Contents
Displaying 23491-23500 of 24964 results.
Content:
23927
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ജപമാല പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടന
Content: ബൊഗോട്ട: കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് മുന്നിൽ ജപമാല പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടന. ഇക്കഴിഞ്ഞ ശനിയാഴ്ച "40 ഡേയ്‌സ് ഫോർ ലൈഫ്" സംഘടനയുടെ അംഗങ്ങളാണ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട ദൈവമാതാവിന്റെ രൂപം ഭ്രൂണഹത്യ കേന്ദ്രത്തിനുമുന്നില്‍വെച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘവും പ്രോലൈഫ് പ്രവര്‍ത്തകരും സംയുക്തമായാണ് ജപമാലയ്ക്കു നേതൃത്വം നല്‍കിയത്. ട്യൂസാക്വില്ലോ നഗരത്തിലെ ഓറിയൻ്റാം, പ്രൊഫമിലിയ എന്നീ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നാല്‍പ്പതോളം ആളുകള്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ഭ്രൂണഹത്യ കേന്ദ്രത്തിനു മുന്നില്‍ സമാധാനപരമായി പ്രാർത്ഥിച്ചവരെ ഒരു കൂട്ടം ഫെമിനിസ്റ്റുകൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരിന്നു. ഇവിടെ തന്നെയാണ് ജപമാലയുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിച്ചു കൂടിയത്. കൊളംബിയൻ തലസ്ഥാനത്ത് എല്ലാ ദിവസവും ജീവന്റെ സംരക്ഷണത്തിന് വേണ്ടി 12 മണിക്കൂർ പ്രാർത്ഥ കൂട്ടായ്മകള്‍ ഒരുക്കുന്നുണ്ടെന്ന് പ്രയര്‍ കോർഡിനേറ്റർ കാർമെൻ അമൻഡ മോണ്ടെലെഗ്രെ പറഞ്ഞു. ഗർഭസ്ഥശിശുക്കള്‍ക്കു വേണ്ടി ദൈവമാതാവിനോട് മാധ്യസ്ഥ്യം വഹിക്കുന്നത് തുടരുമെന്നും അവര്‍ വെളിപ്പെടുത്തി. നിയമപരവും രഹസ്യാത്മകവുമായ വിധത്തില്‍ ഭ്രൂണഹത്യ നടത്തുന്ന മുപ്പതിലധികം സ്ഥലങ്ങൾ ട്യൂസാക്വില്ലോയിലുണ്ട്. 2007-ൽ അമേരിക്കയിലാണ് ഗർഭസ്ഥ ശിശുക്കൾക്കും ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ 40 ഡേയ്‌സ് ഫോർ ലൈഫ് സംഘടന സ്ഥാപിതമായത്. 63 രാജ്യങ്ങളിലായി ആയിരത്തിലധികം നഗരങ്ങളിൽ സംഘടന പ്രവര്‍ത്തനനിരതരാണ്. പ്രധാനമായും എല്ലാ വർഷവും രണ്ട് പ്രാർത്ഥനാ ക്യാംപെയിനുകളാണ് സംഘടന സംഘടിപ്പിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-10-21-14:22:17.jpg
Keywords: ജപമാല, ഭ്രൂണഹത്യ
23928
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസ് രൂപത വൈദികനായ ഫാ. മാർസെലോ പെരെസാണ് ഇന്നലെ ഞായറാഴ്ച കുർബാനയ്ക്കു ശേഷം തൻ്റെ അജപാലന ചുമതലകൾ തുടരാൻ മറ്റൊരു ദേവാലയത്തിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെ കൊല്ലപ്പെട്ടത്. അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരിന്നു. കുക്‌സിറ്റാലിയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്വാഡലൂപ്പ പള്ളിയിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികള്‍ വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സിഇഎം) കൊലപാതകത്തെ അപലപിച്ചു. ചിയാപാസ് പ്രദേശത്തു സത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പോരാടിയ പ്രവാചകശബ്‌ദത്തെയാണ് അക്രമികള്‍ നിശബ്ദമാക്കിയതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചു. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരോടുള്ള പൗരോഹിത്യ പ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്. ജനങ്ങളോടുള്ള അടുപ്പവും ഏറ്റവും ആവശ്യമുള്ളവർക്ക് നിരന്തരമായ പിന്തുണയും നൽകുന്ന അദ്ദേഹത്തിന്റെ അജപാലന പ്രവർത്തനങ്ങൾ എല്ലാവരുടെയും ഹൃദയങ്ങളിൽ നിലനിൽക്കുന്ന സ്‌നേഹത്തിൻ്റെയും സേവനത്തിൻ്റെയും പൈതൃകം അവശേഷിപ്പിക്കുകയാണെന്നും മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസ്താവനയില്‍ പറയുന്നു. ലോകത്ത് ഏറ്റവും അധികം വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് മെക്സിക്കോ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-10-21-14:43:31.jpg
Keywords: മെക്സിക്കോ
23929
Category: 1
Sub Category:
Heading: 14 വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ തിരുക്കർമ്മങ്ങൾ ഒരു മിനിറ്റിൽ | VIDEO
Content: സിറിയയിലെ ഡമാസ്‌ക്കസിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ക്രിസ്തു വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ 11 രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ ഫ്രാൻസിസ് പാപ്പ ഇന്നലെ (ഒക്ടോബർ 20 ഞായറാഴ്ച) വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിന്റെ പ്രസക്ത ഭാഗങ്ങൾ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ - ഒരു മിനിറ്റിൽ.
Image: /content_image/News/News-2024-10-21-19:00:23.jpg
Keywords: ക്രിസ്തു
23930
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
Content: കോട്ടയം: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്ക മെത്രാൻ സമിതിയും ദീപികയും ചേർന്ന് സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി വേവ്സിൻ്റെ (വയനാട് ആൻഡ് വിലങ്ങാട് എസ്റ്റാബ്ലിഷ്മെന്റ്സ് ആൻഡ് സപ്പോർട്ട്സ്) ലോഗോ മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, അഡ്വ. വി.ബി. ബിനു എന്നിവർ സംബന്ധിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കല്‌പറ്റ ആസ്ഥാനമായി കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ്, ജീവന, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, സെൻ്റർ ഫോർ ഓവറോൾ ഡെവലപ്മെന്റ് എന്നിവയിലൂടെ കേരള സോഷ്യൽ സർവീസ് ഫോറം വേവ്സ് പദ്ധതി നടപ്പിലാക്കുന്നത്. 100 പുതിയ ഭവനങ്ങളുടെ നിർമാണം, ഗൃഹോപകരണങ്ങൾ നല്‌കൽ, ജീവനോപാധി പ്രദാനം ചെയ്യൽ, ഇതര സമാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സഭ നടപ്പിലാക്കുന്നത്.
Image: /content_image/India/India-2024-10-22-11:18:13.jpg
Keywords: ഉരുൾ, വയനാ
23931
Category: 18
Sub Category:
Heading: മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിന് ഇനി 9 നാള്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ശുശ്രൂഷാ ചടങ്ങുകൾക്കായി മെത്രാപ്പോലീത്തൻപള്ളി അങ്കണത്തിൽ വിശാലമായ പന്തൽ പൂർത്തിയായി വരുന്നു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമി കത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. 11.45ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ആശംസകളും നേരും. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി ദീപം തെളിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, തിയോഡേഷ്യസ് മാർതോമ്മാ മെത്രാപ്പോലീത്ത തുടങ്ങിയവർ സന്ദേശങ്ങൾ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. വത്തിക്കാൻ പ്രതിനിധി, യൂറോപ്യൻ സഭാപ്രതിനിധികൾ ഉൾപ്പെടെ അമ്പതിൽപ്പരം മെത്രാൻമാർ, വിവിധ മതസാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സ്ഥാനാരോഹണ ശുശ്രൂഷകളിലും സമ്മേളനത്തിലും അതിഥികളാകും.
Image: /content_image/India/India-2024-10-22-11:26:47.jpg
Keywords: തറയി
23932
Category: 1
Sub Category:
Heading: തിരുഹൃദയ ഭക്തിയെ കേന്ദ്രീകരിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം മറ്റന്നാള്‍ പ്രസിദ്ധീകരിക്കും
Content: വത്തിക്കാന്‍ സിറ്റി: തിരുഹൃദയ ഭക്തിയെ കേന്ദ്രീകരിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം മറ്റന്നാള്‍ ഒക്ടോബർ 24 വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 'ദിലെക്സിത്ത് നോസ്' അഥവാ 'അവൻ നമ്മെ സ്നേഹിച്ചു' എന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിനു പേര് നല്‍കിയിരിക്കുന്നത്. യേശുവിൻ്റെ തിരുഹൃദയത്തെക്കുറിച്ച് ലേഖനം തയാറാക്കുകയാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ ഇക്കഴിഞ്ഞ ജൂണിൽ വെളിപ്പെടുത്തിയിരിന്നു. കർത്താവിൻ്റെ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നത് സഭാ നവീകരണത്തിൻ്റെ പാതയെ പ്രകാശിപ്പിക്കുകയും ഹൃദയം നഷ്ടപ്പെട്ടതായി തോന്നുന്ന ലോകത്തോട് അർത്ഥവത്തായ എന്തെങ്കിലും പറയുകയും ചെയ്യുമെന്നും പാപ്പ അന്നു സൂചിപ്പിച്ചു. 1673ൽ വിശുദ്ധ മര്‍ഗ്ഗരീത്ത മറിയത്തിന് യേശുവിന്റെ തിരുഹൃദയത്തെ കുറിച്ച് ആദ്യ വെളിപ്പെടുത്തൽ നടന്നതിന്റെ മുന്നൂറ്റിയന്‍പതാം വാർഷികവേളയിലാണ്, പാപ്പ തിരുഹൃദയത്തെ കേന്ദ്രമാക്കി ചാക്രിക ലേഖനം പുറത്തുവിടുന്നതെന്നത് ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ തിരുഹൃദയഭക്തിയെ കുറിച്ചുള്ള പാപ്പയുടെ ചിന്തകൾ ക്രോഡീകരിച്ചുകൊണ്ടാണ് ഈ പുതിയ ചാക്രികലേഖനം തയാറാക്കിയിരിക്കുന്നത്. വിനാശകരമായ യുദ്ധങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥ, മനുഷ്യൻ്റെ സത്തയെത്തന്നെ വളച്ചൊടിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ എന്നിവയുള്ള ആധുനികയുഗത്തിൽ- തിരുഹൃദയ ശക്തിയാൽ നമ്മുടെ ഹൃദയങ്ങളുടെ മാനസാന്തരം സാധ്യമാക്കുക എന്നതാണ് ഫ്രാൻസിസ് പാപ്പ ചാക്രിക ലേഖനത്തിലൂടെ ആവശ്യപ്പെടുന്നത്. ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പ തന്റെ പൊതു കൂടികാഴ്ച്ചാവേളയിൽ നേരത്തെ പറഞ്ഞിരുന്നു. 'ദിലെക്സിത്ത് നോസ്' എന്ന ലത്തീൻ ഭാഷയിലുള്ള തലക്കെട്ടിന്റെ മലയാള പരിഭാഷ, 'അവൻ നമ്മെ സ്നേഹിച്ചു' എന്നാണ്. 'യേശുക്രിസ്തുവിൻ്റെ ഹൃദയത്തിൻ്റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെക്കുറിച്ചുള്ള ചാക്രികലേഖനം' എന്നാണ് ഉപശീര്‍ഷകം. ഒക്‌ടോബർ 24 ന് വത്തിക്കാൻ പ്രസ് ഓഫീസിൽ നടക്കുന്ന പ്രസിദ്ധീകരണ ചടങ്ങിൽ ദൈവശാസ്ത്രജ്ഞനും, കിയെത്തി- വാസ്തോ ആര്‍ച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബ്രൂണോ ഫോർത്തെയും, സുവിശേഷദാസീ സമൂഹത്തിലെ സിസ്റ്റർ അന്തോനെല്ല ഫ്രാക്കാറോയും പങ്കെടുക്കും. പ്രസിദ്ധീകരണത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-10-22-12:27:29.jpg
Keywords: പാപ്പ, തിരുഹൃദയ
23934
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ: "ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലൻ"
Content: വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്ക സഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന മഹാനായ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ '' ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലൻ" എന്നുവിളിക്കുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ലെന്നു എനിക്കു തോന്നുന്നു. ഇരുപത്തിയേഴുവർഷം (1978-2005) നീണ്ടുനിന്ന ക്രിസ്തുവിന്റെ വികാരി ശുശ്രൂഷയിൽ പാപ്പ നിരന്തരം വിശുദ്ധ കുർബാനയെ സഭയുടെയും വ്യക്തിജീവിതത്തിൻ്റെയും കേന്ദ്രമായി പാപ്പ പഠിപ്പിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്തു. മാർപാപ്പയുടെ സാക്ഷ്യവും എഴുത്തുകളും പ്രബോധനങ്ങളും ആരാധനക്രമപരമായ നേതൃത്വവും എല്ലാ വിശ്വാസികൾക്കും പ്രത്യേകിച്ച് വരും തലമുറയ്ക്കുവേണ്ടി വിശുദ്ധ കുർബാന എന്ന മഹാസമ്പത്തിനെ മനസ്സിലാക്കാൻ സഭയുടെ വാതായനങ്ങൾ തുറന്നു. ജോൺപോൾ രണ്ടാമൻ ദിവ്യകാരുണ്യത്തിൻ്റെ അപ്പസ്തോലൻ ആയിരുന്നു എന്നു വെളിവാക്കുന്ന ചില വസ്തുകൾ നമുക്കു പരിശോധിക്കാം. #{blue->none->b-> 1) വിശുദ്ധ കുർബാന ജീവിത കേന്ദ്രമാക്കിയവൻ }# സഭ അവളുടെ ജീവൻ വിശുദ്ധ കുർബാനയിൽ നിന്നു സ്വീകരിക്കുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വ്യക്തി ജീവിതം പരിശുദ്ധ കുർബാനയിൽ വേരൂന്നിയതായിരുന്നു. പോളണ്ടിൽ ഒരു യുവ വൈദീകനായിരിക്കത്തന്നെ മണിക്കൂറുകൾ അദ്ദേഹം വിശുദ്ധ കുർബാനയുടെ മുമ്പിൽ ചെലവഴിച്ചിരുന്നു. മെത്രാനും മാർപാപ്പയും ആയപ്പോഴും ജോൺ പോൾ ഈ വിശുദ്ധ പതിവ് തുടർന്നു.അവസാനകാലങ്ങളിൽ പാർക്കിസൻസ് രോഗത്താൽ ക്ലേശിക്കുമ്പോഴും അനുദിനം ബലി അർപ്പിക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവത്വം അനേകരെ വിശുദ്ധ കുർബാനയുടെ സ്നേഹിതരാക്കി. 1997ൽ പാരീസിൽ വച്ചു നടന്ന ലോക യുവജനസമ്മേളനത്തിൽ ക്ഷീണം വകവയ്ക്കാതെ ജോൺപോൾ രണ്ടാമൻ പാപ്പ നയിച്ച ദിവ്യകാരുണ്യ ആരാധന ധാരാളം യുവതിയുവാക്കന്മാരെ സ്വാധീനിച്ചു. പരിശുദ്ധ കുർബാനയുടെ മുമ്പിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ജീവിത സാക്ഷ്യം യുവജനതയെ പരിശുദ്ധ കുർബാനയിലേക്കു അടുപ്പിച്ചു. #{blue->none->b-> 2) ദിവ്യകാരുണ്യ ആരാധനയുടെ പ്രചാരകൻ }# ദിവ്യകാരുണ്യത്തിൽ ഈശോ നമുക്കായി കാത്തിരിക്കുന്നു. വ്യക്തി ജീവിതത്തിൻ്റെയും സമൂഹജീവിതത്തിൻ്റെയും ശക്തി വിശുദ്ധ കുർബാനയാണന്നു തിരിച്ചറിഞ്ഞ ജോൺ പോൾ പാപ്പ ദിവ്യകാരുണ്യ ആരാധനകളെ വളരെയധികം പ്രോത്സാഹിച്ചു. 1980 ൽ വി.കുർബാനയെക്കുറിച്ച് അദ്ദേഹം എഴുതിയ ഡോമിനികേ ചേനേ എന്ന പ്രബോധനത്തിൽ ആരാധനയ്ക്കായി വി.കുർബാനയുടെ മുമ്പിൽ സമയം ചിലവഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. 2004-ൽ മെക്സിക്കോയിൽവെച്ചുനടന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിൽ ശാരീരികമായി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും നൽകിയ വീഡിയോ സന്ദേശത്തിൽ ദിവ്യകാരുണ്യ ആരാധന ക്രിസ്തുവുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനുള്ള " വിശേഷാവകാശമുള്ള നിമിഷമായി" (Privilaged moment) പഠിപ്പിക്കുന്നു. #{blue->none->b-> 3) വിശുദ്ധ കുർബാനയുടെ തിരുനാളിൻ്റെ ആഘോഷം സജീവമാക്കിയ വ്യക്തി }# 1983-ൽ ജോൺ പോൾ രണ്ടാമൻ ലോകമെമ്പാടുമുള്ള രൂപതകളിൽ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കോർപ്പസ് ക്രിസ്റ്റി തിരുനാൾ( ഈശോയുടെ തിരുശരീരത്തിൻ്റെയും രക്തത്തിൻ്റെയും തിരുനാൾ) ആഘോഷം സഭയിൽ പുനരുജ്ജീവിപ്പിച്ചു. കുർബാനയുമായുള്ള സഭയുടെ ബന്ധം ദൃഢമാക്കുന്നതിനും ക്രിസ്തുവിൻ്റെ സാന്നിധ്യം ലോകത്തിൽ ദൃശ്യമാക്കുന്നതിനും ഇത്തരത്തിലുള്ള പൊതു വിശ്വാസപ്രകടനങ്ങൾ സുപ്രധാനമാണെന്ന് അദ്ദേഹം വീക്ഷിച്ചു. സഭയും വിശുദ്ധ കുർബാനയും (2003) എന്നചാക്രിക ലേഖനത്തിൽ കുർബാന വ്യക്തിപരമായ ഭക്തിയുടെ കൂദാശ മാത്രമല്ല, വിശ്വാസത്തിൻ്റെ പൊതു സാക്ഷ്യം കൂടിയാണ് എന്ന സത്യം പാപ്പ ഊന്നിപറയുന്നു. കോർപ്പസ് ക്രിസ്റ്റി ദിനത്തിലെ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിൽ സഭയുടെ ദിവ്യകാരുണ്യ വിശ്വാസം ദൃശ്യപരമായി പ്രകടിപ്പിക്കുന്നതിന് കൂടുതൽ വ്യാപകമായ പങ്കാളിത്തം ലഭിക്കണമെന്നു ജോൺ പോൾ രണ്ടാമൻ പാപ്പ ആഹ്വാനം ചെയ്തു. താൻ മാർപാപ്പയായിരുന്ന സമയങ്ങളിൽ ജോൺ പോൾ രണ്ടാമൻ പാപ്പ കോർപ്പസ് ക്രിസ്റ്റി തിരുനാളിൽ റോമിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. ഈ പാരമ്പര്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത അദ്ദേഹത്തിൻ്റെ പിന്നീടുള്ള വർഷങ്ങളിലും ലോകം അനുഭവിച്ചറിഞ്ഞു. രോഗ പീഢകളുടെ നടുവിലും ഒരു മൊബൈൽ പ്ലാറ്റ്‌ഫോമിൽ നിന്ന് അദ്ദേഹം ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുത്തപ്പോൾ വിശ്വാസികൾക്ക് അത് ജീവസാക്ഷ്യമായി മാറി. #{blue->none->b-> 4. ദിവ്യകാരുണ്യ വർഷം (2004–2005) }# "അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും എളിയ സാദൃശ്യങ്ങളിൽ, തൻ്റെ ശരീരത്തിലേക്കും രക്തത്തിലേക്കും മാറിയ ഈശോ , നമ്മുടെ ശക്തിയായും യാത്രയ്ക്കുള്ള ഭക്ഷണമായും നമ്മുടെ അരികിൽ നടക്കുന്നു." – നാഥാ ഞങ്ങളോട് ഒത്തു വസിച്ചാലും (2004). വി. കുർബാനയോടുള്ള ഭക്തി സഭയിൽ വർധിപ്പിക്കുന്നതിനായി ജോൺ പോൾ രണ്ടാമൻ 2004 ഒക്ടോബർ മുതൽ 2005 ഒക്‌ടോബർ വരെ വി. കുർബാന വർഷം പ്രഖ്യാപിച്ചു. ഈ പ്രത്യേക വർഷം ക്രൈസ്തവ ജീവിതത്തിൽ കുർബാനയുടെ കേന്ദ്ര സ്ഥാനത്തെകുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിക്കാനും കുർബാനയോടുള്ള ഭക്തി പുനരുജ്ജീവിപ്പിക്കാനും പാപ്പായുടെ ഇടപെടലുകൾ വഴി ഒരുപരിധിവരെ സഭയ്ക്കു സാധിച്ചു. കുർബാന വർഷത്തിൽ പുറത്തിറങ്ങിയ നാഥാ ഞങ്ങളോട് ഒത്തുവസിച്ചാലും എന്ന അപ്പസ്തോലിക കത്തിൽ ജോൺ പോൾ രണ്ടാമൻ കത്തോലിക്കരെ പ്രകാശത്തിൻ്റെ രഹസ്യമായി കുർബാനയെ പ്രതിഫലിപ്പിക്കാൻ ക്ഷണിക്കുകയും കുർബാനയുടെയും ദിവ്യകാരുണ്യ ആരാധനയുടെയും ആഘോഷത്തോടുള്ള പുതുക്കിയ പ്രതിബദ്ധതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുർബാന വർഷത്തിൽ ജോൺ പോൾ രണ്ടാമൻ വളരെ രോഗബാധിതനായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ദിവ്യകാരുണ്യ സന്ദേശങ്ങളുടെ അനുരണനങ്ങൾ ലോകം മുഴുവൻ ഏറ്റുവാങ്ങി. 2005-ലെ ഈസ്റ്റർ കുർബാനയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്, അന്ന്അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദിവ്യകാരുണ്യ ആഘോഷവേളയിൽ തൻ്റെ കഷ്ടപ്പാടുകൾ അർപ്പിക്കുന്ന അദ്ദേഹത്തിൻ്റെ നിശബ്ദ സാക്ഷ്യം ലോകത്തെ ആഴത്തിൽ സ്വാധീനിച്ചു എന്നു പറയാതെവയ്യാ.' #{blue->none->b->5. ക്രിസ്തീയ ജീവിതത്തിൻ്റെ ഉറവിടവും ഉച്ചകോടിയും ആയി കുർബാനയെ മനസ്സിലാക്കിയവൻ }# "സഭയും വിശുദ്ധ കുർബാനയും" എന്ന പ്രബോധനത്തിൽ ജോൺ പോൾ രണ്ടാമൻ കുർബാനയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ ഉറവിടവും ഉച്ചകോടിയും എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഉപദേശം ആവർത്തിച്ച് ഉപയോഗിക്കുന്നു. കുർബാന വിശ്വാസികളെ പോഷിപ്പിക്കുകയും അവരെ ക്രിസ്തുവിനോടും സഭയിൽ പരസ്പരം ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കുർബാന കേവലം വ്യക്തിപരമായ ഭക്തിയുടെ ഒരു നിമിഷമല്ല, മറിച്ച് ക്രിസ്തീയ അസ്തിത്വത്തിൻ്റെ ഹൃദയമാണ് എന്നു പഠിപ്പിക്കുന്നു. #{blue->none->b-> 6. ദിവ്യകാരുണ്യ ധർമാനുസാരിത്വത്തിൻ്റെ (Orthodoxy) സംരക്ഷകൻ }# സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രിക ലേഖനത്തിൽ ജോൺ പോൾ പാപ്പ വിശുദ്ധ കുർബാനയെ സഭയുടെ ഏറ്റവും വലിയ നിധിയായി അവതരിപ്പിച്ചിരിക്കുന്നു: "സഭ തൻ്റെ കർത്താവായ ക്രിസ്തുവിൽ നിന്ന് കുർബാന സ്വീകരിച്ചത് കേവലം ഒരു സമ്മാനമായിട്ടുമാത്രമല്ല അത്ര അമൂല്യവും അതി ശ്രേഷ്ഠമായ നിധിയായിട്ടാണ്." തൻ്റെ ശുശ്രൂഷാകാലം മുഴുവൻ വിശുദ്ധകുർബാനയിലുള്ള ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെ അദ്ദേഹം പ്രതിരോധിച്ചു. അപ്പവും വീഞ്ഞും ക്രിസ്തുവിൻ്റെ യഥാർത്ഥ ശരീരവും രക്തവുമായി മാറുമെന്ന സഭയുടെ പഠിപ്പിക്കലിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. 1995-ൽ, പാപ്പ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുമ്പോൾ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തു യഥാർത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യം തറപ്പിച്ചു പറഞ്ഞു. ബാൾട്ടിമോറിൽ ആയിരക്കണക്കിനു വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ വിശുദ്ധ കുർബാനയെ ബഹുമാനത്തോടെ സമീപിക്കാനുള്ള അവരുടെ കടമയെക്കുറിച്ച് കത്തോലിക്കരെ ഓർമ്മപ്പെടുത്തുകയും വിശുദ്ധ കൂദാശയിൽ ക്രിസ്തു യഥാർത്ഥത്തിൽ ഉണ്ടെന്ന് ഉറക്കെ പ്രഘോഷിക്കുകയും ചെയ്തു. #{blue->none->b-> 7. ഐക്യത്തിനും ദൗത്യത്തിനുമുള്ള ആഹ്വാനമാണ് വി.കുർബാനയെ തിരിച്ചറിഞ്ഞവൻ }# ജോൺ പോൾ രണ്ടാമൻ കുർബാനയെ വ്യക്തിപരമായ പരിവർത്തനത്തിൻ്റെ കൂദാശയായി മാത്രമല്ല, സഭയ്ക്കുള്ളിലെ ഐക്യത്തിൻ്റെ നിദാനമായും ലോകത്തിലുള്ള നമ്മുടെ ശുശ്രൂഷ ദൗത്യത്തിനുള്ള നിയോഗമായും കണ്ടു. ശുശ്രൂഷയിലൂടെയും സുവിശേഷവൽക്കരണത്തിലൂടെയും തങ്ങളുടെ ദിവ്യകാരുണ്യ വിശ്വാസം നിലനിറുത്താൻ കത്തോലിക്കരെ പ്രേരിപ്പിക്കുന്ന കുർബാന സഭയെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നുവെന്ന് പാപ്പ പലതവണ ഊന്നിപ്പറഞ്ഞു. 1993-ൽ കൊളറാഡോയിലെ ഡെൻവറിൽ നടന്ന ലോക യുവജനദിന സമ്മേളനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധ കുർബാനയെ ശുശ്രൂഷാ ദൗത്യത്തിനുള്ള ആഹ്വാനമായി ലോകത്തിനു മനസ്സിലാക്കി നൽകി. തങ്ങളുടെ ജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് ദിവ്യകാരുണ്യമായി ജീവിക്കാൻ അദ്ദേഹം യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. 1980 എഴുതിയ ഡോമിനികേ ചേനയിൽ, ജോൺ പോൾ രണ്ടാമൻ പാപ്പ കുർബാന എങ്ങനെയാണ് സഭയെ ഐക്യത്തിലേക്കും ശുശ്രൂഷയിലേക്കും വിളിക്കുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മൾ ലോകത്തിൽ ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ ഏജൻ്റുമാരാക്കുന്നുവെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശുശ്രൂഷകളിലൂടെയും അവ മാംസം ധരിപ്പിക്കുന്നുവെന്നും പാപ്പ പഠിപ്പിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വി. കുർബാനയോടുള്ള അഗാധമായ ഭക്തിയും സ്നേഹവും വിശുദ്ധ കുർബാനയെ സഭയുടെ ജീവിതത്തിൻ്റെ ഹൃദയമായി അംഗീകരിക്കാൻ കത്തോലിക്കരെ പ്രചോദിപ്പിക്കുന്നു. ദിവ്യകാരുണ്യ ആരാധനയിലൂടെയും വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിൻ്റെ പ്രബോധനങ്ങളിലുടെയും പുതിയൊരു ദിവ്യകാരുണ്യ സംസ്കാരം കെട്ടിപ്പടുക്കുവാൻ പ്രചോദനമേകിയ പത്രോസിൻ്റെ പിൻഗാമി മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ എല്ലാ അർത്ഥത്തിലും കുർബാനയുടെ അപ്പോസ്തലനാണ് .
Image: /content_image/News/News-2024-10-22-14:00:37.jpg
Keywords: ദിവ്യകാരുണ്യ, ജോണ്‍ പോള്‍
23935
Category: 1
Sub Category:
Heading: ചൈന - വത്തിക്കാൻ കരാറിന് ശേഷം പത്തോളം മെത്രാന്മാര്‍ക്കു നേരെ ഭരണകൂട വേട്ടയാടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്
Content: ബെയ്ജിംഗ്/ വത്തിക്കാന്‍ സിറ്റി: ആറ് വര്‍ഷം മുന്‍പ് ബിഷപ്പുമാരെ നിയമിക്കുന്നതിനു പ്രാബല്യത്തില്‍ കൊണ്ടുവന്ന ചൈന - വത്തിക്കാൻ ഉടമ്പടിയ്ക്കു ശേഷം മെത്രാന്മാര്‍ വേട്ടയാടപ്പെടുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിശ്വാസപരമായ കാര്യങ്ങളിൽ നിയന്ത്രണം ചെലുത്താനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തെ ചെറുത്തുനിന്ന ചൈനയിലെ 10 കത്തോലിക്കാ ബിഷപ്പുമാർ നേരിടുന്ന അടിച്ചമർത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി നിന ഷീ രചിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന് കീഴ്‌പ്പെടാൻ വിസമ്മതിച്ചതിൻ്റെ പേരിൽ തടങ്കൽ, നിരീക്ഷണം, പോലീസ് അന്വേഷണങ്ങൾ, രൂപതകളിൽ നിന്നുള്ള നാടുകടത്തൽ എന്നിവ ഉള്‍പ്പെടെ നിരവധി പീഡനങ്ങള്‍ക്ക് ചൈനയിലെ പത്തോളം കത്തോലിക്ക മെത്രാന്മാര്‍ ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ലെ ചൈന-വത്തിക്കാൻ ഉടമ്പടിക്ക് ശേഷം ചൈനയിലെ കത്തോലിക്ക സഭയ്ക്കു നേരെ വിശ്വാസപരമായ അടിച്ചമർത്തൽ രൂക്ഷമായതായി നിന ഷീ പറയുന്നു. ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനെ എതിർത്തതിന് ശേഷമാണ് ബെയ്ജിംഗിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബിഷപ്പുമാരെ ലക്ഷ്യമിട്ടത്. മെത്രാന്മാര്‍ വത്തിക്കാന്‍ അംഗീകരിക്കുന്ന ഭൂഗര്‍ഭ സഭയില്‍ നിന്നു മാറി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ ചേരുവാനാണ് സമ്മര്‍ദ്ധം ചെലുത്തുന്നത്. ബിഷപ്പ് വിൻസെൻ്റ് ഗുവോ സിജിൻ, ബിഷപ്പ് അഗസ്റ്റിൻ കുയി, ബിഷപ്പ് ജൂലിയസ് ജിയ, ബിഷപ്പ് തദേവൂസ് മാ, ബിഷപ്പ് പീറ്റർ ഷാവോ, ബിഷപ്പ് മെൽച്ചിയോർ, ബിഷപ്പ് ജെയിംസ് സു, ബിഷപ്പ് ജോസഫ് ഷിംഗ്, കർദ്ദിനാൾ ജോസഫ് സെൻ, ബിഷപ്പ് ജോസഫ് ഷാങ് എന്നീ മെത്രാന്‍മാര്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിവിധങ്ങളായ സമ്മര്‍ദ്ധങ്ങള്‍ക്കു ഇരയായവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഇതിനുശേഷം രണ്ടു തവണ ഉടമ്പടി പുതുക്കിയിരിന്നു.
Image: /content_image/News/News-2024-10-22-15:38:17.jpg
Keywords: ചൈന
23936
Category: 13
Sub Category:
Heading: 35 വർഷം നിരീശ്വരവാദിയായിരുന്ന ബെലെൻ ഇന്ന് ലക്ഷങ്ങളിലേക്ക് യേശുവിനെ പകരുന്നതിന്റെ തിരക്കില്‍
Content: 35 വർഷത്തോളം നിരീശ്വരവാദിയായി ജീവിച്ച സ്പാനിഷ് വനിത ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. ബെലെൻ പെരാലെസ് എന്ന സ്പാനിഷ് വനിതയുടെ ജീവിതസാക്ഷ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കൗമാര പ്രായത്തില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നുപോകുകയും പിന്നീട് മൂന്നര പതിറ്റാണ്ട് നിരീശ്വരവാദിയായി ജീവിക്കുകയും ചെയ്ത ബെലെൻ ഏകരക്ഷകനായ യേശുവിനെ കണ്ടുമുട്ടുവാനും അവിടുന്നു നല്‍കുന്ന ആന്തരിക സമാധാനം അനുഭവിക്കുവാനും വേദിയായത് ജോൺ പോൾ രണ്ടാമൻ്റെ ശവകുടീരമായിരിന്നു. #{blue->none->b-> ഒറ്റപ്പെടലിന്റെ ബാല്യം: }# നാല് സഹോദരങ്ങളുള്ള ഒരു കത്തോലിക്ക കുടുംബത്തിലാണ് ബെലെൻ ജനിച്ചത്. എന്നാൽ ചെറുപ്പം മുതലേ അവൾക്ക് എപ്പോഴും ഒറ്റപ്പെടലിന്റെ അനുഭവമായിരിന്നു. "ആരും തന്നെ സ്നേഹിക്കുന്നില്ല" എന്ന തോന്നൽ എപ്പോഴും ഉണ്ടായിരുന്നുവെന്ന് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ അവൾ തുറന്നു പറയുന്നു. പിതാവിന്റെ ജോലിക്കായി ഒരു നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം മാറുന്നത് അവളില്‍ അരക്ഷിതാവസ്ഥകൾക്ക് ആക്കം കൂട്ടുകയും ആഴത്തിലുള്ള വൈകാരിക മുറിവുണ്ടാക്കുകയും ചെയ്തു. ഇത് ബാല്യത്തില്‍ തന്നെ അവളെ ദുഃഖത്തിലാഴ്ത്തിയിരിന്നു. ഒരു ബോർഡിംഗ് സ്‌കൂളിൽ താമസിച്ചിരുന്ന സമയത്ത് ലൈംഗീകമായി ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്ന് അവള്‍ വൈകാരികമായി തകര്‍ന്നിരിന്നു. കൗമാരത്തിൽ തന്നെ അവളുടെ വിശ്വാസം മങ്ങാൻ തുടങ്ങി. ഉള്ളിലുള്ള നീരസം ദൈവത്തോടും അമ്മയോടുമുള്ള അവളുടെ ബന്ധത്തെ ഉലച്ചു. "വളരെ ദേഷ്യത്തോടെയാണ് ഞാൻ സ്കൂൾ വിട്ടത്... ആ വേനൽക്കാലത്ത് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് നിർത്തി" ബെലെൻ പറയുന്നു. #{blue->none->b->ഇരുട്ടിൽ സഞ്ചരിച്ച 35 വര്‍ഷങ്ങള്‍ }# പിന്നീടുള്ള അവളുടെ ജീവിതവും ഏറെ ദുസ്സഹമായിരിന്നു. ആന്തരിക സമാധാനമില്ലാതെ, താളം തെറ്റിയപ്പോലെ ജീവിതം മുന്നോട്ടു നീക്കി. വിവാഹം കഴിച്ചെങ്കിലും വഞ്ചനയും ദുരുപയോഗത്തിന്റെ വേദനകളും ജീവിതത്തില്‍ തുടര്‍ക്കഥയായി. “എന്റെ ആദ്യ ഭർത്താവ് എന്നെ വഞ്ചിച്ചു... ഞാൻ വിവാഹമോചനത്തിന് കേസ് കൊടുക്കാൻ ചെന്നപ്പോഴാണ് അയാള്‍ തട്ടിപ്പുക്കാരനാണെന്ന് മനസിലാക്കുന്നത്. ആദ്യ ഭർത്താവായ ആ മനുഷ്യനുമായുള്ള ആ സംഭവത്തിനുശേഷം, കാര്യങ്ങൾ മോശമായി. ഞാൻ എന്റെ മകളുമായി ആ വീട്ടിൽ നിന്ന് പുറത്തിറങ്ങി, ഞങ്ങൾ ആദ്യം മുതൽ ജീവിതം വീണ്ടും ആരംഭിച്ചു". "ഇതിനിടെ ഇപ്പോഴത്തെ മൂത്ത മകളുടെ പിതാവിനെ കണ്ടുമുട്ടി. ജീവിതം ആരംഭിച്ചു. 1996ൽ, ഇൻ്റർനെറ്റ് ആരംഭിക്കുമ്പോൾ, അദ്ദേഹം ഒരു കിറ്റ് വാങ്ങുകയും തൻ്റെ ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വില്‍പ്പന ആരംഭിച്ചു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പദ്ധതി വൻ വിജയമായിരുന്നു. എന്നിരിന്നാലും മറ്റ് പലരുമായി ഞാന്‍ ബന്ധം തുടര്‍ന്നു. വീണ്ടും വിവാഹം കഴിച്ചു. എനിക്ക് അറിയാത്ത ആസക്തിയുള്ള മറ്റൊരു വ്യക്തിയുമായി ജീവിതം ആരംഭിച്ചു. അദ്ദേഹം ഒരു സൈക്കാട്രിസ്റ്റ് ആയിരിന്നെങ്കിലും മയക്കുമരുന്നിന് അടിമയായിരിന്നു. എനിക്കു രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു, രണ്ട് കൊച്ചുകുട്ടികളോടൊപ്പം താന്‍ തനിച്ചായി. തന്റെ ജീവിതം നിരാശയാൽ അടയാളപ്പെടുത്തപ്പെട്ടു". വിശ്വാസത്തിൽ നിന്ന് പൂർണ്ണമായും അകന്നാണ് അക്കാലയളവില്‍ ജീവിച്ചതെന്ന് അവര്‍ പറയുന്നു. ഇക്കാലയളവില്‍ ഒന്നും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ അവള്‍ തയാറായിരിന്നില്ല. #{blue->none->b->ദൈവവുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച }# 2012-ലെ വേനൽക്കാലത്ത് പെൺമക്കളോടൊപ്പം റോമിലേക്കു യാത്ര നടത്തുവാന്‍ ബെലെൻ പെരാലെസ് തീരുമാനിച്ചു. റോമൻ കൊളോസിയം സന്ദർശിക്കുക എന്നത് മാത്രമായിരിന്നു അവളുടെ ലക്ഷ്യം. എന്നാല്‍ മകൾ ഗബ്രിയേല, വത്തിക്കാൻ സന്ദർശിക്കാൻ അമ്മയെ നിർബന്ധിച്ചു. “എനിക്ക് കൊളോസിയത്തിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മകൾ വത്തിക്കാനിലേക്ക് പോകാൻ ആഗ്രഹിച്ചു. അവസാനം ഞാൻ വഴങ്ങി” - ബെലെൻ പറയുന്നു. ഈ സന്ദര്‍ശനം അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയായിരിന്നു. അവിടെ പെൺമക്കളുടെ ഫോട്ടോകൾ എടുക്കുമ്പോൾ, വിശദീകരിക്കാനാകാത്ത എന്തോ ഒന്ന് അനുഭവപ്പെടാൻ തുടങ്ങിയിരിന്നതായി ബെലന്‍ പറയുന്നു. “പെട്ടെന്ന്, എനിക്ക് ശാരീരികമായ എന്തോ അനുഭവപ്പെട്ടു,. എന്നിലേക്ക് എന്തോ ഒന്ന് പെട്ടെന്ന് കടന്നുവന്നപോലെ. ദൈവം ഉണ്ടെന്നും മരിച്ചാൽ നരകത്തിൽ പോകുമെന്നുള്ള തിരിച്ചറിവ് ഉള്ളിലുണ്ടായി". ആ ഞെട്ടൽ വളരെ വലുതായിരിന്നു. അവള്‍ പൊട്ടികരയാൻ തുടങ്ങി. “തുറന്ന രണ്ടു ടാപ്പുകൾ പോലെ തൻ്റെ കണ്ണില്‍ നിന്നു കണ്ണുനീർ ഒഴുകുക"യായിരിന്നുവെന്ന് ബെലെൻ പെരാലെസ് പറയുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ശവകുടീരത്തിന് മുന്നിൽ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ചിന്ത അവളെ അലട്ടി. കത്തോലിക്ക സഭ എന്ന് വിളിക്കുന്ന തന്റെ "അമ്മ"യിൽ നിന്ന് വേർപിരിഞ്ഞ് സഭയില്‍ നിന്നു പുറത്താണെന്നും ഈ വർഷങ്ങളിലെല്ലാം താൻ ദൈവത്തെ നിരസിച്ചതായും അവൾക്ക് തോന്നി. ദൈവം ഉണ്ടെന്നും താൻ അവിടുത്തെ നിരസിച്ചുവെന്നും മനസ്സിലാക്കിയെന്നും സഭയ്ക്ക് പുറത്തായിരിക്കുന്നതിൻ്റെ വല്ലാത്ത വേദന അനുഭവപ്പെട്ടുവെന്നും ബെലെൻ സമ്മതിക്കുന്നു. “ദൈവത്തെ ഞാൻ നിരസിച്ചുവെന്നു മനസ്സിലാക്കി. സഭയ്ക്ക് പുറത്തായിരിക്കുമ്പോഴുള്ള വേദന ആ സമയങ്ങളില്‍ അനുഭവപ്പെട്ടു. എന്റെ ആത്മാവ് വൃത്തികെട്ടതായിരുന്നു, പാപങ്ങൾ നിറഞ്ഞതായിരുന്നു. എന്റെ മനസ്സിലൂടെ കഴിഞ്ഞ കാല പാപങ്ങൾ ഓടിക്കൊണ്ടിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ശവകുടീരത്തിന്നരികെ നിന്നു ഞാന്‍ മക്കളോടു പറഞ്ഞു. "കുട്ടികളേ, നമുക്ക് പ്രാർത്ഥിക്കാം." ആ സമയങ്ങളില്‍ കണ്ണുനീര്‍ ഒഴുകുകയായിരിന്നു. "എന്റെ ഇളയ മകൾ ഏതാനും ടിഷ്യൂ എടുത്ത് എന്റെ മുഖം തുടച്ചു. എനിക്ക് പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് കര്‍തൃപ്രാർത്ഥന ഓർക്കാൻ പോലും കഴിഞ്ഞില്ല, പതിമൂന്നു വയസ്സിന് ശേഷം 35 വർഷമായി ഞാൻ പ്രാർത്ഥിച്ചിട്ടില്ല, അപ്പോള്‍ എനിക്ക് 48 വയസ്സായിരുന്നു” - ബെലെൻ കഴിഞ്ഞ കാല ജീവിതം ഓര്‍ത്തെടുത്തു പറയുന്നു. #{blue->none->b->വീട്ടിലേക്കുള്ള മടക്കവും കുമ്പസാരവും }# ആ സംഭവത്തിന് ശേഷം, ബെലെൻ മാഡ്രിഡിലേക്ക് മടങ്ങി, എന്നാൽ വിശ്വാസത്തിലേക്ക് മടങ്ങാനുള്ള പ്രക്രിയ എളുപ്പമായിരുന്നില്ല. അപ്പോഴും അവൾ സഭയിൽ നിന്ന് അകന്നു തന്നെയാണെന്ന തോന്നല്‍ ശക്തമായിരിന്നു. വീണ്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് അവൾ കരുതി. ഒരു വർഷക്കാലം, അവൾ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു, പക്ഷേ കുമ്പസാരിക്കാൻ ധൈര്യപ്പെട്ടില്ല. "കുമ്പസാരിക്കാതിരിക്കുന്നതാണ് നല്ലത്, കുമ്പസാരിച്ചാല്‍ അവർ തന്നെ ഇവിടെ നിന്ന് പുറത്താക്കുമെന്നാണ്" കരുതിയതെന്ന് ബെലെൻ പറയുന്നു. കാരണം അത്രയേറെ മോശമായിരിന്നു അവളുടെ ആ കഴിഞ്ഞകാല ജീവിതം. ഒടുവിൽ, ഒരു ദിവസം, അവൾക്ക് ഒരു ആന്തരിക വിളി അനുഭവപ്പെട്ടു. "ദൈവം ഉള്ളിൽ നിന്ന് എന്നോട് പറയുന്നത് ഞാൻ കേട്ടു: "നീ എന്താണ് കാത്തിരിക്കുന്നത്?” അവൾ ചുവടുവെക്കേണ്ട അടയാളമായിരുന്നു അത്. "ഞാൻ ഇടവകയിലേക്ക് പോയി, എന്റെ പെൺമക്കളെ ഒരു ബെഞ്ചിൽ ഇരുത്തി ഞാൻ ആദ്യമായി കണ്ട കുമ്പസാരക്കൂട്ടിലേക്ക് പോയി. ഞാൻ വൈദികനോട് പറഞ്ഞു: "നോക്കൂ, എൻ്റെ പേര് ബെലെൻ, മോഷ്ടിക്കുകയും കൊല്ലുകയും ചെയ്യുക ഒഴികെ എല്ലാം ഞാൻ ചെയ്തു.” വൈദികന്‍ എന്നോട് പറഞ്ഞു: ‘ഹല്ലേലൂയാ, ഇന്ന് സ്വർഗത്തിൽ ആഘോഷമാണ്. ദൈവം നിന്നെ ഇപ്പോൾ ആലിംഗനം ചെയ്യുന്നു". അന്ന് നടത്തിയ ആ ഏറ്റുപറച്ചിൽ ദൈവവുമായും കത്തോലിക്ക സഭയുമായുള്ള അനുരഞ്ജനത്തിൻ്റെ തുടക്കമായിരുന്നു. "ദൈവത്തിൻ്റെ കാരുണ്യം എനിക്കറിയില്ലായിരുന്നു. ഞാൻ പള്ളിയിൽ തിരിച്ചെത്തിയപ്പോൾ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആലിംഗനം പോലെയായിരുന്നു അത്” - അവള്‍ തുറന്നു സമ്മതിക്കുന്നു. #{blue->none->b-> അറിഞ്ഞ ക്രിസ്തുവിനെ പകരുവാന്‍ മാറ്റിവെച്ച ജീവിതം }# ഈ സംഭവവികാസങ്ങള്‍ അവളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചിരിന്നു. ആരാധനയും കൂദാശകളുമാണ് തന്റെ മുറിവുകൾ ഉണക്കിയതെന്ന് ബെലെൻ അനുഭവിച്ചറിഞ്ഞു. തൻ്റെ ജീവിതക്കഥ അനേകരോട് പങ്കുവെയ്ക്കാനും അങ്ങനെ സുവിശേഷ പ്രഘോഷണത്തിനായി ജീവിതം സമര്‍പ്പിക്കാനും അവള്‍ തീരുമാനമെടുത്തു. "ഞാൻ യേശുവിനോട് പറഞ്ഞു, ഇനി മുതൽ, ഞാൻ അങ്ങയുടെ മാർക്കറ്റിംഗ് യൂണിറ്റാണ്. ഞാൻ എവിടെ പോയാലും ഞാൻ നിന്നെ കൂടെ കൊണ്ടുപോകും’’. കഴിഞ്ഞ ഏതാനും വർഷങ്ങളായി, നിരവധി സുഹൃത്തുക്കളെ കുമ്പസാരക്കൂട്ടിലേക്ക് കൊണ്ടുപോകുവാനും വഴിയിൽ കണ്ടുമുട്ടുന്നവർക്ക് ജപമാലകൾ നൽവാനും ക്രിസ്തു വിശ്വാസത്തിലേക്ക് അടുപ്പിക്കാനും അവള്‍ക്ക് കഴിയുന്നു. ബെലെൻ യൂട്യൂബിൽ ആരംഭിച്ച 'എൽ റൊസാരിയോ ഡി ലാസ് 11' എന്ന ചാനൽ അനേകര്‍ക്ക് സത്യ വിശ്വാസത്തിന് വഴിയായി മാറി. എല്ലാ ദിവസവും രാത്രി 11നു നടത്തുന്ന ജപമാലയിലും ചാനലിലൂടെ പങ്കുവെയ്ക്കുന്ന അനുഭവസാക്ഷ്യങ്ങളിലൂടെയും അനേകര്‍ യേശുവിനെ അടുത്ത് അറിഞ്ഞു. ഇന്ന് അഞ്ചര ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് സ്വന്തമായുള്ള, ഈശോയേ അനേകര്‍ക്ക് പകരുന്ന ഒരു യൂട്യൂബ് ചാനലായി 'എൽ റൊസാരിയോ ഡി ലാസ് 11' മാറി. ഒരു കാലത്ത് നിരീശ്വരവാദിയായി കടുത്ത പാപങ്ങളില്‍ ജീവിച്ച ഒരു ജീവിതം, ഇന്ന് അനേകര്‍ക്ക് സത്യദൈവത്തെ പകരുവാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ - "ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം" എന്ന വാക്യമല്ലാതെ മറ്റ് എന്തു പറയുവാന്‍ കഴിയും....! ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-10-22-19:56:33.jpg
Keywords: നിരീശ്വര
23937
Category: 18
Sub Category:
Heading: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം
Content: വത്തിക്കാന്‍ സിറ്റി/ കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് മെത്രാന്‍മാരേ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മേജർ ആർച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോമലബാർസഭയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കരുതലിന്റെയും ആഗോളസഭയിൽ സീറോമലബാർസഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് സീറോ മലബാർ സഭയുടെ പി.ആർ.ഒയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.
Image: /content_image/India/India-2024-10-23-10:36:47.jpg
Keywords: പൗരസ്ത്യ