Contents
Displaying 23351-23360 of 24975 results.
Content:
23785
Category: 1
Sub Category:
Heading: റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയുമായി കർദ്ദിനാൾ പരോളിൻ ചര്‍ച്ച നടത്തി
Content: റോം: റഷ്യ - യുക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് നടത്തി. റഷ്യൻ ഫെഡറേഷന്റെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ തത്തിയാന മോസ്കാൽകോവയുവമായാണ് ചര്‍ച്ച നടത്തിയത്. റഷ്യന്‍ തടങ്കലില്‍ കഴിഞ്ഞ രണ്ട് യുക്രൈൻ വൈദികരുടെ സ്വാതന്ത്ര്യത്തിനായി ഓംബുഡ്‌സ്‌ലേഡി നടത്തിയ പരിശ്രമങ്ങൾക്ക് കർദ്ദിനാൾ പരോളിൻ നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടരുന്ന അവസ്ഥയിൽ, അന്താരാഷ്ട്ര കരാറുകൾ അനുസരിച്ച്, അടിസ്ഥാനമനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ റഷ്യൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷയോട് കർദ്ദിനാൾ ആവശ്യപ്പെട്ടു. റഷ്യൻ ഫെഡറേഷന്റെ കീഴിൽ തടവുകാരായി കഴിയുന്ന യുക്രൈൻ മിലിട്ടറി അംഗങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും റഷ്യയും യുക്രൈനും തമ്മിൽ യുദ്ധത്തിൽ തടവുകാരാക്കപ്പെട്ട പട്ടാളക്കാരെ കൈമാറുന്നതിനും വേണ്ട സഹായങ്ങൾ ഉറപ്പാക്കണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകൾ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചും, അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഇതേദിവസം ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും സംസാരിച്ചിരുന്നു.
Image: /content_image/News/News-2024-09-23-16:00:37.jpg
Keywords: റഷ്യ, വത്തിക്കാ

23786
Category: 9
Sub Category:
Heading: ലീഡ്‌സ് റീജിയൺ ബൈബിൾ കൺവെൻഷൻ 28ന്; മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികർ; റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. സിസ്റ്റർ ആൻ മരിയ SH എന്നിവർ നയിക്കും
Content: സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പങ്കെടുക്കുന്ന ലീഡ്‌സ് റീജിയൺ ബൈബിൾ കൺവെൻഷൻ 28 ന് ലീഡ്‌സിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കും. പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ റവ. ഡോ. ടോം ഓലിക്കരോട്ട് നയിക്കുന്ന കൺവെൻഷനിൽ രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയയും പങ്കുചേരും. റീജിയൺ ഡയറക്ടർ ഫാ.ജോജോ പ്ലാപ്പള്ളി, ലീഡ്‌സ് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംങ്കുളം, ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർ ജോയ്‌സ് മുണ്ടക്കൽ, റീജിയനിലെ വൈദികർ, ലീഡ്‌സ് ഇടവക ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സീറോ മലബാർ സഭയുടെ ഇടയൻ അഭിവന്ദ്യ തട്ടിൽ പിതാവ് പങ്കെടുക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയിലെ ഏക കൺവെൻഷന്റെ വിജയത്തിനായി ഇവാഞ്ചലൈസേഷൻ ടീമിന്റെ നേതൃത്വത്തിൽ മാസങ്ങളായി മധ്യസ്ഥ പ്രാർത്ഥന ഒരുക്കങ്ങളും നടന്നുവരികയാണ്. രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 4ന് അവസാനിക്കുന്ന കൺവെൻഷനിൽ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഉച്ച ഭക്ഷണം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും ക്രമീകരിക്കുന്നതാണ്. അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ടും ഏറെ പ്രാർത്ഥനാ ഒരുക്കത്തോടെയും നടക്കുന്ന ലീഡ്‌സ് റീജിയൺ ബൈബിൾ കൺവെൻഷനിലേക്ക് റീജിയൺ നേതൃത്വം യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. ** #{blue->none->b-> അഡ്രസ്സ് }# സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ചർച്ച് ലീഡ്‌സ്, LS 12 5JW
Image: /content_image/Events/Events-2024-09-23-18:41:30.jpg
Keywords: ബൈബി

23787
Category: 1
Sub Category:
Heading: സ്ത്രീ ശക്തി വിളിച്ചോതി ബ്രിട്ടനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിത ഫോറം കൺവെൻഷൻ
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിമൻസ് ഫോറം വാർഷിക സമ്മേളനം "THAIBOOSA" ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം വനിതകൾ പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൻ അധ്യക്ഷത വഹിച്ച സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുസഭ അതിന്റെ ആരംഭം മുതൽ ഈ കാലഘട്ടം വരെ വിശ്വാസവും പരസ്നേഹവും നിറഞ്ഞ സ്ത്രീകളുടെ സമർപ്പണത്തിലൂടെയും സഹകരണത്തിലൂടെയും ആണ് നിർമ്മിക്കപ്പെട്ടതെന്നും ദൈവരാജ്യത്തിന്റെ വളർച്ചയിൽ പുരുഷനൊപ്പമോ ഒരുപക്ഷേ പുരുഷനെക്കാളോ അനുകമ്പാർദ്രമായ സ്നേഹത്തോടെ സംഭാവനകൾ നൽകിയത് സ്ത്രീകളാണ്ന്നും മേജർ ആർച്ച് ബിഷപ്പ് തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസികളായി ബ്രിട്ടനിൽ എത്തിയിട്ടുള്ള സ്ത്രീകൾ തങ്ങളുടെ മഹത്തായ വിശ്വാസ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും തലമുറകളിലേക്ക് അത് പകരാനും സന്നദ്ധരാകണം. സീറോമലബാർ സഭ പ്രവാസകളായി കഴിയുന്ന ഇടങ്ങളിൽ എല്ലാം സഭയെ നിർമ്മിക്കുന്നതിൽ സഹകരിക്കണമെന്നും, ഈ കാലഘട്ടത്തിൽ മിശിഹായ്ക്ക് പ്രവർത്തിക്കാൻ കരങ്ങളായും അവന് സഞ്ചരിക്കാൻ കാലുകളായും അവന് സ്നേഹിക്കാൻ ഹൃദയമായും ഓരോ വിശ്വാസിയും മാറണമെന്നും കുടുംബത്തിലും സമൂഹത്തിലും അങ്ങനെ സുവിശേഷത്തിന്റെ പ്രോജ്ജ്വല ശോഭ പ്രകാശിപ്പിക്കാൻ അവർക്ക് കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചരിത്രം കണ്ട ഏറ്റവും ഉന്നതരായ സ്ത്രീകളാണ് നസ്രാണി സമൂഹങ്ങളിൽനിന്ന് പ്രവാസികളായി വിദേശരാജ്യങ്ങളിലേക്ക് യാത്ര പുറപ്പെട്ട സ്ത്രീകൾ എന്നും അവരുടെ ത്യാഗപൂർവമായ ജീവിതത്തിന്റെ ഫലമായിട്ടാണ് കേരളത്തിൻറെ എല്ലാ പുരോഗതികളും ഉണ്ടായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. നഴ്സിംഗ് പ്രൊഫഷന്റെ മനോഹാരിതയും മഹത്വവും അദ്ദേഹം എടുത്തു പറയുകയും ദൈവത്തിൻറെ സൗഖ്യസ്പർശനമാണ് നഴ്സുമാരിലൂടെയും ആ തുരശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്നവരിലൂടെ ലോകത്തിലേക്ക് പങ്കുവയ്ക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റവ. സി. ജീൻ മാത്യു എസ് എച്ച് എന്നിവര്‍ പ്രസംഗിച്ചു. കൺവെൻഷനോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ്, മാർ ജോസഫ് സ്രാമ്പിയ്ക്കലിനോടും രൂപതയിലെ മറ്റ് വൈദികരോടും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പന്ത്രണ്ട് റീജിയനുകളിലെയും വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. വിമൻസ് ഫോറം ഭാരവാഹികളായ ട്വിങ്കിൾ റെയ്സൻ, ഡിംപിൾ വർഗീസ്, അൽഫോൻസാ കുര്യൻ, ഷീജ പോൾ ,ഡോളി ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Image: /content_image/News/News-2024-09-24-08:19:37.jpg
Keywords: ബ്രിട്ട

23788
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ചകൾ ഒഴിവാക്കി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിലെ ബുദ്ധിമുട്ടുകൾ കാരണം ഇന്നലെ തിങ്കളാഴ്ചത്തെ പരിപാടികൾ ഒഴിവാക്കി. ഫ്രാൻസിസ് പാപ്പയ്ക്ക് നേരിയ പനി അനുഭവപ്പെട്ടതിനാൽ, ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അടുത്ത ദിവസങ്ങളിലെ യാത്രയിൽ മുൻകരുതൽ എന്ന നിലയിലാണ് കൂടിക്കാഴ്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിയതെന്ന് വത്തിക്കാൻ വാർത്താകാര്യാലയം അറിയിച്ചു. തെക്കു കിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള യാത്ര കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് അടുത്ത യാത്രയ്ക്കു പാപ്പ ഒരുങ്ങുന്നത്. സെപ്‌റ്റംബർ 26 മുതൽ 29 വരെയാണ് ലക്‌സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്ര. അപ്പസ്തോലിക യാത്രയിൽ, ബ്രസൽസിൽ ബെൽജിയം രാജാവിനെയും പുരാതന ലൂവെയ്ൻ സർവ്വകലാശാലയിലെ സമൂഹത്തെയും പാപ്പ സന്ദർശിക്കും. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് യാത്രയെങ്കിലും, തിരക്കിട്ട പരിപാടികളാണ് യാത്രയില്‍ ക്രമീകരിച്ചിട്ടുള്ളത്.
Image: /content_image/News/News-2024-09-24-09:00:53.jpg
Keywords: പാപ്പ

23789
Category: 1
Sub Category:
Heading: യെമനില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡകള്‍ വിവരിച്ച് ക്രൈസ്തവ വനിത
Content: ഏദന്‍: യെമനില്‍ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പല സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്നതായി വെളിപ്പെടുത്തല്‍. 1980-കളിൽ ജനിച്ച് ഏദനിൽ താമസിക്കുന്ന ബദർ എന്ന യെമനി കത്തോലിക്ക വനിത, കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷ വാർത്താ പങ്കാളിയായ 'എസിഐ മെന'യുമായി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1994ന് മുമ്പ് വരെ ക്രൈസ്തവര്‍ സ്‌കൂളുകളിൽ വിദ്യാഭ്യാസത്തിനും ഗവണ്‍മെന്‍റ് ജോലിക്കുമുള്ള അവകാശം നിലനിർത്തിയിരുന്നുവെന്ന് അവര്‍ പറയുന്നു. സ്ത്രീകൾക്ക് അവരുടെ ഇഷ്ടം പോലെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു, മതപരമായ തലത്തിൽ മസ്ജിദുകൾ പോലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാർത്ഥിക്കാൻ അവസരമുണ്ടായിരിന്നു. വിദേശ വൈദികർക്ക് വിസയും താമസ പദവിയും സംസ്ഥാനം നൽകി. മതം മാറാൻ ആരും തങ്ങളെ നിർബന്ധിച്ചിട്ടില്ല. തെക്കു പടിഞ്ഞാറൻ അറേബ്യയിലെയും പ്രത്യേകിച്ച് യെമനിലെ തുറമുഖ നഗരമായ ഏദനിലെയും ക്രൈസ്തവര്‍ക്ക് നാലാം നൂറ്റാണ്ടിൽ ആഴത്തിൽ വേരൂന്നിയ ചരിത്രമുണ്ട്. എന്നാൽ, മുസ്‌ലിം ബ്രദർഹുഡ് അധികാരത്തിലെത്തിയതോടെ അതെല്ലാം മാറിയെന്നും ബദർ പറയുന്നു. 1994 ന് ശേഷം അധികാരികൾ യെമനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിച്ചു. അവർ ക്രിസ്ത്യാനികൾ എന്ന ഐഡൻ്റിറ്റി ഇല്ലാതാക്കാന്‍ ശ്രമിച്ചു. രേഖകളിൽ 'ക്രിസ്ത്യൻ' എന്ന് എഴുതാൻ വിസമ്മതിച്ചു. ക്രൈസ്തവര്‍ക്ക് ഒന്നുകിൽ 'മുസ്ലിം' എന്ന് എഴുതണം അല്ലെങ്കിൽ ആ ഭാഗം ശൂന്യമാക്കി ഇടണം. അവർ ഞങ്ങളെ ‘ബ്രിട്ടീഷ് കൊളോണിയലിസത്തിൻ്റെ അവശിഷ്ടങ്ങൾ’ ആണെന്ന് കുറ്റപ്പെടുത്തി. മതം മാറാൻ അധ്യാപകർ തന്നെ നിർബന്ധിക്കുകയും ദിവസവും ഖുറാൻ വായിക്കാൻ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തു. പ്രാർത്ഥിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടതിന് ശേഷം ഞങ്ങൾ കന്യാസ്ത്രീകളുടെ മഠത്തിൽ രഹസ്യമായി പ്രാർത്ഥിക്കാൻ തുടങ്ങി. “നിർഭാഗ്യവശാൽ, എല്ലാ കന്യാസ്ത്രീകളും പിന്നീട് കൊല്ലപ്പെട്ടു. വൈദികനെ തട്ടിക്കൊണ്ടുപോയി. പള്ളികൾ കൊള്ളയടിക്കപ്പെട്ടു, ചിലത് നശിപ്പിക്കപ്പെട്ടു. ഞങ്ങൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരായി. ക്രിസ്മസ്, പുതുവത്സര രാവ് എന്നിവയിൽ അർദ്ധരാത്രി വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതില്‍ നിന്ന് സർക്കാർ ഞങ്ങളെ ഔദ്യോഗികമായി വിലക്കി. ക്രൈസ്തവര്‍ ഈ സാഹചര്യം അംഗീകരിച്ചു നല്‍കാന്‍ തുടങ്ങി. ആരും ശബ്ദം ഉയർത്തിയില്ല. ചിലർ പലായനം ചെയ്തു, മറ്റു ചിലർ വീടും ജോലിയും നഷ്ടപ്പെടുമെന്ന ഭയത്താൽ മതം മാറി. പലരും അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയായിരിന്നുവെന്നും ഈ സ്ത്രീ പറയുന്നു. യെമനിലെ ക്രൈസ്തവര്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ 1% ൽ താഴെ മാത്രമാണ് രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം.
Image: /content_image/News/News-2024-09-24-14:35:24.jpg
Keywords: വനിത, യെമനി

23790
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയ്‌ക്കായി ലാറ്റിൻ അമേരിക്കയില്‍ ഇന്നു പ്രാർത്ഥനാദിനമായി ആചരിക്കുന്നു
Content: മനാഗ്വേ: ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന്റെ ആഹ്വാന പ്രകാരം ഇന്ന് സെപ്റ്റംബർ 24 നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയ്‌ക്കായി അന്താരാഷ്ട്ര പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. നിക്കരാഗ്വേ ഭരിക്കുന്ന സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗ കത്തോലിക്ക സഭയ്ക്കു നേരെ നടത്തുന്ന അടിച്ചമര്‍ത്തല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സഭ കാരുണ്യ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നേ ദിവസം പ്രാര്‍ത്ഥനാദിനമായി ലാറ്റിന്‍ അമേരിക്കയില്‍ ആചരിക്കുന്നത്. കൊളംബിയ, പനാമ, ഇക്വഡോർ, പെറു എന്നിവിടങ്ങളിൽ വൈകുന്നേരം 6:00 മണി മുതൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. മെക്സിക്കോയിലും മധ്യ അമേരിക്കയിലും വൈകുന്നേരം 5:00 മണിക്ക് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനമുണ്ട്. സഹോദര രാഷ്ട്രത്തിൽ സഭ അതിൻ്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ അനുഭവിക്കുകയാണെന്ന് CELAM #TodosConNicaragua എന്ന ഹാഷ്‌ടാഗോടെ ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസില്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അധികാരമുള്ളവർ ജനങ്ങളുടെ നിലവിളി കേൾക്കട്ടെ, ആയിരക്കണക്കിന് കുടിയേറ്റക്കാർക്കുവേണ്ടി, ക്രൂശിക്കപ്പെട്ടവൻ്റെ അതേ വേദന അനുഭവിക്കുന്ന സഭയ്ക്കുവേണ്ടി, ഒറ്റപ്പെട്ടുപോകുന്ന ഏറ്റവും ദരിദ്രർക്കും ദുർബലർക്കും വേണ്ടി പ്രാര്‍ത്ഥനാദിനം ആചരിക്കുകയാണെന്നും സഭാനേതൃത്വത്തിന്റെ കുറിപ്പില്‍ പറയുന്നു. ഡാനിയേൽ ഒർട്ടെഗയുടെയും അദ്ദേഹത്തിൻ്റെ ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്കാ സഭയെ ക്രൂരമായി വേട്ടയാടുകയാണ്. ഇപ്പോൾ റോമിൽ നാടുകടത്തപ്പെട്ട മതഗൽപ്പയിലെ ബിഷപ്പും എസ്തേലിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മോൺസിഞ്ഞോർ റൊളാൻഡോ അൽവാരസ് ഉള്‍പ്പെടെയുള്ള ബിഷപ്പുമാരെയും വൈദികരെയും നാടുകടത്തിയതും കത്തോലിക്ക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും സര്‍ക്കാര്‍ നടത്തിയ സ്വേച്ഛാധിപത്യ ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്.
Image: /content_image/News/News-2024-09-24-17:17:58.jpg
Keywords: നിക്കരാ

23791
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിന്റെ രൂപം ഇന്തോനേഷ്യയില്‍
Content: ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യേശുവിൻ്റെ രൂപം എന്ന റെക്കോര്‍ഡ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയ്ക്കു സ്വന്തം. സമോസിർ റീജൻസിയിലെ തോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നില്‍ സ്ഥിതി ചെയ്യുന്ന രൂപത്തിന് 61 മീറ്റർ ഉയരമാണുള്ളത്. സെപ്തംബർ 19ന് ബന്ദൂങ്ങിലെ ഇന്തോനേഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡൻ്റ് അൻ്റോണിയസ് സുബിയാൻ്റോയാണ് രൂപം അനാവരണം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദർശനം നടത്തിയപ്പോൾ ജക്കാർത്തയിലെ വത്തിക്കാൻ എംബസിയിൽ ഫ്രാൻസിസ് മാർപാപ്പ മിനിയേച്ചർ രൂപം ആശീര്‍വദിച്ചിരിന്നു. ഇതിനു ശേഷമാണ് രൂപം അനാച്ഛാദനം ചെയ്തതെന്ന് ബിഷപ്പ് അൻ്റോണിയസ് ബഞ്ചമിൻ പറഞ്ഞു. ഇത് ദൈവം അനുഗ്രഹിച്ച ഒരു കുന്നാണ്, ഇത് ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്താൻ കഴിയുന്ന സ്ഥലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ രൂപത്തിനേക്കാള്‍ 20 മീറ്ററോളം ഉയരത്തിലാണ് ഇന്തോനേഷ്യയിലെ യേശുവിൻ്റെ രൂപം സ്ഥിതി ചെയ്യുന്നത്. 39.6 മീറ്ററാണ് റിയോ ഡി ജനീറോയിലെ രൂപത്തിന്റെ ഉയരം. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. എണ്ണത്തില്‍ 86 ലക്ഷത്തോളമാണ് ഇന്തോനേഷ്യയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം.
Image: /content_image/News/News-2024-09-24-21:04:54.jpg
Keywords: ഉയര

23792
Category: 18
Sub Category:
Heading: കർഷകരെ ബലിയാടാക്കരുത്: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: പരിയാരം (കണ്ണൂർ): ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് കർഷകരെ ബലിയാടാക്കരുതെന്നും നിക്ഷിപ്‌തതാത്പര്യക്കാരുടെ നിർദേശങ്ങൾക്ക് സർക്കാർ വഴങ്ങിയോ എന്നു ശക്തമായി ഉയരുന്ന സംശയം ദുരീകരിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂർ പരിയാരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേരള സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച ഇഎസ്എ (പരിസ്ഥിതി സംവേദക മേഖല) റിപ്പോർട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓർഡിനേറ്റ്‌സ് മാപ്പുകളും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണം. കരടിൽ പറയുന്ന പ്രകാരം പൊതുജനങ്ങൾക്കു പരാതികൾ സമർപ്പിക്കാൻ തക്കവിധത്തിൽ സമയമനുവദിക്കണം. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ വനവിസ്‌തീർണം സംബന്ധിച്ച അപാകത തിരുത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ 123 വില്ലേജുകളിലെ 1968 ജനുവരി ഒന്നിനും 1977 ജനുവരി ഒന്നിനും മുമ്പ് നൽകിയ സർക്കാർ അംഗീകൃത പട്ടയഭൂമികൾവരെ വനഭൂമിയിൽ ഉൾപ്പെട്ടുപോകു മെന്നു മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ആറാമത്തെ കരട് വിജ്ഞാപനത്തിൽ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എയുടെ കഡസ്ട്രൽ മാപ്പുകൾ ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമല്ല. കരട് വിജ്ഞാപനത്തിനെതിരേ പരാതികൾ നൽകാൻ കഡസ്ട്രൽ മാപ്പും ജിയോ കോഓർഡിനേറ്റ്സ് മാപ്പും ജനങ്ങൾക്കു പരിശോധിക്കാൻ സൈറ്റിൽ ലഭ്യമാക്കിയ ശേഷം 60 ദിവസം പൊതുജനങ്ങൾക്ക് ആക്ഷേപം സമർപ്പിക്കാൻ അവസരം നൽകണം. ഇക്കാര്യം സംസ്ഥാനസർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. 123 വില്ലേജുകളിലെ 13, 108 ച.കി.മീ നാച്ചുറൽ ലാൻഡ് സ്കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറൽ ലാൻഡ് സ്കേപ്പിനെക്കാൾ 631 ച.കി.മീ കൂടുതലാണെന്നു കേന്ദ്രത്തെ സംസ്ഥാനം ബോധ്യപ്പെടുത്തണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. മലയോര കർഷകർ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നത്. ജിയോ കോ-ഓർഡിനേറ്റ്സ് ഉൾപ്പെട്ട യഥാർഥ മാപ്പ് ജനങ്ങൾക്കു ലഭ്യമാകുംവിധം പ്രസിദ്ധീകരിക്കുകയാണു വേണ്ടത്. ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആർക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഈ ഗതികേട് അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം. നേരത്തെ ഉൾപ്പെടുത്തിയ വില്ലേജുകളിൽനിന്നു മുപ്പതോളം വില്ലേജുകൾ ഒഴിവാക്കിയിരുന്നു. സമാന മാനദണ്ഡങ്ങൾ പ്രകാരം മലബാറിലെ വില്ലേജുകളെ ഒഴിവാക്കാമായിരുന്നിട്ടും എന്തുകൊണ്ട് സർക്കാർ അതിനു തയാറായില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിരവധി തവണ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കർ ഷക പക്ഷത്തിനനുകൂലമായ നടപടി ഇടതുപക്ഷ സർക്കാരിൽനിന്നു പ്രതീക്ഷിക്കുകയാണ്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്കു നീങ്ങേണ്ടി വരും - ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
Image: /content_image/India/India-2024-09-25-09:36:00.jpg
Keywords: പാംപ്ലാ

23793
Category: 1
Sub Category:
Heading: തടവിലാക്കപ്പെട്ട മ്യാൻമർ മുന്‍ പ്രധാനമന്ത്രിയ്ക്കു അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സൈനീക അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട മ്യാൻമർ പ്രധാനമന്ത്രി ഓങ് സാൻ സൂചിയെ വത്തിക്കാനില്‍ അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഓങ് സാൻ സൂചിയുടെ മോചനത്തിനായി താൻ ആഹ്വാനം ചെയ്യുകയും അവരുടെ മകനെ റോമിൽ സ്വീകരിക്കുകയും ചെയ്തതായി പാപ്പ പറഞ്ഞു. വത്തിക്കാൻ അവര്‍ക്ക് അഭയസ്ഥാനമായി വാഗ്ദാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതു മുതൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി സംരക്ഷിക്കപ്പെടേണ്ട വ്യക്തിയാണെന്നും ഫ്രാൻസിസ് മാര്‍പാപ്പ കൂട്ടിച്ചേർത്തു. സെപ്തംബർ 2-13 തീയതികളിൽ തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലേക്കുള്ള തൻ്റെ പര്യടനത്തിനിടെ ജക്കാർത്തയിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ ഇരുന്നൂറോളം ജസ്യൂട്ടുകളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് മ്യാൻമറിലെ സ്ഥിതിഗതികളെക്കുറിച്ച് മാർപാപ്പ പറഞ്ഞത്. ഇത് ഇക്കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. മ്യാൻമറിലെ പട്ടാളഭരണത്തെ പാടെ നീക്കം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് സ്യൂചി. പതിറ്റാണ്ടുകളായി മ്യാൻമർ ഭരിച്ചുകൊണ്ടിരിക്കുന്ന സൈനിക ധാർഷ്ട്യത്തിനെതിരേ നിരന്തരം ശബ്‌ദമുയർത്തിയിരുന്ന സ്യൂചിക്ക് താൻ നയിച്ച മനുഷ്യാവകാശ പോരാട്ടങ്ങളുടെ പേരിൽ തൻ്റെ സ്വാതന്ത്ര്യം നിരവധി തവണ അടിയറവ് വെയ്ക്കേണ്ടിവന്നിട്ടുണ്ട്. 1989നും 2010നും ഇടയിൽ പതിനഞ്ച് വർഷത്തോളമാണ് സ്യൂചി പലതവണയായി പട്ടാളത്തിന്റെ തടങ്കലിൽ കഴിഞ്ഞത്. 2021 ഫെബ്രുവരി ഒന്നിന് പുതിയ പാര്‍ലമെന്റ് ആദ്യസമ്മേളനം ചേരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അവസാനമായി സൈനിക അട്ടിമറി ഉണ്ടായത്. ഇതിന് പിന്നാലേ അവരെ തടങ്കലിലാക്കുകയായിരിന്നു.
Image: /content_image/News/News-2024-09-25-11:55:49.jpg
Keywords: മ്യാൻ

23794
Category: 1
Sub Category:
Heading: അടുത്ത യുവജന ദിനാഘോഷങ്ങളുടെ പ്രമേയം വത്തിക്കാന്‍ പരസ്യപ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷവും 2027-ലുമായി നടക്കാൻ പോകുന്ന യുവജന ദിനങ്ങളുടെ പ്രമേയങ്ങൾ ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തു. ഇന്നലെ ചൊവ്വാഴ്ചയാണ് (24/04/24) പരിശുദ്ധ സിംഹാസനം ഇത് പരസ്യപ്പെടുത്തിയത്. “നിങ്ങൾ എന്നോടു കൂടെയാകയാൽ നിങ്ങളും സാക്ഷ്യം നല്കുവിൻ” എന്നതാണ് 2025 -ൽ രൂപതാതലത്തിൽ ആചരിക്കപ്പെടുന്ന യുവജന ദിനത്തിനായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. യോഹന്നാൻറെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ് ഇതിന്റെ അടിസ്ഥാനം. 2027-ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ ആഗോള സഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം “ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാക്യം തെരഞ്ഞെടുത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയായി മാറിയ ആഗോള യുവജനസംഗമത്തിനു നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നാൽപ്പതു വർഷങ്ങൾക്കു മുൻപ് 1984, ഏപ്രിൽ14, 15 തീയതികളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, അന്നത്തെ പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. 1984 ലെ ആദ്യ യുവജനസംഗമത്തിൽ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമൻ കുടുംബങ്ങൾ തങ്ങളുടെ വീടുകളിലാണ് ഇവർക്കെല്ലാം ആതിഥേയത്വം ഒരുക്കിയെന്നതു ശ്രദ്ധേയമായിരിന്നു. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്.
Image: /content_image/News/News-2024-09-25-14:41:13.jpg
Keywords: യുവജന