Contents
Displaying 23441-23450 of 24970 results.
Content:
23877
Category: 1
Sub Category:
Heading: ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ
Content: ഇറ്റലിയിലെ ആൻഡ്രിയ അക്യുട്ടിസ് -അന്റോണിയോ സൽസാനോ എന്ന സമ്പന്ന ദമ്പതികൾക്ക് ഏറെ കാത്തിരിപ്പിന് ശേഷമാണ് 1991ൽ കാർളോയെ മകനായി ലഭിച്ചത്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ തന്നെ വിശ്വാസത്തെ സംബന്ധിച്ച ആഴമുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്ന കാർളോയോട് മറുപടി പറയാൻ അമ്മക്ക് കഴിയാതിരുന്നപ്പോൾ അവന്റെ പോളണ്ടുകാരിയായ ബേബിസിറ്റർക്കാണ് അതിന് സാധിച്ചത്. ഏഴുവയസ്സുള്ളപ്പോൾ 1998ൽ പോൾ ആറാമൻ പാപ്പയുടെ സെക്രട്ടറി ആയിരുന്ന മോൺ. പാസ്ക്കരേ മാച്ചിയുടെ പ്രത്യേക ശുപാർശയോടെ ആദ്യ കുർബ്ബാന സ്വീകരിച്ചത് അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്നുമുതൽ വിശുദ്ധ കുർബാന മുടക്കാറില്ലായിരുന്നു. ദിവ്യകാരുണ്യഭക്തി അവന്റെ സവിശേഷത ആയിരുന്നു. ആർക്കും എന്ത് സഹായവും ചെയ്യാൻ ഒട്ടും മടിക്കാത്തവൻ. സാങ്കേതികവിദ്യകളിൽ നല്ല പരിജ്‍ഞാനം. മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാണിക്കാനല്ല അത് പരിഹരിക്കാനാണ് അവൻ ശ്രദ്ധിച്ചിരുന്നത്. ആരെങ്കിലും പ്രശംസിച്ചു പറഞ്ഞാൽ - അവൻ അറിയാതെ തന്നെ മിഴികൾ ദൈവത്തിലേക്കുയർത്തും . ഏത് നന്മയും ദൈവത്തിന്റേത് എന്നാണ് അവൻ വിശ്വസിച്ചിരുന്നത് . 'Not me but God ‘ എന്ന് പറയും. സ്നേഹം,നീതി, സമത്വം, സമാധാനം ഇതെല്ലാം ദൈവിക മുഖച്ഛായകളാണ്. ദൈവത്തെ കൂടാതെ വിശുദ്ധിയിൽ നിലനിൽപ്പില്ല. ഈ വഴിയിൽ നിന്നു വ്യതിചലിപ്പിക്കുന്നതൊന്നും ദൈവികമല്ല. സകല മേഖലകളിലും ദൈവം ഇടപെടുന്നതിന് അവനൊരു പേരിട്ടു . അതാണ് 'മിറാക്കിൾ'. ജെസ്യൂട്ട് സമൂഹത്തിന്റെ വിദ്യാലയത്തിൽ ആയിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. കാർട്ടൂൺ, സിനിമകൾ, പ്ളേസ്റ്റേഷൻ വീഡിയോ ഗെയിമുകൾ ഒക്കെ മറ്റു കുട്ടികളെപ്പോലെ അവനും ആസ്വദിച്ചിരുന്നു. നായ്കുട്ടിയെയും അലങ്കാര മൽസ്യങ്ങളെയുമൊക്കെ വളരെ ഇഷ്ടം. പിണങ്ങിയിരിക്കുന്ന കുട്ടികളെ രമ്യതയിലാക്കുവാൻ പ്രത്യേക കഴിവായിരുന്നു. ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാനുള്ള അവൻറെ ശ്രമങ്ങൾ ഫലം കാണാറുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു സന്തോഷിപ്പിക്കാറുണ്ടായിരുന്നു. കാരിത്താസ് എന്ന സംഘടനയിൽ പോയി തെരുവിലലയുന്ന പട്ടിണിപാവങ്ങൾക്ക് ഭക്ഷണത്തിനുള്ള വഴിയുണ്ടാക്കും. പാവപ്പെട്ട മനുഷ്യരോട് തമാശ പറഞ്ഞും കുസൃതി ചോദ്യങ്ങൾ ചോദിച്ചും ഭക്ഷണം വിളമ്പികൊടുക്കും. മക്കൾ ഉപേക്ഷിച്ചവരെ ആടിപ്പാടി സന്തോഷിപ്പിക്കും. അസ്സീസ്സിയിലെക്കുള്ള യാത്രകൾ അവനു പ്രിയപ്പെട്ടതായിരുന്നു. ഏത് വിധേനയും ദൈവത്തെ പ്രഘോഷിക്കണമെന്നായിരുന്നു അവന്. ടെക്‌നോളജിയെ അതിനായി തിരഞ്ഞെടുത്തെങ്കിലും അത് തന്നെ വിഴുങ്ങാൻ അവൻ സമ്മതിച്ചില്ല. "ലോകം മുഴുവൻ സുവിശേഷം എത്തിക്കാനുള്ള ഏറ്റവും ശക്തമായ വഴി ആണ് ഇന്റർനെറ്റ് " അവൻ പറഞ്ഞു. അവന്റെ ഓരോ സെക്കന്റും നിത്യതയെ തൊട്ടുകൊണ്ടായിരുന്നു. ഇടവകദേവാലയത്തിലെ നിറസാന്നിധ്യമായിരുന്ന അവൻ ആദ്യം ഇടവകയുടെ ഒരു വെബ്സൈറ്റ് ഉണ്ടാക്കി. പിന്നീട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് വെർച്ച്വൽ മ്യൂസിയം ഉണ്ടാക്കിയത് . "Our goal must be the infinite, not the finite”. 'നമ്മുടെ ലക്‌ഷ്യം അനന്തമായിരിക്കണം പരിമിതമായിരിക്കരുത്. സ്വർഗ്ഗമാണു നമ്മുടെ ജന്മനാട്. ദിവ്യകാരുണ്യമാണ് സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ ഹൈവേ'. വളരെ ഒരുക്കത്തോടെയാണ് ഓരോ പരിശുദ്ധ കുർബാനക്കും അവൻ പോയത് . പരിശുദ്ധ കുർബാനയുടെ മുൻപിലെത്തി ആരാധിച്ച ശേഷമേ സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കും അവൻ പോകൂ. ഒഴിവുസമയങ്ങളിലും അവിടെത്തന്നെ ആയിരിക്കും. സ്നേഹിക്കുന്നത് പോലും സ്വയംസ്‌നേഹത്തെക്കാളുപരി ദൈവമഹത്വത്തിനായിരിക്കണം . അതായിരുന്നു അവന്റെ നിലപാട്. " കൂടുതലായി ഈശോയെ സ്വീകരിക്കുമ്പോൾ നാം ഈശോയെപ്പോലെയാകും. ഇതാണ് സ്വർഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം " അവൻ ഡയറിയിൽ എഴുതിച്ചേർത്തു. സംഗീതകച്ചേരിക്കായി എത്ര നേരം ചിലവഴിക്കാനും ബുദ്ധിമുട്ടില്ലാത്തവർ പരിശുദ്ധ കുർബാനയുടെ മുൻപിൽ അൽപ്പനേരം പോലും ചിലവഴിക്കാത്തത് അവനെ സങ്കടപ്പെടുത്തിയിരുന്നു. അവന്റെ സകല കഴിവുകളും പരിശുദ്ധ കുർബാനയിലുള്ള അവന്റെ വിശ്വാസത്തെയും മറ്റുള്ളവരെയും ആഴപ്പെടുത്തുന്നതിനായാണ് അവൻ ഉപയോഗിച്ചത്. മുക്കാൽ മണിക്കൂറോളം നീളമുള്ള , ദിവ്യകാരുണ്യ അത്ഭുതങ്ങൾ കൃത്യമായി വിവരിക്കുന്ന, അവൻ രൂപപ്പെടുത്തിയ വീഡിയോ ലോകജനതയുടെ മുൻപിൽ എന്നേ ശ്രദ്ധാകേന്ദ്രമായി. പരിശുദ്ധ കുർബാന കഴിഞ്ഞാൽ അവന് ഏറ്റവും പ്രിയപ്പെട്ടത് ജപമാല ചൊല്ലുന്നതായിരുന്നു. ജപമാല ചൊല്ലി ഒരുങ്ങിയാണ് ദിവ്യബലിക്ക് പോയിരുന്നത്. അൾത്താര ശുശ്രൂഷ വളരെ സന്തോഷമുള്ള കാര്യമായിരുന്നു. യാത്രക്കിടയിൽ ദേവാലയം കണ്ടാൽ സന്ദർശിച്ചു ഈശോക്ക് ഹലോ പറയും. കുരിശ് ചുംബിക്കും. ദൈവത്തെ സ്നേഹിക്കുന്ന ഓരോ ആത്മാവിന്റെയും നിസ്സാരസ്നേഹ പ്രവൃത്തികൾക്ക് പോലും ആത്മാക്കളെ നേടാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ ശുദ്ധീകരണാത്മാക്കൾക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. ഫുട്‌ബോൾ കളിക്കുന്നതോ ഒഴിവുസമയങ്ങൾ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്നതോ ഒന്നും അവന്റെ വിശുദ്ധിക്ക് തടസ്സമായില്ല. എല്ലാവരോടും അനുകമ്പയുള്ള പ്രകൃതം. കുടുക്ക പൊട്ടിക്കുന്ന കാശ് ദേവാലയത്തിലേക്ക് പോകും വഴി കാണുന്ന യാചകർക്കാണ്. റോഡരികിൽ കാണുന്ന ഇമ്മാനുവേലിനും അവനുമായി രണ്ടു ചോറുപൊതികളാണ് അവൻ സ്ഥിരം കൊണ്ടുപോയിരുന്നത്. ഹൃദ്യമായ വാക്കുകൾ മാത്രമാണ് സംസാരിച്ചിരുന്നത്. 'ഈശോ എന്റെ ആനന്ദം ' എന്ന് ഇടക്കിടെ പറയും. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരാകാനാണ്. അതിനുള്ള അവസരമാണ് ഈ ജീവിതം. അവന്റെ പതിനൊന്നാം വയസ്സിലും ചെറിയ കുട്ടികൾക്ക് അവൻ വിശ്വാസപരിശീലനം നൽകിയിരുന്നു. കൂദാശനിഷ്ഠയുള്ള ജീവിതം, ദിവസവും മുടക്കാത്ത വചന വായന, മാലാഖമാരുടെ മധ്യസ്ഥതയിൽ ആശ്രയിച്ചിരുന്നു. ചെറുപാപങ്ങൾ പോലും പരിത്യജിക്കാൻ കൂട്ടുകാരെ നിർബന്ധിച്ചു. അവന്റെ വിശ്വാസം അനേകരെ സ്വാധീനിച്ചു. അവൻ ഒരു വിശുദ്ധനാണെന്ന് മരിക്കുന്നതിന് മുൻപേ അവനെ അറിയുന്നവർക്കറിയാമായിരുന്നു. യാത്രകൾക്കിടയിൽ തുടരെത്തുടരെയുള്ള പനിയാണ് അക്യൂട്ട് റിമാനോസൈറ്റിസ് ലുക്കീമിയയെക്കുറിച്ചു വെളിപ്പെടുത്തിയത്. അറിഞ്ഞപ്പോഴും അവൻ പതറിയില്ല. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും മാതാവിന്റെ സന്ദേശങ്ങളെക്കുറിച്ചും ഡോക്യുമെന്റേഷൻ ചെയ്യാനും വെബ്സൈറ്റിലാക്കാനും മരിക്കുന്നതിന് ഒരു മാസം മുൻപ് അപ്പ്ലോഡ് ചെയ്യാനും അവനു കഴിഞ്ഞു. രണ്ടരവർഷക്കാലം കൊണ്ട് അവൻ രൂപപ്പെടുത്തിയ ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയ പ്രദർശനം 5 ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് സർവകലാശാലകളിലും ആയിരകണക്കിന് ഇടവകകയിലും ഇക്കാലയളവിനുള്ളിൽ നടത്തപ്പെട്ടു. ചെറുപ്പം മുതൽ ക്രൂശിതരൂപം കാണുമ്പോഴൊക്കെ അതെടുത്തു ചുംബിച്ചിരുന്ന കാർളോ തനിക്ക് ലുക്കീമിയ ആണെന്നറിഞ്ഞതിനു ശേഷമാണ് ക്രൂശിതനോട് മുഴുവനായും ഉൾച്ചേർന്നത്. കഠിനവേദനയിലൂടെ പോകുമ്പോഴും എന്നേക്കാൾ അധികം എത്രപേർ സഹിക്കുന്നു എന്ന മനോഭാവമായിരുന്നു അവന്. "ഞാൻ എന്റെ സഹനം മുഴുവൻ ഈശോക്ക് സമർപ്പിക്കുന്നു. ഈശോക്ക് വേണ്ടി ഞാൻ ഇനിയും സഹിക്കണം". നിത്യതയെകുറിച്ചുള്ള ഒരു പതിനഞ്ചുവയസ്സുകാരന്റെ ബോധ്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും . "I’m happy to die , because I never waste a minute in my life by doing anything that is not pleasing God” ദൈവത്തെ പ്രസാദിപ്പിക്കുന്നവ മാത്രം ചെയ്ത് ജീവിച്ച ഒരാൾ എന്തിന് മരണത്തെ ഭയപ്പെടണം. മരണത്തിന് രണ്ടു ദിവസം മുൻപ് തൻറെ മരണത്തെ മുൻകൂട്ടി പ്രവചിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അവൻ തൻറെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്നു. “ഞാൻ തലച്ചോറിന്റെ ഞരമ്പ് പൊട്ടിയാവും മരിക്കുക" എന്നുപോലും അമ്മയോട് പങ്കുവെച്ചിരുന്നു. അങ്ങനെ തന്നെയായിരുന്നു അവന്റെ മരണവും. 'ഞങ്ങളുടെ വാർഡിലൂടെ പെട്ടെന്ന് വന്നു കടന്നുപോയ ഒരു ധ്രുവനക്ഷത്രം ' എന്നാണ് അവനെ അവസാന ഒരാഴ്ചക്കാലം ശുശ്രൂഷിച്ച ഡോക്ടർമാർ പറഞ്ഞത്, ഡോക്ടർ ആൻഡ്രിയ ബിയോണ്ടിയും ഡോക്ടർ മോസിലോ ജോൺ കോവിക്കും. അവനെ അവർ അൽപ്പമെങ്കിലും മനസ്സിലാക്കുന്നതിനുമുൻപ് അവനെ ലുക്കീമിയ കൊണ്ടുപോയി എന്ന് അവർ വിഷമത്തോടെ പറയുന്നു. വേദനകൾക്കിടയിലും അവന്റെ കണ്ണിലെ തിളക്കവും അവന്റെ ശക്തമായ സഹാനുഭൂതിയും മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ അവൻ ആഗ്രഹിച്ച വിശ്വാസജീവിതവും അവരെ വലുതായി സ്വാധീനിച്ചു. അവരുടെ മുൻപിൽ അവനെഴുതിയ അടിക്കുറിപ്പ് പോലെ, പരമമായ സത്യം അവനിലൂടെ അവർ അറിയുകയായിരുന്നു, "ദൈവത്തിന്റെ കണ്ണിൽ നമ്മെ ശരിക്കും മനോഹരമാക്കുന്നത് നമ്മളെങ്ങനെ അവനെ സ്നേഹിച്ചെന്നും നമ്മുടെ സഹോദരങ്ങളെ സ്നേഹിച്ചെന്നതുമാണ്". വേദനകൾ തിരുസഭക്കും മാർപാപ്പക്കും അവൻ സമർപ്പിച്ചു , പിന്നെ തനിക്ക് സ്വർഗ്ഗത്തിൽ പോകാനായും. സഭക്ക് വേണ്ടി പ്രാർത്ഥിക്കാതെ, വിമർശിച്ചുകൊണ്ടിരിക്കുന്നവരോടും യുക്തിയെ മാത്രം ആശ്രയിക്കുന്ന യുവാക്കളോടും അവൻ പറയുന്നത് ഇതാണ്, "To criticize the Church means to criticize ourselves ! The Church is the dispenser of treasure for our salvation". 2006 ഒക്ടോബർ 9ന് ഫാ. സാൻഡ്രോവില്ലക്ക് ഒരു സൗഭാഗ്യം ലഭിച്ചു. മിലാനിലേ സെന്റ് ജെറാൾഡ് ഹോസ്പിറ്റലിലെ ചാപ്ലയിൻ ആയിരുന്നു അദ്ദേഹം. ഫാ. സാൻഡ്രോവിലയാണ് കാർളോക്ക് പരിശുദ്ധ കുർബാനയും രോഗീലേപനവും നൽകിയത്. "വിളറിയതെങ്കിലും ശാന്തമായ ആ മുഖം എന്നെ അത്ഭുതപ്പെടുത്തി. കാരണം ഗുരുതരമായ രോഗം ബാധിച്ച ഈ കൗമാരക്കാരനിൽ നിന്ന് അത് തികച്ചും പ്രതീക്ഷിക്കാനാവാത്തതായിരുന്നു". അവന് പരിശുദ്ധ കുർബാന വളരെ അത്യാവശ്യമായിരുന്നത് പോലെ ആയിരുന്നു അവന്റെ ആവേശം. ബുദ്ധിമുട്ടിയാണെങ്കിലും ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ അവൻ കാണിച്ച ഭക്തിയും തീക്ഷ്ണതയും തീവ്രമായിരുന്നു. ഈശോയും അവനും തമ്മിലുള്ള ആഴമായ ഒരു ബന്ധത്തിന്റെ പച്ചയായ അനുഭവം ഞാൻ കണ്ടു എന്നദ്ദേഹം പറഞ്ഞു. അച്ചനും കാർളോയും തമ്മിൽ കണ്ടുമുട്ടിയ ഏക അവസരമായിരുന്നു ഇതെന്നുകൂടെ നമ്മൾ ഓർമ്മിക്കണം. ഒക്ടോബർ 12നു ആ സ്നേഹദീപം സ്വർഗത്തിലേക്ക് അവനുണ്ടാക്കിയ ഹൈവേയിലൂടെ കയറിപ്പോയി. അവനാഗ്രഹിച്ച പോലെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ സംസ്കാരകർമ്മം നടന്നു. 2020 ഒക്ടോബർ 10 ന് അവനെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൂവായിരം ആളുകള്‍ പങ്കുകൊണ്ടു. അവന്റെ മാതാപിതാക്കളും ഫ്രാൻസെസ്കോ, മിഷേൽ എന്ന അവന്റെ ഇരട്ടസഹോദരർ അടക്കം. തിരുക്കർമ്മമധ്യേ അൾത്താരയിൽ സ്ഥാപിക്കപ്പെട്ട, പോളോ ടീഷർട്ട് ഇട്ടു പുഞ്ചിരിക്കുന്ന അവന്റെ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ ഏറെപ്പേർ ആനന്ദബാഷ്പം തൂകികാണണം. "ഈശോയെ സ്നേഹിക്കുക , ഈശോ നമ്മെ ഒരുപാട് സ്നേഹിക്കുന്നു . ചങ്കിൽ ഈശോ എപ്പോഴും ഉണ്ടാവണം "എന്ന് സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ് പറയുന്നു. "സെക്കുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽ പോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത ചോദ്യങ്ങളും അവനിലുള്ള ദൈവത്തിന്റെ സാന്നിധ്യവുമാണ് എന്നിലും ഒരു ദൈവീകാഭിമുഖ്യം വളർത്തിയത്. പരിശുദ്ധ കുർബാനയെ പറ്റി പറയുമ്പോൾ അവൻ അറിയാതെ വാചാലനാകുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്". "മകന്റെ അചഞ്ചലവിശ്വാസവും അവനിലുള്ള ദൈവസ്നേഹത്തിന്റെ തീവ്രതയുമാണ് എനിക്കും മാനസാന്തരത്തിനു വഴി തെളിച്ചത് . എൻറെ കണ്ണീരോ പ്രാർത്ഥനയോ ഒന്നുമല്ല , അവനെ വിശുദ്ധ പദവിയിലേക്ക് നയിച്ചത് അവന്റെ തന്നെ വിശുദ്ധിയാണ് . തിരുസ്സഭ കൂട്ടായ്മയിൽ എന്നെയും ചേർത്ത് നിർത്തിയത് കാർലോയാണ്. കമ്പ്യൂട്ടർ ജീനിയസ് ആയിരുന്നെങ്കിലും അല്പസമയം പോലും കാര്യമില്ലാതെ വെറും രസത്തിനായി അവൻ മൊബൈലോ മറ്റൊന്നും ഉപയോഗിക്കാറില്ലായിരുന്നു..." കാർളോയുടെ അമ്മയുടെ വാക്കുകൾ. “എന്റെ കുഞ്ഞ് എനിക്ക് സത്യത്തിന്റെ പാത കാണിച്ചു തന്ന കുഞ്ഞുരക്ഷകനാണ്" മകൻ തുടങ്ങിവച്ച, ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ എക്സ്പോ ഇനിയും എത്താത്തിടത്തൊക്കെ എത്തിക്കാൻ ആണ് ഈ അമ്മ ശേഷിച്ച ജീവിതം മാറ്റിവെക്കുന്നത്. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ സ്നേഹമാണ് സ്വീകരിക്കുന്നതിനുള്ള വലിയ തിരിച്ചറിവാണ് കാർളോയിലൂടെ ആ അമ്മക്ക് ലഭിച്ചത്. കാർളോയുടെ വേർപാടിന് ശേഷം മക്കളില്ലാതിരുന്ന അവർ അവന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. നാൽപ്പത്തിനാലാം വയസ്സിൽ ഇരട്ടക്കുട്ടികളെ ദൈവം അവർക്ക് നൽകി. താൻ ഉടനെത്തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുമെന്നും അധികം വൈകാതെ വിശുദ്ധപദവിയിലേക്ക് ഉയരുമെന്നും കാർളോ ദർശനത്തിൽ അമ്മയോട് പറഞ്ഞിരുന്നു. അവന്റെ രോഗം, മരണം, വാഴ്ത്തപ്പെട്ട പദവി ഇതെല്ലാം ദൈവികപദ്ധതി ആണെന്ന് ആ അമ്മക്ക് ഇപ്പോൾ ഉത്തമബോധ്യമുണ്ട്. കാർളോ അക്യുസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു. ‘The true disciple of Jesus Christ is he who in everything tries to imitate Him and to do God’s Will’. കാർളോ സന്തോഷം കണ്ടെത്തിയത് ജീവിതത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ടാണ്, സഹോദരങ്ങളെ പ്രത്യേകിച്ച് പാവങ്ങളെ പരിചരിച്ചുകൊണ്ടാണ്. ഇതുതന്നെയാണ് അവൻ മറ്റുള്ളവർക്ക് നൽകുന്ന സന്ദേശവും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-11-22:05:03.jpg
Keywords: കാര്‍ളോ

23878
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്‌തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയും പരിഹാര മാര്‍ഗങ്ങളും സൂചിപ്പിച്ചുക്കൊണ്ടുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടർന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്‌തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ. ക്രൈസ്തവ പഠന റിപ്പോർട്ടിന്മേൽ നിയമസഭയിലെ സബ്‌മിഷന് ന്യൂനപക്ഷ ക്ഷേമ മന്ത്രി നൽകിയ മറുപടി ഭരണഘടനാ ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്. കേരളത്തിലെ ക്രൈസ്‌തവസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലേയ്ക്ക് റി പ്പോർട്ട് വിരൽ ചൂണ്ടുന്നുവെന്ന സൂചനകൾ പുറത്തുവന്നിരിക്കുമ്പോൾ റിപ്പോർട്ടി ന്റെ പൂർണരൂപം ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുന്നതിന്റെ പിന്നിൽ സംശയങ്ങളുണ്ടെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2024-10-12-07:54:45.jpg
Keywords: കൗൺസി

23879
Category: 1
Sub Category:
Heading: ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തില്‍ ലെബനോനില്‍ കത്തോലിക്ക ദേവാലയം തകർന്നു; 8 പേർ മരിച്ചു
Content: ബെയ്റൂട്ട്: ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് എട്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) പൊന്തിഫിക്കൽ സംഘടനയുടെ ബ്രിട്ടീഷ് വിഭാഗമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ദെർദ്ഘായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വൈദികന്‍ താമസിച്ച ഭവനവും ഇടവക ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടവും മറ്റൊരു മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്നു. ലെബനോനില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ഒക്ടോബർ 11നു ഫ്രാന്‍സിസ് പാപ്പ എക്സില്‍ പ്രസ്താവനയിറക്കിയിരിന്നു. "ലെബനോൻ ഉൾപ്പെടെ മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിൻ്റെ എല്ലാ മുന്നണികളിലും ഉടനടി വെടിനിർത്തലിന് ഞാൻ ആഹ്വാനം ചെയ്യുന്നു. ലെബനീസ് ജനതയ്ക്കുവേണ്ടി, പ്രത്യേകിച്ച് അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായ തെക്കൻ നിവാസികൾക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം". അങ്ങനെ അവർക്ക് എത്രയും വേഗം തിരിച്ചെത്താനും സമാധാനത്തോടെ ജീവിക്കാനും കഴിയുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്നു തെക്കൻ ലെബനോനിലെ മൂന്ന് ഗ്രാമങ്ങളിലെ 9000 ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന് സേക്രഡ് ഹാര്‍ട്സ് ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. സ്ഥിതി ഭയാനകമാണെന്നും ക്രൈസ്തവര്‍ നിരന്തരമായ അപകടത്തിലാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പൊന്തിഫിക്കൽ ഫൗണ്ടേഷനു നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തി. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ലെബനോനില്‍ ഇരുന്നൂറോളം പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നുണ്ട്. നിലവിലെ പ്രതിസന്ധിയില്‍ സഹായം എന്താണ് വേണ്ടതെന്ന് വിലയിരുത്തുന്നതിന് നിരവധി രൂപതകളുമായും സന്യാസ സമൂഹങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് സംഘടന പ്രസ്താവിച്ചു. കഴിഞ്ഞ മാസങ്ങളിൽ, എസിഎന്‍ ആയിരക്കണക്കിന് കുടുംബങ്ങൾക്കുള്ള ഭക്ഷണപ്പൊതികളും തെക്കൻ ലെബനോനിൽ താമസിച്ച ആയിരത്തിഇരുനൂറുപേർക്ക് വൈദ്യസഹായവും ലഭ്യമാക്കിയിരിന്നു.
Image: /content_image/News/News-2024-10-12-13:10:58.jpg
Keywords: ലെബനോ

23880
Category: 1
Sub Category:
Heading: ദയാവധത്തിന് പച്ചക്കൊടി നല്‍കാന്‍ യുകെ; ജീവന് വേണ്ടി സ്വരമുയര്‍ത്തുവാന്‍ ബ്രിട്ടീഷ് മലയാളികള്‍ക്ക് ഇടയില്‍ ആഹ്വാനം
Content: ലണ്ടന്‍: ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി യുകെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത്. മാരകരോഗികൾക്ക് ജീവിതാവസാനം "തിരഞ്ഞെടുക്കുവാന്‍" അവസരം എന്ന പേരില്‍ അവതരിപ്പിക്കുന്ന ബിൽ എംപി കിം ലീഡ്ബീറ്റർ ഒക്ടോബർ 16-ന് അവതരിപ്പിക്കുവാനിരിക്കെ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. പാർലമെൻ്റംഗങ്ങൾ വിഷയം ചർച്ച ചെയ്യും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇംഗ്ലണ്ടിലും വെയിൽസിലും ദയാവധത്തിന് പൂര്‍ണ്ണ അനുമതി നല്‍കുമെന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്. ദയാവധ നീക്കത്തിനെതിരെ 'ഔര്‍ ഡ്യൂട്ടി ഓഫ് കെയർ' സംഘടനയുടെ ഡയറക്ടർ ഡോ. ഗില്ലിയൻ റൈറ്റ്, ലണ്ടനിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ. ഡേവിഡ് റാൻഡൽ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംപെയിനില്‍ യുകെയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യ പരിരക്ഷ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഈ ക്യാംപെയിനില്‍ പങ്കാളികളാകണമെന്ന ആഹ്വാനം യുകെ മലയാളികള്‍ക്കു ഇടയില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. ഓരോ മനുഷ്യ ജീവൻ്റെയും അളവറ്റ മൂല്യവും അന്തർലീനമായ അന്തസ്സും കണക്കിലെടുത്ത് എല്ലാ സമൂഹങ്ങളിലും കൊലപാതക നിരോധനം നിലവിലുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതക നിരോധനമാണ് ജീവന്റെ സംരക്ഷണം. നിലവിലെ നിയമം ദുർബലർക്ക് സംരക്ഷണമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുവാനാണ് പുതിയ നിയമം ശ്രമിക്കുന്നതെന്നും ആരോഗ്യ പരിപാലന വിദഗ്ധർ എന്ന നിലയിൽ, രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള പരിചരണത്തിൻ്റെ നിയമപരമായ കടമ തങ്ങള്‍ക്ക് ഉണ്ടെന്നും ഭാവി തലമുറകൾക്കു വേണ്ടി, തിടുക്കപ്പെട്ട് ഇത്തരം നിയമനിർമ്മാണത്തിലേക്ക് കടക്കരുതെന്നും ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു. - ദയാവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും "കൊല്ലരുത്" എന്ന കല്‍പനയുടെ ലംഘനവുമാണ്. ഇതിനെതിരെ ധാര്‍മ്മിക മൂല്യങ്ങള്‍ എക്കാലവും ഉയര്‍ത്തിപിടിക്കുന്ന മലയാളികള്‍ ഓണ്‍ലൈന്‍ ക്യാംപെയിനില്‍ ഒപ്പുവെയ്ക്കണമെന്ന ആഹ്വാനം ശക്തമാകുകയാണ്. ⧪ {{ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: -> https://ourdutyofcare.org.uk/letter-to-the-prime-minister/}} #{blue->none->b->** വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍: }# "ഡോക്ടറോ നഴ്സോ വൈദ്യശാസ്ത്രരംഗത്തെ സാങ്കേതിക വിദഗ്ധരോ മറ്റേതെങ്കിലും വ്യക്തിയോ തന്‍റെ തന്നെയോ മറ്റുള്ളവരുടെയോ ജീവന്‍റെ വിധിയാളുകളല്ല. നമ്മുടെ സമകാലീനരില്‍ ചിലര്‍ മനുഷ്യന്‍റെ സഹനത്തിന് ഒറ്റമൂലിയായി കാരുണ്യവധത്തെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കാരുണ്യവധം അതില്‍ തന്നെ ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവൃത്തിയാണ്. പ്രതീക്ഷയറ്റ മാറാരോഗികള്‍ കാരുണ്യവധം ആവശ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തേടുന്നത് ക്രൂരമായ വധമല്ല മറിച്ച് അവര്‍ തങ്ങളുടെ നിരാശയിലും സ്നേഹത്തിനുവേണ്ടി നിലവിളിക്കുകയാണ്". (John Paul II, Address to European Congress of Anesthesiologists, September 1988).
Image: /content_image/News/News-2024-10-12-18:00:54.jpg
Keywords: ദയാവധ

23881
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ വീണ്ടും സന്ദര്‍ശിച്ച് യുക്രൈൻ പ്രസിഡന്റ്
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിനിടെ യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ വീണ്ടും സന്ദർശിച്ചു. ഇന്നലെ ഒക്ടോബർ പതിനൊന്നാം തീയതി വെള്ളിയാഴ്ച്ച, ഇറ്റാലിയൻ സമയം 9.45നു നടന്ന കൂടിക്കാഴ്ച, ഏകദേശം മുപ്പത്തിയഞ്ചു മിനിറ്റുകൾ നീണ്ടു. യുക്രൈനിലെ യുദ്ധത്തിൻ്റെ അവസ്ഥയും, മാനുഷിക സാഹചര്യവും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചിന്തകളും കൂടിക്കാഴ്ചയില്‍ ചർച്ചാവിഷയമായി. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും സമ്മാനങ്ങളും കൈമാറി. "സമാധാനം ദുർബലമായ പുഷ്പമാണ്" എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിൻ്റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വർഷത്തെ സന്ദേശവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാൻസിസ് പാപ്പ സെലൻസ്കിയ്ക്കു സമ്മാനിച്ചത്. 'ബുച്ച കൂട്ടക്കൊല'യുടെ ഒരു ഓയിൽ ചിത്രമാണ് സെലൻസ്കി യുക്രൈന്‍ പ്രസിഡന്റ് പാപ്പയ്ക്ക് സമ്മാനിച്ചത്. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും പ്രസിഡന്‍റ് കൂടിക്കാഴ്ച്ച നടത്തി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു. റഷ്യ ബന്ദികളാക്കിയ യുക്രൈന്‍ സ്വദേശികളെ തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിൻ്റെ സഹായം പ്രതീക്ഷിക്കുകയാണെന്ന് വത്തിക്കാനിൽ നടന്ന യോഗത്തിന് ശേഷം സെലെൻസ്‌കി എക്സില്‍ പോസ്റ്റ് ചെയ്തിരിന്നു. 2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് സെലൻസ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്കു നിരവധി തവണ ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലില്‍ സഹായമെത്തിച്ചിരിന്നു.
Image: /content_image/News/News-2024-10-12-20:14:09.jpg
Keywords: യുക്രൈ

23882
Category: 18
Sub Category:
Heading: നുണകളിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഷേധക്കൂട്ടങ്ങൾ; സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
Content: സത്യംപോലെ തോന്നിപ്പിക്കുന്ന നുണകൾ പ്രചരിപ്പിച്ച് ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതും പൊതുബോധം സൃഷ്ടിക്കുന്നതുമാണല്ലോ സത്യാനന്തരകാലത്തെ രീതികൾ. അതിനേറ്റവും നല്ല ഉദാഹരണമാണ് എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദങ്ങൾ. 1. സഭ നിഷ്‌കർഷിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ കൊന്തയും നൊവേനയും തിരുനാളുകളും നിരോധിക്കും എന്ന നുണ ദൈവാലയത്തിന്റെ വചനവേദിയിൽനിന്നു അതിരൂപതയിലെ വൈദികർ ആവർത്തിച്ചു പറഞ്ഞപ്പോൾ ഭക്തരായ കുറെ വിശ്വാസികളെ അതു സ്വാധീനിച്ചു. എന്നാൽ, ലോകത്തൊരു രൂപതയിലെ കൊന്തയും നൊവേനകളും തിരുനാളുകളും നിരോധിച്ചിട്ടില്ലെന്നും അവയെല്ലാം വ്യക്തിപരമായ ഭക്തനുഷ്ഠാനങ്ങളാണെന്നും ഉള്ള യാഥാർഥ്യം മറച്ചുവയ്ക്കപ്പെട്ടു. 2. ജനാഭിമുഖ കുർബാനയർപ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടെന്ന നുണ വയോധികരായ ആത്മീയ പിതാക്കന്മാരുൾപ്പെടെ ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു. കൗൺസിലിന്റെ ഒരു രേഖയിലും ജനഭിമുഖം വേണമെന്നു പറഞ്ഞിട്ടില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം ലത്തീൻ സഭയിൽ മാത്രം ഉടലെടുത്തതാണ് ജനാഭിമുഖ കുർബാന. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 'പൗരസ്ത്യസഭകൾ' എന്ന ഡിക്രിയിൽ സീറോ മലബാർ സഭയുൾപ്പെടുന്ന പൗരസ്ത്യ സഭകളോടു പറഞ്ഞിരിക്കുന്നത് "പൗരാണിക പാരമ്പര്യങ്ങൾ പുനരുദ്ധരിക്കണ"മെന്നാണ്. 3. വിശ്വാസികളുമായി ആലോചിച്ചുമാത്രമേ ആരാധനാക്രമം തീരുമാനിക്കാവൂ എന്നതാണ് മാർപാപ്പ പറയുന്ന 'സിനഡാലിറ്റി' എന്ന നുണ ചില കേന്ദ്രങ്ങൾ ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, "ആരാധനാക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളിൽ മാത്രം നിക്ഷിപ്തമാണ്. സഭാസമൂഹങ്ങളുടെ ഔദ്യോഗികമായ മെത്രാൻ സമിതികളാണ് നിയമപരമായി ആരാധനാക്രമത്തിന്റെ നിയന്ത്രണം നിർവ്വഹിക്കേണ്ടത്. തന്മൂലം, മറ്റാർക്കും ഒരു വൈദികനുപോലും ആരാധനാക്രമത്തിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല" (Sacrosanctum concilium 22:1-3) എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമായി പഠിപ്പിക്കുന്നു. 4. ഏറ്റവും പുതിയ നുണയുമായി വിശ്വാസികളെ 2024 ഒക്ടോബർ 13നു തെരുവിലിറക്കാൻ പള്ളികളിലെ നേർച്ചപ്പണം ദുരുപയോഗിച്ച് സംഘാടനം നടത്തുകയാണ് വൈദീകർ. ഡീക്കന്മാരുടെ തിരുപ്പട്ടസ്വീകരണത്തിനു തടസ്സം നിൽക്കുന്നവർ തന്നെയാണ് ഈ സമരത്തിന്റെയും സംഘാടകർ എന്നതാണ് വിരോധാഭാസം. അനുസരണവ്രതം പാലിക്കാമെന്നു സത്യവാങ്മൂലം നൽകിയാൽ ഡീക്കന്മാർക്കു തിരുപ്പട്ടം നല്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാണ് സഭയുടെ തീരുമാനം. നുണകൾ ആവർത്തിച്ചുപറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാകൂട്ടായ്മയ്ക്കും മെത്രാന്മാർക്കും എതിരാക്കി ആത്മരക്ഷയെ അപകടത്തിലാക്കരുതെന്നു എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകസഹോദരരോട് അഭ്യർത്ഥിക്കുന്നു. - സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Image: /content_image/India/India-2024-10-13-07:27:30.jpg
Keywords: സീറോ മലബാ

23883
Category: 1
Sub Category:
Heading: 2025 ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രമേയം പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവർഷം 325ൽ കോൺസ്റ്റാൻ്റിനോപ്പിളിനടുത്തുള്ള നിഖ്യായിൽ നടന്ന ക്രിസ്ത്യാനികളുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, 2025 ജൂബിലി വര്‍ഷത്തിലെ ക്രിസ്ത്യൻ ഐക്യവാരത്തിനുള്ള പ്രാർത്ഥനകളും വിചിന്തനങ്ങളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം, ഇരുപത്തിയാറാം തിരുവചനം, “നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?" എന്നുള്ളതാണ് ഈ വർഷത്തെ പ്രധാനപ്രമേയം. ഇറ്റലിയിലെ ബോസ് ആശ്രമത്തിലെ അന്തേവാസികളും, ആഗോള ക്രൈസ്തവസമൂഹത്തിന്റെ സഭായോഗവും ചേർന്നാണ് പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, അറബ് എന്നീ ഭാഷകളിലാണ് ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിഎഴുനൂറാമത് വാർഷികം ആഘോഷിക്കപ്പെടുമ്പോൾ, ഇത്തവണത്തെ സഭൈക്യവാരത്തിനു പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലും, വേള്‍ഡ് ചര്‍ച്ച് കൌണ്‍സിലും ചേർന്നാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒരുക്കുക.
Image: /content_image/News/News-2024-10-13-08:00:38.jpg
Keywords: എക്യുമെനി

23884
Category: 18
Sub Category:
Heading: പിറന്നുവളർന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകം: ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി
Content: കൊച്ചി: മുനമ്പത്തെ ജനത്തിന് പിറന്നുവളർന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണെന്ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ പിറകിലോട്ട് പോകുന്നതും നിശബ്ദരാകുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും കൊല്ലം ബിഷപ്സ് ഹൗസിൽ നടത്തിയ കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി യുടെ എക്സിക്യുട്ടീവ് യോഗം ഉദ്ഘാടനം നിർവഹിക്കവേ ബിഷപ്പ് പറഞ്ഞു. പ്രോലൈഫ് സമിതി പ്രസിഡൻ്റ് ജോൺസൻ സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്‌ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, അനിമേറ്റർ ജോർജ് എഫ്. സേവ്യർ വലിയവീട്, വൈസ് പ്രസിഡൻ്റ് ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ജോയിന്റ് സെക്രട്ടറിമാരായ ഇഗ്‌നേഷ്യസ് വിക്ടർ, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-10-14-10:09:27.jpg
Keywords: ബിഷപ്പ്

23885
Category: 18
Sub Category:
Heading: ശാലോം മീഡിയ അവാർഡ് ബ്രദര്‍ സന്തോഷ് കരുമത്രയ്ക്ക്
Content: കോഴിക്കോട്: ക്രിസ്‌തീയ മാധ്യമപ്രവർത്തകരെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ശാലോം മീഡിയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ശാലോം മീഡിയ അവാർഡ് ഷെക്കെയ്ന ന്യൂസ് ചാനലിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് കരുമത്രയ്ക്ക്. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഷെക്കെയ്നു ടിവിയിലൂടെ കേരള സഭയ്ക്കും ക്രൈസ്‌തവ മാധ്യമ ശുശ്രൂഷയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കരുമത്രയെ ഈ വർഷത്തെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ഷെവലിയാർ ബെന്നി പുന്നത്തറയുടെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. ഡിസംബർ 20ന് ശാലോം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അവാർഡ് സമ്മാനിക്കും. പതിനാലാം വയസിൽ പങ്കെടുത്ത ധ്യാനത്തെ തുടർന്ന് സുവിശേഷപ്രഘോഷണ രംഗത്തേക്കു കടന്ന സന്തോഷ് കരുമത്ര മൂന്നുപതിറ്റാണ്ടിലധികമായി കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വേദികളിൽ ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നു. ഭാര്യ അന്ന. മക്കൾ എസ്തേർ ആൻ, മറിയം സന്തോഷ്, ജോൺ പോൾ സന്തോഷ്, പീറ്റർ ക്രിസ്റ്റോ.
Image: /content_image/India/India-2024-10-14-10:16:06.jpg
Keywords: ശാലോം, ഷെക്കെയ്നു

23886
Category: 1
Sub Category:
Heading: 14,000 അടി ഉയരത്തില്‍ പർവതത്തിന് മുകളില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് അമേരിക്കന്‍ വൈദികന്‍
Content: കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തു സമുദ്രനിരപ്പിൽ നിന്ന് 14,000 അടി (4,267 മീറ്റർ) ഉയരമുള്ള പർവതത്തിന് മുകളില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് കത്തോലിക്ക വൈദികന്‍. ഡെൻവർ അതിരൂപതയിലെ സെൻ്റ് ജോൺ വിയാനി തിയോളജിക്കൽ സെമിനാരിയിലെ വൈസ് റെക്ടറും ദൈവശാസ്ത്ര പ്രൊഫസറുമായ ഫാ. ജോൺ നെപിലാണ് പര്‍വ്വതശൃഖത്തില്‍ ബലിയര്‍പ്പിച്ച് ശ്രദ്ധ നേടിയിരിക്കുന്നത്. 54 കൊടുമുടികളുടെ മുകളിൽ എത്തിയ ചുരുക്കം ചിലരിൽ ഒരാള്‍ കൂടിയാണ് അദ്ദേഹം. ബോൾഡറിലെ കൊളറാഡോ സർവ്വകലാശാലയിൽ ചാപ്ലിനായി വൈദികനായിരിക്കുമ്പോള്‍ അക്വിനാസ് ആൽപൈൻ എന്ന പേരിൽ ഔട്ട്ഡോർ ക്ലബ് ആരംഭിച്ചിരിന്നു. പർവതങ്ങളിലെ സാഹസികതകൾക്കായി ആളുകളെ കൊണ്ടുപോകാൻ തുടങ്ങി, അവിടെയാണ് വഴിത്തിരിവായതെന്നു അദ്ദേഹം പറയുന്നു. 2011 മെയ് മാസത്തില്‍ നടന്ന തിരുപ്പട്ട സ്വീകരണത്തിന് ശേഷം അധികം വൈകാതെ തന്നെ പർവതത്തിന് മുകളില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് ഫാ. ജോണ്‍. കഴിഞ്ഞ വർഷം, സാന്താക്രൂസ് പർവ്വതത്തിൻ്റെ മുകളിൽ ഫാ. ജോൺ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു.
Image: /content_image/News/News-2024-10-14-12:12:17.jpg
Keywords: വൈദിക