Contents
Displaying 23331-23340 of 24978 results.
Content:
23765
Category: 18
Sub Category:
Heading: സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി
Content: കാക്കനാട്: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി. മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിർത്താനും ശക്തിപ്പെടുത്താനും നിർണ്ണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു യച്ചൂരിയെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരിൽ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാർ തട്ടിൽ പ്രസ്താവനയിൽ അറിയിച്ചു.
Image: /content_image/India/India-2024-09-13-12:23:40.jpg
Keywords: തട്ടി

23766
Category: 1
Sub Category:
Heading: ഇത് സ്വർഗ്ഗീയം...! സിംഗപ്പൂർ ജനതയോടൊപ്പമുള്ള പാപ്പയുടെ ബലിയർപ്പണത്തിന്റെ ദൃശ്യങ്ങൾ
Content: 1986ന് ശേഷം സിംഗപ്പൂരിൽ നടന്ന ആദ്യത്തെ പേപ്പൽ ബലിയർപ്പണം. ഇന്നലെ വ്യാഴാഴ്ച (സെപ്തംബർ 12) ഫ്രാൻസിസ് പാപ്പ നാഷ്ണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയത് അൻപതിനായിരത്തോളം വിശ്വാസികളായിരിന്നു. വൈകുന്നേരം 4.30 ന് ഫ്രാൻസിസ് മാർപാപ്പ എത്തിയതോടെ ആവേശം ഇരട്ടിയായി. വെള്ള ബഗ്ഗി കാറിൽ സ്റ്റേഡിയത്തിന് ചുറ്റും കറങ്ങി, കുട്ടികളെയും കുഞ്ഞുങ്ങളെയും ആശീർവദിക്കുകയും അടുത്ത് കണ്ടുമുട്ടിയവർക്ക് ജപമാലകൾ സമ്മാനിക്കുകയും ചെയ്തതിന് ശേഷമാണ് പാപ്പ ദിവ്യബലിയർപ്പിച്ചത്. കാണാം ദൃശ്യങ്ങൾ. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1249715586462335%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-09-13-12:34:55.jpg
Keywords: പാപ്പ

23767
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ നാല്പത്തിയഞ്ചാം അപ്പസ്തോലിക സന്ദർശനത്തിന് സമാപനം
Content: സിംഗപ്പൂര്‍ സിറ്റി/ റോം: ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനി, ഈസ്റ്റ് തിമോറിലെ ദിലി, സിംഗപ്പൂർ എന്നീ ഏഷ്യ-ഓഷ്യാന പ്രദേശങ്ങളിൽ അജപാലന സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി. സെപ്റ്റംബർ 2ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പ ഇന്തോനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി, സിംഗപ്പൂർ എന്നിവിടങ്ങൾ വേദികളാക്കി നടത്തിയ സന്ദർശനം ഇന്നു പതിമൂന്നാം തിയതി വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ A35-900 എന്ന വിമാനത്തിലാണ് പാപ്പ റോമിലേക്ക് മടങ്ങിയത്. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ഫ്രാൻസിസ് പാപ്പ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്രയായിരുന്നു ഇത്. വ്യോമ കരമാർഗ്ഗങ്ങളിലൂടെ 32,814 കിലോമീറ്റർ ദൂരം പാപ്പാ സഞ്ചരിച്ചു. ചെറുതും വലുതുമായി പതിനാറിലേറെ പ്രഭാഷണങ്ങൾ പാപ്പ നടത്തിയിരിന്നു. ഇന്നലെ സിംഗപ്പൂര്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്റ്റേഡിയ കവാടത്തിങ്കൽ കാറിൽ വന്നിറങ്ങിയ പാപ്പ ചെറിയൊരു വൈദ്യുതി കാറിലേക്കു മാറിക്കയറുകയും സ്റ്റേഡിയത്തിനുള്ളിൽ സ്ഥാനം പിടിച്ചിരുന്ന ഹോങ്കോംഗ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ അയൽനാടുകളിൽ നിന്നുൾപ്പടെ എത്തിയിരുന്ന അമ്പതിനായിരത്തിലേറെ വരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയി. ഇടയ്ക്കിടെ പാപ്പ വാഹനം നിറുത്തി ശിശുക്കളെ ആശീർവ്വദിക്കുന്നതും അവരോട് വാത്സല്യം പ്രകടിപ്പിക്കുന്നതും വിശ്വാസികള്‍ക്ക് ആഹ്ളാദം പകര്‍ന്നു. വിവിധ രാജ്യങ്ങളില്‍ മാർപാപ്പ നടത്തിയ സന്ദർശനങ്ങളില്‍ പൊതു ബലിയര്‍പ്പണം നടന്നിരിന്നു. നാല് രാജ്യങ്ങളിലുമായി ലക്ഷങ്ങളാണ് ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. ഇതില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് പാപ്പ കിഴക്കൻ തിമോറിൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയായിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം ആളുകൾ പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു. ഏകദേശം 6,00,000 വിശ്വാസികളാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കെടുത്തത്. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1213487939993289%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-09-13-18:06:36.jpg

23768
Category: 1
Sub Category:
Heading: തളരാതെ പ്രത്യാശയിൽ മുന്നേറുക: യുവാക്കളോട് ഫ്രാൻസിസ് പാപ്പാ
Content: യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് യുവാക്കളോട് ഫ്രാൻസിസ് പാപ്പാ. 2024 നവമ്പർ 24-ന് ആചരിക്കപ്പെടുന്ന മുപ്പതിയൊമ്പതാം ലോക യുവജനദിനത്തിനുള്ള സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ പ്രചോദനദായകമായ ഈ വാക്കുകൾ ഉള്ളത്. ഈ സന്ദേശം സെപ്റ്റംബർ പതിനേഴാം തീയതി ചൊവ്വാഴ്ചയാണ് പരസ്യപ്പെടുത്തപ്പെട്ടത്. ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും" എന്ന ഏശയ്യാ പ്രവാചകൻറെ പുസ്തകം നാല്പതാം അദ്ധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെതായ വാക്യമാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രമേയത്തിൽ കേന്ദ്രീകൃതമായ പാപ്പായുടെ സന്ദേശം ജീവിത തീർത്ഥാടനവും അതിൻറെ വെല്ലുവിളികളും, മരുഭൂവിലെ തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നതിൽ നിന്ന് തീർത്ഥാടകരിലേക്ക്, പ്രേഷിതദൗത്യത്തിനായുള്ള പ്രത്യാശയുടെ തീർത്ഥാടകർ എന്നിങ്ങനെ 4 ഉപശീർഷകങ്ങളിലായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെ നാടകീയാവസ്ഥകൾക്ക് ഏറ്റവും കൂടുതൽ വില നല്കേണ്ടിവരുന്നത് പലപ്പോഴും യുവതീയുവാക്കളാണെന്നും കാരണം, അവർ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്തിലാകുകയും, സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികൾ കാണാൻ കഴിയാത്ത അവസ്ഥയിലാകുകയും അങ്ങനെ, അവർ ആശയറ്റവരായി, വിരസതയുടെയും വിഷാദത്തിൻറെയും തടവുകാരായി ജീവിക്കേണ്ടി വരുന്ന അപകടത്തിലാകുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു. എന്നാൽ കർത്താവ് ഇന്നും അവർക്കു മുന്നിൽ ഒരു വഴി തുറന്നിടുകയും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ആ പാതയിൽ സഞ്ചരിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. തളരാതെ മുന്നേറണമെന്നു പറഞ്ഞ പാപ്പാ, എന്നാൽ തളർച്ചയുണ്ടാകുമ്പോൾ അതിനുള്ള പ്രതിവിധി, വിശ്രമിക്കലല്ല, പ്രത്യുത, ഒരു വിരോധാഭാസമെന്നു തോന്നാമെങ്കിലും, യാത്ര തുടരുകയാണ്, പ്രത്യാശയുടെ തീർത്ഥാടകരാകുകയാണ് എന്ന് ഉദ്ബോധിപ്പിച്ചു (Courtesy: Vatican News)
Image: /content_image/TitleNews/TitleNews-2024-09-17-17:59:29.jpg
Keywords:

23769
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന മന്ദിരം മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. ദൈവാനുഗ്രഹത്തിന് നന്ദിയർപ്പിച്ച് മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രൂപതാകുടുംബത്തിലെ വൈദികരും സന്യസ്തരും അത്മായ സമൂഹവും.
Content: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്ററിന്റെ ആശിർവാദവും, ഉത്‌ഘാടനവും ബിർമിംഗ്ഹാമിലെ ഓസ്കോട്ട് ഹില്ലിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായി എട്ട് വർഷങ്ങൾ പൂർത്തീകരിച്ച സന്ദർഭത്തിൽ രൂപതക്ക് ലഭിച്ച ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി അർപ്പിചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നും എത്തിയ മുന്നൂറോളം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും, സീറോ മലബാർ സഭയുടെയും ചരിത്രത്തിലെ നിർണ്ണയാകമായ ഈ മുഹൂർത്തം നാട മുറിച്ച് ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് ആശിർവാദ കർമ്മം നിർവഹിക്കുയും ചെയ്തത് .സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ആശിർവാദ കർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ , രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു .പന്ത്രണ്ട് റീജിയനുകളിലായി ഗ്രേറ്റ് ബ്രിട്ടൻ മുഴുവനായി വ്യാപിച്ച് കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി വാങ്ങിയ ഈ അജപാലന കേന്ദ്രം, പത്തൊൻപതാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ബിർമിംഗ് ഹാമിലെ ഓൾഡ് ഓസ്‌കോട്ട് ഹില്ലിൽ 13,500 ചതുരശ്ര അടി വിസ്തൃതിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്യൺ പൌണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ച് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കിയത് . സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്. 1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്. ബ്രിട്ടണിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വളർന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവർത്തനങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ വിശ്വാസതീഷ്ണമായ പ്രവർത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം. കുട്ടികൾ. യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൗകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളിൽ വോളന്റിയർ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് സൌകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററൽ സെന്റർ വേദിയാകും.രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റെവ ഫാ ടോം ഓലിക്കരോട്ട്, ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
Image: /content_image/News/News-2024-09-17-18:29:35.jpg

23770
Category: 1
Sub Category:
Heading: മജുഗോറിയയിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം
Content: സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മജുഗോറിയയിലെ മാതാവിന്റെ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ, പരിശുദ്ധ അമ്മ പലതവണ പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ സ്ഥലത്തെ, ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്. ഈ ഭക്തികേന്ദ്രത്തിൽ ലഭിച്ച ഫലങ്ങൾ വിശ്വാസികളിൽ തിക്തഫലങ്ങൾ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിച്ചു. സെപ്റ്റംബർ പത്തൊൻപത്തിന് പ്രസിദ്ധീകരിച്ച ഈ രേഖ, മെജുഗോറിയയിൽ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്. മജുഗോറിയയിലെ ഇടവകയിൽ പരിശുദ്ധ അമ്മയോടുള്ള പൊതുവണക്കം അനുവദിച്ച പരിശുദ്ധ സിംഹാസനം പുറത്തുവിട്ട "നുള്ള ഒസ്‌താ" എന്ന, രേഖയിൽ, മജുഗോറിയയിൽ "അമാനുഷികമായ" എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ലോകം മുഴുവനും നിന്നുള്ള തീർത്ഥാടകർ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു. നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തിൽ വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം എഴുതി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാർത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്കെത്തുന്നുണ്ട്. ലൗകികമായ ജീവിതശൈലിയും, ഭൗമികസാമ്പത്തിനോടുള്ള അമിത അഭിലാഷവും വെടിഞ്ഞ്, പരിവർത്തനത്തിനുള്ള ക്ഷണമാണ് മജുഗോറിയയിലെ സന്ദേശങ്ങളിൽ പലപ്പോഴും കാണാനാകുന്നത്. പാപത്തിന്റെയും തിന്മയുടെയും ഫലങ്ങളെ കുറച്ചുകാണരുതെന്ന സന്ദേശവും ഇവിടെ നമുക്ക് കാണാം. പ്രാർത്ഥനയുടെയും, ഉപവാസത്തിന്റെയും പ്രാധാന്യവും വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതവും ഇവിടെ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. മജുഗോറിയ ഇടവകയിലെ ആദ്ധ്യാത്മികവും അജപാലനപരവുമായ പ്രവർത്തനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച്, കൃത്യമായ നിയന്ത്രണം ആഗ്രഹിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പരിശുദ്ധ അമ്മയുടേതായി നൽകപ്പെടുന്നത്, വത്തിക്കാൻ പ്രത്യേകം പരാമർശിച്ചു. അമാനുഷികത അവകാശപ്പെടാനാകാത്ത വിധത്തിൽ, ചില പ്രവർത്തിക കാര്യങ്ങളിൽ പരിശുദ്ധ അമ്മയുടേതായി സന്ദേശങ്ങൾ നൽകപ്പെടുന്നു. എന്നാൽ തന്റെ സന്ദേശങ്ങളുടെ പ്രാധാന്യത്തെ വിശുദ്ധഗ്രന്ഥത്തിലൂടെ വെളിവാക്കപ്പെട്ട തിരുവചനത്തിന്റെ മൂല്യത്തേക്കാൾ കീഴിലായാണ് പരിശുദ്ധ അമ്മ അവതരിപ്പിക്കുന്നത് എന്നതും പരിശുദ്ധ സിംഹാസനം പ്രത്യേകം അനുസ്മരിപ്പിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും, സന്ദേശങ്ങളിൽ, "എന്റെ പദ്ധതി" എന്ന രീതിയിൽ പരിശുദ്ധ അമ്മയുടേതായി നൽകപ്പെടുന്ന ആശയങ്ങൾ സന്ദേഹമുളവാക്കിയേക്കാമെന്നും പരിശുദ്ധ സിംഹാസനം എടുത്തുപറയുന്നു. കർത്താവിന്റെ പദ്ധതികളുടെ ആവശ്യങ്ങൾക്കായാണ് പരിശുദ്ധ അമ്മ പ്രവർത്തിക്കുന്നതെന്നും, ദൈവപുത്രന്റേതു മാത്രമായ സ്ഥാനം പരിശുദ്ധ അമ്മയ്ക്ക് ചാർത്തിക്കൊടുക്കാൻ പരിശ്രമിക്കരുതെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു. മെജുഗോറിയയിലെ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് "അമാനുഷികമായ" എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്താതിരിക്കുമ്പോഴും, പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ മൊസ്‌താർ ഇടവകദ്ധ്യക്ഷൻ പുറപ്പെടുവിച്ച "നുള്ള ഓസ്താ" രേഖ അനുസരിച്ച്, മജുഗോറിയയിൽ, വിശ്വാസികൾക്ക്, അവിടെയുള്ള പൊതുവായ ആരാധന വഴി, തങ്ങളുടെ ക്രൈസ്തവജീവിതത്തിനായുള്ള പ്രചോദനം സ്വീകരിക്കുന്നതിന് പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി. എന്നാൽ ഇതിൽ വിശ്വസിക്കണമെന്ന് പരിശുദ്ധ സിംഹാസനം ആരെയും നിർബന്ധിക്കുന്നില്ല എന്നും ഈ രേഖയിൽ വത്തിക്കാൻ കുറിച്ചു. മജുഗോറിയയിലെ സന്ദേശങ്ങളിലെ ഭൂരിഭാഗത്തെക്കുറിച്ചുമുള്ള പോസിറ്റിവായ മൂല്യനിർണ്ണയം, അവയെല്ലാം അമാനുഷികമാണെന്ന ഒരു പ്രഖ്യാപനമല്ല എന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കുന്നുണ്ട്. പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങൾക്ക് പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും, അവയിലെ അദ്ധ്യാത്മികപ്രചോദനം ഏവരിലേക്കുമെത്തിക്കുന്നതിന് ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചു. മജുഗോറിയയിലേക്ക് തീർത്ഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങൾ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിക്കുന്നു. Courtesy: Vatican News
Image: /content_image/TitleNews/TitleNews-2024-09-19-19:17:07.jpg

23771
Category: 1
Sub Category:
Heading: രണ്ടു കുട്ടികൾക്ക് മുകളിലുള്ളവർക്ക് ആനുകൂല്യങ്ങൾ നിറുത്തലാക്കുന്ന നയം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ കത്തോലിക്കാ മെത്രാൻ സമിതി
Content: യുകെയിൽ രണ്ടു കുട്ടികൾക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുന്ന "Two-Child Benefit Cap" നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതി. 2017-ൽ നിലവിൽ വന്ന ഈ പോളിസി പ്രകാരം ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ മക്കളുണ്ടങ്കിൽ അതിൽ രണ്ടു മക്കൾക്കു മാത്രമായിരിക്കും Child Tax Credit, Universal Credit എന്നീ ആനുകൂല്യങ്ങൾ ലഭിക്കുക. മറ്റു കുട്ടികൾക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അനേകം കുടുംബങ്ങളെ ഇത് കാര്യമായി ബാധിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദുചെയ്യണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെടുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ Child Poverty Taskforce ഈ പോളിസി അവലോകനം ചെയ്യുന്ന ഈ വേളയിൽ യുകെയിലെ കത്തോലിക്കാ വിശ്വസികളോട് ഈ പോളിസിക്കെതിരെ ശബ്‌ദമുയർത്തുവാനും അവരുടെ പാർലമെന്റ് MPമാരോട് ഈ വിഷയത്തിൽ ഇടപെടണമെന്നു ആവശ്യപ്പെടുവാനും കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു. മെത്രാൻ സമിതി തയ്യാറാക്കിയ ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ചുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുവാൻ എല്ലാ വിശ്വസികളെയും ആഹ്വാനം ചെയ്‌തു. {{Two-Child Benefit Cap നിറുത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന ഓൺലൈൻ ഫോം-> https://www.cbcew.org.uk/contact-mp-two-child-cap}} ക്രിസ്‌തുവിന്റെ സഭ ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സാമൂഹികമായ കാര്യങ്ങളിലുള്ള സഭയുടെ ഇടപെടൽ. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനം പരിചിന്തനത്തിനുള്ള തത്വങ്ങൾ നിർദ്ദേശിക്കുകയും വിധിതീർപ്പിനുള്ള മാനദണ്ഡങ്ങൾ ആവിഷ്‍കരിക്കുകയും പ്രവർത്തനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തുകൊണ്ട് ക്രിസ്‌തുവിന്റെ രണ്ടാം വരവുവരെ, ജാതി മത ഭേദമന്യേ എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുവാനായി ഈ ഭൂമിയിൽ നിലകൊള്ളുന്നു.
Image: /content_image/News/News-2024-09-19-22:21:10.jpg

23772
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പുനരധിവാസ പ്രവർത്തനങ്ങൾ മഹനീയം: ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ
Content: മാനന്തവാടി: ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബെർ അഭിപ്രായപെട്ടു. ദുരിത ബാധിതർക്ക് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വഴി നൽകി വരുന്ന ബാക്ക് റ്റു ഹോം കിറ്റുകളുടെ വിതരണ ഉത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുവാൻ സർവ്വരും ഒന്നായി നിൽക്കണമെന്നും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ അതിജീവനം സാധിതമാക്കണമെന്നും ഡെപ്യൂട്ടി ഹൈകമ്മീഷണർ ഓർമ്മിപ്പിച്ചു. ദുരന്തം നടന്ന ദിനം മുതൽ ഇന്നുവരെ മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് രൂപതകൾ അവരുടെ സാമൂഹ്യ സേവന വിഭാഗങ്ങൾ വഴി മാതൃകാപരമായ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കിവരുന്നതെന്നും,കത്തോലിക്ക സഭയ്ക്കുവേണ്ടി കേരള സോഷ്യൽ സർവീസ് ഫോറം കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് തുടങ്ങിയവ കാര്യക്ഷമമായ നേതൃത്തവും പിന്തുണയുമാണ് നൽകി വരുന്നതെന്നും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അഭിപ്രായപ്പെട്ടു. ചൂരൽമല സെന്റ് സെബാസ്ററ്യൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് സുൽത്താൻ ബത്തേരി, ജീവന കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ആണ് ജില്ലയിൽ കത്തോലിക്ക സഭ ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്. കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 175 കുടുബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. 10000 രൂപയോളം വിലവരുന്ന കിറ്റിൽ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പാത്രങ്ങൾ, ബക്കറ്റുകൾ, കുക്കർ, ഗ്ലാസ്, പ്ലേറ്റ്, കൊതുക് വല, സോളാർ ടോർച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡർ എന്നിവ അടങ്ങിയിട്ടുണ്ട്. കിറ്റ് വിതരണത്തിന് തെരഞ്ഞെടുക്കപെട്ട കുടുബങ്ങൾക്ക് അവരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം നൽകി വരുന്നു. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോക്ടർ വി.ആർ. ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രെയസ് ബത്തേരി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, ജീവന എക്സിക്യൂട്ടിവ് ഡയറക്ർ റവ. ഫാ. ആൽബർട്ട് വി സി, ചൂരൽമല പള്ളി വികാരി റെവ.ഫാ. ജിബിൻ വട്ടുകുളത്തിൽ, കാരിത്താസ് സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, ഫിനാൻസ് ഓഫീസർ നിക്സൺ മാത്യു, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ എന്നിവർ സംസാരിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ടീം അംഗങ്ങളായ റോബിൻ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസിൽ, ഷീന ആന്റണി, ബിൻസി വർഗീസ്, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി
Image: /content_image/News/News-2024-09-20-09:40:56.jpg
Keywords: കത്തോ

23773
Category: 18
Sub Category:
Heading: ഫാ. മോർളി കൈതപ്പറമ്പിൽ ലെയ്സൺ ഓഫീസർ
Content: കാക്കനാട്: കേരള സർക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയുമായ റവ.ഫാ. മോർളി കൈതപ്പറമ്പിലിനെ ലെയ്സൺ ഓഫീസറായി മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ മലബാർ സഭയ്ക്കായി ഒരു ലെയ്സൺ ഓഫീസർ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നിയമനം. 2020 മുതൽ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏൽപ്പിക്കുന്നത്.
Image: /content_image/India/India-2024-09-20-09:45:59.jpg
Keywords: സീറോ

23774
Category: 1
Sub Category:
Heading: തിരുനാള്‍ ദിനത്തില്‍ അത്ഭുതത്തിന് നേപ്പിള്‍സ് വീണ്ടും സാക്ഷി; വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി
Content: നേപ്പിള്‍സ്: മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും ആവര്‍ത്തിച്ചു. ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട ഇന്നലെ വിശുദ്ധന്റെ തിരുനാള്‍ ദിനത്തിലാണ് വീണ്ടും രക്തമായി അലിഞ്ഞത്. നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ രക്തകട്ടകള്‍ അലിഞ്ഞുവെന്ന പ്രഖ്യാപനം തിരുശേഷിപ്പ് ഉയര്‍ത്തി പിടിച്ച് വിശ്വാസികളെ അറിയിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് നേപ്പിള്‍സ് കത്തീഡ്രലിലും, പുറത്തുമായി തടിച്ചുകൂടിയ ജനാവലി പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഈ രക്തത്തിൻ്റെ ഓരോ തുള്ളിയും നമ്മോട് ദൈവസ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഇവ ക്രിസ്തുവിനോടുള്ള വിശുദ്ധന്റെ അഭിനിവേശത്തിൻറെ അടയാളമാണെന്നും നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ പറഞ്ഞു. വര്‍ഷത്തില്‍ മൂന്ന്‍ പ്രാവശ്യമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് രക്തമായി മാറുന്ന അത്ഭുതം സംഭവിക്കുന്നത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല.
Image: /content_image/News/News-2024-09-20-14:56:36.jpg
Keywords: ജാനുയേരി