Contents

Displaying 23251-23260 of 24978 results.
Content: 23684
Category: 18
Sub Category:
Heading: ജസ്റ്റിസ് കോശി കമ്മീഷൻ, മുല്ലപ്പെരിയാർ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മാർ റാഫേൽ തട്ടിൽ
Content: പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജർ ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചു. സീറോമലബാർസഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കമ്മീഷന് സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. 2023 മെയ് 18നു സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതു നീതീകരിക്കാനാവില്ല. സംസ്ഥാന സർക്കാർ ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് മാർ റാഫേൽ തട്ടിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഫലപ്രദവും സത്വരവുമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മേജർ ആർച്ചുബിഷപ് ആവശ്യപ്പെട്ടു. തമിഴ്നാടിനു വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2024-08-27-09:49:20.jpg
Keywords: തട്ടി
Content: 23685
Category: 18
Sub Category:
Heading: അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ; സീറോ മലബാർ സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം
Content: പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയർക്ക് ആവേശം സമ്മാനിച്ചും സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാർ സഭയുടെ കരുത്തും മഹത്വവും അംഗങ്ങൾ തിരിച്ചറിയണമെന്നും കൂടുതൽ മേഖലയിലേക്ക് പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കണമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് പറഞ്ഞു. സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. സഹോദരസഭകളേയും ചേർത്തുപിടിച്ച് ഒന്നിച്ച് മുന്നേറുന്ന ശൈലിയാണ് സീറോമലബാർ സഭയുടേതെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കത്തോലിക്കാ സഭയുടെ വിശ്വാസപാരമ്പര്യത്തിലും പൗരാണികതയിലും ഏറെ അഭിമാനിക്കുന്നതായി ആശംസകളർപ്പിച്ച മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. സഭാ വക്താവ് അഡ്വ. അജി ജോസഫ് കോയിക്കൽ അസംബ്ലിയുടെ സമാപന പ്രസ്താവന സമ്മേളനത്തിൽ വായിച്ചു. അസംബ്ലി കമ്മറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ.ജോസഫ് തടത്തിൽ, എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ജോൺ ബ്രിട്ടാസ്, എംഎൽഎമാരായ പി.ജെ ജോസഫ്, മാണി സി. കാപ്പൻ, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, റോജി എം. ജോൺ, ആന്റണി ജോൺ, സജീവ് ജോസഫ്, സനീഷ്‌കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പള്ളി, മുൻ എംഎൽഎ പി.സി ജോർജ്, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ആരാധനാസമർപ്പിത സമൂഹത്തിന്റെ സൂപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി എസ്എബിഎസ്, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, എസ്എംആർസി പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലയ്ക്കൽ സിഎംഐ, യുവജനപ്രതിനിധി ഷെറിൽ ജോസ് സാവിയോ എന്നിവർ പങ്കെടുത്തു. സമാപനസമ്മേളത്തെ തുടർന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട്, സിനഡ് സെക്രട്ടറിയും തലശ്ശേരി ആർച്ചുബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി, വിൻസെൻഷ്യൻ സമർപ്പിതസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിങ്കര വി.സി, ചിക്കാഗോ രൂപത വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മേജർ ആർച്ചുബിഷപ് വചനസന്ദേശം നൽകി. പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവർത്തകർക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.
Image: /content_image/India/India-2024-08-27-09:52:36.jpg
Keywords: അസംബ്ലി
Content: 23686
Category: 1
Sub Category:
Heading: പാരീസ് ഒളിമ്പിക്‌സിനായി നിർമ്മിച്ച മണി നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിന് കൈമാറും
Content: പാരീസ്: 2024 ഒളിമ്പിക്‌സിനായി നിർമ്മിച്ച മണി, ആഗോള പ്രസിദ്ധമായ കത്തീഡ്രലുകളിലൊന്നായ നോട്രഡാമിനു കൈമാറും. ഒളിമ്പിക്‌സിനിടെ ഉപയോഗിച്ച വെങ്കലമണി ഡിസംബറില്‍ നോട്രഡാം കത്തീഡ്രൽ തുറക്കുമ്പോൾ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാൻസിലെ വലിയ പള്ളികൾക്കും കത്തീഡ്രലുകൾക്കും, ഒളിമ്പിക്സ് ഗെയിംസിന് വേണ്ടിയുള്ള മണികൾ നിർമ്മിക്കുന്ന കോർണിലി ഹാവാർഡ് ഫൗണ്ടറിയാണ് ഏകദേശം 500 കിലോ ഭാരമുള്ള മണി നിർമ്മിച്ചത്. 2013-ൽ, കോർണിലി ഹാവാർഡ് കമ്പനി അതിൻ്റെ 850-ാം വാർഷികത്തോടനുബന്ധിച്ച് നോട്രഡാമിനായി ഒന്‍പത് പുതിയ മണികൾ നിർമ്മിച്ചു. 2019 ഏപ്രിൽ 15-ന് നോട്രഡാമിൽ ഉണ്ടായ ദാരുണമായ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ച ഒന്‍പത് മണികളിൽ എട്ടെണ്ണം പുനഃസ്ഥാപിച്ചത് ഈ ഫാക്ടറിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒളിമ്പിക്സിന് ഉപയോഗിക്കുന്ന മണിയിൽ തങ്ങള്‍ക്ക് താൽപര്യമുണ്ടോ എന്നറിയാൻ പാരീസ് സംഘാടക സമിതി തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും കത്തീഡ്രലിൻ്റെ റെക്ടർ ആർച്ച് പ്രിസ്റ്റ് ഫാ. ഒലിവിയര്‍ റിബഡേ ഡുമാസ് വെളിപ്പെടുത്തി. വൈകാതെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. നോട്രഡാമിലെ ഏറ്റവും വലിയ മണി "ലെ ബോർഡൺ ഇമ്മാനുവൽ" എന്നാണ് അറിയപ്പെടുന്നത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്.
Image: /content_image/News/News-2024-08-27-13:00:54.jpg
Keywords: മണി
Content: 23688
Category: 1
Sub Category:
Heading: ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബെയ്‌റൂട്ട്: ലെബനോനിലെ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തിന് ഇരയായവരുടെ ബന്ധുക്കളെ വത്തിക്കാനിലെ സ്വകാര്യ സദസ്സിൽ ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി. ലെബനോനിലെ പ്രതികൂലമായ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുള്ള തന്റെ ദുഃഖവും അടുപ്പവും അറിയിച്ചു. ആ വലിയ സ്ഫോടനത്തിൽ ജീവൻ അപഹരിച്ച എല്ലാവരെയും ഓർക്കുകയാണെന്നും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓര്‍ക്കുന്നത് തുടരുകയാണെന്നും തന്റെ കണ്ണുനീർ നിങ്ങളുടെ സ്വന്തം കണ്ണുനീരിലേക്ക് ചേർക്കുകയാണെന്നും പരിശുദ്ധ പിതാവ് പങ്കുവെച്ചു. തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കുടുംബങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിൻ്റെ അന്തസ്സിനെയും പ്രതീക്ഷയെയും പരിശുദ്ധ പിതാവ് പ്രശംസിച്ചു. അവരുടെ ആത്മാവിനെ ലെബനോൻ്റെ പ്രതീകമായ ദേവദാരു മരത്തോട് ഉപമിച്ചു. “നമ്മുടെ ദൃഷ്ടി ഉയരത്തിലേക്കും സ്വർഗത്തിലേക്കും ദൈവത്തിലേക്കും ഉയർത്താൻ ദേവദാരുക്കൾ നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മുടെ പ്രത്യാശയാണ്, നിരാശപ്പെടുത്താത്ത പ്രത്യാശയാണ്”- പാപ്പ പറഞ്ഞു. ലെബനോന്‍ വൈവിധ്യമാർന്ന സമൂഹങ്ങൾ യോജിച്ച് ജീവിക്കുന്ന, വ്യക്തിഗത നേട്ടങ്ങൾക്ക് മുകളിൽ പൊതുനന്മ സ്ഥാപിക്കുന്ന, വ്യത്യസ്ത മതങ്ങളും ഏറ്റുപറച്ചിലുകളും സാഹോദര്യത്തിൻ്റെ മനോഭാവത്തിൽ പരസ്പരം കണ്ടുമുട്ടുന്ന ഒരു നാടാണെന്നും അത് നിലനില്‍ക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. 2020 ഓഗസ്റ്റ് 4-ന് തുറമുഖ നഗരമായ ബെയ്റൂട്ടില്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചുണ്ടായ വന്‍സ്ഫോടനത്തില്‍ 220-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, 7500 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 300 ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരിന്നു. സ്ഫോടനത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലെബനീസ് ജനതക്കിടയില്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സന്നദ്ധ സംഘടനകളും സ്തുത്യര്‍ഹമായ സഹായം നല്‍കിവരുന്നുണ്ട്.
Image: /content_image/News/News-2024-08-27-15:50:56.jpg
Keywords: പാപ്പ
Content: 23689
Category: 18
Sub Category:
Heading: സീറോ മലബാർ സഭ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവരാണ് പെർമനെന്റ് സിനഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സാധാരണ ഭരണകാര്യങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മേജർ ആർച്ചുബിഷപ്പിനെ സഹായിക്കുന്ന സമിതിയാണ് സ്ഥിരം സിനഡ്. മേജർ ആർച്ചുബിഷപ്പ് അധ്യക്ഷനായ സ്ഥിരം സിനഡിൽ അദ്ദേഹം ഉൾപ്പെടെ അഞ്ച് പിതാക്കന്മാരാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കാണ് ഈ സമിതിയുടെ കാലാവധിയെന്ന് സഭാവക്താവ് റവ.ഡോ. ആന്റണി വടക്കേകര വി.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.
Image: /content_image/India/India-2024-08-27-18:28:26.jpg
Keywords: സീറോ മലബാ
Content: 23690
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ നാളെ
Content: ഒല്ലൂർ (തൃശൂർ): ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ നാളെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം ഇന്നലെ മന്ത്രി കെ. രാജൻ നിർവഹിച്ചു. ഇന്നു കൂടുതുറക്കൽ ശുശ്രൂഷ നടക്കും. ഇന്നു ദിവ്യബലിക്കു ഫാ. ബിജു പാണേങ്ങാടൻ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന എന്നീ തിരുക്കർമങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ മുഖ്യകാർമികനാകും. തുടർന്നാണ് കൂടുതുറക്കൽ. തിരുനാൾ ദിനമായ നാളെ രാവിലെ രാവിലെ 7.15ന് ദിവ്യബലി, നൊവേന. മൈനർ സെമിനാരി റെക്ടർ റവ. ഡോ. ഫ്രാൻസിസ് വാഴപ്പിള്ളി കാർമികനാകും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്, നേർച്ച ഭക്ഷണ വിതരണം. 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോൺ പുത്തൂർ, ഫാ. ഷിൻ്റോ മാറോക്കി എന്നിവർ സഹകാർമ്മികരാകും. തുടർന്ന് ഒല്ലൂർ മേരിമാത പള്ളിയിലേക്കു ജപമാലപ്രദക്ഷിണം. ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുർബാന, നൊവേന. ഫാ. സ്റ്റാഴ‌ൻ കള്ളിക്കാടൻ കാർമികനാകും. വൈകീട്ട് അഞ്ചിനു ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, നൊവേന, തിരുശേഷിപ്പുവണക്കം എന്നിവയ്ക്കു ഫാ. ജെയ്‌സൺ വടക്കൻ കാർമികത്വം വഹിക്കും.
Image: /content_image/India/India-2024-08-28-10:47:26.jpg
Keywords: തീർത്ഥാട
Content: 23691
Category: 18
Sub Category:
Heading: കുറവിലങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് ഇന്നു തുടക്കമാകും
Content: കുറവിലങ്ങാട്: മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് വചനവിരുന്നിന് ഇന്നു തുടക്കമാകും. സെപ്റ്റംബർ ഒന്നുവരെ തീയതികളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഡൊമിനിക് വാളന്മനാലാണ് നയിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന. ഇന്ന് 4.30ന് പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. എല്ലാദിവസങ്ങളിലും 4.30നുള്ള വിശുദ്ധ കുർബാനയെതുടർന്ന് ഒൻപതുവരെയാണ് വചനവിരുന്ന്. 29 മുതൽ എല്ലാദിവസങ്ങളിലും കൗൺസലിംഗും കുമ്പസാരവും ക്രമകരീച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നിന് രാവിലെ 5.30നുള്ള വിശുദ്ധ കുർബാനയെത്തുടർന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളിന് കൊടിയേറും.
Image: /content_image/India/India-2024-08-28-11:18:46.jpg
Keywords: കൺവെ
Content: 23692
Category: 1
Sub Category:
Heading: വത്തിക്കാന്‍ അംഗീകാരമുള്ള ഭൂഗര്‍ഭ സഭയുടെ മെത്രാന് ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരം
Content: ബെയ്ജിംഗ്: വത്തിക്കാന്‍ അംഗീകാരമുള്ള ചൈനയിലെ ഭൂഗര്‍ഭ സഭയുടെ മെത്രാന് ചൈനീസ് ഭരണകൂടം അംഗീകാരം നല്‍കി. ചൈനയിലെ ടിയാൻജിന്‍ രൂപതയുടെ അധ്യക്ഷനായി സേവനം ചെയ്യുന്ന ബിഷപ്പ് മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ ഔദ്യോഗിക അംഗീകാരം നല്കിയതിൽ പരിശുദ്ധ സിംഹാസനം സന്തോഷം രേഖപ്പെടുത്തി. ചൈനീസ് ഗവൺമെൻ്റിൻ്റെ ഔദ്യോഗിക പിന്തുണയുള്ള സഭയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന് തൊണ്ണൂറ്റിയഞ്ചുകാരനായ ഷി ഒരിക്കൽ വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നിരിന്നു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും, വൈദികരും സർക്കാർ അംഗീകാരമുള്ള സഭയുടെ ഭാഗമാകാൻ നിർബന്ധിതരാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. നിലവില്‍ സര്‍ക്കാര്‍ നല്‍കിയ അംഗീകാരത്തെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത്. 1954 ജൂലൈ 4-ന് വൈദികനായി അഭിഷിക്തനായ ഷി, 1982 ജൂൺ 15-ന് ടിയാൻജിനിലെ സഹായ മെത്രാനായി സ്ഥാനമേറ്റു. 2019 ജൂൺ 8-ന് ടിയാൻജിൻ രൂപതയുടെ ബിഷപ്പായി നിയമിതനായി. 56,000 കത്തോലിക്ക വിശ്വാസികളാണ് രൂപതയിലുള്ളത്. 62 വൈദികരാണ് രൂപതയില്‍ സേവനം ചെയ്യുന്നത്.
Image: /content_image/News/News-2024-08-28-12:04:27.jpg
Keywords: ചൈന
Content: 23693
Category: 1
Sub Category:
Heading: വിശുദ്ധ മോനിക്ക പുണ്യവതിയുടെ ശവകുടീരത്തിൽ പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പ
Content: റോം: സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ചൊവ്വാഴ്ച പാപ്പ തികച്ചും അപ്രതീക്ഷിതമായ സന്ദർശനം നടത്തുകയായിരിന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനത്തിലാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. റോമിലെ ചരിത്ര കേന്ദ്രമായ പിയാസ നവോനയ്ക്ക് സമീപമാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്. മോനിക്ക പുണ്യവതിയുടെ ശവകുടീരം അടങ്ങിയ സൈഡ് ചാപ്പലിൽ മാർപാപ്പ അല്‍പ്പസമയം പ്രാർത്ഥിച്ചു. ഇതാദ്യമായല്ല ഫ്രാൻസിസ് മാർപാപ്പ സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ അപ്രതീക്ഷിത സന്ദർശനം നടത്തുന്നത്. 2013 ഓഗസ്റ്റ് 28-ന് വിശുദ്ധ അഗസ്റ്റിൻ്റെ തിരുനാൾ ദിനത്തിൽ ബസിലിക്കയിൽ കുർബാന അർപ്പിച്ച പാപ്പ, 2020-ലെ തിരുനാൾ ദിനത്തിൽ വിശുദ്ധ മോനിക്കയുടെ ശവകുടീരം സന്ദർശിച്ചിരിന്നു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോനിക്കയെ പട്രീഷിയസ് എന്ന വിജാതിയനെയാണു മാതാപിതാക്കൾ അവൾക്കു ഭർത്താവായി നൽകിയത്. വിജാതീയരായ പട്രീഷിയസും അമ്മയും ക്രിസ്തു വിശ്വാസത്തിലേക്കു മാനസാന്തരപ്പെടുന്നത് വി. മോനിക്കായുടെ ജീവിതമാതൃകയും ക്ഷമയും ദയയും തിരിച്ചറിഞ്ഞാണ്. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമായ വി. മോനിക്ക മകനായ അഗസ്തീനോസിന്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്. പല തവണ അമ്മുടെ ആവശ്യം അഗസ്റ്റിൻ നിഷേധിചെങ്കിലും മകനെ സ്നേഹിക്കുന്നതിലും അവനു വേണ്ടി പ്രാർത്ഥിക്കുന്നതിലും ആ അമ്മ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു വിശുദ്ധ മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു. ഈ പ്രാര്‍ത്ഥനയാണ് അഗസ്തിന്റെ മാനസാന്തരത്തിന് വഴിക്കാട്ടിയായത്. ഭാര്യമാർ, അമ്മമാർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ മധ്യസ്ഥയാണ് വി. മോനിക്ക.
Image: /content_image/News/News-2024-08-28-12:38:46.jpg
Keywords: പാപ്പ
Content: 23694
Category: 1
Sub Category:
Heading: "യേശു ക്രിസ്തു ജീവിക്കുന്നു" എന്ന സന്ദേശവുമായി ബിഷപ്പ് ഓടിയത് 42 കിലോമീറ്റര്‍ ദൂരം
Content: മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ നടന്ന മാരത്തോണില്‍ 30,000 ഓട്ടക്കാരോടൊപ്പം ക്രിസ്തു സന്ദേശവുമായി കത്തോലിക്ക മെത്രാനും. "യേശു ജീവിക്കുന്നു" എന്ന ടി ഷര്‍ട്ട് ധരിച്ച് 42 കിലോമീറ്റര്‍ ദൂരമാണ് ബിഷപ്പ് ഓടിയത്. മെക്സിക്കോ അതിരൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് കാർലോസ് എൻറിക് സമാനിഗോ ലോപ്പസിൻ്റെ ഈ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുകയാണ്. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഒളിമ്പിക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ആരംഭിച്ച് രാജ്യതലസ്ഥാനത്തിൻ്റെ പ്രധാന ഇടങ്ങളിലൂടെ കടന്നുപോയ ഓട്ടം 42.195 കിലോമീറ്റർ ദൂരമാണ് നീണ്ടത്. പൊതു മാരത്തോണ്‍ ഓട്ടത്തില്‍ 'വിവ ക്രിസ്റ്റോ' എന്ന ടി ഷര്‍ട്ട് ധരിച്ച് 50 വയസ്സുള്ള ബിഷപ്പ് സമാനിഗോ ലോപ്പസ് നടത്തിയ സാക്ഷ്യത്തിന് അഭിനന്ദന പ്രവാഹമാണ്. സ്വർഗത്തിലേക്കുള്ള പാത തടസ്സങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞതാണ്. എന്നാൽ മങ്ങാത്ത കിരീടത്തിനായി ഓടിയ വിശുദ്ധരെപ്പോലെ നാം നയിക്കപ്പെടുന്നു. അതിനായി ഓടുകയാണ്. ദൈവവും തൻ്റെ മാതാപിതാക്കളും ഫിനിഷ് ലൈനിൽ എന്നെ കാത്തിരിക്കുകയാണെന്ന തോന്നലോടെയാണ് ഓട്ടം പൂര്‍ത്തീകരിച്ചതെന്നും ബിഷപ്പ് കാർലോസ് പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr"> El dolor es pasajero y la gloria es eterna. Nuestra verdadera meta es la santidad.<br>Este es el mensaje de nuestro obispo auxiliar, Mons. Carlos Enrique Samaniego López , quien corrió este domingo el <a href="https://twitter.com/MaratonCDMX?ref_src=twsrc%5Etfw">@MaratonCDMX</a> .<br>¡Cristo vive en medio de nosotros! <a href="https://t.co/b1oRPiYV0Z">pic.twitter.com/b1oRPiYV0Z</a></p>&mdash; Arquidiócesis Primada de México (@ArquidiocesisMx) <a href="https://twitter.com/ArquidiocesisMx/status/1827775806065529257?ref_src=twsrc%5Etfw">August 25, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഓട്ടം ഓടുന്നതിനെ, മല കയറുന്നതിനെ “ജീവിതയാത്ര”യോടാണ് ബിഷപ്പ് ഉപമിച്ചത്. ഈ യാത്രയിൽ, "വിശുദ്ധിയും സ്വർഗ്ഗവുമാണ് ലക്ഷ്യം". ഒരു ഓട്ടത്തിലെന്നപോലെ, വേദനയുണ്ടെങ്കിൽപ്പോലും ലക്ഷ്യം എല്ലാറ്റിനും ഉപരിയായി വിലയുള്ളതാണ്. കാരണം അത് ശാശ്വതമാണ്. ചിയാപാസിലെ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസ് രൂപതയിലെ ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ തനിക്ക് ഏറെ പ്രചോദനം പകര്‍ന്നിട്ടുണ്ടെന്നും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ഓട്ടമാണ് നാം പൂര്‍ത്തീകരിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. 42 ലക്ഷത്തിലധികം വിശ്വാസികളാണ് മെക്സിക്കോ സിറ്റി അതിരൂപതയിലുള്ളത്.
Image: /content_image/News/News-2024-08-28-13:34:45.jpg
Keywords: യേശു