Contents
Displaying 23461-23470 of 24970 results.
Content:
23897
Category: 18
Sub Category:
Heading: 2025ലെ പൊതു അവധി ദിനങ്ങളിലും ദുക്റാന തിരുനാളിന് സ്ഥാനമില്ല: പ്രതിഷേധം അറിയിച്ച് കത്തോലിക്ക കോൺഗ്രസ്
Content: ചങ്ങനാശേരി: 2025ലെ പൊതുഅവധി ദിനങ്ങളിൽനിന്ന് ജൂലൈ മൂന്ന് ദുക്റാന തിരുനാൾ ദിനത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നു കത്തോലിക്ക കോൺഗ്രസ് അതിരൂപത സമിതി. ആലപ്പുഴ പുറക്കാട് മാർ സ്ലീവാ പള്ളിയിൽ നടന്ന എവൈക്ക്-24 സമ്മേളനമാണ് ഇക്കാര്യം പ്രമേയത്തിലൂടെ ഉന്നയിച്ചത്. വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും അനുഭാവ പൂർണമായ സമീപനം ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും സംഘടന അറിയിച്ചു. ദുക്റാന തിരുനാള്‍ പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി സഭ ആവശ്യപ്പെട്ടു വരുന്ന കാര്യമാണ്. പക്ഷേ വിഷയത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. യോഗത്തില്‍ പുറക്കാട് യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ ആന്റണി കണ്ടത്തിൽപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. ജോയൽ പുന്നശേരി ഉദ്ഘാടനം ചെയ്തുതു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല അനുഗ്രഹപ്രഭാഷണവും അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണവും നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, അതിരൂപത ട്രഷറർ ജോസ് ജോൺ, വൈസ് പ്രസിഡന്‍റ് റോസ്‌ലിൻ കെ. കുരുവിള, ജിനോ ജോസഫ്, സെബാസ്റ്റ്യൻ വർഗീസ്, കുഞ്ഞ് കളപ്പുര, ജെസി ആൻ്റണി, സിസി അമ്പാട്ട്, ഷാജി പോൾ, ജോഷി വാണിയപ്പുരയ്ക്കൽ, ജോണി ആൻ്റണി വാണിയപ്പുര യ്ക്കൽ, ബീന ഏബ്രഹാം പത്തിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-10-16-09:35:13.jpg
Keywords: കോൺഗ്ര

23898
Category: 1
Sub Category:
Heading: ചൈനയില്‍ ബൈബിളുകൾ അച്ചടിച്ചതിന് അറസ്റ്റിലായ ക്രൈസ്തവ നേതാവിന് മോചനം
Content: ബെയ്ജിംഗ്: വിശുദ്ധ ബൈബിള്‍ അച്ചടിച്ചതിന് തീവ്ര കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ചൈനീസ് ഭരണകൂടം അറസ്റ്റിലാക്കിയ ക്രൈസ്തവ നേതാവിന് മോചനം. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ തടവ് അനുഭവിക്കുന്ന ക്രൈസ്തവ നേതാവായ എല്‍ഡര്‍ ജൂലോങ്ഫേയെ ചൈനീസ് അധികാരികൾ ജാമ്യത്തിൽ വിട്ടയച്ചതായി പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ക്രിസ്ത്യന്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിചാരണയില്‍ തീർപ്പുകൽപ്പിച്ച് ജാമ്യത്തിൽ വിട്ടയക്കാൻ ഒക്‌ടോബർ 8-ന്, ഷുണ്ടെ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചകഴിഞ്ഞ്, ഷുണ്ടെയിലെ തടവറയില്‍ നിന്നു സ്വീകരിക്കാന്‍ ജൂലോങ്ഫേയുടെ ഭാര്യയും കുടുംബാംഗങ്ങളും ഷെങ്‌ജിയ പള്ളിയിൽ നിന്നുള്ള ക്രൈസ്തവരും എത്തിച്ചേര്‍ന്നിരിന്നു. 2023 ഓഗസ്റ്റ് 9നാണ് "നിയമവിരുദ്ധമായ ബിസിനസ് പ്രവർത്തനങ്ങൾ" എന്ന കുറ്റമാരോപിച്ച് ഷു ലോംഗ്ഫെയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ബൈബിളും ബൈബിള്‍ സഹായികളും പ്രിന്‍റ് ചെയ്തിരിന്നു. ഇതാണ് ക്രൈസ്തവ വിരുദ്ധത തുടരുന്ന ചൈനീസ് ഭരണകൂടം "നിയമവിരുദ്ധ പ്രവര്‍ത്തി"യായി വിശേഷിപ്പിച്ചത്. എന്നാല്‍ ലാഭേച്ഛയില്ലാതെ, ആന്തരിക ഉപയോഗത്തിനായി ബൈബിൾ പഠന സാമഗ്രികൾ അച്ചടിക്കുന്ന കൂട്ടായ്മയായിരിന്നു ഇവര്‍. ഇദ്ദേഹത്തെ കൂടാതെ രണ്ടു സഹോദരന്മാരെയും പോലീസ് തടങ്കലിലാക്കിയിരിന്നു. 2024 മാർച്ച് 15ന് അവരുടെ 79 വയസ്സുള്ള അമ്മ അസുഖം മൂലം മരിച്ചു. മൂന്ന് സഹോദരങ്ങളും തടങ്കലിലാക്കപ്പെട്ടതിനാല്‍, അമ്മയോട് വിടപറയാനോ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാനോ അവര്‍ക്ക് കഴിഞ്ഞിരിന്നില്ല. വിശ്വാസി സമൂഹങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായി സാംസ്കാരികവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ക്രൈസ്തവര്‍ക്കു നിരവധി നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് ചൈന. മെത്രാന്‍മാരേയും സഭാധികാരികളെയും വൈദികരെയും, സന്യാസിമാരെയും തടങ്കലിലാക്കിയ നിരവധി സംഭവങ്ങള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്ന് കുരിശുകൾ നീക്കം ചെയ്യാനും യേശുക്രിസ്തുവിൻ്റെയോ കന്യാമറിയത്തിൻ്റെയോ ചിത്രങ്ങൾ മാറ്റി പ്രസിഡൻ്റ് ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കാനും ചൈനീസ് സർക്കാർ ഉത്തരവിട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടില്‍ വെളിപ്പെടുത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-16-10:34:10.jpg
Keywords: ചൈന

23899
Category: 1
Sub Category:
Heading: വിശുദ്ധ ജെറാർഡ് മജെല്ല; വിശുദ്ധനായി തീർന്ന 'Useless brother'!
Content: ഒക്ടോബർ 16ന് കത്തോലിക്കസഭ തിരുനാൾ ആഘോഷിക്കുന്ന ഒരു വിശുദ്ധൻ കൂടിയുണ്ട്, വിശുദ്ധ ജെറാർഡ് മജെല്ല. 'അമ്മമാരുടെ വിശുദ്ധൻ' എന്നുകൂടി ജെറാർഡ് അറിയപ്പെടുന്നു. ഗർഭിണികൾ സുഖപ്രസവത്തിനായും അമ്മമാർ അവരുടെയും മക്കളുടെയും നല്ല ആരോഗ്യത്തിനു വേണ്ടിയും ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. എന്തായിരിക്കും ഒരു സ്ത്രീ അല്ലാത്ത, റിഡംറ്ററിസ്റ്റ് സഭയിലെ ഒരു തുണസഹോദരനായിരുന്ന ജെറാർഡ് മജെല്ലയോട് ഇത്രയും അമ്മമാർ പ്രാർത്ഥിക്കാനുള്ള കാരണം? എണ്ണമില്ലാത്തത്ര അനുഗ്രഹങ്ങളും കൃപകളും ഈ വിശുദ്ധനോട് മാധ്യസ്ഥം യാചിച്ചതിന്റെ ഫലമായി അമ്മമാർക്ക് ലഭിക്കുന്നുണ്ട് എന്നത് തന്നെയാണ് കാരണം. ജീവിച്ചിരുന്നപ്പോഴും വിശുദ്ധൻ അമ്മമാർക്ക് അവരുടെ പ്രതിസന്ധികളിലും മറ്റും സഹായമായിരുന്നു. അതേപോലെ തന്നെ മരണത്തിനുശേഷവും. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്നു എന്നുള്ളത് എത്ര നല്ല കാര്യമാണ് അല്ലെ? എല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ് എന്ന സത്യത്തെയാണ് അതെപ്പോഴും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശുദ്ധ ജെറാർഡ് മജെല്ലയുടെ കാര്യത്തിൽ അദ്ദേഹം ഇറ്റലിയിലെ നേപ്പിൾസിന് അടുത്തുള്ള മൂറോ എന്ന പട്ടണത്തിൽ പാവപ്പെട്ട കൃഷിക്കാരുടെ ഇടയിൽ ജനിച്ചവനാണ്. 1726 ഏപ്രിൽ 13ന് ഡോമിനിക്കിന്റെയും ബെനെദീത്തയുടെയും അഞ്ചുമക്കളിൽ ഇളയവനായായിരുന്നു ജനനം. ഒട്ടും ആരോഗ്യമില്ലാത്തവനായി ജനിച്ചത് കൊണ്ട് ഒരു വയസ്സ് വരെയെങ്കിലും അവൻ ജീവിച്ചിരിക്കുമെന്ന് അവന്റെ മാതാപിതാക്കൾ വിചാരിച്ചില്ലെങ്കിലും ഭയപ്പെട്ട പോലെ കുഴപ്പമൊന്നുമുണ്ടായില്ല. അമ്മ അവനെ പള്ളിയിൽ കൊണ്ടുപോകാൻ തുടങ്ങിയത് മുതൽ വിശുദ്ധ കുര്‍ബാന അവന്റെ പ്രധാന ആകർഷണം ആയി. വീട്ടിൽ അൾത്താര പോലെ ഉണ്ടാക്കിയെടുത്ത് കൂട്ടുകാരെ വിളിച്ച് പള്ളിയിലെ 'ചടങ്ങുകൾ' അവൻ വീണ്ടും നടത്തി, പ്രദക്ഷിണമായി പള്ളിയിലേക്ക് പോവും. അവിടെയെത്തുമ്പോൾ അവരോട് സക്രാരിയെ ചൂണ്ടികാണിച്ച് പറയും, "വരൂ നമുക്ക് തടവിൽ കഴിയുന്ന ദൈവത്തെ കാണാം ". എന്നിട്ട് എല്ലാവരും കൂടി മുട്ടുകുത്തി ആരാധിക്കും. ജെറാർഡിന്റെ അപ്പൻ ഒരു തയ്യൽക്കാരനായിരുന്നു. അവന് 12 വയസുള്ളപ്പോൾ പിതാവ് മരിച്ചു. പഠിപ്പ് നിർത്തേണ്ടി വന്ന അവൻ നിത്യവൃത്തിക്കായി അതേ തൊഴിൽ തന്നെ ശീലിച്ചു. ഒരു തയ്യൽക്കാരന്റെ സഹായി ആയി നിന്നെങ്കിലും അയാൾക്കും വരുമാനം തീരെ കുറവായതിനാൽ ജോലി പോയി. പിന്നീട് കിട്ടിയ യജമാനൻ ക്ഷിപ്രകോപിയായിരുന്നു. ബാക്കി പണിക്കാർ എല്ലാം ജോലി ഇട്ടെറിഞ്ഞു പോകുമ്പോഴും അങ്ങേയറ്റത്തെ ക്ഷമ ഉണ്ടായിരുന്നതിനാൽ ജെറാർഡ് പിടിച്ചു നിന്നു. ഒരിക്കൽ വീടിന്റെ താക്കോൽ അവന് കൊടുത്ത്, വീട് നോക്കാൻ ഏൽപ്പിച്ച് അവന്റെ യജമാനൻ ഒരു യാത്ര പോയി. അബദ്ധവശാൽ താക്കോൽ കിണറ്റിൽ വീണു. യജമാനൻ വഴക്ക് പറയുമല്ലോ എന്നോർത്ത് പേടിച്ചു വിറച്ച അവൻ പള്ളിയിലേക്കോടി. 'ഈശോയെ, എന്തെങ്കിലും മാർഗ്ഗം കാണിച്ച് തരണേ' എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്ന അവൻ ഉണ്ണീശോയുടെ ചെറിയ ഒരു രൂപം അവിടെ കണ്ടു. അതെടുത്തു ശരവേഗത്തിൽ ഓടി കിണറ്റിൻ കരയിൽ എത്തിയ ജെറാർഡ് ഉണ്ണീശോയെ ഒരു ചരടിൽ കെട്ടി കിണറ്റിലേക്ക് ഇറക്കി. കണ്ടവരൊക്കെ അവന് വട്ടാണെന്ന് വിചാരിച്ചു. പക്ഷെ തിരിച്ചു് കയറ്റിയപ്പോൾ ഉണ്ണീശോയുടെ കൂടെ താക്കോലും ഉണ്ടായിരുന്നു. വാർത്ത കാട്ടുതീ പോലെ പടർന്നു. നാട്ടുകാരെല്ലാം കിണർ കാണാൻ ഓടിയെത്തി. ഇന്നും ആ കിണർ അറിയപ്പെടുന്നത് 'ജെറാർഡിന്റെ കിണർ' എന്നാണ്. യജമാനന്റെ മരണശേഷം വീണ്ടും തയ്യൽപ്പണി തുടർന്ന ജെറാർഡ് കുറഞ്ഞ വരുമാനത്തിൽ നിന്നും ഒരു ഭാഗം അമ്മക്ക് വീട്ടുചിലവിനും ഒരുഭാഗം അഗതികൾക്കായും ബാക്കിയുള്ള ഒരു ഭാഗം ശുദ്ധീകരണാത്മാക്കൾക്ക് കുർബ്ബാന ചൊല്ലിക്കുന്നതിനായും നീക്കി വെച്ചു. ഇതിനിടയിൽ പതിനേഴാം വയസ്സിൽ കപ്പുച്ചിൻ ആശ്രമത്തിൽ ചേരാൻ പോയെങ്കിലും അവർ അവനെ സ്വീകരിച്ചില്ല. പിന്നീട് റിഡംറ്ററിസ്റ്റുകളുടെ സഭയിൽ ( വിശുദ്ധ അൽഫോൻസ് ലിഗോരി സ്ഥാപിച്ചത് ) ചേരാൻ ശ്രമിച്ചു. അവർ പറഞ്ഞു, " വളരെ കഠിനമായ ജീവിതമാണ് ഞങ്ങളുടേത്. ജോലിയും പ്രാർത്ഥനയും ഇടകലർന്നത്. വലിയ ദാരിദ്ര്യത്തിൽ ജീവിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലളിതമായ ഭക്ഷണമാണെങ്കിലും ഉപവാസത്തിന് ഒട്ടും കുറവുണ്ടാവുകയുമില്ല". "അത് തന്നെയാണ് എനിക്ക് വേണ്ടതും" അവൻ പറഞ്ഞു. എങ്കിലും അവൻ അപ്പോൾ അവിടെ സ്വീകരിക്കപ്പെട്ടില്ല. അവന് 19 വയസുള്ളപ്പോൾ ഫാ. പോൾ കഫേരോയുടെ നേതൃത്വത്തിൽ 15 റിഡംറ്ററിസ്റ്റുകൾ മൂറോയിലേക്ക് വന്നു. ജെറാർഡ് അവരുടെ കൂട്ടത്തിൽ ചേരാൻ നോക്കും എന്ന് മനസ്സിലായ ഫാ. പോൾ, ജെറാർഡിന്റെ അമ്മയോട്, അവർക്ക് പോവാനുള്ള സമയമാവുമ്പോൾ അവനെ പൂട്ടിയിടാൻ പറഞ്ഞു. അമ്മ അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. എങ്കിലും ജെറാർഡ് പുതപ്പ് പിരിച്ചു കയറ് പോലെ ആക്കി ജനലിൽ നിന്ന് താഴേക്ക് കെട്ടി അതിലൂടെ രക്ഷപ്പെട്ടു. അമ്മക്ക് ഒരു കുറിപ്പെഴുതി വെക്കാൻ മറന്നില്ല, "ഞാൻ വിശുദ്ധൻ ആവാനായി പോവുകയാണ് " കുറച്ചു ഗ്രാമങ്ങൾക്കപ്പുറം ജെറാർഡ് റിഡംപ്റ്ററിസ്റ്റുകളെ കണ്ടെത്തി. നിവൃത്തിയില്ലാതെ, നല്ല ദേഷ്യത്തോടെ, ഫാദർ പോൾ ഏറ്റവും അടുത്തുള്ള റിഡംപ്റ്ററിസ്റ്റുകളുടെ ആശ്രമത്തിലേക്ക് അവന്റെ കൈവശം ഒരു എഴുത്ത് കൊടുത്തയച്ചു. "നിങ്ങളുടെ അടുത്തേക്ക് ഒരുപകാരവുമില്ലാത്ത ഒരു സഹോദരനെ ( useless brother )ഞാൻ അയക്കുന്നു ". എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്! ആ 'useless brother' ആറ് വർഷത്തെ ആശ്രമജീവിതം കഴിയുമ്പോഴേക്ക് വിശുദ്ധിയുടെ അനേകപടികളാണ് ചവിട്ടികയറിയത്. അനേകം അത്ഭുതങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ജെറാർഡിന്റെ പ്രാർത്ഥന വഴി നടന്നത് കൊണ്ട് 'അത്ഭുതപ്രവർത്തകൻ 'എന്ന് ജീവിച്ചിരിക്കുമ്പോഴേ പേര് കിട്ടി. തലയിൽ കൈവെച്ചു പ്രാർത്ഥിക്കുമ്പോൾ ആളുകളുടെ രോഗങ്ങൾ വിട്ടകന്നു. ക്ഷാമകാലത്ത് ധാരാളം ആളുകൾ ആശ്രമത്തിൽ അപ്പത്തിനായി വന്നിരുന്നു. ഒരു ദിവസം കുശിനിക്കാരൻ ജെറാർഡിനോട് വന്നു പറഞ്ഞു, ആശ്രമത്തിലെ അപ്പം കഴിഞ്ഞു, ആളുകളെ പറഞ്ഞുവിടാൻ. 'വിഷമിക്കേണ്ട, കലവറയിൽ ചെന്ന് നോക്ക് ' എന്ന് അവൻ പറഞ്ഞു. ഞാൻ ഇപ്പൊ നോക്കിയിട്ടല്ലേ വന്നത് എന്ന് പറഞ്ഞ് അയാൾ പോകാൻ കൂട്ടാക്കിയില്ലെങ്കിലും അവസാനം ഒന്നുകൂടി പോയി നോക്കി. അപ്പവും അവശ്യസാധനങ്ങളും നിറഞ്ഞിരിക്കുന്ന അത്ഭുതകാഴ്ചയാണ് കലവറയിൽ കണ്ടത്. പക്ഷേ തന്റെ ദൈനംദിനജോലികളിലാണ് വലിയ അത്ഭുതങ്ങൾ അദ്ദേഹം കാണിച്ചത്. തയ്യൽക്കാരനായും പാചകക്കാരനായും തോട്ടക്കാരനായും അള്‍ത്താര ശുശ്രൂഷിയായും അസുഖക്കാരെ പരിചരിക്കുന്നവൻ ആയും ജെറാർഡ് ജോലി ചെയ്തു. കൊത്തുപണികളും പാട്ടും കവിതയും പ്രകൃതിയും എല്ലാം അവൻ ഇഷ്ടപ്പെട്ടു. എത് കഠിനജോലിയും പുഞ്ചിരിയോടെ ചെയ്തിരുന്ന അവൻ അധികാരികൾ എന്തുപറഞ്ഞാലും ഉടനടി അനുസരിക്കുമായിരുന്നു. അതിന്റെ കൂടെ അവനിൽ, വറ്റാത്ത ജലധാര പോലെ ഉയർന്നുകൊണ്ടിരുന്ന പ്രാർത്ഥന, പട്ടാളചിട്ടയോടെ സ്വശരീരത്തെ മെരുക്കിയ പ്രായശ്ചിത്തം, പാവങ്ങളെ ഏറെ സ്നേഹിച്ച ഉപവി, ഇതെല്ലാം ധാരാളമായി ഉണ്ടായിരുന്നു. ഒരു വീട്ടിൽ നിന്ന് അവൻ ഇറങ്ങുമ്പോൾ തൂവാല മറന്നുവെച്ചു. അതുമായി ആ വീട്ടിലെ പെൺകുട്ടി ഓടിവന്നപ്പോൾ ജെറാർഡ് പറഞ്ഞു, 'കയ്യിൽ വെച്ചോളൂ എന്നെങ്കിലും നിനക്കിത് പ്രയോജനപ്പെടും'. വർഷങ്ങൾക്ക് ശേഷം അവളുടെ പ്രസവസമയത്ത് ആ കുടുംബം കണ്ണീരിൽ ആയിരുന്നു. അമ്മയുടെയും കുഞ്ഞിനേയും ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് അവൾക്ക് ജെറാർഡിന്റെ തൂവാലയുടെ കാര്യം ഓർമ്മ വന്നത്, അത് ഭർത്താവിനെക്കൊണ്ട് എടുപ്പിച്ച് അവൾ വയറിനോട് ചേർത്തുവെച്ച് പ്രാർത്ഥിച്ചു, അത്ഭുതകരമായി അവളും കുഞ്ഞും രക്ഷപ്പെട്ടു. ഈ സംഭവം കാരണമാണ് ജെറാർഡ് ഗർഭിണികളുടെ മധ്യസ്ഥനായി അറിയപ്പെടുന്നത്. ജെറാർഡിന് ഒരു അവിഹിതബന്ധമുണ്ടെന്ന് ഒരു സ്ത്രീ നുണക്കഥ പ്രചരിപ്പിച്ചു. സംഭവം സഭാസ്ഥാപകനായ അൽഫോൺസ് ലിഗോരിയുടെ ചെവിയിലെത്തി. തന്റെ നിരപരാധിത്വം അവൻ വെളിപ്പെടുത്തുമെന്ന് കരുതി അവനെ വിളിച്ചു ചോദിച്ചു. പക്ഷേ ജെറാർഡ് മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അൽഫോൺസ് ലിഗോരി അവനെ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി. ജെറാർഡിന് അത് മരണതുല്യമായിരുന്നു. എങ്കിലും അവൻ ഇങ്ങനെ ചിന്തിച്ചു. 'ഈശോ ഒരുപക്ഷേ എന്നിൽ എഴുന്നേള്ളിവരാൻ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കിൽ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവൻ എന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടല്ലോ'. നാളുകൾ പിന്നിട്ടപ്പോൾ അവനിൽ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകാരണമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവൾ ഉടൻ തന്നെ അൽഫോൺസ് ലിഗോരിക്ക് സത്യം പറഞ്ഞു കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാർഡിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, 'ഒരു വിശുദ്ധനാവാൻ പറ്റിയ പറ്റിയ സന്ദർഭമായിരുന്നു അത്. അത് വഴുതി പോകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല '. അതിന് വലിയ സമ്മാനം സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് വിശുദ്ധ അൽഫോൺസ് ലിഗോരി അവനോട് പറഞ്ഞു. ജെറാർഡിനെ വിട്ടുമാറാത്ത ചുമ കുറെയേറെ ശല്യപ്പെടുത്തിയിരുന്നു. പിന്നീട് അത് ക്ഷയമായി രൂപാന്തരം പ്രാപിച്ച് അവന്റെ ജീവിതത്തെ ഇരുപത്തൊൻപതാം വയസ്സിലേക്ക് ചുരുക്കി. ഒക്ടോബർ 15, 1755ന് തന്റെ ആത്മാവിനെ ഇങ്ങനെ പറഞ്ഞുകൊണ്ട് ജെറാർഡ് മജെല്ല തന്റെ സൃഷ്ടാവിന് ഏൽപ്പിച്ചു, "എന്നോടുള്ള സ്നേഹത്തെ പ്രതി ദൈവപുത്രൻ എനിക്കായി മരിച്ചു, അവന് തീരുമനസ്സാണെങ്കിൽ അവനോടുള്ള സ്നേഹത്തെ പ്രതി ഞാനും മരിക്കാൻ ആഗ്രഹിക്കുന്നു". ലിയോ പതിമൂന്നാമൻ പാപ്പ ജെറാർഡിനെപ്പറ്റി ഇങ്ങനെ പറഞ്ഞു, "ദൈവം മാതൃകയായി ലോകത്തിന് തന്ന മാലാഖയെപോലുള്ള യുവാക്കളിൽ ഒരാൾ". അദ്ദേഹത്തെ പിന്തുടർന്ന് വന്ന പത്താം പീയൂസ് പാപ്പ ഡിസംബർ 11, 1904 ന് ജെറാർഡ് മജെല്ലയെ വിശുദ്ധനായി പ്രഖ്യാപിച്ചു. മരണത്തിനായി ഒരുങ്ങിക്കൊണ്ടിരുന്ന വിശുദ്ധ ജെറാർഡ് മജെല്ല, താൻ അസുഖമായി കിടക്കുന്ന മുറിയുടെ വാതിലിൽ ആണിയടിച്ചു വെച്ച കുറിപ്പിൽ അദ്ദേഹത്തിന്റെ ജീവിതസംഗ്രഹം ഉണ്ടായിരുന്നു, "ദൈവം ആഗ്രഹിക്കുന്നതെന്തോ, അവൻ ആഗ്രഹിക്കുന്ന പോലെ, അവൻ ആഗ്രഹിക്കുന്ന അത്രയും കാലം ഇവിടെ നിർവ്വഹിക്കപ്പെടുന്നു
Image: /content_image/News/News-2024-10-16-10:53:18.jpg
Keywords: വിശുദ്ധ

23900
Category: 1
Sub Category:
Heading: ബന്ധിതർക്ക് മോചനവും പീഡിതർക്ക് ആശ്വാസവുമായ കുഞ്ഞച്ചൻ
Content: ഇന്ന് ഒക്ടോബര്‍ 16. വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പില്‍ അഥവാ കുഞ്ഞച്ചന്റെ തിരുനാള്‍ ദിനം. 2006 ഏപ്രിൽ 30 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട അച്ചൻ, അല്ല കുഞ്ഞച്ചൻ ആ ഇടവകയിൽ ജനിച്ച് 47 കൊല്ലങ്ങൾ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ ആയിരുന്നു. പൊക്കം അഞ്ചടിയിൽ കുറവായിരുന്നതുകൊണ്ട് കുഞ്ഞച്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത്. #{blue->none->b->ബന്ധിതർക്ക് മോചനവും പീഡിതർക്ക് ആശ്വാസവും }# 1891ൽ ഇട്ട്യേപ്പ് മാണി - എലീശ്വ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി രാമപുരത്താണ് കുഞ്ഞച്ചൻ ജനിച്ചത്. പ്രാഥമിക പഠനത്തിന് ശേഷം ചങ്ങനാശ്ശേരി മൈനർ സെമിനാരിയിലും വരാപ്പുഴ പുത്തൻപള്ളി മേജർ സെമിനാരിയിലുമായി പൗരോഹിത്യപഠനം പൂർത്തിയാക്കി. 1921 ഡിസംബർ 17ന് മാർ തോമസ് കുര്യാളശ്ശേരി പിതാവിൽ നിന്ന് പട്ടം സ്വീകരിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ അസിസ്റ്റന്റ് ഇടവക വികാരിയായി ഒരു കൊല്ലം ഇരുന്നതിന് ശേഷം കടനാട് പള്ളിയിലേക്ക് പോയെങ്കിലും അനാരോഗ്യം നിമിത്തം 1926ൽ രാമപുരത്തേക്ക് തന്നെ തിരിച്ചുവന്നു. അവിടെ ആ സമയത്ത് അറുന്നൂറോളം ദളിത് കുടുംബങ്ങളുണ്ടായിരുന്നു. അവരുടെ അവസ്ഥ ശോചനീയവുമായിരുന്നു. തൊട്ടുകൂടാത്തവർ, തീണ്ടികൂടാത്തവർ എന്നും പറഞ്ഞു പറയ, പുലയ വർഗ്ഗത്തോട് ക്രൂരമായ പെരുമാറ്റം സമൂഹത്തിൽ നിലനിന്നിരുന്നു. പൊതുനിരത്തിലൂടെ നടക്കാനോ പൊതുകിണറുകൾ ഉപയോഗിക്കാനോ അവർക്ക് അനുവാദമുണ്ടായില്ല. വിദ്യാഭ്യാസം ഒട്ടും ലഭിക്കാത്തതുമൂലം അന്ധവിശ്വാസങ്ങളിൽ പെട്ടുഴറിയിരുന്ന അവരെ തരംതാഴ്ത്തി, അടിമകളെപ്പോലെ കണക്കാക്കി ഹീനവേലകൾക്കായി ഉപയോഗിച്ച്, ധാരാളമായി ചൂഷണം ചെയ്തുപോന്നിരുന്നു. രാമപുരം സെന്റ് അഗസ്റ്റിൻ ദേവാലയത്തിലെ വാർഷികധ്യാനത്തോട് അനുബന്ധിച്ച് ധ്യാനഗുരുക്കന്മാർ ഇരുന്നൂറോളം ദളിതരെ ദേവാലയത്തിൽ കൊണ്ടുവന്ന് കത്തോലിക്കാവിശ്വാസത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പഠിപ്പിച്ചു. ശരിയായ നിർദ്ദേശങ്ങൾ ലഭിച്ചപ്പോൾ അവർ മാമോദീസ സ്വീകരിക്കാൻ ആഗ്രഹിച്ചു. പക്ഷെ ആരാണ് അവരെ സംരക്ഷിക്കുക,? ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ സന്നദ്ധനായി മുന്നോട്ടു വന്നു. അവരുടെ സേവനത്തിനായി ജീവിതം അർപ്പിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു. ആ തീരുമാനം കുഞ്ഞച്ചനെ ആ നാട്ടിൽ കഷ്ടതയനുഭവിക്കുന്ന ആയിരങ്ങളുടെ നേതാവും വിമോചകനുമാക്കി. #{blue->none->b->തന്റെ മക്കളിൽ ഓരോരുത്തരിലും ഈശോയുടെ മുഖം കണ്ടവൻ }# പിന്നെയൊരു തിരിച്ചുപോക്കില്ലായിരുന്നു. കുഞ്ഞച്ചന് താഴ്ന്ന വർഗ്ഗക്കാരെല്ലാം 'മക്കളായിരുന്നു'. അവരുടെ ക്ഷേമത്തിനായി തന്റെ അവസാനശ്വാസം വരെ വളരെ ക്ഷമയോടും അത്യന്തം കരുണയോടും കൂടെ അദ്ദേഹം വേല ചെയ്തു. അദ്ദേഹത്തിന്റെ കണ്ണിൽ അവർക്കെല്ലാം ഈശോയുടെ മുഖമായിരുന്നു. അവരുടെ 'കുഞ്ഞച്ചന് ' അസാധാരണ കഴിവുകളോ പ്രത്യക്ഷത്തിലുള്ള കൃപകളോ ഇല്ലായിരുന്നു. എളിയ പുരോഹിതന്റെ ജീവിതശൈലി ആയിരുന്നു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള തന്റെ അശ്രാന്തപരിശ്രമത്തിന് ആരുടെയും അംഗീകാരം കുഞ്ഞച്ചൻ ആഗ്രഹിച്ചില്ല. സത്യത്തിൽ അദ്ദേഹത്തിന് എതിർപ്പുകളും കടുത്ത വിമർശനവും നേരിടേണ്ടി വന്നത് സവർണ്ണഹിന്ദുക്കളിൽ നിന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികളെ പുച്ഛത്തോടെ കണ്ട പാരമ്പര്യക്രിസ്ത്യാനികളിൽ നിന്നുകൂടെ ആയിരുന്നു. ഒരു മതാധ്യാപകൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സഹചാരി. ഒന്നിനെയും ഭയപ്പെടാതെ കുഞ്ഞച്ചൻ ദളിത് സഹോദരന്മാരുടെയും സഹോദരിമാരുടെയും ഉന്നമനത്തിൽ ശ്രദ്ധ ചെലുത്തി. ദിനം പ്രതി അവരുടെ വീടുകൾ സന്ദർശിച്ചു. അവരുടെ പണിസ്ഥലങ്ങൾ പോയി കണ്ടു. ഏറ്റവും ഇളയവരിൽ നിന്ന് മുതിർന്നവർ വരെ ഓരോരുത്തരുടെയും പേര് കുഞ്ഞച്ചന് അറിയാമായിരുന്നു. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങൾ എഴുതിയ രജിസ്റ്റർ അദ്ദേഹം സൂക്ഷിച്ചു. യേശുവിന്റെ സുവിശേഷം അവരെ അറിയിച്ചു. അദ്ദേഹത്തിന്റെ തീക്ഷ്‌ണത മൂലം കുറഞ്ഞത് 5000 പേർ സഭയിലേക്ക് ചേർന്നു. താഴ്ന്ന ജാതിക്കാരുടെ ആധ്യാത്മിക കാര്യങ്ങൾ മാത്രമല്ല, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക, കലാപരമായ ക്ഷേമം തന്റെ ബുദ്ധിമുട്ടുകൾ നോക്കാതെ കുഞ്ഞച്ചൻ ലക്ഷ്യം വെച്ചു. ദളിതർ ക്രിസ്ത്യാനികളായിമാറിയപ്പോൾ ഗവൺമെന്റ് അവരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കിയപ്പോഴും അദ്ദേഹം തളർന്നില്ല. ശാന്തവും സൗമ്യവുമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ അവസാനം ശത്രുപക്ഷത്തുള്ളവരുടെ മനസ്സ് പോലും മാറ്റി. #{blue->none->b-> പ്രാർത്ഥനയിൽ നിന്ന് ശക്തി സംഭരിച്ച കുഞ്ഞച്ചൻ }# ദുർബലശരീരവും അനാരോഗ്യവും എന്നും കൂട്ടിനുണ്ടായ കുഞ്ഞച്ചന് എവിടെനിന്നാണ് സമൂഹത്തിലെ ഉച്ചനീചത്വങ്ങളോടും താഴ്ന്നവരെ അവഗണിക്കുന്നതിനെതിരെയും ഒക്കെ പൊരുതി ജയിക്കാനുള്ള ശക്തി ലഭിച്ചത്? മാനുഷികശക്തിയിലല്ല ദൈവത്തിന്റെ ശക്തിയിലാണ് അദ്ദേഹം ആശ്രയിച്ചത്. ദിവ്യകാരുണ്യത്തിന് മുൻപിൽ ഏറെനേരം പ്രാർത്ഥിച്ചിരുന്നു. നല്ലൊരു മരിയഭക്തനായിരുന്നു. തന്റെ ഇടവകവികാരിയെയും മെത്രാനേയും അങ്ങേയറ്റത്തെ എളിമയോടെ കുഞ്ഞച്ചൻ അനുസരിച്ചു. തന്റെ വിശ്വാസം കുഞ്ഞച്ചൻ ജീവിച്ചു കാണിച്ചു. തന്റെ ദിവ്യനാഥന്റെ വാക്കുകൾ അദ്ദേഹം തന്റെ ഹൃദയത്തിൽ ആഴത്തിൽ ആലേഖനം ചെയ്തിരുന്നു. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്". ദളിതരെ ശുശ്രൂഷിക്കുമ്പോൾ കർത്താവിനാണ് ഇതെല്ലാം ചെയ്യുന്നതെന്ന ബോധ്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്. #{blue->none->b-> വീരോചിതമായ പ്രവർത്തികൾ ശ്രദ്ധിക്കപ്പെടുന്നു}# കഠിനപരിശ്രമങ്ങളിൽ പരിക്ഷീണിതനായി ഒക്ടോബർ 16, 1973ൽ കുഞ്ഞച്ചൻ തന്റെ നിത്യസമ്മാനത്തിനായി യാത്രയായി. തീക്ഷ്‌ണമായ ദൈവസ്നേഹവും, പാവപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും സേവിക്കാൻ കാണിച്ച അർപ്പണബോധവും ദളിതരുടെ ഉന്നമനത്തിനായുള്ള കഠിനപ്രയത്നങ്ങളും നിമിത്തം ജീവിച്ചിരിക്കുമ്പോഴേ ഒരു വിശുദ്ധനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അധികം വൈകാതെ കുഞ്ഞച്ചന്റെ ശവകുടീരം ഒരു തീർത്ഥാടനകേന്ദ്രമായി. 1987ൽ അദ്ദേഹത്തിന്റെ നാമകരണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങി. 2004 ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ, കുഞ്ഞച്ചൻ വീരോചിതമായ രീതിയിൽ നന്മകൾ പ്രവർത്തിച്ചതിനെ ശ്ലാഘിച്ച് ഡിക്രി പുറപ്പെടുവിച്ചതോടെ ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ ധന്യനായി പ്രഖ്യാപിക്കപ്പെട്ടു. ഡിസംബർ 19, 2005ൽ കുഞ്ഞച്ചന്റെ മധ്യസ്ഥതയിലൂടെ നടന്ന ഒരു അത്ഭുതം ബെനഡിക്റ്റ് പതിനാറാമൻ പാപ്പ അംഗീകരിച്ചു. ഇടുക്കി അടിമാലിയിലെ ഗിൽസൻ എന്ന് പേരുള്ള ബാലന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞിരുന്നത് നേരെ ആയിരുന്നു. കുഞ്ഞച്ചന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വഴി തുറന്നത് ഈ അത്ഭുതമാണ്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ 2006 ഏപ്രിൽ 30ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ടവനായി കുഞ്ഞച്ചനെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടയിൽ നടന്ന കുർബാനമധ്യേയുള്ള പ്രസംഗം കർദ്ദിനാൾ വർക്കി വിതയത്തിൽ പിതാവ് ഉപസഹരിച്ചത് ഇങ്ങനെയാണ്, "ഈ ലോകത്തിലെ നമ്മുടെ ആത്യന്തികമായ ജീവിതലക്ഷ്യം എന്ന് പറയുന്നത് വിശുദ്ധി നേടുക എന്നുള്ളതാണ്. കുഞ്ഞച്ചൻ എന്ന ഈ ഇടവകവൈദികന്റെ വിശുദ്ധ ജീവിതം ഇടവകവൈദികരെ മാത്രമല്ല, എല്ലാ ജീവിതാവസ്ഥകളിലുമുള്ള വിശ്വാസികൾക്കും വിശുദ്ധിയുള്ള ജീവിതം നയിക്കാൻ പ്രചോദനമായി തീരട്ടെ". വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുന്നാൾ മംഗളങ്ങൾ.
Image: /content_image/News/News-2024-10-16-11:19:47.jpg
Keywords: കുഞ്ഞച്ച

23901
Category: 1
Sub Category:
Heading: പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത
Content: മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്‌ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോൺ പനന്തോട്ടത്തിൽ. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്‌തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകൾക്കായി നല്കിയത്. സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അനുകമ്പയ്ക്കും പിന്തുണയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും മാര്‍ ജോൺ പനന്തോട്ടത്തിൽ പ്രസ്താവനയില്‍ കുറിച്ചു. വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെസിബിസി നേരത്തെ തീരുമാനിച്ചിരിന്നു.
Image: /content_image/News/News-2024-10-16-11:41:53.jpg
Keywords: വയനാ, വിലങ്ങാ

23902
Category: 18
Sub Category:
Heading: വെണ്ടോർ പള്ളി കൃപാഭിഷേകം ബൈബിൾ കൺവെൻഷനു തുടക്കമായി
Content: വെണ്ടോർ: തൃശൂർ ജില്ലയിലെ വെണ്ടോർ സെന്റ് മേരീസ് പള്ളിയുടെ നൂറാം വർഷത്തോടനുബന്ധിച്ച് നടത്തുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷനു തുടക്കമായി. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ദിവസവും വൈകീട്ട് നാലുമുതൽ 9.30 വരെയാണ് ധ്യാനം. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ. 20നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സമാപന സന്ദേശം നൽകും. അന്നേദിവസം വൈകുന്നേരം നാലിന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും ആറുമുതൽ 9.30 വരെ ഫാ. ഡൊമിനിക് നയിക്കുന്ന ദൈവവചനപ്രഘോഷണവും കൃപാഭിഷേകശുശ്രൂഷയും വിടുതൽ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കൺവൻഷൻ സമാപനദിവസമായ 20നു രാവിലെ 9.30 മുതൽ 1.30 വരെ യുവജനങ്ങൾക്കായി മെഗാ യുവജന കൺവെൻഷനും വിടുതൽശുശ്രൂഷയും ഫാ. ഡൊമിനിക് വാളന്മനാലിൻ്റെ മുഖ്യകാർമികത്വത്തിൽ നിർവഹിക്കപ്പെടും. കൺവൻഷൻദിവസങ്ങളിൽ സ്‌പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം FR DOMINIC VALANMANAL യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.
Image: /content_image/India/India-2024-10-17-10:26:14.jpg
Keywords: കൺവെൻ

23903
Category: 1
Sub Category:
Heading: ന്യൂയോർക്ക് നഗരത്തിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ഈശോയെ അനുഗമിച്ച് ആയിരങ്ങള്‍
Content: ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധമായ സെൻ്റ് പാട്രിക് കത്തീഡ്രലിൻ്റെ മുന്നില്‍ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മൂവായിരത്തിയഞ്ഞൂറോളം പേരുടെ പങ്കാളിത്തം. ന്യൂയോർക്ക് സിറ്റിയിൽ നിന്നും ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി, വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി എന്നിവിടങ്ങളിൽ നിന്നും വാഹനമോടിച്ച എത്തിയ നൂറുകണക്കിനാളുകളാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായി തെരുവിലിറങ്ങിയത്. കാലിഫോർണിയ ആസ്ഥാനമായുള്ള നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍, ന്യൂയോർക്ക് സിറ്റി ഓക്സിലറി ബിഷപ്പ് ജോസഫ് എസ്പില്ലത്ത്, ഒക്‌ലഹോമ സിറ്റി ആർച്ച് ബിഷപ്പ് പോൾ കോക്ക്‌ലി, സർവ്വകലാശാലയുടെ പ്രസിഡൻ്റ് മോൺസിഞ്ഞോർ ജെയിംസ് ഷീ എന്നിവരും പങ്കുചേര്‍ന്നു. കത്തോലിക്കാ സംഘടനയായ നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ന്യൂയോർക്ക് സിറ്റിയിലെ അഞ്ചാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണമാണിത്. റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ നിന്ന് ദിവ്യകാരുണ്യ നാഥന്റെ രാജകീയ യാത്ര ടൈംസ് സ്‌ക്വയറിലേക്കും പരിസര പ്രദേശങ്ങളിലേക്കും നീണ്ടു. ദിവ്യകാരുണ്യ പ്രദിക്ഷണത്തിനു മുന്നോടിയായി സെൻ്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ നിരവധി വൈദികരും പങ്കാളികളായി. ആർച്ച് ബിഷപ്പ് പോൾ കോക്ക്‌ലി വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-17-11:10:41.jpg
Keywords: ന്യൂയോ

23904
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ 'ഹോപ്പ്' ജനുവരി 14നു പ്രസിദ്ധീകരിക്കും
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പ് 2025 ജനുവരി 14നു പ്രസിദ്ധീകരിക്കും. 'ഹോപ്പ്' അഥവാ 'പ്രതീക്ഷ' എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുക. റാൻഡം ഹൗസ് പബ്ലിഷിംഗ് ആണ് ആഗോള തലത്തിലുള്ള പ്രസിദ്ധീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹത്തിൻ്റെ മരണശേഷം ഓർമ്മക്കുറിപ്പ് പുറത്തിറക്കുക എന്നതായിരുന്നു യഥാർത്ഥ പദ്ധതിയെന്നും എന്നാല്‍ വരാനിരിക്കുന്ന 2025 ജൂബിലി വർഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഇത് പ്രസിദ്ധീകരിക്കാൻ മാർപാപ്പ തീരുമാനിക്കുകയായിരിന്നുവെന്നും പ്രസാദകര്‍ പറയുന്നു. കത്തോലിക്ക സഭയിൽ ഓരോ 25 വർഷത്തിലും ജൂബിലി വർഷമായി ആചരിക്കുകയാണ്. വിശ്വാസികള്‍ക്ക് പ്രത്യേക കൃപയുടെയും തീർത്ഥാടനത്തിൻ്റെയും വർഷമായാണ് ജൂബിലി വര്‍ഷത്തെ പൊതുവേ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂബിലി വര്‍ഷം തന്നെ പാപ്പ തെരഞ്ഞെടുത്തതെന്ന് കരുതപ്പെടുന്നു. 2019 മാർച്ചിൽ ഓർമ്മക്കുറിപ്പ് സംബന്ധിക്കുന്ന എഴുത്തുകള്‍ക്ക് പാപ്പ തുടക്കമിട്ടിരിന്നു. 2025 ജനുവരി 14ന് എണ്‍പതിലധികം രാജ്യങ്ങളിൽ പാപ്പയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പ് ലഭ്യമാകും. തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തൻ്റെ കുടുംബത്തിൻ്റെയും ജനങ്ങളുടെയും ദൈവജനത്തിൻ്റെയും യാത്രയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി റാൻഡം ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഒരു മാർപാപ്പ പ്രസിദ്ധീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ആത്മകഥയാണ് 'ഹോപ്പ്'. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-17-14:22:59.jpg
Keywords: പാപ്പ

23905
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 138.95 കോടിയായി ഉയര്‍ന്നു
Content: വത്തിക്കാൻ സിറ്റി: ലോക മിഷൻ ഞായറിനോട് അനുബന്ധിച്ച് ആഗോള കത്തോലിക്ക സഭയുടെ കണക്കുകള്‍ പുറത്തുവിട്ട് ഏജന്‍സിയ ഫിദേസ് വാര്‍ത്ത ഏജന്‍സി. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയെ ഉദ്ധരിച്ചുള്ള ചര്‍ച്ച് ബുക്ക് സ്റ്റാറ്റിസ്റ്റിക്‌സിലാണ് വിശ്വാസികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 വരെ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങള്‍ പ്രകാരം ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 138.95 കോടിയാണ്. യൂറോപ്പിൽ ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങള്‍ക്കു സമാനമായി ആഫ്രിക്കയിലും ഏഷ്യയിലും ഓഷ്യാനിയയിലും വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആഫ്രിക്കയില്‍ 72 ലക്ഷം കത്തോലിക്കരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 59 ലക്ഷം വിശ്വാസികളുടെ വര്‍ദ്ധനവും ഏഷ്യയില്‍ 8,89,000 വിശ്വാസികളുടെ വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുകോടി മുപ്പത്തിയേഴ് ലക്ഷം വിശ്വാസികളുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി, ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആഗോള വൈദികരുടെ എണ്ണം കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലും അമേരിക്കയിലും വൈദികരുടെ എണ്ണം കുറയുമ്പോള്‍ ആഫ്രിക്കയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഫ്രിക്കയില്‍ സഹനങ്ങളെ അതിജീവിച്ച് ക്രിസ്തു വിശ്വാസം തഴച്ചു വളരുകയാണെന്ന പ്രകടമായ അടയാളമാണ് പുതിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-17-16:13:01.jpg
Keywords: കത്തോലിക്ക

23906
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റ്
Content: കൊളംബോ: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ഞെട്ടിച്ചു ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റ്. 267 പേരുടെ ജീവനെടുത്ത ഇസ്ലാമിക തീവ്രവാദി ആക്രമണത്തില്‍ അനുര കുമാര ദിസനായകെയുടെ കീഴിലുള്ള സർക്കാരാണ് പുതുതായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് ഇതെന്നും നീതിക്കായി കൂടുതൽ പ്രതീക്ഷയോടെ ഭാവിയിലേക്ക് നോക്കുകയാണെന്നും മധ്യ ശ്രീലങ്കയിലെ രത്‌നപുര രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റർ ആൻ്റണി വൈമാൻ ക്രോസ് പറഞ്ഞു. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 267 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നു. സർക്കാർ നീതി ഉറപ്പാക്കുമെന്നും ആക്രമണത്തിൽ ഉൾപ്പെട്ട ആരെയും നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കില്ലെന്നും സർക്കാർ വക്താവും വിദേശകാര്യ മന്ത്രിയുമായ വിജിത ഹെറാത്ത് വീണ്ടും പരസ്യമായി ഉറപ്പുനൽകി. ഈസ്റ്റർ ഞായറാഴ്ച നടന്ന ആക്രമണങ്ങൾ സമഗ്രമായി അന്വേഷിക്കും. "അനീതിക്ക് വഴിയൊരുക്കില്ലെന്ന് ശ്രീലങ്കയിലെ ജനങ്ങൾക്ക് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഞങ്ങൾ ആരെയും ഒളിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല". ഈ പ്രവൃത്തികൾക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമപരമായ മാർഗങ്ങളിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഹെറാത്ത് പറഞ്ഞു. നിലവിൽ സർക്കാരിൻ്റെ കൈവശമുള്ള എല്ലാ അന്വേഷണ റിപ്പോർട്ടുകളിലും പൂർണതയും കൃത്യതയും ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമിക്കപ്പെട്ട പള്ളികളിലൊന്നായ നെഗൊമ്പോയിലെ സെൻ്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദേവാലയം അടുത്തിടെ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ സന്ദർശിച്ചപ്പോൾ, അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസ് മന്ദഗതിയിലായതിലുള്ള ദുഃഖം ക്രൈസ്തവര്‍ പ്രകടിപ്പിച്ചു. വിശ്വാസികൾക്ക് നീതി വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. ഇതിനിടെ, 2019 ലെ ആക്രമണത്തിന് ഇരയായവർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടതിന് സ്റ്റേറ്റ് ഇൻ്റലിജൻസ് സർവീസ് (എസ്ഐഎസ്) മുൻ ഡയറക്ടർ നിലന്ത ജയവർധനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ശ്രീലങ്കൻ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടി ആരംഭിച്ചിരിന്നു. ഈസ്റ്റർ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരമായി 75 മില്യൺ രൂപ നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഇതുവരെ 10 ദശലക്ഷം രൂപ മാത്രമാണ് നൽകിയത്. 2023 ജനുവരി 12ന്, ഇരകളുടെ കുടുംബങ്ങളുടെ അപ്പീൽ സുപ്രീം കോടതി ശരിവെക്കുകയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന് മുൻ പ്രസിഡൻ്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ള നാല് രാഷ്ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കനത്ത പിഴ നൽകാനും സുപ്രീം കോടതി നേരത്തെ വിധിച്ചിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-17-18:16:50.jpg
Keywords: ശ്രീലങ്ക