ കുർബാനയർപ്പിക്കുന്നതിനെതിരേ നടത്തുന്ന സമരപരിപാടികൾ മാർപാപ്പയുടെ അധികാരത്തിനെതിരേകൂടി നടത്തുന്ന പ്രതിഷേധമാണ് എന്ന് അതിരൂപതാംഗങ്ങൾ തിരിച്ചറിയുകയും സമരമാർഗത്തിൽനിന്നു പിന്തിരിയുകയും ചെയ്യേണ്ടതാണ്. മാർപാപ്പയോടും സീറോമലബാർ മെത്രാൻ സിനഡിനോടും മേജർ ആർച്ച്ബിഷപ്പിനോടും ചേർന്നുനിന്നുകൊണ്ട് സഭാകൂട്ടായ്‌മയെ ശക്തിപ്പെടുത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററുടെ കുറിപ്പിന്റെ സമാപനത്തില്‍ മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ അതിരൂപതയ്ക്കു നല്‍കിയ ആഹ്വാനവും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. "കൂട്ടായ്‌മയുടെ മാത്യകകളും നല്ല അധ്യാപകരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ചു വൈദികർ, സിനഡിൻ്റെ തീരുമാനങ്ങളെ അനു സരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീസഹോദരന്മാരേ, നിങ്ങൾ അവരെ പിന്തുടരരുത്! ... എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതുകാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്കു പുറത്തുപോകുന്നതു സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. ഉചിതമായ ശിക്ഷണനടപടികൾ, അത്യധികം വേദനയോടെയാണെങ്കിലും, എടുക്കേണ്ടതായിവരും". (2023 ഡിസംബർ ഏഴിന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നല്‌കിയ വീഡിയോസന്ദേശത്തിൽ നിന്ന്)
Image: /content_image/India/India-2024-10-19-10:15:08.jpg
Keywords: മാർ ബോസ്കോ