Content | ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധമായ സെൻ്റ് പാട്രിക് കത്തീഡ്രലിൻ്റെ മുന്നില്‍ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മൂവായിരത്തിയഞ്ഞൂറോളം പേരുടെ പങ്കാളിത്തം. ന്യൂയോർക്ക് സിറ്റിയിൽ നിന്നും ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി, വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി എന്നിവിടങ്ങളിൽ നിന്നും വാഹനമോടിച്ച എത്തിയ നൂറുകണക്കിനാളുകളാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായി തെരുവിലിറങ്ങിയത്. കാലിഫോർണിയ ആസ്ഥാനമായുള്ള നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍, ന്യൂയോർക്ക് സിറ്റി ഓക്സിലറി ബിഷപ്പ് ജോസഫ് എസ്പില്ലത്ത്, ഒക്‌ലഹോമ സിറ്റി ആർച്ച് ബിഷപ്പ് പോൾ കോക്ക്‌ലി, സർവ്വകലാശാലയുടെ പ്രസിഡൻ്റ് മോൺസിഞ്ഞോർ ജെയിംസ് ഷീ എന്നിവരും പങ്കുചേര്‍ന്നു.
കത്തോലിക്കാ സംഘടനയായ നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ന്യൂയോർക്ക് സിറ്റിയിലെ അഞ്ചാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണമാണിത്. റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ നിന്ന് ദിവ്യകാരുണ്യ നാഥന്റെ രാജകീയ യാത്ര ടൈംസ് സ്‌ക്വയറിലേക്കും പരിസര പ്രദേശങ്ങളിലേക്കും നീണ്ടു. ദിവ്യകാരുണ്യ പ്രദിക്ഷണത്തിനു മുന്നോടിയായി സെൻ്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ നിരവധി വൈദികരും പങ്കാളികളായി. ആർച്ച് ബിഷപ്പ് പോൾ കോക്ക്‌ലി വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായി.
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script> |