Contents
Displaying 23321-23330 of 24978 results.
Content:
23755
Category: 18
Sub Category:
Heading: മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവിൽ
Content: കോട്ടയം: മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവിൽ. അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി ലോകത്തിന്റെ്റെ വിവിധയിടങ്ങളിൽ സധൈര്യം കടന്നു ചെന്ന ഈ സന്യാസിനീ സമൂഹം സമൂഹത്തിനു കാഴ്‌ചവച്ചസേവനങ്ങളും സൗഖ്യദായക ശുശ്രൂഷകളും സംഭവനകളും ഏറെ ശ്രദ്ധേയമാണ്. നിർധനരായവർക്ക് ഭവനം, സൗജന്യ ഹിലീംഗ് ക്യാമ്പ്, ആരോഗ്യ ബോധവ ത്കരണ പരിപാടികൾ എന്നിവ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. 1925ൽ ഓസ്ട്രിയൻ സ്വദേശി ഡോ. മദർ അന്ന ഡെങ്കലാണ് വാഷിംഗ്‌ടൺ കേ ന്ദ്രീകരിച്ച് മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹത്തിനു രൂപംകൊടുത്തത്. 1948ൽ ഭരണങ്ങാനത്ത് മേരിഗിരി എന്നറിയപ്പെടുന്ന ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഹോസ്‌പിറ്റൽ എന്ന ആശുപത്രിയിലൂടെയാണ് ആതുര ശുശ്രൂഷ മേഖലയിൽ കേരളത്തിൽ തുടക്കം കുറിക്കുന്നത്. ചെത്തിപ്പുഴ, മുണ്ടക്കയം, തുരുത്തിപ്പുറം എന്നിവിടങ്ങളിലും ആശുപത്രി ആരംഭിച്ചു. മേരിഗിരി ആശുപത്രി ഒഴികെ മറ്റ് ആശുപത്രികൾ രൂപതകൾക്ക് കൈമാറി. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന തിന് ശാന്തിഭവൻ എന്ന പേരിൽ അഭയമന്ദിരം തുറന്നു. മദ്യം, മയക്കുമരുന്ന് ഉ ൾപ്പെടെയുള്ള ലഹരി വിപത്തുകൾക്കെതിരേ സമഗ്രമോചനവും ബോധ്യപ്പെടുത്തുലുമായി മാങ്ങാനത്ത് ട്രാഡാ എന്ന പേരിൽ സ്ഥാപനം തുടങ്ങി. പ്രകൃതി ജീവന ചികിത്സകളോടു ചേർന്നുള്ള ഔഷധരഹിത ചികിത്സയ്ക്കായി ചങ്ങനാശേരിയിൽ ആയുഷ്യ, കാൻസർ ആൻഡ് എയഡ്‌സ് ഷെൽട്ടർ സൊസൈ റ്റീസ് എന്നിവയും സന്യാസ സമൂഹം ആരംഭിച്ചു. ലൈംഗിക തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനായി തിരുവനന്തപുരത്ത് ഹീൽ ഇന്ത്യ എന്ന പേരിൽ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചങ്ങനാശേരി ആയുഷ്യ അന്ന ഡം ഗൽ ഹോമിൽ 28നു രാവിലെ 11ന് നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പത്രസമ്മേളനത്തിൽ ആയുഷ്യ അന്ന ഡങ്കൽ ഹോം മദർ സുപ്പീരിയർ ഡോ. സി സ്റ്റർ എലൈസ കുപ്പോഴയ്ക്കൽ, ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര, സിസ്റ്റർ റോസ് വൈപ്പന എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2024-09-11-12:23:29.jpg
Keywords: മിഷൻ

23756
Category: 18
Sub Category:
Heading: ഡൽഹി മലയാളം ബൈബിള്‍ കൺവെൻഷൻ ഒക്ടോബർ 12, 13 തീയതികളിൽ
Content: ഡൽഹി ബുരാരിയിലെ ജീവൻ ജ്യോതി ആശ്രമം ഒരുക്കുന്ന ഡൽഹി മലയാളം ബൈബിള്‍ കൺവെൻഷൻ ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. രാവിലെ 9 മുതൽ 5 വരെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് പ്രമുഖ വചനപ്രഘോഷകനായ ഫാ. മാത്യു വയലാമണ്ണില്‍ സിഎസ്‌ടി നേതൃത്വം നല്‍കും. വചനപ്രഘോഷണം, അഭിഷേക പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ്സ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനിൽ (yellow line) നിന്നും അല്ലെങ്കിൽ മജലിസ് പാർക്ക് (Pink Line) നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും രോഗികളായിരിക്കുന്നവർക്കും താമസ സൗകര്യം ഉണ്ടായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം. * Contact: 9891305003, 8586809869, 9599844316
Image: /content_image/India/India-2024-09-11-12:52:46.jpg
Keywords: വയലാ

23757
Category: 1
Sub Category:
Heading: ആറ് ലക്ഷം വിശ്വാസികളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന
Content: 98% കത്തോലിക്ക വിശ്വാസികളുള്ള ചെറിയ ദ്വീപ് രാജ്യമായ ഈസ്റ്റ് ടിമോറിൽ ഇന്നലെ ചൊവ്വാഴ്ച നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം. ദ്വീപിലെ കത്തുന്ന ഉച്ചവെയിലിനെ വകവെയ്ക്കാതെ ഏകദേശം 600,000 കത്തോലിക്ക വിശ്വാസികളാണ് പേപ്പൽ ബലിയിൽ പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ.
Image: /content_image/News/News-2024-09-11-15:31:05.jpg
Keywords: പാപ്പ

23758
Category: 1
Sub Category:
Heading: ജന്മനാട്ടിൽ നിന്നുള്ള ഇറാഖി ക്രൈസ്തവരുടെ പലായനം തുടരുന്നു
Content: ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ജന്മനാട്ടിൽ നിന്നുള്ള ഇറാഖി ക്രൈസ്തവരുടെ പലായനം തുടരുന്നു. മുന്‍പ് ഏറെ പ്രതിസന്ധികള്‍ രാജ്യത്തു ഉണ്ടായിരിന്നെങ്കിലും വടക്കൻ ഇറാഖിലെ ബഖ്ദിദയിലുണ്ടായ ദാരുണമായ തീപിടുത്തത്തെ തുടർന്നാണ് 2023 അവസാനത്തോടെ ഈ പുതിയ കുടിയേറ്റ തരംഗം ആരംഭിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താരതമ്യേന സുരക്ഷിതമായ കുർദിസ്ഥാൻ മേഖലയിൽ താമസിക്കുന്ന ക്രൈസ്തവരെ ബാധിക്കുന്ന തരത്തിൽ പലായനം ഇപ്പോൾ ഭയാനകമായി മാറിയിരിക്കുകയാണ്. നിരവധി കുടുംബങ്ങൾ രാജ്യം വിട്ട് പലായനം ചെയ്യുന്നു, ഓസ്‌ട്രേലിയ പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുമ്പ് താൽക്കാലിക അഭയം എന്ന നിലയിൽ അയൽ രാജ്യങ്ങളിൽ നിരവധി ക്രൈസ്തവര്‍ അഭയം തേടുന്നുണ്ട്. ഇസ്ളാമിക ഭീകരവാദികള്‍ ഏല്‍പ്പിച്ച മുറിവുകള്‍ കൂടാതെ ഇറാഖിനുള്ളിൽ കാലതാമസം നേരിടുന്ന ശമ്പളം, വൈദ്യുതി മുടക്കം, ജലദൗർലഭ്യം, മറ്റ് വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികളുമായി ക്രൈസ്തവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ചിലർ മക്കളുടെ നല്ല ഭാവി സുരക്ഷിതമാക്കാൻ മറ്റെവിടെയെങ്കിലും പൗരത്വം തേടുന്നു. മറ്റുള്ളവർ തങ്ങളുടെ മാതൃരാജ്യത്ത് ഒറ്റപ്പെടുന്നതിന് പകരം വിദേശത്തുള്ള കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തകർന്ന അവസ്ഥയിലാണ് ഇറാഖിലെ ക്രൈസ്തവ സമൂഹം. 2003-ൽ അമേരിക്കൻ അധിനിവേശത്തെത്തുടർന്നുണ്ടായ വിഭാഗീയ യുദ്ധങ്ങളും 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണങ്ങളും ഒന്നിലധികം ക്രൈസ്തവ വിഭാഗങ്ങളുടെ അനുയായികളെ പലായനത്തിന് പ്രേരിപ്പിച്ചു. 2022 ലെ കണക്കനുസരിച്ചു, മൂന്നുലക്ഷത്തിൽ താഴെ ക്രൈസ്തവരെ ഇന്ന് ഇറാഖിൽ അവശേഷിക്കുന്നുള്ളൂ. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രധാന അഭയകേന്ദ്രവും സ്വദേശവുമായിരുന്ന ബസ്ര പ്രവിശ്യയിൽ പിൽക്കാലത്തു ഏഴായിരത്തിലധികം കുടുംബങ്ങളുണ്ടായിരുന്നത്. ഇപ്പോൾ അത് ഗണ്യമായി കുറഞ്ഞു മുന്നൂറ്റമ്പതിലെത്തിയിരിന്നു.
Image: /content_image/News/News-2024-09-11-15:58:37.jpg
Keywords: ഇറാഖി

23759
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന് ബർമിങ്ഹാമിൽ; ഫാ. ജോർജ് പനക്കൽ നയിക്കും
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 14ന് ബർമിങ്ഹാം ബെഥേൽ സെന്‍ററിൽ നടക്കും. പതിനായിരക്കണക്കിന് കുടുംബങ്ങളെ യേശുവിലേക്കും യേശു നൽകുന്ന രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി നടത്താൻ സ്വർഗ്ഗം തെരഞ്ഞെടുത്ത പരിശുദ്ധാത്മാവിന്റെ ഉപകരണം, സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ. ജോർജ് പനക്കൽ VC ഇത്തവണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുകെയിൽ എത്തിച്ചേർന്നിട്ടുള്ള പുതിയ കുടുംബങ്ങൾക്ക് സെക്കൻഡ് സാറ്റർഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളാകുവാനും തളർന്നിരിക്കുന്നവരും തകർന്നിരിക്കുന്നവരും വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരുമായവർക്ക് യേശുനാമത്തിൽ രക്ഷ പ്രാപിക്കുന്നതിനും ഏവരെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഈ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു. "കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍" (ഏശയ്യാ 55 : 6). 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. ** #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# - ഷാജി ജോർജ് 07878 149670 - ജോൺസൺ +44 7506 810177 - അനീഷ് 07760 254700 > ബിജുമോൻ മാത്യു 07515 368239. > നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ് }# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW. * കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ; Sandwell &Dudley West Bromwich B70 7JD.
Image: /content_image/Events/Events-2024-09-12-10:14:58.jpg
Keywords: പന

23760
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് ആരംഭം
Content: സിംഗപ്പൂര്‍: ഫ്രാൻസിസ് മാർപാപ്പയുടെ 45-ാം അപ്പസ്തോലിക പര്യടനത്തിന്റെ അവസാനഘട്ടമായി ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂർ സന്ദർശനം ആരംഭിച്ചു. കിഴക്കൻ ടിമൂറിൽ നിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.50നു എത്തിയ മാർപാപ്പയെ കുട്ടികളും സിംഗപ്പൂർ സാംസ്ക്‌കാരിക വകുപ്പ് മന്ത്രിയും വത്തിക്കാനിലെ സിംഗപ്പുരിന്റെ നോൺ റെസിഡൻഷ്യൽ അംബാസഡറും ചേര്‍ന്നു സ്വീകരിച്ചു. മാർപാപ്പയെ സ്വീകരിക്കാന്‍ ആയിരത്തോളം കത്തോലിക്ക വിശ്വാസികൾ നേരത്തേതന്നെ വിമാനത്താവള പരിസരത്തു എത്തിയിരുന്നു. വത്തിക്കാൻ പതാകയിലെ മഞ്ഞയും വെള്ളയും നിറങ്ങളുള്ള വസ്ത്രമാണ് പലരും ധരിച്ചിരുന്നത്. കൈയിൽ സിംഗപ്പൂർ പതാകയുമുണ്ടായിരുന്നു. 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അഞ്ചുമണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം ഒരു മാർപാപ്പ സിംഗപ്പൂരിലെത്തുന്നത് ഇതാദ്യമാണ്. നാളെ പതിമൂന്നുവരെയാണ് പാപ്പ രാജ്യത്ത് സന്ദർശനം നടത്തുന്നത്. ഐക്യവും, പ്രത്യാശയുമെന്ന രണ്ടു വചനങ്ങളാണ് ആപ്‌തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സഭയിലും സമൂഹത്തിലുമുള്ള ഐക്യവും ഈ മേഖലയിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് വിവേചനവും പീഡനവും അനുഭവിക്കുന്നവർക്ക് ഈ യാത്ര പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് ആപ്തവാക്യം. വത്തിക്കാന്റെയും, സിംഗപ്പൂരിന്റെയും പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാള ചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്. 4 രാജ്യങ്ങളിലായി 12 ദിവസമായി നടന്നുവന്ന സന്ദർശന പരിപാടികൾ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക പര്യടനമാണ്.
Image: /content_image/News/News-2024-09-12-12:12:49.jpg

23761
Category: 1
Sub Category:
Heading: മാർ റാഫേൽ തട്ടിലിന് ഹീത്രു വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്; അജപാലന സന്ദർശനം 28 വരെ
Content: ലണ്ടൻ: മേജർ ആർച്ച് ബിഷപ്പായ ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിൽ പിതാവിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം നൽകി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാൻസ് ഓഫീസർ റവ. ഫാ. ജോ മൂലശ്ശേരി വിസി, റവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും, മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും. പതിനേഴ് മിഷനുകളുടെയും ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും. സെപ്റ്റബർ 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തിഅഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുക്കുന്ന "ഹന്തൂസാ " എസ്എംവൈഎം കൺവെൻഷൻ ഉദ്ഘാടനവും, 16ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ മാർ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശിർവാദ കർമ്മവും നടത്തും. 21 ന് ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന തൈബൂസ വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 22 ന് പ്രെസ്റ്റൻ മർത്ത് അൽഫോൻസാ കത്തീഡ്രൽദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും പുതിയ മതബോധന അധ്യായന വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. വെസ്റ്റ് മിനിസ്റ്റർ കര്‍ദ്ദിനാള്‍ വിൽസൻ്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മിഗ്വൽ മൗറി എന്നിവരുമായും മാർ റാഫേൽ തട്ടിൽ കുടിക്കാഴ്ച്ചകൾ നടത്തും.
Image: /content_image/News/News-2024-09-12-12:25:41.jpg
Keywords: സ്രാമ്പിക്ക

23762
Category: 1
Sub Category:
Heading: വെടിവെയ്‌പ് പരിശീലിക്കാൻ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം; സ്വിസ് രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം
Content: സൂറിച്ച്: സ്വിറ്റ്സർലൻഡില്‍ വെടിവെയ്‌പ് പരിശീലിക്കാൻ യേശു ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ച സ്വിസ് രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം. സ്വിറ്റ്‌സർലൻഡിലെ ഗ്രീൻ ലിബറൽ പാർട്ടി അംഗവും സൂറിച്ച് നഗരസഭ കൗൺസിലറുമായ സാനിയ അമേതിയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 14-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനായ തൊമ്മാസോ ദെൽ മാസാ രചിച്ച "മറിയം ഉണ്ണിയേശുവിനുമൊപ്പം" എന്ന ചിത്രത്തിലാണ് വെടിവയ്പ്‌പ് പരിശീലിച്ചിരുന്നത്. ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും ചിത്രത്തിൽ വെടിയുണ്ട തറച്ച നിരവധി പാടുകൾ ദൃശ്യമാണ്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Sanija Ameti Muslim born in <a href="https://twitter.com/hashtag/Bosnia?src=hash&ref_src=twsrc%5Etfw">#Bosnia</a> and Herzegovina & Green liberal politician in Switzerland, a fervent advocate for so called <a href="https://twitter.com/hashtag/Kosovo?src=hash&ref_src=twsrc%5Etfw">#Kosovo</a> independence and <a href="https://twitter.com/hashtag/UN?src=hash&ref_src=twsrc%5Etfw">#UN</a> <a href="https://twitter.com/hashtag/Srebrenica?src=hash&ref_src=twsrc%5Etfw">#Srebrenica</a>, fired shots at Maria & baby Jesus "for stress relief." She now claims she did it accidentally. She also… <a href="https://t.co/hwYNp0W29J">pic.twitter.com/hwYNp0W29J</a></p>— EAGLE (@SerbEagleAI) <a href="https://twitter.com/SerbEagleAI/status/1832710558321443137?ref_src=twsrc%5Etfw">September 8, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1995ൽ അഭയാർത്ഥിയായി ബോസ്‌നിയ-ഹെർസഗോവിനയിൽനിന്നു സ്വിറ്റ്സർലൻഡിലെത്തിയ മുസ്‌ലിം കുടുംബത്തിലെ അംഗമാണു സാനിയ അമേതി. ഇവരുടെ വിദ്വേഷപരമായ പ്രവര്‍ത്തിയെ സ്വിസ് മെത്രാൻ സമിതി അപലപിച്ചു. സമൂഹ മാധ്യമത്തിൽ ചിത്രം പ്രത്യക്ഷപ്പെട്ട ഉടൻതന്നെ നിരവധി പേർ വിമർശനങ്ങളുമായി എത്തി. ഇതോടെ ചിത്രം പിൻവലിച്ച് അമേതി മാപ്പു പറഞ്ഞു. ഇവരെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രീൻ ലിബറൽ പാർട്ടി നേതാക്കൾ പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തിയതിന് അമേതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Image: /content_image/News/News-2024-09-12-13:53:20.jpg
Keywords: സ്വിറ്റ്സർ

23763
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ സിംഗപ്പൂരിൽ | VIDEO
Content: പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഫ്രാൻസിസ് പാപ്പ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക പര്യടനത്തിലെ അവസാനത്തെ രാജ്യമായ സിംഗപ്പൂരിൽ മാർപാപ്പ എത്തിയപ്പോൾ. ഇന്നലെ (സെപ്റ്റംബർ 11) പാപ്പയ്ക്കു പാർലമെന്റിൽ നൽകിയ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കാണാം. </p><iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FPravachakaSabdamNews%2Fvideos%2F1038906754095193%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2024-09-12-14:29:29.jpg
Keywords: സിംഗ

23764
Category: 1
Sub Category:
Heading: സീറോ മലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേഷിതരാണ്: മാർ റാഫേൽ തട്ടിൽ
Content: ലണ്ടൻ: സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപതയുടെ വൈദിക സമിതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. വിശ്വാസ പരിശീലനത്തിലും, അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യുറോപ്പിലെ സഭക്ക് തന്നെ മാതൃകയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനങ്ങൾ. ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകൾ തേടി കുടിയേറിയിട്ടുള്ള എഴുപത്തിനായിരത്തോളം സഭാ മക്കളുണ്ട്, അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ് തങ്ങളെന്ന് ബോധ്യപ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. രൂപതയുടെ പ്രൗഢമായ വൈദിക സമിതിക്ക് ഈ നാടിന്റെ സംസ്കാരത്തിൽ വിശ്വാസ സമൂഹത്തെ പടുത്തുയർത്താനും നയിക്കാനുമുള്ള കടമയുണ്ട്. പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന വിധത്തിൽ തദ്ദേശീയ സംസ്കാരത്തിലും ഭാഷയിലും അജപാലന ശുശ്രൂഷ നിർവഹിക്കാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അതിനായി നിസ്വാർഥമായ ആത്മസമർപ്പണവും , കഠിനാദ്ധ്വാനവും വൈദിക സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. പ്രതിസന്ധികളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ പ്രത്യാശാപൂർവം വൈദികർ ദൈവജനത്തിനായി ഏറ്റെടുക്കുന്ന അദ്ധ്വാനങ്ങൾ വിലമതിക്കേണ്ടവയാണെന്ന് പിതാവ് അനുസ്മരിച്ചു. രൂപതയെ ശ്രദ്ധാപൂർവം നയിക്കുന്നതിനും, ഒരു വ്യക്തി സഭയെന്ന നിലയിലുള്ള സീറോ മലബാർ സഭയുടെ തനിമയും വ്യതിരക്തതയും കാത്ത് സൂക്ഷിക്കുന്നതിനും രൂപതാധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തുന്ന പരിശ്രമങ്ങളെ മേജർ ആർച്ച് ബിഷപ്പ് അനുമോദിച്ചു. വൈദികസമ്മേളനത്തിൽ സംബന്ധിക്കുവാൻ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതം ചെയ്തു. രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാർ തട്ടിൽ മടങ്ങിയത്. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിച്ചു.
Image: /content_image/News/News-2024-09-13-12:13:31.jpg
Keywords: തട്ടി