Contents
Displaying 23311-23320 of 24978 results.
Content:
23745
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ജാഗ്രതാ ദിനാചരണം നടത്തി
Content: കൊച്ചി : നിർദ്ദിഷ്ട ഇഎസ് ഐയിൽ നിന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റുകളിൽ ജാഗ്രതാ ദിനാചരണം നടത്തി. റിസർവ് ഫോറസ്റ്റും സംരക്ഷിത മേഖലകളും ലോക പൈതൃക പ്രദേശവും മാത്രവും ഉൾപ്പെടുന്ന ഇ എസ് എ യുടെ ജിയൊ കോർഡിനേറ്റ്‌സ് ഉൾപ്പെടുന്ന മാപ്പ് കേന്ദ്ര മാനദണ്ഡ പ്രകാരം തയാറാക്കി വനം പരിസ്ഥിതി മന്ത്രാലയത്തിന് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ജനവാസ മേഖലകളും വനപ്രദേശവും ഉൾപ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാത്രം ഇ എസ് എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിന് ശിപാർശ നൽകണം.മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായി ജലനിരപ്പ് നൂറ് അടിയിലേക്ക് താഴ്ത്തി നിർത്തുവാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.അന്തർ ദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാർ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാ പരിശോധന സമിതിക്ക് മുമ്പാകെ കേരളം സമ്മർദ്ദം ചെലുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ജാഗ്രതാദിനാചരണത്തോടനുബന്ധിച്ച് യൂണിറ്റുകളിൽ മീറ്റിംഗുകൾ, ധർണ്ണകൾ, ജനപ്രതിനിധികൾക്ക് നിവേദനം സമർപ്പിക്കലുകൾ,പഞ്ചായത്ത് സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.ജാഗ്രതാ ദിനാചരണത്തിൻ്റെ ഗ്ലോബൽ തല ഉൽഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ തീക്കോയിയിൽ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രതിഷേധ സദസ്സിൽ തീക്കോയി ഫൊറോന വികാരി റവ ഡോ തോമസ് മേനാച്ചേരി ആമുഖപ്രഭാഷണം നടത്തി. ഭാരവാഹികളായ അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ,ജോൺസൺ ചെറുവള്ളിൽ, ബെന്നി കിണറ്റുകര, ജോസ് സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഗ്ലോബൽ ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ, ട്രഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ കെ എം ഫ്രാൻസിസ്, ഫിലിപ്പ് വെളിയത്ത്, ജോൺസൺ തൊഴുത്തുങ്കൽ, ഡോ ചാക്കോ കാളംപറമ്പിൽ, അഡ്വ ബോബി ബാസ്റ്റിൻ, ഡോ ജോബി കാക്കശ്ശേരി തുടങ്ങി ഗ്ലോബൽ, രൂപത ഭാരവാഹികൾ നേതൃത്വം നൽകി.
Image: /content_image/India/India-2024-09-09-11:42:11.jpg
Keywords: ജാഗ്രത

23746
Category: 1
Sub Category:
Heading: പാപ്പുവ ന്യൂ ഗിനിയയിലെ പിന്നോക്ക പ്രദേശത്തേക്ക് ഫ്രാന്‍സിസ് പാപ്പയെത്തിയത് ഒരു ടണ്‍ അവശ്യ വസ്തുക്കളുമായി
Content: പോർട്ട് മോറെസ്ബി: വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഫ്രാന്‍സിസ് പാപ്പയെത്തിയത് ഒരു ടണ്‍ അവശ്യ വസ്തുക്കളുമായി. പാപ്പുവ ന്യൂ ഗിനിയയില്‍ സന്ദര്‍ശനം തുടരുന്ന പാപ്പ, ഇന്നലെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്നാണു മാർപാപ്പ വാനിമോയിലെത്തിയത്. വാനിമോ കത്തീഡ്രലിനു മുന്നിലെ മൈതാനത്ത് പാപ്പ എത്തിയപ്പോള്‍ 20,000 പേരോളം തദ്ദേശീയര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പ്രാദേശിക ജനതയോടുള്ള തന്റെ സ്നേഹത്തിന്റെ പ്രകടനമായി അവശ്യ മരുന്നുകളും വസ്ത്രങ്ങളും സ്കൂൾ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും സംഗീത ഉപകരണങ്ങളും പാപ്പ കൊണ്ടുവന്നിരിന്നു. തലസ്ഥാന നഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലേക്ക് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ എത്തിയത്. മേഖലയിലെ മിഷ്ണറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി. വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാന നഗരിയിൽ മടങ്ങിയെത്തിയ മാർപാപ്പ കിഴക്കൻ ടിമോറിലേക്കു യാത്ര തിരിച്ചു. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. അവിടെയും രണ്ടു ദിവസമാണ് പാപ്പ ചെലവഴിക്കുക.
Image: /content_image/News/News-2024-09-09-12:17:25.jpg
Keywords: പാപ്പ

23747
Category: 1
Sub Category:
Heading: അമേരിക്കയില്‍ വിശുദ്ധ മദർ തെരേസ എക്സിബിഷന്‍ തുടരുന്നു
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നാഷ്ണൽ ദേവാലയത്തിൽ മദർ തെരേസയുടെ ജീവിതത്തെ കേന്ദ്രമാക്കിയുള്ള എക്സിബിഷന്‍ തുടരുന്നു. ഓഗസ്റ്റ് 19ന് ആരംഭിച്ച എക്സിബിഷന്‍ നവംബർ 11 വരെ തുടരും. മദർ തെരേസയുടെ പല സ്വകാര്യ വസ്‌തുക്കളും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പിനൊപ്പം സൂക്ഷിച്ചിട്ടുണ്ട്. സ്‌കൂളുകൾക്കും യുവജന ഗ്രൂപ്പുകൾക്കും പാവപ്പെട്ടവരുടെ രോഗികളുടെയും പരിചരണത്തിനായി സമര്‍പ്പിക്കപ്പെട്ട സംഘടനകള്‍ക്കും എക്സിബിഷന്‍ ആകര്‍ഷകമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻ്റ് ജോൺ പോൾ രണ്ടാമൻ നാഷ്ണൽ ദേവാലയത്തിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ്റണി പികാരെല്ലോ പറഞ്ഞു. മദർ തെരേസ ധരിച്ചിരുന്ന സാരി, ക്രൂശിതരൂപം, പ്രധാന രേഖകൾ എന്നിവയുൾപ്പെടെ മദർ തെരേസയുടെ നിരവധി തിരുശേഷിപ്പുകൾ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിശുദ്ധരുടെ സാന്നിധ്യത്തിലായിരിക്കാൻ നമ്മെ അനുവദിക്കുന്നതിനാൽ തിരുശേഷിപ്പുകള്‍ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പികാരെല്ലോ വിശദീകരിച്ചു. എക്സിബിഷന്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദേവാലയത്തില്‍ നടത്തുന്നതിനു പിന്നിലും ഇരുവരുടെയും സൗഹൃദം വലിയ ഘടകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമനും മദർ തെരേസയും തമ്മിലുള്ള ആത്മീയ സൗഹൃദം ആഗോള ശ്രദ്ധ നേടിയിരിന്നു. ആധുനിക കാലത്ത് ജീവന്റെ മഹത്വത്തിന് വേണ്ടി ഏറ്റവും അധികം നിലക്കൊണ്ടവരാണ് രണ്ടു വിശുദ്ധരും.
Image: /content_image/News/News-2024-09-09-14:52:28.jpg
Keywords: തെരേസ

23748
Category: 1
Sub Category:
Heading: ചരിത്രകാരനും ബഹുഭാഷ പണ്ഡിതനുമായ മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു
Content: കോതമംഗലം രൂപത വൈദികനും ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനുമായ മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു. പൂർണ്ണ ഒരുക്കത്തോടെ വിശുദ്ധ കുദാശകൾ സ്വീകരിച്ചാണ് നിത്യസമ്മാനത്തിന് യാത്രയായത്. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയിൽ അപ്പസ്തോലിക പ്രബോധനങ്ങളുടെ വിവർത്തകനായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. 2016-ൽ റവ. ഡോ. ജോർജ് കുരുക്കൂറിന് ഫ്രാൻസിസ് പാപ്പ "ചാപ്ലയിൻ ഓഫ് ഹോളി ഫാദർ" (മോൺസിഞ്ഞോർ) പദവി ആദരിച്ചിരിന്നു. ഇരുന്നൂറ്റന്‍പതോളം പരിഭാഷകളും എട്ടു ഗ്രന്ഥങ്ങളും നൂറുകണക്കിന് ലേഖനങ്ങളും കവിതകളും കേരളത്തിന് സമ്മാനിച്ച അദ്ദേഹം കേരള സഭയിൽ ഏറെ ശ്രദ്ധ നേടി. സംസ്‌കൃതം, ലത്തീന്‍, സുറിയാനി, മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യവും എഴുത്തിലുള്ള വൈദഗ്ദ്യവുമാണ് മൂന്നു പതിറ്റാണ്ട് മുന്‍പ് അദ്ദേഹത്തെ പിഒസിയിലേക്ക്, നിയമിക്കുവാൻ അന്ന് ഡയറക്ടറായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രേരിപ്പിച്ചത്. പിഒസിയില്‍ വന്ന നാള്‍ മുതലുള്ള കുരുക്കൂറച്ചന്റെ അശ്രാന്തപരിശ്രമം മൂലം പ്രധാനപ്പെട്ട എല്ലാ സഭാപ്രബോധനങ്ങളും ഇന്ന് മലയാളഭാഷയില്‍ ലഭ്യമാണ്. മൃതസംസ്‌കാര ശുശ്രൂഷ 2024 സെപ്റ്റംബർ 11 ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 2.00 ന് മാറാടി സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതദേഹം സെപ്റ്റംബർ 10 ചൊവ്വാഴ്‌ച വൈകിട്ട് 6.00 മുതൽ സഹോദരൻ മാത്യു ടി ജോസഫിൻ്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് ബുധൻ രാവിലെ 10:00 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടിൽ ആരംഭിക്കും. 11:00 മണി മുതൽ മാറാടി സെൻ്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.00 ന് മൃതസംസ്ക്കാര ശുശ്രൂഷയുടെ അവസാനഭാഗം വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതുമാണ്.
Image: /content_image/News/News-2024-09-09-19:49:36.jpg
Keywords: കോതമം

23749
Category: 18
Sub Category:
Heading: 14-ാമത് വല്ലാർപാടം ബൈബിൾ കൺവൻഷന് തുടക്കമായി
Content: കൊച്ചി: വല്ലാർപാടത്തമ്മയുടെ ഛായാചിത്ര പ്രതിഷ്‌ഠയുടെ 500-ാം വർഷം മഹാജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള 14-ാമത് വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ.ജെറോം ചമ്മിണിക്കോടത്ത്, സഹവികാരി ഫാ.സാവിയോ, പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ. ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. 13 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി ഒമ്പതു വരെയാണ് ധ്യാന ശുശ്രൂഷകൾ. ഷംഷാബാദ് നിയുക്ത ബിഷപ്പ് ഡോ. പ്രിൻസ് ആൻ്റണി പാണേങ്ങാടനാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
Image: /content_image/India/India-2024-09-10-09:51:59.jpg
Keywords: വല്ലാർപാ

23750
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഈസ്റ്റ് തിമോറിൽ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പ തന്റെ ഇടയസന്ദർശനത്തിലെ മൂന്നാമത്തെ രാജ്യമായി കിഴക്കേ തിമോറിൽ പാദമൂന്നി. പാപുവ ന്യൂഗിനിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് പാപ്പ അവിടെ എത്തിയത്. ഏഷ്യ ഓഷ്യാന നാടുകളിൽ ഇടയ സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പ തൻറെ ഈ നാല്പത്തിയഞ്ചാമത്തേതായ വിദേശ അപ്പസ്തോലിക യാത്രയുടെ നാലു വേദികളിൽ മൂന്നാമത്തേതായ ഈസ്റ്റ് തിമോറില്‍ ഇന്നലെയാണ് എത്തിയത്. സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച വൈകുന്നേരം യാത്ര ആരംഭിച്ച ഫ്രാന്‍സിസ് പാപ്പ - ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനി, എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചതിനു ശേഷമാണ് കിഴക്കൻ തിമോറിൽ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് ഈസ്റ്റ് തിമോറില്‍ എത്തിയത്. പതിനൊന്നാം തീയതി ബുധനാഴ്ച വരെ പാപ്പ ഈസ്റ്റ് തിമോറിൽ ചിലവഴിക്കും. </p> <iframe width="640" height="360" src="https://www.youtube.com/embed/fzahujPeAeo" title="Highlights - Dili, Official Welcome, 9 September 2024, Pope Francis" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe> <p> 2002-ൽ ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ പുതിയ പരമാധികാര രാഷ്ട്രമായി മാറിയതിനുശേഷം കിഴക്കൻ തിമോർ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. 1989-ൽ ഇന്തോനേഷ്യൻ പ്രവിശ്യയായിരുന്നപ്പോൾ ഈസ്റ്റ് തിമോറിൽ അപ്പസ്തോലിക സന്ദർശനം നടത്തിയ ജോൺ പോൾ രണ്ടാമനാണ് ഇതിന് മുന്‍പ് രാജ്യം സന്ദര്‍ശിച്ചത്. ഈസ്റ്റ് തിമോറിലെ 1.3 ദശലക്ഷം ജനങ്ങളിൽ 98% കത്തോലിക്കരാണ്.
Image: /content_image/News/News-2024-09-10-11:24:49.jpg
Keywords: തിമോറി

23751
Category: 1
Sub Category:
Heading: അജപാലന സന്ദർശനത്തിന് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലേക്ക്
Content: ബിർമിംഗ്ഹാം: സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു. മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും. സെപ്റ്റംബർ 11ന് ഹീത്രു വിമാനത്താവളത്തിൽ എത്തുന്ന പിതാവിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് 12ന് റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപത പ്രിസ്‌ബെറ്റേറിയത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തിഅഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന "ഹന്തൂസാ" എസ് എംവൈഎം കൺവെൻഷൻ ഉത്‌ഘാടനവും 16ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്ഥാനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും നടത്തും. 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ "THAIBOOSA" ഉത്‌ഘാടനവും നിർവഹിക്കും. ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മവും രൂപതയിലെ വിവിധ റീജിയനുകളിലെയായി പതിനേഴ് പുതിയ മിഷൻ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. ബ്രിട്ടനിലെ അപ്പസ്‌തലിക് ന്യൂൺഷ്യോയുമായും വെസ്റ്റമിൻസ്റ്റെർ ആർച്ച് ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മേജർ ആർച്ച് ബിഷപ്പിന്റെ സന്ദർശനത്തിന് ഒരുക്കമായി രൂപത / ഇടവക/ മിഷൻ തലങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
Image: /content_image/News/News-2024-09-10-12:35:09.jpg
Keywords: സീറോ മലബാ

23752
Category: 1
Sub Category:
Heading: ഇക്വഡോര്‍ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആദ്യ ദിനത്തില്‍ ഈശോയെ സ്വീകരിച്ചത് ആയിരത്തിഅറുന്നൂറോളം കുട്ടികള്‍
Content: ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന 2024 ഇൻ്റർനാഷ്ണൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടന ബലിയര്‍പ്പണത്തില്‍, വെള്ള വസ്ത്രങ്ങളും പരമ്പരാഗത വേഷവിധാനങ്ങളും ധരിച്ച കുട്ടികൾ ഉൾപ്പെടെ ഏകദേശം 25,000 പേർ ഞായറാഴ്ച പങ്കെടുത്തു. ചടങ്ങിനിടെ ആയിരത്തിഅറുന്നൂറോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. ആർച്ച് ബിഷപ്പുമാർ, വൈദികർ, സെമിനാരി വിദ്യാര്‍ത്ഥികള്‍, ഡീക്കൻമാർ, അൾത്താര ശുശ്രൂഷകര്‍ എന്നിവരോടൊപ്പം ക്വിറ്റോയിലെ ബൈസെൻ്റേനിയൽ പാർക്കില്‍ നടന്ന ബലിയര്‍പ്പണത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 54 പ്രതിനിധികളും പങ്കെടുത്തു. പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഡസൻ കണക്കിന് ചുവപ്പും മഞ്ഞയും നിറഞ്ഞ പൂക്കളാൽ അലങ്കരിച്ച എൽ ക്വിഞ്ചിലെ കന്യകയുടെ ചിത്രം ഉൾക്കൊള്ളുന്ന വലിയ വേദിയിലായിരിന്നു വിശുദ്ധ കുർബാന അര്‍പ്പണം. ക്വിറ്റോയിലെ ആർച്ച് ബിഷപ്പും ഇക്വഡോറിലെ സഭയുടെ അധ്യക്ഷനുമായ ആൽഫ്രെഡോ ജോസ് എസ്പിനോസ മാറ്റ്യൂസ് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനായി. ഈ ഓർമ്മ ജീവിതകാലം മുഴുവൻ ഹൃദയങ്ങളിൽ പതിഞ്ഞുകിടക്കുമെന്ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ വിദ്യാര്‍ത്ഥികളോട് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്വിറ്റോയിലെ സഭയുടെ 'വിശുദ്ധ കുർബാന മിഷ്ണറിമാരാണ്' നിങ്ങളെന്ന് ഉറപ്പോടെ പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അല്‌മായർ തുടങ്ങി പതിനായിരങ്ങളാണ് 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്നത്. “സാഹോദര്യം ലോകത്തെ സൗഖ്യപ്പെടുത്തുന്നു" എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രമേയം. ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചതിൻ്റെ 150-ാം വാർഷികം പ്രമാണിച്ചാണു ദിവ്യകാരുണ്യ കോൺഗ്രസ് ഇവിടെ ഒരുക്കുന്നത്.
Image: /content_image/News/News-2024-09-10-16:11:38.jpg
Keywords: കോൺഗ്ര

23753
Category: 1
Sub Category:
Heading: 325 ക്രൈസ്തവ ദേവാലയങ്ങള്‍ തങ്ങള്‍ക്ക് നഷ്ട്ടമായെന്നു നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍
Content: അബൂജ: അക്രമാസക്തമായ സംഘർഷങ്ങളും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും സൃഷ്ടിച്ച കടുത്ത വെല്ലുവിളികള്‍ക്കിടെ 325 ക്രൈസ്തവ ദേവാലയങ്ങള്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടെന്ന് നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. നൈജീരിയയിലെ വുകാരിയിലെ കത്തോലിക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർക്ക് മൈഗിഡയാണ് രാജ്യത്തെ ടബാര സ്റ്റേറ്റിലെ തെക്കൻ തരാബ മേഖലയില്‍ സംഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച് വിവരിച്ചത്. കൊള്ളക്കാർ, ബോക്കോഹറാം വിമതർ, തട്ടിക്കൊണ്ടുപോകുന്നവർ എന്നിവരും നടത്തുന്ന അക്രമങ്ങള്‍ പ്രാദേശിക കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് 'എസിഐ ആഫ്രിക്ക'യ്ക്ക് സെപ്റ്റംബർ 9-ന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിൽ ബിഷപ്പ് മാർക്ക് മൈഗിഡ വെളിപ്പെടുത്തി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ശക്തമായപ്പോള്‍ നൂറുകണക്കിന് പള്ളികൾ അടച്ചുപൂട്ടാൻ കാരണമായി. തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നിമിത്തം കർഷക സമൂഹങ്ങള്‍ക്കു പലായനം ചെയ്യേണ്ടി വന്നു. അതിൻ്റെ ഫലമായി ഏകദേശം 325 പള്ളികൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. നശിപ്പിച്ച മൊത്തം പള്ളികളുടെ എണ്ണം 328 ആണ്. വുകാരി കത്തോലിക്കാ രൂപത ഉൾപ്പെടുന്ന എട്ടിൽ നാല് തദ്ദേശഭരണ പ്രദേശങ്ങളിൽ മൂന്നെണ്ണം ഭാഗികമായും 325 എണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. വുകാരി രൂപതയിലേക്ക് മടങ്ങിവരാനും സമാധാനം സംജാതമാകുന്നതിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും നൈജീരിയൻ ബിഷപ്പ് മാർക്ക് മൈഗിഡ പറഞ്ഞു. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ മധ്യ മേഖലകളിലാണ് ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്.
Image: /content_image/News/News-2024-09-10-17:05:09.jpg
Keywords: നൈജീ

23754
Category: 18
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കാന്റർബറിയിൽ പുതിയ മിഷൻ; പ്രഖ്യാപനം നാളെ മാർ റാഫേൽ തട്ടിൽ നിർവഹിക്കും
Content: കാന്റർബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്റർബറിയിൽ പുതിയ മിഷൻ ഭാരത അപ്പസ്തോലനായ മാർത്തോമ്മാശ്ലീഹായുടെ നാമധേയത്തിൽ മാർത്തോമാശ്ലീഹ മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന മിഷന്റെ പ്രഖ്യാപനം നാളെ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5.30ന് വിസ്റ്റബിൾ ഔർ ലേഡി ഇമ്മാക്കുലേറ്റ് (Whitstable Our Lady Immaculate) പള്ളിയിൽവച്ച് സീറോ മലബാർ സഭയുടെ തലവനും, പിതാവുമായ മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, കെന്റ് ഏരിയ സഹായ മെത്രാൻ പോൾ ഹെൻഡ്രിക്സ് എന്നിവരുടെ സാന്നിധ്യത്തിൽ ആണ് പ്രഖ്യാപനം. മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, കൈക്കാരൻമാർ, വിവിധ കമ്മറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും പിതാക്കന്മാരെ സ്വീകരിക്കുവാനുമായി വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്.
Image: /content_image/India/India-2024-09-11-12:04:37.jpg
Keywords: തട്ടി