Contents
Displaying 23411-23420 of 24974 results.
Content:
23847
Category: 18
Sub Category:
Heading: മോൺ. കൂവക്കാട്ട്: കേരളത്തിൽ നിന്ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആറാമത്തെ വ്യക്തി
Content: കൊച്ചി: കേരളത്തിൽ നിന്ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആറാമത്തെയാളാണു മോൺ. കൂവക്കാട്ട്. മാർ ജോസഫ് പാറേക്കാട്ടിലാണ് ആദ്യമായി കേരളത്തിൽനിന്ന് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. തുടർന്ന് മാർ ആൻ്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരും കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2012-ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയാണ് മാർ ജോർജ് ആലഞ്ചേരിയെയും ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയേയും കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മാർ ജോർജ് ആലഞ്ചേരിയും മാർ ക്ലീമിസ് കാതോലിക്കാബാവയും കൂടാതെ മുംബൈ ആർച്ച് ബിഷപ്പ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവെ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് ഡോ. ആന്റണി പൂള എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള നിലവിലെ കർദ്ദിനാളുമാർ. നിലവിൽ കത്തോലിക്കാസഭയിൽ വിരമിച്ചവരുൾപ്പെടെ 235 കർദിനാൾമാരാണുള്ളത്. ഇതിൽ 122 പേർക്കാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്.
Image: /content_image/India/India-2024-10-07-12:31:12.jpg
Keywords: കര്‍ദ്ദിനാ

23848
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തില്‍ നിന്നു രക്ഷപ്പെടുത്തിയ 17 കുഞ്ഞുങ്ങള്‍ക്ക് സ്പാനിഷ് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മാമ്മോദീസ
Content: മാഡ്രിഡ്: പ്രോലൈഫ് പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഗര്‍ഭഛിദ്രത്തില്‍ നിന്നു രക്ഷപ്പെടുത്തിയ 17 കുഞ്ഞുങ്ങള്‍ക്ക് സ്പാനിഷ് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മാമ്മോദീസ നല്‍കി. ഒക്ടോബർ 5 ശനിയാഴ്ച മാഡ്രിഡ് മുനിസിപ്പാലിറ്റിയിലെ അൽകോർകണിലെ വിശുദ്ധ ജോസ്മരിയ എസ്‌ക്രിവ ഇടവകയിൽ ഉച്ചകഴിഞ്ഞാണ് ചടങ്ങുകൾ നടന്നത്. മാസ് ഫ്യൂച്ചൂറോ അസോസിയേഷൻ എന്ന പ്രോലൈഫ് സംഘടന ജോണ്‍ പോള്‍ രണ്ടാമന്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കൊപ്പം അബോർഷൻ സെൻ്ററുകൾക്ക് പുറത്ത് നടത്തിയ പ്രവർത്തനത്തിന് ഒടുവിലാണ് 17 കുട്ടികളെ ഭ്രൂണഹത്യയില്‍ നിന്നു രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് നന്ദിയര്‍പ്പിച്ചുക്കൊണ്ടാണ് ഗെടാഫെ അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഗാർസിയ ബെൽട്രാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഇന്നു നാം ജീവന്റെ തിരുനാള്‍ ആഘോഷിക്കുകയാണെന്നു അദ്ദേഹം മാതാപിതാക്കളോട് പറഞ്ഞു. ഈ കുട്ടികൾ ആകസ്മികമായി ഇവിടെ വന്നതല്ല. ഈ 17 കുട്ടികളെ സ്നാനപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, അവർ ഭാവിയിൽ എന്തായിരിക്കും എന്നതിനെക്കുറിച്ച് നമുക്കെന്തറിയാം? അവർക്ക് സമൂഹത്തിന് എന്ത് നൽകാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. അവർക്ക് ചെയ്യാൻ കഴിയുന്ന നന്മയെക്കുറിച്ച് നമുക്ക് എന്തറിയാം? അവരിൽ ഒരാളല്ല. നിങ്ങളുടെ ഗർഭാവസ്ഥയുടെ സാഹചര്യങ്ങൾ എനിക്കറിയില്ല, ഒന്നു എനിക്കറിയാം, ദൈവം എപ്പോഴും നിങ്ങളുടെ കുട്ടികളെ ആഗ്രഹിച്ചിരുന്നു, അവിടുന്നു അവരെ മനസ്സിൽ കരുതിയിരുന്നു, അതിനാൽ, അവർ മറ്റൊന്നല്ല, പ്രധാനപ്പെട്ട ഒരാളാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കന്യകാമറിയം അവളുടെ കൈകളിൽ അവളുടെ പുത്രനുമായി, ശക്തിയും ആശ്വാസവും വെളിച്ചവും കണ്ടെത്തുന്നതിന് അമ്മമാരെ സഹായിക്കട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു.
Image: /content_image/News/News-2024-10-07-15:18:38.jpg
Keywords: സ്പാനിഷ്, സ്പെയി

23849
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവില്‍ 70 രാജ്യങ്ങളിൽ നിന്നായി 142 കർദ്ദിനാളുമാര്‍
Content: വത്തിക്കാന്‍ സിറ്റി: 2013-ൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 70 രാജ്യങ്ങളിൽ നിന്നായി 142 പേരെ കർദ്ദിനാളുമായി ഉയര്‍ത്തി. ഇന്നലെ 21 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള പ്രഖ്യാപനം ഉള്‍പ്പെടെയാണ് ഈ കണക്ക്. പുതിയ കർദ്ദിനാളുമാരെ സൃഷ്ടിച്ച അവസാന കണ്‍സിസ്റ്ററി 2023 സെപ്റ്റംബർ 30-നാണ് നടന്നത്. ഈ വരുന്ന ഡിസംബറില്‍ കണ്‍സിസ്റ്ററി നടക്കുന്നതോടെ 141 കർദ്ദിനാൾ ഇലക്‌ടർമാർ സംഘത്തില്‍ ഉണ്ടാകും (ഏതെങ്കിലും കർദ്ദിനാൾമാരുടെ അപ്രതീക്ഷിത മരണം ഒഴികെ). അവരിൽ 111 (79%) പേരെ ഫ്രാൻസിസ് മാർപാപ്പയാണ് നിയമിച്ചത്. ഫ്രാൻസിസ് മാർപാപ്പ നിയമിച്ച പുതിയ കർദ്ദിനാളുമാരിൽ 20 പേർ 80 വയസിൽ താഴെയുള്ളവരാണ്. 99 വയസുള്ള മോൺ. ആഞ്ചലോ അചെർബിയാണ് ഏറ്റവും പ്രായമുള്ളയാൾ. ഡിസംബർ എട്ടിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ ഇറാനിലെ ടെഹ്‌റാൻ, ജപ്പാനിലെ ടോക്കിയോ ഉൾപ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പുമാരും ഇന്ത്യയില്‍ നിന്നുള്ള മോണ്‍. ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടെയുള്ള 21 പേര്‍ക്ക് കര്‍ദ്ദിനാള്‍ കോളേജിലേക്ക് പ്രവേശനം ലഭിക്കും. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്ന്‍ പറയുന്നത്. #{blue->none->b->പുതിയ കർദ്ദിനാളുമാരും രാജ്യവും ചുവടെ നല്‍കുന്നു. }# 1. ആർച്ച് ബിഷപ്പ് ഫ്രാങ്ക് ലിയോ, ടൊറൻ്റോ (കാനഡ) . 2. ആർച്ച് ബിഷപ്പ് ടാർസിസിയസ് ഈസാവോ കികുച്ചി എസ്.വി.ഡി. ടോക്കിയോ (ജപ്പാൻ). 3. ആർച്ച് ബിഷപ്പ് ഡൊമിനിക് ജോസഫ് മാത്യു, OFM (ഇറാന്‍) 4. ബിഷപ്പ് മൈക്കോള ബൈകോക്ക്, സിഎസ്എസ്ആർ, (ഓസ്‌ട്രേലിയ) 5. ഫാ. തിമോത്തി റാഡ്ക്ലിഫ്, OP, (യുകെ) 6. ഫാ. ഫാബിയോ ബാജിയോ, സിഎസ്, (ഇറ്റലി) 7. മോൺസിഞ്ഞോർ ജോർജ് കൂവക്കാട്, (ഇന്ത്യ) 8. ബിഷപ്പ് ബൽദാസരെ റീന, റോം രൂപതയുടെ വികാരി ജനറൽ (ഇറ്റലി) 9. ആർച്ച് ബിഷപ്പ് കാർലോസ് കാസ്റ്റില്ലോ മാറ്റസോഗ്ലിയോ, (പെറു) 10. ബിഷപ്പ് പാസ്കലിസ് ബ്രൂണോ സ്യൂക്കൂർ, OFM, (ഇന്തോനേഷ്യ) 11. ആർച്ച് ബിഷപ്പ് വിസെൻ്റെ ബൊക്കാലിക് ഇഗ്ലിക്ക്, (അർജൻ്റീന) 12. ആർച്ച് ബിഷപ്പ് ലൂയിസ് ജെറാർഡോ കാബ്രേര ഹെരേര, ഒഎഫ്എം, (ഇക്വഡോർ) 13. ആർച്ച് ബിഷപ്പ് ഫെർണാണ്ടോ നതാലിയോ ചോമാലി (ചിലി) 14. ബിഷപ്പ് പാബ്ലോ വിർജിലിയോ സിയോങ്കോ ഡേവിഡ്, (ഫിലിപ്പീൻസ്). 15. ആർച്ച് ബിഷപ്പ് ലാസ്ലോ നെമെറ്റ്, SVD, (സെർബിയ) 16. ആർച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലർ, OFM, (ബ്രസീൽ) 17. ആർച്ച് ബിഷപ്പ് ഇഗ്നസ് ബെസ്സി ഡോഗ്ബോ (ഐവറി കോസ്റ്റ്) 18. ആർച്ച് ബിഷപ്പ് ജീൻ പോൾ വെസ്‌കോ, ഒപി, (അൾജീരിയ) 19. ആർച്ച് ബിഷപ്പ് റോബർട്ടോ റിപോൾ, ടൂറിൻ (ഇറ്റലി) 20. ആർച്ച് ബിഷപ്പ് റോളണ്ടാസ് മക്രിക്കാസ്, (ലിത്വാനിയ) 21. ആർച്ച് ബിഷപ്പ് ആഞ്ചലോ അസെർബി (ഇറ്റലി)
Image: /content_image/News/News-2024-10-07-17:02:43.jpg
Keywords: പാപ്പ, കണ്‍സി

23850
Category: 1
Sub Category:
Heading: ജപമാല കണ്ട് തിരിച്ചു നടന്ന സീരിയൽ കൊലയാളി
Content: പരിശുദ്ധ ദൈവമാതാവു വിശുദ്ധ ഡോമിനിക്കിനു ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ നൽകി അതിൽ ഒന്നാമത്തേത് - "ഭക്തിപൂർവം ജപമാല ചൊല്ലുന്നവർക്ക് എന്റെ പ്രത്യേക സംരക്ഷണവും പ്രസാദവരങ്ങളും നൽകുന്നതാണെന്ന് ഞാൻ വാഗ്‌ദാനം ചെയ്യുന്നു" എന്നതാണ്. ജപമാല നൽകിയ സംരക്ഷണത്തെകുറിച്ചുള്ള ഒരു അതിശയിപ്പിക്കുന്ന സാക്ഷ്യം. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കയിൽ ഭീകരാന്തരീക്ഷം സൃഷ്ടി്ച്ചിരുന്ന ഒരു സീരിയൽ കൊലയാളി ആയിരുന്നു തിയോഡോർ റോബർട്ട് ബണ്ടി എന്ന ടെഡ് ബണ്ടി. 1974-നും 1978-നും ഇടയിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നതായി 1989 ൽ വധിക്കപ്പെടുന്നതിന് മുമ്പ് ടെഡ് ഏറ്റു പറഞ്ഞിട്ടുണ്ട്. ഈ ടെഡുമായി ബന്ധപ്പെട്ട ജപമാലയുടെ ഒരു അത്ഭുത കഥയാണിത്. 1978 ജനുവരി 15 നു രാത്രിയിൽ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചി ഒമേഗ സോറിറ്റി (Chi Omega ) ഹോസ്റ്റലിൽ ടെഡ് ബണ്ടി അതിക്രമിച്ചു കടന്നു. വെളിപ്പിനു മൂന്നു മണിക്കു രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയശേഷം അടുത്ത മുറിയിലേ ആളെക്കെല്ലാനായി ഇറങ്ങി. കൈയിലുള്ള ബാറ്റുമായി പെൺ കുട്ടിയുടെ അടുത്തേക്കു പാഞ്ഞടത്തുവെങ്കിലും പെൺകുട്ടിയുടെ കൈയ്യിൽ തൂങ്ങി കിടന്ന ജപമാല കണ്ട് ബാറ്റു താഴയിട്ട് ഒരു പൂച്ചക്കട്ടിയെപ്പോൽ ടെഡ് ബണ്ടി അവിടുന്നു ഇറങ്ങിപോയി. മരണം മുന്നിൽ കണ്ട പെൺകുട്ടിക്കു അതു വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. പോലീസുകാർ സംഭവസ്ഥലത്തു പാഞ്ഞെത്തിയെങ്കിലും ഭയന്നു വിറച്ചിരുന്ന പെൺകുട്ടിക്കു ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. സ്ഥലത്തെ വികാരിയച്ചനായിരുന്ന മോൺസിഞ്ഞോർ വില്യം കേറിനോട് പെൺകുട്ടി നടന്ന സംഭവങ്ങൾ വിവരിച്ചു. യൂണിവേഴ്സിറ്റി പഠനത്തിനായി പുറപ്പെടുമ്പോൾ പെൺകുട്ടിയോടു ഒരു കാര്യം മാത്രമേ അവളുടെ വല്യമ്മ ആവശ്യപ്പെട്ടിരുന്നുള്ളു. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പു ജപമാല ചെല്ലി പ്രാർത്ഥിക്കുക. അവൾ എല്ലാ ദിവസവും ഈ വാഗ്ദാനം പാലിച്ചു പോന്നു. ആ രാത്രിയിൽ ജപമാല പ്രാർത്ഥന ചെല്ലുന്നതിനിടയിൽ അവൾ ഉറങ്ങിപ്പോയി. ബണ്ടി മുറിയിൽ അതിക്രമിച്ചു കടന്നപ്പോൾ പെൺകുട്ടിയുടെ കൈയ്യിൽ ജപമാല തൂങ്ങി കിടക്കുന്നതു കണ്ടാണ് ഇറങ്ങി പ്പോയത്. വർഷങ്ങൾ കടന്നു പോയി. വധശിക്ഷ കാത്തു ജയിലിൽ കിടന്ന ടെഡ് ബണ്ടി ആത്മീയ ഉപദേശത്തിനായി ജയിലധികൃതരോടു ഒരു വൈദീകനെ ആവശ്യപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ജയിലിൽ ബണ്ടിനോടു സംസാരിക്കാൻ അന്നു വന്ന വൈദീകൻ മോൺസിഞ്ഞോർ വില്യം കേർ തന്നെയായിരുന്നു. സംസാരത്തിനിടയിൽ ഫ്ലോറിഡയിലെ സോറിറ്റി ഹൗസിൽ നടന്ന സംഭവം ബണ്ടി വിവരിച്ചു. "കൊല്ലുക" എന്ന ഒറ്റ ഉദ്ദേശ്യവുമായി ആണ് അന്നു രാത്രി പെൺകുട്ടിയുടെ മുറിയിൽ പ്രവേശിച്ചത്, പക്ഷേ ആ മുറിയിൽ കാൽവച്ചതേ ഒരു അജ്ഞാത ശക്തി എന്നെ പിറകോട്ടു വലിച്ചു. ആയുധം വലിച്ചെറിഞ്ഞു അവിടുന്നു രക്ഷപ്പെടുകയല്ലാതെ എനിക്കു മറ്റൊരു നിവൃത്തിയും ഇല്ലായിരുന്നു." ജപമാല പ്രാർത്ഥന പതിവായി ചൊല്ലിയിരുന്ന ആ പെൺകുട്ടിയെ അന്നു മരണത്തിൽ നിന്നു രക്ഷിച്ചത് പരിശുദ്ധ കന്യകാമറിയമാണ്. ജപമാല പ്രാർത്ഥന അനുദിനം ചൊല്ലുന്ന കുടുംബങ്ങൾക്കു പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കും. ജപമാല പ്രാർത്ഥന ചെല്ലുന്നതിൽ നിങ്ങൾ ഉദാസീനരാണോ, എങ്കിൽ ജപമാല കൈയ്യിലെടുക്കു. ദൈവീകമായ സംരക്ഷണം നിങ്ങൾ അനുഭവിക്കും. ജപമാലക്കു വിശുദ്ധ പാദ്രേ പീയോ രണ്ടു വിശേഷണങ്ങൾ നൽകിയിട്ടുണ്ട്: “ഒറ്റ ചരടിലെ സുവിശേഷം” “എല്ലാ പോരാട്ടങ്ങളിലും വിജയം സമ്മാനിക്കുന്ന ആയുധം". വത്തിക്കാനിലെ പ്രശസ്തനായ ഭൂതോച്ചാടകൻ ഫാദർ ഗബ്രിയേൽ അമോർത്ത് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, : "ഒരു ദിവസം എൻ്റെ ഒരു സഹപ്രവർത്തകൻ ഭൂതോച്ചാടന വേളയിൽ പിശാച് ഇപ്രകാരം പറയുന്നത് കേട്ടു, "ഓരോ നന്മ നിറഞ്ഞ മറിയം എന്ന ജപവും എൻ്റെ തലയിലേറ്റ ഒരടി പോലെയാണ്. ജപമാല എത്ര ശക്തമാണെന്ന് ക്രിസ്ത്യാനികൾക്ക് അറിയാമെങ്കിൽ, അത് എൻ്റെ അവസാനമായിരിക്കും." ഒക്ടോബര്‍ മാസം ജപമാലയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസമാണ്. എല്ലാ ദിവസവും വിശുദ്ധ ജപമാല തീക്ഷണതയോടെ നമുക്കു ചെല്ലാം. ദൈവ മാതാവിനു പ്രത്യേകം സമർപ്പിക്കപ്പെട്ട ഈ മെയ് മാസത്തിൽ ജപമാല കൈകളിലേന്തി സംരക്ഷണ കവചം നമുക്കു തീർക്കാം. (ഫാ. ജോസഫ് എം. എസ്പേറിൻ്റെ With Mary to Jesus എന്നഗ്രന്ഥം ഈ എഴുത്തിന് അവലംബം)
Image: /content_image/News/News-2024-10-07-18:31:01.jpg
Keywords: ജപമാല

23851
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകലിന് 6 വര്‍ഷത്തിന് ശേഷം മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ ഫാ. പിയർ നൈജറില്‍ മടങ്ങിയെത്തി
Content: നിയാമി: നൈജറിലും, മാലിയിലുമായി ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഇറ്റാലിയന്‍ മിഷ്ണറി വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാല്ലി തന്റെ മിഷന്‍ ദൗത്യം പുനരാരംഭിക്കാന്‍ നൈജറില്‍ മടങ്ങിയെത്തി. 2018 സെപ്റ്റംബര്‍ 17നാണ് ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ സന്യാസ സമൂഹാംഗമായ ഫാ. മക്കാല്ലിയെ സൗത്ത് - വെസ്റ്റ് നൈജറിലെ തന്റെ ഇടവകയില്‍ നിന്നും അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ജിഹാദികള്‍ കടത്തിക്കൊണ്ടുപോയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബര്‍ 8നു അദ്ദേഹവും ഇറ്റലി സ്വദേശി തന്നെയായ നിക്കോള ചിയാസ്സിയോയും ഉള്‍പ്പെടെ നാലുപേര്‍ വടക്കന്‍ മാലിയില്‍ നിന്നും മോചിപ്പിക്കപ്പെടുകയായിരിന്നു. ഇവരെ നേരെ റോമിലേക്കാണ് എത്തിച്ചത്. സമാധാനത്തിനും സാഹോദര്യത്തിനും സഹനത്തിനും സാക്ഷ്യം വഹിക്കണമെന്ന് തന്നെയാണ് ഒരു മിഷ്ണറി എന്ന നിലയില്‍ ഇപ്പോഴും തന്റെ ആഗ്രഹമെന്നു പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഫാ. മക്കാല്ലി നേരത്തെ വ്യക്തമാക്കിയിരിന്നു. കഴിഞ്ഞ ദിവസം നൈജറില്‍ മടങ്ങിയെത്തിയപ്പോള്‍ വൈദികന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അത്താഴത്തിന് മുമ്പ്, തന്റെ സഹപ്രവര്‍ത്തകനായ വൈദികന്‍ ഫാ. മൗറോ അർമാനിനോ വീട്ടിലേക്ക് തിരികെ സ്വാഗതം എന്ന വാക്കുകളോടെയാണ് തന്നെ വരവേറ്റതെന്ന് ഫാ. പിയര്‍ ലൂയിജി പറയുന്നു. നഗരത്തിലെ താമസം ഒരുക്കി നിയാമിയിലെ ബിഷപ്പ്, ജാൽവാന ലോറൻ്റ് ലോംപോ, എന്നെ ക്ഷണിച്ചിരിന്നു. എൻ്റെ വരവ് അറിഞ്ഞിരുന്ന പഴയ പരിചയക്കാരെയും അടുത്ത സഹപ്രവർത്തകരെയും ഇവിടെ കാണാൻ സാധിച്ചു. ദീർഘകാലമായി കാത്തിരുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു കണ്ടുമുട്ടൽ അനശ്വരമാക്കാൻ ഒത്തിരിപേരുണ്ടായിരിന്നുവെന്നും സെപ്തംബർ 21-ന് ശനിയാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിൽ, പുതുതായി പട്ടം സ്വീകരിച്ച വൈദികർ നൃത്ത ചുവടുകളോടെയാണ് വരവേറ്റതെന്നും ഫാ. പിയര്‍ ലൂയിജി പറയുന്നു. വെല്ലുവിളികളെ അതിജീവിച്ച് അനേകര്‍ക്ക് ക്രിസ്തുവിനെ പകരാനുള്ള തയാറെടുപ്പിലാണ് ഇറ്റലിയിലെ ക്രീമ സ്വദേശിയായ ഫാ. പിയര്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-07-21:04:26.jpg
Keywords: നൈജറില്‍, തട്ടിക്കൊ

23852
Category: 1
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ ഗോവ മുൻ ആർഎസ്എസ് തലവൻ; വ്യാപക പ്രതിഷേധം
Content: പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ ഗോവ മുൻ ആർഎസ്എസ് തലവൻ സുഭാഷ് വെലിംഗ്‌കർ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധം. 'സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണം' എന്ന വെല്ലിങ്കറുടെ പരാമർശമാണ് വിവാദമായത്. വെലിംഗ്‌കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയിൽ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികൾ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു. ഇതിനിടെ ഗോവയിലെ മതസൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്‌ത് ആം ആദ്‌മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ പറഞ്ഞു. പ്രതിഷേധത്തിൽ ബിജെപി എംഎ ൽഎമാർ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തൃണമുൽ കോൺഗ്രസ് കോ-കൺവീനർ സമിൽ വോൾവോയ്‌കറും പ്രതിഷേധത്തിൽ പങ്കെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനു വെലിംഗ്‌കറിനെതിരേ ബിക്കോളിം പോലീസ് വെള്ളിയാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് വിശുദ്ധൻ്റെ അക്ഷയ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. പത്തു വർഷത്തിലൊരിക്കൽ വിശുദ്ധൻ്റെ തിരുശേഷിപ്പ് പൊതുദർശനത്തിനുവയ്ക്കും. ഈ വർഷം നവംബർ 21 മുതൽ 2025 ജനുവരി അഞ്ചു വരെ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദർശനത്തിനു വയ്ക്കും. ഗോവയിലെ മുൻ ആർഎസ്എസ് യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്‌താവനയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു. അദ്ദേഹം പ്രസ്താവന പിൻവലിച്ചു ഭാരതത്തിലെ ക്രൈസ്‌തവരോട് മാപ്പ് പറയണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യമുള്ള ഭരണഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്രകാരം മതവിദ്വേഷം ഉണ്ടാകുന്ന പ്രസ്‌താവനകൾ നടത്തുന്ന നേതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. രാജ്യത്തെ മതേതരത്വത്തിനു ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്‌തവരുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. അത്തരം പ്രകോപനങ്ങളിൽ വീഴുന്നവരല്ല കേരളത്തിലെ ക്രൈസ്‌തവരെന്നും കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.
Image: /content_image/India/India-2024-10-08-08:45:57.jpg
Keywords: ഗോവ

23853
Category: 1
Sub Category:
Heading: ഗാസയിൽ ഇപ്പോഴും നിരവധി ആളുകൾ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗാസയിൽ ഇപ്പോഴും നിരവധി ആളുകൾ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുതെന്നു ഫ്രാൻസിസ് പാപ്പ. ഒക്ടോബർ ആറാം തീയതി ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രായേൽ ജനതയ്ക്കു നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ഒരു വർഷം തികയുമ്പോൾ, ഒരിക്കൽ കൂടി വെടിനിർത്തലിനുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പ സംസാരിക്കുകയായിരിന്നു. ബന്ദികളായി കഴിയുന്നവരുടെ മോചനം ദ്രുതഗതിയിൽ സാധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ലെബനൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ വരേണ്ടത് ഏറെ ആവശ്യമാണ്. ഗ്രാമങ്ങൾ ഉപേക്ഷിച്ചുകൊണ്ട്, കുടിയേറുവാൻ നിർബന്ധിതരായ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. പ്രതികാരത്തിന്റെ ദുഷ്ടത അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയതുപോലെയുള്ള അക്രമങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കുവാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുവാനും പാപ്പാ അന്താരാഷ്ട്ര സമൂഹങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്രകാരമുള്ള ആക്രമണങ്ങൾ, യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. അവ ജനതയെ കൂടുതൽ ദുരിതത്തിലാഴ്ത്തുമെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഒക്ടോബർ ഏഴാം തീയതി ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ലോക സമാധാനത്തിനായുള്ള ആഗോള ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരിന്നു.
Image: /content_image/News/News-2024-10-08-14:10:51.jpg
Keywords: പാപ്പ

23854
Category: 18
Sub Category:
Heading: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് കൂവക്കാട്ട് 24ന് നാട്ടിലെത്തും
Content: ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി ഉയർത്തിയ മോൺ. ജോർജ് കൂവക്കാട്ട് 24ന് നാട്ടിലെത്തുമെന്ന് ഫോണിൽ അറിയിച്ചതായി പിതാവ് മാമ്മൂട് കൂവക്കാട്ട് ജേക്കബ് വർഗീസ് പറഞ്ഞു. ഒരാഴ്ചക്കാലം നാട്ടിലുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 31ന് നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ ഞായറാഴ്‌ചയാണ് മോൺ. കൂവക്കാട്ടിനെ മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ഡിസംബർ എട്ടിന് വത്തിക്കാനിലാണു സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.
Image: /content_image/India/India-2024-10-08-14:58:46.jpg
Keywords: പാപ്പ, കുവ

23855
Category: 1
Sub Category:
Heading: അന്നത്തെ ഭീകരതയ്ക്കു ഇരയാകാതെ രക്ഷപ്പെട്ടത് ‘ദൈവീക ഇടപെടലില്‍': മനസ് തുറന്ന് ഹമാസ് ആക്രമണത്തിലെ അതിജീവിത
Content: ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ അധിനിവേശ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ട കത്തോലിക്ക വിശ്വസിയായ ഫിലിപ്പീനി യുവതിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു. 10 വർഷത്തിലേറെയായി ഇസ്രായേലിൽ പരിചാരകയായി ജോലി നോക്കുന്ന മുപ്പത്തിയാറുകാരിയായ ഫിലിപ്പിനോ വനിത മോണിക്ക ബിബോസോ ഗാസ അതിർത്തിയോട് ചേർന്നുള്ള കിബ്ബട്ട്സ് ബീറിയിലാണ് ജോലി ചെയ്തു വന്നിരിന്നത്. ഹമാസ് അന്ന് നടത്തിയ നരനായാട്ടില്‍ രക്ഷപ്പെട്ടത് ദൈവീക ഇടപെടലിലായിരിന്നുവെന്നും താന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുമായിരിന്നുവെന്നും ആ സംരക്ഷണം തനിക്ക് ലഭിച്ചുവെന്നാണ് കരുതുന്നതെന്നും മോണിക്ക പറയുന്നു. കാത്തലിക് ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോണിക്ക നിറകണ്ണുകളോടെ മനസ്സ് തുറന്നത്. അന്നു ഹമാസ് തീവ്രവാദികള്‍ വീട് വളയുകയും ജനൽച്ചില്ലുകൾ തകർക്കുകയും വീടിന് തീയിടുകയുമായിരിന്നുവെന്ന് അവര്‍ പറയുന്നു. "ആക്രമണങ്ങളുടെയും സ്ഫോടനങ്ങളുടെയും ഇടയില്‍ പൂട്ടിയിട്ടിരിക്കുന്ന ഷെല്‍ട്ടറില്‍ മുഴുവൻ സമയവും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കുന്നത് അസാധ്യമാണെന്ന് എനിക്കറിയാം, പക്ഷേ അവിടുത്തേക്ക് ഞങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് എനിക്കറിയാം". "രാവിലെ 11 മണിയോടെ ഹമാസ് തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി വീടിനുള്ളിൽ അതിക്രമിച്ചു കയറി. എന്നാല്‍ അവർക്ക് ഷെല്‍ട്ടറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കാം. ഞാൻ ഹാൻഡിൽ ഉള്ളിൽ നിന്ന് പിടിച്ചിരുന്നു. അവിടുന്നു എനിക്ക് അവിശ്വസനീയമായ ശക്തി നൽകി. തുടർന്ന് ഇവർ വീടിന് തീയിട്ടു. ഞങ്ങൾക്ക് ശ്വസിക്കാൻ കഴിയുമായിരിന്നില്ല, വളരെ ചൂടായിരുന്നു. ഞങ്ങൾക്ക് വെള്ളമോ ഭക്ഷണമോ ഒന്നുമില്ലായിരുന്നു". "ഞങ്ങളെ സഹായിക്കാൻ ആർക്കും കഴിഞ്ഞില്ല. പക്ഷേ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഞാൻ തീര്‍ത്തൂം ദുർബലയായിരുന്നു, ശ്വസിക്കാൻ പോലും കഴിഞ്ഞിരിന്നില്ല, എന്റെ ശരീരം തറയിൽ കിടന്നു വിറയ്ക്കുകയായിരിന്നു, പക്ഷേ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവിടുന്നു കാരണമാണ് ഞാൻ രക്ഷപ്പെട്ടത്. ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു. ഞാൻ ഷെല്‍ട്ടറില്‍ ഉണ്ടായിരുന്ന സമയമത്രയും അവിടുന്നു എന്നോടൊപ്പമുണ്ടായിരുന്നു. എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. ദൈവമില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല”. “ഞാൻ പ്രാർത്ഥിക്കുന്നത് ഒരിക്കലും നിർത്തിയില്ല, ദൈവം അവിടെയുണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എല്ലാ സമയത്തും, ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, എൻ്റെ സമയം വന്നിട്ടുണ്ടെങ്കിൽ, അവിടുന്നു എൻ്റെ കുട്ടികളെയെങ്കിലും സംരക്ഷിക്കണമെന്ന് ഞാന്‍ യാചിച്ചു. പക്ഷേ ദൈവം ഇതുവരെ എന്നെ വിളിക്കാൻ ആഗ്രഹിച്ചില്ല, ഞാൻ അതിജീവിച്ചു’’ - മോണിക്ക പറയുന്നു. ദുരന്തത്തെ അതിജീവിക്കുക മാത്രമല്ല, താന്‍ പരിചരിക്കുന്ന ഡിമെൻഷ്യ ബാധിച്ച എസ്റ്റർ റോട്ട് 81 വയസ്സുള്ള വൃദ്ധ മാതാവിനെ രക്ഷപ്പെടുത്തുവാനും മോണിക്കയ്ക്കു കഴിഞ്ഞിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-08-16:41:33.jpg
Keywords: ഹമാസ, ഇസ്രായേ

23856
Category: 1
Sub Category:
Heading: വിശുദ്ധ നാടിന് വേണ്ടി സിനഡംഗങ്ങളുടെ ധനസമാഹരണം
Content: വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പശ്ചാത്തലത്തിൽ വിശുദ്ധ നാടിനായി സിനഡംഗങ്ങള്‍ ധനസമാഹരണം നടത്തി. ഹമാസ് ഇസ്രായേൽ ജനതയ്ക്കെതിരെ കനത്ത ആക്രമണം നടത്തുകയും അനേകരെ വധിക്കുകയും ചെയ്തതിൻറെ വാർഷികദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരം ആചരിക്കപ്പെട്ട ഉപവാസ പ്രാർത്ഥനാദിനത്തോട് അനുബന്ധിച്ചാണ് ധനസമാഹരണം നടത്തിയത്. ദാനധർമ്മമില്ലാതെ പ്രാർത്ഥനയും ഉപവാസവുമില്ലായെന്ന് ധനസമാഹരണത്തെ സംബന്ധിച്ച് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കിട്ടുന്ന തുക മുഴുവനും ഗാസ ഇടവകവികാരിക്ക് നേരിട്ട് അയച്ചുകൊടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നീ മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് 2021-ലാണ് തുടക്കമായത്. രൂപതാതലത്തിൽ നടന്ന സിനഡു സമ്മേളനം 2021 ഒക്ടോബർ 17- 2022 ഏപ്രിൽ കാലയളവിലാണ് നടന്നത്. സിനഡിന്റെ ആദ്യഘട്ട സമ്മേളനം കഴിഞ്ഞ വര്‍ഷം ഒക്ടോബർ 4ന് ആരംഭിച്ച് 29നു സമാപിച്ചിരിന്നു. മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ രണ്ടാംഘട്ടത്തിന് ഇക്കഴിഞ്ഞ ഒക്ടോബർ 2 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയോടെയാണ് തുടക്കമായത്.
Image: /content_image/News/News-2024-10-08-19:33:06.jpg
Keywords: വിശുദ്ധ നാട, ഗാസ