category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 14,000 അടി ഉയരത്തില്‍ പർവതത്തിന് മുകളില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് അമേരിക്കന്‍ വൈദികന്‍
Contentകൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തു സമുദ്രനിരപ്പിൽ നിന്ന് 14,000 അടി (4,267 മീറ്റർ) ഉയരമുള്ള പർവതത്തിന് മുകളില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് കത്തോലിക്ക വൈദികന്‍. ഡെൻവർ അതിരൂപതയിലെ സെൻ്റ് ജോൺ വിയാനി തിയോളജിക്കൽ സെമിനാരിയിലെ വൈസ് റെക്ടറും ദൈവശാസ്ത്ര പ്രൊഫസറുമായ ഫാ. ജോൺ നെപിലാണ് പര്‍വ്വതശൃഖത്തില്‍ ബലിയര്‍പ്പിച്ച് ശ്രദ്ധ നേടിയിരിക്കുന്നത്. 54 കൊടുമുടികളുടെ മുകളിൽ എത്തിയ ചുരുക്കം ചിലരിൽ ഒരാള്‍ കൂടിയാണ് അദ്ദേഹം. ബോൾഡറിലെ കൊളറാഡോ സർവ്വകലാശാലയിൽ ചാപ്ലിനായി വൈദികനായിരിക്കുമ്പോള്‍ അക്വിനാസ് ആൽപൈൻ എന്ന പേരിൽ ഔട്ട്ഡോർ ക്ലബ് ആരംഭിച്ചിരിന്നു. പർവതങ്ങളിലെ സാഹസികതകൾക്കായി ആളുകളെ കൊണ്ടുപോകാൻ തുടങ്ങി, അവിടെയാണ് വഴിത്തിരിവായതെന്നു അദ്ദേഹം പറയുന്നു. 2011 മെയ് മാസത്തില്‍ നടന്ന തിരുപ്പട്ട സ്വീകരണത്തിന് ശേഷം അധികം വൈകാതെ തന്നെ പർവതത്തിന് മുകളില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് ഫാ. ജോണ്‍. കഴിഞ്ഞ വർഷം, സാന്താക്രൂസ് പർവ്വതത്തിൻ്റെ മുകളിൽ ഫാ. ജോൺ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-10-14 12:11:00
Keywordsവൈദിക
Created Date2024-10-14 12:12:17