Contents

Displaying 23391-23400 of 24974 results.
Content: 23827
Category: 1
Sub Category:
Heading: ഗവര്‍ണറുടെ മിഷ്ണറി വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് തമിഴ്‌നാട് ബിഷപ്പ്സ് കൗൺസില്‍
Content: ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ നടത്തിയ പരമാര്‍ശത്തെ അപലപിച്ച് തമിഴ്‌നാട് ബിഷപ്പ്സ് കൗണ്‍സില്‍. ബ്രിട്ടീഷ് സർക്കാർ, മിഷ്ണറിമാർക്കൊപ്പം ഭാരതത്തിൻ്റെ സ്വത്വം നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഭാരതത്തിൻ്റെ ആത്മാവിനെ കൊല്ലാൻ അവർ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കുകയായിരിന്നുവെന്നും രാജ്യത്തെ ജനങ്ങൾക്ക് ഒരു പുതിയ ഐഡൻ്റിറ്റി നൽകാൻ അവർ ചരിത്രം കെട്ടിച്ചമക്കുകയായിരിന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണ്ണറുടെ പ്രസ്താവനയെ അപലപിച്ചു തമിഴ്നാട് ബിഷപ്പ്സ് കൗൺസിലും (TNBC) തമിഴ്നാട് ലാറ്റിൻ ബിഷപ്പ്സ് കൗൺസിലും (TNLBC) രംഗത്തുവന്നു. ആര്‍.എന്‍ രവിയുടെ വാക്കുകള്‍ "ഇന്ത്യയുടെ സ്വത്വത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിച്ചു" എന്ന് സഭാ നേതാക്കൾ പറഞ്ഞു. ഇന്ത്യയെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളിൽ ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഗവർണറുടെ പരാമർശങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ടിഎൻബിസിയുടെ പ്രസ്താവനയിൽ പറയുന്നു. ഗവർണർ രവിയുടെ പ്രസംഗം വിദ്വേഷം മാത്രമല്ല, വർഗീയ സംഘർഷം വളർത്താനുള്ള വ്യക്തമായ ശ്രമവും ആയിരുന്നു. ഇന്ത്യയിലെ ക്രൈസ്തവര്‍ ദീർഘകാലമായി രാജ്യത്തിൻ്റെ പാരമ്പര്യങ്ങളോടും മൂല്യങ്ങളോടും സംസ്‌കാരത്തോടും അഗാധമായ ബന്ധമുള്ളവരാണെന്നും വികസനത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും മൈലാപ്പൂർ ആർച്ച് ബിഷപ്പും തമിഴ്‌നാട് മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ ജോർജ് ആൻ്റണിസാമി പറഞ്ഞു. 72 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള തമിഴ്‌നാട് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. സംസ്ഥാനത്തെ 87 ശതമാനത്തിലധികം ഹിന്ദുക്കളാണ്. എന്നാൽ ക്രൈസ്തവര്‍ 6 ശതമാനം മാത്രമാണ്.
Image: /content_image/News/News-2024-10-03-12:01:03.jpg
Keywords: തമിഴ്‌
Content: 23828
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി റാലി
Content: മെക്സിക്കോ സിറ്റി: ഒക്‌ടോബർ 6 ഞായറാഴ്ച, മെക്‌സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉദരത്തിലുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി റാലി നടക്കും. "സ്ത്രീകൾക്കും ജീവനും അനുകൂലം" എന്ന ആപ്ത വാക്യവുമായി പ്രാദേശിക സമയം രാവിലെ 10:30 ന് കുവാഹ്‌റ്റെമോക്ക് മുനിസിപ്പാലിറ്റിയിലെ ഗൊറോസ്റ്റിസ ഗാർഡനിൽ ആരംഭിക്കുന്ന റാലി ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ച് ഗ്വാഡലൂപ്പയിലെ മരിയന്‍ ബസിലിക്കയിൽ എത്തിച്ചേരും. ഇതേ ദിവസം രാജ്യത്തെ എണ്‍പതിലധികം നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നുണ്ട്. പത്തു ലക്ഷത്തിലധികം മെക്സിക്കന്‍ വിശ്വാസികള്‍ ഇതിനു പിന്തുണയുമായി എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. "ഗർഭിണികൾക്ക് പ്രത്യേക ഊന്നൽ നൽകി" എല്ലാ സ്ത്രീകളെയും പിന്തുണയ്ക്കുക എന്നതാണ് മാർച്ചിൻ്റെ കേന്ദ്രലക്ഷ്യമെന്ന് പരിപാടിയുടെ ധനസമാഹരണത്തിൻ്റെ വക്താവ് അലിസൺ ഗോൺസാലസ് പറഞ്ഞു. മെക്‌സിക്കോയിൽ ഒരു സ്ത്രീയും ഭക്ഷണത്തിൻ്റെയും വൈദ്യ സഹായത്തിൻ്റെയും അഭാവം അനുഭവിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുവാന്‍ പരിശ്രമിക്കുമെന്നും ജീവന് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും 'എസിഐ പ്രെൻസ'ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജീവന്റെ വിഷയത്തില്‍ പ്രായമോ മതമോ അവസ്ഥയോ പരിഗണിക്കാതെ എല്ലാവരേയും പിന്തുണയ്ക്കാനാണ് മാർച്ച് ശ്രമിക്കുന്നതെന്ന് അലിസൺ ഗോൺസാലസ് പറഞ്ഞു. "യുണൈറ്റഡ് ഫോർ മെക്സിക്കോ" അവിശ്വാസത്തെ വിശ്വാസം കൊണ്ട് നേരിടാനും വിശ്വാസത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശം നൽകുവാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെക്സിക്കോയിൽ, നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ജിയോഗ്രഫിയുടെ (INEGI) സമീപകാല കണക്കുകൾ പ്രകാരം, ഏകദേശം 66.8 ദശലക്ഷം സ്ത്രീകളുണ്ട്. 2007 മുതൽ മെക്സിക്കോ സിറ്റിയിൽ മാത്രം 864,750 കുഞ്ഞുങ്ങൾ ഗർഭഛിദ്രത്തിന് ഇരയായതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.
Image: /content_image/News/News-2024-10-03-14:06:52.jpg
Keywords: ഗ്വാഡ
Content: 23829
Category: 1
Sub Category:
Heading: ലെബനോനില്‍ 9000 ക്രിസ്ത്യാനികൾ അപകടത്തില്‍: വെളിപ്പെടുത്തലുമായി കത്തോലിക്ക സന്യാസിനി
Content: ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്നു തെക്കൻ ലെബനോനിലെ മൂന്ന് ഗ്രാമങ്ങളിലെ 9000 ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന് കത്തോലിക്ക സന്യാസിനിയുടെ വെളിപ്പെടുത്തല്‍. സേക്രഡ് ഹാര്‍ട്സ് ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോയാണ് പ്രദേശത്തെ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതാവസ്ഥകള്‍ വിവരിച്ച് രംഗത്തു വന്നിരിക്കുന്നത്. സ്ഥിതി ഭയാനകമാണെന്നും ക്രൈസ്തവര്‍ നിരന്തരമായ അപകടത്തിലാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പൊന്തിഫിക്കൽ ഫൗണ്ടേഷനു നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തി. "അടുത്തായി ആശുപത്രിയില്ല. വെള്ളമില്ല. സഹായത്തിനായി വിളിക്കാൻ ആരുമില്ല. ദിവസത്തില്‍ മൂന്ന് മണിക്കൂർ മാത്രമേ വൈദ്യുതി ഉള്ളൂ. ഇൻ്റർനെറ്റ് കണക്ഷനില്ല. ഓരോരുത്തരും പലായനം ചെയ്ത ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ തോൽക്കുമെന്ന് ഭയന്ന് പ്രദേശത്ത് താമസിക്കാൻ തിരഞ്ഞെടുത്ത നിരവധി ക്രിസ്ത്യാനികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല". അവരുടെ വീടും ഭൂമിയും എന്നേക്കും നഷ്ട്ടമായേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണെന്നു സിസ്റ്റര്‍ പറയുന്നു. അനേകം ആളുകൾ തെക്കൻ ലെബനോനിലെ വീടുകൾ ഉപേക്ഷിച്ച് തങ്ങളുടെ രൂപതയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് സിഡോണിലെ ബിഷപ്പ് മറൂൺ അമ്മാർ എസിഎന്നിനോട് വെളിപ്പെടുത്തിയിരിന്നു. കുടിയിറക്കപ്പെട്ടവരെ സഹായിക്കുകയും അവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കേണ്ടതുണ്ടെന്നും ലെബനോനിലെ എ‌സി‌എന്‍ സംഘടനയുടെ പ്രോജക്ട് കോർഡിനേറ്റർ മാരിയേലെ ബൂട്രോസും അടുത്തിടെ പറഞ്ഞിരിന്നു. നിലവിൽ ലെബനോനിൽ 200 പ്രോജക്ടുകളിലായി എ‌സി‌എന്‍ സഹായം എത്തിക്കുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-03-16:23:10.jpg
Keywords: ലെബനോ
Content: 23830
Category: 1
Sub Category:
Heading: വെള്ളപ്പൊക്കമുണ്ടായ മേഖലയില്‍ മരിയന്‍ പ്രദിക്ഷണവുമായി മെക്സിക്കന്‍ വിശ്വാസികള്‍
Content: മെക്സിക്കോ സിറ്റി: ജോൺ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച മെക്‌സിക്കൻ സംസ്ഥാനമായ ഗ്വെറേറോയിലെ ടിക്‌സ്‌റ്റ്‌ലയിലെ തെരുവുകളിലൂടെ ദൈവമാതാവിന്റെ രൂപവുമായി പ്രദിക്ഷണം നടത്തി. സെപ്തംബർ 23 തിങ്കളാഴ്‌ച ഗ്വെറേറോ തീരത്ത് വീശിയടിച്ച ജോൺ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിൽ കനത്ത നാശം വിതച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദിക്ഷണം നടന്നത്. കരയുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ വിളിക്ക് ഉത്തരം നൽകാൻ അമ്മ എപ്പോഴും അടിയന്തിരമായി ഓടുന്നുവെന്നു സാങ്ച്വറി നേറ്റിവിറ്റി ഓഫ് മേരിയുടെ ഇടവകയുടെ റെക്ടർ ഫാ. ജുവാൻ റിക്കാർഡോ നെഗ്രെറ്റ് കാർഡെനാസ് പറഞ്ഞു. ഗുരുതരമായ നാശ നഷ്ടം വിതച്ച കമ്മ്യൂണിറ്റികളിലൊന്നാണ് ഗ്വെറേറോയിലെ ടിക്‌സ്‌റ്റ്‌ല. നിര്‍ധനരായ ഏറ്റവും ദുർബലരായ ആളുകൾ പോലും ഭവനങ്ങളില്‍ താമസിച്ചിരിന്നുവെന്നും പ്രദേശത്ത് നിന്നു പല കുടുംബങ്ങൾക്കും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നുവെന്നും ഫാ. ജുവാൻ റിക്കാർഡോ വെളിപ്പെടുത്തി. ചുഴലിക്കാറ്റ് ഭൗതിക വസ്‌തുക്കൾ അപഹരിച്ചെങ്കിലും ഒരു പ്രകൃതിദുരന്തത്തിന് ഒരിക്കലും ഒരു സമൂഹത്തിൻ്റെ വിശ്വാസം കവര്‍ന്നെടുക്കുവാന്‍ കഴിയില്ലെന്ന് വൈദികന്‍ ചൂണ്ടിക്കാട്ടി. സന്തോഷത്തിൻ്റെയും സങ്കടത്തിൻ്റെയും നിമിഷങ്ങളിൽ അവൾ അമ്മയാണ്. കഷ്ടതയിൽ സന്നിഹിതയായ അമ്മ. ഈ കന്യക തൻ്റെ കുഞ്ഞുങ്ങളുമായി വേദന പങ്കിടുന്നു, മാത്രമല്ല അവളുടെ കരുണാപൂർവ്വമായ സ്നേഹത്താൽ അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒറ്റയ്ക്കാണെന്ന് തോന്നരുതെന്ന് അവൾ ദുരിതബാധിതരോട് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനാറാം നൂറ്റാണ്ട് മുതൽ ടിക്‌സ്‌റ്റ്‌ലയിൽ മരിയന്‍ തീര്‍ത്ഥാടനം നടക്കുന്നുണ്ട്. എല്ലാ വർഷവും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകര്‍ ഇവിടെക്ക് എത്താറുണ്ട്.
Image: /content_image/News/News-2024-10-03-17:38:30.jpg
Keywords: മരിയ
Content: 23831
Category: 18
Sub Category:
Heading: ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ മൃതസംസ്കാരം നാളെ
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക റെക്ടറും രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഡയറക്ടറുമായിരുന്ന ഫാ. ഗ്രിഗറി ഓണംകുളം (63) അന്തരിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.15ന് അതിരമ്പുഴയിലുള്ള സഹോദരൻ ഓണംകുളം ഷാജി ഫ്രാൻസിസിന്റെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം 2.15ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാനയെത്തുടർന്ന് സംസ്കാരം നടത്തും. ഇന്ന് 1.30 മുതൽ രണ്ടുവരെ ചെത്തിപ്പുഴ സെൻ്റ തോമസ് ആശുപത്രി മോർച്ചറി യിലും അദ്ദേഹം വികാരിയായി സേവനം ചെയ്‌തുവന്ന ചമ്പക്കുളം സെന്റ് മേ രീസ് ബസിലിക്കയിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ നാലുവരെയും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ചങ്ങനാശേരി അതിരൂപത ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറിയാണ് ഫാ. ഗ്രിഗറി ഓണംകുളം. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, അതി രൂപത ഡിസിഎംഎസ് ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1961 ജൂലൈ ആറിന് അതിരമ്പുഴ ഓണംകുളം പരേതനായ ലൂക്ക ഫ്രാൻസിസ് -ചിന്നമ്മ ദമ്പതികളുടെ മകനായി ജനനം. കുറിച്ചി, നാഗ്‌പുർ സെമിനാരികളിൽ പഠനം. 1987 ഏപ്രിൽ 29ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളി അസിസ്റ്റന്റ് വികാരി, പറാൽ, മാടപ്പള്ളി, തുരുത്തി പള്ളികളിൽ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-10-04-10:31:54.jpg
Keywords: മൃതസംസ്കാര
Content: 23832
Category: 18
Sub Category:
Heading: അന്തർ സെമിനാരി ദൈവശാസ്ത്ര അധ്യാപക പഠനശിബിരം സംഘടിപ്പിച്ചു
Content: കോട്ടയം: നിഖ്യാ സുനഹദോസിൻ്റെ 1700 -ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം മാർത്തോമ്മ സെമിനാരിയിൽ അന്തർ സെമിനാരി ദൈവശാസ്ത്ര അധ്യാപക പഠനശിബിരം സംഘടിപ്പിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്‌ടർ റവ. ഡോ. സ്ക്‌കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്തു. മാർത്തോമ്മ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ.വി.എസ്. വർഗീസ് അധ്യക്ഷ ത വഹിച്ചു. പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, റവ.ഡോ. ജേക്കബ് മാത്യു, റവ.ഡോ. വി.എം മാത്യു, റവ. ഡോ. പി. ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക, ഓർത്തഡോക്‌സ്- മാർത്തോമ്മ വേദശാസ്ത്ര അധ്യാപക വേദശാസ്ത്ര സെമിനാറിൽ ഓർത്തഡോക്‌സ് സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. 'നിഖ്യാ സുനഹദോസ് അന്നും ഇന്നും' എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ.എ. ജോൺ ഫിലിപ്പ് പ്രബന്ധം അവതരിപ്പിച്ചു. വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് റവ. ഡോ. തോമസ് കുഴുപ്പിൽ, റവ.ഡോ. ബിജേഷ് ഫിലിപ്പ്, റവ. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-10-04-10:49:06.jpg
Keywords: സെമിനാ
Content: 23833
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവിന് ഹൃദയത്തില്‍ ഇടം കൊടുക്കണം, ആത്മാവ് ഉള്ളിൽ വരുമ്പോൾ ജീവിതം മാറിമറിയും: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന് ഇടം കൊടുക്കാനായി ഹൃദയം തുറന്നുവേണം പ്രാർത്ഥിക്കേണ്ടതെന്നും ആത്മാവ് ഉള്ളിൽ വരുമ്പോൾ ജീവിതം മാറിമറിയുമെന്നും ഫ്രാൻസിസ് പാപ്പ. "യേശു പഠിപ്പിച്ചതുപോലെ: പ്രത്യാശയുടെ തീർത്ഥാടകരുടെ പ്രാർത്ഥന" എന്ന പേരിൽ സെന്റ് പോൾ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തിനെഴുതിയ അവതാരികയിലാണ് പ്രാർത്ഥനയുടെ വിവിധ വശങ്ങളെക്കുറിച്ച് പാപ്പ പറഞ്ഞത്. എന്നാൽ നമ്മുടെ ഹൃദയത്തെ മാറ്റിമറിക്കുന്ന പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയെക്കുറിച്ച് നാം പലപ്പോഴും സംസാരിക്കാറില്ലെന്നും പാപ്പ ചൂണ്ടിക്കാട്ടി. ബാല്യത്തില്‍ തന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും, വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി തന്നിൽ വളർത്തിയതും തന്റെ മുത്തശ്ശിയാണെന്നും താൻ സെമിനാരിയിൽ ആയിരുന്നപ്പോള്‍ ആദ്ധ്യാത്മികപിതാക്കന്മാരാണ് തന്നെ പ്രാർത്ഥനയിൽ വളർത്തിയതെന്നും പാപ്പ പറഞ്ഞു. പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും തന്റെ പ്രാർത്ഥനയുടെ ശൈലി മാറിയിട്ടില്ലെന്നും, വാക്കുകൾ ഉപയോഗിച്ചും, ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ വിശുദ്ധ കുർബാനയുടെ മുന്നിൽ നിശ്ശബ്ദതയിലും താൻ സമയം ചിലവഴിക്കാറുണ്ടെന്ന് പാപ്പ വെളിപ്പെടുത്തി. യാമപ്രാർത്ഥനകൾ താൻ ഒരിക്കലും മുടക്കാറില്ലെന്ന് വ്യക്തമാക്കിയ പാപ്പ, ധ്യാനാത്മകമായ പ്രാർത്ഥനയ്ക്കും താൻ സമയം കണ്ടെത്താറുണ്ടെന്നും പലപ്പോഴും ദൈവവുമായി സംഭാഷണശൈലിയിൽ താൻ പലതും ചോദിക്കാറുണ്ടെന്നും പാപ്പ അവതാരികയില്‍ കുറിച്ചു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർതൃപ്രാർത്ഥനയെ കുറിച്ചും പാപ്പ പ്രസ്താവിച്ചു. പ്രാർത്ഥനയിൽ പ്രാവീണ്യമുള്ള ആരെയെങ്കിലും വിളിച്ച് തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയല്ല യേശു ചെയ്യുന്നത്. മറിച്ച് വിശ്വാസത്തോടെയും, മക്കളുടേതായ വാക്കുകളോടെയും എന്നാൽ എല്ലാം സമർപ്പിച്ചുകൊണ്ടുള്ള വലിയ ഒരു പ്രാർത്ഥന യേശുതന്നെ അവരെ പഠിപ്പിക്കുന്നു. ജപമാല പ്രാത്ഥനയെക്കുറിച്ചും ഫ്രാൻസിസ് പാപ്പ ദീർഘമായി എഴുതുന്നുണ്ട്. അമ്മയും നമ്മെ നയിക്കുന്നവളുമെന്ന നിലയിൽ പരിശുദ്ധ അമ്മയെ തനിക്ക് അടുത്തുള്ളവളായി കാണാൻ താൻ ഇഷ്ടപ്പെടുന്നുവെന്ന് പാപ്പ വ്യക്തമാക്കി. താൻ എപ്പോഴും പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതിനെക്കുറിച്ചും പാപ്പ വിശദീകരിച്ചു. അത് തന്റെ വിശ്വാസം മൂലമാണ്. സഭയ്ക്കായി താൻ ചെയ്യുന്ന സേവനത്തിൽ, സമൂഹം തന്നെ പ്രാർത്ഥനയാൽ പിന്തുണയ്ക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. സഭ നമ്മെ താങ്ങുന്നില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാനാകില്ല. സമൂഹം തങ്ങളുടെ മെത്രാനായും, മെത്രാൻ തന്റെ ജനത്തിനായും പ്രാർത്ഥിക്കണമെന്നും പാപ്പ പറഞ്ഞു. ഒക്ടോബർ രണ്ടാം തീയതി വത്തിക്കാനിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം പൊതുയോഗത്തിന്റെ ആദ്യസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്കായി ഹൃദയം തുറന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പാപ്പ സംസാരിച്ചിരുന്നു.
Image: /content_image/News/News-2024-10-04-11:48:55.jpg
Keywords: പാപ്പ
Content: 23834
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ ബി‌ജെ‌പി എം‌എല്‍‌എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍
Content: റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല ഉണ്ടാക്കിയാണ് ക്രൈസ്തവര്‍ പ്രതിഷേധിച്ചത്. സെപ്തംബർ ഒന്നിന് ധേക്‌നി ഗ്രാമത്തിൽ നടന്ന പരിപാടിക്കിടെ ഭഗത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധമെന്ന് ക്രിസ്ത്യൻ ആദിവാസി മഹാസഭയുടെ പ്രസിഡൻ്റ് അനിൽ കുമാർ കിസ്‌പോട്ട പറഞ്ഞു. ജഷ്പൂരിൽ ക്രിസ്ത്യൻ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവർത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റേമുനി നടത്തിയത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് കൂടാതെ യേശുക്രിസ്തുവിനെയും വിശ്വാസ പരിവര്‍ത്തനത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇവരുടെ പ്രസംഗ ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിന്നു. നടപടി ആവശ്യപ്പെട്ട് നിരവധി വ്യക്തികൾ പോലീസിനെ സമീപിച്ചു. എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി സെപ്റ്റംബർ 10ന് ക്രിസ്ത്യൻ സമുദായാംഗങ്ങൾ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകി. സെപ്തംബർ 25 വരെ സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ ഗോത്രമഹാസഭ ഇന്നലെ ഒക്ടോബർ മൂന്നിന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഭഗത്തിൻ്റെ പരാമർശത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ കടുത്ത നീരസമുണ്ടെന്നും ഇത്രയൊക്കെയായിട്ടും പോലീസ് ഒരു നടപടിയും എടുത്തിട്ടില്ലായെന്നും ക്രൈസ്തവര്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധം നടത്തിയിട്ടും നടപടിയുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം നടത്തി പ്രതിഷേധം ശക്തമാക്കുമെന്നും ക്രിസ്ത്യൻ ആദിവാസി മഹാസഭ വ്യക്തമാക്കി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-04-14:32:16.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 23835
Category: 1
Sub Category:
Heading: ക്രൂശിത രൂപം മാറ്റി ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കണം: ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം
Content: ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്ന് കുരിശുകൾ നീക്കം ചെയ്യാനും യേശുക്രിസ്തുവിൻ്റെയോ കന്യാമറിയത്തിൻ്റെയോ ചിത്രങ്ങൾ മാറ്റി പ്രസിഡൻ്റ് ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കാനും ചൈനീസ് സർക്കാർ ഉത്തരവിട്ടതായി അമേരിക്കന്‍ സംഘടനയുടെ റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുള്ള അധിനിവേശമാണ് നടത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (യുഎസ്‌സിഐആർഎഫ്) പുതിയ റിപ്പോർട്ടില്‍ പറയുന്നു. ദേവാലയത്തിന്റെ പ്രവേശന കവാടങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) മുദ്രാവാക്യങ്ങളുടെ പ്രദർശനം, വിശുദ്ധ ഗ്രന്ഥമായ ബൈബിളിന് സെൻസർഷിപ്പ്, സി‌സി‌പി പ്രത്യയശാസ്ത്രം പ്രസംഗിക്കാൻ വൈദികര്‍ക്കുള്ള നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിശ്വാസം, പ്രവർത്തനങ്ങൾ, ആവിഷ്‌ക്കാരം, വസ്ത്രധാരണം, നേതൃത്വം, ഭാഷ, ആരാധനാലയങ്ങൾ എന്നിവയും അതിലേറെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെപ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുത്താൻ നിർബന്ധിതരാക്കുന്നതിലൂടെ വിശ്വാസ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നിയന്ത്രണം ഉറപ്പിക്കുവാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമമെന്നും ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി 2013 മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുരിശു തകര്‍ക്കുവാന്‍ ആരംഭിച്ചത് ഏറെ ചര്‍ച്ചയായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം സ്ഥിരീകരിക്കപ്പെട്ട വിവിധ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-10-04-16:32:36.jpg
Keywords: ചൈന
Content: 23836
Category: 1
Sub Category:
Heading: മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബ്രിട്ടൺ രൂപത സന്ദർശനം
Content: ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമ്മകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ അജപാലന സന്ദർശനം. 2024 സെപ്റ്റംബർ 12 ന് റാംസ്ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദർശനം സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ലീഡ്സ് റീജണൽ ബൈബിൾ കൺവെൻഷനിൽ സന്ദേശം നൽകികൊണ്ട് അദ്ദേഹം സമാപിപ്പിച്ചു. ഇതിനിടയിൽ രൂപതയുടെ മാർ യൗസേപ്പ് അജപാലന ഭവനത്തിന്റെ ആശീർവാദ കർമ്മം, ഗ്രേറ്റ് ബ്രിട്ടനിലെ പേപ്പൽ ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് മിഗ്വേൽ മൗറി, വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിൻസൻ്റ് നിക്കോൾസ്, ബെർമിംഹാം ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്ങിലി, വിവിധ ലത്തീൻ രൂപതാധ്യക്ഷന്മാർ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ, 17 പുതിയ മിഷൻ ഉദ്ഘാടനങ്ങൾ, 5 ഇടവക സന്ദർശനങ്ങൾ, യുവജന സംഗമം- ഹന്തൂസാ, വനിതാ സംഗമം- ഥൈബൂസാ, വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം, തുടങ്ങി നിരവധി വേദികളിലാണ് അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മകളുമായി സംവദിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കലിന്റെ കൃത്യമായ മേൽനോട്ടത്തിലും നേതൃത്വത്തിലുമായിരുന്നു സഭാ തലവൻ്റെ അജപാലന സന്ദർശനം പൂർത്തിയായത്. 18 ദിവസങ്ങളിലായി 29 വേദികളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശ്വാസികളോട് മാർ റാഫേൽ തട്ടിൽ വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം: സഭ മിശിഹായുടെ ശരീരമാണ്, അവൻറെ തുടർച്ചയാണ്. കൂട്ടായ്മയും സമർപ്പണവും കൂട്ടുത്തരവാദത്തോടുകൂടിയുള്ള പ്രവർത്തനവും വഴി സഭയെ ശക്തിപ്പെടുത്താൻ ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്. പ്രവാസികൾ പ്രേഷിതർ കൂടിയാണ്. സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി മാത്രമല്ല മറിച്ച് മഹത്തായ ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സന്ദേശവാഹകർ കൂടിയാണ് ഓരോ പ്രവാസിയും. പ്രവാസ ഭൂമിയിലെ തങ്ങളുടെ പ്രേക്ഷിത നിയോഗത്തെ അവർ മറക്കാൻ പാടില്ല, മാർത്തോമാ ശ്ലീഹായിൽ നിന്ന് കൈമാറി കിട്ടിയ ശ്ലൈഹീക പാരമ്പര്യത്തിൻ്റെ ഒരു ഘടകവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ജീവിക്കാനും കൈമാറാനും നമുക്ക് കടമയുണ്ട്. സീറോ മലബാർ സഭാംഗങ്ങൾ എന്ന നിലയിലും പൗരസ്ത്യ സുറിയാനി പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ എന്ന നിലയിലും മാർത്തോമാ മാർഗത്തിലൂടെ ചരിക്കുന്നവർ എന്ന നിലയിലും നമുക്ക് ചരിത്രത്തിലും വർത്തമാന കാലത്തിലും ഭാവിയിലും ഉള്ള പ്രാധാന്യവും ഉത്തരവാദിത്വവും ഓർമിക്കുകയും വരും തലമുറകളെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ യുവജനസംഗമം - ഹന്തൂസാ -2024 ൽ പങ്കെടുത്തുകൊണ്ട് യുവജനങ്ങളിലുള്ള സഭയുടെ വലിയ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ മുഴുവൻ വിഭവങ്ങളും സാധ്യതകളും യുവജന ശുശ്രൂഷയ്ക്ക് വേണ്ടിയും അവരെ ചേർത്തുനിർത്തുന്നതിന് വേണ്ടിയും ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുവജനങ്ങൾക്കും കുട്ടികൾക്കും മനസ്സിലാകും വിധത്തിലും അവർക്ക് പങ്കുചേരാൻ കഴിയുന്ന പോലയും സഭാ ശൈലികൾ രൂപവൽക്കരിക്കണമെന്ന് ശ്രേഷ്ഠമെത്രാപ്പോലീത്ത ഓർമിപ്പിച്ചു. യുവജനങ്ങൾ സഭയുടെ പൈതൃകത്തെക്കുറിച്ചും തങ്ങളുടെ വേരുകളെക്കുറിച്ചും അറിയുകയും അഭിമാനപൂർവ്വം ആ പൈതൃകം ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഥൈബുസാ 2024 - ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വനിതാ സംഗമത്തിൽ സഭാ ശരീരത്തെ പരിപോഷിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിച്ച ചരിത്രപരമായ ഭാഗദേയത്തെ അദ്ദേഹം എടുത്തു പറഞ്ഞു. സുവിശേഷകാലം മുതൽ മിശിഹായോടും ശ്ലൈഹീക നേതൃത്വത്തോടും ചേർന്ന് സ്ത്രീകൾ നടത്തിയ ആർദ്രമായ സഹയാത്രയുടെ ഫലമാണ് സഭയുടെ വളർച്ചയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദീപ്തമായ വിശ്വാസത്തിന്റെയും പൗരാണിക പാരമ്പര്യത്തിൻ്റെയും തുടർച്ച ധീരരായ ക്രൈസ്തവ വനിതകളിലൂടെ സംഭവിക്കണമെന്നും വിശ്വാസം ജീവിക്കുകയും വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്യാനുള്ള ജാഗ്രത ഓരോ നസ്രാണി വനിതയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധീരരായ ക്രൈസ്തവ സ്ത്രീകൾ നേഴ്സിംഗ് തുടങ്ങിയ പ്രൊഫഷനുകൾ ഏറ്റെടുക്കുകയും പ്രവാസികളാകാൻ ധൈര്യം കാണിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് കേരളത്തിനും സുറിയാനി സമുദായത്തിനും ഉണ്ടായ വളർച്ചയും പുരോഗതിയും എന്ന് എടുത്തു പറഞ്ഞുകൊണ്ട് ക്രൈസ്തവ വനിതകൾക്ക് രാഷ്ട്ര നിർമിതിയിലും സാമൂഹ്യ പുരോഗതിയിലുമുള്ള സുപ്രധാനമായ സ്ഥാനത്തെ അദ്ദേഹം ഓർമിപ്പിച്ചു. 2024 സെപ്റ്റംബർ 11ന് ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ആരംഭിച്ച് സെപ്റ്റംബർ 28ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ അവസാനിപ്പിച്ച സന്ദർശനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഒരൊറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് മാർത്തോമാ ശ്ലീഹായുടെ അതേ പ്രേക്ഷിത തീക്ഷണതയോടെ, അജഗണങ്ങളോടുള്ള അഗാധമായ സ്നേഹ വായ്പോടെ ശ്രേഷ്ഠമെത്രാപോലിത്താ യാത്ര ചെയ്തു. അദ്ദേഹത്തിൻറെ യാത്രയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കൽ പിതാവ് വേണ്ട ക്രമീകരണങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു. രൂപതയിലെ വൈദിക ഗണത്തെയും സമർപ്പിത കൂട്ടായ്മയേയും വിശ്വാസി സമൂഹത്തെയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വിശ്വാസത്തിൻറെ കൂട്ടായ്മയിൽ ഉറച്ചുനിൽക്കാൻ ഉദ് ബോധിപ്പിക്കുകയും ചെയ്തശ്രേഷ്ഠ മെത്രാ പോലീത്താ 2016 ഒക്ടോബർ 9 ാം തീയതിഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രേറ്റ് ബ്രിട്ടൻ രൂപത കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് നേടിയ അൽഭുതാവഹമായ വളർച്ചയയും ആരാധനക്രമത്തിലും വിശ്വാസകാര്യങ്ങളിലും കൈവരിച്ച കൃത്യതയയും അച്ചടക്കത്തെയും ഹൃദയപൂർവ്വം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. മാർത്തോമാ മാർഗ്ഗത്തിന്റെ മക്കൾ എന്ന തങ്ങളുടെ വ്യക്തിത്വവും സുറിയാനി ഭാഷയുടെ അനന്യതയും ഏത് ദേശത്തും ഏതു കാലഘട്ടത്തിലും കാലഘട്ടത്തിലും ഉയർത്തിപ്പിടിക്കാനും അതിൽ അഭിമാനിക്കാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് വലിയ മെത്രാപ്പോലീത്ത അദ്ദേഹത്തിൻ്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അജപാലന സന്ദർശനം പൂർത്തിയാക്കി. സഭാതലവൻറെ സാന്നിധ്യവും സന്ദർശനവും സാന്നിധ്യവും സുവിശേഷ സന്ദേശവും വിശുദ്ധ കുർബാനയും വിശ്വാസികളിൽ വർദ്ധിതമായ ആവേശവും ആത്മീയ ഉണർവും കൂട്ടായ്മയുമാണ് ഉളവാക്കിയിട്ടുള്ളത്. (ലേഖകനായ റവ ഡോ. ടോം ഓലിക്കരോട്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ പി‌ആര്‍‌ഓ ആണ്).
Image: /content_image/News/News-2024-10-04-19:29:31.jpg
Keywords: ബ്രിട്ട