Contents
Displaying 23231-23240 of 24978 results.
Content:
23664
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യത്തില്‍ മെത്രാന്മാരും വൈദികരും സമർപ്പിതരുമുൾപ്പടെ 245 പേരെ നാടുകടത്തി
Content: മനാഗ്വേ: സ്വേച്ഛാധിപത്യത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയില്‍ ഭരണകൂടത്തിന്റെ കിരാത നിര്‍ദ്ദേശങ്ങളെ തുടര്‍ന്നു ഇതുവരെ നാടുകടത്തപ്പെട്ടത് മെത്രാന്മാരും വൈദികരും വൈദികാർത്ഥികളും സമർപ്പിതരുമുൾപ്പടെ 245 പേരെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ദിവസം രണ്ടു വൈദികരെ കൂടി നാടുകടത്തിയതോടെയാണ് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുക്കൊണ്ടുള്ള കണക്കുകള്‍ വത്തിക്കാന്‍ ന്യൂസ് പുറത്തുവിട്ടത്. എസ്തേലി രൂപത വൈദികനായ ഫാ. ലെയൊണേൽ ബൽമസേദ, മതഗൽപ രൂപത വൈദികനായ ഫാ. ഡെനീസ് മർത്തീനെസ് എന്നിവരാണ് അവസാനമായി നാടുകടത്തപ്പെട്ടത്. ഇക്കഴിഞ്ഞ പത്താം തീയതി ഇരുവരെയും അകാരണമായി അറസ്റ്റ് ചെയ്തിരിന്നു. ഇവരെ റോമിലേക്കാണ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴാം തീയതി ഏഴു വൈദികരെ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം റോമിലേക്കു നാടുകടത്തിയിരുന്നു. 2018 മുതല്‍ സര്‍ക്കാര്‍ നാടുകടത്തിയ കത്തോലിക്ക സഭാംഗങ്ങളില്‍ അപ്പസ്തോലിക് ന്യൂൺഷോ ആര്‍ച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗും മൂന്നു മെത്രാന്മാരും 136 വൈദികരും 3 ഡീക്കന്മാരും11 വൈദികാർത്ഥികളും 91 സന്യാസിസന്യാസിനികളും ഉൾപ്പെടുന്നു. നേരത്തെ മതഗൽപ രൂപതയുടെ മെത്രാനായ റൊളാണ്ടോ അല്‍വാരെസ്, ബിഷപ്പ് സിൽവിയോ ബയേസ്, 14 വൈദികർ എന്നിവരുൾപ്പടെ 19 പേരെ രാജ്യദ്രോഹികൾ എന്ന മുദ്രകുത്തുകയും അവരുടെ പൗരത്വം സർക്കാർ എടുത്തുകളയുകയും ചെയ്തിരിന്നു. രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ടായിരിന്നു. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ കൊണ്ട് കുപ്രസദ്ധിയാര്‍ജ്ജിച്ച നിക്കരാഗ്വേയുടെ ഭരണകൂടം മനുഷ്യത്വരഹിതമായ ഇടപെടല്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല.
Image: /content_image/News/News-2024-08-21-16:22:18.jpg
Keywords: നിക്കരാ

23665
Category: 1
Sub Category:
Heading: സീറോ മലബാർ സഭ അസംബ്ലി നാളെ മുതൽ; ഇനി പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങൾ
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം നാളെ ഓഗസ്റ്റ് 22നു പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ ആരംഭിക്കും. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രതിനിധികളായി എത്തിച്ചേരുന്നവരുടെ റജിസ്‌ട്രേഷൻ ആരംഭിക്കും. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദേവാലയത്തിൽ ഒരുമിച്ചുകൂടും. തുടർന്ന് അസംബ്ലിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകും. മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിക്കും. ഏഴുമണിക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തും. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്നിരിക്കുന്ന പ്രതിനിധികൾ പരസ്‌പരം പരിചയപ്പെടും. രാത്രി പത്തുമണിക്ക് അസംബ്ലിയുടെ ആദ്യദിവസത്തെ പരിപാടികൾ അവസാനിക്കും. പ്രാതിനിധ്യ സ്വഭാവത്തോടെ അല്മായരും സമർപ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിനിടയിലാണ് പിതാക്കന്മാർ എത്തിച്ചേരുന്നത് എന്നത് അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്. സീറോമലബാർസഭയുടെ അടുത്ത അഞ്ചുവർഷങ്ങളിലേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ. രണ്ടാംദിനമായ 23നു രാവിലെ ഒമ്പതുമണിക്ക് അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടനസമ്മേളനം നടക്കും. മേജർ ആർച്ചുബിഷപ്പിന്റെ അധ്യക്ഷതയിൽ ഇന്ത്യയുടെ അപ്പസ്തോലിക്ക് നുൺസിയോ ആർച്ചുബിഷപ്പ് ലിയോപോൾഡോ ജിറേലി ഉദ്ഘാടനം നിർവ്വഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് പ്രവർത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ തൃദീയൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. ഓഗസ്റ്റ് 25 ഞായറാഴ്ച മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി സമാപിക്കും.
Image: /content_image/News/News-2024-08-21-18:06:25.jpg
Keywords: ആർക്കി

23666
Category: 1
Sub Category:
Heading: ഇസ്ലാമില്‍ നിന്ന് നിരീശ്വരവാദത്തിലേക്ക്; ഒടുവില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് തുര്‍ക്കി സ്വദേശിനി
Content: ഇസ്താംബൂള്‍: ഇസ്ലാം മതത്തില്‍ നിന്നു നിരീശ്വരവാദത്തിലേക്കും പിന്നീട് പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിലേക്കും ഒടുവില്‍ കത്തോലിക്ക വിശ്വാസത്തിലേക്കും കടന്നുവന്ന തുര്‍ക്കി സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. സിഎൻഎയുടെ അറബി ഭാഷ വാർത്ത പങ്കാളിയായ 'എസിഐ മെന'യാണ് ബെൽകിസിന്റെ ജീവിത സാക്ഷ്യം പുറത്തുവിട്ടിരിക്കുന്നത്. 61 വർഷം മുമ്പ് തുർക്കിയിലെ ഒരു മുസ്ലീം കുടുംബത്തിലായിരിന്നു ബെൽകിസിന്റെ ജനനം. രണ്ട് ആൺമക്കൾക്ക് ശേഷമുള്ള ആദ്യത്തെ മകളായിരുന്നു അവള്‍. കുട്ടിക്കാലത്ത്, ഖുറാൻ വായിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവള്‍ക്ക് അത് ഗ്രഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്തായിരിന്നു. ചെറുപ്പത്തിൽ തന്നെ ഭൗതികവാദ തത്വശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച അവൾ 15-ാം വയസ്സിൽ നിരീശ്വരവാദിയായി. വൈകാതെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഒരു സാഹിത്യ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. നിരന്തരം പുസ്തക വായനയില്‍ ആകൃഷ്ട്ടയായിരിന്നു ബെൽകിസ്. 28 വയസ്സുള്ളപ്പോഴാണ് പ്രമുഖ ടര്‍ക്കിഷ് എഴുത്തുകാരനായ ടുറാൻ ദുർസൻ്റെ "ഇതാണ് മതം" എന്ന പുസ്തകം അവൾ വായിച്ചത്. മുൻ ഷിയാ മുസ്ലീമും പണ്ഡിതനുമായ ദുർസുൻ, ഇസ്‌ലാമിനെ നിരന്തരം വിമര്‍ശിച്ച് എഴുതിയതിന്റെ പേരിൽ കൊല്ലപ്പെട്ട വ്യക്തിയായിരിന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ബെൽകിസിനെ ഏറെ ചിന്തിപ്പിച്ചിരിന്നു. അവൾ വായിച്ചത് അവള്‍ക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വൈകാതെ ബെൽകിസ് തുർക്കി ഭാഷയിലുള്ള ഖുറാൻ വാങ്ങി വായന ആരംഭിക്കുകയായിരിന്നു. തന്റെ പലവിധ സംശയങ്ങള്‍ക്കും ഉത്തരം തേടി അവള്‍ ബൈബിള്‍ വായനയും ആരംഭിച്ചു. ഇതിനിടെ ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള യേശുവിൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമ കാണാൻ അവൾക്കു അവസരം ലഭിച്ചു. പ്രൊട്ടസ്റ്റന്‍റ് ആരാധന കേന്ദ്രത്തിലായിരിന്നു സിനിമ പ്രദര്‍ശനം. ദൈവത്തെക്കുറിച്ചുള്ള അവളുടെ പല മുന്‍ധാരണകളെയും അതിലംഘിക്കുന്നതായിരിന്നു ആ സിനിമയിലെ പല ഭാഗങ്ങളും. ഫരിസേയന്‍റെയും ചുങ്കക്കാരന്റെയും പ്രാര്‍ത്ഥന വിവരിക്കുന്ന ബൈബിള്‍ ദൃശ്യാവിഷ്ക്കാരം അവളില്‍ ഏറെ സ്വാധീനം ചെലുത്തി. ഇതില്‍ അവൾ തന്റെ സ്വന്തം പാപം കണ്ടു. അവൾ ദൈവമുമ്പാകെ അവള്‍ തന്റെ കുറവുകളെ നോക്കി കണ്ടു. "ശത്രുക്കളെ സ്നേഹിക്കുവിന്‍" എന്ന യേശുവിന്റെ വാക്കുകള്‍ അവളുടെ ജീവിതത്തിന് വഴികാട്ടിയായി. സിനിമയുടെ അവസാനത്തിൽ, ബെൽകിസ് പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിച്ചു: "കർത്താവേ ദയവായി എന്റെ ജീവിതത്തിലേക്ക് വരൂ, ഞാൻ എൻ്റെ ജീവിതം അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു, അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നെ കൊണ്ട് ചെയ്യണമേ". വൈകാതെ അവൾ എല്ലാ ഞായറാഴ്ചയും പ്രൊട്ടസ്റ്റൻ്റ് ആരാധനാലയത്തില്‍ പോകുവാന്‍ ആരംഭിച്ചു. പതിവായി ബൈബിൾ വായിക്കുകയും പ്രാർത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നതും ജീവിതത്തിന്റെ ദിനചര്യയാക്കി മാറ്റി. കത്തോലിക്ക സഭയുടെ പരിശുദ്ധമായ വിശുദ്ധ കുര്‍ബാനയ്ക്കു അനുകരണമെന്നോണം പകരമായി അപ്പം മുറിക്കല്‍ എന്ന ഒരു രീതി അവള്‍ പോകുന്ന ആരാധനാലയത്തില്‍ ഉണ്ടായിരിന്നു. 2005-ൽ ഒരു ഞായറാഴ്ച. ഒരു ചെറുപ്പക്കാരൻ അപ്പമെടുത്ത്, അപ്പത്തിൻ്റെ ഉള്‍ഭാഗം കൈപ്പത്തിയിൽ ഞെക്കി. ബെൽകിസിന് ഇത് കണ്ടപ്പോൾ അസ്വസ്ഥത തോന്നി. കർത്താവിൻ്റെ ശരീരത്തിന് മുറിവേറ്റതായുള്ള തോന്നലാണ് അവൾക്ക് ഉണ്ടായത്. ഒരു പ്രൊട്ടസ്റ്റൻ്റ് സുഹൃത്തിനോട് അതിനെക്കുറിച്ച് അവള്‍ സംസാരിച്ചു. അത് ശരിയാണെന്ന് അവൻ അവളോട് സമ്മതിച്ചു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു- "ഇത് യഥാർത്ഥത്തിൽ കർത്താവിൻ്റെ ശരീരമല്ല, ഞങ്ങൾ അത് സ്മരണയ്ക്കായി ചെയ്യുന്നു; എന്നാല്‍ ക്രിസ്തുവിൻ്റെ ശരീരമാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു". ഇത് അവളില്‍ ഏറെ ചലനം സൃഷ്ട്ടിച്ചു. വൈകാതെ കത്തോലിക്കാ സഭയെ കുറിച്ച് പഠിക്കുവാന്‍ അവള്‍ ആരംഭിക്കുകയായിരിന്നു. മതബോധന ക്ലാസുകളില്‍ പങ്കെടുത്ത് ദീര്‍ഘമായ പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം 2011 ഏപ്രിൽ 25 ന് ബെൽകിസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. “ഞാൻ ദൈവത്തെ തിരഞ്ഞെടുത്തില്ല, അവിടുന്നു എന്നെ തിരഞ്ഞെടുത്തു” - ഈ വാക്കുകളാണ് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള യാത്രയെ അവള്‍ വിശേഷിപ്പിക്കുന്നത്. "എന്നെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കർത്താവായ യേശുവിന് നമ്മോടുള്ള അനന്തമായ സ്നേഹമാണ് . എൻ്റെ ഏറ്റവും നല്ല സുഹൃത്തിനെയും എൻ്റെ ഏറ്റവും സുന്ദരനായ കാമുകനെയും ഞാൻ കണ്ടെത്തി"- ബെൽകിസ് പറയുന്നു. ഇസ്ലാം മതത്തില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്രയില്‍ പീഡനത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് പുഞ്ചിരിയോടെയായിരിന്നു അവളുടെ മറുപടി- “യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ, അവൻ്റെ ശിഷ്യനായ പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. കാരണം അവൻ ഭയപ്പെട്ടു. എന്നാൽ അതേ പത്രോസ്, പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം, ജറുസലേമിൽ നിന്ന് ഇറ്റലിയിലേക്ക് സുവിശേഷം പ്രചരിപ്പിച്ചു. കുരിശില്‍ ക്രൂശിക്കപ്പെടാൻ പോകുമ്പോൾ, 'കർത്താവേ, ഞാൻ അങ്ങ് മരിച്ചത് പോലെ മരിക്കാൻ യോഗ്യനല്ല' എന്ന് പറഞ്ഞു തലകീഴായി മരണം ഏറ്റുവാങ്ങി". തൻ്റെ വിശ്വാസ യാത്രയിൽ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നീ അനേകം പുണ്യങ്ങള്‍ സ്വന്തമാക്കുവാന്‍ തനിക്ക് കഴിഞ്ഞുവെന്നും അവള്‍ പറയുന്നു. ഇന്ന് താന്‍ അനുഭവിച്ച ക്രിസ്തു സ്നേഹം അനേകര്‍ക്ക് പങ്കുവെയ്ക്കാനുള്ള ഒറ്റ ആഗ്രഹവുമായി ജീവിതത്തെ മുന്നോട്ട് നീക്കുകയാണ് ബെൽകിസ്.
Image: /content_image/News/News-2024-08-21-20:07:07.jpg
Keywords: ഇസ്ലാ, യേശു

23667
Category: 18
Sub Category:
Heading: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ 1ന്
Content: കോട്ടയം: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ ഒന്നിനു കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15 ന് അതിരൂപതാ പതാക ഉയർത്തുന്ന തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കും. തുടർന്നു പൊതുസമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ആദരിക്കും. അതിരൂപതയിലെ വൈദികരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺ സിൽ അംഗങ്ങളും പാരിഷ് കൗൺസിൽ പ്രതിനിധികളും സമുദായ സംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുക്കു മെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2024-08-22-09:28:04.jpg
Keywords: കോട്ടയം

23668
Category: 18
Sub Category:
Heading: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കമാകും
Content: പാലാ: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു പാലായിൽ തുടക്കം. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് കാമ്പസുമാണ് പ്രധാന വേദികൾ. ഉച്ചകഴിഞ്ഞു രണ്ടിന് ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്യസ്‌തരും അല്‌മായരും ഉൾപ്പെടുന്ന പ്രതിനിധികൾ എത്തിച്ചേരും. വൈകുന്നേരം ആരാധന, ജപമാല, റംശ എന്നിവയോടെയാണ് അസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്കലും മുൻ അസംബ്ലി റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും ഗ്രൂപ്പ് ചർച്ചാ നിർദേശങ്ങൾ കൺവീനർ മാർ പോളി കണ്ണുക്കാടനും നൽകും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തും. നാളെ രാവിലെ മാർ റാഫേൽ തട്ടിലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഒമ്പതിന് ഉദ്ഘാടനസമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് അധ്യക്ഷത വഹിക്കും. അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം നിർവഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. 25ന് ഉച്ചകഴിഞ്ഞ് ഒന്നിന് അസംബ്ലി സമാപിക്കും. അന്‍പതു മെത്രാന്മാരും 34 വികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അല്‌മായരും 37 സമർപ്പിത സഹോദരിമാരും ഏഴ് ബ്രദേഴ്‌സുമടക്കം 348 പേരാണ് പങ്കെടുക്കുന്നത്.
Image: /content_image/India/India-2024-08-22-09:24:25.jpg
Keywords: മേജര്‍

23669
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള മതാധ്യാപകർക്കു ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മതാധ്യാപകർക്കു ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അർപ്പിച്ചത്. പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ, മതാധ്യാപകരെ ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം സൂചിപ്പിച്ചത്. "ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി ആഘോഷിക്കുന്നു. വളരെയധികം സേവനം ചെയ്യുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂർവം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ മതാധ്യാപകരെക്കുറിച്ചു നമുക്ക് ചിന്തിക്കാം. കർത്താവ് അവരെ ധൈര്യപ്പെടുത്തുവാനും അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനും വേണ്ടി അവർക്കായി നമുക്ക് ഇന്ന് പ്രാർത്ഥിക്കാം" - പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-08-22-11:45:36.jpg
Keywords: പാപ്പ

23670
Category: 1
Sub Category:
Heading: അര്‍മേനിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ നടപടി വേണം: യുഎസിനോട് ഇന്‍റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ
Content: നാഗോർണോ: അർമേനിയൻ ക്രൈസ്തവരെ പീഡിപ്പിക്കുന്ന അസർബൈജാനി ഉദ്യോഗസ്ഥർക്ക് യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ. അസർബൈജാൻ-അർമേനിയ സംഘർഷത്തിൻ്റെ സങ്കീർണ്ണമായ പശ്ചാത്തലത്തില്‍ ശേഖരിച്ച തെളിവുകൾ പ്രകാരം മതപരമായ പീഡനങ്ങളുടെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും സംഭവങ്ങൾ രാജ്യത്തു അരങ്ങേറുന്നുണ്ടെന്ന് ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ രാഷ്ട്രമായ അർമേനിയ, യൂറോപ്പിനും ഏഷ്യയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ്. രാജ്യത്തോട് ശത്രുത പുലർത്തുന്ന നിരവധി രാജ്യങ്ങളുടെ അതിർത്തിയിലാണ് അര്‍മേനിയ സ്ഥിതി ചെയ്യുന്നതെന്ന് ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൂണ്ടിക്കാട്ടി. കിഴക്കൻ അയൽ രാജ്യമായ അസർബൈജാന്‍ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമാണ്. അര്‍മേനിയയുടെ പ്രദേശം കൈയടക്കാന്‍ അസർബൈജാന്‍ തുടര്‍ച്ചയായ ശ്രമം നടത്തിവരുന്നുണ്ട്. 1,20,000 വംശീയ അർമേനിയൻ ക്രിസ്ത്യാനികൾ കൂടുതലായി അധിവസിക്കുന്ന പ്രദേശമായ നാഗോർണോ-കരാബാക്കിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ 2023 സെപ്റ്റംബർ 19-ന് അസർബൈജാൻ അതിവേഗ സൈനിക ആക്രമണം ആരംഭിച്ചിരിന്നു. ഇക്കാലയളവില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. ക്രിസ്ത്യൻ യുദ്ധത്തടവുകാര്‍ നേരിടുന്ന പീഡനം ക്രൂരമാണെന്ന് ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ പറയുന്നു.
Image: /content_image/News/News-2024-08-22-13:52:07.jpg
Keywords: അർമേനിയ

23671
Category: 1
Sub Category:
Heading: 90 മിനിറ്റിനുള്ളിൽ 32,000 ടിക്കറ്റ്; ബ്രസല്‍സിലെ പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ജനപ്രവാഹം
Content: ലക്സംബര്‍ഗ്: സെപ്റ്റംബർ അവസാനം ബെൽജിയത്തിലെ ബ്രസൽസിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയ സൌജന്യ ടിക്കറ്റുകൾ ക്ഷണനേരം കൊണ്ട് തീര്‍ന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് സമയത്തിലാണ് പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ വിശ്വാസികള്‍ ഒന്നിച്ച് ഓണ്‍ലൈനില്‍ എത്തിയത്. ടിക്കറ്റുകള്‍ സൗജന്യമായി ഓൺലൈനിൽ ലഭ്യമായ ശേഷം 32,000 ടിക്കറ്റുകൾ വെറും 90 മിനിറ്റിനുള്ളിൽ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു. പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഇത്രയധികം തിരക്ക് ഉണ്ടെന്ന് കരുതിയിരിന്നില്ലായെന്നും ഇത് തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും ബെൽജിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ വക്താവ് ടോമി ഷോൾട്ട്സ് ഫ്രഞ്ച് കത്തോലിക്ക മാധ്യമമായ ലാ ക്രോയിക്സിനോട് പറഞ്ഞു. അന്നു നടക്കുന്ന ബലിയര്‍പ്പണത്തിനിടെ ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ മകളും സെൻ്റ് ജോൺ ഓഫ് ദി ക്രോസിൻ്റെ സുഹൃത്തുമായ കർമ്മലീത്ത സന്യാസിനി സിസ്റ്റർ അന ഡി ജീസസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കുന്നുണ്ട്. ഏകദേശം 50,000 പേർക്ക് ഇരിക്കാവുന്ന ബെൽജിയത്തിലെ ഏറ്റവും വലിയ സോസർ സ്റ്റേഡിയമാണ് കിംഗ് ബൗഡോയിൻ. ദേശീയ ടീമിൻ്റെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനു പുറമേ ലോകോത്തര സംഗീത കലാകാരന്മാരുടെ കച്ചേരികൾക്കും ഇത് വേദിയായിട്ടുണ്ട്. സിറ്റി കൌണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ അവശേഷിക്കുന്ന 18,000 സീറ്റുകൾ ഇടവകകൾ, രൂപതകൾ, സംഘടനകള്‍ എന്നിവയിൽ നിന്നുള്ള ഗ്രൂപ്പുകൾക്കായി നീക്കിവച്ചിട്ടുണ്ട്. ഗ്രൂപ്പ് രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനമാണ് സെപ്റ്റംബറിൽ നടക്കുക. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. സെപ്റ്റംബർ 26 മുതല്‍ 29 വരെയാണ് പാപ്പ ബെല്‍ജിയം സന്ദര്‍ശിക്കുക.
Image: /content_image/News/News-2024-08-22-18:12:40.jpg

23672
Category: 1
Sub Category:
Heading: ഒന്നിച്ചു ചിന്തിക്കാം, ഒപ്പം നടക്കാം: മാർ റാഫേൽ തട്ടിൽ
Content: പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിലാണ് സഭാ അസംബ്ലിയ്ക്കു തുടക്കമായത്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രതിനിധികളായി എത്തിച്ചേർന്നവരുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദൈവാലയത്തിൽ ഒരുമിച്ചുകൂടി. അസംബ്ലി ആന്തം ആലപിച്ചശേഷം യോഗക്രമങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകി. മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. ഏഴുമണിക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. കൂട്ടായ്‌മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയിൽ മുന്നേറാൻ ഈ സഭായോഗം സഹായിക്കട്ടെയെന്നു മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. കാലഘട്ടത്തിന്റെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ നമുക്ക് മുന്നേറാമെന്ന് മേജർ ആർച്ച് ബിഷപ്പ് തന്റെ ആമുഖസന്ദേശത്തിൽ കൂട്ടിച്ചേർത്തു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അസംബ്ലിയംഗങ്ങൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുകയും അംഗങ്ങൾ എല്ലാവരും ദൈവനാമത്തിൽ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലുകയും ചെയ്തു. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്നിരിക്കുന്ന പ്രതിനിധികൾ പരസ്‌പരം പരിചയപ്പെട്ടു. രാത്രി പത്തുമണിയോടെ ആദ്യദിവസത്തെ പരിപാടികൾ അവസാനിച്ചു. പ്രാതിധ്യസ്വഭാവത്തോടെ അല്മായരും സമർപ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിനിടയിൽ പിതാക്കന്മാർ എത്തിച്ചേർന്നത് അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്. സീറോമലബാർസഭയുടെ അടുത്ത അഞ്ചുവർഷങ്ങളിലേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ. 23 ശനിയാഴ്ച പ്രഭാത പ്രാർത്ഥനയ്ക്കും വി. കുർബാനയ്ക്കും മേജർ ആർച്ചുബിഷപ്പ് കാർമ്മികത്വം വഹിക്കും. ഒമ്പതുമണിക്ക് അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടനസമ്മേളനം നടക്കും. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇന്ത്യയുടെ അപ്പസ്തോലിക്ക് നുൺസിയോ ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറേലി ഉദ്ഘാടനം നിർവ്വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുരിയനും യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര മെട്രോപൊളിറ്റൻ ആർച്ചുബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയും ആശംസകളർപ്പിച്ചു സംസാരിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിക്കുകയും മുഖ്യ വികാരി ജനറൽ റവ.ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്യും. തുടർന്ന് പ്രവർത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ തൃദീയൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. മേജർ ആർച്ചുബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കു അസംബ്ലിയുടെ ആദരവ് സമർപ്പിക്കും. കലാപരിപാടികളോടെയാണ് ദിവസം അവസാനിക്കുക. അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വർഷങ്ങളിലും സഭായോഗം കൂടുകയുണ്ടായി. 2016നുശേഷം എട്ടു വർഷങ്ങൾ പിന്നിടുമ്പോഴാണ് 2024ൽ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാൻ കാരണമായത്. സഭയിലെ മെത്രാൻമാരുടെയും, പുരോഹിത, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭായോഗത്തിന്റെ അടിസ്ഥാനം. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ചുബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻവേണ്ടിയുള്ള ആലോചനായോഗമാണിത്. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം.
Image: /content_image/News/News-2024-08-22-21:20:01.jpg
Keywords: മേജര്‍ ആര്‍ക്കി

23673
Category: 18
Sub Category:
Heading: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി; രണ്ടാം ദിനത്തില്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍
Content: പാലാ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ രണ്ടാം ദിനമായ ഇന്നു സീറോ മലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തിൽ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഡോ. പി. സി. അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രബന്ധാവതരണം നടത്തും. ഗ്രൂപ്പ് ചർച്ച സംബന്ധിച്ച് അസംബ്ലി കൺവീനർ ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ നിർദേശങ്ങൾ നൽകും. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ തലവൻ ബസേലിയോസ് മാർത്തോമ്മ തൃതീയൻ അനുഗ്രഹപ്രഭാഷണം നടത്തും. 3.15ന് സീറോമലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരിക്കുള്ള ആദരവ് സമർപ്പണം നടക്കും. സുവിശേഷപ്രഘോഷണത്തിൽ അല്‌മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രഫ.കെ.എം. ഫ്രാൻസിസ്, റവ.ഡോ. സിബിച്ചൻ ഒറ്റപ്പുരയ്ക്കൽ, ഫാ. ജോമോൻ അയ്യങ്കനാൽ എംഎസ്‌ടി, ഡോ. കൊച്ചുറാണി ജോസഫ് എന്നിവർ പ്രബന്ധാവതരണം നടത്തും.
Image: /content_image/India/India-2024-08-23-11:49:04.jpg
Keywords: എപ്പിസ്കോ