Contents

Displaying 23291-23300 of 24978 results.
Content: 23725
Category: 18
Sub Category:
Heading: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദർശിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: വിലങ്ങാട്: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ആളുകൾക്കു ജാതി-മത ഭേദമില്ലാതെ സീറോമലബാർ സഭയും കേരള കത്തോലിക്ക മെത്രാൻ സമിതിയും ചേർന്നു സഹായമെത്തിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദർശിച്ചശേഷം മാധ്യമ പ്രവർത്ത കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ആളുകൾക്ക് സഹായം നൽകുന്നതിനു ജാതിയോ മതമോ തടസമാകില്ല. കെസിബിസിയുടെ നേതൃത്വത്തിൽ വയനാട്, വിലങ്ങാട് മേഖലകളിൽ 100 വീടുകൾ നിർമിച്ചു നൽകും. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മറ്റൊരു ഏജൻസിയെയും ഏൽപ്പിക്കാതെ സഭയുടെ കീഴിലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് കുറ്റമറ്റ വീടുകൾ നിർമിച്ചു നൽകും. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ ദുരിതബാധിതരുടെ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. നാം കുറേക്കൂടി ഒന്നാകണമെന്ന സന്ദേശമാണ് പ്രകൃതിദുരന്തങ്ങൾ നൽകുന്നത്. ദുരന്തമുണ്ടായപ്പോൾ എല്ലാ വിഭാഗീയതകളും മറന്നു മനുഷ്യർ ഒന്നായി. ദുരന്തമില്ലാത്ത അവസ്ഥയിലും നമുക്ക് ഒന്നാകാൻ കഴിയണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Image: /content_image/India/India-2024-09-05-08:18:47.jpg
Keywords: തട്ടി
Content: 23726
Category: 18
Sub Category:
Heading: വേളാങ്കണ്ണി തീര്‍ത്ഥാടനം: നാളെ സ്പെഷ്യൽ ട്രെയിൻ സർവീസ്
Content: കൊല്ലം: വേളാങ്കണ്ണി പള്ളി തീർത്ഥാടനം പ്രമാണിച്ച് തിരക്ക് ഒഴിവാക്കാൻ ഗോവയിലെ മഡ്ഗാവിൽ നിന്ന് വേളാങ്കണ്ണിയിലേയ്ക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ സർവീസ് (MAO VLNK SPL 01007) നടത്തും. മഡ്‌ഗാവ് - വേളാങ്കണ്ണി ട്രെയിൻ നാളെ ഉച്ചയ്ക്ക് 12.30 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.25 ന് വേളാങ്ക ണ്ണിയിൽ എത്തും. വേളാങ്കണ്ണി - മഡ്ഗാവ് സ്പെഷൽ സർവീസ് ഏഴിന് രാത്രി 11.55 ന് വേളാങ്ക ണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11- ന് മഡ്ഗാവിൽ എത്തും. രണ്ട് ടുടയർ ഏസി, ആറ് ത്രീ ടയർ ഏസി, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെ ക്കൻഡ് ക്ലാസ്, അംഗപരിമിതർക്കായി ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. എല്ലാം എൽഎച്ച്ബി കോച്ചുകളാണ്. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Image: /content_image/India/India-2024-09-05-08:38:22.jpg
Keywords: വേളാങ്ക
Content: 23727
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോർട്സ് മൗത്തിൽ
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം ഈ മാസം എട്ടാം തീയതി പോർട്സ് മൗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും. മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാന്നിധ്യത്തിൽ ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് സിറോ മലബാർ മിഷൻ ഇടവകായായി പ്രഖ്യാപിക്കപെടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴികകല്ലായി മാറും. രൂപീകൃതമായ നാൾ മുതൽ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലയമായി പോര്ടസ്‌മൗത്ത്‌ ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ എല്ലാ തരത്തിലുമുള്ള മാർഗ നിർദേശങ്ങളുടെയും പിന്തുണടെയും ബലത്തിൽ രൂപതയുടെ വികാരി ജനറൽ ആയി സേവനം അനുഷ്ടിച്ച റവ. ഫാ. ജിനോ അരീക്കാട്ടിന്റെയും പോര്ടസ്‌മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്നങ്ങളുടെയും പൂർത്തീകരണമാണ് ഈ ഇടവക ദേവാലയം. ചെറുപ്പത്തിന്റെ ചുറുചുറുക്കും ദിവ്യാകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉൾക്കൊണ്ട് താൻ ഏറ്റെടുത്ത എല്ലാ ദൗത്യങ്ങൾ എല്ലാം ഫലപ്രാപ്‌തിയിൽ എത്തിക്കുവാൻ ഫാ. ജിനോ അരീക്കാട്ടിന് സാധിച്ചുവെന്നതും പോർട്സ് മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തിൽ വിസ്മരിക്കാൻ ആകാത്ത വസ്തുതയാണ്. പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിന് ശേഷം ലിവർപൂളിൽ രൂപതയ്ക്ക് സ്വന്തമായി ഇടവകയും പിന്നീട് ന്യൂകാസിലിലും സാൽഫോർഡിലും മിഷൻ രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളർച്ചക്കും പിതാവിനോട് ചേർന്ന് നിന്ന് ഫാ . ജിനോ അരീക്കാട്ട് എംസിബിഎസ് നടത്തിയ നിസ്തുലമായ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോര്ടസ്‌മൗത്തിലെ പ്രഖ്യാപിക്കാൻ പോകുന്ന ഇടവക പ്രഖ്യാപനം. പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ മിഷനിൽ അമ്മയുടെ ജനനതിരുനാൾ ദിനമായ സെപ്തംബർ എട്ടാം തീയതി ആണ് ഇടവക പ്രഖ്യാപനം നടക്കുന്നത്. ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതൽ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു. എല്ലാ ദിവസവും വിശുദ്ധ കുർബാനയും, നൊവേനയും നേർച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. എട്ടാം തീയതി രാവിലെ ഒൻപത് മണിക്ക് പോർട്സ് മൗത്ത് രൂപതാധ്യക്ഷൻ ബിഷപ്പ് ഫിലിപ്പ് ഈഗന്റെ സാനിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും. തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയും നടക്കും. നൂറ്റിപത്തോളം പ്രസുദേന്തിമാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. ഇടവക പ്രഖ്യാപനത്തിലേക്കും തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ്, ജിതിൻ ജോൺ എന്നിവർ അറിയിച്ചു.
Image: /content_image/News/News-2024-09-05-09:06:13.jpg
Keywords: ബ്രിട്ട
Content: 23728
Category: 1
Sub Category:
Heading: ഇന്തോനേഷ്യ ഭരണകൂടത്തിന് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രസിഡന്റിന് നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. രാജ്യം നല്‍കിയ സ്വീകരണത്തിന് പിന്നാലേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരു ദേശമെന്ന നിലയിൽ ഒരുമിച്ചുനിൽക്കുന്നവർ എന്ന യാഥാർത്ഥ്യത്തെയാണ് "വൈവിധ്യങ്ങളിൽ ഒരുമിച്ചുനിൽക്കുന്നവർ" എന്ന ദേശീയ മുദ്രാവാക്യം വ്യക്തമാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പ നടത്തിയ ആദ്യ പ്രഭാഷണം, രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അധികാരികളുടെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു. രാജ്യം സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഏഷ്യയെയും ഓഷ്യാനയെയും ബന്ധിപ്പിക്കുന്ന ദ്വീപസമൂഹമായ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോക്കോ വീഡോഡോയ്ക്കു പാപ്പ ആശംസകൾ നേർന്നു. ഇന്തോനേഷ്യൻ ദ്വീപുകളെ കടൽ ബന്ധിപ്പിക്കുന്നതുപോലെ, രാജ്യത്തെ വിവിധ മാനവികസമൂഹങ്ങളുടെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും, വർഗ്ഗങ്ങളുടെയും, ഭാഷകളുടെയും മതങ്ങളുടെയും നേർക്കുള്ള പരസ്പര ബഹുമാനമാണ് ഇന്തോനേഷ്യക്കാരെ ഒരുമിച്ചുനിറുത്തുകയും അവർക്ക് അഭിമാനിക്കാൻ വകനൽകുകയും ചെയ്യുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഒരു ദേശമെന്ന നിലയിൽ ഒരുമിച്ചുനിൽക്കുന്നവർ എന്ന യാഥാർത്ഥ്യത്തെയാണ് "വൈവിധ്യങ്ങളിൽ ഒരുമിച്ചുനിൽക്കുന്നവർ" എന്ന നിങ്ങളുടെ ദേശീയ മുദ്രാവാക്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ജൈവവൈവിധ്യം രാജ്യത്തിൻറെ സമ്പത്തിനും പ്രതാപത്തിനും കാരണമാകുന്നതുപോലെ, രാജ്യത്തിന്റെ വിവിധ പ്രത്യേകതകൾ അതിനെ, ഒരു ഭാഗവും മാറ്റിവയ്ക്കാനാകാത്തവിധത്തിലുള്ള മനോഹരമായ ഒരു ചിത്രം പോലെയാക്കാൻ സഹായിക്കുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും പൊതുവായ ആവശ്യങ്ങൾ പരിഗണിച്ചു പ്രവർത്തിക്കുമ്പോൾ വൈവിധ്യങ്ങളെ മാനിക്കുന്ന ഐക്യം സംജാതമാകുന്നുവെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. 1945-ൽ തയ്യാറാക്കപ്പെട്ട ഇന്തോനേഷ്യയുടെ ഭരണഘടനയുടെ ആമുഖത്തിൽ സർവ്വശക്തനായ ദൈവത്തെക്കുറിച്ച് രണ്ടുവട്ടം പരാമർശിച്ചിരിക്കുന്നത് എടുത്തുപറഞ്ഞ പാപ്പ, രാജ്യത്തിനുമേൽ ദൈവാനുഗ്രഹം വർഷിക്കപ്പെടേണ്ടതിനെപ്പറ്റി അതിൽ പറഞ്ഞിരിക്കുന്നത് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന നിയമം ഇന്തോനേഷ്യൻ ജനതയുടെ പൊതുനന്മയ്ക്കായി വേണ്ട സാമൂഹ്യനീതിയെക്കുറിച്ച് രണ്ടുവട്ടം എടുത്തുപറഞ്ഞിരിക്കുന്നതും പാപ്പാ പരാമർശിച്ചു.
Image: /content_image/News/News-2024-09-05-15:26:45.jpg
Keywords: ഇന്തോനേ
Content: 23729
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ വിദേശ വൈദികരെയും കന്യാസ്ത്രീകളെയും നാടുകടത്തിയതായി വെളിപ്പെടുത്തല്‍
Content: മനാഗ്വേ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയില്‍ സേവനം ചെയ്തിരുന്ന വിദേശത്തു നിന്നുള്ള വൈദികരെയും കന്യാസ്ത്രീകളെയും നാടുകടത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയുമായ മാർത്ത പട്രീഷ്യയുടെ വെളിപ്പെടുത്തല്‍. ഭരണകൂടം രണ്ട് വ്യത്യസ്ത മീറ്റിംഗുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നോ വിളിച്ചുവരുത്തിയവരില്‍ എല്ലാ വൈദികരും സന്യസ്തരും വിദേശികളായിരുന്നു. നിക്കരാഗ്വേയിൽ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡൻ്റ് റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതകള്‍ പുറത്തുക്കൊണ്ടുവന്ന വ്യക്തിയാണ് മാർത്ത പട്രീഷ്യ. തങ്ങള്‍ക്ക് എതിരെ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താൽ സന്യസ്തരായ വൈദികരെയും കന്യാസ്ത്രീകളെയും തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതു രാജ്യത്തു പതിവായി മാറിയിരിക്കുകയാണെന്ന് "നിക്കരാഗ്വേ: ഒരു പീഡന സഭ?" എന്ന പേരില്‍ മാർത്ത പട്രീഷ്യ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടറിന്റെ അഞ്ചാം ഭാഗത്ത് പറയുന്നു. 2018 മുതൽ കത്തോലിക്ക സഭയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം 870 ആക്രമണങ്ങളാണ് നടത്തിയത്. ചില സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകം വിലക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.
Image: /content_image/News/News-2024-09-05-21:32:45.jpg
Keywords: നിക്കരാഗ്വേ
Content: 23730
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തിന് തീവെച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവി
Content: പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ സെൻ്റ് ഒമെർ പട്ടണത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച അമലോത്ഭവമാത കത്തോലിക്ക ദേവാലയത്തിന് തീവെച്ചയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങൾക്ക് 25 തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ തീവ്ര ഇടതുപക്ഷ, ഇസ്ലാമിക, ക്രൈസ്തവ വിരുദ്ധ പ്രവൃത്തികൾക്കു പോലീസിൻ്റെ നോട്ടപ്പുള്ളിയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയാണ് പ്രതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1859ൽ പണിത പള്ളിയുടെ മേൽക്കൂരയും മണിമാളികയും തീപിടിത്തത്തിൽ തകർന്നുവീണിരിന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 39 വയസ്സുള്ള പ്രതി പോലീസിന്റെ നോട്ടപുള്ളി ലിസ്റ്റില്‍ ഉണ്ടായിരിന്ന വ്യക്തിയായിരിന്നുവെന്ന് സെൻ്റ് ഒമർ പബ്ലിക് പ്രോസിക്യൂട്ടർ മെഹ്ദി ബെൻബൗസിദ് ചൊവ്വാഴ്ച എഎഫ്‌പിയോട് പറഞ്ഞു. ഇതിനോടകം 15 പള്ളികൾ കത്തിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രാൻസിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023ൽ ഫ്രാൻസിൽ മാത്രം ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങൾക്കുമെതിരേ ആയിരത്തോളം ആക്രമണങ്ങൾ നടന്നു. ഇതിൽ 90 ശതമാനവും ദേവാലയങ്ങള്‍ക്കും സെമിത്തേരികൾക്കും നേരേ ആയിരുന്നു. അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം ഫ്രാന്‍സിന്റെ സ്വസ്ഥജീവിതത്തെ താറുമാറാക്കിയെന്ന റിപ്പോര്‍ട്ട് പല കോണുകളില്‍ നിന്നു ഉയരുന്നുണ്ട്.
Image: /content_image/News/News-2024-09-06-08:44:38.jpg
Keywords: ഫ്രാന്‍സി
Content: 23731
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു നൽകിയ സ്വീകരണം | VIDEO
Content: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പയ്ക്കു നൽകിയ സ്വീകരണം. ഇന്നലെ (സെപ്റ്റംബർ 4 ബുധനാഴ്ച) ജക്കാർത്തയിലെ ഇന്തോനേഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ മെർദേക്ക കൊട്ടാരത്തിൽ പ്രൗഢമായ ചടങ്ങുകളോടെയാണ് പാപ്പയെ വരവേറ്റത്. വീൽചെയറിൽ എത്തിയ 87-കാരനായ ഫ്രാൻസിസ് മാർപാപ്പയെ പ്രസിഡൻ്റ് ജോക്കോ വിഡോഡോ സ്വീകരിച്ചു. ഗാർഡ് ഓഫ് ഹോണർ ഉൾപ്പെടെയുള്ള ആദരവ് പാപ്പയ്ക്കു നൽകി. കാണാം ദൃശ്യങ്ങൾ. <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F367129099671411%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>
Image: /content_image/News/News-2024-09-06-08:47:56.jpg
Keywords: ഇന്തോനേഷ്യ
Content: 23732
Category: 18
Sub Category:
Heading: പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ
Content: പാലക്കാട്: പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനു സ്വീകരണവും നാളെ സെൻ്റ റാഫേൽസ് കത്തീഡ്രലിൽ നടക്കും. രാവിലെ ഒ മ്പതിനു മേജർ ആർച്ച്ബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സഹകാർമികനാകും. പന്ത്രണ്ടു ബിഷപ്പുമാരും 2500 ഓളം അല്‌മായപ്രതിനിധികളും പങ്കെടുക്കും. വിശുദ്ധ കുർബാനക്കുശേഷം കത്തീഡ്രൽ സ്ക‌്വയറിൽ 11.30 നു നടക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. വി.കെ. ശ്രീകണ്ഠൻ എംപി, മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മുവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്, മിസിസാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, മരിയൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വൽ സ തെരേസ് സിഎച്ച്എഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി മാത്യു നെടുമ്പുറം എന്നിവർ ആശംസകളർപ്പിക്കും. ജൂബിലിയോടനുബന്ധിച്ചു നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. രൂപതാചരിത്രപു സ്‌തകത്തിന്റെ പ്രകാശനം രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടും സുവ നീർ പ്രകാശനം താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും നിർവഹിക്കും. പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്വാഗതവും വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ നന്ദിയും പറയും. ഒരുവർഷമായി നടന്നുവന്ന സുവർണജൂബിലി ആഘോഷപരിപാടികൾക്കാണു നാളെ സമാപനം കുറിക്കുന്ന
Image: /content_image/India/India-2024-09-06-08:54:30.jpg
Keywords: പാലക്കാ
Content: 23733
Category: 18
Sub Category:
Heading: വിശുദ്ധരായ വൈദികരാണ് സഭയുടെ ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: ഇരിട്ടി: കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ നല്ല ഇടയന്‍റെ മനോഭാവമുള്ള വൈദികനെ രൂപപ്പെടുത്താനുതകുന്ന പരിവർത്തനത്തിൻ്റെ പരിശീലനമാണു സെമിനാരികളിൽ നടത്തേണ്ടതെന്നും വിശുദ്ധരായ വൈദികരാണ് സഭയുടെ ശക്തിയെന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാർഥിയിലും നല്ല സമരിയാക്കാരൻ്റെ നന്മകൾ ഉൾക്കൊള്ളാൻ സഹായകമാകണം. ഈ കാലഘട്ടത്തിലെ വൈദികർ നല്ല സമരിയക്കാരൻ ആകണം. ഉദാത്തമായ ആധ്യാത്മികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്‌തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിൻ്റെ രംഗത്ത് ഏറെ അക്കാദമിക മികവുകൾ നേടുമ്പോൾ തന്നെ നല്ല അയൽക്കാരൻ്റെ നന്മ നമ്മൾ നിലനിർത്തണം. വിശുദ്ധിയുടെ വഴിയിൽ മാറ്റപ്പെട്ട മനുഷ്യരാകാൻ കഴിയുമ്പോൾ മാതൃ കയായ വൈദികരാകാൻ കഴിയുമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. വ്യത്യസ്തതകളെയും എതിരഭിപ്രായങ്ങളെയും ഉൾക്കൊണ്ട് പ്രവാചകദൗ ത്യത്തോടെ നല്ല ഇടയനാകാൻ വൈദികർക്കു സാധിക്കണമെന്നു അധ്യക്ഷ പ്രസംഗത്തിൽ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം വിവിധ എൻഡോവ്മെന്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സെമിനാരിയുടെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെൻ്ററി ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ റവ. ഡോ. ജേക്കബ് ചാണിക്കുഴി, നസ്രത്ത് സന്യാസിനീസമൂഹം മദർ ജനറൽ സിസ്റ്റർ ജസീന്ത, ഡീക്കൻ മാത്യു തെരുവൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. സെമിനാരി അങ്കണത്തിൽ മാർ റാഫേൽ തട്ടിൽ ജൂബിലി മരം നട്ടു. ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പ് മേജർ ആർച്ച്ബിഷപ്പിനും വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകി. മേജർ ആർച്ച് ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തലശേരി അതിരൂപത ആസ്ഥാനത്തുനിന്നും വിവിധ സന്യാ സിനീ സമൂഹങ്ങളിൽനിന്നും സമീപ ഇടവകകളിൽ നിന്നുമുള്ള വൈദികർ, സി സ്റ്റേഴ്സ്, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ഫാ. ആന്റണി കുറ്റിക്കാടൻ, ഫാ. മാത്യു പട്ടമന, ഫാ. ഏബ്രഹാം നെല്ലിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ, ഫാ. ജോർജ് കുടപ്പുഴ, ഫാ. തോമസ് കല്ലുപുര, ഡീക്കന്മാരായ ബെൽഫിൻ, ആൽബിൻ, ഷോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-09-06-09:10:03.jpg
Keywords: റാഫേൽ തട്ടിൽ
Content: 23734
Category: 1
Sub Category:
Heading: ഉന്നതങ്ങളിലുള്ള എന്റെ കർത്താവിനും രക്ഷകനും സ്തുതിയും മഹത്വവും: ക്രിസ്തു സാക്ഷിയായ എന്‍‌എഫ്‌എല്‍ ഇതിഹാസ താരത്തിന്റെ ജീവിതം
Content: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല National Football League (NFL) കളിക്കാരിൽ ഒരാളായ വാർണർ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തോട് തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം അദ്ദേഹം ദൈവത്തെയും ദൈവത്തിലുള്ള തന്റ വിശ്വാസവും മുറുകെപ്പിടിച്ചിരുന്നു. ബില്ലി ഗ്രഹാമിന്റ ക്രൂസേഡിൽ വച്ചാണ് തന്റെ ജീവിത സാക്ഷ്യം കർട്ട് വാർണർ ലോകത്തോട് വിളിച്ചുപറഞ്ഞത്. ഒന്നാമതായി, ഞാൻ പറയാൻ ആഗ്രഹിക്കുന്നു, " ദൈവം മഹോന്നതനല്ലേ". ബില്ലി ഗ്രഹാമിന്റ സത്യസന്ധത തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി കർട്ട് വാർണർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 1999 ഒക്ടോബറിൽ സെന്റ് ലൂയിസ്സിൽ വച്ചാണ് അദ്ദേഹം തന്റ സാക്ഷ്യം കാണികളുമായി പങ്കുവെച്ചത്. ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞ ഈ സ്റ്റേഡിയത്തിൽ ഞാൻ നിരവധി തവണ വന്നുപോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഉള്ളതുപോലെ ഞാൻ ഒരിക്കലും ആശ്ചര്യപ്പെട്ടിട്ടില്ല. കാരണം, എനിക്ക് ടച്ച്‌ഡൗൺ പാസുകൾ ( ബേസ് ബോൾ ) എറിയാൻ കഴിയുമെന്നും ഫുട്ബോൾ ഗെയിമുകൾ ജയിക്കാൻ കഴിയുമെന്നും ഇവിടെയിരിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും അറിയാം എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ കുറിച്ച് ഞാൻ സംസാരിക്കുന്നത് കേൾക്കാൻ നിങ്ങൾ ഇപ്പൊൾ ഇവിടെയുള്ളതിനാൽ ഞാൻ അതിലേറെ സന്തോഷിക്കുന്നു. നിങ്ങൾക്കറിയാമോ, ചെറുപ്പത്തിൽ പള്ളിയിൽ പോയിരുന്ന ഒരു മതപശ്ചാത്തലം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിലുടനീളം, നിങ്ങൾക്കറിയാമോ, വളരെക്കാലം ജീവിതം എപ്പോഴും ഒരു വശത്തും എന്റെ കർത്താവ് മറുവശത്തും ആയിരുന്നു. എല്ലായ്പ്പോഴും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. നിങ്ങൾക്കറിയാമോ, ഞാൻ ഇവിടെയുണ്ടായിരുന്നു. ഞാൻ എന്റേതായ ജീവിതം നയിക്കുകയായിരുന്നു. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ ചെയ്തുകൊണ്ടിരുന്നു. മാനുഷിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു നല്ല ജീവിതം നയിക്കാൻ ശ്രമിച്ചു. എപ്പോഴെങ്കിലും ഞാൻ അത് തെറ്റിച്ചാലോ, അല്ലെങ്കിൽ എന്റെ അമ്മ എന്നെ പള്ളിയിൽ പോകാൻ പ്രേരിപ്പിച്ചപ്പോഴെല്ലാം, ഞാൻ പോയി പ്രാർത്ഥിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ അവ എപ്പോഴും വിശ്വാസത്തിൽ ഉറച്ച കാര്യങ്ങളായിരുന്നില്ല. എന്നാൽ ഏകദേശം നാല് വർഷം മുമ്പ്, എന്റെ ഭാര്യയുടെയും ( ബ്രിൻഡ ) ചില അടുത്ത സുഹൃത്തുക്കളുടെയും സഹായത്തിന് നന്ദി, ഞാൻ വീണ്ടും ദൈവത്തോട് അടുത്തു. എന്റെ ഭാര്യയുടെ വിശ്വാസ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചു , പ്രത്യേകിച്ച് സാമ്പത്തികമായി ഞാൻ തകർന്ന അവസ്ഥയിലൂടെ കടന്നുപോയപ്പോഴും , സൂപ്പർ മാർക്കറ്റിൽ സ്റ്റാഫ് ആയി ജോലി ചെയ്‌തപ്പോഴും, നല്ല ടീമുകളിൽ ഇടം കിട്ടാതെ ഞാൻ പുറന്തള്ളപ്പെട്ടപ്പോഴുമെല്ലാം അവളുടെ ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും എനിക്ക് കരുത്തേകി. എന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന് എന്റ ജീവൻ നൽകുക എന്നതിൽ കൂടുതലായി എനിക്ക് ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല, അത് അതിശയകരമായിരുന്നു. എന്റെ ഈ ജീവിതവും ഞാൻ ഭൂമിയിൽ ഉള്ളതിന്റ കാരണവും സ്വർഗ്ഗത്തിലുള്ള ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതിനുള്ളതാണ് എന്നതാണ് എന്റ ഏറ്റവും വലിയ തിരിച്ചറിവ്. ആ സമയം മുതൽ എന്റെ ജീവിതം മാറി. മാത്രമല്ല, ഞാൻ പ്രതീക്ഷിച്ചിരുന്ന രീതിയിൽ അത് എല്ലായ്‌പ്പോഴും നടന്നില്ല. അത് ഞാൻ എഴുതിയ തിരക്കഥ ആയിരുന്നില്ല. എന്നാൽ ഇന്ന് രാത്രി ഇവിടെയിരിക്കുകയും കഴിഞ്ഞ അഞ്ചാഴ്‌ചയ്‌ക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കാണുകയും ചെയ്‌തപ്പോൾ, കർത്താവ് എന്നെ അവൻ ചെയ്‌ത വഴിയിൽ കൊണ്ടുവന്നതിന് ഒരു കാരണമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അവന് എന്നെക്കുറിച്ച് ഒരു മനോഹര പദ്ധതിയുണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. നാല് വർഷം മുമ്പ്, അഞ്ച് വർഷം മുമ്പ്, അല്ലെങ്കിൽ ആറ് വർഷം മുമ്പ് ഞാൻ ഇതിന് തയ്യാറാകില്ലായിരുന്നുവെന്ന് ദൈവത്തിനറിയാമായിരുന്നു. നിങ്ങൾക്കറിയാമോ, ജീവിതത്തിൽ ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ടച്ച്‌ഡൗൺ പാസുകൾ എറിഞ്ഞ് ധാരാളം പണം സമ്പാദിക്കാനും അത്തരം കാര്യങ്ങൾ ചെയ്യുന്നതിലും ഞാൻ സന്തുഷ്ടനായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഈ മൈതാനത്ത് ചുവടുവെക്കുമ്പോൾ ചില ടച്ച്‌ഡൗൺ പാസുകൾ എറിഞ്ഞ് ഫുട്‌ബോൾ ഗെയിമുകൾ ജയിക്കാൻ കഴിയുമ്പോൾ, ഞാൻ ചിന്തിക്കുന്നത് ഇത് എങ്ങനെ എന്റ കർത്താവിനെയും രക്ഷകനെയും മഹത്വപ്പെടുത്താനും സ്തുതിക്കാനും ഉപയോഗിക്കാം എന്നാണ്. ഞാൻ ആരാണെന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ, എനിക്ക് പറയാൻ കഴിയും ഞാൻ ഒരു ഭക്തനായ ക്രിസ്ത്യാനിയാണ് കാരണം അതാണ് ഞാൻ. ഞാൻ ഒരു ഫുട്ബോൾ കളിക്കാരനല്ല. അത് മാത്രമാണ് ഞാൻ ചെയ്തിരുന്നത്. എന്നാൽ ഇന്ന് ക്രിസ്തുവിനുവേണ്ടി ജീവിതം നയിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ് - ക്രിസ്തുവിന്റ സ്നേഹം പങ്കിടുകയും ഞാൻ ഉൾപ്പെടുന്ന എല്ലാവരുമായും ക്രിസ്തുവിന്റ ശുശ്രൂഷയും അവന്റ വചനവും പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അമേരിക്കയിലെ പ്രസിദ്ധങ്ങളായ St. Louis Rams, Arizona Cardinals, New York Giants തുടങ്ങിയ ടീമുകളിലും ക്ലബ്ബുകളിലും എല്ലാം കർട്ട് വാർണർ പ്രസിദ്ധി നേടിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇന്നും തിരുത്താൻ കഴിയാത്ത റെക്കോർഡുകളും അദ്ദേഹം നേടി. Curt Warner Autism Foundation ന്റ സ്ഥാപക നേതാവും പ്രസിഡന്റും ആണ് അദ്ദേഹം. Camas High School ലെ കോച്ച് ആയി അദ്ദേഹം ജോലി ചെയ്യുന്നു. അമേരിക്കയിലെ വാഷിങ്ടണിൽ തന്റ ഏഴ് മക്കളോടും ഭാര്യയോടുമൊപ്പം കർട്ട് വാർണർ ജീവിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി ജെറമിയ ( 29 : 11 )
Image: /content_image/News/News-2024-09-06-09:49:13.jpg
Keywords: യേശു