Contents
Displaying 23401-23410 of 24974 results.
Content:
23837
Category: 18
Sub Category:
Heading: മാഹി സെൻ്റ തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് ഇന്നു കൊടിയേറും
Content: മാഹി സെന്‍റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് ഇന്നു കൊടിയേറും. രാവിലെ 11.30ന് വിശുദ്ധ അമ്മ ത്രേസ്യയുടെ പതാക കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജൻസൺ പുത്തൻവീട്ടിൽ പ്രാർഥന ചടങ്ങുകളോടെ കൊടിയേറ്റും. ഉച്ചയ്ക്ക് 12 ന് അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം രഹസ്യ അറയിൽ നിന്നെടുത്ത് പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കും. തിരുനാളറിയിച്ചുകൊണ്ട് കതിനാ വെടികളും മാഹി മുനിസിപ്പാലിറ്റിയിൽ ഈ സമയം പ്രത്യേക സൈറണും മുഴക്കും. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വി കാരി ജനറാൾ മോൺ. ജൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാ ദം എന്നിവ ഉണ്ടായിരിക്കും. 14, 15 തീയതികളിൽ പ്രധാന തിരുനാൾ നടക്കും. 14ന് വൈകുന്നേരം തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം, 15ന് പുലർച്ചെ ഉരുൾ നേർച്ച എന്നിവ നടക്കും. വിശുദ്ധ കുർബാന നിയോഗം നൽകുന്നതിനും അടിമ വയ്ക്കുന്നതിനും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും. 22 ന് ഉച്ചകഴിഞ്ഞ് അമ്മത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും. തീർത്ഥാടകർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി മാഹി കോളജ് ഗ്രൗണ്ടിൽ വിപുലമായ സൗകര്യമൊരുക്കും.
Image: /content_image/India/India-2024-10-05-09:57:43.jpg
Keywords: മാഹി

23838
Category: 1
Sub Category:
Heading: ആരാധനക്രമ സംഗീതത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന വീഡിയോകളുമായി ബ്രിട്ടീഷ് അതിരൂപത
Content: ലണ്ടന്‍: ആരാധനക്രമ സംഗീതത്തിൻ്റെ പ്രാധാന്യവും മഹത്വവും ലോകത്തോട് പ്രഘോഷിക്കുവാന്‍ സംഗീത വീഡിയോകളുമായി ബ്രിട്ടീഷ് അതിരൂപത. ലണ്ടനിലെ സൗത്ത്‌വാർക്ക് അതിരൂപതയാണ് ആരാധനക്രമ സംഗീതത്തിൻ്റെ മഹത്തായ പാരമ്പര്യവും പ്രാധാന്യവും എടുത്തുക്കാണിച്ച് വീഡിയോകളുടെ പരമ്പര പുറത്തിറക്കിയിരിക്കുന്നത്. ഇത് ആരാധന ക്രമ സംഗീതത്തെ സംരക്ഷിക്കാനും കൂടുതൽ ആളുകളെ കത്തോലിക്കാ സഭയിലേക്ക് നയിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അതിരൂപത. സൗത്ത്‌വാർക്കിലെ സെൻ്റ് ജോർജ്ജ് കത്തീഡ്രലിലാണ് ആരാധനക്രമ സംഗീതത്തിന്റെ അതിമനോഹരമായ വീഡിയോകള്‍ ഷൂട്ട് ചെയ്തത്. സംഗീതത്തിലൂടെയും ഗാനാലാപനത്തിലൂടെയും ആരാധനയുടെ ശക്തി പ്രോത്സാഹിപ്പിക്കുന്നതിന് ഇവ ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നു കത്തീഡ്രൽ വെബ്‌സൈറ്റിൽ പറയുന്നു. സഭയുടെ സംഗീത പാരമ്പര്യം അമൂല്യമായ മൂല്യമുള്ള ഒരു നിധിയാണ്, ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കാൻ സംഗീതജ്ഞർക്ക് കടമയുണ്ടെന്നു സൗത്ത്‌വാർക്ക് അതിരൂപതയുടെ സംഗീത ഡയറക്ടർ ജോനാഥൻ ഷ്രാൻസ് പ്രകാശന ചടങ്ങിൽ പറഞ്ഞു. നമ്മുടെ സ്വന്തം രീതിയിൽ, സൗത്ത്‌വാർക്കിൽ, ആരാധനാക്രമ ആലാപനത്തിലൂടെ ആഴ്‌ചതോറും അനേകരുടെ ഹൃദയങ്ങളെയും മനസ്സിനെയും സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാൻ ഞങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കാൻ കഴിയുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രായത്തിലും വൈദഗ്ധ്യത്തിലും ഉള്ള ഗായകരെ അവതരിപ്പിക്കുന്ന വിപുലമായ ഗായകസംഘം സെൻ്റ് ജോര്‍ജ്ജ് കത്തീഡ്രലിനുണ്ട്. 1840-കളിൽ ആരംഭിച്ച പള്ളിയുടെ കത്തീഡ്രൽ ഗായകസംഘം 7 മുതൽ 12 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും, ലേ ക്ലർക്സ് എന്നറിയപ്പെടുന്ന ഒമ്പത് പ്രൊഫഷണൽ ഗായകരും ഉള്‍പ്പെട്ടതാണ്. അതിരൂപത അടുത്തിടെ പുറത്തിറക്കിയ സൗത്ത്‌വാർക്ക് ഗാന പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച “10,000 Reasons (Bless the Lord)” ഏറെ ശ്രദ്ധ നേടിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-05-10:29:09.jpg
Keywords: ആരാധന, സംഗീത

23839
Category: 1
Sub Category:
Heading: കിർഗിസ്ഥാൻ രാഷ്ട്രപതി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: കിർഗിസ്ഥാൻറെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിർ ജാപറോവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച വത്തിക്കാനിൽ എത്തിയ അദ്ദേഹം പോൾ ആറാമൻ ശാലയിലെ സ്വീകരണ മുറിയിൽവെച്ചാണ് പാപ്പയെ സന്ദര്‍ശിച്ചത്. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും ചർച്ചകൾ നടത്തി. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഗറും തദവസരത്തിൽ സന്നിഹിതനായിരുന്നു. വത്തിക്കാന്‍ സെക്രട്ടറിയുമായുള്ള ചർച്ചാവേളയിൽ, കിർഗിസ്ഥാനും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ പറ്റി ഇരുവരും സംസാരിച്ചു. ഒപ്പം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാദേശിക സഭയുമായി പരസ്പരസഹകരണത്തോടെ വിവിധ കാര്യങ്ങൾ ചെയ്യുവാനും ധാരണയായി. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട്, നിലവിലുള്ള സംഘട്ടനങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. 2020-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.39% ക്രൈസ്തവ വിശ്വാസികളാണ്. 3.53% ഓർത്തഡോക്സ്, 0.31% പ്രൊട്ടസ്റ്റൻ്റ്, 0.01% കത്തോലിക്കർ, 0.61% മറ്റ് ക്രിസ്ത്യാനികൾ എന്നിങ്ങനെയാണ് ജനസംഖ്യ തോത്. രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗം ഓർത്തഡോക്സ് സമൂഹമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-05-15:39:16.jpg
Keywords: പാപ്പ

23840
Category: 1
Sub Category:
Heading: വാഷിംഗ്ടണ്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല സമര്‍പ്പണവുമായി ഒരുമിച്ച് കൂടിയത് 3000 വിശ്വാസികള്‍
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ അമലോത്ഭവ ദേവാലയത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഒത്തുകൂടി. സെൻ്റ് ജോസഫ് പ്രവിശ്യയിലെ ഡൊമിനിക്കൻ സന്യാസിമാരും ജപമാലയ്ക്കായി സമർപ്പിച്ചിരിക്കുന്ന ആത്മീയ കൂട്ടായ്മയായ കൺഫ്രറ്റേണിറ്റി ഓഫ് മോസ്റ്റ് ഹോളി റോസറിയുടെ പ്രാദേശിക വിഭാഗങ്ങളും ആതിഥേയത്വം വഹിക്കുന്ന ജപമാലയില്‍ പങ്കുചേരാന്‍ മൂവായിരത്തിലധികം ആളുകൾ എത്തിയിരിന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ റോമൻ കത്തോലിക്ക ദേവാലയമായ ബസിലിക്കയിൽ വചനസന്ദേശം, ആരാധന, കുമ്പസാരം, ജപമാല, വിശുദ്ധ കുർബാന എന്നിവയും നടന്നു. ഡൊമിനിക്കൻ ജപമാല തീർത്ഥാടനത്തിനു രണ്ടു ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് ഡൊമിനിക്കൻ ഫ്രിയേഴ്സ് ഫൗണ്ടേഷൻ്റെ ഡയറക്ടറും വാഷിംഗ്ടണിലെ സെൻ്റ് ജൂഡിൻ്റെ റോസറി ദേവാലയത്തിൻ്റെ ഡയറക്ടറുമായ ഫാ. ജോൺ പോൾ ഒ എസ് വി ന്യൂസിനോട് പറഞ്ഞു. ആളുകളെ യേശുക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. പരിശുദ്ധ കന്യകാമറിയത്തേക്കാൾ അത് ആഗ്രഹിക്കുന്ന ആരും ഇല്ല. രണ്ടാമതായി, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള സെൻ്റ് ഡൊമിനിക്കിൻ്റെ തീക്ഷ്ണതയിൽ പങ്കുചേരാനാണ് ആളുകള്‍ ഒന്നുചേരുന്നതെന്നും ഫാ. ജോൺ പോൾ കൂട്ടിച്ചേര്‍ത്തു. 1216-ൽ ഡൊമിനിക് ഡി ഗുസ്മാൻ സ്ഥാപിച്ച, ഡൊമിനിക്കൻ സമൂഹം ഓർഡർ ഓഫ് പ്രീച്ചേഴ്‌സ് എന്നും അറിയപ്പെടുന്നു. പാരമ്പര്യമനുസരിച്ച്, ജപമാല ഭക്തി ഏറ്റവും അധികം പ്രചരിപ്പിക്കുന്ന സമൂഹമാണ് ഡൊമിനിക്കൻ സമൂഹം. ഒന്‍പത് മാസത്തെ നൊവേനയുടെ സമാപനമായ ജപമാല തീർത്ഥാടനത്തില്‍ പങ്കുചേരാന്‍ വിദൂരത്ത് നിന്നുവരെ ആളുകള്‍ എത്തിചേരുകയായിരിന്നു. പെൻസിൽവാനിയയിലെ ചെസ്റ്റർ കൗണ്ടിയിൽ നിന്ന് 2500-ല്‍ അധികം മൈലുകള്‍ യാത്ര ചെയ്താണ് ഇരുപത്തിയെട്ടുകാരിയായ സാറാ ഗാരറ്റ് തൻ്റെ ഭർത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കത്തീഡ്രല്‍ ദേവാലയത്തിലെത്തിയത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-05-16:28:28.jpg
Keywords: ജപമാല

23841
Category: 18
Sub Category:
Heading: മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കെസിബിസി
Content: കാഞ്ഞിരപ്പള്ളി: മുനമ്പത്തെ സ്ഥിരതാമസക്കാരായ 610 കുടുംബങ്ങൾക്ക് ഉണ്ടായിട്ടുള്ള അപ്രതീക്ഷിത പ്രതിസന്ധി അടിയന്തരമായി പരിഹരിക്കേണ്ടതാണെന്നും ഇക്കാര്യത്തിലുള്ള വഖഫ് ബോർഡിന്റെ നീതിരഹിതമായ നിലപാട് തിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കെസിബിസിയുടെ നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കിപ്പിള്ളിയും ബോർഡ് അംഗങ്ങളും വിദഗ്‌ധ സമിതി അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, ഫാ. ജോണി പുതുക്കാട്ട്, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് തറയിൽ, ഫാ. ജേക്കബ് മാവുങ്കൽ, ഫാ. അഗസ്റ്റിൻ മേച്ചേരി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-10-06-06:56:10.jpg
Keywords: കെസിബിസി

23842
Category: 18
Sub Category:
Heading: പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്
Content: കോട്ടയം: കടുവാക്കുളം എംസിബിഎസ് എമ്മാവുസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ നടത്തുന്ന വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ച് നവംബർ 16ന് തുടങ്ങും. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിൻ്റെ കീഴിൽ നടത്തുന്ന കോഴ്‌സ് എല്ലാ മാസത്തിലെയും രണ്ട്, നാല് ശനിയാഴ്‌ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെ ആണ്. അല്‍മായർക്കും സന്യസ്‌തർക്കും വൈദികർക്കും പങ്കെടുക്കാം. ഫോൺ: 8281927143, 9539036736.
Image: /content_image/India/India-2024-10-06-07:05:18.jpg
Keywords: കുർബാന

23843
Category: 1
Sub Category:
Heading: പിശാചിന് സമർപ്പിച്ച് സാത്താനിക ശുശ്രൂഷകൾ ചെയ്ത മനുഷ്യന്‍ വിശുദ്ധ പദവിയിലെത്തിയ സംഭവക്കഥ
Content: പൗരോഹിത്യ സ്വീകരണ ചടങ്ങിന്റെ അന്ന് സ്വന്തം വീട്ടിലെ ഒരാൾ പോലും ചടങ്ങിന് എത്താതിരുന്ന നിർഭാഗ്യവാൻ.. എന്തേ അവർ ആരും വന്നില്ല? ആ ചടങ്ങിനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ പോലും അവർ വരുമായിരുന്നില്ല, മാത്രമല്ല ദൈവത്തെ പ്രകീർത്തിച്ചുള്ള സ്തുതിപ്പുകളേ ആയിരുന്നില്ല അവിടെങ്ങും മുഴങ്ങി കേട്ടത്… ആക്രോശങ്ങളും ശാപവാക്കുകളും ദൈവനിന്ദയും! കാരണം? അവൻ അഭിഷിക്തനാകുന്നത് ഒരു സാത്താനിക പുരോഹിതനായിട്ടായിരുന്നു! തീർന്നില്ല, തന്റെ ആത്മാവിനെ പിശാചിന് സമർപ്പിച്ച്, സാത്താനിക ശുശ്രൂഷകൾ ചെയ്ത്, ദൈവദൂഷണം പറഞ്ഞ്, ദൈവത്തെ ഏത് വിധേനയും നിന്ദിച്ചു കൊണ്ടിരുന്ന ആൾ മരണശേഷം കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരിൽ ഒരാളായി തീർന്നു! വിശ്വസിക്കാൻ പറ്റുന്നുണ്ടോ? വിശ്വസിച്ചേ മതിയാകൂ. അവിടെയാണ് ജപമാല ചൊല്ലുന്നതിന്റെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന്റെയും ശക്തി എത്ര മടങ്ങെന്ന് വെളിപ്പെടുന്നത്. ആ മനുഷ്യനാണ് ‘ജപമാലയുടെ അപ്പസ്തോലൻ’ എന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വിളിച്ച, വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ. നല്ലൊരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച ബർത്തലോമിയോ ലോംഗോ, പത്താം വയസ്സിൽ അമ്മ മരിച്ചതിൽ പിന്നെയാണ് വിശ്വാസത്തിൽ നിന്നകലാൻ തുടങ്ങിയത്. അവന്റെ കൗമാരകാലം ഇറ്റലിയിൽ പ്രക്ഷോഭത്തിന്റെ സമയമായിരുന്നു. മാർപാപ്പ രാഷ്ട്രത്തെ ഇല്ലാതാക്കിയുള്ള ഒരു ഏകീകൃത ഇറ്റലിക്കായി ഗാരിബാൾഡി ശ്രമിച്ചു കൊണ്ടിരുന്ന സമയം. 1861ൽ, ഒരു അഭിഭാഷകനാവാൻ നേപ്പിൾസ് സർവ്വകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന ബർത്തലോയുടെ ചില പ്രൊഫസർമാർ സഭക്കെതിരെ വിഷം ചീറ്റുന്ന മുൻ പുരോഹിതൻമാരായിരുന്നു. അവർ മൂലം കത്തോലിക്കപുരോഹിതരോടും പോപ്പിനോടും ഉണ്ടായി വന്ന വെറുപ്പ് വളർന്ന്, അവൻ ആദ്യം ഒരു നിരീശ്വരവാദിയും പിന്നീട് സാത്താനിക പുരോഹിതനുമായി. പക്ഷേ ഉള്ളിൽ ശൂന്യതയും ഇരുട്ടും നിരാശയും വളർന്ന് അവൻ ഭ്രാന്ത് പിടിക്കുന്ന ഒരവസ്ഥയിൽ എത്തി. ആകെ ക്ഷീണിച്ചു എല്ലും തോലുമായി. അവന്റെ കുടുംബം അവനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പ്രാർത്ഥനയുടെ ഫലം എന്ന പോലെ, വിൻസെൻസോ പെപ്പെ എന്ന് പേരുള്ള കത്തോലിക്കപ്രൊഫസർ അവനോട് സംസാരിക്കാനാരംഭിച്ചു. 'നിനക്ക് ഭ്രാന്താശുപത്രിയിലേക്ക് പോകണോ? നിന്റെ ആത്മാവ് നിത്യനാശത്തിൽ ഒടുങ്ങണോ, വേണ്ടെങ്കിൽ സഭയിലേക്ക് തിരിച്ചുവരൂ' എന്നൊക്കെ പറഞ്ഞു അവന്റെ മനസ്സ് മാറ്റാൻ തുടങ്ങി. ഏതാണ്ട് അതേ സമയത്ത് അവന്റെ മരിച്ചു പോയ പിതാവ്, “ദൈവത്തിലേക്ക് തിരിച്ചുവരൂ” എന്ന് വീണ്ടും വീണ്ടും പറയുന്നതായി അവൻ കേട്ടു. പെപ്പെയിലൂടെ ബർത്തലോ, ഡൊമിനിക്കൻ പുരോഹിതനായ ആൽബർട്ടിലേക്കും പിന്നീട് സഭയുടെ അനുരഞ്ജന കൂദാശയിലേക്കും എത്തി. ഡൊമിനിക്കൻ മൂന്നാം സഭയിൽ അംഗമായി. സാത്താനിക പൗരോഹിത്യം ഉപേക്ഷിച്ചിട്ടും ബർത്തലോക്ക് നിരാശയിൽ നിന്ന് പൂർണ്ണമോചനം കിട്ടിയില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം നിത്യമാണെങ്കിൽ, സാത്താന്റെ പുരോഹിതനായി അവന് ആത്മാവിനെ സമർപ്പിച്ച തന്റെ പൗരോഹിത്യവും നിത്യമായിരിക്കില്ലേ? എക്കാലവും താൻ സാത്താന്റെ അടിമയായിരിക്കും, നരകത്തിലേ താൻ ചെന്നുചേരൂ എന്നൊക്കെ ചിന്തിച്ചു നിരാശയുടെ ആഴത്തിലേക്ക് പോയ ബർത്തലോ ആത്മഹത്യയുടെ വക്കത്തെത്തി. അപ്പോഴാണ് പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് കൊടുത്ത വാഗ്ദാനത്തെ ഓർമിപ്പിച്ചുകൊണ്ട്, ഫാ. ആൽബർട്ട് പറയും പോലെ ഒരു വാചകം വീണ്ടും വീണ്ടും അവന്റെ ചെവിയിൽ വന്നലച്ചത്, ജപമാലഭക്തി പ്രചരിപ്പിക്കുന്നവർ രക്ഷപ്പെടുമെന്നും , അവരുടെ ആവശ്യങ്ങളിൽ പരിശുദ്ധ അമ്മ അവരെ സഹായിക്കും എന്നുമുള്ള ഉറപ്പായിരുന്നു അത്. “മുട്ടിൽ വീണ് ഞാൻ പറഞ്ഞു, ‘ജപമാലഭക്തി പ്രചരിപ്പിക്കുന്നവർ രക്ഷപ്പെടും’എന്ന നിന്റെ വാക്ക് സത്യമാണെങ്കിൽ ഞാൻ രക്ഷ പ്രാപിക്കും കാരണം ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാൻ ഈ ലോകം വിട്ടുപോവില്ല”... ബർത്തലോയുടെ വാക്കുകൾ. പോംപേയിൽ വെച്ചായിരുന്നു അതുണ്ടായത്. പോംപേയിൽ നിന്നാരംഭിച്ചതാണ് ബർത്തലോ അവന്റെ വാക്ക് പാലിക്കാൻ. ഈ ലോകം വിട്ടുപോകുന്നത് വരെ അത് അഭംഗുരം തുടർന്നു. സ്കൂളുകൾ, ഓർഫനേജുകൾ, ജപമാലയെക്കുറിച്ച് പുസ്തകങ്ങൾ, നൊവേന - പ്രാർത്ഥന രചനകൾ, ജപമാല കൂട്ടായ്മകൾ എന്ന് വേണ്ട, പോംപേ മാതാവിന്റെ ബസിലിക്കയുടെ നിർമ്മാണത്തിന് പിന്നിൽ പോലും ബർത്തലോ ലോംഗോ ആണ്. ജപമാലപ്രചാരകനായ പണ്ടത്തെ ആ സാത്താനിക പുരോഹിതൻ, വലിയ ജപമാലഭക്തനായിരുന്ന, ‘ജപമാലയുടെ പാപ്പ ‘ എന്നറിയപ്പെടുന്ന, ലിയോ പതിമൂന്നാമൻ പാപ്പയുമായി സൗഹൃദത്തിലായി. പാപ്പയുടെ നിർദ്ദേശപ്രകാരമാണ് വിധവയായിരുന്ന പ്രഭ്വി മരിയാന ഡി ഫുസ്‌കോയെ ബർത്തലോ വിവാഹം കഴിച്ചത്. അവർ ഒന്നിച്ച് ജപമാല സഖ്യങ്ങൾക്ക് നേതൃത്വം കൊടുത്തു. പോംപേയിൽ ബർത്തലോ തുടങ്ങിവെച്ച ആത്മീയവിപ്ലവമാണ്, 1950 ൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന കണ്ണിയായത്. തീർന്നില്ല, ബർത്തലോയുടെ ചിന്തകളിൽ നിന്നും രചനകളിൽ നിന്നുമാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പക്ക് പ്രകാശത്തിന്റെ രഹസ്യങ്ങൾ ജപമാലയിൽ കൂട്ടിചേർക്കാനുള്ള പ്രചോദനവും മാർഗ്ഗരേഖയും ലഭിച്ചത്. 1926ൽ ദൈവസന്നിധിയിലേക്ക് യാത്രയായ ബർത്തലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ, തന്റെ ചാക്രികലേഖനമായ ‘റൊസാരിയും വീർജിനിസ് മരിയേ’ (കന്യകാമറിയത്തിന്റെ ജപമാല ) അവസാനിപ്പിക്കുന്നത് ബർത്തലോമിയോ ലോംഗോയുടെ ഹൃദയസ്പർശിയായ വാക്കുകളോടെയാണ്, തന്നെ രക്ഷിച്ച പരിശുദ്ധ അമ്മയുടെ ജപമാലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ. “മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയേ, ഞങ്ങളെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയേ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹബന്ധനമേ, നരകത്തിന്റെ ആക്രമണങ്ങൾക്കെതിരെയുള്ള രക്ഷയുടെ ഗോപുരമേ, ഞങ്ങളുടെ സാർവ്വത്രിക കപ്പൽഛേതത്തിൽ സുരക്ഷിതമായ തുറമുഖമേ, ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മരണത്തിന്റെ മണിക്കൂറിൽ നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവൻ കടന്നുപോകുമ്പോൾ ഞങ്ങളുടെ അവസാനചുംബനം നിനക്കുള്ളതായിരിക്കും. പോംപേയിലെ ജപമാലറാണി, ഏറ്റവും പ്രിയപ്പെട്ട അമ്മേ, പാപികളുടെ സങ്കേതമേ, പീഡിതരുടെ പരമോത്കൃഷ്ട ആശ്വാസദായികേ, ഞങ്ങളുടെ അവസാനവാക്ക് മധുരിക്കുന്ന നിന്റെ നാമമായിരിക്കും. നീ എല്ലായിടത്തും വാഴ്ത്തപ്പെടട്ടെ. ഇന്നും എപ്പോഴും സ്വർഗ്ഗത്തിലും ഭൂമിയിലും". ഈ ജപമാലമാസത്തിൽ, ജപമാല എന്ന ആത്മീയ ആയുധത്തെക്കുറിച്ച് വേറെ എന്ത് സാക്ഷ്യമാണ് നമുക്ക് വേണ്ടത്? ജപമാലഭക്തി ജീവിതാവസാനം വരെ പ്രചരിപ്പിച്ച് വിശുദ്ധനായി മരിച്ച, ബർത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽവെച്ച്, 1980ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു. “ജപമാല കയ്യിൽ പിടിച്ചുകൊണ്ട്, വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ നമ്മൾ ഓരോരുത്തരോടും പറയുന്നു, ഏറ്റം പരിശുദ്ധ ജപമാലരാജ്ഞിയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഉണർത്തുക, വന്ദ്യയായ പരിശുദ്ധ അമ്മേ, അങ്ങയിൽ ഞാൻ അർപ്പിക്കുന്നു, എന്റെ മുഴുവൻ ക്ലേശങ്ങളും, മുഴുവൻ ശരണവും മുഴുവൻ പ്രതീക്ഷയും"!
Image: /content_image/News/News-2024-10-06-07:28:47.jpg
Keywords: സാത്താനി, പിശാചി

23844
Category: 1
Sub Category:
Heading: കേരള സഭയ്ക്കു ഇത് അഭിമാന നിമിഷം; മോൺ. ജോര്‍ജ് കൂവക്കാടിന് കര്‍ദ്ദിനാള്‍ പദവി
Content: കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൺസിഞ്ഞോർ ജോര്‍ജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. ഇന്നു ഒക്ടോബർ ആറാം തീയതി, മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്ക സഭയിലേക്ക് പുതിയതായി 21 കർദ്ദിനാളുന്മാരെ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ എട്ടാം തീയതിയാണ് കർദ്ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കുക. ഇറാൻ, ഇന്തോനേഷ്യ, ജപ്പാൻ, ഫിപ്പീൻസ് തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പുതിയ പട്ടികയിൽ ഉൾപ്പെടുന്നു. ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച പട്ടികയിൽ അവസാനം പ്രഖ്യാപിക്കപ്പെട്ട ആളാണ് ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമായ മോൺ. ജോര്‍ജ് കൂവക്കാട്. കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും കർദ്ദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്. 2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്. 1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2021-ലാണ് പുതിയ നിയോഗമായി ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്. മോൺ. ജോർജ് കൂവക്കാടിനു മുൻപ് ഇതേ തസ്തികകൾ വഹിച്ച മറ്റു രണ്ടുപേരെയും കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പോൾ ആറാമൻ പാപ്പായ്ക്ക് വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം സാധ്യമാക്കിയ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ വൈദികനായിരുന്ന ഫ്രഞ്ച് വംശജൻ മോൺസിഞ്ഞോർ ജാക്വേസ് മാർട്ടിനെ 1998-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ യാത്രകളുടെ സംഘാടകനും, വത്തിക്കാൻ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ജെസ്യൂട്ട് വൈദികൻ റോബെർത്തോ തൂച്ചിയെ 2001 -ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തിയിരിന്നു. കർദ്ദിനാളായി ഡിസംബർ 8ന് ചുമതലയേൽക്കുന്ന മോൺസിഞ്ഞോർ ജോര്‍ജ്ജ് കൂവക്കാട് പ്രഖ്യാപനത്തിനു പിന്നാലെ ചങ്ങനാശേരിയിലുളള വീട്ടുകാരുമായി തന്‍റെ സന്തോഷം പങ്കിട്ടു. നിയുക്ത കർദ്ദിനാളിന്‍റെ അമ്മയുമായി ഫ്രാൻസിസ് മാർപാപ്പ വീഡിയോ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ടിന്‍റെ മാതൃകപരമായ സേവനങ്ങൾ സഭയ്ക്ക് എന്നും തുണയാണെന്നായിരുന്നു മാർപാപ്പ പറഞ്ഞത്.
Image: /content_image/News/News-2024-10-06-22:54:31.jpg
Keywords: കര്‍ദ്ദിനാള്‍ പദവി

23845
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭയില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം
Content: വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഇസ്രയേലിനു നേരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന്, ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയാണ്. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ ലോക സമാധാനത്തിനായി കന്യാമറിയത്തിൻ്റെ മാധ്യസ്ഥ്യം യാചിച്ച് ഇന്നലെ ഞായറാഴ്ച വൈകുന്നേരം റോമിലെ സെൻ്റ് മേരി മേജര്‍ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരിന്നു. ഒക്ടോബര്‍ 2 സിനഡ് അസംബ്ലിയുടെ രണ്ടാം സെഷൻ്റെ ഉദ്ഘാടന കുർബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് ഒക്ടോബര്‍ ഏഴാം തീയതി വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും ഉപവാസ പ്രാർത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്. "തിന്മയുടെ ഇരുണ്ട മേഘങ്ങളെ തുരത്താൻ" സമാധാന രാജ്ഞിയായ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ സഹായം ഫ്രാന്‍സിസ് പാപ്പ തേടിയെന്ന് വത്തിക്കാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. "അമ്മേ, നമ്മുടെ ലോകത്തിന് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ, ജീവൻ സംരക്ഷിക്കാനും യുദ്ധത്തെ തള്ളിക്കളയുവാനും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും പ്രതിരോധമില്ലാത്തവരെയും രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പരിപാലിക്കുകയും പൊതു ഭവനത്തെ സംരക്ഷിക്കുകയും ചെയ്യട്ടെ. സമാധാനത്തിൻ്റെ രാജ്ഞി, ദൈവത്തിൻ്റെ കരുണയ്ക്കായി മാധ്യസ്ഥ്യം വഹിക്കാൻ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു! വിദ്വേഷം വളർത്തുന്നവരുടെ ആത്മാക്കളെ പരിവർത്തനം ചെയ്യുക, മരണത്തിന് കാരണമാകുന്ന ആയുധങ്ങളുടെ ആരവം നിശ്ശബ്ദമാക്കുക, മനുഷ്യഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന അക്രമം കെടുത്തുക". രാഷ്ട്രങ്ങളെ ഭരിക്കുന്നവരുടെ പ്രവര്‍ത്തികളിൽ സമാധാനത്തിൻ്റെ പദ്ധതികൾ പ്രചോദിപ്പിക്കണമെന്നും പാപ്പ പ്രാര്‍ത്ഥനയ്ക്കിടെ യാചിച്ചു. ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്‌ടോബർ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു. ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നത് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണെന്നത് ശ്രദ്ധേയമാണ്. 1571 ഒക്ടോബർ ഏഴിനാണ് ഗ്രീസിൽ ലെപ്പാന്തോയിൽ നടന്ന നാവികയുദ്ധത്തിൽ യൂറോപ്പ് കീഴടക്കാൻ പോയ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ നാവികപ്പടയെ യൂറോപ്യൻ ശക്തികൾ അത്ഭുതകരമായി പരാജയപ്പെടുത്തിയ ദിവസമാണ് ഇത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-10-07-09:51:20.jpg
Keywords: ഉപവാസ, ജപമാല

23846
Category: 18
Sub Category:
Heading: മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ പദവി: സീറോ മലബാര്‍ സഭയ്ക്ക് അഭിമാന നിമിഷമെന്ന് മാര്‍ റാഫേൽ തട്ടിൽ
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദ്ദിനാളുമാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദ്ദിനാളെന്ന നിലയിലുള്ള എല്ലാ ശുശ്രൂഷകളും ദൈവാനുഗ്രഹനിറവുള്ളതാകട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സീറോ മലബാര്‍ സഭയില്‍ നിന്ന് അഞ്ചാമത്തെ കര്‍ദിനാളിനെയാണു നമുക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതിന്റെ അതുല്യമായ അഭിമാനം കൂടിയാണ് സഭയെ തേടിയെത്തിയത്. വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത പരിചയവും സൗഹൃദവും പുലര്‍ത്താന്‍ അവസരം ലഭിച്ചു. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമായ മോണ്‍. കൂവക്കാട് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ സേവനം ചെയ്യുന്നുണ്ട്. 2020 മുതല്‍ മാര്‍പാപ്പയുടെ യാത്രകളുമായി ബന്ധപ്പെട്ട ചുമതലകളുമായി വത്തിക്കാനില്‍ ശുശ്രൂഷ ചെയ്തുവരവേയാണു കര്‍ദിനാള്‍ സ്ഥാനത്തേയ്ക്കുള്ള പുതിയ നിയോഗം. അദ്ദേഹത്തിന്റെ എല്ലാ നിയോഗങ്ങളിലും ശുശ്രൂഷകളിലും ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
Image: /content_image/India/India-2024-10-07-10:01:04.jpg
Keywords: കൂവക്കാ