category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആരാധനക്രമ സംഗീതത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന വീഡിയോകളുമായി ബ്രിട്ടീഷ് അതിരൂപത
Contentലണ്ടന്‍: ആരാധനക്രമ സംഗീതത്തിൻ്റെ പ്രാധാന്യവും മഹത്വവും ലോകത്തോട് പ്രഘോഷിക്കുവാന്‍ സംഗീത വീഡിയോകളുമായി ബ്രിട്ടീഷ് അതിരൂപത. ലണ്ടനിലെ സൗത്ത്‌വാർക്ക് അതിരൂപതയാണ് ആരാധനക്രമ സംഗീതത്തിൻ്റെ മഹത്തായ പാരമ്പര്യവും പ്രാധാന്യവും എടുത്തുക്കാണിച്ച് വീഡിയോകളുടെ പരമ്പര പുറത്തിറക്കിയിരിക്കുന്നത്. ഇത് ആരാധന ക്രമ സംഗീതത്തെ സംരക്ഷിക്കാനും കൂടുതൽ ആളുകളെ കത്തോലിക്കാ സഭയിലേക്ക് നയിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അതിരൂപത. സൗത്ത്‌വാർക്കിലെ സെൻ്റ് ജോർജ്ജ് കത്തീഡ്രലിലാണ് ആരാധനക്രമ സംഗീതത്തിന്റെ അതിമനോഹരമായ വീഡിയോകള്‍ ഷൂട്ട് ചെയ്തത്. സംഗീതത്തിലൂടെയും ഗാനാലാപനത്തിലൂടെയും ആരാധനയുടെ ശക്തി പ്രോത്സാഹിപ്പിക്കുന്നതിന് ഇവ ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നു കത്തീഡ്രൽ വെബ്‌സൈറ്റിൽ പറയുന്നു. സഭയുടെ സംഗീത പാരമ്പര്യം അമൂല്യമായ മൂല്യമുള്ള ഒരു നിധിയാണ്, ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കാൻ സംഗീതജ്ഞർക്ക് കടമയുണ്ടെന്നു സൗത്ത്‌വാർക്ക് അതിരൂപതയുടെ സംഗീത ഡയറക്ടർ ജോനാഥൻ ഷ്രാൻസ് പ്രകാശന ചടങ്ങിൽ പറഞ്ഞു. നമ്മുടെ സ്വന്തം രീതിയിൽ, സൗത്ത്‌വാർക്കിൽ, ആരാധനാക്രമ ആലാപനത്തിലൂടെ ആഴ്‌ചതോറും അനേകരുടെ ഹൃദയങ്ങളെയും മനസ്സിനെയും സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാൻ ഞങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കാൻ കഴിയുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രായത്തിലും വൈദഗ്ധ്യത്തിലും ഉള്ള ഗായകരെ അവതരിപ്പിക്കുന്ന വിപുലമായ ഗായകസംഘം സെൻ്റ് ജോര്‍ജ്ജ് കത്തീഡ്രലിനുണ്ട്. 1840-കളിൽ ആരംഭിച്ച പള്ളിയുടെ കത്തീഡ്രൽ ഗായകസംഘം 7 മുതൽ 12 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും, ലേ ക്ലർക്സ് എന്നറിയപ്പെടുന്ന ഒമ്പത് പ്രൊഫഷണൽ ഗായകരും ഉള്‍പ്പെട്ടതാണ്. അതിരൂപത അടുത്തിടെ പുറത്തിറക്കിയ സൗത്ത്‌വാർക്ക് ഗാന പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച “10,000 Reasons (Bless the Lord)” ഏറെ ശ്രദ്ധ നേടിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=tkutf-EDlLo&t=113s&ab_channel=RCSouthwark
Second Videohttps://www.youtube.com/watch?v=256gOeDmYkg&t=53s&ab_channel=RCSouthwark
facebook_link
News Date2024-10-05 10:28:00
Keywordsആരാധന, സംഗീത
Created Date2024-10-05 10:29:09