Contents

Displaying 23421-23430 of 24974 results.
Content: 23857
Category: 18
Sub Category:
Heading: കാരിസ്‌ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേകനിറവ് വാർഷിക ബൈബിൾ കൺവെൻഷന് ആരംഭം
Content: അതിരമ്പുഴ: കാരിസ്‌ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേകനിറവ് വാർഷിക ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. വിജയപുരം രൂപത ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്‌തു. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അദ്ഭുതങ്ങൾ ദൈവമഹത്വത്തിനായി വെളിപ്പെടുത്തണമെന്നും ദൈവത്തിന്റെ പദ്ധതികളിൽ വിശ്വസിക്കുന്നവരാകണം നാമെന്നും അദ്ദേഹം പറഞ്ഞു. കാരിസ്‌ഭവൻ സുപ്പീരിയർ ഫാ. കുര്യൻ കാരിക്കൽ, കാരിസ്‌ഭവൻ ഡയറക്ടർ ഫാ. ബിജിൽ ചക്യത്ത് എന്നിവർ വചന സന്ദേശം നൽകി. വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റിൻ, ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരി സുപ്പീരിയറും റെക്ടറുമായ ഫാ. ജോസ് പറപ്പിള്ളിൽ, കാരിസ്‌ ഭവനിലെ സഹവൈദികർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇന്ന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചനസന്ദേശം നൽകും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കൺവൻഷൻ വൈകുന്നേരം 4.30ന് സമാപിക്കും.
Image: /content_image/India/India-2024-10-09-10:38:21.jpg
Keywords: കൺവെ
Content: 23858
Category: 18
Sub Category:
Heading: എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമനങ്ങള്‍
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമന ഉത്തരവുമായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാര്‍ ബോസ്കോ പുത്തൂർ. ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയെ അതിരുപതയുടെ പ്രോട്ടോസിഞ്ചെലുസായും ഫാ. ജോഷി പുതുവയെ ചാൻസലറായും ഫാ. സൈമൺ പള്ളുപേട്ടയിലിനെ അസിസ്റ്റന്ററ് ഫിനാൻസ് ഓഫീസറായും ഫാ. . ജിസ്മോൻ ആരംപള്ളിയെ സെക്രട്ടറിയായും അതിരൂപതാകാര്യാലയത്തിൽ നിയമിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-10-09-10:55:17.jpg
Keywords: നിയമന
Content: 23859
Category: 1
Sub Category:
Heading: സത്യാന്വോഷിയായ വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ
Content: ഒക്ടോബർ 9 വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനം. ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികൻ. ആ ബഹുമുഖപ്രതിഭയെക്കുറിച്ച് ഒരു കുറിപ്പ്. 1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാൻ്റെ സാക്ഷ്യം. രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു സത്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും അന്തസത്ത എന്തായിരിക്കും എന്ന ചോദ്യം ന്യൂമാൻ എപ്പോഴും ചോദിച്ചിരുന്നു. 1833 ലെ ആദ്യ റോമാ സന്ദർശനത്തിനിടയിൽ അതിനുള്ള ഉത്തരം ന്യൂമാനു ലഭിച്ചു. ഓക്സ്ഫോർഡിൽ തിരിച്ചെത്തിയ ന്യൂമാൻ ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പ്രസ്ഥാനത്തിനു രൂപം നൽകി. Oxford Movement എന്നാണ് അത് അറിയപ്പെടുന്നത്.എല്ലാ സഭാ വിഭാഗങ്ങൾക്കും പൊതുവായുള്ള സഭാപിതാക്കന്മാരെപ്പറ്റി പഠിക്കാൻ അവർ ആരംഭിച്ചു. ആദ്യ നൂറ്റാണ്ടു മുതലുള്ള പാരമ്പര്യത്തെ ബഹുമാനിക്കണ നിലപാടിലായിരുന്നു അവർ. ആഗ്ലിക്കൻ സഭയെയും യഥാർത്ഥ പാരമ്പര്യത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഈ പ്രസ്ഥാനം ശ്രമിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻട്രി ന്യൂമാൻ 1847 ൽ കത്താലിക്കാ വൈദീകനായി അഭിഷിക്തനായി. 1850 ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം വിവിധ ജോലികളിൽ വ്യാപൃതനായി. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻട്രി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിൻ്റെ പുതിയ വിവർത്തനത്തിനു നേതൃത്വം വഹിച്ചു. ഓക്സ്ഫോർഡിൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഒരു ഓറട്ടറി സ്ഥാപിച്ചു. ഫിലിപ്പ് നേരിയുടെ സഭയിലെ വൈദീകനായാണ് ന്യൂമാൻ അഭിഷിക്തനായത്. 1879 ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കര്‍ദ്ദിനാളായി ഉയർത്തി. 1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു. കര്‍ദ്ദിനാള്‍ ജോൺ ഹെൻട്രി ന്യൂമാനെ 2010 സെപ്റ്റംബർ 19 ന് ബനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസീസ് പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. #{blue->none->b->മഹാനായ എഴുത്തുകാരൻ ‍}# 40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും, 30 കവിതകളും കര്‍ദ്ദിനാള്‍ ന്യൂമാൻ്റെ പേരിലുണ്ട്. ദൈവവുമായുള്ള വ്യക്തി ബന്ധത്തിനു വളരെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകളായിരുന്നു അവയിൽ ഭൂരിഭാഗവും. പത്തൊമ്പതാം നൂറ്റാണ്ടിൽ നൂറുകണക്കിനു ആഗ്ലിക്കൻ പുരോഹിതന്മാർക്ക് കത്തോലിക്കാ സഭയിൽ ചേരാൻ പ്രചോദനമായത് കര്‍ദ്ദിനാള്‍ ന്യൂമാൻ്റെ വാക്കുകളും പ്രവർത്തികളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനെയും ന്യൂമാൻ്റെ ചിന്തകൾ ശക്തമായി സ്വാധീനിച്ചട്ടുണ്ട്. അപ്പോളജിയ (Apologia Pro Vita Sua ) എന്നു പേരിട്ടിരിക്കുന്ന ന്യൂമാൻ്റെ ആത്മകഥ സാഹിത്യ നിരൂപണന്മാരുടെ അഭിപ്രായത്തിൽ സാഹിത്യ ചരിത്രത്തിലെ മികച്ച ആത്മകഥകളിൽ ഒന്നാണ്. പ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ ജെയിംസ് ജോയ്സ് (James Joyce) കര്‍ദ്ദിനാള്‍ ന്യൂമാനെ വിശേഷിപ്പിക്കുക "the greatest of English prose writers." മഹത്തരനായ ഇംഗ്ലീഷ് ഗദ്യ എഴുത്തുകാരൻ എന്നാണ്. Lead, Kindly Light (സ്വാന്തന പ്രകാശമേ നയിച്ചാലും) എന്ന പ്രശ്സതമായ ഗീതം രചിച്ചത് കര്‍ദ്ദിനാള്‍ ന്യൂമാൻ ആണ്. #{blue->none->b->മാർപാപ്പമാർക്കു പ്രിയങ്കരൻ ‍}# 2001ൽ കര്‍ദ്ദിനാള്‍ ന്യൂമാൻ്റ ഇരുന്നൂറാം ജന്മവാർഷികത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശ്വാസവും യുക്തിയും (Faith and Reason ) രണ്ടു ചിറകുകളായുള്ള ദൈവശാസ്ത്രജ്ഞനായിട്ടാണ് ഹെൻട്രി ന്യൂമാനെ വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാൻ. കര്‍ദ്ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദ്ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ട തന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ്. #{blue->none->b->കത്തോലിക്കാ സഭയിൽ ചേരാൻ സ്വയം നഷ്ടങ്ങൾ ഏറ്റെടുത്ത വ്യക്തി ‍}# പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രശസ്ത്രമായ പ്രൊഫസർഷിപ്പ് ഉപേക്ഷിച്ചാണ് നാൽപത്തിനാലാം വയസ്സിൽ ന്യൂമാൻ ആഗ്ലിക്കൻ സഭയിൽ നിന്നു കത്തോലിക്കാ സഭയിലേക്കു വരുന്നത് വന്നത് 1845 ഒക്ടോബർ ഒൻപതിനാണ്. കത്തോലിക്കാ സഭയിലേക്കു വന്ന ദിവസമാണ് വിശുദ്ധൻ്റെ തിരുനാൾ ദിനമായി സഭ ആഘോഷിക്കുന്നത്. #{blue->none->b->കത്തോലിക്കാ സഭയിൽ ചേരാൻ സ്വയം നഷ്ടങ്ങൾ ഏറ്റെടുത്ത വ്യക്തി ‍}# ന്യൂമാൻ നല്ലൊരു എഴുത്തുകാരനും വാഗ്മിയും ആയിരുന്നു അതിനൊപ്പം നലംതികഞ്ഞ ഒരു സംഗീതജ്ഞൻ ആയിരുന്നു. പത്താം വയസ്സു മുതൽ വയലിൻ പഠനം ആരംഭിച്ചു, ഓക്സ്ഫോർഡ് കാലത്ത് ചേമ്പർ മ്യൂസികിലെ പ്രഗൽഭനായ വയലിനിസ്റ്റ് ആയിരുന്നു ന്യൂമാൻ. ഹൃദയം കൊണ്ടു സംസാരിക്കാൻ ഇഷ്ടപ്പെട്ട വ്യക്തി. കര്‍ദ്ദിനാള്‍ ന്യൂമാൻ്റെ ആപ്തവാക്യം Cor ad cor loquitur ( heart speaks to heart) - ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്നായിരുന്നു. കാർഡിനൽ തൻ്റെ കാലത്ത് ന്യൂമാൻ വെറുമൊരു സാധാ പ്രഭാഷകനായിരുന്നില്ല, ഏറ്റവും നല്ല പ്രഭാഷകനായിരുന്നു. വെറുമൊരു വൈദീകനായിരുന്നില്ല, തീഷ്ണതയുള്ള വൈദീകനായിരുന്നു. പാവങ്ങളെയും രോഗികളും നിരന്തരം സന്ദർശിച്ചിരുന്ന കര്‍ദ്ദിനാള്‍ സ്വന്തം ജീവിതം കൊണ്ട് മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിനു ഭാഷ്യമൊരുക്കി. ഈ പുണ്യദിനത്തിൽ കര്‍ദ്ദിനാള്‍ ന്യൂമാൻ്റെ ഒരു ധ്യാന ചിന്തയോടെ ഈ കുറിപ്പവസാനിപ്പിക്കാം. ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നന്മ ചെയ്യും. ഞാൻ അവൻ്റെ വേല ചെയ്യും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-09-11:12:59.jpg
Keywords: ഹെൻ
Content: 23860
Category: 1
Sub Category:
Heading: ഭാരതത്തില്‍ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണി നേരിടുന്നു: റിപ്പോര്‍ട്ടുമായി അമേരിക്കന്‍ കമ്മീഷന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ഭാരതം ഭരിക്കുന്ന ബി‌ജെ‌പി സർക്കാർ പാസാക്കിയ നിയമങ്ങൾ രാജ്യത്ത് ക്രൈസ്തവര്‍ക്കു മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (USCIRF) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ക്രൈസ്തവര്‍ക്കു നേരെ നൂറ്റിഅറുപതിലധികം ആക്രമണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു‌എസ്‌സി‌ഐ‌ആര്‍‌എഫ് പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (USCIRF) റിപ്പോർട്ട് അനുസരിച്ച്, ഭാരതത്തിലെ ക്രിസ്ത്യാനികൾ അക്രമത്തിൻ്റെയും മതപരമായ വിവേചനത്തിൻ്റെയും ശത്രുതാപരമായ ഭീഷണികളാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവൺമെൻ്റിൻ്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ഭാരതത്തെ ചേർക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനുവരി മുതൽ മാർച്ച് വരെ, ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ 47 എണ്ണം ഛത്തീസ്ഗഢിലാണ് സംഭവിച്ചതെന്നു USCIRF വെളിപ്പെടുത്തി. മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളിൽ വ്യക്തികൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളും ഉൾപ്പെടുന്നുണ്ട്. "നിർബന്ധിത മതപരിവർത്തനം" എന്ന തെറ്റായ ആരോപണങ്ങളെ തുടര്‍ന്നാണ് ആക്രമണങ്ങളില്‍ ഏറെയും. രാജ്യത്തു പൊതു പ്രാർത്ഥനയ്ക്ക് പലയിടങ്ങളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ആസാമിൽ, സർക്കാർ അധികാരികൾ കഴിഞ്ഞ വർഷത്തിലുടനീളം ക്രൈസ്തവരെ ആവർത്തിച്ച് ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
Image: /content_image/News/News-2024-10-09-14:26:18.jpg
Keywords: ഭാരത, ക്രൈസ്തവ
Content: 23861
Category: 1
Sub Category:
Heading: 99-ാം വയസ്സില്‍ കര്‍ദ്ദിനാള്‍ പദവി: പാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലില്‍ ആർച്ച് ബിഷപ്പ് അസെർബി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൻ്റെ ജനാലയ്ക്കരികെ നിന്നു കഴിഞ്ഞ ഞായറാഴ്ച പുതിയ കര്‍ദ്ദിനാളുമാരുടെ ലിസ്റ്റ് ഫ്രാന്‍സിസ് പാപ്പ വായിച്ചപ്പോള്‍ അതില്‍ ഏറെ ശ്രദ്ധ നേടുന്നത് ആർച്ച് ബിഷപ്പ് ആഞ്ചലോ അസെർബി എന്ന പേരാണ്. 21 പേര്‍ അടങ്ങുന്ന കര്‍ദ്ദിനാളുമാരുടെ ലിസ്റ്റില്‍ 99 വയസ്സുള്ള മെത്രാപ്പോലീത്തയാണ് ആഞ്ചലോ അസെർബി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് അദ്ദേഹത്തിന് 99 വയസ്സു തികഞ്ഞത്. ഉയര്‍ന്ന പ്രായമായതിനാല്‍ കര്‍ദ്ദിനാള്‍ പദവി ഒട്ടും പ്രതീക്ഷിച്ചില്ലായിരിന്നുവെന്നും പരിശുദ്ധ പിതാവിൻ്റെ തീരുമാനം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും കൃതജ്ഞതയോടെയാണ് ഈ നിയമനത്തെ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 1925 സെപ്റ്റംബർ 23-ന് ഇറ്റലിയിലെ സെസ്റ്റ ഗോഡാനോയിലാണ് ആഞ്ചലോയുടെ ജനനം. 1948 മാർച്ച് 27-ന് ലാ സ്പെസിയ രൂപതയില്‍ വൈദികനായി. കാനോൻ നിയമത്തിൽ ബിരുദം നേടിയ ശേഷം അദ്ദേഹം ദൈവശാസ്ത്രത്തിൽ ലൈസൻസ് നേടി. 1954-ൽ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. 1974 ജൂൺ 22-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ടുണീഷ്യയിലെ സെല്ലയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. പോൾ ആറാമൻ മാർപാപ്പയുടെ കാലത്ത് തന്നെ ന്യൂസിലാന്‍റ്, നെതർലാൻഡ്‌സ്, കൊളംബിയ, ഹംഗറി, മോൾഡോവ എന്നിവിടങ്ങളിലും അദ്ദേഹം അപ്പസ്തോലിക ന്യൂണ്‍ഷോയായി സേവനം ചെയ്തിരിന്നു. 2001 ജൂൺ 2-ന്, ജോൺ പോൾ മാർപാപ്പ ആര്‍ച്ച് ബിഷപ്പിനെ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷനിലെ അംഗമായും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ സംസ്ഥാനങ്ങളുമായുള്ള ബന്ധത്തിനുള്ള വിഭാഗത്തിനായുള്ള കർദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും കൗൺസിൽ അംഗമായും രണ്ട് കൂരിയല്‍ സ്ഥാനങ്ങളിലേക്ക് നിയമിച്ചിരിന്നു. മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ അധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹം നിയമിതനായിരിന്നു. നിലവില്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ് പുതിയ നിയമനം.
Image: /content_image/News/News-2024-10-09-16:10:22.jpg
Keywords: പ്രായ
Content: 23862
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന് ബർമിങ്ഹാമിൽ; ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ ശുശ്രൂഷയുമായി സിസ്റ്റർ ആൻ മരിയ എസ് എച്ച്
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 12ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സണും പ്രമുഖ ആത്മീയ ശുഷ്രൂഷകയും ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ അനുഗ്രഹീത ശുഷ്രൂഷ യുകെ യിൽ നവസുവിശേഷ‌വത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ്. “ദൈവവചനത്തിനായി സമയം കണ്ടെത്തുക. കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“ ”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍" (ഏശയ്യാ 55 : 6). 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. ** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# - ഷാജി ജോർജ് 07878 149670 - ജോൺസൺ ‭+44 7506 810177‬ - അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬. > നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ് ‍}# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW. * കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ; Sandwell &Dudley West Bromwich B70 7JD.
Image: /content_image/Events/Events-2024-10-09-17:04:16.jpg
Keywords: രണ്ടാം ശനിയാ
Content: 23863
Category: 1
Sub Category:
Heading: സിനഡിന്റെ അന്തിമ രേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പിനെ നിയമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി; റോമില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദ്ദിനാൾ നേരിയ്‌ക്കൊപ്പം കാലിഫോർണിയയിൽ നിന്നുള്ള സിസ്റ്റർ ലെറ്റീഷ്യ സലാസർ, റോമിൽ നിന്നുള്ള ഫാ. ഗ്യൂസെപ്പെ ബോൺഫ്രേറ്റ് ഉള്‍പ്പെടെ ഏഴ് ആഗോള മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും എക്സ് ഒഫീഷ്യോ അംഗങ്ങളും മാർപാപ്പ നേരിട്ട് നിയമിച്ചവരും ഉൾപ്പെടുന്നു. ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായി കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഈ വര്‍ഷം തെരഞ്ഞെടുത്തിരിന്നു. വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോള സുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലെ അംഗം കൂടിയാണ് കർദ്ദിനാൾ ഫിലിപ്പ് നേരി. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരിയെ കർദ്ദിനാളായി ഉയർത്തിയത്. അതേസമയം വത്തിക്കാനില്‍ നടന്നു വരുന്ന സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ രണ്ടാമത്തെ സെഷൻ ഒക്ടോബർ 27 ഞായറാഴ്ച സമാപിക്കും.
Image: /content_image/News/News-2024-10-09-17:51:13.jpg
Keywords: ഗോവ, നേരി
Content: 23864
Category: 18
Sub Category:
Heading: ജസ്റ്റീസ് കോശി കമ്മീഷന്റെ റിപ്പോർട്ട് തുടർ നടപടികൾക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പിനു മുന്നിൽ
Content: തിരുവനന്തപുരം: ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ട് തുടർ നടപടികൾക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പിനു മുന്നിൽ. സനീഷ് കുമാർ ജോസഫിൻ്റെ സബ്‌മിഷനു മറുപടിയായി മന്ത്രി അബ്ദു റഹ്‌മാനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടിന്റെ എട്ടാം അധ്യായത്തിൽ ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ മറികടക്കുന്നതിനും ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുവാനായി 284 ശിപാർശകളാണ് കമ്മീഷൻ നൽകിയിട്ടുള്ളത്. നിർദേശങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് ആഭ്യന്തര വകുപ്പിൽനിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ലഭിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ശിപാർശകളിൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണ, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള സമിതിയുണ്ട്. സ്വീകരിക്കേണ്ട നടപടികൾ ക്രോഡീകരിച്ച് സമിതി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളും, ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്‌തവർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്ന‌ങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ കുട്ടനാട്ടിലെയും മലയോര പ്രദേശങ്ങളിലെയും തീരദേശ മേഖലയിലെ യും ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ പരിമിതികളും പ്രശ്‌നപരിഹാര നിർദേശങ്ങളും കമ്മീഷന്റെ റിപ്പോർട്ടിൽ ഉൾപ്പെടുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
Image: /content_image/India/India-2024-10-10-10:42:12.jpg
Keywords: ന്യൂനപക്ഷ
Content: 23865
Category: 18
Sub Category:
Heading: 'ഡീക്കന്മാരെ ബലിയാടുകളാക്കുവാന്‍ ശ്രമം'
Content: കൊച്ചി: സഭാഘടനയെ ദുർബലപ്പെടുത്തുകയെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ഡീക്കന്മാരെ ബലിയാടുകളാക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം ചെയ്യുന്നതെന്ന് സീറോമലബാർ സഭ മീഡിയ കമ്മീഷൻ. തിരുപ്പട്ട സ്വീകരണത്തിനൊരുക്കമായി സഭ നിഷ്‌കർഷിക്കുന്ന രീതിയിൽ അനുസരണം വാഗ്ദാനം ചെയ്യുന്ന സത്യവാങ്‌മൂലം ഒപ്പിട്ടു നൽകുന്നതിനനുസരിച്ച് പട്ടം നൽകാമെന്നാണ് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചിരിക്കുന്നത്. ആ നിലപാടിൽനിന്നു സഭ പിന്നോട്ടു പോയിട്ടില്ല. എന്നാൽ, അതിരൂപതയെ നിരന്തരം ആക്ഷേപവിധേയമാക്കുന്ന ചില വ്യക്തികളും സംഘടനകളും ചെലുത്തുന്ന തെറ്റായ സമ്മർദങ്ങളിൽപ്പെട്ടാണു ഡീക്കന്മാർ സത്യവാങ്മൂലം നൽകാൻ വിസമ്മതിക്കുന്നത്. ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് 13ന് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തിട്ടുള്ളത് അതിരൂപതയെ പൊതുസമൂഹത്തിൽ അപമാനിക്കാനുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. തെരുവിൽ പ്രക്ഷോഭം നടത്താൻ ആഹ്വാനം ചെയ്‌തിരിക്കുന്ന വ്യക്തികളും സംഘടനകളുമാണ് ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണത്തെ ഭീഷണികളിലൂടെ വിലക്കുന്നതെന്നും മീഡിയ കമ്മീഷൻ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2024-10-10-10:46:55.jpg
Keywords: അങ്കമാലി
Content: 23866
Category: 1
Sub Category:
Heading: കാമറൂണില്‍ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: യോണ്ടേ: കാമറൂണിലെ യാഗുവയിലെ കത്തോലിക്ക രൂപതയില്‍ സേവനം ചെയ്തു വരികയായിരിന്ന വൈദികന്‍ കൊല്ലപ്പെട്ടു. ഒക്ടോബർ 7 തിങ്കളാഴ്ച രാത്രി കാമറൂണിൻ്റെ തലസ്ഥാന നഗരമായ യോണ്ടേയില്‍വെച്ചാണ് ഫാ. ക്രിസ്റ്റോഫ് ബാഡ്ജോഗൗ എന്ന വൈദികന്‍ കൊല്ലപ്പെട്ടത്. എംവോലിയിലെ മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (സിഐസിഎം) സന്യാസ സമൂഹത്തിന്റെ വസതിക്ക് മുന്നിൽ വൈകുന്നേരം 7:30 മണിയോടെയാണ് ആക്രമണം നടന്നത്. അക്രമികൾ മൂന്ന് തവണ വെടിയുതിർത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആർച്ച് ബിഷപ്പ് ജീൻ എംബർഗ ദുഃഖം രേഖപ്പെടുത്തി. ഈ ദുഃഖകരമായ അവസരത്തിൽ രൂപതയിലെ ദൈവജനത്തോടും ഫാ. ക്രിസ്റ്റഫിൻ്റെ കുടുംബത്തിനോടും യോണ്ടേ അതിരൂപത ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ആത്മശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുകയാണെന്നും ആർച്ച് ബിഷപ്പ് എംബർഗ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഫാർ നോർത്ത് റീജിയണിലെ യാഗുവരൂപതയിൽ സ്ഥിതി ചെയ്യുന്ന സൂസോയിയിലെ സെയിന്‍റ് പീറ്റർ ആൻഡ് പോൾ ഇടവകയുടെ വികാരിയായിരുന്നു ഫാ. ക്രിസ്റ്റോഫ്. ഇറ്റലിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നരഹത്യ നടന്നത്.
Image: /content_image/News/News-2024-10-10-11:20:19.jpg
Keywords: കാമറൂ